ഹൃദയ സഖി .....💓: ഭാഗം 40

hridaya sagi sana part 1

രചന: SANA

മാഷിനെ കണ്ടതും ഞാൻ വേഗം തന്നെ കയ്യിലുണ്ടായിരുന്ന ഫോട്ടോ പിറകിലേക്കാക്കി പിടിച്ചു... "ഹ്മ്മ്... എന്തെ മാഷേ..." "അത് ഞാൻ നിന്നോടല്ലേ ചോദിക്കണ്ടേ.. നീയെന്താ ഇവിടെ.." "ഏയ്.. വെറുതെ..." "വെറുതെയോ.. 😬കയ്യിലുള്ള ഫോട്ടോ അവിടെ വെച്ചിട്ട് ഇവിടെ വാടി ...." കലിപ്പിൽ മാഷ് ഓഡർ ഇട്ടതും ഞാൻ വേഗം അതവിടെ വെച്ചിട്ട് മാഷിനടുത്തേക്ക് ചെന്നു... ചെന്ന ഉടനെ മാഷെന്റെ ചെവിക്കൊരു പിടിത്തമായിരുന്നു... "മുറിയുടെ കോലം എന്താ നോക്ക് നീ.. എങ്ങനെ നീറ്റാക്കി വെച്ച മുറിയായിരുന്നു. ഹേ... എന്താപ്പോ അതിനുമാത്രം നിനക്ക് എന്റെ മുറിയിൽ തപ്പാൻ.. ഹേ.. എന്താന്ന്..." "ആ.. മാഷേ വിട്.. വേദനിക്കുന്നു.." "പിന്നേ സുഖിക്കാനാ പിടിച്ചതെന്ന് കരുതിയോ.." "ആാാാാ... പ്ലീസ്, വിട്.☹️..." " ആ ഓഡർ തെറ്റി നിൽക്കുന്നതൊക്കെ അതാതിടത്ത് വെച്ചിട്ട് മോള് പോയാ മതി..ഹ്മ്മ്മ്... വേഗം വേണം..." എന്നും പറഞ്ഞു മാഷ് എന്റെ ചെവിയിലെ പിടിത്തം വിട്ടു... കാലമാടാൻ 😬.. ആവൂ...എന്റെ ചെവി☹️☹️... ഒന്ന് മെല്ലെ പിടിച്ചാന്താ... 😕😕 അല്ലെങ്കിലും എന്താപ്പോ ഇവിടെ കേട് വന്നേ.. ബാഗിൽ നിന്നും ലാപ്പ് പുറത്തേക്കെടുത്ത് വെച്ചിട്ടുണ്ട്.പിന്നേ ടേബിളിൽ നിന്ന് കൊറച്ചു ബുക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് ☹️

അത്രല്ലേ ഒള്ളു.. ഇങ്ങനൊരു വൃത്തി രാക്ഷസൻ.... ഞാനിങ്ങനെ മനസ്സിൽ ഓരോന്ന് പിറുപിറുക്കുമ്പോഴേക്കും മാഷ് വീണ്ടും കിടന്നലറാൻ തുടങ്ങി.. ഞാൻ വേഗം തന്നെ അതൊക്കെ അടുക്കി വെച്ച് കൊടുത്ത് നല്ല കുട്ടിയായി നിന്നു 😌😌. "ഹ്മ്മ്. ഇനി പറ.. എന്തിനാ എന്റെ മുറിയിൽ കയറിയെ.." "ചുമ്മാന്ന് പറഞ്ഞില്ലേ.." "ചുമ്മാ അല്ലാന്ന് എനിക്ക് നന്നായി അറിയാം.. എന്തിനാടി കയറിയെ 😡.." "ഹ.. ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ..." "എന്നും ഇല്ലാത്ത ഇന്നത്തെ കയറ്റത്തിന് കാരണം എന്താന്ന് എനിക്കറിയണം. എന്നിട്ട് നീ ഇവടന്ന് പോയാ മതി "എന്നും പറഞ്ഞോണ്ട് മാഷ് വാതിലങ് അടച്ചു.. "അ.. അത്.. ചു... ചുമ്മാ ഇതിലെ പോയപ്പോ, മുറിയിൽ മാഷിനെ കാണാഞ്ഞപ്പോ, വെറുതെ കേറാൻ തോന്നിയപ്പോ, ചുമ്മാ വെറുതെ തിരയാൻ തോന്നിയപ്പോ..." "ഡീീീ.... 😤" "എന്താ........ ☹️☹️☹️" "എന്താ കാര്യം വെച്ച മര്യതക്ക് പറയടി.. ഇന്ന് കോളേജിൽ നിന്ന് വന്നപ്പോ മുതൽ കൊട്ടക്കണക്കിന് കയറ്റി വെച്ചിരുന്നല്ലോ മോന്ത.. അതിന്റെ കാര്യവും എനിക്കറിയണം.. പറഞ്ഞോ അല്ലാതെ നീ ഇവിടെന്ന് പോകുന്നതൊന്ന് എനിക്ക് കാണണം..." "ഒന്നും ഇല്ലാന്ന് ഞാൻ പറഞ്ഞില്ലേ.. ചുമ്മാ കയറിയതാ ഞാൻ.. അപ്പൊ ഈ ഫോട്ടോ കണ്ടപ്പോ എടുത്തു.."

