ഹൃദയ സഖി .....💓: ഭാഗം 16

hridaya sagi sana part 1

രചന: SANA

"അച്ഛാ....." എന്നും വിളിച്ചു ഓടി പോയി അച്ഛനെ ഇറുക്കെ പിടിച്ചു... "അച്ഛാ..😢. അമ്മാ അച്ഛൻ...." എന്നും പറഞ്ഞു കൊണ്ട് അനു അച്ഛന്റെ ഷോൾടറും പിടിച്ചു കുലുക്കി കരഞ്ഞു കൊണ്ടിരുന്നു... എന്നാൽ സുനിൽ ഒന്നും ചെയ്യാനാവാതെ മരവിച്ച ഒരവസ്ഥയിലായിരുന്നു.. "അച്ഛാ 😢....." "__" "എന്താ അച്ഛാ ഒന്നും മിണ്ടാത്തെ.. എന്തെലൊന്ന് പറ അച്ഛാ... എന്താ അച്ഛൻ ഇവിടെ.. എന്താ അച്ഛന് പറ്റിയെ... എന്തിനാ എന്നെയും അമ്മയെയും തനിച്ചാക്കി ഇവിടെ നിക്കുന്നെ... പറ അച്ഛാ.... പറ....." അച്ഛനെ കുലുക്കി കരഞ്ഞുകൊണ്ട് ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും നിശബ്ദതയെ കൂട്ടുപിടിച്ചിരിക്കയായിരുന്നു സുനിൽ..പറയാൻ ഉത്തരമില്ലാഞ്ഞിട്ടോ,?? അതോ പറയാൻ മാത്രം ഒന്നും ഇല്ലാഞ്ഞിട്ടോ...??? "എന്തെങ്കിലുമൊന്ന് പറയച്ഛ...." എന്നും പറഞ്ഞു വിതുമ്പി കരഞ്ഞുകൊണ്ടാ നെഞ്ചിലേക്ക് ചാഞ്ഞു അനു.... ആ ഒരു നിമിഷം കൊണ്ടുതന്നെ തന്റെ രണ്ട് കൈകൾ കൊണ്ടും ഒന്നുടെ തന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നാ അച്ഛൻ..... ❣️😍❣️😍❣️😍❣️😍❣️ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.., അച്ഛനെ നേരിൽ കാണുന്നു...ഇപ്പൊ അച്ഛന്റെ കരങ്ങൾക്കുള്ളിലാണ് താൻ എന്നത് വിശ്വസിക്കാനാവാത്ത ഒരു പാഴ്സ്വപ്നം പോലെ തോന്നിക്കുന്നു... അച്ഛന്റെ ചുടു കണ്ണീർ ഷോൾടറിലേക്ക് ഉറ്റിയപ്പോഴാണ് ആ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കിയത്... ആ മുഖത്തേക്ക് നോക്കുമ്പോൾ ഇപ്പോഴും വിശ്വാസം വരാത്ത പോലെ തോന്നുന്നു..

ആ കണ്ണ് നിറഞ്ഞു കാണുമ്പോൾ ഹൃദയം പൊള്ളുന്നപോലെ... അടുത്തുള്ള അമ്മയെ തലചെരിച്ചു നോക്കിയപ്പോ ആള് തേങ്ങി കരഞ്ഞോണ്ടിരിക്കയാണ്... ഒന്നും മനസ്സിലാവുന്നില്ല... എന്താണ് ഇപ്പൊ നടക്കുന്നതെന്നൊന്നും... എന്തിനാ ഇത്രയും കാലം അച്ഛൻ ഒളിച്ചോടിയതെന്ന്... കരച്ചിൽ തൊണ്ട കുഴിയിൽ വന്നു നിൽക്കുന്നത് കൊണ്ട് തന്നെ വായ തുറന്നൊന്നും മിണ്ടാൻ പോലും ആവുന്നില്ല.. പെട്ടെന്നാണ് ഷോൾഡറിൽ ഒരു കൈ വീണത്.. തിരിഞ്ഞു നോക്കിയപ്പോ ഡോക്ടർ ആണ്... ഡോക്ടർ കണ്ണ് കൊണ്ട് വരാനായിട്ട് ആഗ്യം കാണിച്ചു...റിമോട്രിന്റെ നിയന്ത്രണം പോലെയായിരുന്നു താൻ...താനേ ഡോക്ടറിനു പിന്നാലെയായി നടന്നു പോയി.. അച്ഛന്റെ മുറിക്ക് തൊട്ടപ്പുറത്തുള്ള ഒരു മുറിയിലേക്കായിരുന്നു പോയത്..പരിശോധന മുറി പോലെ തന്നെ ഒരു മേശക്ക് രണ്ടു വശത്തായി ചെയർ ഇട്ടിട്ടുണ്ട്..ഒന്നിൽ ഡോക്ടർ പോയിരുന്നു മറുവശത്തെന്നോടിരിക്കാനായി ആംഗ്യം കാണിച്ചു... "എന്താണ് ഡോക്ടർ ഇതൊക്കെ.. എന്താ എന്റെ അച്ഛന്.. ഡോക്ടർ എങ്കിലും എന്നോട് പറയോ..പ്ലീസ്...ഞാൻ കൊണ്ടുപോവാ എന്റെ അച്ഛനെ.. അച്ഛൻ ഇവിടെ അല്ല നിക്കണ്ടേ.. എന്റേം അമ്മയുടെയും കൂടെയാ...പറയ് എന്താ എന്റെ അച്ഛന്... എന്തിനാ ഞങ്ങളിൽ നിന്നും അകന്നു നിൽക്കുന്നെ..."

