ഹൃദയ സഖി .....💓: ഭാഗം 4

hridaya sagi sana part 1

രചന: SANA

" നീ എവിടെ ആയിരുന്നു..ഞാൻ വന്നു നോക്കുമ്പോൾ കണ്ടില്ല " സിദ്ധാർഥ് "ആ ഭ്രാന്തത്തിയുടെ അടുത്ത് 😬.." "ഹ.. ഹ.. 😂😂കേൾക്കട്ടെ കേൾക്കട്ടെ.. പോയിട്ടെന്തായി.. അവള് തലയിൽ നിന്നും ഒഴിഞ്ഞോ..." "ഒഴിയില്ലെന്ന പറയുന്നേ.. രണ്ട് കിട്ടാതെന്റെ കേടാ അവൾക്..." "ഹ്.. ഹ 😂😂സാരല്ല.. നല്ല കുട്ടിയല്ലേടാ.. നീയും നോക്കിക്കോന്നെ..." "മിണ്ടാതെ നിന്നോ.. അതാ നല്ലത്.. അല്ലെങ്കിലേ ദേഷ്യം പിടിച്ചിരിക്ക..അതിനെ ഒന്ന് തലയിൽ നിന്നും ഊരി തരോ.. നിനക്ക് വേണോ.. വേണെലെടുത്തോ 😤." "എനിക്ക് തല്ക്കാലം വേണ്ട.. പിന്നേ ഞാനവളെ എന്ത് കണ്ട് പ്രേമിക്കാനാ.. പ്രേമിക്കുവാണേൽ തിരിച്ചും സ്നേഹിക്കണം.. അല്ലാതെ ചെന്നിട്ട് വല്ല കാര്യോം ഉണ്ടോ.." "അപ്പൊ അവളെന്റെ തലയിൽ ആയിരുന്നില്ല എങ്കി നോക്കാമായിരുന്നു എന്ന് അല്ലെ..." അതിന് മറുപടി ആയി സിദ്ധാർത്ത് ഒന്ന് ചിരിച്ചതെ ഒള്ളു...😌 🌱🌱🌱🌱 വൈകീട്ട് രണ്ടും കൂടെ വീട്ടിലോട്ട് പോകാൻ വേണ്ടി ബാഗും തൂക്കി പുറത്തേക്കിറങ്ങി.... കുട്ടികളുടെ ഒക്കെ കലപില ശബ്ദത്തിനിടയിലും താഴെ നിന്നും ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടതും ആര്യയെയും വലിച്ചു അനു താഴോട്ടോടിയിരുന്നു.... "സ്.. സ്.... മാഷേ.. മാഷേ...." വണ്ടി തിരിക്കുന്നതിനിടയിൽ തന്നെ ആരോ വിളിക്കുന്നെന്ന് തോന്നി തിരിഞ്ഞു നോക്കിയപ്പോ ദേ നിൽക്കുന്നു നമ്മുടെ അനു....

