ഹൃദയ സഖി .....💓: ഭാഗം 22

hridaya sagi sana part 1

രചന: SANA

നല്ലപോലെ തന്നെ രണ്ട് കവിളിലും കൊണ്ടു... "എന്താടി.. നിനക്കറിയില്ലേ ഇവൾക്ക് നീന്താനറിഞ്ഞൂടാന്ന് 😠പിന്നെ എന്തിനാ ഇവളെ ഇങ്ങോട്ട് കൊണ്ടന്നെ 😡... " "മ ാ ാ... " "മിണ്ടരുത്...." "ചേട്ടാ... എന്താ ചേട്ടൻ..." "മിണ്ടാതെ കയറിപ്പോ ആര്യ...വാ ഇങ്ങോട്ട്.. ഇപ്പൊ മുങ്ങി ചത്തേനെ.. ഇനി ഈ ഭാഗത്തൊട്ട് വന്നാലെന്റെ വിവരമറിയും. നടക്കെടി അങ്ങോട്ട് 😡.." എന്നും പറഞ്ഞു അവളെയും വലിച്ചു മാഷ് പടവു കയറി പോയി... ഞാൻ കവിളിലും കൈ വെച്ചവിടെ ഇരുന്നു.. കവിൾ വേദനിച്ചിട്ട് വയ്യ.. എന്തൊരു അടിയായിരുന്നു.. എന്തിനാ ഇപ്പൊ എന്നെ തല്ലിയെ ആവോ.. അതിനും മാത്രം എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ... ഓർത്തിട്ട് ആകെ സങ്കടം വന്നു...എന്താ ചുമ്മാ തല്ലാൻ ഞാൻ ചെണ്ടയാ 🥺🥺..അവൾക്കെന്തെങ്കിലും പറ്റിയോ.? ഇല്ല.. ഒന്നും പറ്റിയില്ല.. ഞാൻ മനപ്പൂർവം തള്ളിയിട്ടു കൊല്ലാനും നോക്കിയതല്ല.. പിന്നെന്തിനാ എന്നെ തല്ലിയെ..ആർക്കും എന്തും ചെയ്യാലോ.. ഞാനിങ്ങനെ ശല്യപെടുത്തുന്നതിന്റെ ദേഷ്യം തീർത്തതായിരിക്കും..ഞാനിത് കൊള്ളണം.. മാഷിനോട് ഞാൻ വലിയ തെറ്റ് ചെയ്തോണ്ടിരിക്കല്ലേ... ഓരോന്നൊക്കെ ഓർത്ത് അവിടെ പടിയിലും ഇരുന്ന് കരഞ്ഞോണ്ടിരുന്നു.. നീന്തൽ അറിയില്ലായിരുന്നേൽ ഈ വെള്ളത്തിലേക്ക് ചാടി ചാത്താമതിയായിരുന്നു എന്ന് വരെ തോന്നി പോയി...

കൊറേ സമയം ഇരുന്ന് കരഞ്ഞു. പിന്നെ സാവകാശം വെള്ളത്തിലേക്കിറങ്ങി മുങ്ങിനിവർന്ന് കൊണ്ടിരുന്നു.... 💓❤️♥️💓❤️♥️💓❤️♥️ മുത്തശ്ശിയായിരുന്നു കുളത്തിൽ നിന്നും ആ രണ്ടെണ്ണത്തിനോടും കയറിവരാൻ പറയാൻ എന്നോട് ആവശ്യപ്പെട്ടത്.. മനസ്സില്ലാമനസ്സോടെ ആണെങ്കിലും വിളിക്കാൻ വേണ്ടി പോയപ്പോഴാണ് ആര്യ മുങ്ങി പൊങ്ങുന്നത് കണ്ടത്.. ആദ്യം ഒന്ന് ഷോക്ക് ആയെങ്കിലുംപിന്നേ വേഗം പോയി പിടിക്കാൻ ഇറങ്ങിയപ്പോഴേക്കും അൻവിക അവളെ പിടിച്ചു കയറ്റിയിരുന്നു.. വേഗം ചെന്ന് ആര്യ യേ എഴുന്നേൽപ്പിച്ച് മറ്റവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.. അവൾക്ക് അറിയില്ലേ ആര്യയ്ക്ക് നീന്താൻ അറിയില്ല എന്നത്.. ഇപ്പൊ അവൾക്കും നീന്തനറിയില്ല എങ്കിൽ എന്താവുമായിരുന്നു... അതെല്ലാം കൂടെ ഓർത്തോണ്ടാണ് അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചത്.. അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെ ആണ് പ്രതികരിച്ചത്.. ആര്യയോട് മേലാൽ ആ ഭാഗത്തൊട്ട് പോകരുതെന്ന് വാൺ ചെയ്ത് അകത്തൊട്ട് കയറ്റിവിട്ട് ഞാനും കയറിപ്പോയി.. ♥️♥️♥️♥️♥️