"എല്ലാം പറയാം.., പിന്നെ നീ കൊണ്ട് പൊക്കോടി നിന്റെ അച്ഛനെ.., നൂറ് വട്ടം സമ്മതം ആണ്... പതിനഞ്ചു വർഷമായി നിന്റെ അച്ഛനോട് ഞങ്ങൾ പറയുന്നതതാ..നിന്റെ അച്ഛനാ സമ്മതിക്കാത്തെ... പണ്ടേ വാശി കാരന.. ഒന്ന് തീരുമാനിച്ചാൽ പിന്നെ അതിന് മാറ്റം ഉണ്ടാവില്ല.. നിനക്കും അതെ പകർപ്പാണെന്ന് പറയും നിന്റെ അമ്മ.. വാശി യും നേടിയെടുക്കാനുള്ളതിനോടൊക്കെ ഉള്ള ആവേശവും ഒക്കെ വന്നു പറയും..." "അമ്മയോ..." "ഹാ... അമ്മ പ്ലെ സ്കൂൾ എന്നൊക്കെ പറഞ്ഞു പോരുന്നത് ഇങ്ങോട്ടാ.. അച്ഛന്റെ അടുത്തൊട്ട്...നിനക്ക് കാണിച്ചു തന്നിട്ടുള്ള പ്ലെ സ്കൂൾ അമ്മേടെ ഒരു സുഹൃത്തിന്റെയാണ്... അതായതെന്റെ വൈഫിന്റെ " "എന്തിനാ അമ്മ എന്നോട് കള്ളം പറഞ്ഞെ... എന്തിനാ എന്നോട് ഓരോന്ന് മറച്ചു വെക്കുന്നെ.." "നിന്റെ അച്ഛന്റെ വാശി കാരണം തന്നെ... നിന്നോട് അച്ഛനെ കുറിച് വല്ലോം പറഞ്ഞാ ആത്മഹത്യാ ചെയ്യുമെന്ന ഭീഷണി..." "അതിനുമാത്രം അച്ഛനെന്താ ചെയ്തേ.." "ആ...പറയാൻ മാത്രം ഒന്നും ചെയ്തില്ല.. എങ്കിലും സംഭവിച്ചത് നീയും അറിഞ്ഞു വെക്കുന്നതാണ് നല്ലത്.... ഞാനും നിന്റെ അച്ഛനും പിന്നെ കൃഷ്ണ രാജ് എന്നയാളും ചെറുതിലെ സുഹൃത്തുക്കൾ ആയിരുന്നു...വളരുന്നതിനനുസരിച്ചും ബന്ധം മുറുകി തന്നെയിരുന്നു..

നിന്റെ അച്ഛന് പേര് കേട്ട ബിസിനസ് മാൻ ആകാനായിരുന്നു ഇഷ്ട്ടം... ഒന്നിനോടു വാശി തോന്നിയാൽ പിന്നെ നേടി എടുത്തല്ലേ അടങ്ങു.. അച്ഛന്റെ മോഹം പോലെ പേര് കേട്ട ഒരു ബിസിനസ് മാൻ ആയി തീർന്നു ..എനിക്ക് ഡോക്ടർ ആകാനാണ് ആഗ്രഹം എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ബിസിനസ്സിലേക്ക് നിന്റെ അച്ഛന്റെ കൂടെ രാജ്നെയും കൂട്ടി .. എന്നെ എന്റെ വഴിയിലൂടെ നടക്കാനാണ് സുനിൽ നിർബന്തിച്ചത്.. എനിക്ക് എല്ലാ സപ്പോർട്ടിനും അവനുണ്ടായിരുന്നു.. എന്റെ പേരിൽ ഒരു ഹോസ്പിറ്റൽ ഉണ്ടാവാൻ വരെ അവനാണ് കാരണം.. അവനായിരുന്നു എല്ലാത്തിനും താങ്ങും തണലും ആയിട്ടുണ്ടായിരുന്നത്.. എന്ത് കാര്യത്തിനും അങ്ങനെ ആയിരുന്നു.. എന്റെ വൈഫ്‌ ശ്രീ..ഞങ്ങൾ പ്രണയത്തിലായിരുന്നു ആദ്യം.. അവളുടെ അച്ഛന് മകളെ കെട്ടിക്കുന്നതിനെ കുറിച് ചില സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു.. അതിലൊന്നും ഞാൻ പെടാത്തത് കൊണ്ട് അവളെ പൊക്കി കൊണ്ട് വരാൻ നിന്റെ അച്ഛനാ സഹായിച്ചിരുന്നേ... അവരുടെ വീട്ടിലെ പ്രോബ്ലംസ് തീർത്തു തന്നതും എല്ലാം അവന്റെ നല്ല മനസ്സായിരുന്നു..നിന്റെ അമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചത് ഒരു പ്രതേക അവസ്ഥയിൽ ആയിരുന്നു...പക്ഷെ അവൻ നന്നായി സ്നേഹിച്ചു നിന്റെ അമ്മയെ.. നല്ല മനസ്സായിരുന്നു അവന്റേത് ..