ആരും കാണാതെ പെണ്ണ് റ്റാറ്റയും കൊടുത്തു.... പല്ലും കടിച്ചു പിടിച്ച് ഒന്ന് കണ്ണുരുട്ടി നോക്കി പേടിപ്പിച്ചു അലേഖ് കൊമ്പോണ്ട് വിട്ട് പോയി.... ആര്യയും അനുവും ഇത് ഞങ്ങളെ ബാധിക്കില്ല എന്ന മട്ടിൽ ആടിപ്പാടി ബസ് സ്റ്റോപ്പിലേക്കും വച്ചു പിടിച്ചു...... 🐶🐶🐶🐶 "അമ്മ... ഏട്ടനെന്തിയെ..." Arya "ഹാ.. ഞാൻ നിന്നെ കാത്തിരിക്കുവായിരുന്നു... ഇന്നെന്തെങ്കിലും കാര്യമായിട്ട് കോളേജിൽ നടന്നോ... അവൻ നല്ല ദേഷ്യത്തിലാണല്ലോ...വന്ന ഉടനെ ബാഗും ഫോണും ഒരെറിയലെറിഞ്ഞു..." "എന്നിട്ട് ആളെവിടെ.. പുറത്ത് പോയോ..." "ഏയ്.. ഇല്ല.. മുകളിലേക്ക് കേറി പോയിരുന്നു.....റൂമിൽ നിന്നും എന്തൊക്കെയോ ഉടയുന്ന സൗണ്ട് ഒക്കെ ഉണ്ട്.. തൽക്കാലം ഇപ്പൊ അങ്ങോട്ട് ചെന്ന് കൈ നീട്ടി വാങ്ങാൻ നിൽക്കണ്ട... കിട്ടിയിട്ട് കിടന്നു മോങ്ങിയാ ഞാൻ തിരിഞ്ഞു നോക്കില്ല..." ന്നും പറഞ്ഞു അമ്മ പൊടിയും തട്ടി പോയി... ഞാൻ മുകളിലോട്ട് ചെന്ന് മെല്ലെ പമ്മി പമ്മി ഏട്ടന്റെ മുറിക്കു മുന്നിൽ നിന്നും ഡോറിനോട് ചാരി ചെവി കൂർപ്പിച്ചിരുന്നു... പെട്ടെന്ന് എന്തോ വന്നു ഡോറിൽ ശക്തിയോടെ വന്നിടിക്കുന്ന സൗണ്ട് കെട്ട് ആഞ്ഞൊരു ശ്വാസം വലിച്ചു ജീവനും കൊണ്ട് റൂമിലോട്ട് ഓടി...... 😁 🐱🐱🐱🐱 അമ്മയോട് ഇന്നത്തെ വിഷയങ്ങളൊക്കെ പങ്കു വെച്ചെങ്കിലും കരുതിയ പോലെ വഴക്കൊന്നും കേട്ടില്ല... ഇനി അമ്മ നന്നായോ 😝😝😛😁..

.മാഷിന് ലെറ്റർ കൊടുത്തു, വെല്ലുവിളിച്ചു, എന്നൊക്കെ പറഞ്ഞെങ്കിലും അതിനെ കുറിച്ചൊന്നും മിണ്ടിയില്ല...മറ്റു കാര്യങ്ങളൊക്കെ ചോദിച്ചറിയുന്നും ഉണ്ട്... എന്തിന് ഞാനൊങ്ങനെ ഒരു കാര്യം പറഞ്ഞതായി അമ്മ കേട്ട ഭാവം പോലുമില്ല... ഇപ്പൊ എനിക്കും സംശയം ഞാൻ പറഞ്ഞോ ഇല്ലയോ ന്ന്...😁😁..... രാത്രി പഠിക്കാൻ ഇരുന്ന സമയത്തൊക്കെ മാഷിനെ ഓർമ്മ വന്നെങ്കിലും ഒരു വിതം ഹൃതയത്തിനുള്ളിൽ ഇട്ടു പൂട്ടി ഇട്ടു പഠിത്തത്തിലേക്ക് ശ്രദ്ധ തിരിച്ചു..... പഠിത്തമൊക്കെ കഴിഞ്ഞ് എന്നും ചെയ്യുന്ന പോലെ തന്നെ നമ്മളെ ആരൂട്ടിക് വിളിക്കാമെന്നും കരുതി ഫോൺ എടുത്ത് ഡയൽ ചെയ്തു...... 💓🦞🦞🦞🦞🦞💓 "അമ്മാ... ഇന്നെന്താ സ്പെഷൽ..." Arya "സ്പെഷൽ ആയി ഒന്നുമില്ല.. കാബേജ് തോരനും ഉണ്ട് സാമ്പാറും ഉണ്ട്.. അതും കൂട്ടി ചോറൊരു പിടി പിടിച്ചോ... അല്ല നിന്റെ പഠിത്തമൊക്കെ കഴിഞ്ഞ.." "ആര്യ... എടി ആര്യ.... ഡീ.... 😡😡" "ദേ.. നിന്റെ ചേട്ടൻ വിളിക്കുന്നു.. വന്നപ്പോ കതകടച്ചിരിക്കുവല്ലേ.. അവന്റെ കയ്യിൽ നിന്നും വാങ്ങാനുള്ളത് വാങ്ങിച്ചു പോര്... ഹാ പോരുമ്പോ അവനെയും ഭക്ഷണം കഴിക്കാൻ വിളിച്ചോണ്ടു..."

