ഹൃദയസഖി...♥: ഭാഗം 14

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

തിരിച്ച് വീട്ടിലേക്ക് ചെല്ലുമ്പോൾ എന്തോ വല്ലാത്തൊരു രണ്ടുപേരിലും... മായാതെ ഒരു ചിരി ഉണ്ടായിരുന്നു... പുറത്തേക്ക് കണ്ണും പായിച്ച് ഏതോ ലോകത്ത് എന്നപോലെ ആണ് നിലയുടെ ഇരുത്തം എങ്കിലും ഇടം കണ്ണ് കൊണ്ട് അതുവിദക്തമായി അനന്തനെ നോക്കാനും അവൾ മറന്നില്ല... തീർത്തും ശാന്തം ആയിരുന്നു അനന്തന്റെ ഉള്ളവും... മനസ്സിൽ കൂടെ കൂടെ തന്റെ പാതി തനിക്കായി സമ്മാനിച്ച ആദ്യ ചുംബനത്തിന്റെ രംഗങ്ങൾ ആയിരുന്നു... തനിക്കും ആരോ ഉണ്ടെന്നത് പോലെ...!!! ഏറെ ദിവസങ്ങൾക്ക് ശേഷം ഉള്ളറിഞ്ഞ് ഒന്ന് ചിരിച്ചു അവൻ... ജിപ്സി വീടിന് മുന്നിൽ നിർത്തിയതും ചാടി ഇറങ്ങി നില അകത്തേക്ക് കയറി.... അവൾ പോവുന്നതും നോക്കി ചിരിയോടെ അവനും അവൾക്ക് പിറകെ ചെന്നു... "നീ ഭക്ഷണം കഴിക്കുന്നില്ലേ...??!"നേരെ ചെന്ന് ബെഡിൽ കിടക്കുന്ന നിലയോട് അവൻ ചോദിച്ചു... "എനിക്ക് വേണ്ട വിശപ്പില്ല..."മരുഭാഗം തിരിഞ്ഞ് കിടന്ന് കൊണ്ടവൾ പറഞ്ഞു... "പോയ് കഴിക്കാൻ നോക്ക്..."ഇത്തിരി ഗൗരവത്തോടെ ആണവൻ പറഞ്ഞത്... "എനിക്ക് വേണ്ടാന്നെ വിശപ്പില്ല..."ചിണുങ്ങി കൊണ്ടവൾ പറഞ്ഞു...

"അതെന്താ നിനക്ക് വിശപ്പില്ലാത്തേ..."അവളുടെ അരികിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട് ഒരു പ്രത്യേക ഭാവത്തോടെ അവൻ ചോദിച്ചതും ഞെട്ടി പോയവൾ... തൊണ്ടയിലെ വെള്ളം വറ്റി പോയി... "അ... അത്... എ.. എനിക്ക്..." "വിശപ്പ് വരാൻ ഞാനൊരു മരുന്ന് തരട്ടെ..."അവളുടെ ചുണ്ടുകൾ ചൂണ്ട് വിരൽ കൊണ്ട് വലിച്ച് അവൻ ചോദിച്ചു.. കണ്ണിലെ കൃഷ്ണമണി ഒന്ന് പിടച്ചു... അവന്റെ മുഖം ആകെ അവളുടെ മിഴികൾ ഓടി നടന്നു... ക്ഷണനേരം കൊണ്ട് അവളുടെ അധരങ്ങൾ തന്റെ അധരങ്ങളും ആയി ബന്ധിപ്പിച്ചു അവൻ... ഏറെ പ്രേമത്തോടെ വളരെ ഗാടമായി തന്നെ അവളുടെ ചെഞ്ചുണ്ടിലെ മധുരം നുണഞ്ഞു കൊണ്ടിരുന്നു... ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് നിലയും അവന്റെ ചുംബനത്തിൽ ലയിച്ച് തിരിച്ചും അവന്റെ അധരങ്ങളെ നുണഞ്ഞ് കൊണ്ടിരുന്നു... ചുവരിലെ ക്ലോക്കിലെ സൂചി അനങ്ങുന്ന ശബ്ദം മാത്രം കേട്ടു... അത്രയും നിശബ്ദത...

ഏറെ നേരം രണ്ടുപേരും പരസ്പരം മത്സരിച്ച് ചുംബിച്ചു... ശ്വാസം വിലങ്ങിയപ്പോൾ അധരങ്ങൾ തമ്മിൽ വേർപ്പെടുത്തി... അനന്തൻ ബെഡിലേക്ക് കയറി കിടന്ന് അവളുടെ മുഖം തന്റെ നെഞ്ചോട് അടക്കി പിടിച്ചു... അവന്റെ ഹൃദയ താളം ശ്രവിച്ച് കൊണ്ട് നിലയും അവനോട് പറ്റിച്ചേർന്ന് കിടന്നു... "നിനക്കെന്നെ ഇഷ്ട്ടാണോടി പെണ്ണെ...!!"ഏറെ നേരത്തിന് ശേഷം അനന്തൻ അവളോട് ചോദിച്ചു... അവനിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്ന് കൊണ്ട് നില അവനെ മുറുകെ പുണർന്നു... "മ്മ്മ്..."ചെറിയൊരു മൂളൽളിൽ ഉത്തരം ഒതുക്കി കൊണ്ടവൾ കണ്ണുകൾ അടച്ച് കിടന്നു... അനന്ദന് വല്ലാത്തൊരു സന്തോഷം തോന്നി... ഒരുപക്ഷെ ഇങ്ങനെ തന്നെ മരിച്ച് പോയാലോ എന്ന് വരെ തോന്നി അവന്... അവളുടെ വാർമുടിയിൽ ചുംബനങ്ങൾ വീണുടഞ്ഞു... "എപ്പോ തൊട്ട്...??!"ഉത്സാഹത്തോടെ ചോദിച്ചു... "അറിയില്ല എപ്പോഴോ... പക്ഷെ ഇന്ന് കുറച്ച് കൂടി..."