ഞങ്ങളൊക്കെ ആയിരുന്നു അവന്റെ സ്ഥാനത്തെങ്കിൽ കല്യാണവീട് ഒരു യുദ്ധകളം ആക്കി തിരിച്ചു പൊന്നേനെ.. എനിക്ക് ഹോസ്പിറ്റലിന് പുറമെ ഇങ്ങനെ ഒരു കേന്ദ്രവും നടത്താൻ താൽപ്പര്യം ഉണ്ടെന്നറിഞ്ഞപ്പോ അവൻ ആണ് ഇങ്ങനെ ഒരു സ്ഥലം ഒരുക്കി തന്നത്... ഇവിടെ വീട്ടുക്കാർ ഉപേക്ഷിച്ചവരുണ്ട്.., അലഞ്ഞു തിരിഞ്ഞു റോട്ടിലൂടെ എല്ലാം നടന്നവരുണ്ട്.., കള്ള് കുടിച് മറ്റുള്ളവരുടെ ആട്ടും തൂപ്പും കേൾക്കേണ്ടി വന്നവരുണ്ട്.., റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കാണുന്ന കുഞ്ഞുങ്ങളുണ്ട്... അവരുടെ ഒക്കെയാണ് ഈ ലോകം.. ഹോസ്പിറ്റൽ ചാർജ് കഴിഞ്ഞാൽ ഞാൻ ഇവിടെയാണ് തങ്ങാർ.. ഇതിന്റെ ഓപ്പോസിറ്റ് തന്നെയാണ് എന്റെ വീടും... നിന്റെ അച്ഛന് ബിസിനസ് തുടങ്ങിയപ്പോൾ മുതലേ ഒരു വലിയ ആഗ്രഹം കൂടെ ഉണ്ടായിരുന്നു ചെന്നൈയിലുള്ള പേര് കേട്ട IT കമ്പനിയുടെ ഷെയർ... അതായിരുന്നു അച്ഛന്റെ വലിയ സ്വപ്നം.... നന്നായി തന്നെ അതിന് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്തിട്ടുണ്ട്... അങ്ങനെ അവസാനം നിന്റെ മൂന്നാമത്തെ പിറന്നാളിന്റെ അന്നാണ് അച്ഛന്റെ ആ ആഗ്രഹം പൂവണിഞ്ഞത്.. ആ കമ്പനിയിൽ നിന്നെല്ലാം ഷെയർ കിട്ടണമെങ്കിൽ നിന്റെ അച്ഛന് എത്ര പാർട്ടിസിപ്പേറ്റ് ചെയ്‌തെന്ന് ആലോചിച്ചു നോക്ക്... അച്ഛൻ വമ്പൻ ട്രീറ്റ്‌ തന്നെ ഒരുക്കാൻ തീരുമാനിച്ചു...

