ഹൃദയ സഖി .....💓: ഭാഗം 11

hridaya sagi sana part 1

രചന: SANA

"ഡീീീ... 😬😠😠😠........" എന്റെ അലറൽ കേട്ടതും ആ രണ്ടെണ്ണവും കൂടെ മാഷും മുഖമുയർത്തി നോക്കി... ഞാൻ അവരെ അടുത്തൊട്ട് പോയി അവരുടെ രണ്ടിന്റെയും നേരെ തിരിഞ്ഞു... "അതേയ് നിങ്ങൾക് അലേഖ് സാറ് ക്ലാസ്സെടുക്കുന്നുണ്ടോ പിള്ളേരെ..." "ഉണ്ട്..." "എന്നാപ്പിന്നെ ക്ലാസ്സിൽ നിന്നും ഡൗട് ചോയ്ച്ച പോരെ.... 😠😠ആരെ കാണിക്കാനാ ഈ വരാന്ത ശോ 😬😬... അതും പുസ്തകത്തിലൊന്നും അല്ല ജന്തുക്കളെ കണ്ണ്.. സാറിന്റെ തൊള്ളയിലാ 😠😠...." ഇത്രേം പറഞ്ഞപ്പോഴേക്കും രണ്ടും അവിടെന്ന് അപ്രദക്ഷ്യമായി... തിരിഞ്ഞു മാഷിനെ നോക്കിയപ്പോ ആള് ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് നടന്നു നീങ്ങി.. "ഏയ്.. മാഷേ... നിക്കെന്നെ...." "ഒഹ്.. നിന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ പിന്നാലെ നടന്നോണ്ട് മാഷേ ന്നും വിളിച്ചു വരരുതെന്ന്... പറഞ്ഞാ മനസ്സിലാവില്ല..." "ഇല്യ... 😌😌..." " നീയെന്തിനാടി അവരെ പറഞ്ഞയച്ചേ... അവരെന്റെ സ്റ്റുഡന്റസ് ആണ്.. അവരുടെ സംശയം തിരുത്തി കൊടുക്കേണ്ടത് എന്റെ ജോലിയാണ്.. അതിന് നീയെന്തിനാ ഞങ്ങളെ ഇടയിൽ കയറുന്നെ.. "

"അതിനവർ രണ്ടും ബുക്കിൽക്കല്ല നോക്കണേ... മാഷിന്റെ മോത്തോട്ട... അതെനിക് പറ്റോ.. ഇല്ലല്ലോ... അപ്പൊ ഞാൻ പ്രതികരിച്ചു...." "ശോ.. ഇത് വലിയ പുലിവാലാണല്ലോ നിന്നെക്കൊണ്ട്. ഒന്ന് പോയി തരോ..." "..എന്തൊരു കഷ്ട്ടാ ഇതെന്നറിയോ... ഞാനെത്രെ ദിവസായി ഇങ്ങനെ നടക്കണേ.." "ആവോ.. നീ ചുമ്മാ നടന്നു സമയം കളയാണ്ടേ രണ്ടക്ഷരം പഠിക്കാൻ നോക്ക്.." "ഓ... എന്നെക്കൊണ്ടൊന്നും വയ്യ.. ഹാ അതൊക്കെ പോട്ടെ.. മാഷെന്തേ മിനിഞ്ഞാന്ന് വരാഞ്ഞു... മൂന്ന് ദിവസം കാണാഞ്ഞിട്ട് നന്നായി miss ചെയ്തു ട്ടോ.." "😬😠😠😠..." മറുപടി ഒന്നും പറയാതെ സ്ഥിരം ക്‌ളീഷേ കണ്ണുരുട്ടലും ഉരുട്ടി മാഷ് സ്റ്റാഫ്റൂമിലേക്കങ് കയറിപോയി... പിന്നെ ഞാനെന്ത് കാണാൻ നിക്കാ.. സിദ്ധാർഥ് സാറെ നോക്കിയിട്ട് ഒരു ഇളിയും കൊടുത്ത് കൈ വീശി കാണിച്ചവിടെന്ന് തിരിച്ചു... അല്ല 🤔🤔🤔എന്റെ കൂടെ വേറെ ഒരു സാധനം കൂടെ ഉണ്ടായിരുന്നല്ലോ.. അവളെവിടെ 🤔🥸🧐🧐🧐..... പിന്നെ അവളെയും തപ്പിയായി നടത്തം... അവസാനം ജന്തൂനെ കണ്ടുപിടിച്ചു..സീനിയർ ചേട്ടൻമാരെ വായിനോക്കിയിരിക്കാണ് കിളവത്തി...ബ്ലഡി ഫൂൾ.. ഒന്നില്ലെങ്കിലും എന്നെ ഒന്ന് അറീച്ചൂടെ.. എന്ന പിന്നെ എനിക്കും കൂടിക്കൂടെ അവളെ കൂടെ ല്ലേ 😜😜😉.... "ഡീീ 😠.."

