ഹൃദയ സഖി .....💓: ഭാഗം 34

hridaya sagi sana part 1

രചന: SANA

"ആഹ.. എന്താ മാഷെ ഇന്ന് കാറിൽ.. ഇവരെ ഒക്കെ എവിടുന്ന് കിട്ടി..." "അത് ല്ലേ....." സാറ് ചോദിച്ചതിന് പിന്നാലെ അനു ചാടികയറി എന്തോ പറയാൻ നിന്നതും ഞാനതിന്റെ വായ പൊത്തി പിടിച്ചു... അല്ലേൽ വല്ലതും വിളിച്ചു പറയും ഇവള്... ചിലപ്പോ മനസ്സിൽ പോലും കാണാത്ത എന്തെങ്കിലും ആയിരിക്കും വിളിച്ചു കൂവുന്നേ.. പ്രിൻസിപ്പാൾ ആണെന്നോന്നും അവൾ ഓർക്കേല.... "എടി.. നീ ഇതിനെയും കൊണ്ട് ക്ലാസ്സിൽ പോയെ..." എന്നും പറഞ്ഞ് അത്പോലെ തന്നെ അവളെ ആര്യയുടെ കയ്യിൽ കൊടുത്തു.. ഒന്ന് കണ്ണുരുട്ടി നോക്കി പേടിപ്പിച്ചു അവള് ആര്യക്കൊപ്പം പോയതും ഞാൻ സാറിന് നേരെ തിരിഞ്ഞു... "അല്ല.. എന്താ ഇത്, നിങ്ങൾ ഒരുമിച്ച്... അതും ഇന്ന് ഇത്തിരി നേരത്തെ ആണല്ലോ..." "ആ.. അതേ ഞങ്ങൾ ഇച്ചിരി നേരത്തെ വീട്ടിൽ നിന്നിറങ്ങി.." "നിങ്ങളോ.. അല്ല അപ്പൊ നിങ്ങടെ രണ്ടാളെയും മാരേജ് കഴിഞ്ഞോ.." "ഏയ്.. ഇല്ലില്ല.." എന്നും പറഞ്ഞു ഞാൻ ഞങ്ങളുടെ റിലേഷൻ ഒക്കെ ഒന്ന് ചെറിയ രീതിയിൽ പറഞ്ഞ് കൊടുത്തു... ".അപ്പൊ അവളന്ന് എന്നോട് പറഞ്ഞതൊക്കെ കള്ളം ആയിരുന്നോ.." "അതേ... 😃സത്യം പറയാൻ എന്നെയും സാറ് സമ്മതിച്ചില്ലല്ലോ..." "സ്ട്രൈറ്റ് ആയിട്ട് ഒരു കൂസലും ഇല്ലാതെ അവളങ്ങനെ ഒക്കെ പറഞ്ഞാ പിന്നെ ഞാൻ വിശ്വസിക്കില്ലേ..എന്തായാലും അവള് പറഞ്ഞത് നേരാവാൻ പോകുവല്ലേ അഡ്വാൻസ് ഹാപ്പി ലൈഫ്..."