കൂടാതെ നിന്റെ പിറന്നാളും ആയിരുന്നല്ലോ.. അന്ന് ഈവെനിംഗ് ആയിരുന്നു പരിപാടി... അന്നായിരുന്നു എല്ലാം താളം മറിഞ്ഞതും.. അറിഞ്ഞില്ല ഞങ്ങൾ രണ്ട് പേരും ഉറ്റവൻ ചതിക്കാൻ നിൽക്കുന്നുണ്ടെന്ന്... എന്താ ഞങ്ങളുടെ രാജിന്റെ മൈന്റ് തിരിയാൻ കാരണമെന്ന്...അവൻ എന്തിനാ ചതിക്കാൻ തുനിഞ്ഞതെന്ന്.. അവനിൽ നിന്ന് ചതിയുടെ നീക്കം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.... നിന്റെ അച്ഛന് മദ്യപിക്കുന്ന ശീലം ഇല്ലായിരുന്നു.. ഒരു ബിസിനസ് പാർട്ടി കൂടെ ആയപ്പോ ഇച്ചിരി കാര്യങ്ങൾ ഒക്കെ ഏർപ്പാടാക്കിയിരുന്നു... അതും രാജിന്റെ നിർബന്തം ആയിരുന്നു.. അവനും അടിക്കുന്ന ശീലം ഒന്നുമില്ല.. അവന് എങ്ങനെ എങ്കിലും കമ്പനി അടിച്ചു മാറ്റണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നു... എന്തുകൊണ്ടാ അവൻ അങ്ങനെ ചിന്തിച്ചു പോയെ എന്നറിയില്ല... മൂന്ന് ശരീരവും ഒരു മനസ്സുമായി നടന്നവരാണ് ഞങ്ങൾ എന്തിനാ അവന് അങ്ങനെ ഒക്കെ ചിന്തിച്ചേ എന്ന് ആലോചിക്കാൻ പോലും ആവുന്നില്ല... അവനൊരുപാട് നിർബന്തിച്ചു നിന്റെ അച്ഛനെ കൊണ്ട് കുടിപ്പിച്ചു.. പാതി ബോധത്തോടെ ഒപ്പിട്ട് വാങ്ങാനായിരുന്നവന്റെ പ്ലാൻ... അതും വെള്ളം പോലും ചേർക്കാതെ നല്ല ഡോസിൽ തന്നെ ഒഴിച്ച് കൊടുത്തു..നീയും ഉണ്ടായിരുന്നു അച്ഛന്റെ അടുത്തപ്പോൾ..തലക്ക് കെട്ട് കേറിയത് കൊണ്ട് നിന്നെയും ഇച്ചിരി കുടിപ്പിച്ചു അച്ഛൻ ... ബോധമില്ലാതെ ചെയ്തതാ... നീയതെല്ലാം ശർദിച്ചു കളഞ്ഞു.. അതും കണ്ടോണ്ട നിന്റെ അമ്മ വന്നത്..

അന്നാധ്യമായി നിന്റെ അമ്മയുടെ ശബ്ദം അച്ഛന് നേരെ ഉയർന്നു.. അതും ഒരുപാട് പേരുടെ മുന്നിൽ നിന്ന്..അതൊന്നും അച്ഛനെ ബാധിച്ചില്ല.. പക്ഷെ നിന്നെയും കൊണ്ട് കണ്ട ഒരു ഓട്ടോയും പിടിച്ചു വീട്ടിലേക്കു തിരിച്ചത് അച്ഛന് വല്ലാതെ കൊണ്ടു... ആ കെട്ടറങ്ങാതെ അച്ഛന് കാറും എടുത്ത് പിന്നാലെ പൊന്നു.. ഞാൻ കൊറേ എതിർക്കാൻ നോക്കിയതാ പക്ഷെ അപ്പോഴേക്ക് അച്ഛൻ വണ്ടി വിട്ടിരുന്നു.. പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ട് തന്നെ രാജും ഒപ്പം കയറിയിരുന്നു..പക്ഷെ മദ്യപിച്ചു ഉള്ള ഡ്രൈവ് ആയത് കൊണ്ട് തന്നെ വണ്ടി ആക്‌സിസിഡന്റ് ആയി... അവിടെ വെച്ച് തന്നെ രാജ് മരിച്ചു... ദൈവം കൂടെ ഉള്ളത് കൊണ്ടായിരിക്കാം നിന്റെ അച്ഛന് കാര്യമായി ഒന്നും സംഭവിക്കാഞ്ഞത്... ഇടത് കാല് തളർന്നുപോയി.. അത് നല്ല ചികിത്സ കൊണ്ട് ശരിയാക്കാൻ പറ്റുന്നതേ ഒള്ളായിരുന്നു.. പക്ഷെ അവൻ സമ്മതിച്ചില്ല... അവനാകെ ഒരു മനസ്സികാവസ്ഥയിൽ ആയിരുന്നു.. രാജ് ചതിക്കാൻ നോക്കിയതറിഞ് അവന്റെ പകുതി ജീവൻ പോയ പോലെ ആയിരുന്നു...പിന്നെ നിന്നെ കുടിപ്പിച്ച കുറ്റബോധം.. അതാണവനെ നിന്നിൽ നിന്നും ഒളിച്ചോടി സ്വയം വേദനിപ്പിക്കാൻ പ്രാപ്തനാക്കിയത്...ആർക്കോ വേണ്ടി ജീവിക്കുന്ന പോലെയാണ്.. നിന്റെ അമ്മ ഒരുപാട് കരഞ്ഞു കൊണ്ട്,കൊണ്ടു പോകാൻ നോക്കുന്നതാ...

