ഹൃദയ സഖി .....💓: ഭാഗം 15

hridaya sagi sana part 1

രചന: SANA

അനു ക്ലാസ്സിലേക്ക് കയറിയപ്പോ തന്നെ അവളുടെ മുഖഭാവം കണ്ട് ആര്യക്ക് എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലായി...ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ട് തന്നെ ക്ലാസ്സിൽ ആരും ഉണ്ടായിരുന്നില്ല.. എല്ലാവരും പോയി കഴിഞ്ഞിരുന്നു... അനു വന്നു ഡെസ്ക്കിൽ തലവെച്ചു കരയാൻ തുടങ്ങി... "ടി... അനൂ..എന്താ പറ്റിയേ... എന്താടാ...എന്തിനാ ഇങ്ങനെ കരയണേ ... അനൂസേ..പറയെന്നെ...." "ഞാൻ മണ്ടിയാ... ല്ലേ... ആണ്... അങ്ങനെ തന്നെയ.. അല്ലെങ്കിലിപ്പോ ഇഷ്ട്ടല്ല എന്ന് പറഞ്ഞിട്ടും എന്തിനാ മാഷിന്റെ പിറകെ പോകുന്നെ.. ഞാൻ വീണ്ടും വീണ്ടും ദേഷ്യം പിടിപ്പിക്കല്ലേ ചെയ്തേ.. ഇത്തിരി പോലും ഇഷ്ട്ടം വന്നില്ലല്ലോ... ഞാൻ വിഡ്ഢി തന്നെയാ.. 😔😢😢.." "ഏയ്.. എന്തൊക്കെയാ നീ പറയുന്നേ.. അതിനും മാത്രം ഇപ്പൊ എന്താ ഉണ്ടായേ..." "എന്നെ വളർത്തിയതിന്റെ പ്രശ്നം ആണത്രേ.. അല്ല.., എന്റെ അച്ഛൻ വളർത്തിയതിന്റെ കേടാണത്രെ 😢.. ഞാൻ ഓർക്കണായിരുന്നു..മാഷിനെ കൊണ്ട് ഒന്നും അറിയാത്ത അച്ഛനെ വിളിപ്പിക്കേണ്ടി ഇല്ലായിരുന്നല്ലോ.. ഞാൻ ശല്യം ആണത്രേ... എന്നെ സ്നേഹിക്കില്ലാന്ന് പറഞ്ഞു.., സ്നേഹിക്കാൻ ഒരിക്കലും കഴിയില്ലാന്ന് പറഞ്ഞു.. ഞാൻ ഇനിയും എന്തിനാ പിന്നാലെ നടക്കുന്നെ.. ഞാൻ ഇനി വരില്ല.., കോളേജ് തുറന്നാലും വരില്ല.. എന്നാ മാഷിന് സന്തോഷാവോലൊ..