എനിക്കിട്ട് ഒന്ന് താങ്ങിയതാണോ ഈ അവസാനത്തെ വിഷിങ് എന്നെനിക്ക് ചെറിയ സംശയം ഇല്ലാതില്ല... അല്ലേയ് സാറിന്റെ മുഖത്ത് ഒരു ആക്കിയ ചിരിയും ഫീൽ ചെയ്തു.. അറിഞ്ഞോണ്ട് തല ട്രെയിനിൽ വെക്കുവാണോ എന്നൊരു അർത്ഥം മണക്കുന്നു... പിന്നെ ഓഫീസിൽ കയറി ഒപ്പിട്ട് നേരെ സ്റ്റാഫ് റൂമിലേക്കു പോയി.. ടീച്ചർസ് ഒന്നും അധികം എത്തിയിട്ടില്ല... സിദ്ധുവും എത്തിയിട്ടില്ല.. *** "എടി... ആരും എത്തിയിട്ടില്ലല്ലോ.. ഞാനാദ്യമായിട്ട ഇത്രയും നേരത്തെ ക്ലാസ്സിൽ.." "ഞാനും.. നമുക്കെന്ന കാന്റീനിൽ പോയി ഇരുന്നാലോ. എന്തായാലും സമയം ഇനിയും ഉണ്ട്.. വെറുതെ ക്ലാസ്സിലിരിക്കണ്ടല്ലോ.." Aarya "അത് ശരിയാ.. വാ പോവാം..." ഞങ്ങൾ രണ്ടും കൂടെ പിന്നെ കാന്റീനിൽ പോയി ചുമ്മാ സംസാരിച്ചു നേരം കളഞ്ഞു.. ബെല്ലടിക്കാനായപ്പോഴാണ് പിന്നെ ക്ലാസ്സിൽ കയറുന്നത്... ക്ലാസ്സിൽ കയറിയപ്പോ തന്നെ മിഥുൻ ഞങ്ങളെ രണ്ടാളുടെയും മുന്നിലേക്ക് വട്ടം ചാടി.. "സത്യം പറഞ്ഞോ.. രണ്ടാളും ഇന്നെന്തു കൊണ്ട് അലേഖ് സാറിന്റെ കൂടെ കാറിൽ വന്നു..." മിഥുൻ ചോദിച്ചത് കേട്ടതും ഞാനും ആര്യയും മുഖത്തോട് മുഖം നോക്കി കൈ മലർത്തി.. "ആരാടാ നിന്നോടിത് പറഞ്ഞെ..." "ആരാന്നോ.. എല്ലാരുടെയും ചർച്ച ഇപ്പൊ ഇതാണ് ..

ഞാൻ വന്നപ്പോ തന്നെ കേക്കണത് ഇതാ .നീ എന്താടി സാറിനെ വളച്ചോ.." "ഈ അൻവികയേ കുറിച്ച് നിനക്കെന്തറിയാം 😎... വളക്കണമെന്ന് ഞാൻ വിചാരിച്ച വളച്ചിരിക്കും.." "അപ്പൊ സാറ് വളഞ്ഞോ.." "ന്റെ മാഷ് വളഞ്ഞിട്ടൊന്നും ഇല്ല, നേരെ തന്നെയാ.." "നേരല്ലാത്ത നേരം ചളി അടിക്കാതെ കാര്യം പറയടി.."മിഥുൻ "നീ പോടാ.." "അയ്.. പറയെടി.. ഞങ്ങളൊക്കെ അറിയട്ടെ. അല്ലെങ്കിൽ നീ സെറ്റ് ആയിട്ടില്ലാന്ന് കരുതി ഇനിയും വായിനോക്കാൻ ആളുകളുണ്ടാവും.." "അയ്യടാ.. നോക്കിയ അവളുമ്മാരെ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും..." " എന്ന നീയൊന്ന് പറ.. നിങ്ങളെങ്ങനെയാ പിന്നെ ഒരുമിച്ചു വന്നേ.. " "ഞങ്ങൾ ഒരു വീട്ടീന്ന് വന്നൊണ്ട്..." "Wwhaatt 😵😵😵...." ഇത് മിഥുൻറെ മാത്രം സൗണ്ട് അല്ലായിരുന്നു.. ക്ലാസ്സ്‌ മൊത്തം ഒരുപോലെ വാട്ടാൻ നിന്നിരുന്നു..