അമ്മയുടെ വീട്ടുക്കാരും ശ്രമിച്ചതാ..പക്ഷെ അവന്റെ വാശി അതിനൊക്കെ അപ്പുറം അല്ലെ.. നിന്നോട് അവനെ കുറിച്ചൊന്നും മിണ്ടണ്ട മരിച്ചു പോയെന്ന് പറയാനാ പറഞ്ഞത്... എല്ലാം നിന്നെ അറീച്ചാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും..അതോണ്ടൊക്കെയാ മിണ്ടാതിരുന്നേ..ഓരോ ദിവസവും നിന്നെ കുറിച് അമ്മ പറഞ്ഞു കേട്ടറിയും.. അത് മാത്രം മതി അവന്.. ഒരുതരം വാശി.. നീ ആരെയോ പ്രേമിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ നിന്നെ സങ്കടപ്പെടുത്തരുതെന്നും അരുതാത്തതൊന്നും നീ ചെയ്യില്ലെന്നും ആണ് പറഞ്ഞെ.. അതോണ്ട അമ്മ നിന്നെ വഴക്ക് പറയാതിരുന്നെ....അന്ന് നീ തലമിന്നി ഹോസ്പിറ്റലിൽ ആയെന്ന് അറിഞ്ഞപ്പോ അവനും വന്നിരുന്നു ഹോസ്പിറ്റലിലേക്.. നീ മയങ്ങിയതിന് ശേഷം നിന്റെ അടുത്തുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ഉണ്ടായ നിന്റെ എനെർജിക്ക് കാരണം അത് തന്നെയാകും..അച്ഛന്റെ സാമീബ്യം.. അന്ന് അവൻ നിന്നെ അത്ര അടുത്ത് നിന്ന് കണ്ടത് കൊണ്ടോ എന്തോ പിന്നെ എല്ലാത്തിനോടും ഒരു ദേഷ്യം ആയിരുന്നു.. ആ ദേഷ്യം മുഴുവൻ നിന്റെ അമ്മക്കടുത്തും എടുക്കും.. അമ്മ അതൊക്കെ വന്നു നിന്റെ അടുത്തോട്ടും... " "അത് ശരി.. അപ്പൊ അതാണ് അമ്മക്ക് ഈ ഇടയായി ഇച്ചിരി കലിപ്പ് കൂടുതൽ.." "ഹ്മ്മ്.. എന്നിട്ട് എന്താ പ്ലാൻ നിന്റെ.. അച്ഛനെ കൊണ്ട് പോകുവല്ലേ..എന്റെ കൗൺസിലിംഗ് ഒന്നും അവന്റെ നേരെ പോയിട്ടില്ല ഈ പതിനഞ്ചു വർഷം ആയിട്ടും..അവൻ ആർക്കോ വേണ്ടി ജീവിക്കുന്ന പോലെയാ...

പക്ഷെ ഇവിടെ ഇരുന്ന് ബിസിനസ്‌ നോക്കുന്നുണ്ടായിരുന്നു.. നിന്നെ ഒരു കുറവും ഇല്ലാതെ നന്നായി വളർത്തണം എന്നവന് നിർബന്തമായിരുന്നു.... ഇന്നലെ നിന്റെ അമ്മ എനിക്ക് വിളിച്ചു നീ വീട്ടിൽ ഒരുപാട് പ്രശ്നം ഉണ്ടാക്കുന്നു എന്നൊക്കെ പറഞ്.. ഞാനാ പറഞ്ഞത് കൊണ്ടു വരാൻ.. നിന്റെ അച്ഛൻ ചെയ്യുന്നതിലേറെ തെറ്റ് നിന്നോട് ഞങ്ങൾ ചെയ്യുന്നുണ്ടെന്ന് തോന്നി.. ഇത് ഇച്ചിരി നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു ഞങ്ങൾ... " "ഹ്മ്മ്... ആയിരുന്നു ☹️☹️... സാരല്ല പോട്ടെ.. ഇപ്പോഴെങ്കിലും തോന്നിയല്ലോ... ബാ അങ്കിളെ നമ്മക്ക് പോയി നോക്കാം.." "അങ്കിളോ.." " ഞാൻ ഡോക്ടറെ എന്നൊന്നും വിളിക്കില്ല..അത് വേറെ ആരോടേലും വിളിക്കാൻ പറയി.. വല്യ ഡോക്ടർ വന്നിരിക്കുന്നു. ഹും 😤😤😁എന്റെ അച്ഛന്റെ ചങ്ക് എന്റെ അങ്കിൾ 😉അത് മതി..😉.." "ഉവ്വ്.. നടക് കാ‍ന്താരി അങ്ങോട്ട്.." അങ്ങനെ ഞങ്ങൾ രണ്ട് പേരും അച്ഛൻ കിടക്കുന്ന മുറിയിലേക്ക് തന്നെ പോയി.. എത്തിയതും അച്ഛന്റെ അത്യാവശ്യ സാധനങ്ങൾ ഒക്കെ കൂടെ അങ്കിൾ ഒരു ബാഗിനകത്തേക്ക് കുത്തി നറക്കുന്നുണ്ട്... ഞാൻ അച്ഛന്റെ അടുത്ത് പോയിരുന്നു.. "അച്ചോയ്.. 😍നമ്മൾ പോവാ.. ഇല്ല്യ..,കൊല്യ എന്നൊന്നും പറഞ്ഞിട്ട് കാര്യല്ല്യ.. ഞാൻ കൊണ്ടു പോകും .." എന്നും പറഞ്ഞു ഞാനും അങ്കിളും കൂടെ അച്ഛനെ പൊക്കിയെടുത്തു വീൽചെയറിൽ ഇരുത്തി... "ഇനി നമുക്ക് പോവാം..." അച്ഛനെ ഒന്നും തിരിച്ചു മിണ്ടാനയക്കാതെ ഞങ്ങൾ സ്ഥലം കാലിയാക്കാൻ തന്നെ തീരുമാനിച്ചു...