മണിക്കൂറുകളോളം ഞാനാ വെള്ളത്തിൽ അങ്ങനെ ഇരുന്നു.. ഇത് വരെ ആയും ആരും ഒന്ന് അന്വേഷിച്ചു വന്നത് പോലുമില്ല...ചിലപ്പോ ആർക്കും വേണ്ടായിരിക്കും.. ഇങ്ങനെ ഒരു ജന്മം... ആ അടിയുടെ വേദന ഇപ്പഴും വിട്ടിട്ടില്ല.. വേദനിക്കുന്നതിനനുസരിച് കണ്ണിൽ നിന്നും വെള്ളം വന്നോണ്ടിരിക്കാ.... അത് അടിയുടെ വേദനകൊണ്ട് മാത്രമല്ല.. ഇത്ര നേരമായിട്ടും ആരും ഒന്ന് അന്വേഷിച്ചു വന്നത് പോലും ഇല്ലല്ലോ എന്നോർത്ത... ദേഷ്യത്തോടെ വെള്ളത്തിലൊരു അടി അടിച്ചു ഒന്ന് മുങ്ങി നിവർന്നു കുളത്തിൽ നിന്നും കയറി.. പുറത്തേ ബാത്‌റൂമിൽ നിന്നും ഡ്രെസ്സും ചേഞ്ച്‌ ചെയ്ത് അകത്തൊട്ട് കയറി ചെന്നു...നടുമുറ്റത്ത് തന്നെ എല്ലാവരുമുണ്ട്.. ഒരാളും വിടാതെ എല്ലാരും തമാശയും പറഞ്ഞു ചിരിച് ഇരിക്കാ.. ആ കൂട്ടത്തിൽ ആര്യയെ മാത്രം കണ്ടില്ല... "ഈശ്വരാ.. ഇപ്പഴാണോ ഡീ കയറി വരുന്നേ.. സന്ധ്യ ആയി നേരം.. ഇന്നേരമാണ് അവൾക് കയറാൻ കണ്ടത്.നിന്നോട് പറഞ്ഞിട്ടുണ്ട് സന്ധ്യ നേരം പുറത്ത് നിക്കരുതെന്ന്.. എങ്കി അവിടെ തന്നെ കുടിയിരുന്നൂടായിരുന്നു..."മുത്തശ്ശി "

