ഹൃദയ സഖി .....💓: ഭാഗം 1

hridaya sagi sana part 1

രചന: SANA

"എവിടെ നോക്കിയാടി നടക്കുന്നെ..😬.." സബ്‌മിറ്റ് ചെയ്യാനുള്ള ഡേറ്റ് കഴിഞ്ഞിട്ടും.., ഒന്നെങ്കിൽ കൊണ്ടുവരാൻ മറന്നിട്ടോ വെക്കാൻ മറന്നിട്ടോ ആയി note കയ്യിൽ തന്നെ തിരിഞ്ഞു കളിച്ചു..., ഇന്നുച്ചയ്ക്ക് രണ്ടിനു മുന്നേ സ്റ്റാഫിൽ വെച്ചിരിക്കണം എന്ന് ഇന്നലെ തറപ്പിച്ചു പറഞ്ഞതാണ്.. കട്ട ചങ്ക് ആര്യയോട് സംസാരിച്ച് രണ്ടിന്🕑 ബെല്ലടിച്ചപ്പോഴാണ് 🔔സംഭവം കത്തിയത്.. ഇനി ആ തള്ളയുടെ ചീത്ത കേൾക്കേണ്ടി വരുമല്ലോ ന്നും ചിന്തിച്ചു സ്റ്റാഫ്റൂമിലേക്ക് മരണ പാച്ചിൽ പാഞ്ഞതാ... അറിയാതെ ആരെയോ ചെന്നങ് തട്ടി നിന്നു... നോക്കുമ്പോ കഴിഞ്ഞ മാസം പുതുതായി ജോയിൻ ചെയ്ത അലേഖ് സാറാണ്..... "അയ്യോ.. മാഷേ.... അറിയാതെ പറ്റി പോയതാ... പെട്ടെന്ന് ഓടിയപ്പോ കണ്ടില്ല.. Sorry...."

"പിന്നെന്തിനാ രണ്ട് ഉണ്ട കണ്ണ് മുഖത്ത്.. വന്നിടിച്ചിട്ട് കൊഞ്ചിക്കൊണ്ട് sorry പറയാ.. ഇതാണ് ഞാൻ ഇങ്ങോട്ട് വന്ന മുതൽ നിങ്ങൾ ഓരോനിന്റെയും പരിപാടി... ക്ഷമക്കൊക്കെ ഒരതിര് ഇല്ലേ... എത്ര എന്ന് വെച്ചാ മിണ്ടാണ്ടിരിക്ക.. നിങ്ങക്കൊക്കെ ഇതെന്തിന്റെ കേടാ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. വന്നന്ന് തുടങ്ങിയതാ എല്ലാത്തിന്റെയും ഇളക്കം.. ഞാൻ നിങ്ങളുടെ സാറല്ലേ.. അറ്റ്ലീസ്റ് ലേശം ഉളുപ്പ് വേണം... Idiots 😡😤..." ദേവിയെ...🙄ഇങ്ങേരിതെന്തൊക്കെയാ വിളിച്ചു പറയുന്നേ... ആദ്യം തന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു... സ്റ്റാഫിന് അടുത്തായത് കൊണ്ടാകും ആരുമില്ല.. അപ്പൊ തന്നെ പകുതി ആശ്വാസമായി... പിന്നെയും എന്തൊക്കെയോ ചീത്ത വിളിച്ചു അങ്ങേര് പോയി.. ഞാൻ പോലുമറിയാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു... സത്യം പറഞ്ഞാ ഇവിടെപ്പോ ന്താ ഉണ്ടായേ.. കണ്ണും മൂക്കും ഇല്ലാണ്ട് ഓടിയാ ഇങ്ങനെ ആയിരിക്കും... ന്നാലും എന്നെ ചീത്ത പറയേണ്ട ആവിശ്യം ഇല്ലായിരുന്നു...😞ഞാനെന്ത് തെറ്റ് ചെയ്തിട്ട...😢....