അവിടുള്ളവരോടൊക്കെ യാത്ര പറഞ്ഞാണ് ഞങ്ങൾ ഇറങ്ങിയത്.... അങ്കിളിന്റെ വണ്ടിയിലായിരുന്നു തിരിച്ചിരുന്നത്.. നേരെ എന്റെ ആഗ്രഹപ്രകാരം ഞങ്ങൾ ബീച്ചിലോട്ടാണ് വണ്ടി വിട്ടത്... അവിടെ അച്ഛനുമൊത്ത് ഒരുപാട് സമയം ചിലവഴിച്ചു വീട്ടിലേക്കും തിരിച്ചു.. ഇപ്പഴും വല്യ മിണ്ടാട്ടം ഒന്നുമില്ല ആശാന്... വീട്ടിലെത്തിയപ്പോ തന്നെ ആദ്യം നമ്മളെ കാലിലേക്ക് തൊട്ടിയുരുമ്മാൻ വന്നു സ്റ്റെല്ല... പാവം ഇന്ന് രാവിലെ മുതൽ പെണ്ണ് പട്ടിണിയാണ്.. കുറുമ്പിൽ വീട്ടിൽ നിന്നിറങ്ങിയത് കൊണ്ട് തന്നെ ഒന്നും കൊടുത്തില്ല പാവത്തിന്..അവളെ വേഗം തന്നെ കൈകളിലെടുത്തു.. "അച്ഛാ.. ഇത് നോക്കിയേ.. ഇതാട്ടോ ഇപ്പൊ എന്റെ കൂടപ്പിറപ്പ്... ഞങ്ങളെ ഒക്കെ ഇട്ട് പോയില്ലേലിപ്പോ എനിക്ക് തല്ലുകൂടാൻ വേറെ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു.. ഹാ 😪😪🤪😜..." "ഡീ പെണ്ണെ...." അമ്മയാണ് "ആ.. തൊടങ്ങി... ഞാനില്ല വഴക്കിനു.. ഞാനേ ഇവൾക്കെന്തേലും തിന്നാൻ കൊടുക്കട്ടെ.. പാവം ഈ അമ്മ കാരണം പട്ടിണിയാണ്.." " എടി..ഞാൻ എന്താടി ചെയ്തേ... ഞാൻ ഇതിനെ ഒക്കെ വാങ്ങുമ്പോഴേ പറഞ്ഞിട്ടുണ്ട് ഞാൻ തിരിഞ്ഞു നോക്കില്ലാന്ന്.. ഇപ്പൊ അവള് പറയണത് കണ്ട.. " " അച്ഛാ... അമ്മ അങ്ങനെ ഒക്കെ പറയും.. അച്ഛനിങ് വാ.. വർഷങ്ങൾക് ശേഷം സ്വന്തം വീട് കാണുവല്ലേ..അന്തം വിട്ടിരിക്കാതെ വാന്നെ,.... " എന്നും പറഞ്ഞോണ്ട് അച്ഛനെയും കൊണ്ട് അകത്തൊട്ട് കയറി..അച്ഛനെ അവരെ മുറിയിലാക്കി ഞാൻ മുകളിലേക്കു കയറിപ്പോയി..

