ഹൃദയ സഖി .....💓: ഭാഗം 18

hridaya sagi sana part 1

രചന: SANA

 "എന്തിനാ ഈ പിള്ളേര് ഓടുന്നെ .." മുത്തശ്ശി "അനു ജാനീടെ മകളാണോ..." സുമിത്ര "അതെ... " "അവളും എന്റെ മകളും ഒരുമിച്ച പഠിക്കുന്നെ... അവര് നല്ല കൂട്ട... ഞാൻ കണ്ടിട്ടുണ്ട് ഫോട്ടോയിലൊക്കെ ആയിട്ട് അനുവിനെ..." "ആര്യ ആണോ നിന്റെ മോള്.." Janaki "ഹ... അതെ.." "പിന്നെന്തിനാ ഈ കൊച്ചു കലിപ്പിച്ചു ഓടുന്നെ.." മുത്തശ്ശി.. "അത് ഇവനാണ് അവളെ ഏട്ടൻ എന്ന കാര്യം അവൾക്കറിയില്ല അതാ...അപ്പൊ ഇവിടെ വച്ചു അറിഞ്ഞത് കൊണ്ടാവും.." "അതുശരി അപ്പൊ ഇവര് എല്ലാരും ഒരു കോളേജിലാണല്ലേ...അല്ല ഇവിടെ തന്നെ നിക്കാനാണോ വിചാരിച്ചിരിക്കണേ... വാമക്കളെ... അനന്താ കയറ് വാ...." 🐶🐶🐶🐶🐶🐶 "ആര്യ... അവിടെ നിന്നോ... അതാ നിനക്ക് നല്ലത്... ആര്യ എന്നെ ഇങ്ങനെ ഓടിക്കണ്ട ഞാൻ പറഞ്ഞേക്കാം..." "അയ്യോ.. അമ്മേ..... അനൂസേ നല്ല കുട്ടിയല്ലേ ഞാൻ പറയുന്നേ ഒന്ന് കേക്ക്.. നീ എന്റെ പിറകെ വരല്ലേ.." "ആരാടി നിന്റെ അനൂസ്... അങ്ങനെ വിളിച്ചു പോകരുത്... നിക്കവിടെ.." "ഇല്ലാ... നിക്കില്ല...😒😒🏃🏃" "നിന്നാ നിനക്ക് നന്ന്.. അവിടെ കുളമുണ്ട് ദൈവത്തെ ആണേ ഞാൻ തള്ളി ഇടും.ഞാൻ പറഞ്ഞ വാക്ക...." "അയ്യോ.. വേണ്ട സുല്ല്...." എന്നും പറഞ്ഞു ആര്യ സഡൻ ബ്രേക്ക്‌ ഇട്ടു... "സുല്ല് വിളിക്കാൻ സാറ്റളിക്കന്നാ നിന്റെ വിജാരം..."

