ഹൃദയ സഖി .....💓: ഭാഗം 28

hridaya sagi sana part 1

രചന: SANA

"അയ്യോ... തല കറങ്ങുന്നു.. മാഷേ നിർത്ത്... മാഷേ...." "ചേട്ടാ... 😵😱ചേട്ടാ,അവൾക് വയ്യാത്തെയാ... അവളെ ഇവിടെ വെക്ക്..." ആര്യയും കൂടെ ഇടപ്പെട്ടതും മാഷ് എന്നെ കട്ടിലിൽ ഇരുത്തി... എന്താ സംഭവിച്ചതെന്ന് ഇപ്പോഴും ഒരു പിടിത്തവും ഇല്ല.. മാഷ് വരുന്നത് പോലും കണ്ടില്ല.. ഞാൻ പൊങ്ങി പോകുന്നത് മാത്രം അറിഞ്ഞു.. ഹോ ന്റെ തല 😩😵‍💫😇😇.... "ചേട്ടാ... എന്താ ചേട്ടന് പറ്റിയെ.." ആര്യ "നീ ഇതൊന്ന് നോക്കിയേ..." അലേഖ് "ചേട്ടാ.. ഇത്...." "അമ്മോ.. ഇത് ഞാനാ... എന്താ അതിന്... ഹാഹു.. ന്റെ തല ചുറ്റുണു....." "അനൂ.. ഇത് നീയാണോ... ഒറപ്പാണോ..."ആര്യ "പിന്നെ നീയാ ഇത്.. 😬😬.. ഞാൻ തന്നെ ആണ്.. എന്താ അതിന്..." "ചേട്ടാ... ഇത് അതല്ലേ.." "Yes ആര്യ...ഇതത് തന്നെയാ..." "എടി... നീയാണോ ഇത്. ശരിക്കും നോക്ക്.. നീതന്നെ ആണോ..." ആര്യ വന്നു ചുമലിൽ കുലുക്കി കൊണ്ട് ഒരുമാതിരി കണ്ണും തുറുപ്പിച്ചോണ്ട് ചോദിക്കുന്നത് കേട്ട് ശരിക്കും ഇത് ഞാൻ തന്നെ ആണോന്ന് വരെ എനിക്ക് തോന്നി പോയി.. ഇവൾക്കും വല്ല ബാധയും കയറിയോ ഈശ്വരാ.. കുടുംബം സഹിതം വല്ല അസുഖവും ഉണ്ടോ ആവോ.. ഞാൻ കണ്ണും തള്ളി മീനൂനെ നോക്കി.. ഏറെ കൊറേ പിരി പോയി കണ്ണും തള്ളിയ അവളുടെ നിൽപ്പും.. "എടി നിന്നോടാ ചോയ്ച്ചേ.. ഇതൊന്നൂടെ നോക്കിയേച് പറ.. നീ തന്നെ ആണോ ഇത്.."

"ഞാൻ എന്തിനാ ഇത് വീണ്ടും നോക്കുന്നെ.. എനിക്കെന്നെ അറിഞ്ഞൂടെ 😕😕.." "ചേട്ടാ 🤩🤩.... അടി കൈ..." എന്നും പറഞ്ഞു ആര്യ മാഷിന്റെയും അവളുടെയും കൈ കൂട്ടി അടിച്ചു.. രണ്ടും ഹഗ് ചെയ്യുന്നൊക്കെ ഉണ്ട്... ഇതൊക്കെ കണ്ട് ഞാനും മീനുവും അന്തം വീട്ടിരിക്കാ.... "ഞാനേ അമ്മയെ കാണിച്ചേച്ചു വരാവേ... 🥰" അതും പറഞ്ഞു മാഷ് കട്ടിലിൽ നിന്ന് എണീറ്റ് പോകാനായി തുനിഞ്ഞു.. പെട്ടെന്ന് തിരിഞ്ഞു ഒന്ന് നോക്കി എന്റെ അടുത്ത് വന്ന് കവിളിലൊരു കിസ്സും അടിച്ചേച് സൈറ്റ് അടിച്ചു കാണിച്ചു ഒരു പോക്ക്..ഞാൻ കവിളിലും കൈ വെച്ച് കണ്ണും തള്ളി നിന്നു..കണ്ണ് വെളിയിൽ ചാടിയോ എന്തോ... ഇനി എന്റെ കുട്ടിക്കാലത്തെ ഫോട്ടോ കണ്ട് എന്നോട് വല്ല സ്പാർക്കും തോന്നിയതാണോ ആവോ 😕😕... ഈ വട്ടിനോട് ചോയ്ക്കാം.... "എടി.. എന്തൊക്കെടി ഇപ്പോ നടന്നെ..." എനിക്ക് മുന്നേ മീനു ചാടി കേറി ചോദിച്ചു.. "അനൂ..നീയാണ് അതെന്ന് പറഞ്ഞപ്പോ എന്നെക്കാൾ ഏറെ സന്തോഷിച്ചിരിക്ക ഏട്ടനാവും..." "അതെന്തിനാന്ന ചോദിക്കണേ... കൊറേ നേരായി നിങ്ങളെ രണ്ടാളെയും കോപ്രായം കാണാൻ തുടങ്ങീട്ട്.. ഒന്ന് തെളീച്ച് പറയോ.." "എടി... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടെ ഉണ്ട്.. മനപ്പൂർവം പറയാത്തത് ആണെന്ന് പറയാം. ഏട്ടന്റെ ഒരു ഇഷ്ട്ടത്തെ പറ്റി.."