സ്റ്റല്ലക്കും കിളികൾക്കും ഒക്കെ ഫുഡും കൊടുത്ത് വേഗം ഫ്രഷ് ആയി താഴോട്ട് തന്നെ ഇറങ്ങി..ഒരുപാട് സംസാരിച്ചു തീർക്കാനുണ്ടെ... 😍😉 താഴോട്ട് വന്നപ്പോ അച്ഛൻ ഉണ്ട് കുളിയൊക്കെ കഴിഞ്ഞു സോഫയിൽ ഇരിക്കുന്നു..ആശാന്റെ ശരീരം മാത്രേ ഇവിടുള്ളു.. ആള് ഇവിടൊന്നും അല്ല.. അച്ഛനടുത്ത് തന്നെ അമ്മയും ഉണ്ട്.. അമ്മയെ ഒരു തട്ടങ് തട്ടി കൊഞ്ഞനം കുത്തി ഞാൻ രണ്ട് പേരുടെയും നടുവിൽ കേറിയങ് ഇരുന്നു... എന്നിട്ടച്ചന്റെ ഷോൾഡറിൽ ചാരി കണ്ണടച്ചു.... "വാവേ...." അച്ഛന്റെ വിളിയാണ്... കേട്ടതും തല ഉയർത്തി നോക്കി.... *വാവ * ആ വിളിയിലൊരുപാട് സ്നേഹം കലർന്നപോലെ.. 😢😍... "അച്ഛാ..😢😢" "അച്ഛനോട് ദേഷ്യം ഉണ്ടോ നിനക്ക്.." "ഇല്യ.. സ്നേഹം മാത്രേ ഒള്ളു.. ഇങ്ങനെ ഒക്കെ ആയിരിക്കും നമ്മുടെ ജീവിതം ദൈവം നിച്ഛയിച്ചിരിക്ക... നമ്മക്കെന്തേയ്യാൻ ആവും.. നിക്കൊരു ദേഷ്യോം ഇല്ല...പക്ഷെ ഇച്ചിരി കൂടെ നേരത്തെ ഞാൻ വാശി പിടിക്കേണ്ടതായിരുന്നു എന്നെനിക് തോന്ന.. എന്നാ ഇത്രയും കാലം നിക്കെന്റെ അച്ഛനെ കാണാണ്ടിരിക്കേണ്ടി വരില്ലായിരുന്നല്ലോ.." ഞാനത് പറഞ്ഞതും അച്ഛനെന്നെ ചേർത്ത് പിടിച്ചു കരഞ്ഞു.. കുറച്ചു നേരം ഞങ്ങൾ മൂന്ന് പേരും കരച്ചിൽ തന്നെയായിരുന്നു.. അച്ഛനായിരുന്നു പിന്നെ വിഷയം മാറ്റി പിടിച്ചത്... "വാവേ... എന്താ നിന്റെ മാഷ് പറയുന്നേ.. ഹ്മ്മ് ...🤭🤗 "ഓ..ആ തന്ത പുടിയെ കുറിച്ചറിഞ്ഞ മതിയോ.. എന്റെ വർത്താനം ഒന്നും അറിയണ്ടേ.." "എന്തെ നിങ്ങൾ ഒടക്കിയോ.."

"അതിന് ഞങ്ങൾ എന്ന നേരായിട്ടുള്ളത്.., ഇന്നലെ എന്നോട് മാഷ് തീർത്തു പറഞ്ഞു,മാഷിനെന്നെ ഇഷ്ടല്ലാന്ന് .ഇനി ഇഷ്ടപ്പെടാൻ പോകുന്നില്ലാന്നും പറഞ്ഞു..,ഞാൻ ശല്യാണെന്നും പറഞ്ഞു.. ഞാൻ ഇനി പിന്നാലെ നടക്കില്ല.. നിക്കെന്റെ അച്ഛനെ മതി..." "ആ.. അപ്പൊ വേറെ ചെക്കന്മാരെ ഒക്കെ ആലോചിക്കാലോ അല്ലെ.." "ഹേ.. വേണ്ട പറ്റൂല.. ഞാൻ എങ്ങും പോവൂല.. ഞാൻ ഇവിടെ മാത്രം ഇരിക്കൊള്ളു... അച്ഛന്റെയും അമ്മയുടെയും അടുത്ത്.." "നിന്റെ സ്വഭാവം വെച്ച് ചുമ്മാ നീ ഇങ്ങനെ ഒരു തീരുമാനം എടുക്കില്ലലോ.. ചത്താലും ഞാൻ മാഷിനെയും കൊണ്ടേ പോകു എന്ന് പറഞ്ഞിട്ട്..." "അതുണ്ടല്ലോ.. ഇന്നലെ മാഷ് എന്നെ വളർത്തിയതിന്റെ കേടാ എന്ന് പറഞ്ഞു..അപ്പൊ എനിക്ക് സങ്കടായി..ഇന്നലെ തിരക്കുണ്ടാക്കിട്ട പൊന്നെ.." "അത്ര അല്ലെ ഒള്ളു.. നമുക്ക് അതൊക്കെ ശരിയാക്കാം... മാഷിന്റെ വീട്ടിലൊക്കെ അന്വേഷിക്കാം നമുക്ക് എന്താ പോരെ..." "സത്യായിട്ടും..🤩." "ഹാന്നെ... എന്റെ വാവേടെ ഒരു ആഗ്രഹല്ലേ.. അത് ഞാൻ സാധിച്ചു തരേണ്ടേ.." "എന്താ വാവ ന്ന് വിളിക്കുന്നെ എന്നെ..." "നീ എന്റെ വാവ ആയിട്ട്..." "ഞാൻ കുഞ്ഞാവേ 🙈🙊.." "എനിക്കെന്റെ മനസ്സിൽ ഒരു കുഞ്ഞു പെണ്ണാ നീ..." "ഹാ.. ഇവിടെ ഒരാളുണ്ട്... എടി പോടീ എന്നും വിളിച്ചു എന്നെ എപ്പഴും കാട്ടിക്കൊണ്ട് ഒരു സാധനം..😜." "അനൂ 🤨🤨.." Amma "കണ്ടോ കണ്ടോ അച്ഛാ... നെറ്റി ചുളിഞ്ഞത്.. ഇങ്ങനെ തന്നെയാണ് എപ്പഴും.. 😅🤭🤭" "നീ വാ പെണ്ണെ ഓരോന്നും പറഞ്ഞോണ്ട്.. അപ്പൊ തരാം നിനക്ക്...

