ഹൃദയ സഖി .....💓: ഭാഗം 20

hridaya sagi sana part 1

രചന: SANA

"ഡീ.... അനൂ.... ഡീ... എണീക്കെടി..... എന്തുറക്കാ ഇത്....എണീച് പോടീ..." "എന്താ അമ്മാ ഒരഞ്ചു മിനുട്ട് കൂടെ പ്ലീസ്.." "ആ... എന്നാ നീ കിടന്നോ.. ഇനിയും എണീറ്റില്ലേൽ മുത്തശ്ശി ഇങ് കേറി വരും പിന്നേ പറയണ്ടല്ലോ..." "അമ്മേ..... 😵.. ഞാനെണീറ്റു....." "അങ്ങനെ വഴിക്ക് വാ.." "അല്ല എവിടെ ഇവിടുണ്ടായിരുന്ന ആര്യ.." "അവള് നേരെത്തെ എണീറ്റ് കുളിയും കഴിഞ്ഞ് നല്ല കുട്ടിയായി അച്ഛന്മ്മാരെ അടുത്തുണ്ട്.. നീ ഇവിടെ മൂട്ടിൽ വെയിൽ തട്ടാൻ ഇരുന്നോ..." "എടി ദുഷ്ടത്തി..നിന്നെ ഞാൻ കാണിച്ചു തരാമെടി..." "കാണിക്കലൊക്കെ പിന്നേ.. അമ്മേടെ മോളിപ്പോ ഈ ബാത്‌റൂമിൽ കയറി കുളിച്ചേച് വാ... അമ്മ അവിടെ നിന്ന് കലി തുള്ളുന്നുണ്ട്.. " "ശോ.. ഈ മുത്തശ്ശി 🥺😒😒.." എന്നും പിറുപിറുത്തോണ്ട് ഞാൻ ഡ്രെസ്സുമെടുത്ത് ബാത്‌റൂമിലേക്ക് കയറി.. കണ്ടാൽ മുത്തശ്ശി പാവവും സ്നേഹവും ഒക്കെ ആണെങ്കിലും നേരത്തിന് എണീറ്റില്ലെങ്കിൽ തനി നാടൻ യക്ഷിയാ.. മൂപ്പത്തി കേൾക്കണ്ട.. 😌😜..ഇനി നിങ്ങൾ ചെന്ന് പറയാൻ നിക്കണ്ട.. 😉😛 എടി ആര്യ പിശാഷേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.. സാധാരണ കോളേജ് അവധി ഉണ്ടാവുമ്പോൾ ഉച്ചക്ക് രണ്ട് മണി വരെ പോത്ത് പോലെ ഉറങ്ങുന്ന സാധന, നല്ല പിള്ള ചമയാൻ പോയിരിക്കണേ.. ഞാൻ ആണേൽ ഇന്നലെ നല്ല കുട്ടി ആവുന്നതിനെ കുറിച്ച് ആലോചിച് തല പുണ്ണാക്കി നേരം കളഞ്ഞു. ഓരോന്നാലോചിച് കൂട്ടി എപ്പഴാ ഉറങ്ങിയേ ആവോ... ഓരോന്നൊക്കെ ആലോചിച്ചോണ്ട് വേഗം കുളിയും കഴിച്ചേച് താഴോട്ട് പടികളിറങ്ങി ചെന്നു....