"ആ.. ഫോട്ടോ എടുത്തേന്റെ വേറെ തരാനുണ്ട്.. ആദ്യം നിന്റെ ഈ മുഖം കറുക്കലിന്റെ കാര്യം പറാ.." "നിങ്ങൾക് വേറെ പെമ്പിള്ളേരോടൊക്കെ ചിരിച്ചു സംസാരിക്കാനൊന്നും ഒരു കുഴപ്പോം ഇല്ലല്ലോ, അതോണ്ടന്നെ.." "അതിന് ഞാനെന്ത് ചെയ്തന്ന.." "നിങ്ങളെ ഇന്നൊരു പെൺകുട്ടിയുടെ കയ്യിൽന്ന് love ലെറ്റർ വാങ്ങുന്നതൊക്കെ ഞാൻ കണ്ട്.. എന്നിട്ട് അവളോട് ഭയങ്കര സംസാരവും.." "ആരോട് 😵‍💫.." "ആാാ.. അറിയാത്ത പോലെ ഒന്നും കാണിക്കണ്ട.. ഞാൻ കണ്ടതാ കോളേജ് വിട്ടപ്പോ.. സ്റ്റാഫ്റൂമിന്റെ മുന്നിൽന്ന് നിങ്ങളാ കുട്ടിയുടെ കയ്യിൽ നിന്ന് നോട്ടും അതിന്റെ കൂടെ ആ പെണ്ണൊരു പേപ്പറും അതിലേക്ക് വെച്ചത്... എന്നിട്ടെന്തൊരു സംസാരം ആയിരുന്നെന്നോ. ദുഷ്ടൻ. ഞാൻ അന്ന് വേറെ ഒരുത്തീടെ ബുക്കിൽ love ലെറ്റർ തന്നിട്ട് നിങ്ങളെന്നെ ലാബിലോട്ട് വലിച്ചു വഴക്ക് പറഞ്ഞതല്ലേ.., അതൊന്നും ഞാൻ മറന്നിട്ടില്ല.." "ഹ്മ്മ്.. ഹ്മ്മ്... എന്നിട്ടെന്നിട്ട് 😁😁.." "വേണ്ട.. നിങ്ങളെ ദുഷ്ടന... അന്ന് ഒരു തെറ്റും ചെയ്യാതെ വന്നിടിച്ച എന്നോട് നിങ്ങള് എന്ത്‌ കണ്ണ് പൊട്ടുന്ന ചീത്തയായിരുന്നു.. ഞാനതൊന്നും പെട്ടെന്ന് മറക്കില്ല..."