"മാഷിന് പ്രേമോ 😱😱..." "Yes... അത് വെറും പ്രേമമല്ല. ഒരു തരം സൈക്കോ ആയിരുന്നെടി ഏട്ടൻ..." "നീ ഒന്ന് തെളീച്ച് പറയോ ഒന്ന് വേഗം..." "എടി.. ഏട്ടന് നിന്നെയായിരുന്നെടി ഇഷ്ട്ടം... നിന്റെ ഈ ഫോട്ടോ കണ്ടപ്പൊഴാ അത് മനസ്സിലായെ.. ആ ഫോട്ടോയിൽ നിന്നും എത്ര മാറ്റമുണ്ട് നിന്റെ ഈ മുഖം. പെട്ടെന്ന് പിടികിട്ടുന്നെ ഇല്ല..." എന്ന് തുടങ്ങി അവള് പറഞ്ഞ കഥ കേട്ട് വായയും തുറന്നിരുന്നു പോയി.... ഇജ്ജാതി പ്രേമോ ന്റെ ഈശ്വരാ.... 😱😱 "Wow..സത്യാണോ ആര്യ ഈ കേട്ടത്.. ." മീനു "Yes..., ഇപ്പൊ ഞാനും എത്ര ഹാപ്പി ആണെന്നറിയോ..അനൂക്ക് ചേട്ടനെ ഇഷ്ട്ടാണെന്ന് പറഞ്ഞ മുതൽ ചേട്ടന്റെ ഈ ഭ്രാന്ത് മാറാൻ പ്രാർത്തിക്കാത്ത ദിവസല്ല. ഇനി എന്തായാലും അത് വേണ്ട ." "അടിപൊളി love സ്റ്റോറി.."മീനു "ഓഹ്.. അത്ര വല്ല്യ രസമൊന്നും ഇല്ല 😕😕.." "അതെന്താടി നീ അങ്ങനെ പറഞ്ഞെ..നിന്നെയല്ലേ ഇത്രയും കാലം ഏട്ടൻ മനസ്സിലിട്ടോണ്ട് നടന്നെ.." "അതോണ്ട്... 🤨😏😏.." "അതോണ്ടെന്നോ.. എന്ത് തോൽവി ആണെടി നീ.." മീനു "ആ.. ഞാനതു സഹിച്ചു.എന്നെ എത്ര ഇട്ട് വിഷമിപ്പിച്ചിരിക്കണു എന്നറിയോ നിന്റെ ഏട്ടൻ.ഞാൻ ഇതിനൊക്കെ പകരം വീട്ടും നോക്കിക്കോ..." "ഓഹ്... ഇനിയും യുദ്ധം കാണേണ്ടി വരോ ദൈവമേ..." "ആ.. വേണ്ടിവരും.. നിങ്ങൾ വാ.. നമുക്ക് താഴെ പോയി നോക്കാം..മാഷവിടെ എന്തൊക്കെയാ കാട്ടി കൂട്ടുന്നെ നോക്കാം " "നിന്നെ അവിടെ കണ്ടിട്ട് വേണം ഞങ്ങക്ക് കൂടെ വഴക്ക് കേൾക്കാൻ.." "ഇല്ലെന്നേ.. നമുക്ക് കോണി ഇറങ്ങി എത്തി നോക്കാം..അവരെ അടുത്തൊട്ട് പോണ്ട .." "എന്നാ വാ...." Arya __©__ "അമ്മേ..... അമ്മേ...." "എന്താടാ...." "അമ്മേ ഇതൊന്ന് നോക്കിയേ അമ്മ 😍..."

