ഹൃദയ സഖി .....💓: ഭാഗം 33

hridaya sagi sana part 1

രചന: SANA

"എന്താ ഇങ്ങനെ നോക്കുന്നെ..." "നിന്റെ മൊഞ്ചു കണ്ട് നോക്കിയതാണ് മോളെ 😜😜..." "ശോ.. താങ്ക്യൂ താങ്ക്യൂ . " "അയ്യ.. കണ്ടേച്ചാലും മതി..." "പോ.. അവിടെന്ന്... എന്തായാലും അതെനിക്കറിയാം.. മൊഞ്ച് കണ്ടിട്ടൊന്നും അല്ല ഇങ്ങനെ നോക്കണേ എന്ന്.. എന്തിനാ സത്യം പറഞ്ഞോ..." "നിന്റെ കുറുമ്പും കാട്ടിക്കൂട്ടലും ഒക്കെ കണ്ട് നോക്കിപ്പോയതാടി.. ഇപ്പഴും നിന്റെ കുട്ടിക്കളി ഒന്നും മാറിയിട്ടില്ല. ഇനി ഇതൊക്കെ എന്ന് മാറാന..നാളെ കെട്ടിക്കേണ്ടതാ..നീ പറഞ്ഞോണ്ട് മാത്രട്ടോ ഞാൻ നിന്റെ മാഷിനോട് ഒന്നും സംസാരിക്കാൻ പോവാഞ്ഞേ...പാവാട്ടോ ആള്. അല്ലേൽ നിനക്ക് അസുഖം പിടിക്കുമെന്ന് ഒക്കെ വന്ന് പറയോ " "അയ്യട... പാവം പോലും. ഇപ്പൊ അങ്ങ് കണ്ടിട്ടല്ലേ ഒള്ളു നിങ്ങള്.. ഇതിന് മുമ്പോരു മുഖം ഉണ്ടായിരുന്നു അങ്ങേർക്ക്.. തനി കാണ്ടാമൃഗം... ഹോ ഓർക്കാനെ വയ്യ.." "എന്നാലും ആള് കൊള്ളാം.. ചുള്ളനാ... നിന്നെ ആണല്ലോ പാവം സഹിക്കേണ്ടത് എന്നോർക്കുമ്പോഴാ ഇപ്പൊ എന്റെ വെഷമം.." "ദേ.. 😠😠എനിക്കെന്താ പ്രശ്നം.. ഞാൻ പാവമല്ലേ.." "പാവോ 😄😩ഇമ്മാതിരി കോമഡി ഒന്നും പറയല്ലേ പൊന്നേ " "പോ അവിടെന്ന് ഞാൻ പാവാ.. എനിക്കറിയാലോ എന്നെ.." "ഹ്മ്മ്.. ശരിയാ.. പാവം തന്നെയാ..ഉറങ്ങുമ്പോഴായിരിക്കും എന്ന് മാത്രം.. പാവം ന്റെ അളിയൻ. എന്ത് തെറ്റ് ചെയ്തിട്ടാണാവോ ഇതിനെ ഒക്കെ തലയിൽ വെക്കാൻ പോണേ .." "നിങ്ങളെ ഞാൻ ശരിയാക്കി തരാം😬.." "അയ്യോ.. വേണ്ട, നിന്റെ കടി താങ്ങാൻ എന്നെ കൊണ്ട് വയ്യ.പ്ലീസ് എന്നെ വിട്ടേര് ."