എനിക്കത് മതി.. മാഷ് സന്തോഷായി ഇരിക്കട്ടെ.. ഞാനല്ലേ ശല്യം... ഞാൻ പോയേക്കാം.. എന്നാ സമാദാനം ആവോലോ.. എല്ലാർക്കും... എല്ലാർക്കും... 🥺😢😢..." "ഏയ്.. എന്താത് അനു.. കൊച്ചു പിള്ളേരെ പോലെ.. അത് ദേഷ്യത്തിൽ പറഞ്ഞു പോയതാവില്ലേ.. വിട്ടേക്ക്.. സാരല്ല പോട്ടെ . നീയിങ്ങനെ ഒന്നും പറയല്ലേ... മ്മ്.. നല്ല കുട്ടിയല്ലേ.. എന്നെ കൂടെ വേഷമിപ്പിക്കല്ലേ.." "എന്റെ അച്ഛനെ കുറിച്ച് പറഞ്ഞെടി... അച്ഛനൊക്കെ നോക്കിയതിന്റെ കുഴപ്പാന്ന് പറഞ്ഞു... ആണോ ടി.. അച്ഛൻ നോക്കിയതിന്റെ ആണോ.. അല്ലലോ.. അച്ഛൻ നോക്കാത്തിന്റെ അല്ലെ.. അച്ഛൻ ഞങ്ങളെ ഇട്ട് പോയതോണ്ടല്ലേ ഞാനിങ്ങനെ.. അല്ലെ...ആണ്.. അത് തന്നെയാ.. അച്ഛൻ നോക്കാത്തോണ്ടാ.... ആണ്.. അതന്നെയാ... 😢😢.." ❣️❤️❣️❤️❣️❤️❣️❤️❣️❤️ സങ്കടം കൊണ്ട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു അനു എന്നെയും ഇറുക്കെ പിടിച്ചു കരഞ്ഞോണ്ടിരുന്നു.. എങ്ങനെയാ ഞാൻ സമാധാനപ്പെടുത്ത...എന്ത് പറഞ്ഞാ ആശ്വാസപെടുത്ത.. "നോക്ക് അനു.. ദേ നമ്മളിപ്പോ ഇവിടെ നിന്നും പോകും...നമുക്കിനി കുറച്ചു ദിവസം കഴിഞ്ഞേ കാണാൻ പറ്റു..അപ്പൊ നീ ഇങ്ങനെ ആയ എങ്ങനെയാ.. ഒന്ന് ഉഷാറാവ്.. അങ്ങേരെന്തെങ്കിലും പറഞ്ഞെന്ന് വെച്ച്.. നമുക്ക് അതിനുള്ളത് പിന്നെ കൊടുക്കാം.."

"വേണ്ട.. ഞാൻ ശല്യം അല്ലെ... ഇനി ഞാൻ മാഷിനെ കാണാനേ ശ്രമിക്കില്ല.... ഞാനെന്തിനാ ഇനിയും ശല്യാവണെ.." "എന്ന വേണ്ട.. പക്ഷെ നീ ഇപ്പൊ ഒന്ന് happy ആവ്.. പ്ലീസ്..." ഒരു വിധം അവളുടെ കരച്ചിലടക്കിപ്പിച്ചു ഞങ്ങൾ രണ്ട് പേരും ഗ്രൗണ്ടിലേക്കിറങ്ങി.. പോകുന്ന നേരം മുകളിലെ വരാന്തയിൽ നിന്നും സിദ്ധാർഥ് സാറ് ഞങ്ങളെ രണ്ടിനെയും നോക്കുന്നത് കണ്ടിരുന്നു.. പെട്ടെന്ന് തന്നെ മുഖം തിരിച്ചു വേഗം അനുവിനെയും കൂട്ടി ബസ് സ്റ്റോപ്പിലേക് നടന്നു... "എന്താടി പ്ലാൻ, വെക്കേഷനിൽ..." "അമ്മേടെ വീട്ടിൽ പോകും... അടിച്ചു പൊളിക്കും.. നിനക്കോ.." "ഓ.. നമ്മക്ക് ചടപ്പാണെ..ഒരു പരട്ട ഏട്ടനുണ്ടാകും വീട്ടിൽ 😬😬അല്ലാതെ എന്താ 😤😤. നീ വിളിക്കൊണ്ടു എന്നും..." "ഹാടി.. വേറെ ആരുല്ലേ നമ്മക്ക് വിളിക്കാൻ.., പിന്നെ സിദ്ധാർഥ് സാറോട് നീ എന്താ പറയാൻ പോകുന്നെ..." "എന്താ സംശയം.. ഇല്ലാന്ന്.." "അതെന്താടി... പാവല്ലേ sir.." "ആയിക്കോട്ടെ.. അതിന് ഞാനെന്ത് വേണം 😬.." " ഒന്നുല്ല്യ.. നീയെന്താച ആക്ക്..കണ്ണ് പോകുമ്പോഴേ അതിന്റെ വെല അറിയൂ.. നീ എന്താച കാണിക്ക്.. ഞാൻ ഇടപ്പെടുന്നില്ല.. ഇനി ഞാൻ നിങ്ങളെ കാര്യത്തിൽ ഇടപ്പെട്ടിട്ട് നീ സമ്മതിച്ചില്ലേ പിന്നെ മാഷ് വന്നു പറയും ഞാനാ എല്ലാത്തിനും കാരണം എന്ന്.കൂട്ടുക്കാരന്റെ ലൈഫ് ഞാൻ കോളാക്കി ന്ന്...

