ഹൃദയ സഖി .....💓: ഭാഗം 14

hridaya sagi sana part 1

രചന: SANA

രണ്ട് ദിവസം പ്രതേകിച്ചു വല്യ പുരോഗതി ഒന്നുമില്ലാതെ കടന്നു പോയി.. സിദ്ധാർതിന് അലേഖ് പറഞ്ഞ പോലെ ആര്യയോട് കാര്യം സൂചിപ്പികണമെന്ന് ഉണ്ടെങ്കിലും തിരിച്ചുള്ള റിയാക്ഷൻ ഓർത്ത് പേടിച്ചോണ്ടിരിക്കുകയാണ്... അത്കൊണ്ട് തന്നെ ഈ രണ്ട് ദിവസവും ആര്യക്ക് വിളിച്ചിട്ടില്ല... അല്ലെങ്കിൽ എന്നും എന്തെകിലുമൊക്കെ പറഞ് ചൊറിയാനായിട്ട് ന്നിക്കും ..ചിലപ്പോഴൊന്നും ആര്യ ഫോൺ എടുക്കാറേ ഇല്ല..എങ്കിലും ഡെയിലി വിളിക്ക് ഒരു കുറവുമില്ലായിരുന്നു... പക്ഷെ ഈ രണ്ടു ദിവസവും എങ്ങനെയാ പറയാ..,ഇനി അഥവാ വെറുതെ വിളിക്കാം എന്ന് കരുതുവാണേലും എന്തെങ്കിലുമൊക്കെ പറയുമ്പോ അതവാ നാവ് ചതിക്കോ എന്നൊക്കെ ഉള്ള പേടികൊണ്ടും വിളിച്ചിട്ടില്ലായിരുന്നു... 😍❣️😍❣️😍❣️😍 പതിവ് പോലെ ഭക്ഷണവും പരിപാടിയുമൊക്കെ കഴിഞു ആര്യ മുറിയിൽ ഉല്ലാത്തുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്... അനുവായിരിക്കുമെന്ന് കരുതിയാണ് ഫോൺ നോക്കിയത്.. പക്ഷെ കാലൻ ആയിരുന്നു.... "ന്റെ ഈശ്വരാ.. രണ്ടൂസം ഈ ജന്തുവിന്റെ കാൾ കാണാഞ്ഞിട്ട് സന്തോഷിച്ചിരിക്കുവായിരുന്നു... എല്ലാം തൊലച്ചു... എടുക്കണ്ട..,അവിടെ കിടക്കട്ടെ 😤😤..." ഫോണെടുക്കാതെ ഇരുന്നെങ്കിലും വീണ്ടും വീണ്ടുമുള്ള വിളി സഹിക്കവയ്യാതെ ആയപ്പോ ഫോൺ അറ്റന്റ് ചെയ്തു..

"ഹ്മ്മ്... എന്താ...." "എങ്ങനെ ഇരിക്കുന്നു തന്റെ ഫ്രണ്ട് സുഖായിരിക്കുന്നോ.." "അതവളോട് ചെന്ന് ചോദിക്ക്.. ഫോണെടുത്ത അപ്പൊ ചോദിക്കുന്ന ചോദ്യ.. ദേ.. കൊറേ ഒക്കെ ക്ഷമിച്ചു... ഇനി ഞാൻ കേസ് കൊടുക്കും പറഞ്ഞേക്കാം.." "ഓ.. പേടിപ്പിക്കുവായിരിക്കും...." "ഓ.. ഇത് വല്യ കഷ്ട്ടായല്ലോ... സത്യത്തിൽ നിങ്ങൾ അനൂന്റെ കാലനാണെന്നും പറഞ്ഞു എന്തിനാ എനിക്ക് വിളിക്കണേ.. അറിയാംമേലാഞ്ഞിട്ട് ചോദിക്കുവാ... ബ്ലോക്ക്‌ ചെയ്താലും സ്വര്യം തരില്ലച്ചാ..." " തരില്ല..കൂട്ടുകാരി ആകുമ്പോ എല്ലാം ഒന്നറിഞ്ഞിരിക്കണല്ലോ... എന്തായാലും ഇനി അതികം നീണ്ടു പോകില്ല... ഇന്നോ നാളെയോ തീരുമാനം ആക്കിക്കോളാം ഞാൻ.. " "ഉവ്വ്... ഉലത്തും താൻ... ഫോണിലൂടെ ശോ കാണിക്കാതെ നേരിട്ട് ചെയ്ത് കാണിക്കടോ..." "ഓക്കെ.. But അതിന് മുന്നോടിയായി ഒരേ ഒരു question ന്റെ ആൻസർ തന്നിൽ നിന്നും എനിക്ക് കിട്ടണം.." "എന്താച്ച പറഞ്ഞു തുലക്ക്..." "തനിക്ക് വല്ല റിലേഷനും ഉണ്ടോ.. I mean അഫെയർ ഓ മറ്റോ..." "അതും ഇതും തമ്മിലെന്താ ബന്ധം..." "Yes or no " "അത് തന്നോട് പറയേണ്ട ആവിശ്യല്ല്യ." "Okke.. എങ്കിൽ പറയണ്ട.. No പ്രോബ്ലം.. നാളെയും ഞാൻ കാൾ ചെയ്യും..." "ഓ.. ഇത് വല്യ കഷ്ട്ടാണല്ലോ... അതെന്റെ പേഴ്സണൽ കാര്യമാണ്.. അതിലാരും ഇടപെടുന്നതെനിക്കിഷ്ട്ടല്ല.."

