ഹൃദയ സഖി .....💓: ഭാഗം 12

hridaya sagi sana part 1

രചന: SANA

ദിവസങ്ങൾ ദാ എന്നും പറഞ്ഞു ഉരുണ്ടുരുണ്ട് പോകുന്നു.. എന്റെ മാഷിന് മാത്രം യാതൊരു കുലുക്കവും ഇല്ല... സ്ഥിരം ക്ളീഷേ കണ്ണുരുട്ടൽ തന്നെ.. പല പല അടവുകൾ ഉപയോഗിച്ചിട്ടും മാഷടുക്കുന്നില്ല ന്നെ..ഇപ്പൊ ഒരുവിധം കുട്ടികളൊക്കെ അറിഞ്ഞു തുടങ്ങി എന്ന് തോനുന്നു 😁.. ടീച്ചേഴ്സും ചിലരൊക്കെ അറിഞ്ഞു അറിയാത്ത പോലെ ഇരിക്കുന്നുണ്ടെന്നു സിദ്ധാർഥ് സാറ് പറയുന്നു..അതൊക്കെ എനിക്ക് പുല്ലാണ്, പുല്ല് 🌿🌾പിന്നെ നമ്മളെ സിദ്ധാർഥ് സാറ് എന്റെ കൂടെ ആര്യ വരുമ്പോ ചുമ്മാ ഓരോന്നൊക്കെ ചോദിച്ചും പറഞ്ഞും ഇരിക്കും...പ്രേമമൊട്ട് പറയാൻ ധൈര്യം ഇല്ല്യ.. അത്ര തന്നെ.. ഒന്നില്ലെങ്കിലും ക്ലാസ്സെടുക്കുന്ന സാറായി പോയില്ലേ...ഇനി എന്റെ മാഷിനെ വളച്ചെടുക്കാൻ ഞാൻ വല്ല കൂടോത്രവും ചെയ്യണ്ടി വരോ എന്തോ... "ഡീ ..ഈ മാഷന്താടി അടുക്കാത്തെ.. ഇത്ര ദിവസമായിട്ടും ചെറിയ spark പോലും മൂപ്പരെ മനസ്സിൽ വന്നില്ലച്ച.. ഫീലിങ് ബെശമം 😔😭😿... ഒന്നില്ലെങ്കിലും സിനിമയിലെയും സീരിയലിലെയും ഒക്കെ പോലെ അങ്ങേരെ മുന്നിൽ നിന്നും വീഴുന്നും ഇല്ല.. അല്ലേയ് അങ്ങനെ ഒക്കെയാണല്ലോ ഈ സ്പാർക്കിന്റെ ഒക്കെ കടന്നു കയറ്റം... ഞാൻ വീഴാൻ പോകുന്നു.., മാഷ് അരയിൽ പിടിച്ചു നിർത്തുന്നു.., കണ്ണും കണ്ണും നോക്കുന്നു... ഹോ രോമാഞ്ചം വരുന്നെടി.."

"എനിക്ക് രോമാഞ്ചം അല്ല.. നല്ലത് തൊള്ളയിൽ വരുണ്ട്.. കേൾക്കണോ.." Arya "വേണ്ടോയ് 😌😉.." "അവൾക് കണ്ണും കണ്ണും നോക്കിയിരിക്കണമല്ലോ😬... എനിക്ക് അന്ന് നീയൊന്ന് തലകറങ്ങി വീണപ്പോ അങ്ങേര് കാണിച്ച പണി ഇപ്പഴും മനസ്സീന്ന് പോയിട്ടില്ല.. അപ്പഴാ അവളെ..." "അത് മാഷ് അറിയാതെ ചെയ്തതല്ലേ ടി....." " ഉവ്വ്.... " "അൻവിക ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു..." ഞങ്ങൾ രണ്ടും സംസാരത്തിന് ഹരം കൊണ്ടരാൻ നിൽക്കുമ്പോഴാണ് വാതിൽക്കന്നൊരു അശരീരി.. അതും ഞമ്മളെ പേരാണല്ലോ... ആരാ നോക്കിയപ്പോ ആരാന്നാ... പ്യൂൺ ചേട്ടൻ...മൂപ്പർക്കൊന്ന് ഇളിച്ചു കൊടുത്തു കൈ കാണിച്ചു... ഒന്നിരുത്തി നോക്കി അങ്ങേര് പോയി.. ഞാൻ പിന്നെ ഫെയ്മസ് ആയത് കൊണ്ട്.. ആരാ അൻവിക എന്നൊന്നും ചോദിച്ചു വരേണ്ടല്ലോ 😌😌.... "ആര്യേ... ഞാൻ ഇന്നലെ അങ്ങ് വിജാരിച്ചേ ഒള്ളു... പ്രിൻസിപ്പൾ വിളിക്കുന്നതൊന്നും കാണാനില്ലല്ലോ എന്ന്.. സാദാരണ ഒരു മാസത്തിൽ തന്നെ എത്ര പോകുന്നതാ ഓഫീസിലോട്ട് ...ഈ ഇടയായി മാഷിന്റെ പിന്നാലെ ആയത് കൊണ്ട് മറ്റു കച്ചറകളൊന്നും ഇറക്കാൻ പറ്റിയില്ലെടി...അപ്പൊ ഞാൻ പോയി വരാവേ.." "എടി.. ഇനി മാഷിന്റെ പിറകെ പോകുന്നതിന്റെ എന്തെങ്കിലും കംപ്ലയിന്റ് ആവോ ഇത്.." "ആണെങ്കിലെന്താ... പറയാനുള്ളതൊക്കെ ഞാൻ പഠിച്ചു വെച്ചിട്ടുണ്ട്.."

"എന്നാലും..." "എന്തോന്നടി.. വിളിച്ച എനിക്കില്ല ടെൻഷൻ.. പിന്നെന്താടി നിനക്ക്.." "ഒരു ചെറിയ പേടി.. അത്രേ ഒള്ളു.. നിനക്ക് പിന്നെ ശീലായതല്ലേ.. ചെല്ലെന്തായാലും....." അങ്ങനെ ആടിപാടി നമ്മൾ ഓഫിസിലോട്ട് പോകുവാണ് സുഹൃത്തുക്കളെ.. പോകുവാണ്.. പോകുന്ന വഴിയിൽ സ്റ്റാഫ് റൂമിലേക്ക് ഒന്ന് തലയിട്ട് നോക്കിയെങ്കിലും മാഷിന്റെ പൊടി കാണാൻ കിട്ടിയില്ല.. അപ്പൊ മിക്കവാറും കേസ് ഇത് തന്നെ... ഓഫീസിൽ എത്തിയപ്പോ തന്നെ കണ്ടത് പ്രിൻസി യുടെ മുന്നിലെ ചെയറിൽ ചാരി ഇരിക്കണ മാഷിനെയും അപ്പുറത്തായി ഇന്നാൾ ഞാൻ ഓടിച്ച രണ്ടെണ്ണത്തിലെ ഒരു പെൺകുട്ടിയും.. അമ്പടി അപ്പൊ നീയാണ് ഒറ്റുകാരി അല്ലേടി... ശരിയാക്കി തരാം മരമോന്ത തലയച്ചി 😤😤😡.... "മേ ഐ കമിങ് സാർ.." "ആ.. ഇങ് പോര്..രണ്ട് മാസത്തിന് നിന്റെ പേരിൽ കംപ്ലയിന്റ് ഒന്നും ഇല്ലാഞ്ഞിട്ട് ഞാൻ കരുതിയിരുന്നു നീ നന്നായെന്ന്.. എവിടെ... ദാ ഇന്നൊരു പരാതി ഉണ്ട്.... ദേ നീ നന്നായി പഠിക്കുന്ന കുട്ടി അല്ലെ..പഠിക്കാൻ വരുമ്പോ നന്നായി പഠിക്കണം.. അല്ലതെ കച്ചറ കളിച് നടക്കരുത് ........etc........." തുടങ്ങിയില്ലേ മക്കളെ പ്രഭാഷണം.. പിന്നെ എല്ലായിപ്പോഴും കേൾക്കുന്നതായത് കൊണ്ട് അങ്ങോട്ട് ചെവി കൊടുക്കാതെ കിട്ടിയ സമയം മാഷിനെ വായിനോക്കി അവിടെ നിന്നു😛😛😛....

