ഹൃദയസഖി...♥: ഭാഗം 13

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"നിലക്കുട്ടി തുടർന്ന് പഠിക്കണ്ടേ നിനക്ക്..."രാവിലെ എഴുന്നേറ്റ പാടെ ഒരു കപ്പ് ചായ കൊണ്ട് തന്ന് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ നിലയോട് അനന്തൻ ചോദിച്ചതും വല്ലാത്ത സങ്കടം തോന്നി അവൾക്ക്... അവയെ പാടെ തട്ടി മാറ്റി ചെറുചിരിയോടെ അവന് നേരെ തിരിഞ്ഞു... "ഇനിയും സമയം ഉണ്ടല്ലോ പഠിക്കാൻ... ആദ്യം നാട്ടുകാരെ മുന്നിലും ന്റെ വീട്ടുകാരുടെ മുന്നിലും ഒരു തെറ്റും ചെയ്യാതെ ന്നെ വെറുത്തതിന് സത്യങ്ങൾ എല്ലാം പുറത്തേക്ക് കൊണ്ട് വന്നിട്ട് തലയും ഉയർത്തി നടക്കണം... എന്നിട്ടാവാം പഠിത്തം ഒക്കെ..." വല്ലാത്തൊരു വാത്സല്യം ആണ് അനന്ദന് അപ്പോൾ നിലയോട് തോന്നിയത്... ആരാധനയോടെ പ്രേമത്തോടെ അവളെ നോക്കി ഒന്ന് ചിരിച്ചു... തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അവൾ തിരിഞ്ഞ് നടന്നു... "എന്നാലും ആരായിരിക്കും ഇതിന് പിന്നിൽ...??! എന്നോടുള്ള വൈരാഗ്യം കൊണ്ട് പാവം അവളുടെ ജീവിതവും നശിച്ചു പോയി... ഒരു തുമ്പ് പോലും ക്ലൂ തരാതെ ആണല്ലോ ശത്രുവിന്റെ കളി... അപ്പൊ ഇതൊക്കെ മുന്നേ പ്ലാൻ ചെയ്ത് ഉറപ്പിച്ച കാര്യങ്ങൾ ആണ്... ആരായിരിക്കും ഇതിന് പിന്നിൽ...??

ഹ്മ്മ് വരട്ടെ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ... കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ല ഞാൻ..."ദേഷ്യം കൊണ്ട് കൈകൾ മുറുകി... _________♥️ രാത്രി നേരം... പുറത്ത് സിറ്റൗട്ടിൽ രണ്ട് ഓരത്തായി ഇരിക്കുകയാണ് നിലയും അനന്തനും... എണ്ണമറ്റ് പറന്ന് കിടക്കുന്ന നക്ഷത്രകുഞ്ഞുങ്ങളെ വെറുതെ എണ്ണുന്ന തിരക്കിലാണ് നില...!! തന്റെ പ്രണയത്തെ കണ്ണിമാക്കാതെ നോക്കുന്ന തിരക്കിലാണ് അനന്തൻ...നീല നിലാവിന്റെ ശോഭയിൽ പ്രത്യേക ഭംഗി ഉള്ളത് പോലെ...!! *ഇരുട്ട് പകലിനെ പുണർന്ന് നിലാവ് രാത്രിക്ക് വെളിച്ചം പകരുന്നുവോ...??! കിലുകിലുക്കം പോലെ നക്ഷത്രകുഞ്ഞുങ്ങൾ ചിരിക്കും നിമിഷം...!! ചെലേറെയുള്ള രാത്രിയുടെ പ്രണയം എന്നിലും മാറ്റങ്ങൾ വരുത്തുന്നു...!! മെയ്യിനും മനസ്സിനും കുളിരെകുന്ന ഈ രാത്രിയിൽ നിന്നിലേക്ക് അടുക്കാൻ ഉള്ളം വല്ലാതെ കൊതിക്കുന്നു... രാവ്‌ പുലരുവോളം നിന്നെയും പുൽകി മയങ്ങാൻ ഉള്ളം വിങ്ങുന്നു...!!" അനന്തന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു... ഇത് കേട്ട നില അന്തം വിട്ട് അവനെ തന്നെ ഉറ്റുനോക്കി... "എന്താ ഈ പറയണേ..."കണ്ണുകൾ ചുരുക്കി അവൾ ചോദിച്ചു... "ഉംച്ചും..."തോളനക്കി കണ്ണുകൾ ഇറുക്കി പൂട്ടി പ്രത്യേക താളത്തിൽ പറഞ്ഞ് കൊണ്ട് അനന്തൻ അവൾക്ക് അരികിലേക്ക് ചെന്ന് തോളിൽ കയ്യിട്ട് അവനിലേക്ക് അടുപ്പിച്ച് ഇരുത്തി മാനത്തേക്ക് മിഴികൾ പായിച്ചു...

