ഹൃദയസഖി...♥: ഭാഗം 5

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

മുതിർന്നവരുടെ കാലിൽ തൊട്ട് അനുഗ്രഹം മേടിച്ച് കാറിലേക്ക് കയറാൻ നിന്ന നിവ്യ എല്ലാവരിലേക്കും ഒന്ന് കണ്ണോടിച്ചു... "നിലക്കുട്ടി എവിടെ...?!"ശബ്ദം ഇടറിയിരുന്നു... ഇതൊന്നും അറിയാതെ അനന്തനെ മനസ്സിൽ ഇട്ട് ചീത്ത വിളിച്ച് ചുണ്ടിൽ കൈകൊണ്ട് ഉരതി കൊണ്ടിരിക്കുന്ന നിലയെ ആരോ കയ്യിൽ പിടിച്ച് മുന്നിലേക്ക് കൊണ്ടുവന്നു... അപ്പോഴാണ് ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും അവൾ അറിയുന്നത്... നിലയെ കണ്ടതും നിവ്യ അവളെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി...നില അപ്പോഴും വേറൊരു ലോകത്ത് തന്നെ ആയിരുന്നു... ഉള്ളിൽ അനന്തനോട് വല്ലാത്ത ദേഷ്യം തോന്നി തുടങ്ങി... നിവ്യയുടെ കയ്യും പിടിച്ച് ഹർഷൻ കാറിൽ കയറി എല്ലാവരോടും യാത്ര പറഞ്ഞ് കാർ മുന്നോട്ട് ചലിച്ചു... ആർക്കോ വേണ്ടി എന്നപോലെ നില കൈകൾ വീശി കാണിച്ചു കൊടുത്തു... _______❣️ "ഇനിയിപ്പോ അടുത്തത് നില മോളേ കെട്ട് ആണല്ലോ... പെണ്ണിന് നല്ല ചുന്ദരൻ ഓഫീസറെ തന്നെ കിട്ടും...

ഞങ്ങടെ മോളും ചുന്ദരി അല്ലേ..."ഹാളിൽ കൂടി ഇരിക്കുന്ന കുടുംബക്കാർ ഓരോന്ന് പറയുന്നതിന്റെ ഇടക്ക് വകയിലെ ഒരു ചേച്ചി നിലയെ നോക്കി സ്നേഹത്തോടെ പറഞ്ഞതും അവൾ അവരെ നോക്കി മനോഹരമായി ഒന്ന് ചിരിച്ച് കൊടുത്തു... "ഞാനിപ്പോ വരാം...!!" "എന്താടി പെണ്ണേ അത് പറയുമ്പോ ഓടുന്നത് ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ..."തിരിഞ്ഞ് നടന്ന നിലയെ നോക്കി പിറകിൽ നിന്ന് ചോദിച്ചതും ഒന്നും ശ്രദ്ധിക്കാതെ അവൾ മുറി ലക്ഷ്യം വെച്ച് നടന്നു... പിറകിൽ നിന്നും ചിരികൾ ഉയർന്ന് കേട്ടു... ________❣ മുറിയിൽ കയറി കതകടച്ച് നിലത്തേക്ക് ഊർന്നിരുന്നു നില...!!കണ്ണുകൾ സജലമായി... പുറം കൈകൾ കൊണ്ട് കണ്ണുനീർ തുടച്ച് മാറ്റും തോറും കൂടുതൽ വാശിയോടെ അവ ഒഴുകി കൊണ്ടിരുന്നു... "നിലക്കുട്ടി...!!"കൊഞ്ചലോടെ ഉള്ള അനന്തന്റെ ശബ്ദം കാതിൽ പതിഞ്ഞതും ഞെട്ടി കൊണ്ടവൾ ചുറ്റും നോക്കി...

കൈകൾ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു... ചുറ്റും നോക്കിയിട്ടും അനന്തനെ കാണാഞ്ഞപ്പോൾ ആണ് തനിക്ക് തോന്നിയത് ആണെന്ന് അവൾക്ക് തോന്നിയത്... "ഹും... കൊരങ്ങൻ... ഇതിപ്പോ വല്യ ശല്യം ആയല്ലോ ഇയാളെ കൊണ്ട്... കൊണം പിടിക്കില്ല താനൊന്നും കള്ള തെമ്മാടി..."ദേഷ്യത്തോടെ കെറുവിച്ച് കൊണ്ടവൾ ബെഡിലേക്ക് വീണു... അനന്തനെ മനസ്സിൽ ഇട്ട് കൊല്ലുന്നതിനൊപ്പം എപ്പോഴോ കണ്ണുകൾ ഒന്ന് അടഞ്ഞ് പോയിരുന്നു... മുഖത്ത് ആരോ തഴുകുന്നത് പോലെ തോന്നിയപ്പോൾ ആണ് നില കണ്ണുകൾ തുറന്നത്... മുന്നിൽ വ്യക്തമല്ലാതെ ഉള്ള അനന്തന്റെ മുഖം കണ്ടതും അവൾ കണ്ണുകൾ പിന്നെയും അടച്ചു... "ഓഹ് ന്റെ ദേവ്യേ ഇതിപ്പോ മരിക്കേണ്ട അവസ്ഥ ആണല്ലോ... കണ്ണടക്കുമ്പോഴും ഈ രാവണന്റെ മുഖം തന്നെ കാണിക്കല്ലേ... വല്ല നല്ല സ്വപ്നവും കാണിച്ച് തന്നൂടെ നിനക്ക്....!!"തിരിഞ്ഞ് കിടന്ന് കൊണ്ട് തന്നെ അവൾ മെല്ലെ പിറുപിറുത്തു...