എന്നും പറഞ്ഞു അനു പോയി ആര്യയുടെ മുതുകിനിട്ട് നാല് കൊടുത്തു...തലയും മുടിയും ഒക്കെക്കൂടെ പിടിച്ചു വലിച്ചൊരു വിധമാക്കുന്നുണ്ട്... " സ്വന്തം ഏട്ടനുണ്ട് കോളേജിൽ പഠിപ്പിക്കുന്നു.. എന്നിട്ടൊന്ന് മിണ്ടാൻ തോന്നിയോ നിനക്ക്... എന്തിന് ഏട്ടന്റെ പിന്നാലെ നടക്കുവാണ് ഞാൻ എന്നാലെങ്കിലും പറഞ്ഞൂടെ... പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് നീ എന്നിൽ നിന്നെന്തോ മറച്ചു വെക്കുന്നുണ്ടെന്ന്. ഇങ്ങനെ ഒരു കാര്യാണെന്ന് അറിഞ്ഞില്ല.. ഇനിയും ഉണ്ടാകും പറയാതെ വെച്ചതൊരുപാട്..ഇന്നലെ പത്ത് മുപ്പത് വട്ടം വിളിച്ചിരുന്നല്ലോ.. ചെലപ്പോ ഞാൻ ഇവിടുള്ളതാണെന്നറിഞ്ഞിട്ട് സത്യം പറയാനായിരിക്കും അല്ലെ 😡😠😠😤. " "അയ്യോ... സത്യായിട്ടും എനിക്ക് ഇത് നിന്റെ വീട് കൂടെ ആണെന്ന് അറിയില്ലായിരുന്നു...അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നേ... ആ.. 😭അമ്മേ.. എന്റെ മുടി... മുടിന്ന് വിട് അനു..." "ഓഹോ.. അപ്പൊ ഞാൻ ഇവിടെ ഉള്ളതാന്ന് അറിഞ്ഞിരുന്നേൽ വരില്ലായിരുന്നു എന്ന്.. എന്നാലും സത്യം പറയില്ലാന്ന് അല്ലെ.. ശരി എന്ന.. ഇനി എന്നോട് നീ മിണ്ടാൻ വരണ്ട... ഞാൻ വരില്ല.. ഇന്നത്തോടെ നിന്നു... എനിക്കെ ഇനിയും ഉണ്ട് ഒരുപാട് കൂട്ടുക്കാര്...." എന്നും പറഞ്ഞനു ആര്യയെയും ഉന്തി ഒരുപോകങു പോയി... ആര്യ മൂടും തട്ടി പിന്നാലെയും.... 💝💝💝💝💝

വർഷങ്ങൾക് ശേഷം ഉള്ള കണ്ടുമുട്ടലായത് കൊണ്ട് എല്ലാവരും നല്ല സംസാരത്തിലാണ്.. ഇന്നലെ ആണ് അമ്മയും അച്ഛനും ഈ കാര്യം എന്നോടും ആര്യയോടും പറഞ്ഞത്..ആദ്യായിട്ട് മുത്തശ്ശനെയും മുത്തശ്ശിയെയും ഒക്കെ നേരിൽ കാണാൻ പോകുന്ന സന്തോഷം ഞങ്ങള്ക് രണ്ടിനും ഉണ്ടായിരുന്നു..അവരോളിച്ചോളി കല്യാണം കഴിച്ചതാന്നൊക്കെ അറിയാമായിരുന്നു ഞങ്ങൾക്ക്.. ഒരറിവു വെച്ച പ്രായത്തിൽ അമ്മവീട്ടുകാരെ കുറിചന്വേഷിച്ചപ്പോ അവര് തന്നെ പറഞ്ഞതാ അവരെ കഥയൊക്കെ...ഇന്നിപ്പോ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. എന്തായാലും ആര്യ വാരിക്കൂട്ടുന്നുണ്ടാകും... അനുവിന്റെ അച്ഛനെ കുറിച്ച് മുത്തശ്ശി അമ്മയോടും അച്ഛനോടും പറയുന്നത് കേട്ടറിഞ്ഞു... അന്ന് ഞാൻ അങ്ങനെ സംസാരിച്ചതപ്പോൾ അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകും... ഇതിനിടയിൽ എന്റെയും അവളുടെയും ചർച്ച വന്നപ്പോ വേഗം അവരുടെ അടുത്ത് നിന്നും വലിഞ്ഞു.. ഇനി ഇവിടെയും അവള് മനസ്സമ്മാദാനം തരില്ലേ ആവോ.. വീട്ടിലേക്ക് തന്നെ തിരിക്കേണ്ട അവസ്ഥ വരോ ഈശ്വരാ... 😒😬... 💥💥💥💥💥 അനു ചവിട്ടി തുള്ളി വരുമ്പോ കാണുന്നത് എല്ലാരും കൂടെ ഇരുന്ന് വട്ട സമ്മേളനം നടത്തുന്നതാ.. മുഖം മുഴുവൻ കോട്ടക്കണക്കിന് കയറ്റി വെച്ച് അച്ഛന്റെ അടുത്ത് പോയിരുന്നു അനു ...

