ഹൃദയ സഖി .....💓: ഭാഗം 30

hridaya sagi sana part 1

രചന: SANA

നാളത്തെ പരിപാടിയെ കുറിച്ച് ഓരോന്നൊക്കെ ചിന്തിച് തായേരിയിലെ പടിയിൽ ഇരിക്കുമ്പോഴാണ് ആര്യ അങ്ങോട്ട് വന്നത്.. "ഹാ.. എന്തെടി.. കിടക്കാനിയില്ലേ.. അനു മരുന്ന് കുടിച്ചോ..." "ഹ്മ്മ്..കുടിച്ചു" "എന്തെ.. ഇവിടെ വന്ന് നിക്കണു.." "ഞാനൊരു അദികപ്പറ്റ് ആയോ ചേട്ടാ ഇപ്പൊ.." " എന്താ മോളെ നീ അങ്ങനെ പറയുന്നത്.നീ എങ്ങനെ ചേട്ടന് അദികപ്പറ്റ് ആവുന്നെ.." "പിന്നെ..,പിന്നെ എന്തിനാ എന്റെ സമ്മതമില്ലാതെ ഇങ്ങനെ ഒരു ചടങ്ങ് നടത്തുന്നത്. എന്നെ ഒഴിവാക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.." "അങ്ങനെ ഒന്നും അല്ല മോളെ. നാളെ അവര് വരും.. കാണും, ഉറപ്പിക്കും അത്രേ ഒള്ളു.. നാളെ നിന്റെ ഈ മൂടോക്കെ മാറിക്കോളും ഉറപ്പാ.." "ഇല്ല ചേട്ടാ.. എനിക്ക് പറ്റില്ല. എനിക്ക്.., എനിക്കൊരു ഇഷ്ടം ഉണ്ട് ചേട്ടാ..ഞാൻ ചേട്ടനോടത് പറയണം എന്ന് കരുതി നിൽക്കുവായിരുന്നു.." അവള് പറയുന്നത് കേട്ടതും ഇരുന്നിടത്ത് നിന്ന് ഞാൻ നെട്ടി എണീറ്റു. " സത്യമാണോ ഡി നീ പറയുന്നേ.. 😬 സത്യമാണോ എന്ന്😡.. " ദേഷ്യത്തിൽ അവളെ ചുമലിൽ കുലുക്കിക്കൊണ്ടാണ് ഞാനത് ചോദിച്ചത്.. "ആണ് .. സമയമനുസരിച്ചു ചേട്ടനോട് ആദ്യം ഇതിനെ കുറിച്ച് പറയണമെന്ന് കരുതി നിന്നിരുന്നതാ ഞാൻ.പക്ഷേ ചേട്ടൻ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് ഞാൻ കരുതിയില്ല.. എനിക്കീ പ്രപ്പോസൽ വേണ്ട ചേട്ടാ..."

"മിണ്ടരുത് നീ..ഇതുവരെ ഞാൻ വിശ്വസിച്ചിരുന്നത് നിനക്ക് അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല എന്നാ.. എന്നിട്ടിപ്പോ എന്റെ പ്രതീക്ഷ ഒക്കെ തെറ്റിച്ചു കൊണ്ട് എന്താ നീ ഈ പറയുന്നേ.. എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട..മിണ്ടാതെ നാളെ ഒരുങ്ങി നിന്നോണ്ടു.. കേട്ടല്ലോ..." "ഇല്ല ചേട്ടാ, പറ്റില്ല..ഒരിക്കലും പറ്റില്ല.. എന്നെ ചേട്ടനൊന്ന് മനസ്സിലാക്ക്..." എന്നും പറഞ്ഞോണ്ട് അവളെന്നെയും കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.. ഷേ.. ഒരിക്കലും ഞാൻ ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചതേ അല്ലല്ലോ.. ഇനി ഞാൻ എന്ത് ചെയ്യും.. സിദ്ധുവിനോട് ഞാനെന്തു പറയും.. ഇവളുടെ കരച്ചിൽ ആണെങ്കിൽ കണ്ടു നിൽക്കാനും കഴിയുന്നില്ല. "ഡീ കരയല്ലേ... ഇങ് നോക്കിയേ... നോക്ക്..." "Plzz ചേട്ടാ... നിക്ക് ഈ പ്രപ്പോസൽ വേണ്ട..ഞാൻ ഇതുവരെ ഒന്നിനു വേണ്ടിയും ഇത്രക്ക് വാശി കാണിച്ചിട്ടില്ലല്ലോ.. എന്നെ കൈ വിടല്ലേ ചേട്ടാ plzz..." "എന്താ നീ കൊച്ചു പിള്ളേരെ പോലെ..ന്റെ ഒരേ ഒരു പെങ്ങളല്ലേ നീയ്.. ഇങ്ങനൊക്കെ കേട്ട ഏത് ചേട്ടൻമാരും വഴക്ക് പറയും. എന്ന് വെച്ചു നിന്നെ കൊണ്ട് വേറെ ഒരാളെ കൊണ്ട് കെട്ടിക്കുവൊന്നും ഇല്ലാ ഈ ചേട്ടൻ.. ഞാൻ കരുതി നിനക്ക് അങ്ങനെ ഒന്നും ഇല്ലെന്ന്.. നിന്നോട് ചോദിക്കാതെ ഞാനിങ്ങനെ ഒരു തീരുമാനം എടുത്തത് എന്റെ ഭാഗത്തുള്ള മിസ്റ്റേക്ക് ആണ്.. സാരല്ല പോട്ടെ.. നീ ഇങ്ങനെ കരയല്ലേ..നമുക്ക് ശരിയാക്കാം ട്ടോ.. കണ്ണ് തുടച്ചേ...