"ആ.. അങ്ങനെ ഒരു പേടി നല്ലതാ.." "ഉവ്വ്.. ഞാനേ പിന്നെ വരാം എന്നാ.. നിന്റെ അച്ഛനെ ഒക്കെ ഒന്ന് കാണണം എന്നുണ്ട്.. പക്ഷെ ഇപ്പൊ എനിക്ക് ഒരു അത്യാവിശ്യം ഉണ്ട്.. ഞാൻ പോയി ഉച്ചക്ക് വരാം ട്ടോ.." "ഹ്മ്മ്.. ശരി ശരി..." "ആ.. പിന്നെ എന്റെ അളിയനെ വല്ലാതങ് ബുദ്ധിമുട്ടിക്കണ്ട. പറഞ്ഞേക്കാം..." "ഒഹ്.. ഒരു അളിയന്റെ ആള് വന്നേക്കുന്നു.. 😏😏.ഞാൻ കഴിഞ്ഞിട്ട് മതി നിങ്ങൾക് അളിയൻ ." "ഹ്മ്മ്.. ഹ്മ്മ് കുശുമ്പ്..കുശുമ്പ്.." __©_ ഞാൻ അവളുടെ അടുത്ത് നിന്ന് വന്ന് നേരെ അടുക്കളയിലോട്ട് വിട്ടു... അവിടെ അമ്മ ദോശ ചുട്ടോണ്ടിരികയായിരുന്നു.. എന്നെ കണ്ടതും അമ്മ എനിക്ക് ചായ എടുത്ത് തന്നു .. "അലേഖേ...കുറച്ചു സാധനങ്ങൾ വാങ്ങിക്കണം.. നീ കടയിൽ പോവോ.."Amma "പോവാം..." "എങ്കി വാങ്ങിച്ചു വാ... ഇന്നലെ നീ സാധനങ്ങൾ വാങ്ങിക്കാൻ ടൗണിൽ പോയപ്പോ ഞാൻ പറയാൻ മറന്നതാ.. ഇനിപ്പോ അങ്ങോട്ടൊന്നും പോവണ്ട.. ഇവിടെനന്നേ വാങ്ങിച്ച മതി..കുറച്ചങ് പോകാനല്ലേ ഒള്ളു.. അതിനിനി വണ്ടി എടുക്കണ്ട ." "ആ.ശരി അമ്മേ...." ഞാൻ വേഗം ഭക്ഷണം കഴിചേച് മുറിയിൽ പോയി ഷർട്ട് മാറ്റി കടയിലേക്കായി പുറത്തേക്കിറങ്ങി.. സ്റ്റെപ് ഇറങ്ങിയപ്പോ തന്നെ അവള് കയറി വന്നു.. ഞാൻ മൈന്റ് ആക്കാൻ പോയില്ല.. 😏😏.. അവളും എന്നെ മൈന്റ് ഒന്നും ചെയ്തില്ല...

എവിടെ ആവോ അവളെ കൂടെ ഉണ്ടായിരുന്ന പയ്യൻ.. പോയെന്ന് തോനുന്നു.. എന്തിനാവോ അവനെ യാത്ര ആക്കി ഇങ് പൊന്നേ.. അവന്റെ കൂടെ അങ് പൊക്കോടായിരുന്നോ ആവോ..😏😬😬... അവളെ മുന്നിൽ കണ്ടപ്പോ മൈന്റ് ചെയ്തില്ലെങ്കിലും മുറ്റം കഴിഞ്ഞു സ്റ്റെപ് എത്തിയപ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി... അവള് വാതിലിനടുത്ത് നിന്ന് എത്തിപാളി നോക്കുന്നൊക്കെ ഉണ്ട്.. ഞാൻ നോക്കുന്നത് കണ്ടതും തല ഉള്ളിലേക്കിട്ട് എസ്‌കേപ്പ് ആയി 😂😂😂... __©_ "അമ്മേ... മാശെങ്ങോട്ടാ..." അടുക്കളയിൽ ഗ്യാസിനടുത്ത് കയറി ഇരുന്ന് ഒരു ദോശയും എടുത്ത് കഴിച്ചോണ്ട് ഞാൻ ചോദിച്ചു "അവൻ കടവരെ പോയതാ... ന്തേ.." "ന്താ ഇൻക് ചോയ്ക്കാൻ പാടില്ലേ.." " എടി.. നീ അതിന് ന്റെ ചേട്ടനോട് പിണക്കത്തിലല്ലേ.. അപ്പൊ എന്തിനാ അതൊക്കെ അന്വേഷിക്കുന്നത്.. " "നീ പോടീ.. ഞാൻ എനിക്ക് തോന്നിയ പോലെ ചെയ്യും... നീയേ നിന്റെ ചെക്കനെ കുറിച്ച് ആലോചിച്ച മതി.." "അതെങ്ങനെ ശരിയാവും.. എനിക്ക് ചെക്കൻ ഉണ്ടാവുന്നതിന് മുന്നേ എന്റെ ചേട്ടനുണ്ട്. അപ്പൊ ചേട്ടന്റെ കാര്യവും ഞാൻ നോക്കണം..