അവിടെ നിന്നും കൂടുതൽ മോങ്ങാതെ വേഗം സ്റ്റാഫ് റൂമിൽ കയറി note കൊണ്ട് വെച്ചു... തള്ളച്ചി ഒന്ന് ഇരുത്തി നോക്കുന്നത് കണ്ടു... ഉള്ള നിഷ്‌ക്കളങ്കത മുഴുവൻ വാരി വിതറി 😌 ചിരിച്ചോണ്ട് സ്റ്റാഫ്റൂമിൽ നിന്നും ക്ലാസ്സിലോട്ട് വിട്ടു... ഈ period ഓഫ്‌ ആണെന്ന് തോന്നുന്നു.. കുട്ടികൾ പലരും ക്ലാസ്സിലില്ല.. ഉള്ളവര് ആണേൽ ഡെസ്കിലും ബെഞ്ചിലൊക്കെ കയറി കലപിലയാണ്... ഒന്നിനും ഒരിൻഡ്രസ്റ്റ് ഇല്ലാതെ താടക്കും കൈ കൊടുത്ത് ബെഞ്ചിൽ പോയിരുന്നു.. മനസ്സ് മുഴുവൻ അങ്ങേര് വഴക്ക് പറഞ്ഞതാ... "അല്ല അനൂസേ.. ന്തു പറ്റി മുഖത്തൊരു വാട്ടം.. Miss വഴക്ക് പറഞ്ഞോടി..." "ആ.. പറഞ്ഞു മിസ്സല്ല... ആ കാലമാടൻ ഇല്ലേ അങ്ങേര്..." "അയ്യോ 😱... ആര്.. പ്രിൻസിപ്പളോ..." "അങ്ങേരല്ല... അങ്ങേര് ചീത്ത പറഞ്ഞാ എനിക്കെന്താ...😏... ആ പുതിയതായി വന്ന ഒണക്ക മാഷില്ലേ.. അങ്ങേര് 😬...'' "ഏത്... അലേഖ് സാറോ 😳..." "ഉം..." "ന്തിന്..." അവളോട് നടന്നത് മുഴുവൻ പറഞ്ഞു... "എന്റെ ഈശ്വരാ... അങ്ങനെ ഒക്കെ പറഞ്ഞോ..." "ഹും..😑😐.... വല്യ കൊമ്പത്തെ ആളാന്ന അയാളെ വിജാരം...

ആ പാട്ട മോന്ത കണ്ട് മനപ്പൂർവം പോയി ഇടിച്ചാലും മതി... ഉള്ള പിടക്കോഴികളെ പോലെ ഞാനും മൂക്കും കുത്തി വീണെന്ന അയ്യാളെ വിജാരം.. ഹും 😤😤... അങ്ങേര് ആരാന്നാ.. ദുൽഖർ സൽമാനോ.. മോന്തടക്കി ഒന്ന് കൊടുത്ത അവിടെ കടക്കുവായിരുന്നു... ഒരു സുമുഖൻ വന്നിരിക്കുന്നു. പ് തു..😤😡.... വല്യ മൊഞ്ചും വെച്ചു കോളേജ് ലക്ക്ചർ ആകാൻ കയറണമായിരുന്നോ.. ഹും 😤😤.. ന്ന പേരിന് ഒരു പെണ്ണ് കെട്ടികൂടെ.. എന്നാലെങ്കിലും ഉണ്ടാകും പിടക്കോഴികളുടെ ആക്കാം... ഇത് ഒരാവിശ്യോം ഇല്ലാണ്ടിപ്പോ എന്റെ മേക്കെട്ട് കയറുന്നു.നമുക്ക് ക്ലാസ്സെടുക്കാൻ ഇല്ലാത്തത് അങ്ങേരെ ഭാഗ്യം.ഹും 😤😬😤.." ഉള്ള ദേഷ്യം മുഴുവൻ പല്ലും കടിച്ചു പറഞ്ഞു തീർക്കുകയാണ് നമ്മുടെ കഥ നായിക 💗"അൻവിക" 💗 എന്ന അനു ....എല്ലാം കേട്ടോണ്ട് കണ്ണും തള്ളി അടുത്ത് നിൽകുന്നതാണ് ആശാത്തിയുടെ കട്ട ചങ്ക് ❤ ആര്യ ❤

എന്ന അനൂന്റെ ആരൂട്ടി "ആരൂട്ടി..ഒന്ന് ആലോചിച് നോക്കിയേ... അയാൾക് എന്നെ വഴക്ക് പറയണ്ട വല്ല ആവിശ്യോം ഉണ്ടായിരുന്നോ... ചെന്നിടിച്ചതിന് വേണമെങ്കിൽ രണ്ട് പറയായിരുന്നു.. 😪ഇതിപ്പോ എന്നെ അങ്ങേര് മറ്റൊരർതത്തിൽ അല്ലെ കണ്ടേ... 😔അങ്ങേരെ കണ്ണിലിപ്പോ ഞാനും ഒരു വൃത്തി കെട്ടവളായിരിക്കും ല്ലേ..." "എന്തൊക്കെയാ അനൂസേ നീ പറയണേ.. അങ്ങനെ ഒന്നും ഇല്ല.അല്ല പെണ്ണേ..., സാധാരണ നിന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ നീ പ്രതികരിക്കുന്നതാണല്ലോ.. ഇന്നെന്താ പറ്റി.. ഇന്ന് കരച്ചിലാണല്ലോ... " "ആവോ.. നിക്ക് തിരിച്ചു പറയാനൊക്കെ നാവ് തരിച്ചതാ... പക്ഷേ നോട്ട് ഇന്റെ കാര്യമായിരുന്നു full ചിന്ത.. പിന്നെ സ്റ്റാഫിന്റെ മുന്നിൽ നിന്നായിരുന്നു... ഞാൻ തിരിച്ചെന്തെങ്കിലും പറഞ്ഞിട്ട് വേണം അവരെല്ലാരും കൂടെ ഇളകാൻ.." "അത് പോട്ടെ സാരല്ല...വാ നമുക്കൊന്ന് മുഖം കഴുകി വരാം.. ഈ മോന്ത കണ്ടിട്ട് തേക്കാത്ത ചുമരിന്നിട്ട് തേക്കാൻ തോന്നുന്നുണ്ട്.. നീ ഇങ്ങനെ sad ആകല്ലേ.. നിന്റെ ഇങ്ങനെ ഒരു മുഖം ഞാനാദ്യമായി കാണുവാ ട്ടോ..വാന്നെ നീ.. ആ പരട്ട മാഷിന് എന്തെങ്കിലും പണി കൊടുക്കാം.. അവസരം വരും ന്നേ... വരാണ്ടെവിടെ പോകാൻ 😡..