"എവിടെടി അവള്.." സുനിൽ "എവള്.." "നിന്റെ കൂട്ടുകാരി തന്നെ..നീയാണ് പിന്നാലെ പോയതേ.. ബാക്കി ഉണ്ടോ എന്നറിയാനാ.." "ഞാനൊന്നും ചെയ്തിട്ടില്ല..ജന്തൂനെ കൊല്ലുവാ വേണ്ടത് 😤😤...ഹും 😬😤.." " ഇനിയെന്തിനാ അതിന് പിണങ്ങണെ.. ഇപ്പൊ നിങ്ങൾ ഒരേ വീട്ടിലല്ലേ...വാശി ഒക്കെ മാറ്റി പിടിച്ചേച് അവളെ കൂട്ടിവാ... "മുത്തശ്ശി "എനിക്കൊന്നും വയ്യ... 😒😏😏..." അപ്പോഴേക്കും ആര്യയും രംഗത്തെത്തി... മുത്തശ്ശനും മുത്തശ്ശിയും ഒക്കെ അവളോട് വിശേഷം ചോദിക്കാൻ തുനിഞ്ഞപ്പോ കലി തുള്ളി അനു അടുക്കളയിലോട്ട് പോയി... "പാവം അനു.. അലേഖ് കാരണ ഇപ്പൊ ഇതൊക്കെ.. ആര്യ വേണം വെച്ചിട്ടൊന്നും അല്ല ഏട്ടനാ എന്ന കാര്യം മറച്ചു വെച്ചേ... അവൻ ആരോടും പറയണ്ടാ എന്നൊക്കെ പറഞ്ഞതാ... അവളാണെൽ അവൻ പറയുന്നതൊക്കെ കേക്കുവേം ചെയ്യുവായിനു...." സുമിത്ര "അതു കുഴപ്പമില്ല.. അനു ന്റെ സ്വഭാവം അങ്ങനെ തന്നെയാ.. ഭയങ്കര വാശിയാ..."ജാനകി "ആ... അതറിയാം... മോനെ നന്നായി വെള്ളം കുടിപ്പിക്കുന്നുണ്ടല്ലോ 😄😁😃.." സുമിത്ര "ആര്യ മോളെ നീ സങ്കടപ്പെടുവൊന്നും വേണ്ട കേട്ടോ.. അവള് ഇച്ചിരി നേരം കഴിഞ്ഞേച്ച അങ്ങ് വന്നോളും നിന്റെ അടുത്തൊട്ട്.... 😊" മുത്തശ്ശി 😬😠😬😠😬😠😬😠