"ആ...ആ ഒരു വഴക്കിന്റെ പിന്നാലെയാണല്ലോ നീ പുലിവാലായി എന്റെ പിറകെ കൂടിയതും.. ഞാനും അതൊന്നും ഒരിക്കലും മറക്കില്ലേ 🥵🥵.." "ആഹാ... അപ്പൊ ഞാൻ ഇപ്പഴും ശല്യം ആണല്ലേ..." "എന്ന് ഞാൻ പറഞ്ഞോ.." "ഇപ്പൊ പറഞ്ഞത് വെച്ച് നോക്കുമ്പോ അങ്ങനെയാ തോന്നിയെ.." "നിനക്കിപ്പോ എന്താ പ്രശ്നം..." "എനിക്കവള് തന്ന love ലെറ്റർ കിട്ടണം.." "അത് love ലെറ്റർ ആണെന്ന് ആരാ പറഞ്ഞെ... അങ്ങനെ ആണെങ്കിൽ നിനക്ക് സംശയിക്കാൻ തന്നെ നേരം കാണുവൊള്ളല്ലോ.." "പിന്നേ അതെന്താ 😕.. " "അത് സ്കോളർഷിപ്പിന്റെ പേപ്പേഴ്സ് ആണെടി..നിനക്കും ഇല്ലേ.. അബേക്ഷിച്ചോ.." "ഓ.. എനിക്കതിന്റെ പിന്നാലെ നടക്കാനൊന്നും വയ്യ 😒😒...." __😍😍___ ഇപ്പഴല്ലേ പിടി കിട്ടിയേ പെണ്ണിന്റെ മുഖവാട്ടത്തിന്റെ കാരണം. ഇങ്ങനെ പോയാ ഞാൻ പഠിപ്പിക്കാൻ പോകുന്നതേ നിർത്തേണ്ടി വരുമല്ലോ 😂😂.. കഷ്ട്ടം തന്നെ പെണ്ണിന്റെ കാര്യം 😅😅...എന്റെയും😄 അവള് കാര്യം അറിഞ്ഞപ്പോ പല്ലും കാണിച്ചു ഇളിച്ചു എസ്‌കേപ്പ് ആകാൻ നോക്കിയെങ്കിലും ഞാൻ വിടാൻ മുതിർന്നില്ല....

''ഇനി എന്താ..... " "എന്തിനാ ഞാൻ വരച്ച ചിത്രം,എന്റെ മുറിയിൽ നിന്നും,എന്നോട് ചോദിക്കാതെ എടുക്കാൻ നോക്കിയത്... ഞാൻ വന്നില്ലെങ്കിൽ നീ ഇപ്പൊ ഇതും കൊണ്ട് പോവില്ലായിരുന്നോ.." "വെറുതെ.. നല്ല ഭംഗി ഉണ്ട് വരച്ചത് കാണാൻ 🙈അതോണ്ട് അടിച്ചു മാറ്റാൻ നോക്കിയതാ... Sorry 😜😜.." "നിന്റെ ഫോട്ടം നിന്റെ കയ്യിൽ ഒരുപാടുണ്ടെന്നും നിങ്ങള് വരച്ചത് എന്തിനാ എനിക്ക് എന്നുമല്ലേ നീ അന്ന് പറഞ്ഞെ.. പിന്നേ എന്തിനാ ഇപ്പൊ ഇത്.." "അന്ന് ഞാനങ്ങനെ പറഞ്ഞെന്ന് വെച്ച്..നിങ്ങള് വരച്ചത് കാണാൻ എന്ത് ഭംഗിയുണ്ട്.ആ ഫോട്ടോയും അതേ..അതുകൊണ്ടാ ഞാൻ അതു കണ്ടപ്പോൾ തന്നെ അടിച്ചു മാറ്റിയത് .." എന്നും പറഞ്ഞു അവള് നിർത്തി.. പെട്ടെന്നെന്തോ കത്തിയ പോലെ നാവും കടിച്ചു കണ്ണും ചിമ്മി നിൽപ്പുണ്ട്.... ഞാൻ വീണ്ടും അവളുടെ ചെവിക്ക് പിടിച്ചു .. "അപ്പൊ നീയാണ് അതെടുത്തത് അല്ലെ😬... ഇനി എന്നോട് നീ കള്ളം പറയോ..,ഹേ..പറയോന്ന്..😬😬" "ആവൂ..... ഇല്ല.. പറയില്ല.. വിട് ☹️.. വിട് 😢... വേദനിക്കുന്നുണ്ട്..." "വേദനിക്കണം... കള്ളം പറയുമ്പോഴൊക്കെ ഇനി ഇതോർക്കണം... എന്നോട് എന്നല്ല. ആരോടും കള്ളം പറയരുത്.. കേട്ടല്ലോ...."