ഇപ്പൊ നീ വായോ...." അതും പറഞ്ഞു രണ്ടും കൂടെ ഗ്രൗണ്ടിലേക്കിറങ്ങി... പോകുന്ന വഴി തപ്പി പിടിച്ച് സാറിന്റെ ബുള്ളറ്റ് നോക്കി ഒരു ചവിട്ട് കൊടുക്കാനും അനു മറന്നില്ല... കോളേജ് തുറന്നിട്ട് നാലഞ്ചു മാസമായി.. BA ഇംഗ്ലീഷ് ഫസ്റ്റ് year ആണ് രണ്ടും... പ്രതേകിച്ചു കട്ട ചങ്കായി ആരുമില്ലാത്ത നമ്മളെ അനൂന് രണ്ട് മാസം മുന്നെയാണ് അവളെ ആരുട്ടിയെ കിട്ടുന്നത്... രണ്ടും നല്ല അസ്ഥിക്ക് പിടിച്ച കൂട്ടുകാരാണിപ്പോൾ.. രണ്ട് മാസം മുന്നേ വന്നതാണെങ്കിലും രണ്ട് നൂറ്റാണ്ട് മുന്നേ പരിചയമുള്ളവരാണെന്ന് തോന്നും കാട്ടികൂട്ടൽ കണ്ടാൽ... ഒരുത്തിക്ക് സങ്കടമാണേൽ പിന്നെ മാറ്റവൾക്കും അങ്ങനെ തന്നെയാണല്ലോ... അന്നത്തെ ദിവസം മുഴുവൻ ശോകമായി തീർന്നു.. അനൂന്റെ മിണ്ടാട്ടവും സങ്കടവും എല്ലാം ആര്യയിലേക്കും പടർന്നു... വൈകിട്ട് രണ്ടും കൂടെ ബസ്സ്‌ സ്റ്റോപ്പിലെത്തി... "ദേ.. നാളെയും ഇങ്ങനെ മുഖം കയറ്റി ഇരിക്കരുത് ഭയങ്കര ബോറാണ് ട്ടോ..." "ആ ആലോചിക്കാം..😒.." "നീ ഇപ്പഴും അത് വിട്ടില്ലേ പെണ്ണേ.. ഇതിനുമാത്രം ഇപ്പൊ എന്താ പ്രശ്നം ഉണ്ടായത്.. ദേ നിക്ക് നല്ല ദേഷ്യം വരുന്നുണ്ട് ട്ടോ.. നാളെയും ഇങ്ങനെയാണേൽ പിന്നെ നിന്നോട് ഞാൻ കൂട്ടില്ല ട്ടോ..☹️☹️..." അതും പറഞ്ഞു ആര്യ ഇച്ചിരി അപ്പുറത്തേക്ക് നീങ്ങി നിന്നു...

