ഹൃദയ സഖി .....💓: ഭാഗം 24

hridaya sagi sana part 1

രചന: SANA

"അനൂ.. ഡീ.... എന്താടി നിനക്ക് പറ്റിയെ 😢😢... എന്തെങ്കിലും ഒന്ന് പറയെടി.." "ന്നാലും ന്റെ കുട്ടി അമ്മനെ പേടിപ്പിച്ചു.. വിളിച്ചിട്ട് എണീക്കാഞ്ഞിട്ട് എത്ര ടെൻഷൻ ആയെന്നറിയോ... നിന്റെ അച്ഛന് വിളിച്ചു പറയട്ടെ ഇനി. പേടിച്ചിരിക്കുവായിരിക്കും..." അതും പറഞ്ഞു അനുവിന്റെ അമ്മ പുറത്തൊട്ട് ഇറങ്ങി പോയി... ഞാൻ അനുവിന്റെ അടുത്ത് പോയിരുന്നു.. അവളാകെ ക്ഷീണിച്ച അവസ്ഥയില.. ഞാൻ അവളെ നോക്കിയപ്പോ അവള് കണ്ണടച്ച് കാണിച്ചു... "ന്നാലും നീ പേടിപ്പിച്ചു കളഞ്ഞെടി.. എത്ര ടെൻഷൻ ആയെന്നറിയോ.. കണ്ണ് തുറക്കുവോളം ആതി ആയിരുന്നു ടി ..." "മോളോട് ഇന്നലെ മുത്തശി പറഞ്ഞതല്ലേ തല നന്നായി തുവർത്താൻ.. അതാവും പനി പിടിച്ചത്.. പോട്ടെ സാരല്ല... " അതും പറഞ്ഞുകൊണ്ട് അമ്മ അവളെ മുടിയിലങ്ങനെ തടവി കൊടുത്തു... എന്നാൽ അനു മാത്രം ഇവിടെ ഒന്നുമല്ല.. ഇടക്ക് ഡോറിന്റെ അങ്ങോട്ട് നോക്കുന്നത് കണ്ടപ്പോ തന്നെ ഊഹിച്ചു ഏട്ടൻ ഉണ്ടോ എന്ന് അറിയാനായിരിക്കുമെന്ന്.. "ഏട്ടനാ ഹോസ്പിറ്റലിൽ കൊണ്ട് വന്നാക്കിയത് .. ഇപ്പോൾ ഡോക്ടറെ കാണാൻ പോയതാ.." ഞാൻ അത് പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചെന്ന് വരുത്തി അവള് കണ്ണടച്ചു മയക്കത്തിലേക്ക് പോയി... 💝💝💝💝💝

"നിങ്ങൾ കുട്ടീടെ ആരാ..." "എന്റെ അമ്മയുടെ അനിയത്തിയുടെ മകളാണ് അവള്.." "ഓഹ്... പിന്നെ, കുട്ടിക്ക് മുന്നേ ശ്വാസം മുട്ടൽ വന്നിട്ടുണ്ടോ.." " അത്...., പറഞ്ഞു കേട്ടിട്ടില്ല..എന്തെ . " "ഹ്മ്മ്... അല്ല അറിയാൻ വേണ്ടി ചോദിച്ചതാ..പേടിക്കാനൊന്നും ഇല്ല..പിന്നെ കുട്ടിയുടെ അമ്മയോട് അപ്പൊ ചോദിക്കാൻ തോന്നിയില്ല.. അവര് ഭയങ്കര കരച്ചില.." "എനിക്ക് കാര്യമായിട്ടൊന്നും അറിയില്ല.. ഞാൻ ചോദിച്ചോളാം.. എന്നാ ഡിസ്ചാർജ് ചെയ്യാൻ പറ്റുന്നെ.." "ഡിസ്ചാർജ് ഇന് എന്തായാലും രണ്ട് ദിവസം വേണം.. കൗണ്ട് വളരെ കുറവാണ്.. പിന്നെ ഇപ്പൊ നോക്കിയത് വെച്ച് ശ്വാസം മുട്ട് നന്നായിട്ടുണ്ട്.അത് പ്രശ്ന. പ്രതേകിച്ചു ഈ പ്രായം..അതൊന്ന് ശ്രദ്ധിക്കണം... വേഗം മാറ്റിയെടുക്കാൻ നോക്കണം. കുട്ടിയല്ലേ.. ഇപ്പോഴേ ശ്വാസം മുട്ടെന്നൊക്കെ പറഞ്ഞാ...പേടിക്കൊന്നും വേണ്ട മെഡിസിൻ ഉണ്ട് അത് ഫോളോ ചെയ്‌താൽ മതി..." "ശരി ഡോക്ടർ.... ഞാൻ മുന്നത്തെ കാര്യം ചോദിച്ചിട്ട് അറീക്കാം.." "Okk..ആൾറെഡി ഇതിന് മരുന്ന് കഴിക്കുന്ന കുട്ടിയാണോ എന്നറിയാനാ.അതിനനുസരിച്ചു മരുന്ന് കുറിക്കാനാ.." "ശരി..." അവിടെന്നിറങ്ങി നേരെ അവള് കിടക്കുന്ന മുറിയിലേക്ക് നടന്നു.. പുറത്ത് തന്നെ അവളുടെ അമ്മ നിൽപ്പുണ്ടായിരുന്നു.. "മോനെ ഡോക്ടർ എന്താ പറഞ്ഞെ..."