"ദേ.. അൻവിക ഈ കുട്ടി പറഞ്ഞതൊക്കെ നേരാണോ.." "എന്ത്.." "നീ അലേഖ് സാറിന്റെ പിന്നാലെ നടന്നു ശല്യം ചെയ്ത് മാഷിനെ വല്ലാണ്ടെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന്.." നിനക്കെന്താടി കൊപ്പത്തിയെ ഞാൻ മാഷിന്റെ പിന്നാലെ നടന്ന.. നിനക്കുള്ളത് വെച്ചിട്ടുണ്ടെടി മൂതേവി😤😤 "നിന്നോടാ ചോയ്ച്ചേ.." "ഉണ്ട്..😌." "മാഷേ മാഷിന് വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാകുന്നുന്നുണ്ടോ ഇവള് " മാഷ് ഇല്ലാനൊക്കെ പറയും എന്ന് ആരും കരുതണ്ട.. ആള് നല്ല അസ്സലായി ഉണ്ട് എന്നങ് പറഞ്ഞിട്ടുണ്ട്..അത് പിന്നെ ഞാൻ പ്രതീക്ഷിച്ചതായത് കൊണ്ട് sad മൂഡിലേക്കൊന്നും പോയില്ല.. കൂടെ വേറെയും എന്തൊക്കെയോ പറയുന്നുണ്ട്.. എന്നെ നന്നാക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു... ഹി.. ഹി.. ഞാനോ No,നെവർ, ഞാൻ നിങ്ങളെയും കൊണ്ടേ പോകൂ മാഷേ..... "Anvika... എന്താത്... ഇങ്ങനെ ആണോ സാറുമാരോടൊക്കെ പെരുമാറേണ്ടത്......" നീട്ടി വലിച്ചു പ്രഭാഷണം ആക്കുന്നെ മുന്നേ പഠിച്ചു വെച്ചതങ് പറഞ്ഞേക്കാം എന്നും കരുതി കുറച്ചു സെന്റി ഒക്കെ മുഖത്ത് വരുത്തി ഞാനങ് വായ തുറന്നു.... "Sir..., ഞാൻ മാഷിനെ കഷ്ട്ടപെടുത്തുവൊന്നും അല്ലന്നേ.. പിന്നെ സാറ് എനിക്ക് ഒരു ആദ്യാപകൻ മാത്രമല്ലെന്നേ.. ഞങ്ങളെ നിശ്ചയം നടക്കാൻ പോകാ അടുത്ത്.. ഞങ്ങളെ തമ്മിൽ കല്യാണം ഉറപ്പിച്ചിട്ടതാ...പക്ഷെ എന്ത് ചെയ്യാനാ മാഷിന് എന്നെ ഇഷ്ടവണ്ടേ.. എന്റെ അമ്മയാ പറഞ്ഞെ മാഷിനെ എങ്ങനെ എങ്കിലും നേരെയാക്കാൻ.. മാഷാണേൽ കല്യാണമേ കഴിക്കില്ല എന്ന പറയുന്നേ... 😉😛😛.."

ചുമ്മാ അങ്ങ് തട്ടി വിട്ട് സൈഡിലേക്ക് നോക്കിയപ്പോ ഇരുന്നിടത്ത് നിന്നൊക്കെ എണീറ്റ് മാഷ് തൊള്ളയും പൊളിച്ചിരിക്ക.. അപ്പുറത്തുള്ള പെണ്ണിന്റെയും അവസ്ഥ ഏറെ കൊറേ അത് തന്നെ.. ഹി.. ഹി.. എന്നോടാ കളി.. 😎 "ആണോ മാഷേ...നിങ്ങളെ കല്യാണം ഉറപ്പിച്ചതാണോ.." "അത്.. സാർ....." അലേഖ് "സാറേ മാഷ് സമ്മതിച്ചു തരില്ല.. കാരണം എന്നെ ഇഷ്ട്ടല്ലല്ലോ.അതുകൊണ്ട് മാഷ് ഇല്ലെന്നേ പറയൂ..." "എന്താ സാറേ ഇത്.. വിവാഹം എന്നൊക്കെ പറയുന്നത്..................." അമ്പമ്പോ... കണ്ണ് തള്ളുന്ന ക്ലാസ്സാണ് പിന്നെ നമ്മളെ മാഷിന് പ്രിൻസിയുടെ വക... ഇടക്കിടക്ക് മാഷെന്നെ കണ്ണുരുട്ടി നോക്കി പേടിപ്പിക്കുന്നുണ്ട്.. നമ്മൾ മൈന്റ് ആക്കാനെ പോയില്ല... 😆 പക്ഷെ പ്രശ്നം തീർന്നെന്ന് ആരും കരുതണ്ട.... 😤 ഇങ്ങനെ നാണം കെടുത്തിയതിന് എന്നോട് പകരം വീട്ടാനെന്ന പോലെ മാഷ് തന്നെ ഓരോന്ന് പറഞ്ഞു പ്രലോബിച്ചു എനിക്ക് രണ്ടാഴ്ചത്തെ സസ്പെൻഷൽ ലെറ്റർ വാങ്ങിച്ചു തന്നു പ്രിൻസിയുടെ കയ്യിൽ നിന്നും 😔😔...ബ്ലഡി ഫൂൾ 😤.... ഹാ സാരല്ല പോട്ടെ...ദൈവമേ അമ്മയോടെന്ത് പറയും ഞാൻ... 🤔🤐...