"ഞാൻ ജീവനോടെ ഉണ്ടേൽ വിളിക്കാം... അമ്മ എനിക്ക് വേണ്ടി പ്രാർത്തിക്കണം... അറിയാതെ ഞാൻ വല്ല തെറ്റും ചെയ്തിട്ടുണ്ടേൽ ഇപ്പൊ ഓർതെടുത്ത് അമ്മ എനിക്ക് ക്ഷമിച്ചു തരണം... " എന്തൊക്കെയോ പിറുപിറുത്ത് ആര്യ അലേഖിന്റെ മുറിയിലെത്തി..... "എന്താ ഏട്ട..." "എന്താണെന്നോ... 😡നിനക്ക് ഞാൻ വിശദീകരിച്ചു തരാമിപ്പോ 😤😤... അവളുടെ അമ്മൂമ്മേടെ...ദേ നിർത്തിക്കോണം രണ്ടിന്റെയും കലാപരിപാടി... അല്ലേല്ലെന്റെ സ്വഭാവം അറിയും രണ്ടും.." "അവൾക്കെന്താ ഒരു കുഴപ്പം..." "അവൾക്കൊരു കുഴപ്പവും ഇല്ല.. എല്ലാം കൂടുതലാ ... 😡... അവളുടെ തന്റേടം കണ്ടില്ലേ ഞാനൊരു ആദ്യാപകനാണെന്ന ചിന്ത ഒന്നുമില്ല.. എന്തൊക്കെയാ നിന്ന് പറയുന്നേ... വായടക്കി അപ്പൊ തന്നെ രണ്ട് കൊടുക്കണമായിരുന്നു... " " അവൾക്ക് ഏട്ടനെ അത്രക്കിഷ്ട്ട...എന്ത് പറഞ്ഞിട്ടും കാര്യമില്ല... പിന്നേ അനൂനെ ഏട്ടൻ കെട്ടിയ എപ്പോഴും എന്റെ അടുത്തുണ്ടാവുമല്ലോ അവള്...." "ആണോ.. എങ്കി ചെവി തുറന്നു കെട്ടോ.. ഞാൻ അവളെ കെട്ടില്ലെന്ന് പറഞ്ഞാ കെട്ടില്ല.. കെട്ടുന്നത് പോയിട്ട് ഇനി എന്റെ ഒരു ചിരിപോലും കിട്ടാൻ പോകുന്നില്ല എന്നിട്ടല്ലേ.... ഹും 😤😤😤.. അവളെ എന്നല്ല ഞാൻ കണ്ടെത്തുന്ന കുട്ടിയെ അല്ലാതെ ഞാനാരെയും വിവാഹം ചെയ്യില്ല...

എന്തെങ്കിലും പറഞ്ഞു നിന്റെ ആ പൊന്നുമോളോട് അങ്ങ് സ്വയം ഒഴിഞ്ഞു പോകാൻ പറയ്..." "ഒഹ്... ഏട്ടൻ പിന്നേ ഏട്ടന്റെ കാന്താരിയെ കാത്തിരിക്കുവായിരിക്കും.😏..." "ആ... അതേടി... അത് തന്നെയാ... എവിടെ ആണെങ്കിലും ഞാൻ തേടി പിടിക്കുമവളെ .. നോക്കിക്കോ..." "നടക്കുന്ന വല്ല കാര്യവും പറയ് ഏട്ടാ...എന്താ ഏതാ എന്നൊന്നും അറിയാതെ തപ്പി പിടിക്കാൻ പോകുവാണ് പോലും.. കഷ്ട്ടം. ഈ വട്ടിനോക്കെ ചികിത്സ ഉണ്ട്.. ചെന്ന് കാണിക്ക് 😤😤...." "ആര്യാ ാ ാ....😠😠...." "അലറണ്ട... ഞാൻ കാര്യം തന്നെയാ പറഞ്ഞെ... മുടിഞ്ഞ പ്രേമം ആണ് പോലും... ഭ്രാന്ത് അല്ലാതെന്താ...." "ആര്യ... വേണ്ട നീ... റൂം വിട്ട് പോ.. 😡പോവാൻ..." "ഞാൻ പോകുവന്നെ 😏.... ഭക്ഷണം കഴിക്കാൻ വേണേൽ പോര്.... പിന്നേ ഈ കാര്യം ഇനിയുമെന്നോട് പറയണ്ട... എനിക്കും അനുവിനും ഒരു മാറ്റവും വരാൻ പോകുന്നില്ല..." എന്നും പറഞ്ഞു ആര്യ റൂം വിട്ടിറങ്ങി...... അലേഖ് ടേബിൾ തുറന്നു താൻ വരച്ചു ഫ്രെയിം ചെയ്തു വെച്ച ചിത്രമെടുത്തു അതിൽ വിരലോടിച്ചു.... നിഷ്‌ക്കളങ്കമായി പുഞ്ചിരി തൂകുന്ന ആ ചിത്രത്തിൽ നോക്കിയതും അറിയാതെ അവനിലും ചിരി പടർന്നു..... 💟🪶🪶🪶🪶🪶💟 അവന്റെ ഒരു മുടിഞ്ഞ പ്രേമം... പ്..പത്.. തു... മനസ്സിലോരോന്ന് പിറുപിറുത്ത് ആര്യ താഴോട്ടിറങ്ങാൻ നേരമാണ് ഫോൺ കിടന്നു അലറുന്നത് കേട്ടത്... ആകെ വിളിക്കാനുള്ളത് അനു ആണ്... അത്കൊണ്ട് യാതൊരു സംശയവും ഇല്ലാതെ ഓടി ചെന്ന് ഫോൺ എടുത്തു.... "ഹലോ... അനൂസേ... പറയെടി...ചുകല്ലേ..."

