ഹൃദയസഖി...♥: ഭാഗം 7

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"ദേവ്യേ ഇതെന്താപ്പോ... നിക്ക് ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ലല്ലോ ആ തെമ്മാടിയെ കാണുമ്പോൾ... അതെങ്ങനെയാ ഓരോ വേണ്ടാത്തരം കാണിച്ച് എന്നെ പേടിപ്പിച്ച് വെച്ചിരിക്കല്ലേ... ഇനിയും ആ കോന്തന്റെ മുന്നിൽ എന്നെ കൊണ്ടെത്തിക്കല്ലേ ന്റെ ദേവ്യേ..."കാവിൽ നിന്നും ഇറങ്ങിയേ പിന്നെ വഴിയിൽ ഉടനീളം ഓരോന്ന് പിറുപിറുത്ത് കൊണ്ടാണ് നിലയുടെ നടപ്പ്... കുറ്റം മുഴുവനും അനന്തൻറെ തലയിൽ കെട്ടിവെച്ച് ചുണ്ട് ഒരു സൈഡിലേക്ക് കോട്ടി കൊണ്ട് അവൾ വേഗത്തിൽ വീട്ടിലേക്ക് തിരിച്ചു...വഴിയിലെ ഓരോ പുൽനാമ്പിനും അവളിലെ മാറ്റത്തെ വിളിച്ചോതി... എവിടെയോ അനന്തൻ എന്നൊരു മുല്ലവള്ളി അവളിൽ ആഴത്തിൽ വേരൂന്നി പടർന്ന് പന്തലിക്കാൻ തുടങ്ങിയിരുന്നു...!!! ________❤ വീടിന്റെ മുന്നിൽ കുടുകുടു വണ്ടിയുടെ ശബ്ദം കേട്ടതും നില ഓടി ചെന്ന് വേലി കൊണ്ട് തീർത്ത ഗേറ്റ് ശ്രദ്ധയോടെ തുറന്നു...

നിവ്യയും ഹർഷനും ഗേറ്റ് കടന്ന് മുറ്റത്ത് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി... കൈകൾ കോർത്ത് പിടിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് കയറുന്ന രണ്ടുപേരെയും കാൻകെ നിലയിൽ ചെറിയൊരു നിരാശ നിഴലിച്ചു... ഞൊടിയിട കൊണ്ട് തന്റെ അടുത്തേക്ക് പ്രേമം നിറഞ്ഞ കണ്ണുകളോടെ അടുക്കുന്ന അനന്തന്റെ മുഖം ഓടി എത്തി... കവിളുകൾ കൈ കൊണ്ട് പൊതിഞ്ഞ് പിടിച്ച് കൊണ്ട് അവൾ ചുറ്റും ഒന്ന് കണ്ണുകൾ പായിച്ചു... ഇനി അനന്തൻ എങ്ങാനും തന്നെ നോക്കുന്നുണ്ടോ...??! ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവൾ കാറ്റ് പോലെ അകത്തേക്ക് ഒരു ഓട്ടം ആയിരുന്നു... ______❤ നവവധുവരനെ പാലും പഴവും കൊടുത്ത് സൽക്കരിക്കുകയാണ് നിലയുടെ അമ്മ...ചുറ്റും ചിരിയോടെ കുടുംബക്കാർ എല്ലാം ഉണ്ട്...

താൻ പകുതി കഴിച്ച പഴം ബാക്കി നിവ്യക്ക് നേരെ നീട്ടിയപ്പോൾ നാണത്തോടെ അത് വാങ്ങി കഴിക്കുന്ന നിവ്യയെ കണ്ടതും നിലയിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു... ഒരുനിമിഷം നിവ്യക്ക് പകരം അവിടെ ഞാൻ ആയിരുന്നെങ്കിൽ എന്ന് ഉള്ളം അലറി കരയാൻ തുടങ്ങി... നീർമുത്തുകൾ കൺപീലികളെ ബേധിച്ച് കവിളുകളിൽ വഴി തീർത്ത് ഒഴുകി ഇറങ്ങി... ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു അവൾ.... മുറിയിൽ കയറി ഒന്ന് അലറി കരഞ്ഞു... എല്ലാവരും താഴെ ആയത് കൊണ്ട് തന്നെ മനസ്സ് തുറന്ന് പൊട്ടി കരഞ്ഞു അവൾ... കുറെ നേരത്തിന് ശേഷം കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ മുഖം ഒന്ന് കഴുകി...അവസാനമായി തന്റെ നഷ്ടപ്രണയത്തിന് വേണ്ടി പൊഴിക്കുന്ന കണ്ണുനീർ ആയിരിക്കും ഇതെന്ന് കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തെ നോക്കി അവൾ ഉറപ്പിച്ച് കഴിഞ്ഞിരുന്നു... ചുണ്ടുകളിൽ പ്രസന്നമായ ഒരു ചിരി വിടർത്തി അവൾ താഴേക്ക് ഇറങ്ങി...

എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നു... അവളെ കണ്ടതും അമ്മ അവളെ നിവ്യക്ക് അരികിൽ പിടിച്ചിരുത്തി... രണ്ടുപേരെയും നോക്കി ഒന്ന് ചിരിച്ച് കൊടുത്ത് അവളും ഭക്ഷണം കഴിക്കാൻ തുടങ്ങി... ആരും കാണാതെ നിവ്യയുടെ വിരലുകളിൽ കുസൃതി കാട്ടുന്ന ഹർഷന്റെ കൈകൾ നില കണ്ടു... ഉള്ളിൽ ചെറിയൊരു സങ്കടം പൊട്ടിമുളച്ചെങ്കിലും അവയെ പാടെ തട്ടി കളഞ്ഞ രണ്ടുപേരെയും നോക്കി കള്ളചിരിയോടെ തലയാട്ടി... "ഓഹ് വല്ലാത്ത ആക്രാന്തം തന്നെ മാഷിന് കേട്ടോ... ഇനിയും നുള്ളി പൊറുക്കിയാൽ ആ പെണ്ണിന്റെ വിരലങ്ങ് കയ്യിൽ വരും ന്റെ ഏട്ടാ... ഇനി വീട്ടിൽ ചെന്ന് മുറിയിൽ ഇരുന്ന് രണ്ടാളും കിന്നാരിച്ചോ... ഇപ്പൊ കഴിച്ച് എണീക്കാൻ നോക്ക് രണ്ടും..."

നിവ്യയെയും ഹർഷനെയും നോക്കി കളിയാലേ നില ഉറക്കെ പറഞ്ഞതും ബാക്കി ഉള്ളവർ എല്ലാം പൊട്ടിച്ചിരിച്ചു പോയി... ചമ്മലോടെ ഹർഷൻ ഭക്ഷണത്തിലേക്ക് മുഖം പൂഴ്ത്തി... ________❤ വിരുന്നെല്ലാം കഴിഞ്ഞ് ഏകദേശം എല്ലാവരും പിരിഞ്ഞ് പോയിരുന്നു... കസിൻസിന്റെ കൂടെ കളി പറഞ്ഞിരിക്കുകയാണ് നില... സമയം ഒരുപാട് ആയപ്പോൾ ക്ഷീണം കൊണ്ട് നിലയുടെ കണ്ണുകൾ അടഞ്ഞ് തുടങ്ങിയിരുന്നു... ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് ചാഞ്ഞു... ക്ഷീണം കൊണ്ട് കണ്ണുകൾ പെട്ടന്ന് തന്നെ കൂമ്പി അടഞ്ഞ് പോയിരുന്നു... പെട്ടന്ന് ഉള്ള ഫോണിന്റെ ശബ്ദം കേട്ട് കൊണ്ടാണ് നില കണ്ണുകൾ വലിച്ച് തുറന്നത്... സമയം രണ്ട് മണി... അറിയാത്ത നമ്പറിൽ നിന്ന് ആയത് കൊണ്ട് തന്നെ അവൾ കാൾ അറ്റൻഡ് ചെയ്തില്ല... വീണ്ടും ആ നമ്പറിൽ നിന്ന് തന്നെ കാൾ വന്നതും സംശയത്തോടെ അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്തു... നിലക്കുട്ടി...

ഏട്ടന്റെ കുട്ടി വേഗം താഴേക്ക് വാ... അഞ്ച് മിനിറ്റിനുള്ളിൽ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും...ആദ്രമായിരുന്നു ആ സ്വരം... മറുഭാഗത്ത് നിന്നുള്ള അനന്തന്റെ ശബ്ദം കേട്ടതും ഉള്ളം വല്ലാതെ മിടിക്കാൻ തുടങ്ങി... "അനന്തൻ വരും എന്ന് പറഞ്ഞാൽ വന്നിരിക്കും... പിന്നെ ഇനിയും അച്ഛൻ അവനെ നിന്റ കൂടെ കണ്ടാൽ കൂടുതൽ പ്രശ്നം വഷളാകത്തെ ഒള്ളു... വേഗം താഴേക്ക് ചെന്ന് കരഞ്ഞ് കാൽ പിടിച്ച് പറഞ്ഞേക്ക് ഇനിയും ശല്യം ചെയ്യേണ്ടന്ന്... അതാ നിനക്ക് നല്ലത്...!!"മനസ്സ് കൂടെ കൂടെ പറഞ്ഞതും അത് ശരി വെച്ച് കൊണ്ട് അവൾ പതുക്കെ മുറി തുറന്നത് പുറത്തേക്ക് ഇറങ്ങി... ലൈറ്റ് എല്ലാം ഓഫ് ആണ്... എല്ലാവരും ഉറങ്ങി കാണും എന്ന് ഉറപ്പ് വരുത്തി അവൾ പുറക് വശം വഴി പുറത്തേക്ക് ഇറങ്ങി... ഗേറ്റ് പതുക്കെ തുറന്ന് ഇരുവശത്തേക്കും നോക്കിയിട്ടും അനന്തനെ കണ്ടില്ല... ഇടുപ്പിലൂടെ ബലിഷ്ടമായ കൈകൾ അമരുന്നത് അവൾ അറിഞ്ഞു...