ഹ്മ്മ് അല്ല,ആട്ടെ ആരാ കക്ഷി..നിനക്കാരെയാ ഇഷ്ട്ടം. കോളേജിലെ ആരെങ്കിലും ആണോ ." "അത്.., അത് നമ്മളെ സിദ്ധാർഥ് സാറില്ലേ.. സാറിനെ.. " " ഹേ... ആരാ... 😱..സിദ്ധുവോ.. " "ഹ്മ്മ്.. സാറിനും എന്നെ ഇഷ്ട്ടാ.. എന്നോടാ ഇങ്ങോട്ട് വന്നാ ആദ്യം പറഞ്ഞെ.. ഞാൻ ചേട്ടനോട് സംസാരിച്ചിട്ട് എന്റെ തീരുമാനം അറിയിച്ചാൽ മതീന്ന് കരുതിയതാ..സാറോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല " "ഓഹ്.. Thank god..ഹോ വെറുതെ ടെൻഷൻ അടിച്ചു..ഇപ്പോഴാടി ആശ്വാസായെ.. എടി ബുദ്ധുസെ അവനാടി നാളെ നിന്നെ കാണാൻ വരുന്നത്. എന്റെ നല്ല ജീവനങ് പോയി കിട്ടി.. നാളെ നീ അവനെ കാണുമ്പോ ഒന്ന് സർപ്രൈസ്‌ ആയിക്കോട്ടെ എന്ന് കരുതിയിരുന്നു....അവന് നിന്നെ ഇഷ്ടമുള്ള കാര്യം എന്നോടവൻ ആദ്യമേ പറഞ്ഞിരുന്നു.പക്ഷേ നമ്മൾ അനിയത്തിയും ഏട്ടനും ആണെന്ന കാര്യം അറിയില്ല.എന്തൊക്കെയോ കള്ളം പറഞ്ഞാ പെണ്ണ് കാണൽ വരെ ഇപ്പൊ ഞാൻ എത്തിച്ചേ...നിന്നോട് അവൻ അവന്റെ മനസ്സ് തുറന്നപ്പോ നീ വേറെ ഒരാളെ ഇഷ്ട്ടമുണ്ടെന്ന് പറഞ്ഞതും അവനെന്നോട് പറഞ്ഞായിരുന്നു.. ഞാൻ നീ അത് ചുമ്മാ പറഞ്ഞതാവുമെന്ന് കരുതിയ ഇത്രയും കൊണ്ടെത്തിച്ചത്.പക്ഷെ പ്രതീക്ഷ തെറ്റിച്ചല്ലേ നീ ഇപ്പൊ വന്നൊണ്ട് എന്നോടിത് പറഞ്ഞെ.. ഹു..

