ഹൃദയ സഖി .....💓: ഭാഗം 23

hridaya sagi sana part 1

രചന: SANA

"എന്താ...എന്താ പ്രശ്നം.. എടി എന്തിനാ നീ അലറി വിളിച്ചേന്ന്.." "ഏട്ട... അനു..." "എന്താ അവൾക്.." "അവള് എണീക്കുന്നില്ല.." "എണീക്കുന്നില്ലെന്നോ.... " കേട്ടപ്പോഴേ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.. വേഗം മുകളിലേക്ക് കയറി ചെന്ന് നോക്കി...എന്റെ കഷ്ട്ടക്കാലത്തിന് ഒരടിയും കൊടുത്തതാണ്.. വല്ല കടും കയ്യും ചെയ്തു കാണുവോ എന്നായിരുന്നു പേടി... "അനൂ മോളെ... അനു... ഈശ്വരാ ന്റെ കുട്ടിക്കെന്താ പറ്റിയെ..." "മാറിക്കെ എല്ലാരും..." എന്നും പറഞ്ഞോണ്ട് ഞാൻ ചെന്ന് അവളെ തല കയ്യോണ്ട് പോക്കി പിടിച്ചു കവിളിൽ തട്ടി കൊണ്ടിരുന്നു...എണീക്കുന്നില്ല എന്ന് മാത്രമല്ല ഒന്ന് അനങ്ങുന്നു പോലുമില്ല.. മാത്രല്ല ദേഹം മൊത്തം പൊള്ളുന്ന ചൂടും... "ആര്യ ആ കുപ്പിയിലെ വെള്ളം എടുത്തേ പെട്ടെന്ന് .." "ഇതാ ഏട്ടാ..." കുപ്പിൽ നിന്നും ഇച്ചിരി വെള്ളമെടുത്ത് മുഖത്ത് കുടഞ്ഞതും ചെറുതായോന്ന് അവള് നിരങ്ങി... എങ്കിലും കണ്ണ് തുറന്നില്ല... "എല്ലാരും മാറിക്കെ, ഹോസ്പിറ്റലിൽ കൊണ്ട് പോവാം..നല്ല പൊള്ളുന്ന ചൂടുണ്ട്.." എന്നും പറഞ്ഞോണ്ട് വേഗം അത് പോലെ തന്നെ അവളെ കോരി എടുത്ത് താഴോട്ടിറങ്ങി.. "എന്താ... എന്താ ന്റെ കുട്ടിക്ക്...." "ഒന്നുല്ല paappa... ടെൻഷൻ അടിക്കണ്ട.ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോട്ടെ.. നല്ല ചൂടുണ്ട്... എടി ആ കീ ഇങ്ങേടുക്..." അവളെ വേഗം വണ്ടിയിൽ കയറ്റി അമ്മയും അച്ഛനും ആര്യയും അനൂന്റെ അമ്മയും വണ്ടിയിൽ കയറിയതും വേഗം വണ്ടി വിട്ടു..തൊട്ടടുത്ത് തന്നെ ഒരു ഹോസ്പിറ്റൽ ഉണ്ടായിരുന്നു..

അവിടെ കൊണ്ട് പോയി വേഗം ഡോക്ടറെ കാണിച്ചു ഞങ്ങൾ മാറി നിന്നു.... അവളെ എടുത്തപ്പോൾ ഉള്ള ചൂട് ഇപ്പോഴും വിട്ടിട്ടില്ല.. ഒരുമാതിരി ചൂട് ചട്ടിയിൽ തൊട്ടാൽ ഉണ്ടാവുന്ന feel ആയിരുന്നു.. പുറത്ത് തൂണിനോട് ചാരി നിക്കുമ്പോഴാണ് ആര്യ അടുത്ത് വന്ന് കരയുന്നത് ശ്രദ്ധിച്ചത്... "എന്തിനാടി ഇങ്ങനെ കരയുന്നെ... നീ ഒന്നടങ്ങിക്കെ.." "ചേട്ടനെ പറഞ്ഞാമതിയല്ലോ... ചേട്ടൻ തല്ലിയത് കൊണ്ട അവള് അത്രയും വൈകി കുളത്തിൽ നിന്ന് എണീറ്റത്. ഇന്നലെ മൊത്തം കരച്ചിലായിരുന്നു.. അവൾക്കെന്തെങ്കിലും പറ്റിയാലുണ്ടല്ലോ..😢😢.. " "പോട്ടെ മോളെ.. അവൾക്കൊന്നും വരില്ല ട്ടോ... നീയിങ്ങനെ കരഞ്ഞാലെങ്ങനെയാ.." "അവള് പാവാ ചേട്ടാ.. ഒരു പൊട്ടിക്കാളിയ.. എന്നെ എത്ര ഇഷ്ട്ടാന്നറിയോ അവൾക്.. ഒന്നും ഉള്ളിൽ വെക്കത്തില്ല അവള്.. എല്ലാം വെട്ടി തുറന്നു പറയും...എല്ലാം ഉള്ളിൽ ഒതുക്കി വെക്കുന്നതിനേക്കാൾ നല്ലതല്ലേ എല്ലാം ഓപ്പണായിട്ട് പറയുന്നത്..എന്നിട്ടും അവളെ എല്ലാർക്കും ഒത്തിരി ഇഷ്ട്ട..ഏട്ടൻ മാത്രം എപ്പളും വേദനയെ കൊടുത്തിട്ടുള്ളു അവൾക്.. പാവ ഏട്ട അവള്.." "പോട്ടെടി.. അവൾക്കൊന്നും വരില്ല. അവളാദ്യം ഒന്ന് കണ്ണ് തുറന്നോട്ടെ.. എന്നിട്ട് സുഖയിട്ട് ചേട്ടൻ sorry പറഞ്ഞോളാം., പോരെ.." ഞാനത് പറഞ്ഞതും അവളെന്റെ നെഞ്ചത്തൊട്ട് വീണു വീണ്ടും കരച്ചിൽ തുടങ്ങി..

