ഹൃദയ സഖി .....💓: ഭാഗം 13

hridaya sagi sana part 1

രചന: SANA

"അമ്മാ.🙄😧.. അമ്മ എങ്ങോട്ടാ.. ഇന്ന് പോകണ്ട..." "ദേ പെണ്ണെ ചുണ്ടിന് കിട്ടും എന്റേന്ന്... നിന്റെ കൊഞ്ചലിന് നിക്കാനുള്ളതല്ല ഞാൻ.അടങ്ങി ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നോണ്ടു.." "പ്ലീസ് അമ്മ.. ഇന്ന് പോകണ്ട.. ഇന്ന് മാത്രം മതി പ്ലീസ്..എനിക്ക് ഇവിടെ ആരുല്ല.. ആകെ ബോറായിരിക്കും 😔😔.." "ആ.. ആവണം.. വെറുതെ ഓരോന്ന് വരുത്തി വെച്ചിട്ടല്ലേ.. വെച്ചിട്ടുണ്ട് നിനക്ക് ഞാൻ..." "അമ്മാ.. അങ്ങനെ പറയല്ലേ.." "നിന്നെ ഉണ്ടല്ലോ 😠.. ഒരു ഉളുപ്പും ഇല്ലാതെ സസ്പെൻഷലും വാങ്ങി വന്നിട്ട് നിന്ന് വാജകം അടിച്ചാണ്ടല്ലോ.." "അയ്ന് ഞാൻ വാജകം അടിച്ചോ🙄🙄.." "ദേ.. പെണ്ണെ 😡😡😬.." "ആ.. അല്ലേലും എനിക്കറിയാം ഈ അമ്മക്കൊരു സ്നേഹോം ഇല്ല എന്നോട്... 😭😭.." "ആ.. ഇല്യ.. സെന്റി എന്റെ അടുത്ത് പോകില്ല ട്ടോ...ഞാൻ പോകുവാണ്.. ഹാ പിന്നെ, ഞാൻ പുറത്ത് നിന്നും പൂട്ടിയിട്ടാണ് പോകുന്നെ... ചാവിയും ഞാൻ കൊണ്ടുപോകും.. അത്കൊണ്ട് പുറത്തൊട്ട് പോകാം എന്ന മോഹം വേണ്ട... കുറച്ചൊക്കെ അനുഭവിക്..." "അമ്മാ 😔😒🥵🥵..." "ഒന്നും പറഞ്ഞിട്ട് കാര്യല്ല്യ.. ഞാൻ പോയി..

എനിക്ക് ഇവിടെ നിക്കാനൊന്നും പറ്റത്തില്ല..." എന്നൊക്കെ പറഞ്ഞോണ്ട് അമ്മ പോയി.. കഷ്ട്ടം.. വാശിയോട് എങ്ങാൻ അമ്മ പോയാൽ പിന്നെ പുറത്തെവിടെ എങ്കിലും കറങ്ങാം എന്ന് കരുതിയതാ.. എല്ലാം നശിപ്പിച്ചു 😭😭... അമ്മ ഡോറും അടച്ചു പൂട്ടി ഒരു പോക്കങ്ങു പോയി... എന്നാ വല്ലതും കഴിച്ചേച് വീണ്ടും കിടന്നുറങ്ങിയും ഫോണിൽ തൊണ്ടിയും സമയം കളയാമെന്ന് കരുതിയപ്പോ അതും ചീറ്റിപോയി... അമ്മ ഒരു വസ്തു ഉണ്ടാക്കി വെച്ചിട്ടില്ല.. 😭😭.. ഹാ എന്റെ കാര്യം ഹുദ ഗവ.... ഇന്നലെ സസ്പെൻഷൻ കിട്ടിയ കാര്യം പറഞ്ഞപ്പോ തൊട്ട് തുടങ്ങിയതാ അമ്മ ചെവി തിന്നാൻ.. പട്ടിണിക്കിടുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല 😭😭... അവസാനം ഗതി ഇല്ലാത്തോണ്ട് ബ്രഡും ഓംലെറ്റും കഴിച്ചു... നേരം ഒരുപാടായത് കൊണ്ട് ആര്യക്ക് വിളിച്ചിട്ട് കാര്യല്ല്യ.. അവള് കോളേജിൽ എത്തിയിരിക്കും...അതോണ്ട് ഫോണിൽ മൂവിയും ട്രോൾസും tug ഉം ഒക്കെ കണ്ട് ചാർജും കഴിച്ചു അന്തസ്സായങ് കിടന്നുറങ്ങി....... ❤️❣️❤️❣️❤️❣️❤️❣️❤️❣️❤️ "ആര്യ കൊച്ചിന് വാലില്ലായോ.. അയ്യോ വാലില്ലായോ.... പാവമാണേ അയ്യോ പാവമാണേ... വാലില്ലാത്തൊണ്ട് കൊച്ചിന് കഷ്ട്ടമാണെ.. അയ്യോ കഷ്ട്ടമാണെ ..."