"പിന്നേ.... പരമ സുഖം.. എന്താ പണി നിനക്ക് പെണ്ണേ...." "ഭക്ഷണം കഴിക്കാൻ പോകുന്നു... അല്ലാതെന്ത് പണി..." "പഠിത്തമൊക്കെ കഴിഞ്ഞോ..." "അതൊക്കെ കഴിഞ്ഞു... നോട്ട് ഉം എഴുതി കഴിഞ്ഞു..." "നോട്ടോ 😨വല്ലോം എഴുതാനുണ്ടോ..." "ഹാ.. Best.... എടി സിദ്ധാർഥ് സാറിന്റെ sub ഉണ്ട്... അതിനെവിടെ നീ അറിയുന്നു.. നിന്റെ മാഷിനെയും സ്വപ്നം കണ്ടിരിക്കുവാകും ക്ലാസിലേയ്...." "ഒന്ന് പോടീ.. ക്ലാസ്സൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു... പിന്നേ അങ്ങേരുടെ ഇന്നത്തെ ആക്കിയ ചിരിയിൽ ഒന്ന് തലപ്പുകഞ്ഞത് കൊണ്ട കേൾക്കാഞ്ഞേ.. എന്തായാലും നീ നോട്ട് sent ട്ടോ....." "ഹ്മ്മ്... ചെയ്തേക്കാം... പിന്നേ എന്തൊക്കെ അമ്മ എന്ത് പറയുന്നു..." "ഹാടാ.. അമ്മയോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ അമ്മ ഒന്നും പറഞ്ഞില്ലാടി.. എന്തിന് ആ കാര്യം അമ്മ മിണ്ടിയതെ ഇല്ല.. ഒരു മൈന്റും ചെയ്തില്ല.. ഞാൻ നല്ല അടി ഒക്കെ പ്രധീക്ഷിച്ചിരുന്നു..." "അമ്മ പിണങ്ങിയിട്ടുണ്ടാകും..." ''ഏയ്.. അതുമില്ല.. എന്നത്തെയും പോലെ കളിച്ചു ചിരിച്ചു തന്നെയാണ് ഞങ്ങൾ സമയം തള്ളി നീക്കിയെ.. " "എങ്കി അമ്മയും സപ്പോർട് ആയികാണും..." "ആവോ.. അറിയത്തില്ല...നന്നായോ ആവോ 😛😝.... ഹാം...എന്റെ മാഷിപ്പോ എന്തെടുക്കുവായിരിക്കും ആവോ....." "ഞാൻ പറയാം..." "നീ പറയണ്ട. ഞാൻ തന്നെ പറയാം...,

