ഹൃദയ സഖി .....💓: ഭാഗം 29

hridaya sagi sana part 1

രചന: SANA

"ആരൂട്ടി... എന്താടി.. എന്താ പറ്റിയെ നിനക്ക്.." "ഏയ്.. ഒന്നുല്ലല്ലോ. എന്തെ..." "അത് വെറുതെയാ.. നീ കരഞ്ഞത് ഞാൻ കണ്ടു.." "ഏയ്‌..അത് കണ്ണിൽ കരട് പോയതാടി ബുദ്ധുസെ..." "എന്തിനാ നീ എന്നോട് കള്ളം പറയുന്നെ.. പറയെടി എന്താ പ്രശ്നം.. എന്തോ ഉണ്ടായിട്ടുണ്ട്.." "അത്...." അവള് പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നേ മാഷ് മുറിയിലേക്ക് വന്നു.. കഞ്ഞിയും കൊണ്ടാണ് വരവ്...ഞാൻ മൈന്റ് ചെയ്യാൻ പോയില്ല.. മാഷ് കട്ടിലിനടുത്തുള്ള ടേബിളിൽ പത്രം വെച്ചു ഞങ്ങളെ ഒന്ന് ഇരുത്തി നോക്കി ആദ്യം.. ആര്യയെ ആണ് കൂടുതൽ നോക്കുന്നെ.. അവളാണെൽ മാഷിനെ നോക്കുന്നെ ഇല്ലാ.. ഇനി ഇവര് രണ്ട് പേരും കൂടെ വഴക്കിട്ടോ ആവോ..😕 "ഡീ... ഈ കഞ്ഞി എടുത്ത് കുടിച്ചേ.." "ആ.. ഞാൻ കുടിച്ചോണ്ട് 😏😏..." "ഹാ.. കുടിക്കെന്നാ 🤨🤨..." "മാഷ് പൊക്കോ, ഞാൻ എടുത്ത് കുടിച്ചോണ്ട്.." "അതെന്താ ഞാനുണ്ടേൽ നീ കുടിക്കില്ല.. 😉.." "ഇല്ല്യ.." "അതെന്താ അങ്ങനെ.." "സൗകര്യം ഇല്ലാഞ്ഞിട്ട്.. എനിക്ക് നിങ്ങൾ കൊണ്ടന്ന കഞ്ഞിയും വേണ്ട.എന്റെ അമ്മ കൊണ്ടന്നോളും എനിക്ക്.." "ഇപ്പൊ കൊണ്ടരും നോക്കി നിന്നോ.. നിന്റെ അമ്മേന്റെന്ന് ആണ് ഞാനിത് വാങ്ങി കൊണ്ട് വന്നേ..മരുന്ന് കുടിക്കാനുള്ളതാ കളിക്കാതെ നീ ഇത് കുടിച്ചേ.." "എനിക്ക് വേണ്ട.." "കുടിക്കെടി ഇത് 😬😬😬.

