ഹൃദയ സഖി .....💓: ഭാഗം 35

hridaya sagi sana part 1

രചന: SANA

"എന്താ നിന്റെ പ്രശ്നം.. ന്താ നീ എന്നോടൊന്നും മിണ്ടാത്തെ.. "മിണ്ടുന്നുണ്ടല്ലോ.." "മറുതല പറയാനല്ലേ.. അല്ലാതെ ഒന്നും പറയുന്നില്ലല്ലോ..നിന്നെ ഇഷ്ടാന്ന് പറഞ്ഞതിന്റെ ഒരു ലക്ഷണവും നിന്റെ മുഖത്തില്ലല്ലോ " "അതിനെന്നോട് എപ്പോ പറഞ്ഞു.." "നേരെ അങ്ങനെ പറഞ്ഞില്ലെങ്കിലും നിനക്ക് അറിയാലോ ഞാൻ ഇപ്പൊ നിന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന്.." "ഇല്ലാ.. നിങ്ങളാ കൊച്ചു കുട്ടിയെയാ ഇഷ്ടപ്പെടുന്നേ..എന്നെ അല്ലാ..." "അത് നീയാണല്ലോ.." "അല്ലായിരുന്നെങ്കിലോ.." "നീ ആണല്ലോ.. ഇനി എന്തിനാ അല്ലായിരുന്നെങ്കിലോ എന്നൊരു ചോദ്യം.." "അത് വേറെ ആരെങ്കിലും ആണെങ്കി നിങ്ങൾ അവളെ അല്ലെ കെട്ട 😕.." "ശോ.. ഇവളെ കൊണ്ട്..." " എനിക്കറിയാം.. അത് കൊണ്ടല്ലേ ഞാൻ പിന്നാലെ നടന്നിട്ടൊന്നും എന്നെ മൈന്റ് ചെയ്യാതിരുന്നേ..അത് ഞാൻ അല്ലായിരുന്നെങ്കി ഇപ്പോഴും നിങ്ങളെന്നോട് ഇങ്ങനെ ഒന്നും സംസാരിക്കില്ലായിരുന്നല്ലോ.. " "ഓഹ്..എടി പൊട്ടി, നിന്നെ ആണ് ഇത്രയും കാലം ഞാൻ മനസ്സിൽ കൊണ്ട് നടന്നതെന്ന് ഓർത്ത് സന്തോഷിക്കുവല്ലേ നീ വേണ്ടേ.., അതിന് പകരം വെറുതെ ഒടക്കിനറങ്ങുന്നു..." " പിന്നെ.. 🤨 ഇത് വരെ വഴക്കും പറഞ്ഞു എന്നെ വിഷമിപ്പിച്ചതല്ലേ നിങ്ങൾ. എന്നിട്ട് ഞാനാ നിങ്ങടെ സ്വപ്നത്തിൽ കാണുന്നത് എന്നറിഞ്ഞപ്പോ ഇഷ്ട്ടം തുടങ്ങി.. എനിക്കാ ഇഷ്ട്ടം വേണ്ട.. "