"ഡീ... കുരുത്തം കെട്ടതെ... ഇപ്പഴാ എണീറ്റ് വരുന്നേ... നേരെത്തെ എണീച് ശീലിക്കണെമെന്ന് പറഞ്ഞതല്ലേ ഞാൻ.എവിടെ പറഞ്ഞാ കേൾക്കുന്നു.. അങ്ങനെ അങ് ശീലിച്ചിരിക്കല്ലേ.... Etc.. Etc...." എന്റമ്മോ തുടങ്ങി... ഇതാ ഞാൻ ഇവിടുന്ന് നേരെത്തെ എണീക്കുന്നെ അല്ലെങ്കിൽ ചവിട്ടിൽ പീക്കാൻ കുഞ്ഞു മൂളും പോലെ വന്നു മൂളും.. അവസാനം രക്ഷിക്കാൻ വരാ മുത്തച്ഛനും.. വല്യ കാര്യം ഒന്നുമില്ല.. ബാക്കി മുത്തച്ഛനും കിട്ടും അത്ര തന്നെ... അതോടെ എനിക്കുള്ളത് നിക്കും 😁😁... "ഇങ് നോക്ക് കഴുതേ... ഈ കുട്ടി നേരത്തെ എണീറ്റ് കുളിയും കഴിഞ്ഞു, അടുക്കളയിൽ കയറി അവൾക് വേണ്ട ചായയും ഇട്ടു.. നീ ഇങ്ങനെ നടന്നോ..." എടി പിശാഷേ നീ ചായയും ഇട്ട.. മുത്തശ്ശി ആര്യയെയും ചൂണ്ടി പറയുന്നത് കേട്ടപ്പോ ഞാനവളെ കൂർപ്പിച്ചോന്ന് നോക്കി.. അവള് കോളർ പോക്കും പോലെ പൊക്കി കാണിച്ച് വല്യ ആളെ പോലെ നിക്ക... ചവിട്ടി കൂട്ടി അടുപ്പിലിടാൻ തോന്നുന്നുണ്ട്..... തൊട്ടടുത്ത് തന്നെ പേരിന് ഒരു പത്രോം പിടിച്ചു ചാരു കസേരയിൽ ഇരുന്ന് എല്ലാം കണ്ടും കേട്ടും ഇളിക്കുന്നുണ്ട് * മാഷ് * പോടോ.... എന്ന് വിളിക്കാൻ ഒരു നിമിഷം തോന്നിയെങ്കിലും എന്റെ മാഷായി പോയില്ലേ.. അതോണ്ട് അത് വേഗം മായിച്ചു കളഞ്ഞു... പിന്നേയും മുത്തശ്ശി ഓരോന്നങ്ങനെ പറയാൻ തുടങ്ങിയപ്പോ മുത്തച്ഛൻ ഇടപ്പെട്ടു.. പിന്നേ അവരായി അവരെ പാടായി... ഞാൻ വേഗം അവിടെന്ന് മുങ്ങി അടുക്കളയിൽ പൊങ്ങി ഭക്ഷണം ഒക്കെ അകത്താക്കി കൊണ്ടിരുന്നു...

"എടി അനൂസേ... കണക്കിന് കിട്ടി ല്ലേ..."arya "പോടീ മരകഴുതേ..നിന്നെ ഉണ്ടല്ലോ.. നിനക്കെന്നെ ഒന്ന് വിളിച്ചാൽ എന്തായിരുന്നെടി പ്രശ്നം..അവള് നല്ല പിള്ള ചമയുന്നു. ഹും.. നിനക്ക് വെച്ചിട്ടുണ്ടെടി..." "ഇനിയുമോ... കിട്ടിയത് തന്നെ ധാരാളം..." എന്നും പറഞ്ഞോണ്ട് അവള് ഊരയും തടവിക്കൊണ്ടിരിക്കുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ നിന്നു.. "എന്ത് കിട്ടിയതാ നീ പറയണേ..." "തേങ്ങ കൊല... എടി ഭദ്രക്കളി നിന്നെ എണീപ്പിക്കാൻ നോക്കിയിട്ട് നീ എന്നെ ചവിട്ടി താഴെ ഇട്ടില്ലെടി... ഊര അങ്ങനെ തന്നെ ഉണ്ടോ എന്തോ..." "എപ്പോ... 😲😲" "മിനിഞ്ഞാന്ന്... മിണ്ടാണ്ട് കഴിച്ചേച് വാ.. നമുക്ക് പുറത്തൊക്കെ ഒന്ന് ഇറങ്ങാം.. ഇന്നലെ നീയെന്നോട് പിണങ്ങി നടക്കുവല്ലായിരുന്നോ.. എനിക്കെവിടെയും കാണാൻ പറ്റിയില്ല..." "എങ്കി വാ പോയേക്കാം...." എന്നും പറഞ്ഞോണ്ട് കയ്യും കഴുകി അമ്മയോട് നീട്ടി വിളിച്ചു പറഞ്ഞു അവളെയും കൂട്ടി ഇറങ്ങി... മീനൂന്റെ വീട്ടിലേക്കാണ് പോയത്... രണ്ട് പേർക്കും പരസ്പരം കാണാലോ...പിന്നേ അപ്പേട്ടനും എത്തിയിട്ടുണ്ടാവും...പുറത്താരെയും കാണാത്തത് കൊണ്ട് അകത്തൊട്ട് വെച്ച് പിടിച്ചു.... "അപ്പേട്ടാ... അപ്പെട്ടോയ്..... കൂയ്..." "ഇങ്ങനെ കൂക്കണ്ട മൊയ്‍ന്തേ..."മീനു "ഓ... നീ ഇവിടെ ഉണ്ടായിരുന്നോ.. ഉമ്മറത്തൊന്നും കണ്ടില്ല... അല്ലേൽ എപ്പോ നോക്കിയാലും കൊലായിൽ കാണാലോ....