അതും പറഞ്ഞു ഞാൻ ചെവിയിൽ നിന്നും പിടിത്തം വിട്ടു... അവളുടെ ചെവിയൊക്കെ ചൊമന്ന് വന്നിട്ടുണ്ട്... മുഖമാണേൽ അതിലേറെ.. ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അതങ് ചുമന്നു തുടുത്തിരിക്കുന്നുണ്ട്... "എന്തായിരുന്നു അവളുടെ ഡയലോഗ്, എനിക്കെന്തിനാ നിങ്ങള് വരച്ച ഫോട്ടോ, എന്റടുത്ത് എന്റെ ഒരുപാട് ഫോട്ടോ ഉണ്ടല്ലോ.. തേങ്ങ..,മാങ്ങാ.., അത്രേം പറയുമ്പോഴും അവളുടെ കയ്യിൽ അതുണ്ടായിരുന്നു.. അല്ലെങ്കിലും എനിക്ക് തോന്നിയിരുന്നു ഇത്, നീയോ ആര്യയോ എടുത്ത് കാണുമെന്ന്. അല്ലാതെ അതെവിടെ പോകാനാ.നിന്റെ വായേന്ന് തന്നെ കേട്ടല്ലോ എന്തായാലും...ഞാൻ ആ ഫോട്ടോ തിരയാത്ത ഇടമില്ല.. എന്നിട്ടിപ്പോ നിനക്കിതും വേണമല്ലേ.." "ഞാൻ പോവാ.. 😕എന്നോട് മിണ്ടണ്ട.. ☹️" "നിന്നെ വിട്ടത് തന്നെ... എവിടെയാ നീയാ ഫോട്ടോ വെച്ചിരിക്കുന്നെ ..." "എന്റെ കുഞ്ഞി മുറിയിൽ.." "എങ്കി അങ്ങോട്ട് നടക്ക്.." എന്നും പറഞ്ഞു ഞാൻ വാതിൽ തുറന്ന് കൊടുത്തു..അവള് ഇറങ്ങിയതിന് പിറകെ മറ്റു രണ്ട് ഫോട്ടോയും കയ്യിലെടുത്ത് ഞാനും അവൾക് പിറകെ പോയി... അവളാദ്യം അവളും ആര്യയും കിടക്കുന്ന മുറിയിൽ പോയി ചാവി എടുത്തോണ്ട് വന്നു റൂം തുറന്നു.. ആദ്യം ഡോറിൽ തന്നെ ഉണ്ടായിരുന്ന ചാവിയാ.. കള്ളത്തരം ഉള്ളിലുണ്ടായത് കൊണ്ട് ഒളിപ്പിച്ചു വച്ചിരിക്കണത് കണ്ടാ 😁... എന്നിട്ടിപ്പോ എന്തായി.. അവള് തന്നെ സ്വയം തോണ്ടിയില്ലേ 😂...

മുറിയിൽ കയറി ലൈറ്റ് ഇട്ടപ്പോ അവിടെ ചുമരിൽ തൂക്കിയിട്ടിട്ടുണ്ട് ആ ഫോട്ടോ... ഞാൻ എന്റെ കയ്യിലുള്ള രണ്ട് ഫോട്ടോ കൂടെ അവളെ കയ്യിൽ കൊടുത്തു... അവൾക് സന്തോഷായിട്ടുണ്ട്... അത് കണ്ടപ്പോ എനിക്ക് സങ്കടാ വന്നേ. പെണ്ണിത് വരെ ഒന്നും മിണ്ടാതെ വന്നതല്ലേ,ഇത് കൊടുത്തപ്പോൾ അവള് പുഞ്ചിരിച്ചു കാണിച്ചപ്പോൾ എന്തോ പോലെ..ചെവിക്ക് പിടിച്ചതിന്റെയാ ഈ മിണ്ടാട്ടം... നന്നായി വേദനിച്ചെന്ന് തോന്നുന്നു... അവള് ആ ഫോട്ടോസ് ഷെൽഫിൽ നിന്നും ഒരു ഫ്രെയിം ബോർഡ് എടുത്ത് അതിനുള്ളിൽ വെച്ചു... കൊറേ ഫ്രെയിംസ് സ്റ്റോക്ക് ആണെന്ന് തോന്നുന്നു 😂😜.... "എങ്ങനെണ്ട് മാഷേ..." "ഞാൻ വരച്ചതല്ലേ. നന്നാവാണ്ടിരിക്കോ.." " നിങ്ങള് എന്നെ വരച്ചോണ്ടാ നന്നായേ.. അല്ലെങ്കിൽ കാണാൻ കൊള്ളില്ലായിരുന്നു.. " "ഓ.. ലോക സുന്ദരിയായ നിന്നെ വരച്ചത് കൊണ്ടായിരിക്കും അല്ലെ..." "ഹ്മ്മ്... അതേ... 😃😃..." എന്നും പറഞ്ഞു കുഞ്ഞു പിള്ളേര് ചുണ്ട് ചുളുക്കി ചിരിക്കുമ്പോലെ ഒരു ചിരിയും തന്ന് ചുമരിലും നോക്കി നിൽപ്പാ.. ഫോട്ടോ എവിടെ തൂക്കുമെന്ന സെർച്ചിങ് ആണ്... ഇപ്പൊ വെച്ചിരിക്കുന്ന ഫോട്ടോസിന്റെ മുകളിലൊക്കെ ആയിട്ട് രണ്ട് ആണി അടിച്ചു കണ്ടത് കൊണ്ട് അവള് ഒരു സ്റ്റൂളും എടുത്ത് അതിൽ കയറി രണ്ടും രണ്ടിടത്ത് വെച്ച് ഊരക്കും കൈ കൊടുത്ത് കണ്ട് ആസ്വദിക്ക... "നന്നായിട്ടില്ലേ മാഷേ.. ചെരിവൊന്നും ഇല്ലല്ലോ..."