"ഉറപ്പാണോ.." "ആ.. ആണ്.." "ന്നാ ഓക്കെ.. നീയേ മോന്തയും കയറ്റി ഇരുന്നോ..." _💕💕_ അതും പറഞ്ഞോണ്ട് മാഷ് തിരിഞ്ഞു നിന്ന് ഫ്രണ്ട് മിററിൽ നോക്കി ഗ്ലാമർ ആക്കുന്നുണ്ട് 😕😕 എന്നോടൊന്നു കൂടുതൽ സംസാരിച്ചാലെന്താ ☹️☹️.. എന്നെ ഇഷ്ട്ടാണ് എന്ന് ആ വാ കൊണ്ട് പറഞ്ഞാലെന്താ 😒😒.. അതിനും കൂടെ അല്ലെ ഞാൻ ഈ കാത്തിരിക്കണേ..പിന്നെ ഇത്രയും കാലം മിണ്ടാതെയും വഴക്ക് പറഞ്ഞതിന്റെയും ഒക്കെ പരിഭവം ഉണ്ടെന്നത് നേര.. പെട്ടെന്ന് എന്റെ കുട്ടിക്കാല ഫോട്ടോയും അതിന് പിറകെ ഉള്ള കഥയും കേട്ടപ്പോഴും സന്തോഷം തന്നെയാ.. എങ്കിലും അതോണ്ട് മാത്രം എന്നെ ഇഷ്ട്ടായത് എനിക്ക് പിടിച്ചില്ല. ഒട്ടും പിടിച്ചില്ല.. ന്നാ പോട്ടെ എന്ന് വെക്കാം.. ഇപ്പോഴെങ്കിലും എന്നോടൊന്നു ഇഷ്ട്ടാണെന്നെങ്കിലും പറഞ്ഞൂടെ.. ☹️☹️ഹേ ഹെ.. പറയത്തില്ല.. പറയണ്ടാ.., ഞാനും മിണ്ടത്തില്ല😏😏... _💕••••💕_ "ഏയ്...നിങ്ങൾ രണ്ടും എന്താ ഒരു മുൻപരിചയവും ഇല്ലാത്തവരെ പോലെ ഇരിക്കണേ.." സിദ്ധു "ആ... ആവോ അവളോട് തന്നെ അങ് ചോദിക്ക്.." "എന്താടി പ്രശ്നം.." " ഹും.. 😤🤧എന്നോടൊന്നും ചോദിക്കണ്ട.." "ഓ.. നിങ്ങളെ ഇടയിലേക്ക് ഞാനില്ല.. നിങ്ങൾ തന്നെ പറഞ്ഞു തീർത്തേക്ക് എന്താ പ്രശ്നം വെച്ച.. എങ്കി ശരി.. നിങ്ങൾ വിട്ടോ.. നിങ്ങൾക് അവിടെ എത്തണ്ടേ..."സിദ്ധു

"ശരിഡാ... ഞങ്ങൾ ഇറങ്ങി എന്നാ..നാളെ കാണാം " എന്നും പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെന്ന് വണ്ടി തിരിച്ചു.. നേരെ ഞങ്ങടെ വീട്ടിലേക്കായിരുന്നു പോയത്.. സാധങ്ങൾ എടുക്കാനുണ്ടല്ലോ... വീട്ടിലെ ഗൈറ്റ് ഒക്കെ ലോക്ക് ആയിരുന്നു.. അതൊക്കെ തുറന്ന് കാർ പോർച്ചിലേക്കിട്ട് ഞങ്ങൾ ഇറങ്ങി.. "ടീ ആര്യേ.. ഇന്നാ key... നീ വാതിൽ തുറന്ന് നിനക്കെന്താ എടുക്കാൻ വെച്ച എടുക്ക്.." "ചേട്ടനെവിടെക്കാ.." "ഞാനിപ്പോ വരാടി..ലൈബ്രറി വരെ പോയേച്ചു ഇപ്പൊ വരാം.. നിങ്ങൾ ചെല്ല്..." " വേഗം വരണം ട്ടോ.. നമ്മളങ്ങോട്ട് എത്താൻ ഒത്തിരി ലേറ്റ് ആവരുത്.. " "അതൊക്കെ ഏറ്റടി.. നീ ചെല്ല്.." "ഹാ..." _°°••••°°_ ഹ്മ്മ്.. വീട് എടുത്തതാണെങ്കിലും കൊള്ളാം.. 🥰🥰... സ്റ്റാൻഡേർഡ് അനുസരിച്ചു തന്നെയാ മാഷിന്റെ സെലക്ഷൻ.. 😍... ഞാൻ വീട് ചുറ്റും ഒന്ന് വീശിക്കുമ്പോഴാണ് മാഷ് ഞങ്ങളോട് കയറാൻ പറഞ്ഞു ലൈബ്രറിയിലേക്കെന്നും പറഞ്ഞു പോയത്.. ഞങ്ങൾ രണ്ടും മാഷ് ഗൈറ്റ് കടന്നതും അകത്തൊട്ട് കയറി വാതിലടച്ചു.. " വാ... നീ ആദ്യായിട്ടല്ലേ എന്റെ വീട് കാണുന്നെ.. " "പറച്ചിൽ കേട്ട തോന്നും നീയെന്റെ വീട്ടിൽ വന്ന് ആർമാതിച്ചു ഉല്ലസിച്ചിട്ടുണ്ട് എന്ന്.." "ഓ.. ഞാനൊന്നും പറഞ്ഞില്ലേ... 🙎‍♀️🤦‍♀️.. എന്നെ വിട്ടേര്.." എന്നും പറഞ്ഞോണ്ട് 😃 അവള് സ്റ്റയർ കയറി.. ഞാനും അവളുടെ പിന്നാലെ വെച്ച് പിടിച്ചു..