മാഷിപ്പോ ഫുഡ്‌ ഒക്കെ കഴിച്ചു എന്നെക്കുറിച്ചൊക്കെ ആലോചിച്ചു കിടക്കാൻ നിൽക്കുവായിരിക്കും..." "നിന്നെ കുറിച്... നടന്നത് തന്നെ 😂😂.." "എന്താടി നിനക്കൊരു പുച്ഛം..." "ഒന്നുല്ലേ.... 😂😂ഞാൻ പറയാം നിന്റെ മാഷിപ്പോ എന്തെടുക്കുവാണെന്ന്..." "ഹാ.. ഒരാഗ്രഹം അല്ലെ.. പറയ്..." "മാഷിപ്പോ നിന്നോടുള്ള ദേഷ്യം മുഴുവൻ വീട്ടിലുള്ളവരോട് തീർക്കുന്നുണ്ടാകും..😤😁... പിന്നേ അങ്ങേരുടെ കാമുകിയെ കുറിച് ആലോചിക്കുന്നുണ്ടാകും..." "മിണ്ടാതിരി കഴുതേ... കരിനാക്ക് വെച്ചൊരോന്ന് പറയാതെ..അവസരം തരുമ്പോ ഇങ്ങനൊക്കെയാ പറയാ... അങ്ങേർക്ക് കാമുകി ഒന്നും ഉണ്ടാവില്ല.. ഉണ്ടേൽ ഞാൻ രണ്ടിനെയും കൊല്ലും ....." "ഞാൻ കാര്യം പറഞ്ഞതാ..." "എന്ന് നിന്റെ കൊച്ചച്ചൻ പറഞ്ഞിരുന്നോ..." "അതിനെനിക്ക് കൊച്ചച്ചനില്ല...." "വെച്ചിട്ട് പോടീ നാറി.... അവളുടെ ഒരു... നീ ആ നോട്ട് sent... എന്നിട്ട് ഭക്ഷണം കഴിച്ച് ചാച്ചിക്കോ... Good night.......😴😴🥱...." "Okke ഡീ... Good നൈറ്റ്‌..😊.." ചുമ്മാ പള്ളറച്ചു തെറി കേട്ട സന്തോഷത്തോടെ ആര്യ ഫോൺ വെച്ചു, നോട്ടും സെന്റിയ്യിട്ട് ഭക്ഷണം കഴിക്കാൻ താഴോട്ടോടി...... ❤❤❤❤❤ പിറ്റേന്ന് മുതൽ അനുവും ആര്യയും മാഷിനെ എവിടെ കാണുന്നോ അവിടെ ഒക്കെ ഉണ്ടാകും...അലേഖിനാണേൽ രണ്ടിനെയും കണ്ണുരുട്ടി നോക്കി പേടിപ്പിച്ചും മടുത്തു..ഒരു സമാധാനാവും തരില്ല എന്ന് കച്ചക്കട്ടി പുറപ്പെട്ടിരിക്കയാണ് പെണ്ണുങ്ങൾ...

അലേഖിന് അതൊന്നും പോരാഞ്ഞിട്ട് സിദ്ധാർത്തിന്റെയും.., അച്ഛന്റെയും.., അമ്മയുടെയും ഒക്കെ ഉപദേശം വേറെയും.. എല്ലാം കൊണ്ടും പൊറുതിമുട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ....പ്രേമവും തലയിൽ കയറ്റി അനു പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച നീണ്ടു... എന്ന അലേഖിന് മാത്രം ഒരു കുലുക്കവും ഇല്ല...... ❤❤❤❤ രാവിലെ എണീച്ചപ്പോൾ തന്നെ നല്ല തലവേദന... ശരീരം ആകെ വേദനിക്കുന്ന പോലെ ഉണ്ട്.... കഴുത്തിലും നെറ്റിയിലും ആയിട്ട് ഒന്ന് തൊട്ട് നോക്കിയപ്പോൾ ചെറിയ ചൂടുണ്ട്.... പണി പാളിയോ....😒... പനികോളാണെന്ന് തോന്നുന്നു...മാഷിനെ കാണണമല്ലോ എന്നോർത്ത് മാത്രം എങ്ങനെ ഒക്കെയോ കട്ടിലിൽ നിന്നും പൊന്തി കുളിച്ചു മാറ്റി താഴോട്ടിറങ്ങി... അമ്മ മുഖത്തെ ക്ഷീണമൊക്കെ പെട്ടെന്ന് കണ്ടു പിടിക്കുമല്ലോ... ഇതും പിടിച്ചു.. ചെറിയ തലവേദനയാണെന്നും പറഞ്ഞു താൽക്കാലത്തേക്ക് രക്ഷപ്പെട്ടു.... കോളേജിൽ എത്തിയപ്പോഴേക്ക് പ്രശ്നം ആകെ വഷളായിരുന്നു....വന്ന ഉടനെ ഡെസ്ക്കിൽ തലവെച്ചു ഒരോറ്റ കിടത്തം കിടന്നതാ... പിന്നേ ഇന്റർബെല്ലിനാണ് തല പോകുന്നത്... "അനൂസേ... വയ്യാതെ എന്തിനാ വന്നേ... വീട്ടിൽ ഇരുന്നു റസ്റ്റ്‌ എടുതൂടായിരുന്നോ..." "മാഷിനെ കാണാനായിട്ട് വന്നതാ..." "നന്നായി... നിന്നെ കണ്ടാലറിയാം ക്ഷീണം... എന്തിനാ ചുമ്മാ.... വീട്ടിൽ പോണോ... അമ്മക്ക് വിളിച്ചു പറയാം..." "വേണ്ടാ... വാ നമുക്ക് മാഷേ കാണാൻ പോകാം..." "ഈ വയ്യാതിരിക്കുന്ന നേരം അയാളെ പോയി കാണണം എന്നോ...