എങ്കി അവിടെ ഒരു കുടിൽ കെട്ടി താ..ഞാൻ പോയിരുന്നോളാം..." ഇത്രയും നേരം വന്നൊന്ന് അന്വേഷിക്കാതെ ഇപ്പൊ കണ്ടപ്പോ വഴക്ക് പറഞ്ഞത് ഇഷ്ട്ടപെടാത്തത് കൊണ്ട് തന്നെ ദേഷ്യത്തിൽ തന്നെ മറുപടി കൊടുത്തു മുകളിലേക്ക് കയറാൻ നിന്നു.. "എന്താ അനൂ. മുത്തശ്ശിയോട് മറുതല പറയാ നീ..." ഇത് ഞാനൊട്ടും പ്രതീക്ഷിക്കാത്ത ആളിൽ നിന്നാണ് വന്നത്.. അച്ഛനിൽ നിന്നും.. ഒന്നും മിണ്ടാതെ പടികൾ കയറാൻ നിന്നപ്പോഴേക്കും വീണ്ടും വന്നു മുത്തശ്ശിയുടെ വക. "മുടിയിൽ ഇച്ചിരി പോലും തോർത്ത് തട്ടിയിട്ടില്ല.. വെള്ളം ഒഴിച്ചപോലെ ഉണ്ട് മുടിയിൽ നിന്നും ഊരുന്നത് കണ്ടാൽ .. പനി പിടിക്കും കൊച്ചേ.. തല തോർത്ത്.." "എനിക്ക് പനി പിടിച്ച ഇവിടാർക്കും നഷ്ട്ടല്ലല്ലോ... ഞാന....ങ്ങു സഹിച്ചോ...ണ്ട്..." അത്രേം പറഞ്ഞു ഞാനോടി റൂമിൽ കയറി വാതിലടച്ചു കട്ടിലിലേക്കങ് മറിഞ്ഞു...പനി പിടിക്കും പോലും.. പിടിക്കട്ടെ. പനി പിടിച്ചങ്ങു ചാവട്ടെ.അപ്പൊ എല്ലാർക്കും സമാധാനമാവോലോ..എന്തായാലും മാഷിന് സന്തോഷമാവും.. അത് മതി... ഓരോന്നൊക്കെ പദം പറഞ്ഞുകൊണ്ട് തലയണയിലും മുഖം പോത്തിക്കൊണ്ടങ്ങനെ കരഞ്ഞു.. തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോ തലപൊക്കി നോക്കി.. ആര്യ ആണ്...

"Sorry ഡീ... ഏട്ടന് വേണ്ടി ഞാൻ ക്ഷമ ചോദിക്കാം... ഇത്രയും നേരം ഞാൻ നിന്നെയും വെയ്റ്റ് ചെയ്തോണ്ടിരിക്കുവായിരുന്നു. ഏട്ടൻ വഴക്ക് പറയുമെന്ന് കരുതിയ അങ്ങോട്ട് വരാതിരുന്നേ.." "അതിന് ഞാൻ നിന്നോട് ഒന്നും ചോദില്ലല്ലോ 😠.. ചോദിച്ച പറഞ്ഞമതി..." "Sorry ഡീ..." ''നീയൊന്ന് പോയി തരുവോ റൂമിന്ന്..എന്റെ അടുത്ത് നിന്ന ഞാൻ വല്ലോം പറഞ്ഞു പോകും.. നിനക്കത് ചിലപ്പോ ഫീലാവും. എന്റെ ഇപ്പോഴത്തെ അവസ്ഥ മോശമാണ് ആര്യ.ഇവിടുന്ന് പോ.." അവളെ ആട്ടിവിട്ട് ഞാൻ അതേ കിടത്തം തന്നെ തുടർന്ന്... ♥️❤️♥️❤️♥️❤️ (ആര്യ ) "എന്താ ആര്യ അവൾക്.. ഇവിടുന്ന് പൊട്ടി തെറിച്ചു പോകുന്നെ കണ്ടു.. നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടായോ..." "ഇല്ല മുത്തശ്ശി.." "പിന്നെന്ത്‌ പറ്റി കുട്ടിക്ക്.. നീയും വേഗം കയറിയല്ലോ കുളത്തിൽ നിന്നും.. സത്യം പറ.. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശനം ഉണ്ടായോ.."ആന്റി "ഇല്ല ആന്റി , എന്താന്ന് എനിക്കറിഞ്ഞൂടാ.." എന്നും പറഞ്ഞു ഞാൻ വരാന്തയിലേക്കിറങ്ങി.. എന്റെ പിന്നാലെ തന്നെ ചേട്ടനും വരുന്നുണ്ട്... "എന്താ അവൾക് പ്രശ്നം.." "മോന്തക്ക് രണ്ട് കൊട്ട് കൊടുത്തിരുന്നല്ലോ ചേട്ടൻ.. അത് തന്നെ ആവും.. എന്തിനാ വെറുതെ അവളെ തല്ലിയത്. അവള് തള്ളിയിട്ടതൊന്നും അല്ലല്ലോ എന്നെ. ഞാൻ സ്ലിപ്പായതല്ലേ..