.നീ നിന്റെ ഇഷ്ട്ടം കാട്ട്..ഞാനില്ല ഒന്നിനും.... " "നീ ഇപ്പഴു അത് വിട്ടില്ല.." അതിനൊന്നും അനു മറുപടി പറഞ്ഞില്ല... കുറച്ചു നേരം കഴിഞ്ഞതും ബസ് വന്നു പെണ്ണതിൽ കയറി പോയി.... ☺️☺️☺️☺️☺️☺️☺️ വീടിന്റെ ഗൈറ്റ് കടന്നതും കണ്ടു അമ്മയെ... മുഖത്തൊക്കെ അസ്സല് ഇളിയും വരുത്തി അകത്തൊട്ട് കടന്നു.. "ഹാ.. നീ വന്നോ.. കോളേജ് പൂട്ടിയില്ലേ.. നീ വേഗം ഫ്രഷ് ആയി വാ.. ഒരൂട്ടം പറയാനുണ്ട്.." "എന്താണ്.." "പോയി കുളിച്ചേച് വാ പെണ്ണെ.." "ഹാ. ശരി ശരി.. എന്താണ് പറയാൻ പോകുന്നെ എന്നൊക്കെ എനിക്കറിയാം..." എന്നും പറഞ്ഞു ഞാൻ മുകളിലേക്കു കയറി...ഫ്രഷ് ആകാനായി ഒരുപാട് സമയം വേണ്ടി വന്നു ..ഓരോന്നൊക്കെ ഓർത്ത് അങ്ങനെ വെള്ളോം കഴിച്ചവിടെ നിന്നു.. അവസാനം അമ്മ താഴെന്ന് ഒച്ച വെക്കാൻ തുടങ്ങിയപ്പോഴാണ് ഇറങ്ങി ചെന്നത്... അമ്മ ഇന്ന് എന്നും കാണുമ്പോലെ അല്ല.. നല്ല സന്തോഷത്തിലാ.. എന്താണെന്നിപ്പോ പ്രതേകം പറയാനില്ലല്ലോ.. നാട്ടിലേക്ക് പോകാനുള്ള സന്തോഷാവും.. പക്ഷെ ഇന്നിത്തിരി ഓവർ അല്ലെ എന്നെനിക്ക് തോന്നാതെ ഇല്ല... ❤️❤️❤️❣️❣️❣️

സ്ഥിര സ്വപ്നം കണ്ട് നെട്ടി ഉണർന്നതാണ് അലേഖ്... പക്ഷെ സാധാരണ ഉണ്ടാവാറുള്ള പുഞ്ചിരിയൊന്നും അതിന് ശേഷം ചൊടികളിൽ സ്ഥാനം പിടിച്ചില്ല.. മറിച്ചു ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുക്കണങ്ങളും ക്രമം തെറ്റി മിടിക്കുന്ന ഹൃദയവും മാത്രം....💔 അനു കോളറിൽ പിടിച്ചു ദേഷ്യപ്പെടുമ്പോഴുള്ള കലങ്ങിയ ആ കണ്ണ് മാത്രം ആണ് ഇപ്പൊ മനസ്സിൽ..ചെറിയ ഒരു കുറ്റബോധവും... ഒരുപാട് സംശയങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു ഉള്ളിൽ ... കോളേജിൽ നിന്നും വന്നപ്പോൾ കിടന്നതാണ്.., അറിയാതെ ഉറങ്ങിപോയി... തന്നെ മനോഹരമായി വേട്ടയാടുന്ന സ്വപ്നം ഇന്നെന്തോ ഒരുൾഭയം നൽകുന്ന പോലെ തോന്നിക്കുന്നു... അറിയില്ല എന്താണീ സംഭവിക്കുന്നതെന്ന്... സമയം ഏഴ് കഴിഞ്ഞിട്ടുണ്ട്.. കട്ടിലിൽ നിന്നും എണീറ്റ് നേരെ ആര്യയുടെ റൂമിലേക്ക് പോയി... "ആര്യ...." "ഹ്മ്മ്.. എന്തെ..." "അത്.... അത്പിന്നെ..." "പറയാനുള്ളത് വേം പറഞ്ഞു പോകോ.." "അത്.. അനൂന് അച്ഛനില്ലേ..." "അനുവോ.. എപ്പോ മുതൽ.. അവളെ സ്നേഹിക്കുന്നവർ വിളിച്ചാ മതി അങ്ങനെ.. അല്ലാതെ അവളെ കാണുന്നതേ അറപ്പാണെന്ന് പറയുന്നവർ അങ്ങനെ വിളിക്കണ്ട.." "നീ ചോദിച്ചതിന് പറ ആര്യ.." "ഇല്ല.... ഉത്തരം കിട്ടീലെ ഇനി പോ.." "എന്ത് പറ്റിയതാ അച്ഛന്.." "ആവോ.. എനിക്കറിയില്ല 😤.."

"ചോദിക്കുമ്പോ ചുമ്മാ ശോ കാണിക്കരുത്.." "അപ്പൊ ഞാൻ സത്യല്ലേ പറഞ്ഞെ.. എനിക്കറിയില്ല പറഞ്ഞില്ലേ.. എനിക്കെന്നല്ല അവൾക്കും അറിയില്ല അവളെ അച്ഛനെ കുറിച്ചൊന്നും.." "What.." "തേങ്ങ... ഒന്ന് പോയെ ഏട്ടൻ... മനുഷ്യന്റെ ഉള്ള മൂട് കളയാൻ വന്നിരിക്ക..." എന്നും പറഞ്ഞു ആര്യ ഫോണിലേക്ക് തന്നെ തല കുമ്പിട്ടു... അലേഖ് കൂടുതൽ ചോദ്യ ഭാരങ്ങളുമായി മുറിയിലേക് തന്നെ പോയി... 💔💔💔💔💔💔 "ഹോ.. എന്റമ്മേ.. എന്തൊക്കെയാ അമ്മ ഈ കാട്ടി കൂട്ടുന്നെ... സത്യത്തിൽ എന്താണ് അമ്മക്ക് പറ്റിയെ... വല്ല സൈക്കോളജിസ്റ്റ് നെയും കാണിക്കേണ്ടി വരുമോ.." "ഒന്ന് പോടീ.. ഇതതൊന്നും അല്ല.. അമ്മ നാട്ടിൽ നിന്നും വിളിച്ചിരുന്നു.. വേഗം അങ്ങോട്ട് വരാൻ പറഞ്ഞു.." "അതെനിക്ക് തോന്നിയതാ.. പക്ഷെ സാധാരണ നാട്ടിലേക്ക് പോകുമ്പോ പകുതി ഹാപ്പി യും പകുതി സാടും ആയിരിക്കുവല്ലോ.. ഇന്നെന്താ പതിവില്ലാത്തൊരു ഇളക്കം..." "അതൊക്കെ ഉണ്ട്.. മറ്റനാളെ പോകണം.." "എന്തിനാ മാറ്റാനാളേക്ക്... നാളെ തന്നെ അങ്ങ് പൊക്കൂടെ..." "ഏഹേ.. അത് പറ്റില്ല.. നാളെ എനിക്ക് ജോലിക്ക് പോണം.." "അതിന് അവിടെയും ഇന്ന് പൂട്ടിയില്ലേ.." "ഏ.. ആ.. ഹ... പൂട്ടി പക്ഷെ എനിക്കൊരു അർജന്റ് കാര്യം ഉണ്ട്.." "ഓ.. അങ്ങനെ.. എങ്കി മറ്റന്നാ പോകാം.."