കണ്ണ് കുറുക്കി കൊണ്ട് അനുവും അവളുടെ അടുത്തൊട്ട് പോയി തൊണ്ടി വിളിക്കാൻ തുടങ്ങി. അതിനനുസരിച്ചു ആര്യ അവളുടെ കൈ തട്ടി മാറ്റികൊണ്ടിരുന്നു... "ടി.. ടി.. ടി... മിണ്ടെടി... എനിക്കൊരു പ്രശ്നവും ഇല്ല.. ഞാൻ ഹാപ്പി ആണ്.. അങ്ങേരാര എന്നെ വഴക്ക് പറയാൻ. ഇതിനുള്ള പണി നമുക്ക് കൊടുക്കാം ന്നേ..." "ഉറപ്പാണോ.. ഇനിയും മുഖം കയറ്റി വെക്കോ..🤨.." "ഇല്ല.. പിങ്കി പ്രോമിസ്.." "എന്ന കുഴപ്പല്ല ... ഹാ നിന്റെ ബസ്സ് വന്നല്ലോ എന്ന നീ പൊക്കോ.. രാത്രി ഞാൻ വിളിക്കാം ട്ടോ..." "ശരി ടി... ബായ് 👋🏻👋🏻.." അനു അങ്ങനെ ഒക്കെ പറഞ്ഞാണ് പോയതെങ്കിലും.. ഇന്നത്തെ സംഭവത്തിൽ ആര്യയിൽ വല്ലാത്തൊരു നോവ് സൃഷ്ട്ടിച്ചിരുന്നു... പലതുംമനസ്സിൽ തീരുമാനിച്ചുറപ്പിച്ചു നിന്നു..,അഞ്ചു മിനിട്ടിനുള്ളിൽ ആര്യയുടെ ബസ്സ്‌ വന്നപ്പോൾ അവളതിൽ കയറി..... 💕💗💕💗💕💗 (അനു ) ബസ്സിറങ്ങി നേരെ തിരുമുറ്റം എന്നെഴുതിയ ഗൈറ്റ് ചവിട്ടി തുറന്നു അകത്തൊട്ട് കയറി... കോലായിൽ തന്നെ ആ വരവും കണ്ട് ജനകിയമ്മ കലിയിൽ നിൽക്കുന്നുണ്ട്...

"അനു..😬നിന്നോടെത്ര തവണ പറയണം ഇങ്ങനെ ഗൈറ്റ് പൊളിച്ചോണ്ട് വരരുതെന്ന്... എത്ര പറഞ്ഞാലും മനസ്സിലാവില്ലേ കുട്ട്യേ... 😡" "ഈ...😌😁... ചുമ്മാ അല്ലെ ജാനൂസേ..." "ദേ പെണ്ണേ.. കൂടുന്നുണ്ട് നിനക്ക്..." ''എന്റെ അമ്മ കിളി ചൂടാവാതെന്നേയ്... എപ്പഴാ എത്തി ഇന്ന്.. " "കുറച്ചു നേരായി.. പോയി കുളിച്ചിട്ട് വാ നീ.. നാറീട്ട് പാടില്ല.." "പിന്നെ 😏.. പറയണ ആള് കുളിച്ചോ... ഇപ്പൊ വന്നു കേറിട്ടല്ലേ ഒള്ളു.." "ദേ.. നിനക്ക് കൂടുന്നുണ്ട് ട്ടോ..." "ഓ.. ഞാനൊന്നും പറഞ്ഞില്ലേ... ഇനി അതിന് വഴക്ക് വേണ്ട.. ഞാൻ കുളിച്ചിട്ടു ഓടി വരാട്ടോ... ഭക്ഷണം എടുത്ത് വെച്ചേക്കണേ..." അതും പറഞ്ഞോണ്ട് ഞാൻ അകത്തൊട്ട് കയറി.. മുകളിലേക്ക് പടികൾ കയറുമ്പോൾ... ശോകേയ്‌സിൽ കുസൃതിയോടെ..,ചിരിച് കൊണ്ട് എന്നെയും അമ്മയേയും ചേർത്ത് പിടിച്ചു കുസൃതിയോടെ ചിരിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക് നോക്കി ഒന്ന് പുഞ്ചിരിക്കാനും മറന്നില്ല.. നേരത്തെ കണ്ടതാണ് നോമിന്റെ അമ്മ ജാനകി എന്ന എന്റെ ജാനൂസ്..😉😉പ്ലേ സ്കൂളിലെ ബല്യ ടീച്ചറാണ് 😌😌...