ആ അതൊക്കെ പോട്ടെ.. എവിടെന്റെ അപ്പേട്ടൻ.. " "ഈ അപ്പേട്ട അപ്പേട്ട എന്ന് വിളിക്കാതെ അപ്പു വേട്ട എന്ന് വിളിച്ചൂടെ..." "നീ പോടീ ഈർക്കിളി ചമ്മന്തി.. നീ അങ്ങനെ വിളിച്ചോ.. ഞാനിങ്ങനെയേ വിളിക്കൂ.. അപ്പേട്ടനും അതാ ഇഷ്ട്ടം... നീ ഒന്ന് പോയെ....ഞാൻ മൂപ്പരെ കാണട്ടെ.." "നീ കാണില്ല മോളെ... ആളിവിടെ ഇല്ല.." "ഇല്ലേ... അപ്പൊ എത്തിയില്ലേ.." "No... ഏട്ടനെ ഏട്ടന്റെ വഴിപ്പാട് കഴിഞ്ഞേ വരൂ..." "ഓഹോ... അപ്പൊ ഇനിയും കാത്തിരിക്കണമല്ലേ... ഇപ്രാവിശ്യം എത്ര ലീവുണ്ട്.." "എപ്പോഴത്തേക്കാളും ഉണ്ടെന്ന പറഞ്ഞെ. അത്യാവശ്യം വല്ലോം വന്നാ പോകും.അല്ല മോളെ ഇതാണോ ആര്യ .." "Yes.., ഇതാണെന്റെ ആരൂട്ടി..." "ആഹാ.... ഹെലോ... ഞാൻ മീനു..." "അത് അവൾക്കറിയാം.. നിന്റെ സകല ഹിസ്റ്ററി യും അരച്ച് കലക്കി ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്..." "ഓ.. നിന്നെ കൊണ്ട് തോറ്റല്ലോ.." "ഈ... 😁😁..എന്നാ നിങ്ങൾ സംസാരിക്.. ഞാൻ ആന്റിയെ പേടിപ്പിച്ചേച് വരാം..." എന്നും പറഞ്ഞോണ്ട് ഞാൻ പിന്നാം പുറത്തേക്ക് പോയി.... 💝💝💝💝💝 രാവിലെ എണീച്ചപ്പോൾ തന്നെ സിദ്ധു വിന്റെ കാൾ തേടി വന്നിരുന്നു..

അവന് കോളേജിൽ പിള്ളേരെ പഠിപ്പിക്കാൻ മുട്ടുന്നുണ്ടെന്നും പറഞ്.. നമ്മക്കറിയില്ലേ ചെക്കന് എന്തിനാ മുട്ടുന്നെ എന്ന്.. 😄😄... ഫോൺ വിളിയൊക്കെ കഴിഞ്ഞു ലൈറ്റ് ആയിട്ട് ചായയും കുടിച്ചു കുറെ സമയം എല്ലാരോടും സംസാരിച്ചിരുന്നപ്പോഴാ അൻവിക യുടെ എൻട്രി യും മുത്തശ്ശിയുടെ വഴക്കും... പറയുന്ന ചീത്ത ഒക്കെ കേട്ടിട്ട് ചെറിയ സന്തോഷം മനസ്സിന് തോന്നാതിരുന്നില്ല...ഇടക്കൊക്കെ ഇവൾക്ക് ചീത്ത കേൾക്കുന്നത് നല്ലതാ... അവൾക്ക് വക്കാലത്തുമായി മുത്തച്ഛൻ വന്നപ്പോഴാണ് കാഴ്ചക്ക ഒന്നൂടെ രസം കൂടിയത്... രണ്ട് പേരും പൊരിഞ്ഞ അടിയായി പിന്നേ... ഇതുണ്ടാക്കിയവൾ എങ്ങോട്ടോ മുങ്ങിയിട്ടുമുണ്ട്....എന്തായാലും രണ്ട് പേരുടെയും അടി കണ്ടിരിക്കാൻ നല്ല രസമുണ്ട്... കുറച്ചു നേരം കൂടെ അവിടെ ഇരുന്ന് അമ്മ നാടൊക്കെ ഒന്ന് കാൽനടയായി കണ്ടേക്കാമെന്ന് കരുതി പാടത്തേക്കിറങ്ങി... ഇച്ചിരി നീങ്ങിയതും ഒരു പാതസാര കിലുക്കം ചെവിയിൽ മുഴങ്ങിയതും സ്വിച്ചിട്ട പോലെ നിന്ന് തിരിഞ്ഞു നോക്കി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story