"അങ്ങനെ പറയുമ്പോ ഉണ്ടെന്നാണ് അർത്ഥം.." "ഹാ.. ഉണ്ട്.. കുറച്ചു കാലങ്ങളായി ഒരാളോട് ഇഷ്ട്ടമുണ്ടെനിക്ക്... പോരെ...." "പോരാ.. ഞാനെങ്ങനെ വിശ്വസിക്ക..." "വേണേൽ വിശ്വസിച്ച മതി.. ഞാൻ എനിക്ക് പറയാനുള്ളത്പറഞ്ഞു.. എന്തായാലും കള്ളമല്ല പറഞ്ഞത്... താൻ വേണേൽ വിശ്വസിക്ക്..ഇനി താൻ വാക്ക് പാലിചേക്ക്... ഇനി ഇതിലേക്ക് വിളിച്ചേക്കരുത് പറഞ്ഞേക്കാം.." "__" ങേ ഫോൺ വെച്ചോ ഇത്രപെട്ടന്ന് 🤔🙄🙄... ആ.. എന്തെങ്കിലും ആവട്ടെ.. ഇനി ഇങ്ങോട്ട് വിളിച്ചില്ലേൽ സമാദാനം.. എന്നും മനസ്സിൽ കരുതി ആര്യ തലവഴി പുതപ്പ് മൂടി... സിദ്ധാർഥ് ആണേൽ ആര്യ പറഞ്ഞത് കേട്ട ഷോക്കിലാണ്... 😊🙂😊🙂😊🙂😊🙂😊 പിറ്റേന്ന് അവസാന പിരീഡ് ആയിരുന്നു സിദ്ധാർത്ഥിന് ക്ലാസ്സ്... ക്ലാസ്സിൽ കയറിയത് മുതലേ ആള് നല്ല ദേഷ്യത്തിൽ ആയിരുന്നു... " മിഥുൻ കം ഇയർ.... " "എന്താ സാറേ.." "ഇതാ ഇത് എല്ലാവർക്കും കൊടുക്ക്" എന്നും പറഞ്ഞ് സിദ്ധാർഥ് ഒരു കെട്ട് പേപ്പർ അവന്റെ കയ്യിൽ കൊടുത്തു... "അമ്മോ.. ഇതെന്തിനാടി.. പഠിക്കാനാ..." Arya "ആവോ... ഒന്ന്.. രണ്ട്.. മൂന്ന്.......,...,...,.,.,., പത്ത്... പത്ത് പേജ് ഉണ്ടെടി..." Anu A ഫോർ സൈസ് 10 page അടങ്ങിയ പിൻ ചെയ്ത നോട്സ് ആണ് ഓരോരുത്തര കയ്യിലും..