എന്നും രാവിലെ എന്റെ കൂടെ ഇറങ്ങും.. വൈകീട്ട് ഞാൻ എത്തുന്നതിനു മുന്നേ ഇങ്ങെത്തിയിട്ടുമുണ്ടാകും.. അച്ഛൻ സുനിൽ... അച്ഛനെ കുറിച്ച് ചോദിക്കുകയാണെങ്കിൽ എനിക്കൊന്നും അറിയില്ല..😞.. പണ്ടെങ്ങോ ഞാൻ കയ്യിൽ തൂങ്ങി നടന്നതോർമ്മയുണ്ട്.. പെട്ടെന്ന് എന്നോ അപ്രദക്ഷ്യമായി..😕അറിയില്ല തനിക്കൊന്നും 😞... അമ്മയോട് ഒരുപാട് ചോദിച്ചിട്ടുണ്ട് അച്ഛനെ കുറിച്... ചിലപ്പോഴൊക്കെ ദേഷ്യപ്പെടും... അല്ലെങ്കിൽ സങ്കടപ്പെടും... ചോദ്യത്തിന് മാത്രം ഉത്തരം ലഭിക്കാറില്ല.. പോകെ പോകെ ആ ചോദ്യം ചോദിക്കൽ നിർത്തി.. പറയുമ്പോൾ പറയട്ടെ... ഒന്നുമാത്രമറിയാം അച്ഛൻ മരിച്ചിട്ടില്ല... ജീവിച്ചിരിപ്പുണ്ടെന്ന്... അതാണാകെ അമ്മ പറയാറുള്ളത്... അതിനപ്പുറമോന്നും അമ്മ പറയാൻ മുതിരില്ല.. ഓരോന്നാലോചിച്ചു സമയം കടന്നതറിഞ്ഞില്ല... വേകമൊരു കാക്ക കുളി പാസാക്കി താഴോട്ടോടി... എന്തെങ്കിലുമൊക്കെ സ്പെഷൽ ഉണ്ടാക്കിയിട്ടുണ്ടാകും... അതെല്ലാം കഴിച്ചു ഞാനും അമ്മയും കൂടെ വീട് തലകുത്തനെ വെക്കും...എന്തെങ്കിലും മിണ്ടിയും പറഞ്ഞു അമ്മയെ ദേഷ്യം പിടിപ്പിച്ചും കളിപ്പിച്ചുമൊക്കെ സമയം പോക്കും..., ഇന്നെന്തോ അതിനൊന്നും വലിയ മൂഡില്ല.. പൊതുവെ അന്നനത്തെ വിശേഷങ്ങൾ പങ്കു വെപ്പിച്ചാണ് അമ്മ ശീലിപ്പിച്ചത്.. അത് കൊണ്ട് തന്നെ ഇന്ന് നടന്നതൊക്കെ അമ്മയോട് പറഞ്ഞു... നോക്കി നടക്കാഞ്ഞാ അങ്ങനെ തന്നെയാകും എന്ന ഒരു മറുപടി കിട്ടിയത് ശരണം..🙄... 💞💞💖💞💞

( HERO ) കോളേജ് വിട്ടാൽ പൊതുവെ വീട്ടിൽ കയറി ഫ്രഷായി എന്തെങ്കിലുമൊക്കെ കഴിച്ച് പുറത്തേക്കിറങ്ങാറാണ് പതിവ്... അടുത്തുള്ള ലൈബ്രയിൽ കയറി അവിടുള്ളവരോടൊക്കെ സംസാരിച്ചു സമയം തള്ളി നീക്കും... രണ്ട് മാസമേ ആയിട്ടുള്ളു ഈ നാട്ടിലോട്ടു വന്നിട്ട്... ഇത് വരെ മറ്റൊരിടത്തായിരുന്നു... ലക്ച്ചർ പോസ്റ്റ്‌ ആയിട്ട് ഇവിടെ ഒരു കോളേജിൽ ജോലി ശരിയായപ്പോൾ വീട്ട് കാരുമൊത്ത് ഇവിടെ നല്ലൊരു വീട് വാങ്ങി ഇങ്ങോട്ട് താമസം മാറ്റി... ഇന്ന് പതിവിനും വിപരീതമായി കോളേജിൽ നിന്നും നേരെ ലൈബ്രറിയിലേക്കാണ് വന്നത്... വീട്ടിലെത്തിയപ്പോ ആളനക്കമൊന്നും ഇല്ല.. അല്ലെങ്കിൽ ഈ സമയമൊക്കെ പെങ്ങളൊരുത്തി കിടന്ന് കലപില കൂട്ടുന്നുണ്ടാകും... ഇന്ന് ഭയങ്കര നിശബ്ദമാണല്ലോ... ചിലപ്പോ പഠിക്കുവായിരിക്കും... ഞാൻ നേരെ റൂമിൽ ചെന്ന് ഫ്രഷ് ആയി താഴോട്ടിറങ്ങി..