അനു രണ്ടാഴ്ചക് കോളേജിൽ നിന്നും റ്റാറ്റ ബായ് ബായ് പറഞ്ഞു പോയപ്പോ താടക്കും കൈയൂന്നു ചടച്ചിരിക്കണ നമ്മളെ ആര്യയെ കളിയാക്കുന്ന തിരിക്കിലാണ് തല്ലുകൊള്ളി മിഥുൻ....ഒരു പ്രത്തേക ടോണിൽ ആര്യക്കിട്ട് താങ്ങിക്കൊണ്ട് പാട്ടും പാടി ഡെസ്ക്കിൽ താളവും പിടിച്ചു അടിമേടിക്കാനാണ് ഇപ്പോഴത്തെ അവന്റെ പുറപ്പാട്... "ദേ.. മിഥുനെ.. കൊറേ നേരായി ട്ടോ നീയ്.. ഞാനിനി ഈ കൊമ്പസും വെച്ച് ഒറ്റ കുത്ത് ആയിരിക്കും.😬.." "ശരിക്കും 😜..." "ഹ്ർ.. 😬😬😬😬😡😠..." "🎶🎶അയ്യോ.. പാവമാണേ നമ്മളെ....." "നിന്നെ ഇന്ന് ഞാനുണ്ടല്ലോ..." മിഥുൻ നിർത്താനൊന്നും ബാവമില്ലെന്ന് കണ്ടതും ആര്യ കൊമ്പസും കയ്യിലെടുത്ത് അവന് നേരെ ഓടാനായി നിന്നു... സംഭവം മണത്തറിഞ്ഞത് കൊണ്ട് തന്നെ മിഥുൻ എണീച് പുറത്തേക്കൊടി... പിന്നാലെ ആര്യയും... ഡോറ് കടന്ന് വലത് വശത്തേക്കാണ് അവൻ പാഞ്ഞത്.. ആര്യ ഡോറിലെത്തിയപ്പോഴേക്കും ഇടത് വശത്ത് നിന്നും സിദ്ധാർത്ത് അകത്തൊട്ട് കടന്നു.....പെട്ടന്നായത് കൊണ്ട് പുറത്തേക്കിറങ്ങാനായി തുണിഞ്ഞ ആര്യ മുന്നിലുള്ള സിദ്ധാർത്തിന്റെ നെഞ്ചത്ത് ചെന്ന നിന്നത്...സിദ്ധുവിനു ഒരു റൊമാന്റിക് സീൻ ആവേണ്ടതായിരുന്നു എങ്കിലും സംഭവിച്ചത് ആശാന്റെ ചെറിയ ഒരു അലറലാണ്...