വലിയ കാര്യത്തിൽ അമ്മക്ക് ആ ഫ്രയിം കാണിച്ചു കൊടുത്തതും, ആദ്യം കിട്ടിയത് ഒരു അടി ആയിരുന്നു.. "അവന്റെ ഒരു.... 😬😬കൊറേ കാലമായി ഒരു ചിത്രവും കൊണ്ട് നടക്കുന്നു..വെച്ചിട്ട് പോടാ.. ഇതേതാപ്പോ പുതിയത്.." "അമ്മേ ഞാൻ പറയുന്നൊന്ന് കേൾക്..." "നീ ഒന്നും പറയണ്ട എനിക്കൊന്നും കേൾക്കും വേണ്ട.. നീ ആ ഫോട്ടോയും കൊണ്ട് പോയെ.. എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട..കൊണ്ട് പോടാ..." അമ്മേടെ ഒടുക്കത്തെ കലിപ്പ് കാരണം അവിടെയും ഇവിടെയും ഉള്ളവർ കൂടെ കൂടി എന്ന് പറഞ്ഞാ മതിയല്ലോ... എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്... "അമ്മേ...ഞാനൊന്ന് പറയട്ടെ... ഇത് നമ്മടെ അനുവാ അമ്മേ.. അവളെ മുറിയിൽ നിന്നും കിട്ടിയതാ. അവളാണെന്ന് പറഞ്ഞു... അച്ഛാ ഇത് നോക്കിയേ.. ഈ ഫോട്ടോയിൽ കാണുന്നത് അനുവിന്റെ കുട്ടിക്കാല..." "*സത്യാണോ*..." അമ്മയും അച്ഛനും എക്കോ പോലെ ഒരുമിച്ച് ചോദിച്ചു.. അതെന്ന് ഞാനും തലയാട്ടി കാണിച്ചു.. അനുവിന്റെ അമ്മ വന്ന് എന്റെ കയ്യിലെ ഫോട്ടോ എടുത്ത് നോക്കി, "ഇത് അനു തന്നെ ആണല്ലോ... നീയെന്തിനാ അതിന് ഇവനെ വഴക്ക് പറഞ്ഞെ..." അനുവിന്റെ അമ്മയുടെ ആ ചോദ്യത്തിന് അമ്മ ഉള്ളതൊക്കെ വിവരിച്ചു..

ഞാനിത് പറഞ്ഞപ്പോൾ മുതൽ അമ്മയുടെയും അച്ഛന്റെയും മുഖത്തുണ്ടായിരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമായിരുന്നു... അവരുടേത് മാത്രമല്ല. ചുറ്റും എല്ലാവരും കഥയും കെട്ടിരിക്കുന്നത് കൊണ്ട് എല്ലാവരുടെ മുഖത്തും ഉണ്ട് സന്തോഷം.. ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ആയത് കൊണ്ടായിരിക്കും.. പലരും പല കമന്റും പറയുന്നുണ്ട്. പക്ഷെ എന്റെ മനസ്സ് മുഴുവൻ ആ ഫോട്ടോയിലും കുറച്ചു മുന്നേ അന്തവും വിട്ടോണ്ടിരുന്ന അവളുടെ മുഖവും മാത്രമായിരുന്നു.. പെട്ടെന്നാണ് മൂന്നെണ്ണത്തിനെയും കോണി പടിയിൽ പതുങ്ങി നിൽക്കുന്നതായി ശ്രദ്ധിച്ചത്.. ഞാൻ കണ്ടെന്നു മനസ്സിലാക്കിയതും മൂന്നും കൂടെ ധൃതിയിൽ കയറിപ്പോയി.. ഞാൻ ചിരിച്ചോണ്ട് കാരണവർമ്മാരുടെ നേരെ തിരിഞ്ഞു... സിദ്ധുന്റെ കാര്യം സൂചിപ്പിക്കാൻ വേണ്ടി.... "അച്ഛാ...." "ഹ്മ്മ്... എന്തെ..." "അത് പിന്നെ സിദ്ധാർത്തിനെ അറിയില്ലേ., അവന് നമ്മളെ ആര്യയെ ഇഷ്ട്ടാണ്.. അവനെന്നോട് അതിനെ കുറിച്ച് പറഞ്ഞായിരുന്നു.. പക്ഷെ ഞാൻ അവളുടെ ചേട്ടനാണെന്ന കാര്യം അറിയില്ല.. അവൻ ഇന്ന് വിളിച്ചപ്പോ ഞാൻ പറഞ്ഞായിരുന്നു ആര്യയുടെ വീട്ടുക്കാരെ അറിയാം ഞാൻ സംസാരിച്ചു ഒരു പെണ്ണ് കാണൽ ഒരുക്കി തരാൻ വേണ്ടി ശ്രമിക്കാമെന്ന്..