"നീ വേണ്ടതൊക്കെ എടുത്ത് വെച്ചേക്ക്.. പോകാൻ നേരം ഓരോന്ന് ചോദിച്ചു വന്നേക്കരുത്.. എല്ലാം ഇപ്പൊ തന്നെ ഒരുക്കിയെക്ക്.." "ഹോ 😬😬മറ്റനാളെ അല്ലെ പോകുന്നെ.. നാളെ റെഡി ആക്കാം..ഈ അമ്മക്കിതെന്ത് ഇത്ര ദൃതി.." "അതൊക്കെ ഉണ്ട്.. ഞാൻ പറഞ്ഞില്ലല്ലോ വിശേഷം... ഇവിടിരി നീ.." "ഹാ.. ഒകെ.. ഹ്മ്മ്.. ഇനി പറ... കേൾക്കട്ടെ.." "അമ്മക്ക് ആരൊക്കെ ഉണ്ട് നാട്ടിൽ.. ഒന്ന് പറഞ്ഞെ.." "അവിടെ അങ്കിൾ ഉണ്ട് ആന്റി ഉണ്ട്.. പിന്നെ മുത്തച്ഛൻ മുത്തശ്ശി.." "പിന്നെയോ..." "പിന്നെ ആരാ.." "ഹാ.. പിന്നെ ഒരാളൂടെ ഉണ്ട്.. നിന്റെ വല്യമ്മ ആയി വരും.. അതായത് എന്റെ ചേച്ചി.." "ങേ 😲 ചേച്ചിയോ..." "ഹാ... എനിക്കൊരു ചേച്ചിയും ഉണ്ട്.. ഒളിച്ചോടി പോയതാ... അതിന് ശേഷം അമ്മയും അച്ഛനും ചേച്ചിടെ ഫോട്ടോയും സാധനകളും ഒക്കെ എടുത്ത് കത്തിച്ചു കളഞ്ഞു.. ചേച്ചിയെ കുറിച്ചൊരു അക്ഷരം മിണ്ടരുതെന്നായിരുന്നു ഓഡർ.. അത്കൊണ്ടാ നീയൊക്കെ അറിയാതെ പോയെ..." " ആഹാ.. ചേച്ചി കൊള്ളാലോ... പറഞ്ഞെ അമ്മ.. സ്റ്റോറി കേക്കട്ടെ.. " "എന്താണ് അവളുടെ ഒരാവേശം നോക്കണേ ..." "ഈ.. 😁😁.. പറയ് .." ♥️♥️♥️♥️

ഞാനും ചേച്ചിയും തമ്മിൽ ഒന്നര വയസ്സിനു വിത്യാസമേ ഒള്ളു... അതോണ്ട് തന്നെ എനിക്ക് വലിയ ബഹുമാനം ഒന്നും ഇല്ലായിരുന്നു ട്ടോ.. മാത്രല്ല ഞങ്ങൾ രണ്ടുപേരും എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിലുമായിരുന്നു... ചേച്ചിക്ക് ഇരുപത് വയസ്സായപ്പോഴാണ് കല്യാണം നോക്കുന്നത്.. നല്ല പേര് കേട്ട ബിസിനസ് മാൻ... പക്ഷെ ചേച്ചി ഞങ്ങളെ നാട്ടിലെ തന്നെ ഒരാളുമായി ഇഷ്ട്ടത്തിലായിരുന്നു..ആൾക്ക് കുടുംബമൊന്നും ഇല്ല..തമ്പി അണ്ണൻ എന്ന എല്ലാരും വിളിച്ചിരുന്നെ.. മൂത്തവരും അല്ലാത്തവരും ഒക്കെ..കൊച്ചു പിള്ളേർക്കൊക്കെ ഭയങ്കര പേടി ആയിരുന്നു ആളെ..