കണ്ടിട്ട് ഇതുവരെയുള്ള പോഷൻ സിലെ ഇമ്പോര്ടന്റ് ഭാഗങ്ങൾ ആണെന്ന് തോന്നുന്നുണ്ട്... ഇതിപ്പോ എന്ത് ചെയ്യാനാണെന്നും ചിന്തിച്ചിരിക്കുമ്പോഴാണ് സാർ സംസാരിച്ചു തുടങ്ങിയത്... "നിങ്ങളെ കയ്യിലുള്ള ആ നോട്ട് വളരെ ഇംപോർട്ടൻസ് ആയ ഭാഗങ്ങളാണ്..അത് നിങ്ങളെല്ലാവരും നോട്ടിൽ എഴുതണം.." "ഇതു മുഴുവനോ..." മിഥുൻ " അതെ..,എന്താ എഴുതിക്കൂടേ...😠..'" " പറ്റും പക്ഷേ എപ്പോഴെക്കാ..വെക്കേഷൻ കഴിഞ്ഞു വരുമ്പോഴാണോ... " "നോ... നാളെ തന്നെ കംപ്ലീറ്റ് ആക്കി സ്റ്റാഫ് റൂമിൽ എത്തിക്കണം മസ്റ്റാണ്... ഒരു എസ്ക്യൂസും എനിക്ക് കേൾക്കണ്ട... നാളെ ഉച്ചയ്ക്ക് ശേഷം അല്ലേ നമ്മുടെ പിരീഡ് അപ്പോൾ ഉച്ചയ്ക്ക് ഉള്ള ബെല്ലിന് മുന്നേ എത്തിയിരിക്കണം.. കേട്ടല്ലോ... ഇന്ന് ഞാൻ ക്ലാസ് എടുക്കുന്നില്ല...ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കരുത്..." എന്നും പറഞ് സിദ്ധാർഥ് ഇറങ്ങി പോയി.. എല്ലാരും അണ്ടിപോയ അണ്ണാന്റെ നിർത്തം നിക്കുന്നുണ്ട്.. സാധാരണ സിദ്ധാർതിന് ഇങ്ങനെ ഒരു മുഖം ഇല്ലാത്തതാണ്.. ".. എടിയേ.. ഇത് മുഴുവൻ നാളെക്കേക് നമ്മൾ എങ്ങനെ എഴുതി തീർക്കും.." Arya "ആ.. എനിക്കൊന്നും അറിയാൻ പാടില്ല.. എന്റെ ഡോഗ് എഴുതും ഇതെല്ലാം.... പിന്നെ നാളെക്കക്ക് ഇത് മുഴുവൻ എഴുതി തീർക്കാൻ നമ്മളാര.. വല്ല മന്ത്രവാതിയോ മറ്റോ ആണോ..

ആരോടേലും ഉള്ള ദേഷ്യം നമ്മോടാ തീർക്ക.. ഹും.. ഞാൻ എഴുതാനൊന്നും പോകുന്നില്ല..." എല്ലാവരും ഇതുതന്നെ ചർച്ച..നാളെക്കക്ക് ഇത് മുഴുവൻ എങ്ങനെ എഴുതി തീർക്കും എന്ന്.. ഒന്നില്ലെങ്കിലും നാളെ കഴിഞ്ഞാൽ വെക്കേഷൻ ആണ്.. വെക്കേഷൻ കഴിഞ്ഞു വരുമ്പോഴേക്കും സബ്മിറ്റ് ചെയ്യാൻ പറഞ്ഞാൽ പോരേ.... എല്ലാവരും ആകെ ടെൻഷനടിച്ച് ആണെന്ന് കോളേജിൽ നിന്നും പോയത്.. സിദ്ധാർത്ഥ് സാർ ചൂടിൽ ആയതുകൊണ്ട് തന്നെ ഇളവ് ചോദിച് ചെല്ലാൻ ആർക്കും ധൈര്യവും ഉണ്ടായില്ല ♥️💥♥️💥♥️💥♥️💥♥️ രാത്രി ഫുഡ് കൂടി കഴിക്കാൻ ഇരിക്കാതെ തിരിഞ്ഞു മറിഞ്ഞും കിടന്നും ഒക്കെ എഴുത്തോട് എഴുത്താണ് ആര്യ... അവസാനം