നീയേ എന്റെ ചേട്ടനെ എന്തെങ്കിലും ചെയ്താലോ.." "ഒഹ്.. ലോകത്തിൽ വേറെ എവിടെയും ഇല്ലാത്ത പോലെ ഉണ്ട് ഒരു ചേട്ടനും അനിയത്തിയും.. എനിക്കും ഉണ്ടെടി ഒരു ഏട്ടൻ.. ഇപ്പൊ എന്നെ കണ്ട് പോയെ ഒള്ളു.." "ആരാടി, അപ്പു വന്നോ..." അമ്മ "Yes... ഞാനിത് വരെ അപ്പെട്ടന്റെ അടുത്തായിരുന്നു.." "ആരാ ജാനി അപ്പു.." "അത് നമ്മളെ ലക്ഷ്മിയുടെ മോൻ.. മീനുവിന്റെ ചേട്ടൻ.. ചെറുപ്പം മുതലേ ഇവളവന്റെ വിരലിൽ തൂങ്ങിയ നടന്നിരുന്നേ.." "ഒഹ്.. അത് ശരി.." "എന്നിട്ടെന്തേ അവൻ അകത്തൊട്ട് കയറാഞ്ഞു.."amma "അപ്പേട്ടന് എന്തോ തിരക്കുണ്ടെന്ന്.. അച്ഛനെയൊക്കെ കാണാൻ ഉച്ചക്ക് വരാമെന്നു പറഞ്ഞു. എന്നെ കാണാൻ മാത്രം വന്നതാ ഇപ്പൊ.. 😉😎😎.." "ഒഹ്.. ആയിക്കോട്ടെ...." __••••__ "ഏയ്... അളിയോ... ഒന്ന് നിന്നെ..." വരമ്പത്ത് കൂടെ ഇച്ചിരി നടന്നപ്പോഴേക്കും പിന്നീന്ന് വിളി കേട്ടതും ഞാൻ നിന്ന് തിരിഞ്ഞു നോക്കി.. ഇത് നേരത്തെ കണ്ടവനാണല്ലോ.. അതും മീനാക്ഷിയുടെ വീട്ടിൽ നിന്നാണല്ലോ.. ഇവനെന്താ ഉള്ള വീട്ടിൽ മുഴുവൻ കയറി ഇറങ്ങലാണോ പണി... ഞാൻ അവനെയും നോക്കി ആലോചിച്ചു കൂട്ടുമ്പോഴേക്കും അവൻ ഇറങ്ങി എന്റെ അടുത്തെത്തി... "ഹായ്... ഞാൻ അഭിഷേഖ്‌..അപ്പുന്ന് വിളിക്കും.അവിടത്തെ എന്റെ കാ‍ന്താരി പെങ്ങളെ അപ്പേട്ടൻ ആണ്..

മനസായിലായില്ലേ...." ഒരുമാതിരി ഇൻട്രോ തന്ന എങ്ങനെ മനസ്സിലാവാനാ 🤨🤨എന്ന് നമ്മളെ മനസ്സ് പറഞ്ഞെങ്കിലും പുറത്തേക്ക് ഇല്ല എന്ന് മാത്രം പറഞ്ഞു.. "ഇവിടെത്തെ മീനാക്ഷിയെ അറിയില്ലേ അവളുടെ ചേട്ടന..." "ഓഹ്..പറഞ്ഞിരുന്നു ബ്രദർ ഉണ്ടെന്ന്.. ആളെ കണ്ടില്ലായിരുന്നു.." "ആ.. പിന്നെ അളിയോ ഒന്നും വിചാരിക്കരുത്, ആ കാന്താരി പറഞ്ഞോണ്ട അപ്പൊ എനിക്കൊന്നും മിണ്ടാൻ പറ്റാഞ്ഞേ... അവള് ആളോട് ചെറിയ ഒരു പിണക്കത്തിലാണ് എന്ന് തോന്നുന്നു ..." "അത് ശരി.. അപ്പൊ അവള് കലിപ്പിച്ചു കൂട്ടി അങ്ങനെ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയതാണല്ലേ.." "ഹ.. 😅😂ഹ.😂.പിന്നെ അല്ലാതെ.എന്തെങ്കിലും മനസ്സിൽ കണക്ക് കൂട്ടിയിട്ടുണ്ടേൽ അവളത് ചെയ്തിരിക്കും. ഇപ്പൊ തന്നെ അവളളിയനെ വളച്ചില്ലേ.." " ഹാ..😄..അവളെ സ്വഭാവം ഒക്കെ നല്ലപോലെ എനിക്കറിയാം.. കുറച്ചൊന്നുമല്ല ഞാൻ വെള്ളം കുടിച്ചത്... ആ പിന്നെ..ചെറുതായി ഇയ്യാളെ ഞാൻ മനസ്സിൽ ഒന്ന് പ്രാകാതിരുന്നില്ല ട്ടോ 😜.. അപ്പൊ അവളെ അടുത്ത് ഇരിക്കുന്നത് കണ്ട് പറ്റി പോയതാ.. ക്ഷമിക്കണം.അല്ല ഞങ്ങളെ കുറിച്ച് മൊത്തം അവള് തന്നെ പറഞ്ഞതാണോ .. " "ഏയ്.. അല്ലല്ല. ഇന്നലെ വന്നപ്പോ തന്നെ മീനു പറഞ്ഞു story മൊത്തം... അളിയന്റെ ഉറക്കം കെടുത്തിയ ഒരു കൊച്ചു കുട്ടിയാണ് അനൂന്ന് അറിഞ്ഞു.." "ഹാ.. അതൊക്കെ ശരി തന്നെ. പക്ഷെ അതറിയുന്നേന് മുന്നേ തന്നെ അവളെന്നെ പൂട്ടിയിരുന്നു.." " 😂😂😂...എവിടെയും കാണില്ല ഇങ്ങനെ ഒരെണ്ണം.