😁😁... "എന്തോന്ന്., നിങ്ങൾ ഒരു വീട്ടീന്നൊ.. അതെങ്ങനെ ശരിയാവും.. ഈ വെക്കേഷനിൽ എന്തോ സംഭവിച്ചിട്ടുണ്ട്... സത്യം പറഞ്ഞോ.. അല്ലേൽ ഞാൻ കോളേജ് മൊത്തം പാട്ടാക്കും.." മിഥുൻ "എന്ത്... 🧐🙄🙄.." "പറയുമ്പോലെ എന്താ ഞാൻ പറയാ.. ആ.. ഞാൻ പറയും നിങ്ങളെ കല്യാണം കഴിഞ്ഞൂന്ന്.." "ആഹ..ന്നാ നീ പോയി പറയ്...എനിക്കെന്താ.." "അതെനിക്കറിയാം.. നിനക്ക് ഒരു നാണോം മാനവും ഇല്ലാന്ന്.. എന്തിനാ ഞാൻ പോയി ചമ്മണെ... നീ കാര്യം പറയ്..plzz "

"അങ്ങനെ നേര വണ്ണം ചോദിക്ക് മോനെ..😛...,പറയാം... ഞങ്ങൾ തമ്മിൽ ഒരു ചിന്ന റിലേഷൻ ഉണ്ട്.. ഒന്ന് എന്റെ ഈ ചങ്ക് അലേഖ് സാറിന്റെ ഒരേ ഒരു പെങ്ങളാ... രണ്ട്.., മാഷും ഇവളും എന്റെ വല്യമ്മേടെ മക്കളാ..." "എങ്ങനെ.. എങ്ങനെ... 😵‍💫😵‍💫.." "ന്താ അനക്ക് ചെവി കേട്ടൂടെ... ഇനിം പറയാൻ പറ്റൂല.." "അതെങ്ങനെ ശരിയാവും.നിന്റെ വല്യമ്മയെയും മക്കളെയും നിനക്കറിയില്ലേ ആദ്യേ . " "ഇല്ലാ.. അതോണ്ടല്ലേ ഞാനും അറിയാഞ്ഞത് ഇവളെന്റെ മാഷിന്റെ പെങ്ങളാണെന്നൊക്കെ..." "ആ.. എനിക്ക് വിശ്വാസമില്ല.. ചുമ്മാ നീ നമ്പർ ഇറക്കുവാ.." "ഇവനെ കൊണ്ട്.. എടാ ഞാൻ പറഞ്ഞത് കാര്യാ.. വേണേൽ തെളീച്ചു പറഞ്ഞ് തരാം.." എന്നും പറഞ്ഞ് ഞാൻ കഥകളൊക്കെ പറഞ്ഞ് കൊടുത്തു.. അത് കേട്ട് ആദ്യം കേട്ടതൊന്നും വിശ്വസിക്കാത്തവർ വരെ തൊള്ളയും പൊളിച്ചിരിക്കുന്നുണ്ട്.. "ഇപ്പൊ വിശ്വാസായോ..." "ഇങ്ങനെ ഡീറ്റൈൽ ആയിട്ട് പറ.. അപ്പഴല്ലേ കത്തു. നീ ഒരുമാതിരി ഇതെന്റെ വല്യമ്മന്റെ മോള..നിന്റെ മാഷിന്റെ പെങ്ങളാ എന്നൊക്കെ പറഞ്ഞാലെങ്ങനെയാ ഞങ്ങൾ വിശ്വസിക്ക. പോരാത്തതിന് കട്ട ചങ്കാളല്ലേ നിങ്ങൾ, എന്നിട്ടും ഇവള് നിന്നോട് ചേട്ടനെ കുറിച്ചൊക്കെ മിണ്ടിയില്ല എന്നൊക്കെ പറയുമ്പോ ഞങ്ങൾക്കും വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് തന്നെയാ....."