"ഏയ്... ഇല്ലില്ല..പെർഫെക്ട് ആണ്..." "ഓക്കെ..." എന്നും പറഞ്ഞവള് അങ്ങനെ തന്നെ നിന്ന് സ്റ്റൂളിൽ നിന്നും ഒരു കാല് താഴോട്ടു വെക്കാൻ നിന്നതും സ്റ്റൂളിന്റെ ഒരു വശം പൊന്തി അവള് വീഴാൻ പോയി.... അപ്പോൾ തന്നെ ഞാനവളെ അരയ്ക്ക് പിടിച്ചു താങ്ങി നിർത്തി... അവളാണെൽ വീഴുന്ന ഊക്കിൽ എന്റെ കോളറിൽ മുറുകെ പിടിച്ചു കണ്ണും ഇറുക്കിയടച്ചു കിടക്കുവാ.... അത് കാണെ താനേ എന്റെ മുഖം അവളുടെ മുഖത്തോട് അടുത്തു.. അരയിലെ പിടിത്തവും മുറുകി... പെട്ടന്നാ അവള് കണ്ണ് തുറന്നെന്നെ തള്ളി മാറ്റി നേരെ നിന്നത്... നശിപ്പിച്ചു😒😌 __•••••__ സ്റ്റൂൾ തെറ്റി വീഴാൻ പോയപ്പോ കണ്ണടച്ച് കയ്യിൽ തടഞ്ഞതെന്താണോ അതിലും മുറുക്കി പിടിച്ചു നിൽക്കെ... അരയിലെ സ്പർശനം അറിഞ്ഞപ്പോഴാ മാഷാണെന്നെ താങ്ങിയേന്ന് മനസ്സിലായെ.. കണ്ണടച്ച് തന്നെ പെട്ടന്നുള്ള പേടി മാറ്റുമ്പോഴാ അരയിൽ മുറുക്കം കൂടിയതും മുഖത്തേക്ക് നിശ്വാസം വന്ന് പതിച്ചതും . കാര്യം പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് വേഗം കണ്ണും തുറന്ന് മാഷിനെയും തള്ളി നേരെ നിന്നു... മാഷ് നെഞ്ചത്തും കൈ വെച്ചോണ്ട് ഒരു നിൽപ്പ് നിൽപ്പാ.. ഞാൻ മെല്ലെ റൂമിൽ നിന്നും ആര്യയുടെ അടുത്തൊട്ട് എസ്‌കേപ്പ് ആയി...