നിനക്കെന്താ തലക്കോളാം ഉണ്ടോ പെണ്ണേ.. അല്ലെങ്കിലേ അവൾക്ക് ജീവനില്ല.. ഇനി അങ്ങേരുടെ വായയിൽ ഉള്ളത് കൂടെ കിട്ടാഞ്ഞിട്ട..." "ചുമ്മാ ടി... സംസാരിക്കണ്ട.. ഒന്ന് കണ്ടാ മതി.. സ്റ്റാഫ്‌ റൂം വരെ ഒന്ന് പോയി തലയിട്ട് നോക്കി തിരിച്ചു പോരാം.. ഞാനിന്ന് വന്നത് വെറുതെ ആവണ്ടല്ലോ..പ്ലീച് ആരൂട്ടി...." "സോപ്പിങ് ഒന്നും വേണ്ട.. വാ പെട്ടെന്ന് പോയി പൊന്നേക്കാം... ആഗ്രഹല്ലേ...." 🔴🟡🟣🔴🟡🟣 അങ്ങനെ രണ്ടും കൂടെ സ്റ്റാഫ്‌ റൂം വരെ ഒന്ന് പോയി മാഷിനെ ഒരു നോക്ക് കണ്ടു തിരിച്ചു പോന്നു... മാഷിനോട് ഒരങ്കത്തിന് ഏറ്റ് മുട്ടാനുള്ള കെൽപ്പ് തൽക്കാലം അനുവിനില്ലായിരുന്നു... അവിടെന്ന് വന്ന ഉടനെ വീണ്ടും ആള് കിടത്തം തുടങ്ങി.... ലെഞ്ചിനാണ് പിന്നേ എണീക്കുന്നത്.... ആര്യയുടെ നിർബന്തത്തിന് എന്തൊക്കെയോ കഴിച്ചെന്നും വരുത്തി അവളെ ബോധിപ്പിച്ചു....... "അനൂസേ.. ഞാൻ വാഷ് റൂമിൽ പോയി വരാം... നീ കിടന്നോട്ടോ..." "ശരി... പെട്ടെന്ന് വാട്ടോ..." "ഹ്മ്മ്... വരാം...." ആര്യ പോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞതും അനുവിനാകെ എന്തൊക്കെയോ അസ്വസ്ഥത തോന്നി... മനം പുരട്ടുന്ന പോലെ തോന്നിയതും... ഇരിക്കുന്നിടത്ത് നിന്നും ആയാസപെട്ട് എഴുനേറ്റ് പുറത്തേക്കിറങ്ങി...നടത്തത്തിന്റെ വേഗത കൂടുന്നതിനസരിച്ചു കാലുകൾക്ക് ബലം കുറവുള്ള പോലെ അനുഭവപ്പെട്ടു....നടത്തം നിർത്തി തലക്കും കൈ കൊടുത്തവിടെ നിന്നു അനു.. ആകെ എന്തോ ഒരസ്വസ്ഥത...ആകെ വിയർത്തോലിച്ചു ആകെ വിറയൽ അനുഭവപ്പെട്ടു...