"ആ..അതിനുള്ളതൊക്കെ ഇവൾക്ക് ഞാൻ ആവിശ്യം പോലെ അന്ന് കൊടുത്തിരുന്നു.. നീ വെഷമിക്കണ്ട." "അല്ല കുടുംബം എങ്ങനെയാ എന്ന ഡൗട്ട് തീർന്നു.. അതൊളിച്ചോടിയ കഥ., ഇവിടെ നമ്മടെ കാര്യം എങ്ങനെയാ.. അപ്പൊ സാറ് വലയിൽ വീണു കാണോലോ.." "അയ്ന് നീയല്ല സാറ്..." "അപ്പൊ സെറ്റ് ആയില്ലേ ." "അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല. അത് മാത്രല്ല. ഇനിയും ഉണ്ട് നിങ്ങളറിയാൻ ഒരുപാട്.. തല്ക്കാലം പറയാൻ സൗകര്യം ഇല്ല.." "അപ്പൊ നീയും സാറും സെറ്റായിട്ടുണ്ട്.. ഉറപ്പാ.എനിക്ക് സാറിനെ ഒന്ന് കാണണം ." "നിന്നെ എങ്ങാനും മാഷിന്റെ അടുത്ത് ഞാൻ കണ്ട., ആ മുട്ട് കാല് തല്ലി ഒടിക്കും. പറഞ്ഞേക്കാം.." "ഓ.. ഇങ്ങനെ ഒരു സാധനം . ചുളുവിൽ ചെലവ് ചോദിക്കാച്ചാ അയ്‌നും സമ്മയ്ക്കൂല.. പോടീ പുല്ലേ.." "നീ പോടാ തല്ല് കൊള്ളി 😠.." __©__ "ആര് സാറേ.. First year BA മലയാളം ക്ലാസ്സിൽ പഠിക്കുന്ന ആര്യയോ..." Biju sir "അതേ.. അവള് തന്നെ."സിദ്ധു സിദ്ധു സ്റ്റാഫിലേക് കയറിയപ്പോ തന്നെ അവനോട് ഞാൻ മറച്ചു വെച്ചത് അവൻ ടീച്ചേഴ്സിനെ മൊത്തം അറിയിച്ചു.. "അതെന്താ അലേഖ് സാറേ.. ഞങ്ങളോടൊന്നും പറയാതിരുന്നേ.." Sheeba mam "ഏയ്.. പ്രതേകിച്ചു ഒന്നും ഉണ്ടായിട്ടല്ല.. വെറുതെ.." "എങ്കിലും അത് കഷ്ട്ടായി പോയിട്ടോ.. ഞങ്ങളെ ഒക്കെ ഒന്ന് അറിയിക്കായിരുന്നു.." Sheeba Mam "

അവളെങ്ങനെയാ ക്ലാസ്സിൽ എന്നൊക്കെ അറിയാൻ ചെറിയ ഒരു നമ്പർ ഇറക്കിയതായിട്ട് കരുതിയ മതി.. മറ്റേത് ഞാൻ ചേട്ടനാണെന്നറിയുമ്പോ അവളെ കുറിച്ചെന്നോട് പറയുന്നതും.. അല്ലാതെ പറയുന്നതും വിത്യാസമില്ലേ.. എന്നായാലും പൊളിയും എന്നറിയായിരുന്നു... അല്ലെങ്കിൽ ഞാൻ തന്നെ പൊളിച്ചേനെ.. ചെറിയ ഒരു നമ്പർ .. " "ഹാ.. ശരിയാ.. അവളെ കുറിച്ച് ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ട്.. പിന്നെ പഠിക്കാനൊക്കെ സ്മാർട്ട്‌ ആയത് കൊണ്ട് കൂടുതലൊന്നും പറയേണ്ടി വന്നിട്ടില്ലാന്ന് മാത്രം..." Sheeba mam "ഹാ.. ഞാനും ഓർക്കുന്നുണ്ട്.. അല്ല സിദ്ധാർഥ് സാറേ നിങ്ങൾ മിനിഞ്ഞാന്നേറ്റെ പെണ്ണ് കാണാൻ പോയായിരുന്നോ.." ഗിരീഷ് സാർ "ഈശ്വരാ... അതെങ്ങനെ സാറ് അറിഞ്ഞു.. ആരും