അവളെന്നെ കരക്ക് കയറ്റിയും ചെയ്തു.. പിന്നേം അവളെ പോയി തല്ലേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല.. ചേട്ടന് അവളോട് ദേഷ്യം ഉണ്ടേൽ അത് തല്ലിയല്ല തീർക്കേണ്ടത്.. ചേട്ടനെപ്പഴും സ്വന്തം കാര്യം.. വേറെ ഉള്ളവര് വേദനിക്കുന്നതൊന്നും അറിയണ്ട.. നല്ല സ്വഭാവം അല്ല ഏട്ട ഇത്.." അതും പറഞ്ഞോണ്ട് ഞാൻ അകത്തൊട്ട് തന്നെ കയറി പോയി.. അത്രയെങ്കിലും മുഖത്തു നോക്കി പറയണമെന്ന് തോന്നി.. അല്ലെങ്കിൽ ശരിയാവില്ലാന്നു തോന്നി.. ഞാൻ മുകളിലേക്ക് തന്നെ പോയി നോക്കിയപ്പോ അനു തലയണയിൽ മുഖം മൊത്തി കരച്ചിലാണ്.. പാവം ഒരുപാട് വേദനിച്ചു കാണും.. എന്താവും ഏട്ടൻ ഇങ്ങനെ.. ഒരുമാതിരി മുരടൻ സ്വഭാവം.. ഇനി എങ്ങനെയാ ഞാനിപ്പോ ഇവളെ ഒന്ന് സമാധാനിപ്പിക്ക..ഇപ്പൊ ചെന്ന് വിളിച്ചാ ദേഷ്യപ്പെടും.. നാളെയാവട്ടെ... എന്തായാലും ഞാനും അവളെ അടുത്ത് പോയി മെല്ലെ ഇരുന്നു... ഇടക്കെന്തൊക്കെയോ പിറുപിറുക്കുന്നതൊക്കെ കേൾക്കുന്നുണ്ട്... കൊറേ സമയം അവളുടെ അടുത്ത് അതേ ഇരുത്തം ഇരുന്നു.. കൊറേ എന്ന് പറഞ്ഞാൽ മണിക്കൂറുകളോളം.. അവളോട് എന്തെങ്കിലും സംസാരിക്കാൻ പേടിയായിരുന്നു. അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ട് തന്നെ..

നേരത്തെ അവൾ ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ തന്നെ വല്ലാതെ വിഷമമായി..ഇനി എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എനിക്ക് സങ്കടമാവും.. അത്കൊണ്ട് തൽക്കാലം ഇന്ന് സംസാരിക്കാത്തത് തന്നെയാണ് നല്ലത് എന്ന് തോന്നി. അനുവിന്റെ അമ്മ മുകളിൽ വന്ന് ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ ഞാൻ അതേ ഇരുത്തം തുടർന്നു.. "ആ.. അനൂ ആര്യമോളെ.. വാ.. ഭക്ഷണം കഴിക്കാം.. എല്ലാവരും ഇരുന്നു.. നിങ്ങളെ രണ്ടെണ്ണത്തിനെയും കാണാഞ്ഞിട്ട് തപ്പിയിറങ്ങിയതാ... വാ..." "ആ ഇതാ വരുന്നു.." "ഡീ... അനൂ... എണീറ്റെ.. എണീറ്റ് ഭക്ഷണം കഴിച്ച് വന്നു കിടന്നോ.." "എനിക്കൊന്നും വേണ്ട.." "വേണ്ടാന്നോ.. മിണ്ടാതെ വന്നു കഴിച്ചേ നീ.." "വേണ്ടാന്ന് പറഞ്ഞില്ലേ.." "എങ്കി പട്ടിണി കിടക്... വാ ആര്യ മോളെ. മുത്തശ്ശി ഇന്റെ കയ്യിൽ നിന്നും വഴക്ക് കേട്ട് ഇതിന് ശീലമുണ്ട്.. നീ ഇങ് വാ.. വല്ലോം കഴിക്കാം..." എന്നും പറഞ്ഞു അനൂന്റെ അമ്മ എന്നെയും കൊണ്ട് താഴോട്ടിറങ്ങി.. എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.. എന്നെയും അവിടെ കൊണ്ടിരുത്തി ഭക്ഷണം വിളമ്പിത്തന്നു.. അനു വരാത്തത് കൊണ്ട് തന്നെ കഴിക്കാൻ ആവാതെ ഞാൻ അങ്ങനെ ഇരുന്നു... "അല്ല എവിടെടി നിന്റെ മോള്.." മുത്തശ്ശി "അവൾക്ക് വേണ്ടെന്ന പറയുന്നേ.." "അതെന്തേ..."