കൈ കഴഞപ്പോൾ അനുവിന്റെ മട്ട് എന്താണെന്ന് അറിയാൻ വേണ്ടി അവൾക്ക് വിളിച്ചു... "നോക്ക്.. അനുസെ നിന്റേതെവിടെ എത്തി എഴുതിയിട്ട്.." " ഞാൻ പറഞ്ഞതല്ലേ ആര്യ ഞാൻ എഴുതുന്നില്ല എന്ന് ഞാൻ തൊട്ടിട്ടില്ല. അതിപ്പോഴും എന്റെ ബാഗിൽ കിടക്കുന്നുണ്ട്... " " എടീ നിനക്ക് ടെൻഷൻ ഇല്ലേ... " "എന്തിന്..നീയൊന്ന് പോയെ.. നിനക്കെന്താ പണി.. എഴുതുവാണോ.." "ഹാടി... കഴിയുന്നില്ല... നീ സാറിനൊന്ന് വിളിച്ചു പറയോ എഴുതാൻ കഴിയില്ലാന്ന്...പ്ലീസ്..." " ഞാൻ എന്തായാലും എഴുതുന്നില്ല...നിനക്ക് വേണമെങ്കിൽ നീ പറഞ്ഞോ.. ഞാൻ പറയില്ല.. "

"പ്ലീസ്..." "വേണ്ടാ..ഞാൻ നമ്പർ തരാം.. വേണമെങ്കിൽ നീ വിളിച്ചോ.." "എങ്കി പറയ്..." "98****...." "Ok... ഞാൻ നോക്കട്ടെ.. ചിലപ്പോ വിളിക്കുവൊള്ളൂ.. എനിക്ക് പേടിയാ.." "നീ വിളിച്ചില്ലെങ്കിലും ജസ്റ്റ്‌ ഒന്ന് മിസ്സ്‌ എങ്കിലും അടിക്ക് ഈ നമ്പറിൽ പ്ലീസ്.." "എന്തിന്.." "ഒന്നുല്ല ന്റെ പൊന്നോ... ഞാൻ വെക്കുവാ.. ഭക്ഷണം കഴിച്ചില്ല ." "ശരി.." ♥️♥️♥️♥️♥️♥️ ആര്യ ഫോൺ വെച്ചതും അനു മനസ്സിൽ ഒന്ന് ചിരിച്ചു... ഇവരെ രണ്ടിനെയും ഇങ്ങനെ വിട്ടാൽ ശരിയാവൂല എന്ന് മനസ്സ് പറയുന്നത് കൊണ്ടാണ് അവളെ കൊണ്ട് തന്നെ വിളിപ്പിക്കാൻ ശ്രമിക്കുന്നത്.. എന്തെങ്കിലും നടക്കുവോ എന്തോ...എന്റേതോ ശരിയാകുന്നില്ല.. മാഷ് പിടിത്തരുന്നില്ല.. എന്നാ സിദ്ധാർഥ് സാറിന്റേതെങ്കിലും ഒന്ന് റെഡി ആവട്ടെ... 😒😒 ❤️♥️❤️♥️❤️♥️❤️♥️❤️ ആര്യ സാറിന് വിളിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആണ്.. രണ്ട് നമ്പർ എഴുതും.., വേണ്ടെന്ന് വെക്കും.., വീണ്ടും എഴുതും വേണ്ടെന്ന് വെക്കും.. ഇത് തന്നെ പരിപാടി.. അവസാനം വിളിക്കാമെന്ന ചെറിയ നികമനത്തിൽ ആര്യ ഫുൾ നമ്പറും അടിച്ചു.. അപ്പോഴാണ് നിലവിലാ നമ്പർ സേവ് ചെയ്തത് കണ്ടത്.. അതും ആ കാലന്റെ നമ്പർ.. ഒന്നൂടെ നമ്പറോക്കെ ക്ലിയർ ആണോ എന്ന് ശരിക്കും പരിശോധിച്ചെങ്കിലും ഒരു വ്യത്യാസവും ഇല്ല..അപ്പൊ സാറ് ആണോ എപ്പോഴും വിളിക്കാർ... 🤔😳😳...