പെട്ടന്നുള്ള പ്രവർത്തി ആയത് കൊണ്ട് തന്നെ ഒന്ന് ഞെട്ടി കൊണ്ട് അവൾ അവന്റെ കൈകൾ വിടുവിക്കാൻ നോക്കി... വിടുവിക്കാൻ നോക്കും തോറും കൂടുതൽ മുറുകി കൊണ്ട് ചെറുതായി തൊള് വേദനിക്കാൻ തുടങ്ങിയതും പിന്നെ കൂടുതൽ കഷ്ടപ്പെടാതെ അവളും അവൻ നോക്കുന്ന ദിശയിലേക്ക് മിഴികൾ പായിച്ചു... മുറ്റത്തെ വേലിയിൽ പടർന്ന് കിടക്കുന്ന മുല്ലചെടികൾ പൂക്കൾ വിരിയിച്ചു കൊണ്ട് അവയുടെ വശ്യ ഗന്ധം പരിസരം ആകെ പടർത്തി... ചീവിടുകളുടെയും ചില പക്ഷികളുടെയും ശബ്ദം കേൾക്കാം... എന്തക്കയോ തന്റെ പ്രണയിനിയോട് വാ തോരാതെ സംസാരിക്കണം എന്നുണ്ട്... എങ്കിലും മൗനത്തെ കൂട്ട് പിടിച്ച് കൊണ്ട് നിലയെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ട് അങ്ങനെ ഇരുന്നു... "അതേയ് കിടക്കണ്ടേ... നേരം എത്രായി വെച്ചിട്ടാ നിക്ക് ഉറങ്ങണം..."കള്ളാദേശ്യത്തോടെ അവൾ അവനോടായി പറഞ്ഞു... "കുറച്ച് നേരം കൂടെ..."കൊച്ച് കുഞ്ഞിനെ പോലെ കൊഞ്ചി പറഞ്ഞ് കൊണ്ട് അവൻ അവളെ തന്റെ മടിയിലേക്ക് കയറ്റി ഇരുത്തി ആ കഴുത്തിൽ മുഖം പൂഴ്ത്തി... പൊള്ളി പിടഞ്ഞു പോയവൾ... പേരറിയാത്ത ഏതോ വികാരം ഉള്ളിൽ ഉറവ പൊട്ടും പോലെ... ചെറിയൊരു കുറുകലോടെ അവൾ കണ്ണുകൾ അടച്ച് ഇരുന്നു... അവന്റെ പുറത്ത് കൈകൾ അമർന്നു... "നമുക്ക് ഒരിടം വരെ പോയാലോ...??"

അൽപ നേരത്തിന് ശേഷം മുഖം ഉയർത്തി അവൻ ചോദിച്ചതും അവളുടെ കണ്ണുകൾ വിടർന്നു... ഉത്സാഹത്തോടെ തലയാട്ടി... ചുണ്ടിൽ മൃദുവായി ഒന്ന് ചുംബിച്ച് കൊണ്ട് അവളെ കൈകളിൽ കോരി എടുത്ത് ജിപ്സിയിൽ ഇരുത്തി... പോക്കറ്റിൽ നിന്നും കീ എടുത്ത് വണ്ടി സ്റ്റാർട്ട്‌ ചെയ്തു... (വാതിൽ അടച്ചില്ലേ ചോദിക്കരുത്... അതൊക്കെ അവര് അടച്ചു എന്ന് കൂട്ടിക്കോ😌😌) ഇടവഴി കടന്ന് മെയിൻ റോഡിലൂടെ അനന്തന്റെ ജിപ്സി കുതിച്ച് പാഞ്ഞു... ചെറു തണുപ്പും കൊണ്ട് രാത്രിയുടെ വശ്യ ഭംഗിയും ആസ്വദിച്ച് സീറ്റിലേക്ക് ചാഞ്ഞിരുന്ന് കൊണ്ട് യാത്ര ആസ്വദിക്കുന്ന തിരക്കിലാണ് നില... അനന്തന്റെ വണ്ടി ഒരു കുഞ്ഞ് ഇടനാഴിയിലൂടെ ചെന്ന് മുള്ള് വേലി കെട്ടിയ ഒരു പഴയ വീടിന് മുന്നിൽ ചെന്ന് നിന്നു... ഏകദേശം വീട് ഇടിഞ്ഞ് വീഴാറായിട്ടുണ്ടെങ്കിലും ചുറ്റുപാട് നല്ല വൃത്തിക്ക് സൂക്ഷിച്ച് വെച്ചിട്ടുണ്ട്... ഒരു കുഞ്ഞ് വീട്... അതിരിൽ ആയി ഒരു പേരാൽ മരം ഉണ്ട്... പിന്നെ മുന്നിൽ ഒരു കുഞ്ഞ് തുളസിതറയും കുറച്ച് പേരറിയാത്ത ചെടികളും... സംശയത്തോടെ അവനെ നോക്കിയതും കണ്ണുകൾ ചിമ്മി ഒന്ന് ചിരിച്ച് തന്ന് വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു... അവന് പിറകെ അവനും വെച്ച് പിടിച്ചു... നേരെ ചെന്ന് പേരാലിന്റെ ചുവട്ടിൽ ചെന്ന് നിന്നു... അവനൊപ്പം അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു...