"ആന്റി അമ്മേ...." "എന്താടി കാന്താരി...കൂട്ടുകാരിയോട് വാശി കാണിച്ചുള്ള വരവല്ലേ.. ഇന്നാ വെള്ളം കുടി.എവിടെ അവള്.. അവൾക്കും കൊടുക്കട്ടെ വെള്ളം.." "ഓ.. കൊച്ചു തമ്പുരാട്ടിയെ ഇങ്ങോട്ട് എഴുന്നള്ളിക്കണ്ട.. അവിടെ കൊണ്ട് പോയി കൊടുത്തേച്ച മതി..'' "ഓഹോ.. പിണങ്ങി ല്ലേ... ആയിക്കോട്ടെ എന്ന.." "😠.. എവിടെ നമ്മളെ കുറിഞ്ഞി... അവൾക് എന്റെ സ്റ്റെല്ലയെ പരിചയപെടുത്തി കൊടുക്കട്ടെ.. അവൾക്കൊരു കൂട്ടായല്ലോ.." "കുറിഞ്ഞി ചായ്‌പ്പിൽ ആയിരിക്കും... നാല് കുട്ടികളുണ്ട്.. മൂന്ന് ദിവസമായിട്ടുള്ളു പെറ്റിട്ട്.. അല്ല..,ആരാ സ്റ്റെല്ല..." "എന്റെ cat..." "ഓ... നിന്റെ അമ്മ പറഞ്ഞായിരുന്നു.. എന്നിട്ടെവിടെ കാണട്ടെ.." "കാണണ്ട.. ആന്റി ചെന്ന് കൊച്ചു തമ്പുരാട്ടിയെ ഊട്ടിക്ക്..😏ഹും 😤." 💓💓💓💓💓 "ഏട്ടാ... എല്ലാം ഒപ്പിച് വെച്ച് ഇവിടെ ഫോണിൽ കുത്തി ഇരുന്നോ 😠.." "എന്തെടി..." "കണ്ടോ.. ഏട്ടൻ കാരണം അനു എന്നോട് തെറ്റി ഇരിക്ക..." "നിന്നോട് ഞാൻ പറഞ്ഞോ അവളോട് മറച്ചു വെക്കാൻ..." "😠😠ഇപ്പൊ അങ്ങനെ ആയോ.. ഒരു കുട്ടിയോടും മിണ്ടരുത്, തേങ്ങ, മാങ്ങാ എന്നൊക്കെ പറഞ്ഞിട്ട്.. അതനുസരിച്ച എന്നോട് ഇതന്നെ പറയണം ട്ടോ.. 😠വാക്കിനു വില ഇല്ലാത്ത സാനം.." "അനുഭവിച്ചോ 😄😄.." "ഏട്ടൻ വല്ലാതെ കിണിക്കണ്ട... വല്യ പണി പിറകെ വരുന്നുണ്ട്... അവധി ആയപ്പോ അനൂന്റെ ശല്യം ഉണ്ടാവില്ലന്നല്ലേ കരുതിയിരുന്നേ... കോളേജുണ്ടേൽ അവിടെന്ന് സഹിച്ച മതിയായിരുന്നല്ലോ.. ഇപ്പൊ ഫുൾ ടൈം ശല്യം ഉണ്ടാകും.... അനുഭവിച്ചോ 😄😄......"

എന്നും പറഞ്ഞോണ്ട് ആര്യ അവിടന്നകതൊട്ട് വലിഞ്ഞു... 💓💓💓💓💓 അനു പൂച്ചകളെയും കളിപ്പിച്ചോണ്ടിരിക്കുന്നിടത്തേക്ക് ആര്യ കടന്നു ചെന്നു... ആര്യയെ കണ്ടതും കൊട്ട കണക്കിന് പുച്ഛം വാരി എറിഞ്ഞു അനു തിരിഞ്ഞിരുന്നു.... "അനൂസേ.. പ്ലീസ് ഒന്ന് മിണ്ടെടി..." "__" "പ്ലീസ്.... ഏട്ടൻ പറഞ്ഞിട്ട ഞാൻ ഈ കാര്യം ആരോടും പറയാതിരുന്നേ... കോളേജിലേക് ചേർന്നപ്പഴേ ഏട്ടൻ പറഞ്ഞതാ ആരോടും മിണ്ടിപോകരുതെന്ന് അതു കൊണ്ട... പ്ലീസ് അനൂസേ... ഒന്ന് മിണ്ട്..." "എന്റെ പേര് അനൂസേ എന്നൊന്നും അല്ല..." എന്നും പറഞ്ഞു അനു അവിടെന്നെഴുനേറ്റ് പോയി... ആര്യ താടക്കും കയ്യൂന്നി മുന്നിലുള്ള പൂച്ചയെ ഒന്ന് തലോടി... അപ്പൊ തന്നെ അനു തിരികെ വന്നു പൂച്ചയെയും എടുത്തോണ്ട് ഒന്ന് തുറിച്ചു നോക്കി പ്രതിഷേധം അറിയിച്ചു.... 💝💝💝💝💝💝 ഉച്ച ഭക്ഷണം ഒക്കെ എല്ലാവരും ഒരുമിച്ചായിരുന്നു കഴിച്ചിരുന്നത്... അപ്പോഴും അനുവിന്റെ മുഖം കൂർത്ത് തന്നെ ഇരുന്നു... "അമ്മാ... ഞാൻ മീനൂട്ടിടെ വീട്ടില് പോയി വരാം..." "എങ്കി ആര്യയെയും കൂട്ടിക്കോ നീയ്..." മുത്തശ്ശി "ഞാനെങ്ങും പോകുന്നില്ല.. പോരെ 😠..." "അനൂ... എന്തിനാ ഈ വാശി..." ''അപ്പൊ അവളെന്നോട് ഇത്രയും നാള് ഈ കാര്യം മറച്ചു വെച്ചതിനൊന്നും ഇല്ല..." " അതു കഴിഞ്ഞില്ലേ നീ ആ കൊച്ചിനെ വിഷമിപ്പിക്കാതെ പോയി മിണ്ടിക്കെ..