അല്ലെങ്കിലും അച്ഛനെ കണ്ടില്ലെങ്കിലും അവളച്ചന്റെ മോള് തന്നെയാ..ഇനി ഇപ്പൊ പറയും വേണ്ടല്ലോ..രണ്ടാളുടെ എന്താച ചെയ്യി.." ന്നും പറഞ്ഞമ്മ തുള്ളി കൊണ്ട് അടുക്കളയിലോട്ട് പോയി... ഞങ്ങൾ രണ്ടും ആ പോക്കും നോക്കി ചിരിച്ചോണ്ടിരുന്നു... പിന്നെയും ഒരുപാട് സംസാരിച്ചു ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും നേരമൊരുപാടായിരുന്നു.. നാളെ അമ്മയുടെ വീട്ടിലേക്ക് നേരത്തെ തന്നെ പോവേണ്ടതായത് കൊണ്ട് അച്ഛൻ നിർബന്തിച്ചു കിടക്കാനായി പറഞ്ഞു വിട്ടു... ഒരുപാട് സന്തോഷവും സങ്കടവും എല്ലാം തോന്നിയാ ഒരു ദിവസമായി ഇന്ന്.. അച്ഛനെ അവിടെ അങ്ങനെ കണ്ടപ്പോൾ നെഞ്ച് പൊട്ടിപോകുമ്പോലെ തോന്നി..സ്വയം വേദന കടിച്ചു പിടിച്ചാണ് ഓരോ ദിവസവും അച്ഛനവിടെ കഴിഞ്ഞിരുന്നതെന്ന് ഉറപ്പാണ്.. എന്തിനാ വെറുതെ വേദനകൾ സ്വയം വരുത്തി വെക്കുന്നത്... പുറത്ത് പൊട്ടി തെറിച്ചു കൊണ്ടാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇത്രയും വർഷങ്ങൾ താനും വലിയ ഒരു സങ്കടം കൊണ്ട് നടന്നതാണല്ലോ.. അറിയാം നഷ്ടങ്ങളുടെ വേദന...

അതുകൊണ്ടൊക്കെയാണ് ഒരു പൊട്ടത്തി പെണ്ണിന്റെ മുഖമൂടി എടുത്തണിയുന്നത്.. ഞാൻ കാരണം എന്റെ അമ്മ വിഷമിക്കേണ്ട എന്ന് കരുതി.. ഇപ്പൊ തോന്നുന്നു കുറച്ചു മുന്നേ ഞാൻ പ്രതികരിച്ചിരുന്നു എങ്കിൽ എന്ന്.. എന്നാലിത്രയും കാലം അച്ഛനിൽ നിന്നും അകന്നു നിൽക്കേണ്ടി ഇല്ലായിരുന്നല്ലോ... ഇപ്പോളെന്തായാലും ഒരുപാട് സന്തോഷത്തിലാണ് ഞാൻ... ഒരുപാടൊരുപാട്....😍😍., കിടക്കാൻ നിൽക്കുന്നതിന്റെ മുന്നേ ചുമ്മാ ഒന്ന് ഫോൺ എടുത്ത് നോക്കിയപ്പോ ആര്യയുടെ പത്ത് മുപ്പത് മിസ്സ്ഡ് കാൾ ഉണ്ട്.അച്ഛനെ കിട്ടിയപ്പോ ഇങ്ങനെ ഒരാളെ കുറിച്ചേ മറന്നു 😜😜ദൈവമേ ഇപ്പോഴാണേൽ നേരം ഒരുപാടായിട്ടുണ്ട്.. ഇപ്പൊ വിളിച്ച ചിലപ്പോ നല്ല നാടൻ തെറികൾ കേൾക്കേണ്ടി വരുമെന്ന് ഉള്ളത്കൊണ്ടും ഉറക്കം കണ്ണിനെ വന്നു മൂടിയത് കൊണ്ടും നാളെ രാവിലെ തന്നെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറയാമെന്നു കരുതി കിടന്നുറങ്ങി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story