ഭക്ഷണത്തിന് സമയമായിട്ടും ആരെയും ടേബിളിൽ കാണുന്നില്ല... ഇനി ഇവിടെ ആരുമില്ലേ... ഏയ് അതാവാൻ വഴിയില്ല... വാതിലൊന്നും പുട്ടാതെ എവിടെ പോകാൻ... എന്തോ കാര്യമായിട്ട് പ്രശ്നമുണ്ടെന്ന് മനസ്സിലായി... അല്ലെങ്കിൽ ഭക്ഷണ സമയം എല്ലാവരെയും കാണേണ്ടതാണ്.. കൃത്യം എട്ടര സമയം ഡെയിനിങ് ഹാളിൽ സ്ഥാനം ഉറക്കുന്നവരാ എല്ലാം.. അങ്ങനെ അല്ലെങ്കിൽ ഇവിടെ ആർക്കെങ്കിലും പിണക്കമുണ്ടാകും... അടുക്കളയിലോട്ട് ചെന്ന് തലയിട്ടപ്പോൾ കണ്ടു അമ്മ (സുമിത്ര)തടയ്ക്കും കയ്യൂന്നു ഒരു വശത്തിരിക്കുന്നത്.. തൊട്ടടുത്ത് അച്ഛനുമുണ്ട്...(പ്രഭാകരൻ തമ്പി ) "അമ്മേ...." എന്റെ വിളിയിൽ ആള് ഒന്ന് തിരിഞ്ഞു നോക്കി.. ശേഷം ഭക്ഷണ പത്രങ്ങളുടെ അടുത്തൊട്ട് പോകുന്നത് കണ്ടു.. അത് കണ്ട് ഞാൻ തിരിച്ചു ഡെയിനിങ് ഹാളിൽ സോഫയിൽ ചെന്നിരുന്നു... പെങ്ങൾ കുരുപ്പിനെ കാണുന്നില്ലല്ലോ... മിക്കവാറും ഇന്ന് വല്ല പിണക്കവും ഉണ്ടാകും... എന്റെ ഈശ്വരാ ഇത്രയും വലിയ പോത്തായിട്ടും അവളെ പിണക്കം മാറ്റലാണല്ലോ എന്റെ പണി... ചിന്തിച് നിന്നപ്പോഴേക്കും അമ്മ ഭക്ഷണവും കൊണ്ട് വന്നു... പക്ഷേ കയ്യിൽ ഒരാൾക്ക് മാത്രമുള്ളതെ കാണുന്നുള്ളൂ.... "അല്ല... നിങ്ങളൊക്കെ കഴിച്ചോ..??🤔"

"ഇല്ല.." "പിന്നെന്താ എനിക്ക് മാത്രം..." "അറിഞ്ഞിട്ടിപ്പോ എന്തിനാ.നീ ഇത് കഴിച്ചെണീക്കാൻ നോക്ക് എന്നിട്ട് വേണം ഞങ്ങൾക്ക് കഴിക്കാൻ ." "അതെവിടുത്തേ ഏർപ്പാട... അല്ല., എന്താ ഇപ്പൊ പ്രശ്നം... ഞാൻ നേർത്തെ എത്താത്തത് കൊണ്ടാണോ.. " "ആണെന്ന് പറഞ്ഞില്ലല്ലോ.." "പിന്നെന്താ പ്രശ്നം.. എവിടെ അവള്.." "റൂമിൽ ഉണ്ടാകും.. പ്രശ്നം എന്താന്ന് അവളോട് തന്നെ അങ്ങ് ചോദിക്ക്... പ്രശ്നം ഒത്തു തീർപ്പാക്കിയിട്ട് രണ്ടും കൂടെ തോളിലും കയ്യിട്ട് വന്നാ എല്ലാവർക്കും വിളമ്പാം.." "ഓ.. അത്രേ ഒള്ളോ.. അവളുടെ പിണക്കമൊക്കെ ഞാൻ ഇപ്പൊ മാറ്റി തരാം.. അമ്മ ഭക്ഷണം വിളമ്പിക്കോ.." "അതിനാദ്യം നീ പോയി അവളെ മിണ്ടിക്... എന്നിട്ടല്ലേ..., ഇന്നവൾ മിണ്ടുമ്മെന്ന് എനിക്ക് തോന്നുന്നില്ല..." എന്നും പറഞ്ഞോണ്ട് അമ്മ വെട്ടിതിരിഞ് അടുക്കളയിലോട്ട് തന്നെ പോയി... ശ്യട... അത്ര ഭീകരമാണോ.. എന്തായാലും പോയി നോക്കിയേക്കാം.... ഇത് ഈ ഇടയായി ഇവിടെ സ്ഥിരം നടക്കുന്നതാണ്.. ചെറിയ ചെറിയ കാര്യങ്ങൾക്കൊക്കെ അവള് തെറ്റി ഇരിക്കും.. ഭക്ഷണത്തിന് കൂടെ ഇരിക്കില്ല...