. നാണം മാനം എന്ന വാക്കൊന്നും അവളെ ഡിഷ്ണറിയിൽ തന്നെ ഇല്ല..😂.. ന്നാലും സാറിന്റെ തലയിൽ തന്നെ വന്നു പെട്ടല്ലോ.." "ഹാ.. എന്താക്കാനാ.. ഇനി സഹിക്കന്നെ 😁😁... ഇയ്യാള് മിലിറ്ററി ആണല്ലേ..." "ഹാ.. അതേ. ലീവിന് വന്നതാ ഇപ്പൊ.. ഇപ്രാവിശ്യം കുറച്ചതികം ലീവ് ഉണ്ട്.. ഇനി പെട്ടെന്ന് പോവേണ്ടി വരുവോ എന്നറിയില്ല." "ഹ്മ്മ്.. എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങിയതാണോ.." "അതേ..ഞാൻ ഈ വഴിക്ക..ഇവിടെ അടുത്തൊന്ന് പോകാനുണ്ട്..എന്നിട്ട് ഉച്ചക്ക് ഞാൻ അങ്ങോട്ട് വരുന്നുണ്ട്..അനുവിന്റെ അച്ഛനെ ഒന്നും ഞാൻ കണ്ടിട്ടേ ഇല്ല..പുതിയ ആളുകളൊക്കെ ഉണ്ടല്ലോ അവിടെ..ഇപ്പൊ അനുവിനെ കാണാനായി ഒന്ന് വന്നതാ.. ഞാൻ വന്നിട്ട് നമുക്ക് കൂടുതലായി സംസാരിക്കാം.." "ശരി..." അതും പറഞ്ഞോണ്ട് ആള് ഒപോസിറ്റ് റൂട്ടിന് പോയി... അപ്പോ എന്നെ കളിപ്പിക്കാൻ മനപ്പൂർവം ചെയ്തതാണ് അല്ലേടി... എന്നാലും എനിക്ക് മനസ്സിലാവാത്തത് എന്തിനാ ഈ മുഖവും വീർപ്പിച്ചു ഇവളീ നടക്കുന്നെ എന്ന.. എന്തായാലും നോക്കട്ടെ ഏത് വരെ പോകുമെന്ന്...... 💕💕💕💕💕💕💕💕💕 "അതേയ്... രണ്ടും കൂടെ ഇരുന്ന് നേരം വെളുപ്പിക്കാനാണോ പ്ലാൻ.. നാളെ കോളേജിലേക് പോവേണ്ടതാ...കിടന്നുറങ്ങിക്കെ..."amma "അമ്മാ... നാളെ പോണോ..." "പിന്നെ.. പോണ്ടേ.. മര്യതക്ക് മടി മാറ്റിവെച്ചു കിടന്നുറങ്ങാൻ നോക്ക് പെണ്ണെ . നേരത്തെ എണീച് പോണ്ടതാ..." എന്നും പറഞ് അമ്മ മുറീന്ന് പോയി... "എടി പിശാഷേ.. ഞാൻ എങ്ങനെ എങ്കിലും ദിവസം വേഗം പോയിക്കിട്ടണേ എന്നാഗ്രഹിക്ക കോളേജ് തുറക്കാൻ. അപ്പഴാ അവളുടെ മടി..മിണ്ടാതെ കിടക്കാൻ നോക്ക് ജന്തോ..