കുറച്ചു നേരം കഴിഞ്ഞതും പിന്നാലെ തന്നെ മാഷും വന്ന് ആര്യയുടെ അടുത്തിരുന്ന് അവളെ തൊട്ട് നോക്കുന്നൊക്കെ ഉണ്ട്.. "ഇപ്പൊ എങ്ങനെ ഉണ്ട് നിനക്ക്.." മാഷ് "എനിക്കിപ്പോ ഒരു കുഴപ്പവും ഇല്ല.ഉച്ചക്ക് തന്നെ പനിയൊക്കെ വിട്ടിരുന്നു .." "നാളെ കോളേജിൽ വരാൻ പറ്റോ അപ്പൊ.." "ആ..പറ്റും.. ഇവിടെ എനിക്കും ബോറടിയ.." "ആാാ... സിദ്ധു സ്റ്റാഫിൽ നിന്നും സങ്കടം പറയുന്നുണ്ടായിരുന്നു.. അല്ല നിനക്ക് വിളിക്കട്ടെ എന്ന് പറഞ്ഞു രാവിലെ തന്നെ ഫോണെടുത്തിരുന്നല്ലോ. വിളിച്ചിരുന്നില്ലേ.." "ഹ്മ്മ്.. വിളിച്ചിരുന്നു.. മരുന്നൊക്കെ കുടിക്കാൻ പറഞ്ഞു.." "അവനതല്ലേ പറയാൻ പറ്റു... നിന്നെയും കൊണ്ട് വന്നാമതി എന്ന് എന്നോട് പ്രതേകം പറഞ്ഞിട്ടുണ്ട്..അവന് നിന്നെ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാണ്ടായല്ലോ 😁." "ഈ ചേട്ടനിത്... ഒന്ന് പോയെ..'' ''ഹാ.. ഞാൻ പോകുവ തന്നെയാ 😂😂😁... എങ്കി കിടന്നോ... ഭക്ഷണം കഴിച്ചില്ലേ..." "ആ... കഴിപ്പിച്ചു മരുന്ന് തന്നിട്ട് അമ്മ ഇപ്പൊ പോയെ ഒള്ളു..." "എങ്കിൽ ഇനി കിടന്നോ.. നാളെ പറ്റുമെങ്കിൽ കോളേജിലേക് വരാലോ.. ഉറക്കമൊഴിക്കണ്ട..." "ആ...അനു... നീ ഫുഡ്‌ കഴിച്ചോ..." "ഇല്ലാ...." "എങ്കി കഴിച്ചു വാ...എന്നിട്ട് കിടക്കാം ഞാനും.."

"നീ കിടന്നോടി.. ഞാൻ താഴേന്നു കത്തിയടിച്ചു ഇങ് വരാൻ ലേറ്റ് ആവും. നീ ഉറക്കൊഴിച്ചാൽ ചിലപ്പോ വിട്ട പനി വീണ്ടും ഇങ്ങോട്ട് വരും..." "ഹ്മ്മ്.. ശരി...." അവളോട് കിടക്കാൻ പറഞ്ഞു ലൈറ്റും അണച്ചു ഞാനും മാഷും താഴോട്ടിറങ്ങി.. അവിടെ നടുമുറ്റത്ത് ഇരുന്ന് എല്ലാരും നല്ല ചർച്ചയിലാ...ഞങ്ങൾ രണ്ട് പേരും കൂടെ അവരുടെ അടുത്തേക്ക് പോയി... "വാവേ ഇങ് വന്നേ..." എന്നെ കണ്ടതും അച്ഛനെന്നെ അച്ഛന്റടുത്തൊട്ട് വിളിച്ചു.. ഞാൻ ചെന്ന് അച്ഛന്റെ അരികിൽ പോയി ഇരുന്നു... "ഹ്മ്മ്.. എന്താ ഇവിടെല്ലാരും കൂടെ ഒരു വട്ടമേശാ സമ്മേളനം..." "ഞങ്ങൾ നിങ്ങളെ കുറിച്ച് പറയുവായിരുന്നു.." "ഞങ്ങളെ കുറിച്ച് നല്ലത്ന പറയുവാണേൽ നല്ല കാര്യമാണ്...പരദൂഷണം ഒന്നും അല്ലല്ലോ അല്ലെ😜😜.." "ഈ... പെണ്ണിന്റെ ഒരു കാര്യം.... അതൊന്നും അല്ലടി.. ഞങ്ങൾ നിങ്ങളെ കല്യാണം പെട്ടെന്ന് നടത്തിയാലോ എന്ന് ആലോചിക്കുവായിരുന്നു...." അച്ഛൻ പെട്ടെന്ന് എടുത്ത് ഇമ്മാതിരി വർത്താനം പറഞ്ഞപ്പോ ഞാനും മാഷും മുഖത്തോട് മുഖം നോക്കി..... "നിങ്ങൾത് മാത്രം അല്ല.. ആര്യയുടേതും.. കല്യാണം എന്തായാലും രണ്ട് കൂട്ടർതും ഒരുമിച്ചു നടത്തണം." "അതെന്താ അച്ഛാ പെട്ടെന്ന്..." "പെട്ടെന്ന് ഒന്നും അല്ലാ..ഒന്ന് രണ്ട് മാസത്തിന് ശേഷോ...