സംഭവം നിസ്സാരം 😉😜🤪.. ആര്യയുടെ തല ചെന്നിടിച്ചത് സിദ്ധുന്റെ വലത് വശത്തും.. പെണ്ണിന്റെ വലത് കയ്യിലുണ്ടായിരുന്ന കൊമ്പസ് ഇടത് നെഞ്ചിലും ആയിട്ട് തറച്ചു.. സൗണ്ട് ഉണ്ടാക്കണ്ടിരിക്കോ... കൊമ്പസാണ് കൊമ്പസ് 😄😄... സിദ്ധാർഥ് വേദനകൊണ്ട് ദേഷ്യത്തോടെ ആണ് തലപൊക്കി നോക്കിയതെങ്കിലും മുന്നിൽ പേടിച്ചോണ്ട് നിക്കണ ആര്യയുടെ മുഖമാണ് കണ്ടത്.. അതോടെ ദേഷ്യമൊക്കെ ആവിയായി പോയി.... "സാർ.. ഞാൻ അറിയാതെ...sorry..." "ഹ്മ്മ്.. കൊഴപ്പല്യ..." "Sir.. പെയ്നുണ്ടോ.." "No... Its ok...you can go.." "ഹ്മ്മ്.." ഒന്ന് മൂളി തിരിഞ്ഞു ക്ലാസ്സിലോട്ട് തന്നെ നടക്കാൻ നിന്നപ്പോഴാണ് ആര്യ മിഥുനെ കണ്ടത്...ക്ലോസപ്പിന്റെ പരസ്യവും കാണിച് നിൽക്കണ അവനെ കണ്ട് അവള് കണ്ണുരുട്ടി കൊണ്ട് ചുണ്ടനക്കി. "നിനക്ക് വെച്ചിട്ടുണ്ടെടാ തെണ്ടി..." "What... എന്താ..." സിദ്ധു "ഏയ്.. ഒന്നുല്ല സാർ..." എന്നും പറഞ്ഞു ആര്യ വേം സീറ്റിൽ പോയിരുന്നു തലക്കടിച്ചു.... അന്ന് ക്ലാസ്സെടുക്കാൻ നിന്നില്ല അലേഖ്... ആര്യ ആണേൽ സിദ്ധാർഥിന്റെ ഓരോ ചലനവും ശ്രദ്ധിച്ചു കൊണ്ടിരിക്കയാണ്.. തെറ്റിധരിക്കണ്ട..എങ്ങാനും വല്ല വേദനയും മുഖത്തു വരുത്തുന്നുണ്ടോ എന്നാണ് അവള് നോക്കുന്നത് 💥❤️❤️💥💥❤️❤️💥 ദിവസങ്ങൾ ഓരോന്ന് കടന്നു പോയി 🍃...

അന്നൊരു ദിവസം അമ്മ ഒന്നും ഉണ്ടാക്കിയില്ലാ എങ്കിലും പിന്നീടുള്ള ദിവസങ്ങളിലെല്ലാം എന്റെ ജാനൂസ് എല്ലാം തയ്യാറാക്കി ഉഷാറാക്കിയാണ് പോകാറ്... പക്ഷെ വാതിലെല്ലാം അടച്ചു പൂട്ടി തന്നെയാണ് പോക.. എന്ന് കരുതി പിന്നീടങ്ങോട്ട് ബോറടി ഒന്നും ഇല്ലായിരുന്നു... മുകളിലെ ടെറസ്സിൽ അമ്മയോട് ഓരോന്ന് വാങ്ങിച്ചു കൊണ്ടരാൻ പറഞ് ഫ്ലവേഴ്സും ഓരോരോ ഇന്റീരിയലായും ചുമരിലെല്ലാം പെയിന്റിംങ്ങും ഒക്കെ ചെയ്ത് ആകെ ഉഷാറാക്കി എടുത്തു.. കൂടാതെ വലിയ ഒരു love birds കൂടും... അതിലഞ്ചു ജോഡി love ബേർഡ്സും.. പിന്നെ ഒരു കുഞ്ഞു പേർഷൻ കാറ്റിനെ കൂടെ വാങ്ങി.. ഇപ്പൊ അവളും ഉണ്ട് കൂട്ടിന്.... 🐱😻😻.... എല്ലാം കൂടെ ആയപ്പോ ഇപ്പൊ ഫുൾ ടൈം ടെറസ്സിലാണ്.. പിന്നെ രാത്രിയിൽ ആര്യക്കും സാറുമ്മാർക്കും ഒക്കെ വിളിച്ചു ശല്യപ്പെടുത്തി പൊഷൻസും ക്ലിയർ ചെയ്യും... പിന്നെ ആകെ ഉള്ള സങ്കടം മാഷിനെ കാണുന്നില്ലല്ലോ എന്നാണ്..ആര്യയോട് ചോദിക്കുമ്പോൾ പറയും,ഞാനില്ലാത്തത് കൊണ്ട് സമാധാനത്തോടെ ഓരോ ദിവസവും തള്ളി നീക്കികൊണ്ടാണ് മാഷ് പോകുന്നതെന്ന്.. ഹും 😤😤miss ചെയ്യുന്നില്ല വെച്ച വല്യ കഷ്ട്ടാ ഇത് 😞😞.. ഹ്മ്മ് 😔😤😤പൊന്നാര മാഷേ...ഇന്നൂടെ സന്തോഷിച്ചാ മതി നാളെ മുതൽ ഞാൻ കോളേജിലുണ്ടാകും......