"ഒന്നും ഇല്ല.. രണ്ടു ദിവസം കഴിഞ്ഞാലേ ഡിസ്ചാർജ് ചെയ്യാൻ പറ്റുവൊള്ളൂ എന്ന് പറഞ്ഞു.. വേറെ പ്രതേകിച്ചൊന്നും ഇല്ല.. വെഷമിക്കണ്ട... പിന്നെ അവൾക് മുന്നേ ശ്വാസം മുട്ടൽ എന്തെകിലും ഉണ്ടായിട്ടുണ്ടോ " "ഇല്ല.. എന്തെ മോനെ.." "ഏയ്. ഒന്നുമില്ല.. ചെറുതായി ശ്വാസം മുട്ടൽ അനുഭവപെട്ടിരുന്നു അവൾക്കെന്ന് പറഞ്ഞു. അപ്പൊ ഡോക്ടറിന് മരുന്ന് കുറിക്കാൻ മുന്നേ ഉണ്ടായിട്ടുണ്ടോ എന്ന് അറിഞ്ഞാ കൊള്ളായിരുന്നു.. അതാ..." "ഇല്ല മോനെ.. ഇത് വരെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല.. മാത്രല്ല ഇങ്ങനെ ഹോസ്പിറ്റലിൽ ആവുന്നത് ഇത് രണ്ടാം പ്രാവിശ്യ.. അന്ന് കോളേജിൽ നിന്നും ഉണ്ടായില്ലേ. അത് മാത്രം.." "ഹ്മ്മ്.. പേടിക്കാനൊന്നും ഇല്ല.. ഡോക്ടർ മരുന്ന് എഴുതി തന്നോളും.." "പിന്നെന്തിനാ രണ്ട് ദിവസം ഇവിടെ നികുന്നെ.." "അത് കൗണ്ട് കുറവായത് കൊണ്ട.. പെണ്ണിന് ചോര തീരെ ഇല്ലേ യ്... നല്ലതൊക്കെ വെച്ച് ഉണ്ടാക്കി കൊടുക്കണ്ടേ എന്റെ മേമേ..." "ഉണ്ടാക്കി കൊടുക്കാഞ്ഞിട്ട അവള് കഴിക്കാഞ്ഞിട്ടല്ലേ...'' "ഹാ.. എന്നാൽ ഇനി രണ്ട് പെട കൊടുത്ത് കഴിപ്പിക്കൊണ്ടു.. അല്ലെങ്കിൽ ഇനിയും ഇത്പോലെ വന്ന് കിടക്കേണ്ടി വരും.." ഇച്ചിരി തമാശ രൂബേനെ അതും പറഞ്ഞു അവരെ ഒന്ന് ആശ്വസിപ്പിച്ചെടുക്കാൻ വേണ്ടി ശ്രമിച്ചു... അവളുടെ അമ്മ അകത്തോട്ട് പോയതിനു പിന്നാലെ ആര്യ പുറത്തേക്കിറങ്ങി വന്നു.

