ഹൃദയ സഖി .....💓: ഭാഗം 41

hridaya sagi sana part 1

രചന: SANA

"മാഷെന്നോട് പറഞ്ഞായിരുന്നു.. മാഷ് അന്വേഷിക്കുന്നുണ്ട് എന്ന്.. അല്ലെ മാഷേ.." അവളെന്റെ പാതിയാകുന്നതും സ്വപ്നം കണ്ട് അങ്ങനെ ഇരിക്കുമ്പോഴാ പെട്ടന്ന് അവളീ ചോദ്യം എടുത്തിട്ടത്.... "ഹാ.. ഞാൻ അന്വേഷിച്ചിരുന്നു കൊറേ ഒക്കെ.. പക്ഷെ നല്ല ചികിത്സകളൊക്കെ ദൂരെയാ..." "അടുത്തൊന്നും ഇല്ലേ, നല്ലത്..." മുത്തശ്ശൻ "ആയുർവേദം ആണ് ഈ അവസ്ഥക്ക് നല്ലതെന്ന് പറഞ്ഞു..ആയുർവേദിക് നല്ല ചികിത്സ കുറച്ചു ദൂരെ തന്നെയാ മുത്തച്ചാ..ഞാൻ നോക്കുന്നുണ്ട് അടുത്തെവിടെ എങ്കിലും ഉണ്ടോ എന്ന്..." "ഹ്മ്മ്... ഉണ്ടെങ്കിൽ അറീക്.. ഇല്ലേൽ ദൂരേക്ക് തന്നെ പോവേണ്ടി വരും..." മുത്തശ്ശൻ അത് പറഞ്ഞപ്പോ ഞാൻ പെണ്ണിനെ ഒന്ന് നോക്കി.. അവളാകെ സെഡ് ആയിട്ടുണ്ട്.. ഇത് വരെ ഉണ്ടായിരുന്ന തെളിച്ചം ഒക്കെ പോയിട്ടുണ്ട്... "അല്ല മക്കളെ കോളേജ് വിട്ടിട്ട് ഒന്നും കഴിച്ചില്ലല്ലോ.. രണ്ട് പേരും വാ ഭക്ഷണം എടുത്ത് വെച്ച് തരാം.. കഴിച്ചേച് കിടന്നുറങ്ങിക്കോളൂ.. നാളെ കാലത്തെ എണീച്ചു പോണ്ടേ..."അമ്മ "അത് പറഞ്ഞപ്പോഴാ മോനെ.. ഇത്രേം ദൂരം എന്നും വണ്ടി ഓടിച്ചു പോകാൻ ബുദ്ധിമുട്ടുണ്ടോ നിനക്ക്.." മുത്തച്ഛൻ "ഏയ്.. ഇല്ല മുത്തശ്ശ.. ആൻവിയും ആര്യയും ഇല്ലേ.കോളേജ് എത്തുന്നത് തന്നെ അറിയില്ല.."

"അല്ലാ.. ആരാ ആൻവി..." "അത് ഞാനാ അച്ഛാ 🙈... അച്ഛനെന്നെ ഇടക്കൊക്കെ വാവേന്ന് വിളിക്കില്ലേ.. അത് പോലെ മാഷെന്നെ ഇടക്ക് ആൻവീന്ന് വിളിക്കും... ചിലപ്പോ എടി പോടീ എന്നും..എല്ലാരും അനു എന്ന് വിളിക്കുന്നോണ്ട് മാഷ് മാറ്റി പിടിച്ചതാ..." അവളുടെ അച്ഛൻ ചോദിച്ച ചോദ്യത്തിന് ചാടി കയറി അവൾ തന്നെ ഉത്തരം പറഞ്ഞു..ഈ പെണ്ണിന് ഞാനാണെന്ന് പറഞ്ഞാപോലെ.. മനുഷ്യനെ നാറ്റിക്കാൻ ഓരോന്ന് പറയണ്... "അത് കൊള്ളാലോ . അല്ലാ..നീയെന്താ എന്നിട്ട് ഇവനെ വിളിക്കല്.. മാഷേന്ന് തന്നെയാ..." "പിന്നേ അല്ലാതെ.. അതാ വിളിക്കാനൊരു ഇത്.. ശീലായി പോയില്ലേ. 😁. കോളേജിൽ നിന്നും മാഷേ...മാഷേ...എന്നും വിളിച്ചു പുറകെ നടന്നു ശീലിച്ചു 🙈🙈..ന്നാലും ഞാൻ കണ്ണേട്ടാന്ന് മാറ്റിപിടിക്കാൻ നോക്കുന്നുണ്ട് .." "ആഹാ.... കണ്ണൻ എന്നോ... അവൻ ഞങ്ങളെ കൊണ്ടൊക്കെ നിർത്തിച്ചതാ നിന്റെ ഓർമ്മ കാരണം.. നീ വീണ്ടും ആ പേര് കൊണ്ടന്നോ..." "യായാ... ഇനി കണ്ണാന്ന് വിളിച്ചോ വല്യമ്മേ.... നിങ്ങളെ കണ്ണനെ ഞാൻ തിരിച്ചു തന്നിരിക്കുന്നു 😌😌.. അല്ലേലും അലേഖേ എന്ന് വിളിക്കുന്നതിനേക്കാൾ നല്ലതല്ലേ കണ്ണാന്ന്...." "ഹ്മ്മ്.. ഹ്മ്മ്.. ഹ്മ്മ്.... നല്ലത് തന്നെയാ... നിങ്ങൾ രണ്ടും വാ ഭക്ഷണം കഴിക്കാം...."

എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് നടന്നു.. ഞാനും അവളും അമ്മക്ക് പിറകെ പോയി വഴക്കും ഇട്ട് ഭക്ഷണം കഴിചെണീറ്റ് കിടക്കാനായി പോയി.... __💕💕___ "എടി ജാനീ നമ്മളെ മോളെ വേഗം അങ് പറഞ്ഞയക്കണോടി..." "എന്താ സുനിലേട്ടാ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ തോന്നാൻ.." "പെട്ടെന്ന് ഒന്നും അല്ലാടി.. ഇന്ന് നിന്റെ അച്ഛനും അമ്മയും വന്ന്,ഇവിടെ മുറ്റത്ത് നമ്മുടെ മക്കളെ കല്യാണം കാണാൻ ആഗ്രഹം ഉണ്ടെന്ന് വന്ന് പറഞ്ഞപ്പോ തന്നെ എനിക്ക് എന്തോ വിഷമം പോലെ.. അവൾ പോയ പിന്നേ നമ്മൾക് ആരാടി..." "എന്ത് ചെയ്യാനാ ഏട്ട... അമ്മയ്ക്കും അച്ഛനും വേഗം തന്നെ കല്യാണം വേണം എന്ന ആഗ്രഹം പറഞോണ്ടല്ലേ..അവസാനമായി ഇവിടെ ഒരു പന്തൽ പൊങ്ങിയത് നമ്മുടെ കല്യാണത്തിനല്ലേ.. അതും നമ്മള് ഒരുമിക്കും എന്നറിഞ്ഞോണ്ട് ആയിരുന്നില്ലല്ലോ.അമ്മയും അച്ഛനും ഇങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പോ സുമിത്രേചിക്കും തമ്പിഏട്ടനും തോന്നിക്കാണണം ചേച്ചി കാരണം അവര് വിഷമിച്ചതിന് ഇങ്ങനെ എങ്കിലും പകരം വീട്ടാമെന്ന് .. സാരല്ലല്ലോ..,

ചേച്ചിടെ അടുത്തേക്കല്ലേ അവളെ വിടുന്നെ. പിന്നേ നമ്മളെ അനൂനെ അവൻ നല്ല പോലെ നോക്കും എന്ന് ഉറപ്പല്ലേ.. ഏട്ടൻ തന്നെ കേട്ടില്ലേ വർഷങ്ങളായി അവൻ നമ്മളെ അനൂനെ തപ്പിക്കൊണ്ടിരിക്കുകയായിരുന്നെന്ന്..ആ അവൻ നമ്മളെ മോളെ നല്ലപോലെ നോക്കുമെന്നതിൽ ഒരു സംശയവും ഇല്ല..." "അതൊക്കെ എനിക്കും അറിയാം. അവൻ നമ്മളെക്കാൾ നന്നായി അവളെ നോക്കുമെന്ന്. പക്ഷെ നമ്മളെ കുട്ടി നമ്മളെ അടുത്തുണ്ടാവില്ലല്ലോ.." "അതങ്ങനെ തന്നെയല്ലേ വരുവാ..." "എന്നാലും അവള് പോയ പിന്നേ നമ്മള് തനിച്ചാവില്ലേ.. എനിക്കെന്റെ മോളെ ഇപ്പോഴല്ലേ കിട്ടി തുടങ്ങിയെ.. ഞാൻ തന്നെ മനപ്പൂർവം ഒരുപാട് വർഷങ്ങൾ നശിപ്പിച്ചു.. ഇനി അധിക മാസങ്ങൾ പോലും അവള് നമ്മൾക്കൊപ്പം കാണില്ലാന്ന് പറഞ്ഞപ്പോ ഒരു വല്ലായിമ.." "അതൊന്നും ഇപ്പൊ ഏട്ടൻ ഓർക്കണ്ട.. എല്ലാം വരുന്ന പോലെ വരട്ടെ.. എന്തായാലും അവളെ നമുക്ക് അവന് കൈ പിടിച്ചു കൊടുക്കണ്ടേ. അമ്മയും അച്ഛനും പറഞ്ഞപോലെ ഇത്തിരി നേരത്തെ ആയെന്ന് വെച്ച് എന്താ..നമുക്ക് എപ്പോ വേണമെങ്കിലും അവളെ കാണാലോ...