"എന്താടി മനുഷ്യനെ പേടിപ്പിക്കണേ.. മരിയാതക്ക് വായി നോക്കാനും സമ്മതിക്കൂലാച്ച കഷ്ട്ടണ്ട് ട്ടോ ." "അമ്പടി... അങ്ങനെ ഇയ്യിപ്പോ വായിനോക്കണ്ട... അതിനൊക്കെ ആള് വരും..." "ഓ..പിന്നെ..എന്നെ വായിനോക്കിക്കോടി ന്നും പറഞ്ഞു വരല്ലേ ആരെങ്കിലും.. ഒന്ന് പോയെ.... എടിയെ നീ അങ്ങോട്ട് നോക്കിയേ ആ മതിലിനടുത്ത് നിക്കണ ചേട്ടനെ കണ്ട എന്ന ലുക്ക് ആണെന്ന് നോക്കിയേ.." " ഇവളെ ഇന്നുണ്ടല്ലോ.. ഇവടെ വാടി പിശാഷേ.. നിനക്ക് വായിനോക്കാനുള്ള സമയമാകുമ്പോ ഞാനങ്ങു പറയാം അപ്പൊ നോക്കിയാമതി.." "ങേ 😲വായിനോക്കാനും നിന്റെ പെർമിഷനോ.... 😕" ''യാ 😎😎... നീ ഇങ് വന്നേ....... " ❣️❤️❣️❤️❣️❤️❣️❤️❣️ "എന്താടാ ഇപ്പഴും നീ വളയാനായില്ലേ.." സീറ്റിൽ ചെന്നിരുന്നു ആ പിശാഷിനെയും ഓർത്ത് തലക്ക് കൈ വെച്ചിരിക്കുമ്പോഴാണ് സിഥാർതിന്റെ ഒടുക്കത്തെ ചോദ്യം... കുനിച്ചു നിർത്തി നാല് കൊടുക്കാൻ തോന്നുന്നുണ്ട്.. പിന്നെ സ്റ്റാഫ് ആയത് കൊണ്ടും ഭാവി അളിയൻ ആകാനുള്ള ആഗ്രഹം കൊണ്ടും കൺട്രോൾ ചെയ്യുന്നു...

"പാവല്ലേടാ അത്.. ഒന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി കൊടുത്ത് നോക്ക്..." "എന്റെ വായേന്ന് കേൾക്കണ്ടേൽ അടങ്ങി ഇരി... അവന്റെ ഒരു ഉപദേശം.. അവള് കൈ കൂലി വല്ലോം തന്നിരിക്കണോ.." "നിന്നോട് പറയാൻ ഞാനില്ലേ 🙏🙏....ഞാനും പറഞ്ഞന്നേ ഒള്ളു.. അവളിങ്ങനെ പിന്നാലെ നടക്കുന്നത് കാണുമ്പോ..." "നിനക്കെന്താ അങ്ങോട്ടിത്ര ചാട്ടം 😠😤.. " "അല്ലേയ് അവളെ കൂട്ടുകാരിയെ വളക്കാൻ നോക്കുവാണല്ലോ.. അപ്പൊ അവളെ കയ്യിൽന്ന് വല്ല ആവിശ്യോം വരുവല്ലോ .. പക്ഷെ നീയൊന്ന് ഓക്കെ ആവണമെന്ന് മാത്രം.. " "അങ്ങനെ ഇപ്പൊ നീ പ്രേമിക്കണ്ട.." "എന്താ മാഷേ നിങ്ങളിങ്ങനെ..." "ആ ഞാനിങ്ങനെയാ.. ഞാൻ അൻവിക യേ സ്നേഹിച്ചില്ലെങ്കിലും നിനക്ക് ആര്യയെ കിട്ടും..എന്ന പോരെ.." "എന്നാലും...." "ഒരെന്നാലും ഇല്ല.." "നിനക്കെന്താടാ.😔😞. നിന്റെ പ്രശ്നം എന്താ. അവൾക്കെന്താ ഒരു കുറവ്.. ടൈം പാസൊന്നും ആയല്ല അവള് നോക്കുന്നെ ഉറപ്പാ... പിന്നെ നന്നായി പഠിക്കും.., ഫാമിലിയും കുഴപ്പമില്ലാ എന്ന തോന്നുന്നേ.... അതെനിക്കറിയില്ല... പിന്നെന്താ നിനക്കൊരു പ്രശ്നം.." "എനിക്കൊരു പ്രശ്നവും ഇല്ല.. പക്ഷെ അവളെ ഇഷ്ടപ്പെടാനും മനസ്സില്ല...എന്ന ശരി എനിക്ക് ക്ലാസുണ്ട്.. ഞാൻ പോവാണേ..." എന്നും പറഞ്ഞോണ്ട് അലേഖ് പോയി...