"arya "ഓ.. നിനക്ക് പിന്നെ നിന്റെ ആളെ കാണാൻ മുട്ടി നിക്കുവായിരിക്കോലോ അല്ലെ.." "അതേടി.. അത് തന്നെയാ..നിനക്ക് പിന്നെ അതിന്റെ ആവിശ്യം ഇല്ലല്ലോ.. വീട്ടിൽ തന്നെ ഉണ്ടല്ലോ ആള് ." "ഹാ... അതോണ്ടാ കോളേജിൽ പോകാനൊരു മടി...അന്നൊക്കെ നിന്നെയും കൂടെ കാണനല്ലേ വരാറ്.. ഇപ്പൊ നീയും വീടിനുള്ളിൽ ആയി..." "അപ്പോ മോൾക് പഠിക്കണ്ടേ.. ഞങ്ങളെ രണ്ടാളെയും മതിയോ.." "ഹാ...അങ്ങനെയും ഉണ്ടല്ലോ ല്ലേ... എന്ന ബാ നമ്മക്ക് കിടക്കാം..😜." __°°°°°°___ "എടാ..തിരിച്ചു വരുമ്പോ വീട്ടിൽ പോയി പറഞ്ഞ സാധങ്ങളൊക്കെ എടുത്തോണ്ടു ട്ടോ..മറക്കരുത് " "ഇല്ല അമ്മേ..." ഇന്ന് ഞങ്ങൾ കോളേജിൽ പോകുവാണ്.. പെട്ടന്നൊന്നും വീട്ടിലേക്ക് തിരിച്ചുപോക്കുണ്ടാവില്ല എന്ന് ഉറപ്പായത് കൊണ്ട് കുറച്ചൂടെ സാധനങ്ങൾ വീട്ടിൽ നിന്നും കൊണ്ട് വരാൻ ഏല്പിച്ചതാ... ഇതിനു മുന്നേ ഞാൻ വീട്ടിലേക്കു രണ്ടു പ്രാവിശ്യം പോയിരുന്നെങ്കിലും അത് ബുള്ളറ്റിൽ ആയിരുന്നല്ലോ.. അത്കൊണ്ട് ഒന്നും കൊണ്ട് വരാൻ പറഞ്ഞില്ല.. ഇന്ന് ഞങ്ങൾ മൂന്ന് പേരും പോകുന്നത് കൊണ്ട് കാറിലാണ് യാത്ര .. അത്കൊണ്ട് തന്നെ സാധങ്ങൾ കൊണ്ട് വരാൻ ഈസി ആണ്... ബ്രേക്ക്‌ ഫാസ്റ്റ് ഞങ്ങൾ എല്ലാവരും ഒരുമിച്ചു തന്നെയാണ് കഴിച്ചേ.. പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വേഗം ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു... __💕___ "അമ്മാ.... അമ്മ വീട്ടിൽ പോയിവരുമ്പോ എന്റെ ചുമന്ന ടോപ്പ് എന്തായാലും എടുക്കണം മറക്കരുത്.."