ശോ ഒന്നും വേണ്ടായിരുന്നു.. അപ്പോഴത്തെ ഒരു മനസ്സികാവസ്ഥയിൽ തല്ലി പോയതാ.. ആര്യ പറയുമ്പോലെ പലപ്പോഴും ഞാൻ എന്റെ ഭാഗം മാത്രേ നോക്കാറുള്ളു. ബാക്കി ഉള്ളവരെ അറിയാൻ ശ്രമിക്കാറില്ല... ഓരോന്നൊക്കെ ആലോചിച്ചു കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് പഴയ ഒരു ക്ലാസ്സ്‌ മെയ്റ്റിനെ കണ്ട് മുട്ടിയത്..കിരൺ. ആള് ഡോക്ടർ ആണ്.. "എടാ.. നീയെന്താ ഇവിടെ.."krn "ഇവിടെ ഒരാളെ കാണിക്കാൻ വന്നതാടാ..നീ വർക്ക്‌ ചെയ്യുന്നത് ഈ ഹോസ്പിറ്റലിൽ ആണോ.." "അതേ... ആർക്കാ എന്നിട്ട് പ്രശ്നം. എന്താ പ്രശ്നം.." "അറിയില്ലെടാ.. ഡോക്ടർ നോക്കുന്നുണ്ട്.. എല്ലാരും കൂടെ അവിടെ നിൽക്കേണ്ടെന്ന് പറഞ്ഞപ്പോൾ ഇറങ്ങിയതാ.. രാവിലെ വിളിച്ചിട്ട് എണീക്കുന്നില്ല.." "പേടിക്കണ്ട ഞാനൊന്ന് നോക്കിയിട്ട് വരാം." അതും പറഞ്ഞു കൊണ്ട് അവൻ വേഗം റൂമിലേക്ക് കയറിപ്പോയി.. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.. "കൊച്ചാണല്ലോടാ... ഞാൻ മുതിർന്ന ആരെങ്കിലുമാണെന്ന് കരുതി..." "അവൾക്കെങ്ങനെ ഉണ്ട് ഡോക്ടറെ.. എന്താ അനൂന് പറ്റിയെ." ആര്യ "ഒന്നും ഇല്ലാട്ടോ... പേടിക്കൊന്നും വേണ്ട മോള്..., ബിപി കുറഞ്ഞതാണ്... പിന്നെ കൗണ്ട് വളരെ കുറവാണ്.. ശ്വാസം മുട്ട് വല്ലോം ഉണ്ടായിട്ടുണ്ടോ മുന്നേ.." "ഇല്ല. അങ്ങനെ ഒന്നും പറഞ്ഞു കേട്ടില്ല.."

"ഹ്മ്മ്.. എന്നാൽ ഇന്നലെ ഒന്ന് ചെറുതായി ശ്വാസം കിട്ടാതെ ആയിട്ടുണ്ടെന്ന് തോന്നുന്നു.. കിടക്കുമ്പോൾ മറ്റോ ആയിരിക്കും... ശ്വാസം മുട്ടൽ കൂടാതെ നോക്കണം. ചെറുപ്പമല്ലേ. മരുന്നുണ്ട് അത് മുടങ്ങാതെ കഴിച്ച മതി..ഇപ്പൊ ട്രിപ്പ് ഇട്ടിരിക്ക കണ്ണ് തുറന്നില്ല.." "വേറെ ഒന്നും ഇല്ലല്ലോ..'' "പേടിക്കാനൊന്നും ഇല്ല.. ഞാൻ പോട്ടെ എന്നാ.. എനിക്ക് ഇപ്പൊ ഡ്യൂട്ടി ഉണ്ട്.." "ശരിടാ..." അവൻ പോയതിന് പിന്നാലെ തന്നെ വീട്ടിൽ നിന്നും കാൾ വന്നു..അനൂന്റെ അച്ഛനാണ്... കാൾ എടുത്ത് പേടിക്കാനൊന്നും ഇല്ലെന്നും, കൗണ്ട് കുറഞ്ഞതാണെന്നും പറഞ്ഞു. മുത്തച്ചനോടും മുത്തശ്ശിയോടും പേടിക്കേണ്ടെന്ന് പറയാനും ഏൽപ്പിച്ചു ഫോൺ വെച്ചു... പാവം മകളെ കൂടെ ഹോസ്പിറ്റലിലേക്ക് വരാൻ പോലും സാധിച്ചില്ല പാവത്തിന്..അതും ഓർത്ത് നെടുവീർപ്പിട്ടപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നു.. "ആള് കണ്ണ് തുറന്നിട്ടുണ്ട്.. പോയി കണ്ടോളു... And you come Plzz..." അകത്തൊട്ട് കയറാൻ പറയുന്നതിന് പുറമേ എന്നോട് ഡോക്ടറുടെ കൂടെ ചെല്ലാൻ ആവിശ്യപ്പെട്ടുക്കൊണ്ട് ഡോക്ടർ മുന്നേ നടന്നു..ആര്യയോട് അകത്തൊട്ട് കയറാൻ പറഞ്ഞു ഞാനും അദ്ദേഹത്തിന് പിറകെ നടന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story