രാവിലെ പതിവിലും നേരത്തെ തന്നെ എണീച്ചു കുളിയും ഒക്കെ കഴിഞ്ഞു സുന്ദരിയായി ഒരുങ്ങി.. കണ്ണും എഴുതി ഒരു കുഞ്ഞു ബ്ലൂ 💙 പൊട്ടും തൊട്ടു താഴോട്ടിറങ്ങി... ബ്രേക്ഫാസ്റ് കഴിച്ചു കഴിഞ്ഞു സിറ്റ് ഔട്ടിൽ എത്തിയപ്പോ 💝സ്റ്റെല്ല 💝 (cat) വന്നു കാലിൽ മുട്ടിയിരുമ്മി കൊണ്ടിരുന്നു... "അമ്മാ.. ഇവളെയും കൊണ്ട് പോയാലോ കോളേജിലേക്ക് ... " "ദേ..ഇന്ന് തന്നെ ടിസി വാങ്ങി വരാനാണോ പുറപ്പാട്.." "ഈ 😁😁..." "ഇളിക്കാതെ പോകാൻ നോക്ക്.. ഇനി പ്രശ്നങ്ങൾക്കൊക്കെ പോയ ഞാൻ അതിനൊന്നും തുള്ളി തരില്ല. പറഞ്ഞേക്കാം..." "ഉവ്വ്... ഞാൻ പോവാ ജാനൂസേ... ബായ്..." ❣️❤️❣️❤️❣️❤️❣️❤️❣️ സൈൻ ചെയ്യാൻ സ്റ്റാഫ്റൂമിൽ പോയതാ.. കുടുങ്ങിയില്ലേ... സാറ് ആ അൻവിക പറഞ്ഞു കൊടുത്തതൊക്കെ വിശ്വസിച്ചു എന്നെ ഉപദേശിക്ക.. കഷ്ട്ടം... ഞാനായിട്ട് തിരുത്തി വീണ്ടും സാറിന്റെ ഉപദേശം കേൾപ്പിക്കാൻ നിന്നില്ല..ഇന്നവൾ വരുമെന്ന് പറയുന്നു.. അതാണിപ്പോ ഈ വിഷയം എടുത്തിടാൻ കാരണം.. ഇനി അവള് വന്നിട്ട് എന്താ ഉണ്ടാൻ പോകുന്നെ ആവോ... രണ്ടാഴ്ച സുഖമായി കോളേജിൽ വന്നു പോയിരുന്നതാ..ഇനിയും പഴയ അവസ്ഥ ആവോ എന്തോ... എന്റെ ഈശ്വരാ എന്നെ ചുമ്മാ പരീക്ഷിക്കരുതേ .. 😭😭.... ഓരോന്നൊക്കെ ആലോചിച്ചു ഓഫീസിൽ നിന്നും നേരെ സ്റ്റാഫ്റൂമിലേക്ക് നടന്നു...