പിന്നെ പ്രശ്നമൊക്കെ സോൾവ് ആക്കി അവളെ അങ്ങ് പിടിച്ചു കൊണ്ട് വരാറാണ് എന്റെ പണി... അല്ല എന്നോടായിരിക്കും പിണക്കം.. അപ്പൊ ഞാൻ തന്നെ കൊണ്ട് വരണല്ലോ..ഒരേ ഒരു പെങ്ങളായത് കൊണ്ട് ഭയങ്കര സ്നേഹവും ആയിപോയി.. എന്ത് ചെയ്യാനാ.. അല്ലെങ്കിൽ അവളുടെ ഭക്ഷണം കൂടെ അകത്താക്കമായിരുന്നു 😝😝..... പക്ഷേ ഇന്ന് സംഭവം കുറച്ച് ഡാർക്ക്‌ ആണെന്ന് ഇവിടെത്തെ കാലാവസ്ഥ തന്നെ വിളിച്ചോതുന്നു.. ഒന്നാമത്തെ കാരണം അച്ഛനും അമ്മയും കൂടെ വാശിയിലാണ്... രണ്ട് അവള് മുറിയിലും ആണ്.. മറ്റേത് ഇവിടെ എവിടെങ്കിലും തന്നെ കാണേണ്ടതാണ്... എന്തായാലും അവളെ മുറിയിലെത്തി തലയൊന്നാദ്യം ഉള്ളിലേക്കിട്ട് നോക്കി... ആശാത്തി ടാബിൽ ലൈറ്റ് ഇട്ടും കെടീത്തിയും കളിക്ക.... മുഖത്തൊക്കെ നല്ല സങ്കടം കാണുന്നുണ്ട്...🧐🙁... " ആര്യേ ഏട്ടന്റെ കുട്ടിക്കെന്ത് പറ്റി ഇന്ന്... " "കുട്ടിയല്ല ചട്ടി 😤😤.."

"ഓ ചട്ടി യായിരുന്നോ.." "ദേ.. തമാശ കളിക്കണ്ട.. എനിക്ക് ദേഷ്യം വന്നിരിക്ക... ഒന്ന് പോയെ ഏട്ടൻ..." "ശോ.. അങ്ങനെ പോകാൻ പറ്റോ... എന്താ പ്രഷ്ണമെന്ന് അറിയണമല്ലോ... പറ എന്താ ഇന്നത്തെ ഒടക്കിന് കാരണം... ഹ്മ്മ്... ഏട്ടനെ ഏതെങ്കിലും പെൺപിള്ളേർ സ്കെച് ഇട്ടത് കണ്ടോ..." "ദേ.. ഏട്ടാ പോയെ.. വെറുതെ ദേഷ്യം പിടിപ്പിക്കാണ്ടെ..." "പറ്റില്ല.. നീ പറയ്.. ആരെങ്കിലും എന്നെ നോക്കി വെള്ളമിറക്കുന്നത് കണ്ടിട്ടാണോ.." "അല്ല..😞😏.." "പിന്നെ.. ഒന്ന് പറയ് നീ.. ഇങ്ങനെ മുഖം വീർപ്പിക്കാൻ ഞാനെന്താ ചെയ്തേ..." "പിന്നേ 😡😡ചെയ്തില്ലേ.... 😤അതിനെങ്ങനെ അറിയാന.. വല്യ പുണ്യാളനല്ലേ.. ഹും 😤" "എന്തൊക്കെയാ നീ പറയണേ " "അമ്മയും അച്ഛനും ഏട്ടനും കഴിഞ്ഞാ പിന്നേ എനിക്ക് ജീവന എന്റെ അനൂസിനെ.. അവനെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചിട്ട് ഇപ്പൊ എന്താ പ്രശ്നം എന്നോ.." "ങേ 😨 ആര് വഴക്ക് പറഞ്ഞു.." "ഏട്ടൻ തന്നെ.." ''ഞാനോ??എപ്പോ..?? " "എപ്പോ.. 😤ഒന്നും അറിയില്ല 😡.. ഇന്ന് ഉച്ചക്ക്.. അവള് നോട്ട് വെക്കാൻ ധൃതിയിൽ പോയപ്പോ അറിയാതെ നിങ്ങളെ ചെന്നങ് തട്ടി.. അതിനെന്തക്കയ നിങ്ങള് വിളിച്ചു പറഞ്ഞെ അറിയോ 😤.." "അയ്യോ.. അത് നിന്റെ അനു ആയിരുന്നോ.." "ഹ്മ്മ് 😪😪"

"ആ കുട്ടി വന്നു തട്ടിയപ്പോ ഞാൻ ദേഷ്യത്തിന് പറഞ്ഞത.. ശെ.. നിനക്കവളെ മുന്നേ എനിക്കൊന്ന് കാണിച്ച് തന്നുടായിരുന്നോ .." "ഉവ്വ്.... 😤എന്നെക്കൊണ്ട് പറയിപ്പിക്കരുത്... ഏട്ടാ ഇതാണെന്റെ അനു എന്നും പറഞ്ഞു വന്നു കാണിക്കാൻ നിങ്ങളെന്നെ അയക്കോ.. ഇല്ലല്ലോ... നിങ്ങളോറ്റ ഒരുത്തൻ പറഞ്ഞിട്ട ഞാൻ ആരോടും ഇതെന്റെ ഏട്ടനാ എന്ന് പറയാത്തത്... രണ്ട് മാസം മുന്നേ എന്നെ കൊണ്ട് ചേർത്തിട്ട് ഒരു മാസം മുന്നേ നിങ്ങളും ചേർന്നു.. അന്ന് പറഞ്ഞതല്ലേ നിങ്ങള് ഏട്ടനാണെന്ന കാര്യം പറയണ്ടാ എന്ന്... ഇത് വരെ ഞാനത് തെറ്റിച്ചിട്ടില്ല.. എന്റെ അനു വിനോട് പോലും പറയാത്തതിന് ഇപ്പൊ ഉള്ളുരുകുന്നുണ്ട് എന്റെ.. സ്വന്തമായി ഒരേട്ടനുണ്ട് കൂടെ, എന്നിട്ടും കോളേജിലേക് ബസ്സിൽ പോകേണ്ട അവസ്ഥ 😪😭.. വല്യ ചുള്ളനല്ലേ കോളേജിലെ 😏.. ഉള്ള പെമ്പിള്ളേർ മുഴുവൻ നോക്കുമ്പോ ഒക്കത്തിന്റെയും കണ്ണ് കുത്തിപൊട്ടിക്കാൻ തോന്നും 😤..