ഞാൻ ശരിക്കും പേടിച്ചു പോയെടി... ഞാൻ ഇനി അവനോടെന്ത് സമാധാനം പറയുമെന്ന് കരുതി നിക്കുവായിരുന്നു ." "സത്യാണോ ചേട്ടാ..." "ആടി.. ഞാനെന്തിനാ നിന്നോട് കള്ളം പറയുന്നേ...ഇപ്പൊ നിനക്ക് സന്തോഷായില്ലേ " അതിന് മറുപടി ആയി അവളെന്നെ മുറുക്കി ഹഗ് ചെയ്യുവാണ് ചെയ്തത്... "എങ്കി പോയി ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക്.. നാളെ രാവിലെ എണീറ്റാൽ ഒരുപാട് പണി ഉണ്ടാവും ചെയ്യാൻ.." "ഹ്മ്മ്... ഞാൻ പോവാ... ☺️☺️.." "അവളെന്തിയെ ഉറങ്ങിയോ.." "ഇല്ലാ..ഞാൻ അവളോട് എന്റെ കൂടെ വരണ്ടെന്ന് പറഞ്ഞതാ ." "ഹാ ശരി.. ശരി.. നീ അവളോടും പറഞ്ഞേരെ സിദ്ധു ആണ് വരുന്നേ എന്ന്.. അവളൊന്നും അറിഞ്ഞിട്ടില്ല.. " __😍___ "എന്താടി പോയ പോലെ അല്ലല്ലോ നിന്റെ തിരിച്ചു വരവ്..മുഖത്ത് സന്തോഷം കാണുന്നുണ്ടല്ലോ..." "നാളെ ഇങ്ങോട്ട് വരുന്നേ ആരാന്നറിയോ നിനക്ക്.." "ഇല്ലാ.. ഞാൻ നിന്നെ കാണാൻ വരുന്നുണ്ടെന്ന് അറിയുന്നത് തന്നെ നീ പറഞ്ഞപ്പോഴാ .. മറ്റൊന്നും ഞാൻ അറിഞ്ഞിട്ടില്ല.. അല്ലാ.. ഇതുവരെ സങ്കടം ആയിരുന്നല്ലോ മുഖത്ത്. ഇപ്പോ അത് മാറി സന്തോഷായല്ലോ.. പെണ്ണ് കാണൽ മുടങ്ങിയാ.." "പോടീ... അതൊന്നും അല്ല.. നാളെ എന്നെ കാണാൻ വരുന്നത് സിദ്ധാർഥ് സാറാ..." "സത്യാണോ..." "Yes..,ചേട്ടൻ പറഞ്ഞതാ.."

"അല്ല., അതിനെന്താ നിനക്കിത്ര സന്തോഷം.. നിനക്കതിനു സാറേ ഇഷ്ട്ടം അല്ലല്ലോ.." "ഒന്ന് പോടീ. എനിക്കിഷ്ട്ടാ😌😌 ." "അ.. അ.. അ.. ആ.. അത് കൊള്ളാലോ.. ചുമ്മാ പുറത്ത് ഇഷ്ട്ടം ഇല്ലെന്നും പറഞ്ഞു അകത്ത് ഇഷ്ട്ടം കൊണ്ട് നടക്കുവാല്ലേ.." "അങ്ങനൊന്നും അല്ല. എനിക്ക് ആദ്യമേ ഇഷ്ട്ടായിരുന്നു..പിന്നെ ചേട്ടനോട് ആദ്യം പറയാം എന്നിട്ട് നിന്നോടൊക്കെ പറയാമെന്നു കരുതി.." "ഹ്മ്മ്.. ഹ്മ്മ്.. ആയിക്കോട്ടെ ആയിക്കോട്ടെ.. എന്തായാലും നീ ഇപ്പൊ കിടക്കാൻ നോക്ക്.. നാളെ നേരത്തെ എണീക്കണം നമുക്ക് ." ___©__ രാവിലെ നേരത്തെ തന്നെ എണീറ്റ് ഞാനും ആര്യയും ഒരു കുളി പാസ്സാക്കി...മീനുവിനോടും വരാൻ പറഞ്ഞായിരുന്നു.. അതോണ്ട് ഞങ്ങടെ കുളി കഴിഞ്ഞപ്പോഴേക്ക് അവളും ഹാജറായി.. അമ്മമ്മരൊക്കെ അടിക്കലും, തുടക്കലും, വെപ്പും ഒക്കെ ആയി അവരുടേതായ പണിയിലാണ്..ഒരു പത്ത് പന്ത്രണ്ട് മണിക്ക് ഉള്ളിലാണ് അവര് വരുന്നതെന്ന് പറഞ്ഞു കേട്ടു..എങ്കിലും നമ്മള് നമ്മളെ പരിപാടി എത്രയും നേരത്തെ തുടങ്ങാൻ പറ്റോ അത്രയും നേരത്തെ തുടങ്ങും.. എങ്കിലേ അവരെത്തുമ്പോഴേക്ക് ഞങ്ങടെ പരിപാടി കഴിയൂ 😁😁😁.. മുത്തശ്ശി ആര്യക്ക് ഒരു സാരി കൊണ്ടെന്നു കൊടുത്ത് അതുടുക്കാൻ പറഞ്ഞു... ഒരു ബ്ലാക്ക് ഗ്രേ എംബ്രോയ്‌ഡ് സിൽവർ സ്റ്റോൺ നെറ്റ് സാരി.കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് .