ഷിറ്റ്..... എന്തായാലും ഇനി വിളിച്ചിട്ട് തന്നെ കാര്യം... ഇത് വരെ തന്നെ കോമാളി ആക്കിയ ദേഷ്യത്തോടെ ആണ് ആര്യ വിളിക്കാൻ തുനിയുന്നത്... സിദ്ധാർഥ് ആണെങ്കിൽ ഫോൺ അടിക്കുന്നത് കേട്ട് നോക്കിയപ്പോ ആര്യയാണ് വിളിക്കുന്നത്... ഇത് വരെ അങ്ങോട്ട് വിളിക്കാറെ ഒള്ളു.. പെണ്ണിങ്ങോട്ട് വിളിക്കുന്നത് കണ്ടതും ചെക്കൻ വണ്ടറടിച്ചു വേഗം ഫോണെത്തു.. "ഹലോ " "ആ . ഹലോ സാറേ.. നാളെ തന്നെ എഴുതി കൊണ്ടുവരണമെന്ന് ഉറപ്പാണോ.." "എന്ത്‌ നോട്ടോ... ങേ 😳😱😖... അ.... അല്ല..എ..എന്താ.. സാറോ.." "അതെ.. സാറ് തന്നെ.. സിദ്ധാർഥ് സാറ്.. അല്ലെ.. മാറിയിട്ടൊന്നും ഇല്ലല്ലോ.." "അ.. അല്ല.. ഇ.. ഇതിപ്പോ.. ഇതെങ്ങനെയാ.. നീ..." "ഞാനെങ്ങനെയാ അറിഞ്ഞതെന്ന് അല്ലെ.. കൊട്ട കണക്കിന് എഴുതാൻ തന്നിട്ടുണ്ടല്ലോ.. അപ്പൊ വല്ല ഇളവും കിട്ടോന്നറിയാൻ നമ്പർ ചോദിച്ചു വാങ്ങിയതാ.. നമ്പർ അടിച്ചപ്പോഴല്ലേ ചില കാലന്മാരുടെ തനി മുഖം അറിയുന്നത്..." "അ.. അത് പിന്നെ.." " ഏത് പിന്നെ.. എനിക്കൊന്നറിഞ്ഞ മതി.. എന്തിനാ എന്നെ ഇങ്ങനെ നിരന്തരം വിളിച്ചിരുന്നെ... " മറുതലയിൽ നിന്നും മറുപടി ഒന്നും കേൾക്കാനില്ലാണ്ടായി...കുറച്ചു കഴിഞ്ഞപ്പോ ഫോൺ കട്ടാവുകയും ചെയ്തു.. പിന്നെ വിളിച്ചിട്ടാണേൽ ബെല്ല് പോലും പോകുന്നില്ല... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. നാളെ എന്തായാലും കോളേജുണ്ടല്ലോ...

ശരിയാക്കിതരാം... മനസ്സിലോരോന്ന് പിറുപിറുത്ത് എഴുതികൊണ്ടിരിക്കണ ബുക്കും പൂട്ടി വെച്ച് കിടക്കാനായി പോയി.. 💓💓💓💓💓💓 പിറ്റേന്ന് ക്ലാസ്സിൽ കേറിയപ്പോ തന്നെ ആര്യ കാണുന്നത് ഇരുന്നെഴുതുന്ന നല്ലവരായ കുട്ടികളെ ആണ്..കഷ്ട്ടം.. ഇപ്പൊ എഴുതി തീർന്നത് തന്നെ 😏😏.. അനു വന്നപ്പോ ആര്യ കാര്യം പറഞ്ഞു.. പിന്നെ ആദ്യെ അനുവിന് കാര്യം അറിയാവുന്നത് കൊണ്ട് വല്യ മുഖഭാവം ഒന്നും ഇല്ലായിരുന്നു... ♥️💥♥️💥♥️💥♥️💥 ലഞ്ചിന് ശേഷം ആയിരുന്നു സിദ്ധാർഥിന്റെ ക്ലാസ്സ്‌.. പ്രതേകിച്ചു വലിയ ബാവമൊന്നും ഇല്ലായിരുന്നു മുഖത്ത്.. സാദാ ഉണ്ടാവാറുള്ള പോലെ തന്നെയായിരുന്നു മട്ടും ബാവവും.. "ആരും നോട്ട് വെച്ചതായി കണ്ടില്ല.. Why...?" "എഴുതി കഴിഞ്ഞില്ല അത് തന്നെ കാരണം.." ചോദ്യത്തിന് തൊട്ട് പിറകെ തന്നെ എഴുനേറ്റ് നിന്ന് ആര്യ ഉത്തരം പറഞ്ഞു... "സാറേ.. ഒരുപാടുണ്ടത് എഴുതാൻ.. ഒരൊറ്റ ദിവസം കൊണ്ട് അത് മുഴുവൻ എഴുതാൻ പ്രയാസമാണ്.." "ഒരു ദിവസം കൊണ്ടാണ് ഞാൻ നിങ്ങൾക്കെല്ലാവർക്കും ആ പ്രിന്റ് തയ്യാറാക്കിയത്... വേണം എന്ന് വെച്ച നിങ്ങൾക് എഴുതി മുഴുവനാക്കാമായിരുന്നു..." "അതിന് പ്രിന്റ് കമ്പ്യൂട്ടർ അല്ലെ ചെയ്യുന്നത്.. ഞങ്ങള്ക്ക് ഞങ്ങളെ കയ്യുപയോഗിക്കണം.. ഇച്ചിരി പ്രയാസ.." "Okke...തർക്കം വേണ്ട..ഇപ്പൊ നിങ്ങൾ എഴുതിയ അത്ര മതി..