കാരണം തല്ലുണ്ടാക്കുവായിരുന്നു..പക്ഷെ നല്ല സ്വഭാവം ആയിരുന്നു ട്ടോ ... നേരിന് മാത്രേ അടിപിടി കൂടുവൊള്ളായിരുന്നു... എങ്ങനെയോ ചേച്ചി അങ്ങേരെ വലയിൽ വീണു.. എനിക്കും അറിയുവായിരുന്നു.. പക്ഷെ എന്നെ നെട്ടിച്ചത് ചേച്ചി വന്ന കല്യാണ ആലോചനക്ക് സമ്മതം പറഞ്ഞത് കേട്ടപ്പോഴാ.. ഞാൻ ഒരുപാട് ചോദിച്ചതാ ശരിക്കും സമ്മതമാണോന്ന് പക്ഷെ അപ്പോഴൊക്കെ ആന്ന് തന്നെയാ പറഞ്ഞെ.. കൂടുതൽ ചോദിച്ച ഒന്നും പറയുകയും ഇല്ല..

അങ്ങനെ കല്യാണ രാവിലെ വരെ ചേച്ചി ചിരിച്ചും കളിച്ചും ഉണ്ടായിരുന്നു വീട്ടിൽ...രാവിലെയാ അപ്രതീക്ഷമായത്.. കൂടെ ഒരു കത്തും.. പോകുവാണെന്ന്... ചേച്ചി കല്യാണത്തിന് സമ്മതം മൂളിയത് എന്നെ കണ്ടോണ്ടായിരുന്നു എന്ന് അപ്പഴാ മനസ്സിലായത്... അങ്ങനെ ചേച്ചി ഇരിക്കേണ്ട മണ്ഡബത്തിൽ ഞാനിരുന്നു നിന്റെ അച്ഛന്റെ താലി ഏറ്റു വാങ്ങി..." "ങേ 😲😲...എന്തോന്ന്..അപ്പൊ അച്ഛൻ അമ്മേടെ ചേച്ചിയെ കെട്ടാൻ വന്നതായിരുന്നോ..." "ഹ..പക്ഷെ ആള് മാറിപ്പോയി.. എന്ന് കരുതി നിന്റെ അച്ഛന് എന്നോട് ദേഷ്യമോ ഇഷ്ടക്കേടോ ഒന്നും ഇല്ലായിരുന്നു ട്ടോ..നല്ല സ്നേഹം ആയിരുന്നു ...ഇപ്പൊ ഞാൻ ഇത് പറയാൻ കാരണം എന്താ വെച്ചാ ചേച്ചിയെ അമ്മയും അച്ഛനും തറവാട്ടിലേക്ക് വിളിച്ചിട്ടുണ്ട്... ചേച്ചി ആദ്യം ഒക്കെ വിളിക്കാറുണ്ട്.. പക്ഷെ അമ്മയും അച്ഛനും അങ്ങനൊരു മകളിലാ എന്നും പറഞ്ഞോഴിഞ്ഞു മാറും.. ഇന്നലെയിപ്പോ അവര് രണ്ട് പേരും കൂടെ കുടുംബക്ഷേത്രത്തിൽ പോയപ്പോ അവിടുള്ള കാക്കാത്തി മുത്തി പറഞ്ഞത്രേ മൂത്ത മകളെ കാണാൻ ഇനി ദിവസങ്ങൾ ഒള്ളു എന്ന്...അപ്പൊ തുടങ്ങിയതാ രണ്ട് പേർക്കും കാണാൻ കൊതി...എങ്ങനെ ഒക്കെയോ ഏട്ടൻ അവരെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു പറഞ്ഞിരിക്കാ വരാൻ.. അതാ ഇത്ര സന്തോഷം..."