അതിനിടക്കോ ഒക്കെ..എന്തായാലും വേണ്ടേ.. അപ്പൊ നീട്ടിക്കൊണ്ട് പോകണ്ടാന്നു വിചാരിച്ചു എന്താ അപിപ്രായം " "ഞാൻ സമ്മതിച്ചു.. പക്ഷെ ഒരു കണ്ടീഷനുണ്ട്...." __•••°°•••___ അവള് ഒരു കണ്ടീഷൻ ഉണ്ടെന്ന് പറഞ്ഞപ്പോ ഇനി വല്ല ഉടായിപ്പും കൊണ്ട് വരോ ഈശ്വരാ എന്ന് ഞാൻ പേടിച്ചു.അവളായത് കൊണ്ട് ഒന്നും പറയാൻ പറ്റത്തില്ലേയ്😂...പക്ഷെ കാര്യം നമ്മളെ നിരാശ പെടുത്തുന്നതൊന്നും അല്ലായിരുന്നു... "ഞങ്ങളെ കല്യാണത്തിനു മുന്നേ അച്ഛൻ നല്ല ഒരു ചികിത്സ ചെയ്ത് പഴയപോലെ ഉഷാറായിട്ട് നടക്കണം... അത്രേ ഒള്ളു എന്റെ ആഗ്രഹം..." എന്നും പറഞ്ഞവള് നിർത്തി... പിന്നേ എല്ലാവരും അതിനെ കുറിച്ചായി സംസാരം... അവളുടെ അച്ഛൻ വലിയ കാര്യം ഒന്നും കൊടുത്തില്ലെങ്കിലും എല്ലാവരുടെയും നിർബന്ധം കാരണം ചികിത്സക്ക് തയ്യാറാണ് എന്ന് അറിയിച്ചു...നമ്മളെ പെണ്ണും ഇപ്പൊ ഒരുപാട് സന്തോഷത്തിലാണ്...

അവളവളെ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അച്ഛനെ മാത്രം അല്ല. അവൾക് പ്രിയപ്പെട്ടവരേ അല്ലെങ്കിൽ ചുറ്റുമുള്ളവരെ ഒക്കെ അവൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്... കുറുമ്പും കുസൃതിയും ദേഷ്യവും വാശിയും അതിനേക്കാൾ ഏറെ മനസ്സിൽ ഒരുപാട് സ്നേഹവും ഉള്ള പെണ്ണാണവള്.. ചിലപ്പോഴൊക്കെ പൊട്ടത്തരങ്ങളും കൂസലില്ലാത്ത സംസാരവും ഒക്കെ ആണെങ്കിലും ആള് വെറും ഒരു പാവമാണ് ചുറ്റും ഉള്ളവരാണ് അവളുടെ ലോകം.. ആരെങ്കിലും വിഷമിച്ചാൽ പെട്ടെന്ന് അവൾക്കും കരച്ചിലും വിഷമവും വരും, മറ്റുള്ളവർ സന്തോഷിച്ചാൽ അതിൽ സന്തോഷിക്കും.. എല്ലാരേയും ഒരുപോലെ സ്നേഹിക്കാനവൾക്കറിയാം... ഇതൊക്കെ കൊണ്ട് തന്നെയാവും ഞാൻ പോലും അറിയാതെ ആദ്യം തന്നെ അവളെന്റെ മനസ്സിലേക്ക് കയറിക്കൂടിയത്. ഇനി എനിക്ക് കാത്തിരിപ്പാണ് അവളെന്റെ ആവാനുള്ള കാത്തിരിപ്പ്.. ഹൃദയം തുടിക്കുകയാണ് സഖി നിനക്കായി..... 💕💓 .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story