"ചേട്ടാ ചേട്ടനെ എന്തിനാ ഡോക്ടർ വിളിച്ചിരുന്നത്.." " അത് അവൾക്ക് മുന്നേ ശ്വാസംമുട്ട് ഉണ്ടായിരുന്നൊ എന്നറിയാൻ വേണ്ടിയായിരുന്നു.. ഞാൻ അവളുടെ അമ്മയോട് ചോദിച്ചു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്... " " ചേട്ടാ പക്ഷേ... " "എന്തെ...." "അവൾക്ക് മുന്നേ കോളേജിൽ നിന്നുണ്ടായതായിട്ട് ഞാൻ ഓർക്കുന്നു.." "സത്യാണോ..." " അതേ ചേട്ടാ അന്ന് അവള് ശ്വാസം മുട്ടുന്ന പോലെ എന്നൊക്കെ പറഞ്ഞു കുറെ വെള്ളം ഒക്കെ കുടിച്ച് ക്ലാസ്സിൽ ഇരുന്നതായി ഓർക്കുന്നു.. അന്ന് അവൾ പറഞ്ഞിരുന്നു മുന്നേയും ഇതുപോലെ രണ്ടുപ്രാവശ്യം ഉണ്ടായിട്ടുണ്ടെന്ന്.. പക്ഷേ വലിയ പ്രശ്നമൊന്നുമില്ല എന്ന പറഞ്ഞിരുന്നത്... " "എന്നിട്ടെന്താ അവൾ വീട്ടിൽ പറയാത്തത്" "അറിയില്ല..." " ഡോക്ടർ പറഞ്ഞതെന്ന വെറുതെയല്ല. " " ഡോക്ടർ എന്താ പറഞ്ഞത് അവൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ.. " " ഏയ് അങ്ങനെ ഒന്നുമില്ല.പക്ഷെ അവൾക് നന്നായിട്ട് ശ്വാസം മുട്ടുന്നുണ്ടായിരുന്നു എന്ന് പറഞ്ഞു.. എന്തായാലും ഞാനീ വിവരം അറിയിക്കട്ടെ. മുന്നെയും ഉണ്ടായിട്ട് മറ്റെന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയിട്ട എന്നെ വിളിച്ചത്.. എന്തായാലും ഇത് ചെന്ന് പറയട്ടെ.... " *** ഒരു മയക്കം തെളിഞ് എണീറ്റപ്പോൾ ഇച്ചിരി സുഖം തോന്നി.

ഇന്നലെ രാത്രി എപ്പോഴോ കരഞ്ഞു ഉറങ്ങിയതായിരുന്നു. പിന്നെ രാത്രിയിലെപ്പോഴോ ശരീരമാകെ വേദനിച്ചിട്ട് എഴുന്നേറ്റു..പെട്ടെന്ന് ശ്വാസം കിട്ടാതെ ആയി.. എന്താ അപ്പോൾ ഉണ്ടായതെന്ന് ഓർക്കാൻ കൂടി കഴിയുന്നില്ല.. അപ്പോൾ ആകെ ഒരു പരവേശം ആയിരുന്നു.. അടുത്തുള്ള ആര്യയെ പോലും വിളിക്കാൻ കഴിഞ്ഞില്ല. പിന്നെ എന്താ ഉണ്ടായത് എന്ന് അറിയില്ല. ആകെ മരവിച്ച ഒരു അവസ്ഥയായിരുന്നു. കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലും.. ആരാ ഇങ്ങോട്ടു കൊണ്ടുവന്നതെന്നോ എപ്പോഴാ കൊണ്ടുവന്നതെന്നോ അറിയില്ല.. ആര്യയും വല്യമ്മയും അമ്മയുമൊക്കെ കണ്ണ് തുറന്നപ്പോൾ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഒന്നും അപ്പോഴും വ്യക്തമായിരുന്നില്ല. അപ്പോഴും മയക്കം വിട്ടിരുന്നില്ല വീണ്ടും മയങ്ങി പോയതാ. ഇപ്പോൾ എണീറ്റപ്പോൾ ഒരു സുഖം തോന്നുന്നുണ്ട്...നേരത്തെ കണ്ണ് തുറന്നപ്പോളുണ്ടായ മുറിയല്ല എന്ന് മനസ്സിലായി.. ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോൾ അമ്മയെയും ആര്യയെയും കണ്ടു അടുത്ത്.. "അമ്മേ.." "എണീറ്റോ നീ...ഇപ്പൊ എങ്ങനെ ഉണ്ട് മോളെ.. കുഴപ്പം വല്ലോം ഉണ്ടോ.." "ഇല്ല അമ്മേ.. അച്ഛൻ എവിടെയാ." "അച്ഛൻ വീട്ടിലുണ്ട്. അച്ഛൻ ഒരുപാട് തവണ വിളിച്ചതാ..കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞിട്ടും ഇടക്കിടക്ക് വിളിക്കുന്നുണ്ട്.. ആര്യയുടെ അമ്മയും അച്ഛനും പോയിട്ടുണ്ട്.