ഇനി ആ നോട്ട് നോക്കി നന്നായി പഠിക്ക എല്ലാവരും.. ഓക്കെ.. " അത്രയും പറഞ് കുറച്ചു നേരം കൂടെ ക്ലാസ്സിൽ നിന്ന് സിദ്ധാർഥ് പുറത്തേക്കിറങ്ങി... അത് കണ്ടതും ആര്യയും പിറകെ പോയി.. "ഏയ്‌.. സിദ്ധാർഥ് സാറേ.. ഒന്ന് നിന്നെ.." പിന്നിൽ നിന്നും ആര്യയുടെ വിളി കേട്ട് സിദ്ധു അവിടെ നിന്നു.. തിരിഞ്ഞു നോക്കിയില്ല... അതിനുള്ള ധൈര്യം ഇല്ലാതായി പോയി എന്ന് വേണമെങ്കിൽ പറയാം... ആര്യ സാറിന്റെ അടുത്തെത്തി കയ്യും കെട്ടി ഒരൊറ്റ ചോദ്യം.. "എന്തിനാ എപ്പോഴും വിളിച്ചു ശല്യം ചെയ്തിരുന്നെ.." "Nothing.." "വെറുതെ എന്തിനാ എന്നും വിളിക്കുന്നെ.. എന്തെങ്കിലും കാരണമില്ലാതെ അങ്ങനെ വിളിക്കില്ല.. പറഞ്ഞില്ലെങ്കിൽ ഉറപ്പായും ഞാൻ പ്രിൻസിയോട് കംപ്ലയിന്റ് ചെയ്യും.." "എങ്കി കേട്ടോ.. ഞാൻ നിന്നെ സ്നേഹിക്കുന്നു.. പോരെ.." സിദ്ധാർഥിന്റെ വായയിൽ നിന്നും അത് കേട്ടതും തൊള്ളയും പൊളിച്ചിരുന്നു പോയി ആര്യ... "എന്താ..." "Yes... I LOVE YOU... ❤️..ഇന്നും ഇന്നലെയും തുടങ്ങിയതല്ല നിന്നെ കണ്ടമുതൽ മൊട്ടിട്ടതാണ്.. പക്ഷെ പറയാൻ കഴിയാതെ പോയി.. പിന്നെ നിന്റെ കൂട്ടുകാരിക്കുമറിയാം കാര്യം..പല കാര്യങ്ങൾക്കും അവളും സപ്പോർട് ആയി നിന്നിട്ടുണ്ട് ." എന്നും പറഞ് സിദ്ധു മുന്നോട്ട് നടന്നു.. ആര്യ ആണേൽ വല്ലാത്തൊരു ഭാവത്തോടെ ക്ലാസ്സിലോട്ടും...