" മുത്തശ്ശി "എനിക്ക് മനസ്സില്ല... ഞാനേ എന്റെ വല്യമ്മയെ പോയി കണ്ടാട്ടെ..വന്നാരെ ഞാനൊന്നും സംസാരിച്ചില്ല.. " എന്നും പറഞ്ഞോണ്ട് അനു വല്യമ്മയെ തിരക്കി ഇറങ്ങി... അച്ഛനും വല്യമ്മയും വല്യച്ഛനും ഒക്കെ കൂടെ ഇരുന്ന് സംസാരിക്കുന്നത് കണ്ട് അവരെ അടുത്തൊട്ട് നടന്നു.... "ഒളിച്ചോടി പോയ ആന്റി... സുഖല്ലേ.... 😁😆😝😝😜😛..." "എടി...." "ചുമ്മാ 😉😄... വല്യമ്മോ സുഖല്ലേ...." "ഓ.. സുഖം..." "വല്യച്ചനോ.." "എനിക്കതിലേറെ സുഖം... എല്ലാരും ഹാപ്പി ആയല്ലോ അതു മതി.." "ഉവ്വ്.. മതിൽ ചാടിച്ചു പറയുന്ന വർത്താനം കേട്ടില്ലേ.." "ഇവളാള് കൊള്ളല്ലോ സുനിലേ.." "ഹ്മ്മ്... എല്ലാ തരികിടയും ഉണ്ട് അവളെ കയ്യിൽ..." "ഞങ്ങളെ മോന്റെ പിന്നാലെ നടന്നു നടന്നു ഷീണിച്ചു ന്ന് പറഞ്ഞു ആര്യ..." "മാഷെന്തൂട്ടാ ഇങ്ങനെ... മാഷിന് വേറെ വല്ല ഇഷ്ട്ടോം ഉണ്ടോ.." "അവൻ ഭ്രാന്ത മോളെ... നീ പേടിക്കണ്ട.. അവനെ ഞങ്ങളൊക്കെ കൂടെ നിനക്ക് തന്നെ തന്നേക്കാം പോരെ.." "യോ.. മതി 😉😌😌..." "പിന്നെ നടന്നത് തന്നെ.. ഇപ്പൊ കിട്ടും എന്നെ..." എന്നും പറഞ്ഞോണ്ട് അലേഖ് പൊന്തി വന്നു അവിടെ... "ആ... അതു തന്നെയാ പറഞ്ഞെ. കിട്ടുമെന്ന് ..ല്ലേ വല്യമ്മേ . ഏയ് അല്ല *അമ്മ *😍..." "Hrr😬😬...." "പല്ല് പൊട്ടിക്കണ്ട.. 😝... ഹാ മാഷിങ് വന്നേ ഒരു കാര്യം പറയട്ടെ...." എന്നും പറഞ്ഞോണ്ട് അനു അലേഖിനെയും വലിച്ചോണ്ട് പുറത്തോട്ടിറങ്ങി...