"അമ്മാ.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.." "വേണ്ട.. നിന്റെ ചോദ്യം എനിക്കറിയാം.. പോയി കിടക്കാൻ നോക്ക്.. നേരം ഒരുപാടായി.." "പറ്റില്ല.. ഇന്നെനിക്ക് രണ്ടിലൊന്ന് അറിഞ്ഞേ പറ്റു.. എനിക്കെന്റെ അച്ഛൻ എവിടെ എന്നറിയണം... എനിക്കെന്റെ അച്ഛനെ കാണണം.." "അനൂ.. നീ പോ അനു..." "ഇല്ല.. ഇല്ല.. ഇല്ല... ഇന്ന് കൂടെ ഞാൻ കരഞ്ഞിട്ടേ ഒള്ളു അച്ഛനെ യോർത്ത്... ഇനിയും നിക്ക് ആവൂല... പറയണം.. അമ്മ പറയണം.. ഇത്രേം കാലം ഞാൻ അമ്മയുടെ വിഷമം ഓർത്ത് ഒന്നും നിർബന്തിച്ചില്ല.. പക്ഷെ ഇന്നെനിക്കറിഞ്ഞേ പറ്റു.." " ___" "പറ അമ്മാ... പറ.. എനിക്കറിയണം..എന്തിനാ എന്നോട് മറച്ചു വെക്കുന്നെ.. എന്നോട് പറഞ്ഞാലെന്താ അമ്മക്ക്... " ഒരുപാട് പറഞ്ഞും കരഞ്ഞും നോക്കിയെങ്കിലും ഒരക്ഷരം പോലും അമ്മയിൽ നിന്നും മറുപടിയായി വന്നില്ല.. അവസാനം ദേഷ്യം കാരണം ടാബിളിൽ ഉണ്ടായിരുന്നതെല്ലാം തട്ടിയിട്ട് ഷോക്കേസിൽ നിന്നും ഫോട്ടോയും എടുത്ത് മുകളിലോട്ട് കയറി.... ഒരു കൈയിൽ എന്നെ എടുത്തും മറു കൈ കൊണ്ട് അമ്മയെ ചേർത്ത് പിടിച്ചും നിൽക്കുന്ന ഒരു ഫോട്ടോ...പുഞ്ചിരിക്കുമ്പോൾ നിറയെ കുസൃതിയാണ മുഖത്ത്.. ഒരുപാട് നേരം ആ ഫോട്ടോയിലും നോക്കി കരഞ്ഞിരുന്നു.. പിന്നെ എപ്പോഴോ കണ്ണുകൾ നിദ്രയെ തേടി പോയി...

രാവിലെ അമ്മ തട്ടി എണീപ്പിച്ചപ്പോൾ ആണ് എണീറ്റത്.. കുളിയൊക്കെ കഴിഞ്ഞാണ് നിൽക്കുന്നതെങ്കിലും കണ്ണുകൾ ഇന്നലെ ഉറക്കം ഒഴിച്ചത് കാണിക്കുന്നുണ്ട്... "പോയി കുളിച്ചു വാ.. ഒരിടരം വരെ പോയി വരാം.." അത്ര മാത്രം പറഞ്ഞമ്മ പോയി... ഒരുപാട് വിഷമം തോന്നി..വീണ്ടും കരച്ചിൽ തൊണ്ടകുഴിൽ എത്തിയതും പ്രയാസപ്പെട്ടതിനെ പിടിച്ചു നിർത്തി ഫ്രഷ് ആയി വന്നു... ♥️💥♥️💥♥️💥♥️ യാത്ര നേരങ്ങളിലത്രയും ഞാനും അമ്മയും ഒന്നും തന്നെ സംസാരിച്ചില്ല... ഇതിനിടയിൽ ഒന്നര മണിക്കൂർ കൊണ്ട് മൂന്ന് ബസ്സുകൾ കേറി ഇറങ്ങി ഞങ്ങൾ രണ്ടും.. അവസാനം ബസ്സിറങ്ങി അമ്മയുടെ കയ്യും പിടിച്ചു റോഡ് ക്രോസ് ചെയ്തു.. അല്ലെങ്കിൽ അമ്മ വലിച്ചു കൊണ്ടുപോയി എന്ന് പറയുന്നതാവും നല്ലത്.. കട്ടപ്പതിച്ചയൊരു നീണ്ട നടപ്പാത.. അതിലൂടെയാണിപ്പോ അമ്മയെയും പിന്തുടർന്ന് പോകുന്നത്...