അറിയാൻ വഴി ഇല്ലാത്തതാണല്ലോ.." "സാറിന്റെ അമ്മ തന്നെ പറഞ്ഞതാ.. എന്റെ അമ്മയും അവരും കൂട്ടാണല്ലോ.." "ആണല്ലേ 😬😬..." പാവം സിദ്ധു പെട്ടു 😂😂😂... അവനെന്നെ ഒന്ന് ഒളികണ്ണിട്ട് നോക്കുന്നുണ്ട്.. നോക്കണ്ട മോനെ.. ബാക്കി ഞാൻ കലക്കി തരാം 😉.. "എന്നിട്ട് പോയിട്ട് പെണ്ണിനെ ഇഷ്ട്ടായോ.." "അതെന്ത് ചോദ്യ ഗിരീഷ് സാറെ.. പെണ്ണിനെ ഇഷ്ടപ്പെട്ടിട്ടല്ലേ സാറ് പെണ്ണ് കാണാൻ വന്നേ.." "വന്നതോ.." "അതേ.. എന്റെ പെങ്ങളെ പെണ്ണ് കാണാനാണല്ലോ വന്നത്..." "അത് ശരി.. അങ്ങനെ ആണല്ലേ കാര്യങ്ങളുടെ പോക്ക്..." എന്നും പറഞ്ഞു പിന്നെ സിദ്ധുവിന്റെ നേരെ ആയി ടീച്ചേഴ്‌സ് മൊത്തം... ചിലര് നന്നായി അങ്ങ് വാരുന്നുണ്ട്.. ചിലര് പലതും ചോദിച്ചു മനസ്സിലാക്കുന്നും ഉണ്ട്..

പിന്നെ സ്റ്റാഫിലെ സംസാരങ്ങൾ സ്റ്റാഫിൽ തന്നെ ഒതുങ്ങുന്നത് കൊണ്ട് പ്രശ്നമില്ല.. __•••••__ ബെല്ലടിച്ചതിന് ശേഷം ക്ലാസ്സുകളൊക്കെ അതിന്റെ മുറക്ക് തന്നെ പോയി... സിദ്ധാർഥ് സാറിന്റെ ക്ലാസ്സ്‌ ആയികിട്ടാനായിരുന്നു എന്റെ പ്രാർത്ഥന.. അതിന് രണ്ട് കാരണങ്ങളുണ്ട്.. ഒന്ന് അവസാന ഹവർ ആണ് സാറ്.., അത് കഴിഞ്ഞ വീട്ടിൽ പോവാലോ.. രണ്ടാമത്തെ കാര്യം സാറിന്റെ ക്ലാസ്സെടുക്കലും ഇവളുടെ ക്ലാസ്സ്‌ കേൾക്കലും എങ്ങനെ ആണെന്നറിയാനുള്ള ഒരു തൊരയും 😉😉.. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ ഹവർ ആയിക്കിട്ടിയെങ്കിലും ഞാൻ വിചാരിച്ച പോലെ ഒന്നും അല്ലായിരുന്നു കാര്യങ്ങൾ.. ആദ്യം സാറ് ക്ലാസ്സിൽ വന്നു.., പിന്നെ വെക്കേഷൻ എങ്ങനെ ഉണ്ടായിരുന്നെന്ന് തിരക്കി ഇച്ചിരി നേരം അങ്ങനെ ഒക്കെ പോക്കി.. പിന്നെ ആള് നല്ല ഉഷാറായി തന്നെ ക്ലാസ്സെടുത്തു..ഇവള് ഉഷാറായി തന്നെ ക്ലാസും കേൾക്കുന്നു.. പിന്നെ ഞാനെന്തോന്ന് നോക്കി നിൽക്കാനാ.. ഞാനും ക്ലാസ്സ്‌ കേട്ടോണ്ടിരുന്നു... അവസാനം ബെല്ലടിച്ചപ്പോ സാറൊന്ന് നോക്കി ചിരിച്ചിട്ട് പോയി...ഹ്മ്മ്..ക്ലാസ്സിന്റെ കാര്യത്തിൽ നല്ല പുള്ളി തന്നെയാ.. ഇങ്ങനെന്നെ പോയ മതിയെയ്ന്.. 😜... കുട്ടികൾ മൊത്തം പോയി കഴിഞ്ഞിട്ടും കുറച്ചു നേരം കഴിഞ്ഞിട്ട ഞങ്ങൾ രണ്ട് പേരും ക്ലാസ്സിൽന്ന് വെളിയിൽ ഇറങ്ങിയത്..മാഷ് ഇറങ്ങി വരണ്ടേ..