"ഓക്കേ.. മാഷ് പൊക്കൊളു...." എന്നും പറഞ്ഞു പ്രിൻസി മാഷിനെ പറഞ്ഞയച്ചു.. പിന്നാലെ തന്നെ മറ്റേ പെങ്കൊച്ചും ഇറങ്ങി പോയി... "ഹ്മ്മ്.. എന്താ ഇനി പരിപാടി.. ഈ ലെറ്ററും കൊണ്ട് വീട്ടിലോട്ട് പോകല്ലേ., അത് കഴിഞ്ഞിട്ടെന്താ പ്ലാൻ.." പ്രിൻസി "അത് കഴിഞ്ഞിട്ടെന്താ.. വീണ്ടും ഞാനെന്റെ പണി തുടരും 😛.." "നീ നന്നാവില്ലേ 😬... ഇപ്പൊ നിനക്കിത് തന്നതെന്തിനാ അറിയോ... മാഷിനെ കോളേജിൽ ഇങ്ങനെ ബുദ്ധിമുട്ടിച്ചിട്ട്.. ഇതൊക്കെ പുറത്തെവിടെ എങ്കിലും ഇരുന്ന് സംസാരിച്ചു തീർത്തൂടെ.." "ഓ.. അതിന് മാഷ് വരോ.. ഇപ്പൊ തന്നെ കണ്ടില്ലേ സ്വഭാവം.. എനിക്ക് ഡിസ്മിസ്സൽ വാങ്ങിച്ചു തരാനായിരുന്നു പൊറപ്പാട്.. സാറിന്റെ വലിയ മനസ്സോണ്ട് ഇതിൽ ഒതുങ്ങി.😌😌." "എന്റെ കർത്താവേ... ഒന്ന് നന്നായിക്കൂടെ കുട്ടി.. ദേ.. ഇത് കഴിഞ്ഞു കോളേജിൽ വരുമ്പോ ഈ പരിപാടി പറ്റത്തില്ല പറഞ്ഞേക്കാം.. ഗോ.." ഓ.. പിന്നെ നടന്നത് തന്നെ.. പോടാ മൊട്ട തലയാ... എന്നും മനസ്സിൽ പ്രാകി നമ്മൾ വേഗം പുറത്തോട്ടോടി.. ഇറങ്ങിയതും ആ പെങ്കൊച്ചിന്റെ മുന്നിലാ ചെന്ന് പെട്ടത്... "ഓഹ്.. I am sorry അൻവിക... ഞാൻ അറിഞ്ഞില്ലായിരുന്നു കല്യാണ കാര്യമൊന്നും.. നീ ഇങ്ങനെ സാറിന്റെ പിന്നാലെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടെന്ന് തോന്നിയപ്പോ ഞാൻ...... I am sorry...." ങേ..ഇവളിത്രെ ഒള്ളു..