ഇങ്ങേ അറ്റം മുതൽ അങ്ങേ അറ്റം വരെ പന്തല് പോലെ പല പല നിറത്തിലുള്ള കടലാസ് ചെടികളാണ്. മന്തിരമെന്ന് തോന്നിപ്പിക്കുമ്പോലെയുള്ള ഒരു കെട്ടിടം.. ഒരുപാട് പേര് അവിടെ വ്യായാമം ചെയ്യുന്നു.. മറ്റു ചിലർ ഇട്ടിരിക്കുന്ന ബെഞ്ചിൽ ഇരുന്നു സംസാരിക്കുന്നു.., ചിലർ ഓടി കളിക്കുന്നു... ഓരോ കാഴ്ചകളിലും കണ്ണ് നട്ടിരിക്കുമ്പോഴാണ് അടുത്താരോ ഉള്ള പോലെ തോന്നിയത്..

തല ഉയർത്തി നോക്കിയപ്പോൾ അന്ന് താൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ സൗഹൃതം പുലർത്തിയ ഡോക്ടറാണ്..അമ്മയോട് കണ്ണടച്ചു കാണിച്ചു കൊണ്ട് ഡോക്ടർ കുറച്ചപ്പുറത്തേക്കായി പോയി... അമ്മ എന്നെയും കൊണ്ട് വരാന്തയിലൂടെ ഒരു മുറിക്ക് മുന്നിലെത്തി..എന്നെയൊന്നു നോക്കി പതിയെ അമ്മയാ വാതില് തുറന്നു..മുറിക്ക് ഉള്ളിലേക്ക് നോക്കിയതും ആദ്യം കണ്ണിൽ പെട്ടത് ലൈബ്രറിയിലെ പോലെ നിരന്നു നിൽക്കുന്ന പുസ്തക കൂട്ടങ്ങളാണ്..കണ്ണുകൾ ദിശമാറി ഒരു വീൽ ചെയറിലെത്തി.., അടുത്ത് തന്നെ ഒരു കുഞ്ഞു കട്ടിലും... കട്ടിലിൽ ജനൽ ഭാഗത്തൊട്ട് തിരിഞ്ഞിരുന്നു ബൂസ്തകം വായിക്കുന്ന ഒരു വ്യക്തിയും... ജനലിനുള്ളിലൂടെ കടുത്ത പ്രകാശം തന്നെ അകത്തൊട്ട് വരുന്നുണ്ട്... ബാക്കിൽ ആളുകളുണ്ടെന്ന തോന്നലിലാവാം വായിച്ചു കൊണ്ടിരിക്കുന്നയാൾ തിരിഞ്ഞുനോക്കിയത്...ഇന്നലെവരെ ചിത്രത്തിലൂടെ ഒരുപാട് കുസൃതിയോടെ ചിരിച്ചു നിന്ന വെക്തി മുഖചായയിൽ നിന്നുപോലും യാതൊരു മാറ്റവും കൂടാതെ മുന്നിൽ നിൽക്കുന്നത് കണ്ടതും ഒരുനിമിഷം ശ്വാസം എടുക്കാൻ മറന്നുപോയി.... അറിയാതെ അധരങ്ങൾ ഇച്ചിരി ഉച്ചത്തിൽ മന്ദ്രിച്ചു " * അച്ഛൻ * " ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story