"ഇതാട്ടോ ചേട്ടന്റെ മുറി.." എന്നും പറഞ്ഞവൾ ഒരു മുറി ചൂണ്ടി കാണിച്ചു തൊട്ടടുത്ത മുറിയിലേക്ക് കയറി.. "ഇതാ എന്റെ മുറി..." "അയ്ന് ആർക് നിന്റെ മുറി കാണണം." "പുറത്ത് ഏട്ടനോട് ദേഷ്യവും, ഉള്ളിൽ കവിഞ്ഞൊഴുകണ സ്നേഹവും... നിന്റെ ഉള്ളിരിപ്പെന്താ ന്നാവോ..." "എന്ത്‌ ഉള്ളിരിപ്പ്.. നിന്റെ ചേട്ടൻ തന്നെയാ എന്നെ ഇങ്ങനെ ആക്കിയേ..." "ആ..ആയിക്കോട്ടെ.എന്ന് കരുതി കൂടുതൽ നിന്റെ ഈ മിണ്ടാട്ടം തുടരണ്ട.. ചേട്ടൻ ചേട്ടന്റെ പണി നോക്കി പോകും.." "അയ്യട.. ഇപ്പൊ പോകും.. അങ്ങനെ അങ്ങേര് പോകുവാണെ എന്നേം കൊണ്ടേ പോവൂ.." "എന്ന നിനക്ക് കൊള്ളാം..." എന്നും പറഞ്ഞവൾ അവളെ ഡ്രെസ്സുകളൊക്ക ഒരു ബാഗിനുള്ളിൽ കുത്തി നിറക്കാൻ തുടങ്ങി.. വളരെ കുറച്ചു നേരം അവളെ മുറിയിൽ തങ്ങീട്ട് ഞാൻ നൈസായി മാഷിന്റെ മുറിയിലേക് മുങ്ങി... "ഹ്മ്മ്... കൊള്ളാം...." മുറി ആകമാനം ഒന്ന് കണ്ണോടിച്ചു ഞാൻ എല്ലായിടത്തും അരിച്ചു പെറുക്കാൻ തുടങ്ങി.. വെറുതെ ഒരു മനസുഖം😌😌😌.. അങ്ങനെ മേശയുടെ വലിപ്പ് തുറന്നപ്പോഴാണ് എനിക്കെന്റെ കൊച്ചിലത്തെ ഫോട്ടോ കിട്ടിയത്... നല്ല ഫ്രയിം ഒക്കെ ചെയ്ത് അടിപൊളിയാക്കിയിട്ടുണ്ട്... എന്തായാലും മാഷിന്റെ കലയെ ഞാൻ സമ്മതിച്ചിരിക്കുന്നു..

ശരിക്കും ഫോട്ടോ എടുത്ത എന്റെ അതേ ഫോട്ടോ പോലെ തന്നെ ഉണ്ട്... ആ ഫോട്ടോയിൽ നിന്ന് ഒരൊറ്റ വിത്യാസമേ ഇതിനൊള്ളു.. ഇതിൽ മിട്ടായിയും നീട്ടി പല്ലും കാണിച്ചു ഇളിക്കുവാണെന്ന് മാത്രം.. ഡ്രെസ്സും ഹെയർസ്റ്റൈലും എല്ലാം അതേ പകർപ്പ് തന്നെ.. 😘😘😘.... ഞാൻ ആ ഫോട്ടോ വേഗം എന്റെ ബാഗിലേക്കിട്ട് ഒന്നും അറിയാത്ത പോലെ ഡോറും അടച്ചു ആര്യയുടെ അടുത്തേക്ക് ചെന്നു.... അവളുടെ എടുത്ത് വെക്കലൊക്കെ കഴിഞ്ഞു ഞങ്ങൾ രണ്ടും സിറ്റ്ഔട്ടിൽ പോയി സംസാരിച്ചിരിക്കുമ്പോഴാണ് മാഷ് കയറി വന്നേ...കയ്യിൽ അഞ്ചാറു ബുക്കൊക്കെ ഉണ്ട്.. "ഹാ.. നിന്റേതൊക്കെ എടുത്ത് കഴിഞ്ഞോ.." "ആ..ഇനി ചേട്ടന്നൂടെ ഒന്ന് വേം വാ ." "ആ.. ഞാനിതാ വരുന്നു.. അമ്മ പറഞ്ഞതൊക്കെ ഒന്ന് എടുത്തേച്ചു ഇപ്പൊ വരാം.. നിങ്ങൾ വേണേൽ വണ്ടിയിൽ കയറിക്കോ.." "അത് വേണ്ട.. ചേട്ടൻ ഇങ് വാ ആദ്യം, എന്നിട്ട് കയറാം.." "ഓ.. ശരി.. ഒരു പത്ത് മിനിറ്റ്.. ഇതാ വരുന്നു...'' ന്നും പറഞ്ഞോണ്ട് മാഷ് അകത്തൊട്ട് കയറി പോയി.. കുറച്ചു കഴിഞ്ഞപ്പോ ഇങ്ങോട്ടെന്നേ ഇറങ്ങി വന്നു... "എടി... നീ എന്റെ ആ ഫോട്ടോ എടുത്തായിരുന്നോ.." "ഏത് ഫോട്ടോ.." "മറ്റേ ഞാൻ വരച്ച ഫോട്ടോ ഇല്ലേ.. ഇവളുടെ അത്.." അത് കേട്ടതും എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാനങ് മിന്നിപ്പോയി...