. "ഡീ.. വിടടി.. വിടാൻ..." " ഹാ വിട്ടു.. " "എന്താടി... 😬" "ചൂടാവല്ലേ.. ഞാൻ പറയുന്നത് കേൾക് ആദ്യം...എന്നോടും മറ്റു കുട്ടികളോടും ഒക്കെ മറച്ചു വെച്ചപോലെ സ്റ്റാഫിലും മറച്ചു വെച്ചിട്ടുണ്ടാകുമല്ലോ ഈ ഏട്ടനാനിയത്തി കാര്യം.. അപ്പൊ സിദ്ധാർഥ് സാറും അറിഞ്ഞു കാണില്ലല്ലോ.. ഞാൻ വിളിച്ചു പറയാൻ പോവാ.." "ദേ..പറഞ്ഞാലെന്റെ സ്വാഭാവം മാറും.." "പിന്നെ... കൊറേ അങ്ങ് മാറീട്ട്...എന്നെ പറ്റിച്ച പോലെ സിദ്ധാർഥ് സാറെയും പറ്റിക്കാൻ ഞാൻ സമ്മതിക്കില്ല.. ഞാനോ പൊട്ടത്തിയേ പോലെ ആയി.. ഇനി സിദ്ധാർഥ് സാറേ കൂടെ കുതിരയാക്കാൻ ഞാൻ സമ്മതിക്കില്ല... ആ പാവം ഒന്നും അറിയാതെ എന്തൊക്കെ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും...." "ദേ.. കുളമ്മാക്കരുത് അവനൊരു സർപ്രൈസ് ഒരുകാന ഞാൻ കരുതുന്നെ നീ കുളമാക്കിയാ ഉണ്ടല്ലോ." "ഞാൻ കൊളമാക്കി കയ്യിൽ തരും..പിന്നെ ആര്യക്കും സിദ്ധാർഥ് സാറെ ഇഷ്ട്ടല്ലലോ.. അപ്പോ പിന്നെ ഞാൻ പറഞ്ഞെന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല..." "അവൾക്കിഷ്ട്ടമുണ്ടോ എന്നൊന്നും ഞാൻ നോക്കില്ല..അവളുടെ മനസ്സിലിരിപ്പ് എന്തായാലും നടക്കില്ല...

അവളെ ഞാൻ അവനെ കൊടുക്കൂ..." "അപ്പൊ ഇഷ്ടമില്ലാത്ത കല്യാണത്തിനൊക്കെ എന്തിനാ അവളെ നിർബന്തിക്കുന്നെ..അവൾക്കവളുടെ ഇഷ്ട്ടങ്ങളില്ലേ ." "അതൊന്നും എനിക്കറിയണ്ട.." "ഹാ അങ്ങനെ എങ്കി മാഷിനെന്നെ ഇഷ്ട്ടമല്ലെങ്കിലും എല്ലാരും കൂടെ എന്നെ എടുത്ത് മാഷിന്റെ തലയിൽ വെച്ചാ കുഴപ്പമൊന്നും ഇല്ല... ആര്യയുടെ ഇഷ്ട്ടങ്ങൾ നോക്കുന്നില്ലേൽ നിങ്ങളുടെ ഇഷ്ടവും ആരും നോക്കില്ല..." "മോഹം മനസ്സിൽ വെച്ചേക്ക്...ഇതിനാണ് നീ ഈ കിടന്ന് ഡയലോഗ് അടിക്കുന്നത്.." "ആണെങ്കി..." "ആണെങ്കി ഒന്നും നടക്കാൻ പോകുന്നില്ല..അത്ര തന്നെ.." "എങ്കി ഞാനെന്തായാലും സിദ്ധാർഥ് സാറോട് വിളിച്ചു പറയും.." "അങ്ങനെ എങ്കി നീ പറഞ്ഞോ...എനിക്കൊന്നുല്ല.." "ഈ മാഷെന്ത ഇങ്ങനെ..." "ഹാ.. ഞാനിങ്ങനെ തന്നെയാ..." എന്നുംപറഞ്ഞോണ്ട് അലേഖ് പോയി... കൊഞ്ഞനം കുത്തി കൊണ്ട് അനുവും തിരിഞ്ഞു നടന്നു....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story