ക്ലാസ്സിൽ കയറിയ മുതൽ ആര്യ അനുവിനോട് മിണ്ടിയില്ല.. അനു ഒന്നും ചോദിച്ചിട്ടോട്ടും ആര്യ പറഞ്ഞതും ഇല്ല.. എന്തോ ചീഞ് മണത്തത് കൊണ്ട് അനു സ്റ്റാഫ്റൂമിൽ പോയി കാര്യം തിരക്കി തിരിച്ചു വന്നു.. വന്നപ്പോൾ ആര്യ മിഥുനുമായി നല്ല ക്ലോസായിട്ട് സംസാരിക്കുവാണ്.. അത് കണ്ടതും അനുവിന് അരിശം കയറി ആര്യയെയും വലിച്ചു പുറത്തോട്ടിറങ്ങി.. "ഹ്മ്മ്.. എന്താ നിന്റെ പ്രശ്നം.. നിന്നോട് ഞാൻ നിന്നെ സിദ്ധാർഥ് സാറ് സ്നേഹിക്കുന്നത് പറയാത്തതോ... അത് സാറ് തന്നെ നിന്നോട് പറയട്ടെ എന്ന് കരുതിയാണ് ഞാൻ. പ്ലീസ് നീ ഒന്ന് മിണ്ട് ആരൂട്ടി.." " കഴിഞ്ഞോ.. എന്ന ഞാൻ പോട്ടെ.. " "എങ്ങോട്ട്..നീ എന്റെ അടുത്ത് നിന്നാ മതി.. വേറെങ്ങോട്ടും പോകില്ല.. പോട്ടെ.. അതൊക്കെ പോട്ടെ.. പക്ഷെ നിനക്കാരെയോ ഇഷ്ട്ടമുണ്ടെന്ന് നീ പറഞ്ഞോ.. അതെന്നോട് പറഞ്ഞില്ലല്ലോ നീ.." "ഹാ.. പറഞ്ഞില്ല.. പറയാൻ തോന്നിയില്ല.." "എന്താടി ഒന്ന് മിണ്ട്.. പ്ലീസ്..." ആവുന്നത്ര കെഞ്ചിയെങ്കിലും ആര്യ അടുത്തില്ല... പിണക്കം വൈകുന്നേരം വരെ നീണ്ടു നിന്നു... കൊറേ കണ്ടും കേട്ടും ഒക്കെ ക്ഷമിച്ചിരുന്നെങ്കിലും ആര്യ ബാക്കി ഉള്ളവരോടൊക്കെ അതികം സംസാരിക്കാൻ തുടങ്ങിയപ്പോ അനൂന് ദേഷ്യം ആയി പിന്നെ.. "ഡീ.. ഞാൻ ഈ ഒരു കാര്യം മാത്രേ മറച്ചു വെച്ചിട്ടുള്ളു നിന്നോട്...എനിക്ക് ഇത് വലിയ തെറ്റായൊന്നും തോന്നിയില്ല..

സാറിന്റെ വായയിൽ നിന്ന് തന്നെ നീ അറിയണമെന്ന് തോന്നി..അതുകൊണ്ടാ.. ഇനിയും നീ മിണ്ടിയില്ലേൽ സത്യായിട്ടും ഞാനിനി കോളേജിൽ വരില്ല... ഇന്നത്തോടെ കഴിഞ്ഞു എന്റെ പഠിപ്പ്.. സത്യാണ് ആരൂട്ടി.." "ശേ.. ഞാനതിന് പിണങ്ങിയിട്ടൊന്നും ഇല്ല.. നീയെന്താ അനു കൊച്ചു പിള്ളേരെ പോലെ.." "ഹാ.. അങ്ങനെ വഴിക്ക് വാ 🤣🤣.." "പോടീ.. എന്നോട് ഒന്നും പറയാത്തതിന്.., ചുമ്മാ പൊട്ടം കളിപ്പിച്ചതിനും ഒക്കെ ഞാൻ ഇങ്ങനെ എങ്കിലും പകരം വീട്ടണ്ടെടി നത്തോലി...." "നത്തൊലി നിന്റെ മറ്റവൻ... അല്ലടി സാറിന് എന്താ റിപ്ലെ കൊടുക്കുന്നെ.. പാവാടി സിദ്ധാർഥ് സാറ്.. നല്ല സ്വഭാവ..." "ഞാൻ പറഞ്ഞതല്ലേ എനിക്ക് വേറെ ഒരാളെ ഇഷ്ട്ടാന്ന്.. ഇനി അതാരാന്ന് ചോദിച്ചു വരണ്ട.. പറയില്ല.." "പക്ഷെ ടി.. മാഷ് പാവല്ലെടി.. നിന്നെ നല്ല ഇഷ്ട്ടാന്നെ.." "നീ വേറെ എന്തെങ്കിലും