അച്ഛനും അമ്മയും ഒക്കെ വെഷമിച്ചിരിക്കല്ലേ. അവരെ അടുത്തേക്ക് പറഞ്ഞയച്ചു. അവരെ ഇപ്പൊ കൊണ്ടു പോയി ആക്കി വന്നേ ഒള്ളു അലേഖ്. ആര്യ മോള് പോകാൻ കൂട്ടാക്കിയില്ല. നിന്റെ അടുത്ത് നിക്കണമെന്ന് പറഞ്ഞു.." "ഹ്മ്മ്..." "മോൾക് കഞ്ഞി എടുക്കട്ടെ അമ്മ.. ഇന്നലെ രാത്രിയും ഒന്നും കഴിക്കാത്തെ അല്ലെ.." "ഹ്മ്മ്.." അമ്മ കഞ്ഞി എടുക്കാൻ വേണ്ടി പോയതും ആര്യ അടുത്ത് വന്നിരുന്നു. "മാഷെവിടെടി.." "ചേട്ടൻ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാൻ പോയതാ. ഇപ്പൊ വരും.." പറഞ്ഞു നാക്ക് ഉള്ളിലേക്കിട്ടതും ആള് വാതിൽ തുറന്നു അകത്തൊട്ട് വന്ന് മരുന്ന് അടുത്തുള്ള മേശയിൽ വെച്ചു എന്നെ ഒന്ന് നോക്കി ചിരിച്ചു.. അത്ര മാത്രം... പിന്നെ അതെങ്കിലും കിട്ടിയല്ലോ എന്നോർത്തിരുന്നു.. അമ്മ വന്ന് കഞ്ഞിയും മരുന്നും തന്നു.. പിന്നാലെ തന്നെ ഒരു നേഴ്‌സ് വന്ന് കയ്യിൽ ഇൻജെക്ഷൻ വെച്ചിട്ടും പോയി.. മാഷടുത്ത് ചെയറിൽ ഫോണിലും കുത്തി കൊണ്ടിരിക്കാ...

ഒന്നെന്നോട് എന്തെങ്കിലും മിണ്ടിയാലെന്താ.. ആകാശം ഇടിഞ്ഞു പൊളിഞ്ഞു ചാടുവോ.. എന്നാലും വേണ്ടിയില്ല ഒന്ന് മിണ്ടിക്കൂടെ.. ഒന്നില്ലെങ്കിലും സുഖല്ലാതെ കിടക്കുവല്ലേ. എങ്ങനെ ഉണ്ടന്നെങ്കിലും ചോദിച്ചൂടെ 😢😢😢.... "അനൂ.... ടീ...." ഞാൻ മാഷിനെ നോക്കിക്കൊണ്ടങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോഴാണ് ആര്യ പതിയെ എന്നെ വിളിച്ചത്.. "എന്താ" " നിന്നെ ഹോസ്പിറ്റലിലേക്ക് ഏട്ടന പൊക്കി കൊണ്ടുവന്നത്. നിന്നെ കോരിയെടുത്ത കൊണ്ടുവന്നത്.. ചേട്ടനും ഒരുപാട് ടെൻഷൻ അടിച്ചിരുന്നു" " സത്യമായിട്ടും" " ഞാൻ എന്തിനാ ഡി നിന്നോട് കള്ളം പറയുന്നത്.സത്യം... " ആര്യ പറഞ്ഞത് കേട്ടപ്പോൾ ഇച്ചിരി സന്തോഷം ഒക്കെ ഉള്ളിൽ വരാതിരുന്നില്ല .എങ്കിലും അത് നേരിട്ട് കാണാനുള്ള ബോധം ഉണ്ടായിരുന്നില്ലല്ലോ എന്ന ഒരു വിഷമം മാത്രം..അതിനുള്ള പരിഹാരം വൈകാതെ തന്നെ ഞാൻ കാണുന്നുണ്ട് 😉😉........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story