ഇവളെ ഒതുക്കാൻ വല്ല വഴിയും ആലോചിക്കണമെന്ന് കരുതിയതാ.. സാരല്ല.... "Its ok... ഞാൻ പോകാണെ.. മാഷ് സ്റ്റാഫിൽ എത്തുന്നതിന് മുന്നേ അങ്ങേരെ അടുത്തെത്തണം...." "Ok.. All the best.." എന്നും പറഞ്ഞവൾ പോയി... ഞാൻ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന ഓട്ടം ഓടി മുന്നിൽ നടക്കണ മാഷിനടുത്തെത്തി.. "മാഷേ 🥵🥵..." "ഓ... വന്നോ 😬😬... എന്താ ഇനി.... സസ്പെന്ഷൽ കിട്ടിയപ്പോ തൃപ്തി ആയല്ലോ..." "ആയോ എന്നോ.. എന്റെ മാഷേ നിങ്ങളെ പിന്നാലെ നടന്നു വയ്യാണ്ടായെന്നെ... ഇനി രണ്ടാഴ്ച റസ്റ്റ്‌ എടുക്കട്ടെ... എന്നിട്ട് നമുക്ക് വീണ്ടും കാണാം.. ഹോ ഇങ്ങനൊരു ലീവ് കൊറേ ആഗ്രഹിച്ചതാ... താങ്ക്സേ.... 😛" എന്നും പറഞ്ഞോണ്ട് ഞാൻ ക്ലാസ്സിലോട്ട് ഓടി.. സത്യത്തിൽ ചുമ്മാ കൊച്ചാവാതിരിക്കാൻ പറഞ്ഞതാ.. പക്ഷെ എങ്ങനെ പിടിച്ചിരിക്കും ഈശ്വാര... ആര്യയെയും മാഷിനെയും എല്ലാരേയും miss ചെയ്യും 😭😭..... ഹാ ഞാൻ വരുത്തി വെച്ചതല്ലേ..അനുഭവിക്ക തന്നെ 😔😔.... ക്ലാസ്സിൽ എത്തി ആര്യയോട് കഥ എല്ലാം പറഞ്ഞപ്പോ അവളും സാഡ്... "നീ എന്നിട്ട് ഇപ്പൊ തന്നെ പോകുവാണോ..." "ഏയ്.. രണ്ട് ഹവർ കൂടെ അല്ലെ ഒള്ളു ക്ലാസ്.. ഞാൻ അത് കഴിഞ്ഞേ ഇറങ്ങു 😌😌..." ❣️❣️💥💥❣️❣️💥💥❣️❣️ "ഓ 😤😤അവളെന്തൊക്കെയാ വിളിച്ചു കൂവിയെ എന്നറിയോ നിനക്ക്...

അത് വിശ്വസിച്ചു എന്നെ ഉപദേശിക്കാൻ സാറും..ദേഷ്യം വരുന്നുണ്ട് 😡." "എന്താടോ അതിന് ഉണ്ടായേ.." സിദ്ധു "എന്താണെന്ന... അവള് കുടുങ്ങാതിരിക്കാൻ തട്ടി വിട്ടതെന്തൊക്കെ ആണെന്നറിയോ.. ഈ അടുത്ത് ഞങ്ങളെ നിച്ഛയം ആണ്.. ഞങ്ങളെ കല്യാണം ഉറപ്പിച്ചതാണ്.. അവളെ അമ്മൂമ്മേടെ 😤.." "എന്നിട്ടോ.." "എന്നിട്ടെന്താ.. ഞാൻ രണ്ടാഴ്ചത്തേക്ക് ലീവ് സമ്മാനിച്ചിട്ടുണ്ടവൾക്.." "പാവം.. എന്തിനാടാ ഈ ക്രൂരത ചെയ്തേ.." "മിണ്ടരുത് നീ.. അവൻ ഭാഗം ചേരാൻ വന്നിരിക്കുന്നു... പോടാ ക്ലാസ്സിലേക്ക്.. ഇപ്പൊ ക്ലാസ്സില്ലേ.." "ഓ.. ഞാൻ പോണേ 🙏🙏...." 💓💥💝💓💥💝💓💥💝💓 രാത്രി ഏറെ വൈകി ആണ് അലേഖ് വീട്ടിലെത്തിയത്... "എന്താടാ ഇത്ര ലൈറ്റ് ആയെ..." അച്ഛൻ "ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു.." "ഓ.. പിഞ്ചുകുഞ്ഞിനെ അന്വേഷിച്ചു പോയതായിരിക്കും.. എന്നിട്ട് കിട്ടിയോ.." Arya "ഇല്ല്യ..." "എന്റെ പൊന്നേട്ടാ..ഏട്ടനെന്താ വട്ടുണ്ടോ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.." "ആ.. ഈ കാര്യത്തിൽ അത്യാവിശ്യം ഉണ്ടെന്ന് കൂട്ടിക്കോ.." "സത്യാമായിട്ടും അനൂനെ അല്ലാതെ വേറെ ആരെ എങ്കിലും ഏട്ടൻ കെട്ടിയ ഞാൻ പോരുണ്ടാക്കും.. ഉറപ്പാ..." "അതിന് നിന്നെ ഇവിടെ പിടിച്ചിരുത്തില്ലല്ലോ...കെട്ടിച് വിടുവല്ലോ.."