എങ്കിലും മുഖത്ത് യാതൊരു എക്സ്പ്രക്ഷനും കാണിക്കാതെ അതേ നിർത്തം തന്നെ നിന്നു.. "അതെന്തിനാ ഞാനെടുക്കുന്നെ.. ഞാനൊന്നും എടുത്തില്ല.." "പിന്നെ ആ ഫോട്ടോ എവിടെ കാണുന്നില്ല.." "കാണാതെ പിന്നെ.., അതെവിടെ പോകാനാ.." "ചേട്ടൻ ഒന്നൂടെ നോക്കിയേ.." "ഇനി നോക്കാൻ ഒരിടോം ബാക്കി ഇല്ലാ..." "എങ്കി ചേട്ടൻ അത് അങ്ങോട്ട് കൊണ്ട് പോയിട്ടേറ്റെ ഉണ്ടാവും..ഒന്ന് രണ്ട് പ്രാവിശ്യം ഇവിടെ വന്നതല്ലേ ചേട്ടൻ.." "ഏയ്... എനിക്കോർമ്മ ഇല്ലല്ലോ.." "പിന്നെ അതെവിടെ പോകാന.ഓർമ്മ ഇല്ലാത്തതാകും. ചിലപ്പോ അവിടെ കാണും.. ചേട്ടനിങ് വാ വേഗം,നേരം വൈകുന്നു.." "ശെ... എന്നാലും അതെവിടെ.. എടി നീയേറ്റെ എടുത്തോ ഇനി ." "എനിക്കെന്തിനാ അത്.. എനിക്കെന്റെ നിങ്ങൾ വരച്ച ഫോട്ടോ വേണമെന്നൊന്നും ഇല്ല കാണാൻ.. എന്റെ അടുത്ത് കൊറേ ഉണ്ട്.." "ഓ.. അറിഞ്ഞില്ലാ.." "നിങ്ങൾക് വഴക്ക് കൂടാനുള്ള നേരം അല്ലിത് ചേട്ടൻ വേം വരുന്നുണ്ടോ.. 😤😤..." "ആ.. നടക്കെന്ന... ഞാൻ ഡോർ ലോക്ക് ചെയ്യട്ടെ..." എന്നും പറഞ്ഞു മാഷ് അകത്ത് കയറി സാധങ്ങളൊക്കെ എടുത്ത് ടിക്കിൽ കൊണ്ട് വെച്ച് ഡോർ അടച്ചു വന്നു.. "ടീ അനൂ.. നീ മുന്നിലിരുന്നോടി...." "അതിന്റെ ഒരു ആവിശ്യവും ഇല്ലാ... നിനക്ക് വേണേൽ നീ പോയി ഇരുന്നോ..." "വേണ്ട ... നമുക്ക് പിറകിൽ തന്നെ ഇരിക്കാം.. നോക്കാലോ നമുക്ക്,എത്ര ദിവസം നീ ബാക്കിലിരിക്കും എന്ന്.." എന്നും പറഞ് ഒന്ന് പുച്ഛിച്ചിട്ട് അവള് കാറിൽ കയറി...പിന്നാലെ ഞാനും...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story