എങ്കിലല്ലേ ഞങ്ങൾക്കും പോകാൻ പറ്റാത്തൊള്ളൂ.. ഞങ്ങൾ രണ്ടാളും ഇറങ്ങി താഴെ വരാന്തയിൽ പോയി നിന്നു.. കുറച്ചു കഴിഞ്ഞപ്പോ ഉണ്ട് രണ്ടളിയൻമാരും സ്റ്റെയർ ഇറങ്ങി വരുന്നു.. ന്റെ മാഷ് നേരെ ഗ്രൗണ്ടിലേക്കിറങ്ങി വണ്ടിയുടെ അടുത്തേക്ക് പോയി..ഇവളെ ആള് ഞങ്ങടെ അടുത്തോട്ടും.. "ഹ്മ്മ്.. ഹ്മ്മ്.. സംസാരിക്കാനാവും നിന്റെ പുള്ളിക്കാരന്റെ വരവ്..നടക്കട്ടെ നടക്കട്ടെ. നമ്മള് പോയി തരാം " എന്നും പറഞ്ഞു ഞാനവിടെന്ന് എസ്‌കേപ്പ് ആയി.. മാഷവിടെ ഡോറും തുറന്ന് AC ഓൺ ചെയ്ത് ഇരിക്കാ... ഞാൻ ബാക്കിലെ വാതിൽ തുറന്ന് അടക്കാതെ കാല് പുറത്തേക്കിട്ട് തന്നെ സീറ്റിലേക്കിരുന്നു. __💕💕_ [ആര്യ ] "ക്ലാസ്സിലൊന്നും പാട്ടായിട്ടില്ലല്ലോ നമ്മടെ കാര്യം.." "ഏയ്.. ഇല്ല." "ഹ്മ്മ്..ഇന്ന് ക്ലാസ്സെടുക്കാൻ വന്നപ്പോ തന്നെ തോന്നി..അല്ലടി.. ഞാൻ ചോദിക്കണം ചോദിക്കണം എന്ന് കരുതി ഇരിക്കുവായിരുന്നു.. നേരിട്ട് കാണുമ്പോൾ ആവമെന്ന് കരുതി നിന്നതാ .." "എന്താ.." "അല്ല.. അളിയൻ പറഞ്ഞല്ലോ,പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോ കരച്ചിലായിരുന്നു നീയെന്ന് .. പിന്നെ എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞു എന്നൊക്കെ.എപ്പോ മുതലാ അത് തുടങ്ങിയെ എന്നറിഞ്ഞാൽ കൊള്ളായിരുന്നു ." ഒരുമാതിരി മീശയും പിരിച്ചോണ്ടുള്ള ആളെ ചോദ്യത്തിൽ ഞാൻ ഒന്ന് വിറച്ചു പോയെന്ന് തന്നെ പറയാം.. "ഹ്മ്മ്... പറയ്..ഞാൻ ഇഷ്ട്ടം പറഞ്ഞപ്പോൾ നീ വേറെ ഒരാളെ ഇഷ്ട്ടാണെനൊക്കെ അല്ലെ പറഞ്ഞത്.അത് വെറുതെ ആയിരുന്നെന്നും നീ പറഞ്ഞു ." "ഏയ്.. വെറുതെ ഒന്നും അല്ല..." "പിന്നെ..,😲.." "അത് നിങ്ങളെ ഉദ്ദേശിച്ചു തന്നെ ആയിരുന്നു 🙈.. ഞാൻ നിങ്ങളാ അന്നൊക്കെ എന്നെ ശല്യം ചെയ്യാൻ വിളിച്ചിരുന്നതെന്ന് മനസ്സിലാക്കിയതിന്റെ തലേന്ന് നിങ്ങളെന്നോട് ചോദിച്ചില്ലായിരുന്നോ., ശല്യം ഒഴിവാകണമെങ്കിൽ നിനക്കാരോടെങ്കിലും ഇഷ്ട്ടം ഉണ്ടോ എന്നറിയണമെന്ന്."