"ഉറക്ക പിച്ചാന്ന് തോന്നുന്നു... എനിക്ക് വേണ്ടന്നും പറഞ്ഞു കിടക്കുന്നുണ്ട്.." "എനിക്ക് മതി..." എന്നും പറഞ്ഞു കൊണ്ട് ഞാൻ ഭക്ഷണം മതിയാക്കി വേം എണീറ്റു.. "അതിന് നീയൊന്നും കഴിച്ചില്ലല്ലോ.. ഒരു പിടിപ്പോലും വായയിലിട്ടില്ല..."അമ്മ "എനിക്ക് വേണ്ടത്തോണ്ടാ അമ്മ.. വിശപ്പില്ലാ..." എന്നും പറഞ്ഞു ഞാൻ വേഗം മുകളിലേക്ക് തന്നെ കയറി പോയി.... 💓💓💓💓💓 "എന്താ ഈ രണ്ടെണ്ണത്തിനും ഇന്നിത്.. ഉച്ച തിരിയും വരെ ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല.. ഇപ്പൊ ന്താ രണ്ടിനും.."മുത്തശ്ശി "രണ്ടും വല്ല ചെറിയ പിണക്കവും ആവും.. അത് നാളകേക്ക് മാറിക്കോളും.. അമ്മ കഴിക്ക്.." **©** "അനൂ.. ഡീ...." "ഹ്മ്മ്.." "ഭക്ഷണം കഴിച്ചൂടെ ടി.." "വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ..." മറുപടി ഇച്ചിരി കനത്തിലായത് കൊണ്ട് തന്നെ കൂടുതലൊന്നും ഞാൻ ചോദിക്കാൻ നിന്നില്ല. അവൾക് പുതച്ചു കൊടുത്ത് ലൈറ്റ് കെടുത്തി ഓരം ചേർന്ന് ഞാനും കിടന്നു... 💓💝💓💝💓💝

രാവിലെ നേരത്തെ തന്നെ എണീറ്റു.. ഇല്ലെങ്കിൽ മുത്തശ്ശിയുടെ വഴക്ക് കേൾക്കേണ്ടി വരുംഎന്നുള്ളത് കൊണ്ട് തന്നെ... അനുവിനെയും എണീപ്പിച്ചേക്കാമെന്ന് കരുതി.. ഇല്ലെങ്കിൽ ഇന്നലത്തെ ബാക്കി ഇന്നും അവൾക്ക് കിട്ടും.. "ടീ... അനൂ.... എണീക്ക്.. നേരം വെളുത്തിരിക്കണ്... " "__" "അനൂ.. ഡീ... മുത്തശ്ശി വഴക്ക് പറയുവെ.. എണീക്ക്.. ഡീ... അനു.. അനൂ... ടി..." ഈശ്വരാ ഇവളെന്താ ഒന്നും മിണ്ടാത്തെ... "അനൂ.. ഡീ... അനൂ...." "അമ്മേ... അമ്മൂമ്മേ.... ഏട്ടാ..." "എന്താ ആര്യ എന്താ ഇങ്ങനെ കിടന്നു കാറുന്നേ..."amma "അനു.. അനു..." "ന്തെ അനൂക്ക്.." "അനു.. അ.. അനു..എണീക്കുന്നില്ല.." "എണീക്കുന്നില്ലെന്നോ..."മുത്തശ്ശി "ആ.. വിളിച്ചിട്ട് അ.. അവള് വിളി കേൾക്കുന്നില്ല. നി.. നിക്ക് പേടി ആവുന്നു.. അവള്.. അവള്..." ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story