." എനിക്ക് വേണ്ടന്നും പറഞ്ഞു തിരിഞ്ഞിരുന്നപ്പോ മാഷ് കലിപ്പ് മോടങ് ഓണാക്കി.. കഞ്ഞി ടേബിളിൽ നിന്നെടുത്ത് സ്പൂണിൽ കോരി എനിക്ക് നേരെ നീട്ടി കണ്ണുരുട്ടിയുള്ള നിൽപ്പ ഇപ്പൊ... "ഞാൻ കുടിച്ചോണ്ട്.." "ഇനിയിപ്പോ നീയങ്ങനെ കുടിക്കണ്ട.. വായ തുറക്കെടി 🤨😬😡😡..." __^^^^__ മരിയാതക്ക് പറഞ്ഞപ്പോ ലവള് മനുഷ്യനെ ഇടങ്ങേറാക്ക.. അപ്പൊ പിന്നെ കലിപ്പ് മുഖത്തെടുക്കലെ രക്ഷ ഒള്ളു.. ഇപ്പൊ നല്ല കുട്ടിയായി വായ തുറന്ന് തരുന്നുണ്ട്..അങ്ങനെ വഴിക്ക് വാ മോളെ.. നിന്നെ മെരുക്കാനുള്ളതൊക്കെ എന്റെ കയ്യിലുണ്ട് പെണ്ണെ 😁😁... "ഹം.. ഗുഡ്.. ന്നാ ഇനി ആ മരുന്ന് എടുക്ക്..." "അയ്യോ.. ഞാൻ കുടിച്ചോളാ മാഷേ.. ഇപ്പൊ വയർ പൊട്ടും.. കുറച്ചു കഴിഞ്ഞു ഞാൻ കുടിച്ചോളാം മാഷേ.plzz..." "ശരി..എന്നെ ഒരു പ്രാവിശ്യം കൂടെ വഴക്ക് പറയിപ്പിക്കരുത് കേട്ടല്ലോ.." "ഉവ്വ്..." "ഹ്മ്മ്..." ഒന്നമർത്തി മൂളി ഞാനാ പാത്രങ്ങളും എടുത്ത് താഴോട്ടിറങ്ങി... " __♥️__ "ഡീ... എന്താടി നിനക്ക്.. കുറെ നേരായി ഞാൻ ശ്രദ്ധിക്കുന്നു..." മാഷ് പോയി കഴിഞ്ഞു..കുറെ നേരം ആയിട്ടും ഓരോന്ന് ആലോചിച് എന്റെ അടുത്ത് കിടക്കണ ആര്യയെ കണ്ടപ്പോ എന്തൊക്കെയോ കാര്യമായിട്ട് അവൾക് പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി.. ഞാൻ ചോദിച്ചതും അവള് എനിക്ക് നേരെ തിരിഞ്ഞു.

. "അത്.., നാളെ എന്നെ ആരോ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു.." "Wwhaatt 😱😱... പെണ്ണ് കാണാനോ..."." "ഹ്മ്മ്..😥 എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട അനൂ...😔😢😢 " "ഏയ്‌... കരയല്ലേ നീ.. ഞാനറിഞ്ഞില്ലല്ലോ എന്നിട്ട്. ഇങ്ങനെ ഒരു സംഭവം ഇവിടെ നടക്കാൻ പോവാ.. മാഷും സപ്പോർട് ആണോ ഡി.." "ഹ്മ്മ്... 😢😢എനിക്ക് വയ്യ അനൂ.. നീ പറയോ ആരോടെങ്കിലും ഇത് വേണ്ടെന്ന്.." "ഏയ്.. നീ ഇങ്ങനെ കരഞ്ഞാലെങ്ങനെയാ... ഒന്നും ഉണ്ടാവില്ല. പെണ്ണ് കാണാൻ വരുന്നു എന്നല്ലേ പറഞ്ഞെ. കല്യാണമൊന്നും നടത്തില്ലല്ലോ.. അവര് വന്നു പോകട്ടെ.. നീ ഇങ്ങനെ കരയല്ലെടി..." കൊറേ കരഞ്ഞു അവളൊന്നു ശാന്തമായി.. ഞാൻ ആലോചിക്കുന്നത് അതല്ല.മാഷിത് എന്ത് കണ്ടിട്ടാ ആവോ.. മാഷിനറിയില്ലേ ഇത് സിദ്ധാർഥ് സാറിന്റെ പ്രോപ്പർട്ടി ആണെന്ന്.. 🤨.. ഇനി മാഷ് പ്ലാൻ ചെയ്ത് വല്ല കളിയും കളിക്കുവാണോ.. അതിനാണ് സാധ്യത... ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കണ നേരം ആര്യ എഴുനേറ്റ് പുറത്തേക്ക് പോവാൻ നിന്നു... "നീയെങ്ങോട്ടാ.." "ഞാൻ ചേട്ടനെ കാണാൻ.." "ഞാനും വരാം.." "വേണ്ട.. നിന്നെ താഴെ കണ്ടാൽ അതിനും വഴക്ക് കേൾക്കും.ഞാൻ പെട്ടെന്ന് വരാം.." അതും പറഞ്ഞു അവള് പുറത്തേക്ക് പോയി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story