ശ്വാസം മേൽപ്പോട്ട് വലിച്ച് കൊണ്ടവൾ അനങ്ങാതെ നിന്നു... അനന്തൻ അവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് ആ കഴുത്തിടുക്കിൽ ചുണ്ടുകൾ അമർത്തി... "നിന്നെ കാണാൻ തോന്നി അതാ വിളിച്ചേ... കിളി വാതിൽ അടച്ചത് കൊണ്ട് അത് വഴി അകത്തേക്ക് വരാൻ പറ്റിയില്ല... അതാ നിന്നെ വിളിച്ചേ..."കൊഞ്ചലോടെ അവൻ പറഞ്ഞ് നിർത്തുമ്പോഴും നാവിന് തുമ്പിൽ കുരുങ്ങി നിൽക്കുന്ന ശബ്ദം പുറത്തേക്ക് വരുത്താൻ പാട്പെടുകയായിരുന്നു നില...!! അനന്തന്റെ കൈകളിൽ നിന്നും കുതറി മാറാൻ മനസ്സ് പറയുമ്പോഴും ശരീരം എന്ത് കൊണ്ടോ വഴങ്ങാത്തത് പോലെ... ഏറെ നേരം ആ നിൽപ്പ് നിന്ന് കൊണ്ട് പതിയെ അനന്തൻ അവളെ തനിക്ക് അഭിമുഖം ആയി തിരിച്ച് നിർത്തി...പിടച്ചിലോടെ താഴേക്ക് മിഴികൾ താഴ്ത്തി നിൽക്കുന്ന അവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് കണ്ണുകളിൽ ചുണ്ടുകൾ അമർത്തി... നിലയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു...!!!

അവിടെ നിന്നും വിരിനെറ്റിയിൽ ചുണ്ടുകൾ ചേർത്തു...!! ശേഷം വിയർപ്പ് പൊടിഞ്ഞ നാസിക തുമ്പിൽ...!! ശേഷം ഇളം റോസ് നിറമുള്ള കവിളിൽ ദന്തങ്ങൾ മൃദുവായി ഒന്ന് അമർത്തി കൊണ്ട് അവിടെ അമർത്തി ഉമ്മ വെച്ചു...!! നിലയുടെ കൈകൾ അവന്റെ ഷർട്ടിൽ അമർന്നു... പതിയെ അനന്തന്റെ ചുണ്ടുകൾ അവളുടെ മഞ്ചാടി അധരങ്ങളിലേക്ക് അടുത്തു... കണ്ണുകൾ അടച്ച് കൊണ്ട് ഏതോ ലോകത്ത് എന്ന പോലെ നിലയും അവന്റെ ചുംബനത്തിൽ ലയിക്കാൻ വെമ്പൽ പൂണ്ടു...!! പെട്ടന്ന് എന്തോ രണ്ടുപേരുടെയും മുഖത്തേക്ക് തെറിച്ചതും ബോധം മറഞ്ഞ് രണ്ടുപേരും നിലത്തേക്ക് വീണു... കയ്യിൽ ക്ലോറോഫോം നിറച്ച ബോട്ടിലിലേക്ക് ഒന്ന് നോക്കി കൊണ്ട് അയാൾ നിലത്ത് കിടക്കുന്ന അനന്തനെയും നിലയെയും നോക്കി പുച്ഛത്തോടെ ചുണ്ടുകൾ കോട്ടി... _________❤

ആരുടെ ഒക്കെയോ ഉറക്കെ ഉള്ള ശബ്ദം കേട്ട് കൊണ്ടാണ് നില കണ്ണുകൾ വലിച്ച് തുറന്നത്... ചുറ്റും ഒന്ന് വീക്ഷിച്ചു... ഇതേതാ സ്ഥലം...?? സംശയത്തോടെ അവൾ ചുറ്റും നോക്കി എഴുന്നേൽക്കാൻ നിന്നപ്പോൾ ആണ് തന്റെ നഗ്നത മറച്ചിരുന്ന പുതപ്പ് താഴേക്ക് വീണത്... ഞെട്ടലോടെ അവൾ പുതപ്പെടുത്ത് പൊതിഞ്ഞ് പിടിച്ചു... ചുറ്റും കണ്ണുകൾ പായിച്ചതും കണ്ടു ഒന്നും അറിയാതെ പൂർണ്ണ നഗ്നൻ ആയി തനിക്ക് അരികിൽ കിടക്കുന്ന അനന്തനെ...!! കണ്ണുകൾ ക്ഷണ നേരം കൊണ്ട് നിറഞ്ഞ് തൂവി... ഒരുതുള്ളി കണ്ണുനീർ അനന്തന്റെ മുഖത്ത് വീണുടഞ്ഞു... ഞെരക്കത്തോടെ അവൻ കണ്ണുകൾ തുറന്നതും മുന്നിൽ നിൽക്കുന്ന നിലയെ സ്വപ്നം ആണെന്ന് കരുതി പുഞ്ചിരിയോടെ തന്നിലേക്ക് അടുപ്പിച്ച് അവളുടെ ചുണ്ടുകൾ കോരുത്ത് വലിച്ചു......(തുടരും...) ...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story