"അതേ.., ചോദിച്ചിരുന്നു. അന്ന് നീ ഉണ്ടെന്ന് പറഞ്ഞിട്ടാണല്ലോ ഞാൻ പിറ്റേ ദിവസം അതിന്റെ ദേഷ്യത്തിൽ നിങ്ങൾക് എഴുതാൻ തന്നെ.. " "അത് അതുക്കൊണ്ടായിരുന്നോ..." "Yes.. അല്ല, എന്താ പറഞ്ഞു വരുന്നേ.." "ആ.. അന്ന് ഫോണിലും ഇഷ്ട്ടം ഉണ്ടെന്ന് പറഞ്ഞത് നിങ്ങളെ കുറിച്ചെന്നെയാ 🙈🙈..." "സത്യായിട്ടും.." "ഹ്മ്മ്..." "പിന്നെ എന്തിനാ, ഞാൻ പ്രപ്പോസ് ചെയ്തപ്പോ എന്നോട് പറയാതിരുന്നേ.അന്നും എന്തിനാ വേറൊരാളയ ഇഷ്ട്ടം എന്ന് പറഞ്ഞെ ." "എന്നെ എന്തിനാ ചുമ്മാ പൊട്ടം കളിപ്പിച്ചേ.. അത് കൊണ്ട് തന്നെ.." "ഓഹോ.. എന്നിട്ട് ഇതിന്റെ ഒക്കെ തുടക്കം എവിടുന്നാ.." "കൊമ്പസിൽ നിന്ന് 😜😜.." "കൊമ്പസിൽ നിന്നോ.." "അതേ.. അന്ന് ഞാൻ നെഞ്ചിന്നിട്ട് കൊമ്പസ് കൊണ്ട് കുത്തിയത് മറന്ന് പോയോ..." "എന്റെ ഈശ്വരാ 😲😲... അന്ന് തുടങ്ങീക്കണോ.." "Yes 🙈🙈💞..." __💕💕💕💕__ ഓ... ഇവിടൊരുത്തി വന്നിരുന്നിട്ട് ഒന്ന് മിണ്ടുന്നത് പോയിട്ട് നോക്കുന്നെ പോലും ഇല്ല.. ആക്ച്വലി ഇവളുടെ പ്രശ്നം എന്താ 😥😥... അവളുടെ മുഖം ആണെങ്കി എന്തൊക്കെയോ ആലോചിച് കൂർത്ത് കൂർത്ത് വരുന്നുണ്ട്.. "ഡീീീ...." പെട്ടെന്ന് ഞാൻ വിളിച്ചതും അവളൊന്നു നെട്ടി *എന്താടോ * എന്ന് "ഒന്നൂടെ വിളിച്ചേ നീ അങ്ങനെ.. 🤨🤨🤨.." "വിളിച്ച എന്നെ എന്ത്‌ ചെയ്യും.." "വിളിച്ചു നോക്ക് നീ അപ്പൊ കാണാം.." "ന്നാ.. എനിക്ക് സൗകര്യം ഇല്ലാ.." "ഓഹ്.. ഇങ്ങനൊന്ന് 😬😬... എന്താ നിന്റെ പ്രശ്നം.. എന്താ നീ എന്നോടൊന്നും മിണ്ടാത്തെ.." ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story