അതൊക്കെ കണ്ട് സഹിച്ചു നിൽക്കുന്ന എന്റെ അവസ്ഥ മനസ്സിലാക്കണം 😤.. ന്റെ അനു ഉണ്ടല്ലോ.. അവൾക്ക എന്നിട്ട് മറ്റുള്ളവർക്ക് കിട്ടേണ്ട വഴക്ക് മൊത്തം കിട്ടിയത്.. ഏട്ടന്റെ വഴകെനിക്കറിയാലോ.. പാവമെന്റെ അനു... ഇന്നവൾ കാര്യം വന്നു പറഞ്ഞപ്പോ ചങ്ക് പൊട്ടി പോകായിരുന്നു.. അവളുടെ കൂടെ ഞാനും പ്രാകിയിട്ടുണ്ട് ഏട്ടനെ 😡😠..എനിക്കവളെയാ ഏട്ടനേക്കാൾ ഇഷ്ട്ടം... പോ ഇവിടെന്ന്... നിക്ക് കാണണ്ട... 😤" " സോറി ഡീ... ഞാൻ അപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ... " "ഹും. 😤എന്നോടല്ല അവളോട് പറയണം സോറി..." "പിന്നേ..😏എന്റെ പട്ടി പറയും..." "എങ്കി പട്ടിയെ കൊണ്ട് പറയിപ്പിക്... അവളോട് സോറി പറയാമെന്ന് പറയാതെ ഞാൻ താഴോട്ട് വരുന്ന പ്രശ്നമില്ല... ഇത് ഞാൻ കോളേജിൽ നിന്നെ ശപദം ചെയ്തതാ..." "അപ്പൊ നീ ഭക്ഷണം കഴിക്കുന്നില്ല എന്നുറപ്പാ.." "ആ ഉറപ്പാ...

ഏട്ടനതൊന്നും തിരക്കണ്ട..പോയെ എന്റെ റൂമിൽന്ന്..." "വാശി പിടിക്കല്ലേ വാ നീ..അച്ഛനും അമ്മയുമൊക്കെ എന്നോട് ദേഷ്യത്തിലാ ." "ഹാ അവരങനെ തന്നെയാകും..അവർക്കുമെന്റെ അനൂനെ അത്രക്കിഷ്ട്ട..ഞാൻ നാളെ പറയാൻ പോവാ... എന്റെ ഏട്ടനാണ് ഈ കഴുതാന്ന് ." "അതെങ്ങാൻ പറഞ്ഞാ എന്റെ വിവരമറിയും..'' "ആയിക്കോട്ടെ.. തല്ലുവെ കൊല്ലുവേ.. എന്താ വെച്ചാ ചെയ്യ്... ഞാൻ പറയും എന്ന് പറഞ്ഞാ പറയും... ഞങ്ങൾക്ക് ഇടയിൽ ഞാൻ മറച്ചു വെച്ച ഒരേ ഒരു കാര്യമാ ഇത്.. അതുമറിയട്ടെ അവള്.. എന്നാ എനിക്കും ആശ്വാസാ..." "പ്ലീസ് ടി... ഞാനെന്താ എന്ന വേണ്ടു പറ.." "അവളോട് സോറി പറയണം.. ഫസ്റ്റ് ഹവറിൽ തന്നെ..." "ഓ..😬😬. Ok ....ഇനി ഭക്ഷണം കഴിക്കാലോ..." "പറ്റില്ല,.പ്രോമിസ് ചെയ്യ്..." "ശരി.. പ്രോമിസ് നാളെ അവളോട് സോറി പറഞ്ഞിരിക്കും.. പോരെ... ഇനി നീയെങ്ങാൻ ആരോടെങ്കിലും എന്റെ കാര്യം പറഞ്ഞാലുണ്ടല്ലോ..." "ഇല്ല... പറയില്ല...." "ഹാ... എന്ന വാ പൂവാം..." "ഒക്കെ..."........... (തുടരും

Share this story