അപ്പോഴാ പിന്നിൽ നിന്നും അവളെ വിളി... "....മാഷേ...." "ഹ്മ്മ്... എന്തെ.." "ശോ... രണ്ടാഴ്ചക്ക് ശേഷം കാണുമ്പോ ഇങ്ങനെയാ സംസാരിക്ക.." "പിന്നെ ഞാൻ തല കീഴെ ആയി നിക്കണോ.. ദേ അൻവിക മറ്റു പരിപാടികളൊക്കെ നിർത്തിവെച്ച് പഠിക്കാൻ നോക്ക്... എന്റെ പുറകെ നടന്നു ചുമ്മാ സമയം വെസ്റ്റ് ചെയ്യണ്ട..." എന്നും പറഞ്ഞു ഞാനവിടെ നിന്നുംപൊന്നു.. "എന്താ മാഷേ കൊട്ടക്ക് ഉണ്ടല്ലോ മുഖം.. എന്ത് പറ്റി.."സിദ്ധു "ഓ... അവള് വന്നിട്ടുണ്ട്.. പിന്നെ സാറിന്റെ കോപ്പിലെ ഉപദേശവും.. ഒക്കെ കൂടെ ഭ്രാന്ത് പിടിക്കുന്നുണ്ട്.." "അതിനൊക്കെ ഒരു സൊല്യൂഷൻ മാത്രേ ഒള്ളു.." "തല്ക്കാലം നീ പറയണ്ട.. നിന്റെ പറച്ചിലെങ്ങോട്ടാ എത്തുവാ എന്നെനിക്കറിയാം... നീ ആദ്യം നിന്റെ കാര്യം ശരിയാക്... ഇനി ഫോർ ഡേ ഒള്ളു.. അത് കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷൻ ആണ്... ആ സമയത്തിനുള്ളിൽ പറഞ്ഞു ശരിയാക്കിക്കോ..അല്ല എങ്കിൽ സൂചിപ്പിച്ചു ഇട്ടേക്.. ഈ വെക്കേഷൻ ടൈം അവളാലോചിച്ചു ഒരു തീരുമാനം പറഞ്ഞോളും.." "നീ ഒന്ന് പോയെ.." "വേണ്ടേൽ വേണ്ട...നിന്റെ ആവിശ്യമാണ്.." "അതല്ല.. ഒരു പേടി..." "നേരിട്ട് പറയാനാണ് പേടി എങ്കിൽ ഫോൺ വിളിക്കാറുണ്ടോ ഡെയിലി... കള്ളത്തരം അങ്ങ് പൊളിച്ചേക്ക്.. അല്ലാതെ ഈ രീതിയിൽ ഇനി മുന്നോട്ട് പോയ ശരിയാവൂല.. ഞാൻ പറഞ്ഞേക്കാം.."

"ഹമ്മ്.. നോക്കട്ടെ..." "എങ്കി ശരി.. ക്ലാസ്സുണ്ട് ഇപ്പൊ.. ഞാൻ പോട്ടെ.." 💓❤️💓❤️💓 പ്രിൻസിക്ക് ഒന്ന് മുഖം കാണിച്ചു കൊടുത്ത് ഒരു ഓട്ടമായിരുന്നു ക്ലാസിലോട്ട്... ആര്യയെ കണ്ടിട്ട് രണ്ട് ആഴ്ചയായെ.... ക്ലാസ്സിൽ കേറിയതും ഓടി പോയി അവളെ hug ചെയ്തു.. അവള് തിരിച്ചും... "ശോ.. ഞാൻ രണ്ടാഴ്ച കഴിഞ്ഞു വരുന്നത് കൊണ്ട് നിങ്ങളൊക്കെ എന്നെ പൂമാല അണിഞ്ഞു സ്വീകരിക്കുമെന്ന് കരുതി.. എവിടെ... നിങ്ങളെ ഒന്നും ഒന്നിനും കൊള്ളൂല.." "അയ്യാ... പറയണേ കേട്ടാൽ തോന്നും വല്ല സ്റ്റേറ്റ് മത്സരത്തിനോ മറ്റോ പോയി വരുവാവും എന്ന്... സസ്പെഷനും വാങ്ങി കാലാവധി തീർന്ന് വരുവല്ലെടി പോത്തേ.." മിഥുൻ "എടാ മിഥുനെ.. നീ എന്റെ ആര്യയെ കളിയാക്കാറുണ്ടെന്ന പരാതി കിട്ടിയിട്ടുണ്ടല്ലോ എനിക്ക്..." "ഏയ്.. ഞാനോ 😌😁.. ഞാനങ്ങനെ ഒക്കെ ചെയ്യോ.. ഒന്നില്ലെങ്കിലും നിന്റെ കൂട്ടുകാരി അല്ലെ ഇവള് .." "ആണോ 🤨🤨..എന്നിട്ട് ഞാനങ്ങനെ അല്ലല്ലോ കേട്ടത്.. ഞാനില്ലാത്ത അവസരം മുതലാക്കി നീ ഇവളെ മെക്കട്ട് കയറുണ്ടോട.. നിന്നെ ഉണ്ടല്ലോ..." "അത് ചുമ്മാ അല്ലെ 😌😌..." എന്നും പറഞ്ഞവൻ മുങ്ങി.. പിന്നെയങ്ങോട്ട് ഞാനും ആര്യയും കൂടെ നേരിട്ട് പറയാൻ വെച്ചതൊക്കെ പറഞ്ഞു തീർക്കുന്ന തിരക്കിലായിരുന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story