തലമിന്നി നിൽക്കാൻ കഴിയാതെ അനു സൈഡിലേക്ക് വെച്ചു പോയിരുന്നു..... അതേ സമയമാണ് ലാബിൽ നിന്നും അലേഖ് ഇറങ്ങി വന്നതും അനു അവന്റെ മേത്തേക്ക് ചാഞ്ഞതും.... തന്റെ ശരീരത്തിൽ ചാഞ്ഞിരിക്കുന്ന പാതി കണ്ണോടെ നിൽക്കുന്ന അനുവിനെ കണ്ടതും അലേഖിന് ദേഷ്യമായിരുന്നു വന്നത്...അവളുടെ അവസ്ഥ എന്തെന്നറിയാതെ അവനവളെ സൈഡിലേക്ക് തള്ളി നടന്നു നീങ്ങിയിരുന്നു.... തള്ളിയ അതുപോലെ തന്നെ തൂണിനോട് ചാരി അനു നിലത്തേക്ക് ഊർന്ന് വീണിരുന്നു... എന്നാൽ അനു തലക്ക് കൈ കൊടുത്ത് നിൽക്കുന്നത് തന്നെ വരാന്തയുടെ ഇങ്ങേ മൂലയിൽ നിന്നും ആര്യ കണ്ടിരുന്നു...എന്തോ പന്തികേട് തോന്നി അനുവിനടുത്തേക്ക് ഓടി പോയപ്പോഴേക്കും അനു തലമിന്നി വീഴുന്നതും അലേഖ് അനുവിനെ നിലത്തേക്ക് ഉന്തുന്നതും കണ്ടിരുന്നു....അവളോടി ചെന്ന് അനുവിനടുത്തേക്കിരുന്നു "അനൂ... അനു.... അനൂസേ.... ഡീ കണ്ണ് തുറക്ക്..... ഈശ്വരാ... ന്റെ അനു....." ന്നും പറഞ്ഞു ആര്യ അവിടെന്ന് എണീറ്റു സ്റ്റാഫ്റൂമിലേക്ക് ഓടിയിരുന്നു..

പോകുന്ന വഴി അലേഖ് ഉണ്ടായിരുന്നു മുന്നിൽ എങ്കിലും കൂടി അവനെയും മറികടന്നു ഓടി സ്റ്റാഫ്റൂമിൽ ചെന്നു....ആദ്യം കണ്ടത് സിദ്ധാർത്തിനെ ആയിരുന്നു.... " സി...സിദ്ധാർത്ത് സാറേ... ന്റെ അനു...😓.. അല്ല അ.. അ.... അൻവിക തലമിന്നി വീണു... വേ... വേഗം വരോ...... " ആര്യയുടെ പറച്ചിലിലെ പരവേശവും കിതപ്പും ഒക്കെ കണ്ട് സിദ്ധാർത്തും ആകെ പേടിച്ചു... കേട്ടതും വേഗം അവിടെ നിന്നും എഴുനേറ്റ് പുറത്തേക്ക് ഓടിയിരുന്നു.... കൂടെ മറ്റു ടീച്ചേഴ്സും.... അപ്പോഴേക്കും കുട്ടികളൊക്കെ അനുവിന് ചുറ്റും കൂടിയിരുന്നു.... അവരെ ഒക്കെ വകഞ്ഞു മാറ്റി അനുവിനെ തട്ടി ഉണർത്താൻ നോക്കിയിട്ടും എണീച്ചില്ല... മുഖത്ത് വെള്ളം തെളിച്ചെങ്കിലും കണ്ണ് തുറന്നില്ല.... അനക്കമൊന്നും കാണാഞ്ഞിട്ട് സിദ്ധാർത്ത് തന്നെ അവളെ കൈകളിൽ കോരി എടുത്ത് കാറിൽ കയറ്റിയിരുന്നു... കൂടെ കരഞ്ഞു കൊണ്ട് ആര്യയും രണ്ട് ടീച്ചേഴ്സും കൂടെ കയറിയതും വണ്ടി ഹോസ്പിറ്റലിലേക്ക് കുതിച്ചു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story