ഈ പരിപാടി കഴിഞ്ഞിട്ട് വേണം എനിക്കിത് അടിച്ചു മാറ്റാൻ 😝😝😝😛😜 ഞങ്ങൾ രണ്ടും കൂടെ ചേർന്ന് അവളെ ആ സാരി ഉടൂപ്പിച്ചു സിമ്പിൾ ആയി മേക്കപ്പും ചെയ്ത് അങ് സുന്ദരിയാക്കി.. "ഹോ.. ഇവളെ ഇന്നന്നെ സിദ്ധാർഥ് സാർ എടുത്തോണ്ട് പോവോ എന്നാർക്കറിയാം.." "ഒന്ന് പോടീ.." Arya "സുഖിപ്പിക്കാൻ പറഞ്ഞതല്ല, കാര്യം പറഞ്ഞതാ..പിന്നെ ഞങ്ങളല്ലേ ഒരുക്കിയേ ഇങ്ങനെ വരു.. ഏത് വൃകൃതമായ രൂപവും ഞങ്ങൾ സുന്ദരമാക്കി മാറ്റും.." "മതി മതി സ്വയം പൊക്കിയത്.. അല്ലാതെ ഞാൻ ഗ്ലാമർ ഉള്ളത് കൊണ്ടൊന്നും അല്ലാ ല്ലേ.."arya "ഏയ്.. ആര് പറഞ്ഞു.. ഞങ്ങൾ മാറ്റിച്ചത് കൊണ്ട.." "ഉവ്വ്.. എങ്കി അങ്ങനെ തന്നെ ആവട്ടെ😏 .." പിന്നെ ഞങ്ങൾ മൂന്നും കൂടെ മുകളിൽ നിന്നും താഴോട്ട് ഇറങ്ങി ചെന്നു.. ആര്യ നിലത്തൊന്നും അല്ല ഇപ്പൊ..എയറിലാണ് എയറിൽ 😂😂... മാഷിനെ ഇതുവരെ ആയിട്ട് ഒരുപ്രാവിശ്യം ഏറ്റേ കാണാൻ പറ്റിയൊള്ളു. അതും ഒരു ഒറ്റനോട്ടം.. ആള് ഭയങ്കര ബിസി ആണ്.. എന്താണാവോ അതിനുമാത്രം പണി.. ആഹാ പറഞ്ഞു നാവെടുത്തില്ല ആളിങ് എത്തിയല്ലോ. കുളിയും കഴിഞ്ഞു നല്ല കരയൊക്കെ ഉള്ള മുണ്ടും ഷർട്ടും ഒക്കെ ഉടുത്താണ് വരവ്..വായിനോക്കി ഇരിക്കാനായൊക്കെ തോന്നുന്നുണ്ട്.. പിന്നെ ഇങ്ങോട്ടാണ് ആശാന്റെ വരവ്. അതോണ്ട് സംയമനം പാലിച്ചു 😌😌 "ചേട്ടന്റെ കുട്ടി സുന്ദരി ആയല്ലോ..ഇന്നെന്നെ നിന്നെ വേണമെന്ന് പറയോ സിദ്ധു.." "ഒന്ന് പോ ഏട്ട...🙈🙈" "അയ്യട.. പെണ്ണിന്റെ നാണം കണ്ടില്ലേ.