"എന്ന് ഏട്ടനങ് തീരുമാനിച്ച മതിയോ.." "ആ.. മതി..ഞാൻ ഒരാളെ അങ് കാണിക്കും നീ അങ്ങ് സമ്മതിക്കും അത്ര തന്നെ " "അയ്യ.. എനിക്കിഷ്ടപ്പെട്ട ആളോടൊപ്പമേ ഞാൻ ജീവിക്കൂ.. ഏതെങ്കിലും കൊന്തമാരെ എന്റെ തലയിൽ കുത്തി കേറ്റാനൊന്നും നോക്കണ്ടാ.." "ഏതെങ്കിലും കൊന്തനേ അല്ല... നല്ലൊരുത്തനെ കൈ പിടിച്ചു തരും... അതിനിടയിൽ പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു വന്നാ അതൊന്നും നടത്തി തരുമെന്ന് പൊന്നു മോൾ സ്വപ്നത്തിൽ പോലും കരുതണ്ടാ.... " "എനിക്ക് പ്രേമിക്കണം എന്ന് തോന്നിയ ഞാൻ പ്രേമിക്കും.. അച്ഛനും അമ്മയും സപ്പോർട് ആയിട്ടും ഉണ്ടാകും.. " "അവരുണ്ടാകും... അതുറപ്പല്ലേ.. പക്ഷെ ഞാനുണ്ടാവില്ല.." "ദേ രണ്ടും വഴക്കിടാതെ ഇങ് വന്നേ.. ഭക്ഷണം കഴിക്കാം.. നേരം ഒരുപാടായില്ലേ.."amma അമ്മയുടെ കല്പ്പന വന്നതും തൽക്കാലത്തേക്ക് പോര് നിർത്തി ഭക്ഷണം കഴിക്കാനിരുന്നു... കഴിപ്പൊക്കെ കഴിഞ്ഞു കിടക്കാനായി പോയപ്പോഴാണ് ചുമ്മാ ആര്യയുടെ മുറിയിലേക്ക് തലയിട്ട് നോക്കിയേ... അവള് ആരോടോ ഫോണിൽ നല്ല തെറിയും പറഞ്ഞിരിക്കുന്നുണ്ട്... സിദ്ധാർഥ് ആണെന്ന് തോന്നുന്നു.. അവന് ഈ തെറി കേൾക്കൽ തന്നെ മിച്ഛം 😄😄.. ഫോണും കട്ടാക്കി ദേഷ്യത്തോടെ കിടക്കാൻ നിൽക്കുമ്പോഴാണ് അവളെന്നെ കാണുന്നെ..

കണ്ടതും തിരിഞ്ഞൊറ്റ കിടത്തം... പിണക്കത്തിലാണെന്ന് തോന്നുന്നു 😄😄.. "ഡീ..." "എന്താ.." "ഓഹ്.. കലിപ്പിലാണല്ലോ..." "ആണെങ്കി.." "ഏട്ടന്റെ മോളെന്തിനാ പിണങ്ങനെ.." "ഞാനെന്റെ അച്ഛന്റെയും അമ്മേടെയും മോള..." "ഓ തമാശ.." "ഇത് തമാശയായി എനിക്ക് തോന്നീല 😏😏.." "എന്താ നീ കൊച്ചു പിള്ളേരെ പോലെ.. ഹെ... എന്താ ഇപ്പോഴത്തെ നിന്റെ പ്രശ്നം.അവൾക് രണ്ടാഴ്ച ലീവ് കൊടുത്തതാ.." "ഹ്മ്മ്..." "അതവൾക് കിട്ടണം.. എന്തൊക്കെയാ അവള് വിളിച്ചു പറഞ്ഞെ അറിയോ.." "അറിയാം... അങ്ങനെ ശരിക്കും ആണെങ്കിൽ എന്ന ഞാൻ ആഷിക്കണേ.." "ദേ.. എന്റെ സ്വഭാവം മാറും ട്ടോ.." "എന്താ ഏട്ട അനൂക്കൊരു കുഴപ്പം... അവൾക് ഏട്ടനെ അത്ര ഇഷ്ട്ട്ടായതോണ്ടല്ലേ.. ഒന്ന് സ്നേഹിച്ചൂടെ.." " ആണോ പ്രേമിക്കണോ 🙂😊... " "സത്യായിട്ടും ഇഷ്ട്ടം പറയോ.." "അയ്യടി.. എന്താ അവളെ ഉത്സാഹം..നീ അവിടെ പിണങ്ങി കിടന്നോ ഞാൻ പോണ്..." എന്നും പറഞ്ഞു ഞാനവിടെ നിന്നും ഇറങ്ങി മുറിയിലോട്ട് പൊന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story