നിലയുടെ അടുത്ത് കിടക്കുന്ന അനന്തന്റെ ചുണ്ടിൽ ഒരു ചിരി മിന്നി... താടിക്കുഴിയിൽ ആഴത്തിൽ തന്നെ ഗർത്തങ്ങൾ രൂപപ്പെട്ടു... അത്രയും മനോഹരമായ ഒരു പുഞ്ചിരി വിടർന്നു...!!! ഒട്ടും ആലോചിക്കാതെ അവൻ അവളുടെ ചുരിദാറിന് ഇടയിലൂടെ കൈകൾ കടത്തി തന്നിലേക്ക് ചേർത്ത് കിടത്തി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... കട്ടിയുള്ള താടി രോമം കഴുത്തിൽ തട്ടിയതും ഞെട്ടലോടെ അവൾ കണ്ണുകൾ തുറന്നു... അപ്പോൾ സ്വപ്നം അല്ലായിരുന്നോ... ഇത്രയും നേരം തന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നോ... ഓരോ ചിന്തകൾക്കിടയിലും അവൾ അവന്റെ കൈകൾ എടുത്ത് മാറ്റാൻ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരുന്നു... "അടങ്ങി കിടക്കെടി പെണ്ണേ... നിനക്ക് അറിയില്ലേ അനന്തന്റെ ബലത്തിനു മുന്നിൽ ന്റെ കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന്..."

അവളുടെ കവിളിൽ താടി കൊണ്ട് ഉരസി അവൻ കൊഞ്ചലോടെ പറഞ്ഞതും ഇക്കിളി കൊണ്ട് നിലയുടെ മുഖം ഒന്ന് ചുളിഞ്ഞ് പോയി... ക്ഷണ നേരം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി... "നിക്ക് ഇഷ്ടല്ലാ... ഒന്ന് വിടോ ന്നേ...!!"യാചനയോടെ ചുണ്ടുകൾ വിതുമ്പി അവൾ പറഞ്ഞതും അവന്റെ കൈകൾ കൂടുതൽ മുറുക്കിയത് അല്ലാതെ ഒരു തരി പോലും അയഞ്ഞില്ല... "ഇല്ല ഞാൻ വിടില്ല... ഇനി നീ കരഞ്ഞാലും ശെരി ഞാൻ വിടില്ല... ന്റെ പെണ്ണിനെ ഒന്ന് തൊടാൻ ഉള്ള അവകാശം എനിക്കില്ലേ..."കണ്ണുകൾ അടച്ച് കൊണ്ടവൻ ഇറുകിയ ശബ്ദത്തോടെ പറഞ്ഞു... വേറെ നിവർത്തി ഒന്നും ഇല്ലാതെ കണ്ണുകൾ ഇറുക്കി ചിമ്മി നില പുറമെ അടക്കി പിടിച്ച് ഉള്ളിൽ അലറി കരഞ്ഞു... കൈകൾ ചുരിദാറിൽ ചുളിവുകൾ തീർത്തു... കുറേ നേരം ഒന്നും മിണ്ടാതെ അനന്തൻ അവൾക്ക് അരികിൽ തന്നെ കിടന്നു... ഒന്നും മിണ്ടാൻ കഴിയാതെ നിലയും തേങ്ങലോടെ അനങ്ങാതെ കിടന്നു...

"ഡും ഡും.."വാതിലിൽ കൊട്ട് വീണതും ഞെട്ടലോടെ അവൾ എഴുന്നേൽക്കാൻ നോക്കി...അനന്തന്റെ പിടി വാതിലിലെ മുട്ട് കേട്ടിട്ടും അയഞ്ഞില്ല... പിടച്ചിലോടെ അവൾ അവനിലേക്ക് നോക്കി... "വിട്...എന്നെ വിളിക്കുന്നു... പോ ഇവിടുന്ന്..."വെപ്രാളം കൊണ്ട് എന്തെല്ലാമോ പറഞ്ഞ് കൊണ്ടിരുന്നു അവൾ... അനന്തൻ അവളിലെ പിടി വിട്ട് എഴുന്നേറ്റ് ഇരുന്നു... നിലയെ തന്നിലേക്ക് അണച്ച് പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ച് എണീറ്റ് കിളിവാതിലിന് അരികിലേക്ക് ചെന്നു... "പോയ് തുറക്ക് അവരെന്നെ കാണില്ല..."ടെൻഷനോടെ തന്നെ നോക്കി നിൽക്കുന്ന നിലയോട് അവൻ പറഞ്ഞതും അവൾ വാതിൽ തുറക്കാൻ ആഞ്ഞു...

"എന്താ മോളേ ഇതിനകത്ത് പണി... സമയം സന്ധ്യ മയങ്ങി ഒന്നും കഴിക്കേണ്ടേ നിനക്ക്..." വാതിൽ തുറന്നതും സ്നേഹത്തിൽ കലർന്ന ശക്കാരത്തോടെ അകത്തേക്ക് കടന്ന് അച്ഛൻ ചോദിച്ചതും അവൾ ചെറുചിരിയോടെ ഒന്നും ഇല്ലെന്ന് തലയാട്ടി... നേരെ അവൾക്ക് പിറകിലേക്ക് ചെന്ന അയാളുടെ നോട്ടം ബാൽക്കണിയിലെ ഗ്രില്ലിൽ കുടുങ്ങി കിടക്കുന്ന തുണി വലിച്ചെടുക്കുന്ന അനന്തനെ കണ്ടതും സംശയം കൊണ്ട് കണ്ണുകൾ ഇടുങ്ങി...(തുടരും...) 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story