ഇന്നലെ എന്തായിരുന്നു അവളുടെ ഒരു മോങ്ങല് എന്നറിയോ.." "ആ... എന്നോട് ആദ്യമേ പറഞ്ഞിരുന്നേൽ മോങ്ങില്ലായിരുന്നലോ.." "പറയാതോണ്ടല്ലേ ഇപ്പൊ നിനക്ക് അവനെ ഇഷ്ട്ടമുള്ള കാര്യം ഞങ്ങൾ നേരത്തെ അറിഞ്ഞത്. അല്ലേൽ അറിയുമായിരുന്നോ.." "ഈ.. 😁😁" "ചിരിക്കണ്ട നീ..,, അല്ലടി നീ മരുന്ന് കുടിച്ചോ.." ആര്യയോട് സംസാരിച്ചോണ്ടിരിക്കുന്നതിനിടെ പെട്ടെന്നായിരുന്നു ആള് എനിക്ക് നേരെ ചോദ്യം എടുത്തിട്ടത്.. "ആ.. കുടിച്ചു.." "എങ്കി അതികം പരക്കം പായാനൊന്നും നിക്കണ്ട.. അടങ്ങി നിന്നോണ്ടു. ഇന്നിപ്പോ ഇങ്ങനെ ആയത് കൊണ്ടാ,അല്ലേൽ ഇന്നും നിന്നെ കൊണ്ട് റസ്റ്റ്‌ എടുപ്പിക്കുവായിരുന്നു.. കേട്ടല്ലോ അടങ്ങി ഇരുന്നോണ്ടു.." "ആ.. എന്നെ ഞാൻ നോക്കിക്കൊണ്ട് .." "നോക്കിയാ കാണാം.." "ങേ.. ബ്ലാ 😒😏😏...." മാഷിന്റെ നേരെ കൊഞ്ഞനം കുത്തി ഞാൻ തിരിഞ്ഞു നിന്നു.. ഒന്ന് കൂർപ്പിച്ചു നോക്കി ആള് അവിടെന്ന് പോയത് ഞാൻ എടക്കണ്ണിട്ട് നോക്കി മനസ്സിലാക്കി 😜 ഒരഞ്ചു മിനുട്ട് കഴിഞ്ഞതും സിദ്ധാർഥ് സാറും കുടുംബവും എത്തി.. അവരെ അകത്തൊട്ട് ക്ഷണിക്കാൻ അച്ഛന്മാരൊക്കെ പോയി..മാഷിനെ ആ വഴിക്ക് കണ്ടില്ല.. അവരെ അകത്തേക്ക് വരുത്തി ഓരോന്നൊക്കെ സംസാരിച്ചു ഇരിക്കുന്നതിനിടെ ആര്യയെ എല്ലാരും കൂടെ ഉന്തി തള്ളി അങ്ങോട്ട് പറഞ്ഞയച്ചു..ചായ ട്രേയും കൊണ്ട് നല്ല സിനിമാ സ്റ്റൈലിൽ തന്നെ അവള് കൊണ്ട് പോയി കൊടുത്തു 😅😅.

. അവള് ഞങ്ങൾ വിചാരിച്ചതിനേക്കാൾ പുലിയ..സിദ്ധാർഥ് സാർ അവളുടെ സാറിനോടുള്ള നോട്ടവും ചിരിയുമൊക്കെ കണ്ട് കിളിപ്പോയ നിർത്താ.ആര്യന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ചിരി ഒന്നും പ്രതീക്ഷിച്ചില്ല തോനുന്നു.. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു സാറേ...😂 ആര്യ ചായ കൊടുത്ത് കുറച്ചപ്പുറത്തേക്കായി മാറി നിന്നു.. തല്കാലത്തേക്ക് ഒളിഞ്ഞു നോട്ടം മതിയാക്കി ഞാനും മീനുവും കൂടെ അവൾക്കടുത്തേക്ക് പോയി. എന്നെ വല്യച്ഛൻ അവർക്ക് പരിചയപ്പെടുത്തി കൊടുത്തപ്പോൾ സിദ്ധാർഥ് സാറിന് ഞാൻ നല്ല വെടുപ്പായി ഇളിച്ചു കൊടുത്തു..ആള് കാര്യമാണോ എന്നർത്തത്തിൽ നോക്കിയപ്പോ അതെ എന്ന് ഞാൻ തലയാട്ടി കാണിച്ചു.. പെട്ടെന്നാണ് മാഷ് എവിടെന്നോ പൊട്ടി മുളച്ച പോലെ വന്ന് ആര്യക്കടുത്ത് നിന്ന് അവളെ കഴുത്തിലും കയ്യിട്ടു ചേർത്ത് പിടിച്ചത്.. മാഷ് വന്നത് സിദ്ധാർഥ് സാർ കണ്ടിട്ടില്ല. മുത്തച്ഛന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് ചായ കുടിചോണ്ട് നിൽക്കയാണ് ആള്.. "ഇതാണ് എന്റെ മൂത്ത മകൻ..." ആര്യയുടെ അച്ഛൻ മാഷിന് നേരെ കൈ ചൂണ്ടി സാറിന്റെ കുടുംബത്തിന് മാഷിനെ കാണിച്ചു കൊടുക്കുമ്പോഴാണ് സിദ്ധാർഥ് സാർ ഇങ്ങോട്ട് തിരിഞ്ഞത്.. നോക്കുമ്പോൾ കാണുന്നത് ആര്യയെ ചേർത്ത് പിടിച്ചിരിക്കണ മാഷിനെ. സാറ് കണ്ണും തള്ളി ഒരു നിൽപ്പാ.. കുടിച്ചോണ്ടിരിക്കണ ചായ നെറുകയിൽ കയറി സാർ ചുമ്മക്കാൻ തുടങ്ങി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story