അച്ഛന്റെയും മുത്തച്ഛന്റെയും ഒക്കെ അപിപ്രായം എന്താ.. എല്ലാരും എന്ത് പറയുന്നു.." "നല്ല പയ്യനാണോ ടാ..." മുത്തച്ഛൻ "അതെ അച്ഛാ.. ഇവൻ പറഞ്ഞു കേട്ടിട്ടുണ്ട് അവനെ കുറിച്.. നല്ല പയ്യൻ തന്നെയാ. പക്ഷെ ഒരു പെണ്ണ് കാണലെന്നൊക്കെ പറയുമ്പോ, ഇത്ര പെട്ടെന്ന് വേണോ.." "ആര്യയെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു.. അച്ഛൻ നാളേക്ക് പെർമിഷൻ തന്നാൽ മതി അവന്റെ വീട്ടിലെ നമ്പർ ഞാൻ തരാം.." "അതല്ലടാ.. പെട്ടെന്ന് വന്ന് നാളെ പെണ്ണ്കാണൽ നടത്താൻ പറഞ്ഞാലെങ്ങനെയ.." "വൈകിയ പ്രശ്ന.. നാളെയാണ് ബെസ്റ്റ് ടൈം എന്നെനിക്ക് തോനുന്നു.. പിന്നെ ഉള്ള two ഡേയ്‌സ് കോളേജിലേക് പോകാനുള്ള കാര്യങ്ങൾക്കു പിന്നാലെ നടക്കണം.. കോളേജ് തുറന്നാൽ അവൻ എന്തായാലും സത്യം അറിയും. കാരണം ഞങ്ങൾ ഒരുമിച്ചാവില്ലേ പോകുന്നത്..." "അല്ലടാ അവന് ആരൊക്കെ ഉണ്ട്.." അമ്മ "അമ്മയും അച്ഛനും പിന്നെ ഒരു ചേച്ചിയും മാത്രേ ഒള്ളു. ചേച്ചിക്ക് ഒരു കുട്ടിയുണ്ട്.." "ഹ്മ്മ്... അച്ഛനെന്ത് പറയുന്നു അച്ഛാ..." Amma "ഞാനെന്ത് പറയാനാ മോളെ. നിങ്ങടെ മോളെ കാര്യമല്ലേ.."മുത്തച്ഛൻ "എങ്കിലും നാളെ അവര് വരുന്നതിനെ കുറിച്ചെന്താ അച്ഛന്റെ അഭിപ്രായം.." "വന്നോട്ടെ..നമ്മടെ കൊച്ചിനും ഇഷ്ട്ടായാ ഉറപ്പിക്കണം.. അത്രതന്നെ..." "എങ്കി നീ അവനെ വിളിച്ചു പറഞ്ഞേക്ക്.. പിന്നെ അവന്റെ വീട്ടിലെ നമ്പർ താ.. ഞങ്ങളും അങ്ങോട്ട് വിളിക്കണം അതാ അതിന്റെ ഒരു മര്യാത..."