പറയ്.." "ഓ 😒😒.. ഞാനേ ന്റെ മാഷിനെ കണ്ടിട്ട് വരാം ഇന്ന് കഴിഞ്ഞാ ഇനി പത്ത് ദിവസം കഴിഞ്ഞേ കാണാൻ കിട്ടു.. ഞാനൊന്ന് കണ്ടെച് വരാം." "എന്നെയും അങ്ങനെ തന്നെയല്ലേ.." "പക്ഷെ നിന്നെ വിളിക്കയെങ്കിലും ചെയ്യാലോ.. എന്നെ മാഷ് ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കയല്ലേ 😭😭.." "ശരി.. ശരി.. നീ ചെല്ല്.. ഞാനില്ല ഇനി ആ ഭാഗത്തൊട്ട്..." 🦄🌷🌹🥀🥀🥀🥀🌹🌷 അനു മാഷിനെയും തിരഞ്ഞു നടന്നു അവസാനം ലാബിൽ നിന്നും ആളെ കിട്ടി.. കുട്ടികളോ മറ്റു ടീച്ചേസോ ആരും തന്നെ ഇല്ലായിരുന്നു അവിടെ... അനു വരുന്നത് കണ്ടതെ ആശാൻ പല്ല് പൊട്ടിക്കാൻ തുടങ്ങിയിട്ടുണ്ട്... "മാഷേ..." "ഹ്മ്മ് 😬😬എന്താ..."

"ഇന്ന് കോളേജ് പൂട്ടുവല്ലേ.. ഞങ്ങളെ ഒന്നും മിസ്‌ ചെയ്യില്ലേ.." "ദേ.. നിനക്ക് ഒരുപാട് വാണിംഗ് ഞാൻ തന്നു കഴിഞ്ഞു ട്ടോ അൻവിക.. ഇനി ഇതിങ്ങനെ പോകില്ല.. എത്ര പറഞ്ഞാലും മനസ്സിലാവില്ല വെച്ചാ... ദേ നീ ചെവി തുറന്നു കേട്ടോ.. നിന്നെ ഞാൻ സ്നേഹിക്കുകയും ഇല്ല.. എനിക്ക് സ്നേഹിക്കാൻ കഴിയുകയും ഇല്ല... എത്ര പറഞ്ഞാലും വീണ്ടും വന്നോളും ഉളുപ്പില്ലാതെ...ഇനി നിന്നെ എന്റെ അടുത്ത് കണ്ടു പോകരുത്... അതെങ്ങനെയാ..,വളർത്തു ദോഷമാണ്.. അല്ലാതെ എന്താ പറയാ നിന്റെ ഈ വക കളിക്കൊക്കെ... റെസ്‌പെക്ട് എന്താണറിയോ നിനക്ക്.. എവിടെ വീട്ടിലുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം..അച്ഛനൊക്കെ വളർത്തിയതിന്റെ കേടാ..." മാഷ് പറയുന്നതെല്ലാം കേട്ട് ഒന്നും കാര്യമാക്കാതെ ഇരുന്നെങ്കിലും അവസാനത്തെ വാജകം മനസ്സിൽ നന്നായി തന്നെ കൊണ്ട്.. എവിടെ നിന്നാണ് ദേഷ്യം വന്നതെന്നറിഞ്ഞില്ല.. അനു മാഷിന്റെ കോളറിൽ പിടിച്ചു ചുമരിനോട് ചാരി നിർത്തി "അതെ.. അത് തന്നെയാ.. വളർത്തു ദോഷം തന്നെയാ.. എന്തെ... എന്റെ അച്ഛൻ വളർത്തിയ കേട് തന്നെയാ.. അങ്ങനെ അല്ല... അച്ഛൻ വളർത്താത്ത കേടാ.. അച്ഛനില്ലാത്തവർക്കേ മനസ്സിലാവു അത്.,അതിന്റെ വേദന..അനുഭവിച്ചിട്ടുണ്ടോ അതൊക്കെ.. ഇല്ലല്ലോ.. എന്നാ ഞാനനുഭവിക്കുന്നുണ്ട്.. ഇനിയെങ്ങാൻ എന്റെ അച്ഛനെ പറ്റി പറഞ്ഞാലുണ്ടല്ലോ....ച്ചി..." എന്നും പറഞ് അനു കോളറിലെ പിടിവിട്ട് അവിടെ നിന്നും പുറത്തേക്കോടി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story