നിലാ വെളിച്ചം ഉള്ളത് കൊണ്ട് തന്നെ ചുറ്റും ഉള്ളതെല്ലാം കാണാമായിരുന്നു... "ന്റെ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണാ ഇത്..."മണ്ണിലേക്ക് മുട്ട് കുത്തി ഇരുന്ന് അവൻ അവളോടായി പറഞ്ഞു...നിലാവിന്റെ വെളിച്ചത്തിൽ അവന്റെ കണ്ണിലെ നീർതിളക്കം കണ്ടതും അവളുടെ ഉള്ളം വല്ലാതെ നോവാൻ തുടങ്ങി... വേദനയോടെ അവനെ തന്നെ നോക്കി കൊണ്ട് അവന് അരികിലായി മുട്ട് കുത്തി ഇരുന്നു... "ഒരു ആക്‌സിഡന്റ് ആയിരുന്നു... പിജിക്ക് റാങ്ക് ഹോൾഡർ ആയിരുന്നു ഞാൻ... ചെന്നൈയിൽ ആയിരുന്നു പഠിച്ചത്.. റിസൾട്ട്‌ അറിഞ്ഞ് വീട്ടിലേക്ക് തിരിച്ചു... ഇവിടെ വന്ന് നോക്കുമ്പോൾ ആകെ ആൾക്കൂട്ടം... അമ്മയെ തിരഞ്ഞ് അകത്തേക്ക് പോയപ്പോൾ ആണ് കാണാൻ പോലും കഴിയാത്ത വിധം ന്റെ അച്ഛനും അമ്മയും..."ബാക്കി പറയാൻ കഴിയാതെ വിറച്ച് പോയി അവൻ... നിശ്ചലമായി കിടക്കുന്ന തന്റെ അച്ഛന്റെയും അമ്മയുടെയും മുഖം ഉള്ളിലേക്ക് തികട്ടി വന്നതും സങ്കടം അടക്കാൻ ആവാതെ പൊട്ടികരഞ്ഞു പോയവൻ... എന്ത് ചെയ്യും എന്നറിയാതെ നില അവനെ തന്നെ നോക്കി ഇരുന്നു... അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി...

"ഇപ്പൊ നമ്മൾ നിൽക്കുന്ന വീട് അമ്മക്ക് ഭാഗം വെച്ച് കിട്ടിയതാ... ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോൾ അങ്ങോട്ട് മാറി... ഇടക്കിടക്ക് വന്ന് ചുറ്റുവട്ടം നന്നാക്കി ഇടും... അച്ഛനും അമ്മയും പോയെ പിന്നെയാ ഞാൻ ഇങ്ങനെ ആയത്..."കണ്ണീരോടെ അവൻ പറഞ്ഞ് നിർത്തി... ഒരു ആശ്വാസത്തിന് എന്നപോൽ നില അവന്റെ കൈകളെ മുറുക്കി പിടിച്ചു... കണ്ണുകൾ അമർത്തി തുടച്ച് അവളെ നോക്കി ഒന്ന് ചിരിച്ച് കൊണ്ട് അവൻ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി... "ഇതാ അമ്മേ നിങ്ങളെ മരുമകൾ... ആദ്യം ഒന്നും എന്നെ ഇഷ്ടം ഇല്ലെങ്കിലും ഇപ്പൊ പുള്ളികാരിക്ക് ചെറുതായി എന്നോട് ഇഷ്ട്ടൊക്കെ ഉണ്ടെന്ന് തോന്നുന്നു... ഇനി അച്ഛനും അമ്മയും ഞങ്ങളെ ഒന്ന് അനുഗ്രഹിച്ചേ... അടുത്ത പ്രാവശ്യം വരുമ്പോ കൂടെ പേരകുട്ടിയെയും കൊണ്ടുവരാൻ...!!"കുസൃതിയോടെ അവൻ അവളെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞതും അവൾ ചിരിച്ച് പോയി... നില തന്നെ മുന്നോട്ട് ആഞ്ഞ് മുന്നിലേക്ക് വീണ് കിടക്കുന്ന മുടികളെ മാടി ഒതുക്കി കൊണ്ട് നെറ്റിയിൽ ചുണ്ടുകൾ അമർത്തി... അവന്റെ കണ്ണുകൾ താനേ കൂമ്പി അടഞ്ഞ് പോയി...ഇരുവരെയും തലോടി അകന്ന ഇളം തെന്നലിന് പ്രിയപ്പെട്ട ആരുടെയോ ഗന്ധം ആയിരുന്നു...... (തുടരും...).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story