"ഹാ....പിന്നെ അമ്മേ.. അമ്മ ആര്യയോട് പറഞ്ഞേക്ക് നാളെ ഒരു കൂട്ടർ വരുന്നുണ്ടെന്ന്. സിദ്ധു ആണെന്ന് പറയണ്ട. അത് ഞാൻ പറഞ്ഞോളാം..." അതും പറഞ്ഞു അച്ഛന് നമ്പർ കൊടുത്ത് ഞാൻ സിദ്ധു വിനു വിളിച്ചു കാര്യം സൂചിപ്പിച്ചു.. അവരുടെ വീടിന്റെ ലൊക്കേഷൻ അയച്ചു തരാം എന്ന് പറഞ്ഞു അയച്ചു കൊടുത്തതും അവന്റെ കാൾ ഇങ്ങോട്ട് വന്നു.. "എടാ.. ഇതിച്ചിരി ദൂരെ ആണല്ലോടാ അവളെ വീട്.." "ഹാ... ആണ്,ഹോസ്റ്റലിൽ ആണ് അവള് നിൽക്കുന്നത്.ലീവായത് കൊണ്ട് അവളെ വീട്ടിൽ വന്നതാ.. ഇച്ചിരി ദൂരയ വീട്.. ഒരു രണ്ട് മണിക്കൂർ യാത്ര.." "അല്ല നിനക്കെങ്ങനെ അപ്പൊ അവരെ പരിജയം..." "ഞങ്ങൾ മുന്നേ താമസിച്ചത് അവിടെ അടുത്താണ്...അല്ലാ അവിടേക്ക് വിളി വന്നില്ലേ അച്ഛന്റെ.." "ആ.. വന്നു വന്നു..." "ഇപ്പൊ സന്തോഷായില്ലേ.." "പിന്നെ ആവാതെ.." "ഹാ ഇനി നാളെ കുറച്ചൂടെ കൂടിക്കോളും 😁.." "അവളെ പ്രതികരണം എന്താവുമെന്നാലോജിചിട്ടാ പേടി.." "അതിനെ കുറിച്ചൊന്നും നീ ആലോചിക്കണ്ട.ഒന്നും ഉണ്ടാവില്ല.." "അല്ല.നീയും ഉണ്ടാവില്ലേ എന്റെ കൂടെ.. ഉണ്ടാവണം ട്ടോ.." "ഏയ്.. അത് പറ്റില്ല. നാളെ എനിക്കൊരുപാട് പണി ഉള്ളതാ.. ഞാനിപ്പോ ബിസി ആണ് മോനെ..നിന്റെ ചേച്ചിയെയും കൂട്ടിക്കോണ്ടു കൂടെ. വിളിച്ചു പറഞ്ഞേക്ക്.. നീ വെച്ചേ..എനിക്ക് തിരക്കുണ്ട്.."

"ഏയ്.. പ്ലീസ്.. നാളത്തെ പരിപാടി ഒഴിവാക്..." "പറ്റത്തില്ല മോനെ... ശരി ഞാൻ വെക്കുവാ..." അതും പറഞ്ഞു വേഗം ഞാൻ ഫോൺ വെച്ച്.. ഹോ ഒരു കള്ളം പറഞ്ഞുണ്ടാക്കാനുള്ള പാട്.... നാളത്തോടെ ഇതിനൊരു തീരുമാനം ആവോലോ.. ആശ്വാസം.. പിന്നെ നാളത്തേക് വേണ്ടി സാധനങ്ങളൊക്കെ വാങ്ങിക്കാനായി ബുള്ളറ്റും എടുത്ത് ഇറങ്ങി.. പിന്നെ രാത്രിയാണ് വീട്ടിലെത്തിയത്.. __♥️__ കിടന്ന് കിടന്ന് മടുത്തു... ഇവിടുന്ന് എണീറ്റ ചീത്ത തുടങ്ങും... ഇത് വരെ ഉറക്കമായിരുന്നു.. ഇപ്പൊ അങ്ങ് എണീറ്റെ ഒള്ളു.. റൂമിൽ ആര്യയുണ്ട് ജനലിലൂടെ പുറത്തേക്കും നോക്കി ഇരിക്കണു.. മീനു പോയി തോന്നുന്നു.. നേരം ഇരുട്ടിയിട്ടുണ്ട്... ആര്യ ഈ ലോകത്തൊന്നും അല്ലാന്നാ തോന്നുന്നേ... "ഡീീീ......." എന്റെ പെട്ടെന്നുള്ള വിളിയിൽ ആളൊന്നു നെട്ടിയിട്ടുണ്ട്.. അവള് പെട്ടെന്ന് എന്നെ നോക്കിയതും അവളെ കണ്ണിൽ നിന്നും വെള്ളം ഒലിച്ചിറങ്ങി .. ഞാൻ കാണാതിരിക്കാൻ വേണ്ടി വേഗം തിരിഞ്ഞു നിന്ന് കണ്ണ് തുടക്കുന്നുണ്ട്..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story