"ഹ്ഹമ്മ്മ്മ്... ഇവൻ നന്നാവൂലാ.. എന്റെ കാര്യവും കട്ട പോക 🙄😶😶... ഞാനിനി ആ കുട്ടി പിശാഷിനോടെന്ത് പറയും..." 😉💓😉💓😉💓😉💓😉 "അമ്മക്കിളീ... എപ്പോ വന്നു..." "ഇതിങ്ങനെ എന്നും ചോദിക്കണോ... എന്നും വരണ സമയത്ത് തന്നെ..." "ഓ.. കലിപ്പ്... ഞാൻ പോണ്..." എന്നും പറഞ്ഞോണ്ട് ഞാനകത്തൊട്ട് കയറി ഫ്രഷ് ആകാനായിട്ട് മുകളിലോട്ട് പോയി.... ഫ്രഷ് ആയി ഇറങ്ങി ചുമ്മാ അമ്മേടെ സാരിയും ചുറ്റി കളിച്ചിരുന്നു... കുറച്ചു കഴിഞ്ഞപ്പോഴാണ് സിദ്ധാർഥ് സാറിനെ പറഞ്ഞേൽപ്പിച്ച പണി എന്തായെന്ന് ചോദിക്കാൻ വിട്ട കാര്യം മറന്നത്.. അപ്പൊ തന്നെ ഫോണെടുത്തു വിളിച്ചു ആശാന്.. "ഹാ.. പറ അൻവിക.." "എന്ത് പറ.. ഇങ്ങോട്ട് പറ., എന്താ മാഷ് പറഞ്ഞെ.." "ഈ പണി എന്നെകൊണ്ട് കൂട്ടിയാൽ കൂടൂല മോളെ.. അവന് അടുക്കില്ല..." "എന്നാ ആയിക്കോട്ടെ.. ഞാൻ ആര്യയോട് പറഞ്ഞോളാം സാറിന്റെ ചുറ്റി കളി..." "പൊന്ന് മോളെ.. ചതിക്കരുത്.. പ്ലീസ്.. ഞാൻ എന്നെ കൊണ്ട് കഴിയുമ്പോലെ മാഷിനോട് പറയാം.. അവനെ ഇപ്പൊ നമ്മക് സ്നേഹിപ്പിക്കാനൊന്നും പറ്റില്ലല്ലോ . അതൊക്കെ ഉള്ളിൽ നിന്നും ഉണ്ടായി വരണ്ടേ..." "ഹ്മ്മ്... ആണ്.. അത്പോലെ സാറോട് ആര്യയുടെ ഉള്ളിലും ഉണ്ടാവണമല്ലോ.. എന്റെ കാര്യത്തിൽ തീരുമാനമായില്ലേൽ ഉറപ്പായിട്ടും ഞാനും കുത്തി തിരിപ്പുണ്ടാകും..."