കവിളുകൾ അവന്റെ താടിയിൽ ഉരസി കൊണ്ട് അവൾ പറഞ്ഞു... "എപ്പോഴോ എന്ന് പറഞ്ഞാൽ..."വീണ്ടും അവനിൽ ആകാംഷ നിറഞ്ഞു... "പണ്ടൊക്കെ തന്നെ പേടി ആയിരുന്നു... മാഷോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് വല്ല കുളത്തിലും ചാടി മരിക്കാൻ ഒരുങ്ങിയതാ ഞാൻ... പക്ഷെ എന്ത് കൊണ്ടോ കുസൃതിയോടെ എന്നെ നോക്കുന്ന തന്റെ മുഖം മനസ്സിലേക്ക് ഓടി വരും... അപ്പോഴൊക്കെ ഒരു തരം വെറുപ്പും പേടിയും ഒക്കെ ആയിരുന്നു തന്നോട്... പിന്നെ പോകെ പോകെ കണ്ണടക്കുമ്പോൾ വരെ തന്റെ മുഖം മാത്രമായി മനസ്സിൽ... ഇടയ്ക്കിടെ തരാറുള്ള കുഞ്ഞ് കുഞ്ഞ് ഉമ്മകൾ ഞാനും ആസ്വദിക്കാൻ തുടങ്ങി... പുറമേക്ക് കാണിച്ചില്ല എന്നെ ഉള്ളു 😁😁... വീട്ടിൽ നിന്ന് പുറത്താക്കിയപ്പോൾ നേരെ തന്റെ വീട്ടിലേക്ക് വരാൻ ഇരിക്കായിരുന്നു ഞാൻ.. പിന്നെ നിങ്ങൾ തന്നെ കൂട്ടി കൊണ്ട് പോയി...

അവസാനം ന്റെ കഴുത്തിൽ താലി കെട്ടിയ സമയത്ത് ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആയിരുന്നു... ഇന്നിപ്പോ അച്ഛനോടും അമ്മയോടും അനുഗ്രഹം കൂടെ വാങ്ങിയപ്പോൾ മുഴുക്കെ മുഴുക്കെ തന്റെ ഭാര്യ ആകാം എന്ന് കരുതി..."പറയുന്നത് എന്താണെന്ന് വ്യക്തത ഇല്ലെങ്കിലും എന്തക്കയോ വായിൽ വരുന്നത് പറഞ്ഞൊപ്പിച്ച് കൊണ്ട് അവൾ ഉടുമ്പ് പോലെ അവനെ ഇറുക്കി കെട്ടിപിടിച്ചു... "അപ്പൊ നമുക്ക് തുടങ്ങിയാലോ..."കണ്ണിറുക്കി അവൻ ചോദിച്ചതും അവൾ സംശയത്തോടെ അവനെ നോക്കി... "അല്ല മുഴുക്കെ മുഴുക്കെ ന്റെ ഭാര്യ ആവാൻ..."കുസൃതിയോടെ അവൻ പറഞ്ഞതും അവന്റെ കയ്യിൽ ആഞ്ഞ് ഒരു നുള്ള് കൊടുത്തു അവൻ... "മിണ്ടാതെ ഉറങ്ങാൻ നോക്കെടാ കള്ളതെമ്മാടി..."

പുറം തിരിഞ്ഞ് കിടന്ന് അവൾ പറഞ്ഞു... "പിന്നേയ്..."കഴുത്തിൽ അവന്റെ ചുടുനിശ്വാസം തട്ടിയതും കഴുത്ത് വെട്ടിച്ച് അങ്ങനെ കിടന്നു അവൾ... "എടാ പോടാ വിളിയൊക്കെ നിർത്തിക്കോ... ഇനി തൊട്ട് അനന്തേട്ടാന്ന് വില്ച്ചില്ലേൽ പുളിങ്കൊമ്പ് പൊട്ടിക്കും ഞാൻ..."പ്രണയത്തോടെ അവൻ പറഞ്ഞു... "പോടാ..."പൊട്ടിച്ചിരിച്ച് കൊണ്ടവൾ പറഞ്ഞതും അവളെ നോക്കി പേടിപ്പിച്ച് കൊണ്ട് അവളുടെ വയറിൽ ഇക്കിളി ഇട്ടു അവൻ... പാദസര കിലുക്കം പോലുള്ള അവളുടെ ചിരി മുറിയിലാകെ മുഴങ്ങി കേട്ടു....... (തുടരും...).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story