"ഇല്ല പെണ്ണെ.. ഇതത്രാമത്തെ പ്രാവിശ്യ നീ ഇത് പറയണേ.." "ആ... ന്നിട്ടും മറന്നാ എന്റേന്ന് കാണാ.പിന്നെ എന്റെ ലൗ bird's നേയും കൊണ്ട് വരണേ.. മറക്കരുതേ..." "ആ.. ആലോചിക്കട്ടെ അറ്റങ്ങളെ കൊണ്ട് വരണോ എന്ന്.." "ആലോചിച്ച പോരാ.." "ഞാൻ എങ്ങനെയാ പെണ്ണെ നിന്റെ ആ ജന്തുക്കളെയും എടുത്ത് കാറിൽ വരുന്നേ.." "അതൊന്നും എനിക്കറിയണ്ട... അമ്മ കൊണ്ടന്നെ പറ്റു.." "ആഹ്... ഞാൻ നോക്കാം.." "മുത്തച്ചാ, മുത്തശ്ശി,..ആന്റി, അങ്കിൾ, വല്യമ്മേ, വല്യച്ഛ, അച്ഛാ ഞങ്ങൾ പോയി വരാം ട്ടോ..." "ഹാ..ശരി.." _♥️_ ഇവറ്റകൾ ഇതെവിടെ പോയി കിടക്കാ... ഞാനീ കാറും ഓണാക്കി നിന്നിട്ട് നേരം കൊറേ ആയി... എത്രയായിട്ടും രണ്ടിനെയും കാണാഞ്ഞിട്ട് നീട്ടി ഹോൺ അടിച്ചു... അപ്പൊ രണ്ടും കൂടെ ഓടി വരുന്നുണ്ട്... "അതേയ്... ഒന്നര രണ്ട് മണിക്കൂർ യാത്ര ഉണ്ട് കോളേജിലേക്.. നേരത്തിന് എത്തണെങ്കി വേഗം ഒരുങ്ങി ഇറങ്ങിക്കോണം.." "ഇതാ ഞങ്ങൾ വരുവാ..." എന്റെ മുഖം മാറുന്നത് കണ്ട് അതും പറഞ്ഞു ആര്യ വേഗം ബാക്കിൽ കയറി.. എന്ന മറ്റവൾ ഒരു കൂസലും ഇല്ലാതെ സ്റ്റെപ്പിന്റെ അവിടെ പോയി... അപ്പുറത്തേക്ക് വിളിച്ചു കൂവുന്നുണ്ട്.. അവിടെ അപ്പുവും മീനുവും നിൽപ്പുണ്ട്.. അവരോട് യാത്ര പറയുവാണ്.. ഈ നാട്ടിലുള്ള എല്ലാവരെയും അറിയിച്ചെന്ന തോന്നണേ 👀🙆🏻‍♂️... അവർക്ക് റ്റാറ്റയും കൊടുത്ത് ഇവിടുള്ളവരോടൊക്കെ ഒന്നൂടെ യാത്ര പറഞ്ഞു അവളും ബാക്ക് സീറ്റിൽ വന്നു കയറി...

പിന്നെ അവളെ ചൂടാക്കാൻ പറ്റിയ സമയം അല്ലാത്തത് കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല. "പോയി വരാം..." തിരിഞ്ഞു നിന്ന് എല്ലാവരോടും ആയിട്ട് യാത്ര പറഞ്ഞു ഞാൻ വണ്ടി എടുത്തു.... പോകുന്ന വഴി ആര്യ എന്നോട് കലപില സംസാരിക്കുന്നുണ്ടെങ്കിലും മറ്റവൾ വായ തുറന്നതേ ഇല്ല...ഇതിനിതെന്താ പ്രശ്നം ആവോ.. വല്ലാതെ മിണ്ടിക്കാനായി ഞാനും പോയില്ല..ഡ്രൈവ് ചെയ്യുവാണെന്നൊന്നും നോക്കാതെ വല്ലോം ചെയ്താലോ... എനിക്കിനിയും ഇവളുടെ കൂടെ തന്നെ ഹാപ്പി ആയി ജീവിക്കേണ്ടതാ 😃😃...എന്തിനാ വെറുതെ പൊല്ലാപ്പുണ്ടാക്കുന്നെ.. റോഡിൽ മറ്റു ബ്ലോക്ക്‌ ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു മണിക്കൂറോണ്ട് ഞങ്ങൾ കോളേജിലെത്തി.. ഇത്തിരി നേരത്തെ ആണ്.. അങ്ങനെ അധികം ആരും എത്തി തുടങ്ങിയിട്ടില്ല... വണ്ടിയിൽ നിന്നിറങ്ങി വണ്ടി ലോക്ക് ചെയ്ത് നേരെ ഞങ്ങൾ ചെന്ന് പെട്ടത് പ്രിൻസിപ്പളിന്റെ മുമ്പിലേക്ക... നല്ല കണി... ഇവിടൊരുത്തി സാറിനെ കണ്ടതും കൊച്ചു പിള്ളേർ റ്റാറ്റ കൊടുമ്പോലെ കയ്യ് കാണിച്ചു ഗുഡ് മോർണിംഗ് പറയുന്നുണ്ട്... ആരാന്ന് പ്രതേകം പറയണ്ടല്ലോ 😉..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story