"പറയാം ന്നെ... അവനെ ഞാനും മോട്ടിവേഷൻ ചെയ്തോളാം പോരെ.." "ഹ്മ്മ്.. ശരി എന്ന...." എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു 😉.. ചുമ്മാ 😜സാറേ ഭീഷണി പെടുത്തുവാ.. എനിക്ക് കിട്ടിയില്ലാ എന്ന് കരുതി ഞാൻ എന്തിനാ സിദ്ധാർഥ് സാറേ വിഷമിപ്പിക്കണേ.. പിന്നെ ചുമ്മാ ഇങ്ങനെ എങ്കിലും എന്റെ മാഷിന്റെ മനസ്സ് മാറ്റി എടുക്കാൻ കഴിയുവാണേൽ ആയിക്കോട്ടെ ന്നേ... പക്ഷെ എങ്കിലും മാഷ് സ്വയം ചിന്തിച് എടുക്കേണ്ട തീരുമാനം ആവണമെന്നും എനിക്ക് നിർബന്ധമുണ്ട്..ആരും നിർബന്ധിച് സമ്മതിപ്പിക്കരുത്...പക്ഷെ ഇത് ആശാൻ ചിന്തിക്കാൻ പോലും ശ്രമിക്കുന്നില്ലല്ലോ...അതാ ഇടക്ക് സിദ്ധാർഥ് സാറോട് എന്റെ മാഷിന്റെ മനസ്സോന്നിളക്കാൻ പറയുന്നേ..അങ്ങനെ എന്നെ കുറിച് മാത്രം ചിന്തിച്ചു നല്ലൊരു തീരുമാനം എടുക്കട്ടെ ല്ലേ...ഹാ ആരോട് പറയാൻ 😒😪😪😪....മാഷിന്റെ ഫുൾ ഡീറ്റൈൽസ് അറിയണം ഇനി.ഇത് വരെ അതറിഞ്ഞിട്ടില്ല... അതിനെന്താ ഒരു വഴി... 🤔🤔🤔...... "അനൂ.... ഡീ... അനൂ.... ഇങ് വാ...'' "എന്താ അമ്മാ...." "കണ്ണടക്ക്..." "എന്തിനാ.." "ഹാ.. അടക്ക് പെണ്ണെ..."

"മം... അടച്ചു... എന്താ..." "ഇനി തുറന്നോ..." "Woww😍🤩🤩... ഇതെവിടുന്ന അമ്മ...." "വാങ്ങിച്ചത്.. എങ്ങനെ ഉണ്ട്.. ഇഷ്ട്ടായോ.." "പിന്നെ ഇല്ലാണ്ടെ.. സൂപ്പർ ❣️😍😍.. ഉമ്മ്മ്മ്മമാ 😘😘😘...." അമ്മക്കൊരു അസ്സൽ കിസ്സും കൊടുത്ത് അമ്മേടെ കയ്യിൽന്ന് ആ ബോക്സ് വാങ്ങിച്ചു.... ഒരു ഡയമണ്ട് നെക്ലേസും റിങ്ങും ആയിരുന്നു അതിൽ... 😍.. കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്... ഇനി ഇപ്പൊ അത് ഞാനിട്ടാൽ പറയണ്ടല്ലോ 😜😉🐒🙊... അമ്മയെ നോക്കിയപ്പോ മൂപ്പത്തീടെ കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്... "അമ്മ എങ്ങനെ ഉണ്ട് രസണ്ടോ നിക്കിട്ടിട്ട്.." "പിന്നെ... ഇല്ലാണ്ടെ... സൂക്ഷിച് എടുത്ത് വെക്കൊണ്ടു ട്ടോ.. കോളേജിലേക്കൊക്കെ ഇട്ടാൽ ചിലപ്പോ നീ കൊണ്ട് കളയും.. ഇള്ള കുട്ടി ആണല്ലോ ഇപ്പഴും..." "ഇല്യ... ഇടണില്ല.. അതവ ഇനി എങ്ങാനും പോയാ നിങ്ങളെ മുഖം എനിക്ക് കാണാൻ വയ്യോ 😁.." "ഹ്മം... ഭക്ഷണം കഴിക്കല്ലേ എന്നാ..." "ആയിക്കോട്ടെ അമ്മക്കിളി ..എടുത്ത് വെച്ചോളൂ.. നോം ഇതാ വരുന്നു ..."......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story