ഏട്ടൻ ഇപ്പൊ അതൊന്നും ഓർക്കാതെ കിടന്നേ.." ജാനകി അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും പെട്ടെന്ന് അനു ഇവരെ രണ്ട് പേരെയും വിട്ടു പോകുന്നതോർത്ത് അവർക്കും വല്ലായിമ വന്നിട്ടുണ്ട്.. ഒന്നില്ലെങ്കിലും തനിച് വീട്ടിൽ മോള് മാത്രം ഉള്ള ഒരു ലോകത്ത് ഒതുങ്ങി കൂടിയതല്ലേ അവരും... __😍😍__ "ഓ.. ഇന്നെന്താ ആരൂട്ടിയെ പതിവില്ലാതെ കൂടുതൽ മേക്കപ്പ് 😅.." "പോടീ.. " "അവളുടെ ഒരുക്കം കണ്ടാ പറയോ ഇന്നലെ മൂടിപുതച് ഉറങ്ങിയവൾ ആണെന്ന്... കോളേജിൽ പോകാൻ ഉള്ള സന്തോഷം കണ്ടില്ലേ.." "നിനക്കെന്താടി അതിന്.." "എനിക്കൊന്നൂല്ലേ 😃😃..നടക്കട്ടെ നടക്കട്ടെ. എന്നാലും ഇത്ര പെട്ടെന്ന് പനി എങ്ങോട്ട് പോയെന്നാ ഞാൻ ആലോചിക്കുന്നെ.." "അതിന് നിന്റെ ബോഡി അല്ല എന്റേത്. നിനക്കല്ലേ ചെറിയ പനി വന്നാ ട്രിപ്പ് കയറ്റേണ്ടത്.. എനിക്കൊരു ജലദോഷപനിയായിരുന്നേ... നിന്നെ പോലെ പ്രതിരോധശേഷി ഇല്ലാത്ത ബോഡി അല്ല എന്റേത്..." "തന്നെ... നന്നായിപോയി.... ചെലക്കാണ്ടെ കണ്ണാടിടെ മുന്നിൽ നിന്നും മാറിക്കെ.

കൊറേ നേരമായി അവള് തൊടങ്ങീട്ട്.. എങ്ങനെ കണ്ടാലും അന്റെ ചെക്കൻ നിന്നെ വായിനോക്കിക്കോളും.. അതിനായിട്ട് കൂടുതൽ ഒരുങ്ങണം എന്നൊന്നും ഇല്ല.." " പോടീ... " "നീ പോടീ...." "അതേയ്.. നിങ്ങൾ രണ്ടും വരുന്നുണ്ടോ.. കോളേജിലേക്ക് നേരത്തിനും കാലത്തിനും അങ് എത്തണം. ഇവിടെ നിന്നോണ്ട് വഴക്ക് കൂടാതെ ഒന്ന് വരുവോ രണ്ട് റാണിമാരും 😬.. ഞാൻ ഇങ്ങോട്ട് കയറണ്ടാ എന്ന് കരുതിയതായിരുന്നു, നിങ്ങളെ അങ്ങോട്ട് കാണാഞ്ഞിട്ട് കയറേണ്ടി വന്നു.. ഇനിയെങ്കിലും ഇറങ്ങി വരുവോ..." "ദാ. വന്നു മാഷേ... ഇങ്ങനെ കലിപ്പായാലെങ്ങനെയാ..." എന്നും പറഞ്ഞോണ്ട് ബാഗും എടുത്ത് ഞാൻ ചെന്ന് മാഷിന്റെ മീശ പിരിച്ചു വെച്ച് കൊടുത്ത് സൈറ്റ് അടിച്ചു കാണിച്ചു... ആള് കണ്ണും തള്ളി നോക്കുന്നുണ്ട്... നാലും പുറത്തേക്കിട്ട് കോക്രി കാണിച്ചു ഞാൻ വേഗം താഴോട്ട് വിട്ടു...ഒരുങ്ങുന്നതിന് മുന്നേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചത് കൊണ്ട് ആ പണി ഇല്ലായിരുന്നു.. അത് കൊണ്ട് വേഗം എല്ലാരോടും യാത്ര പറഞ്ഞു ഞാൻ മുറ്റത്തേക്കിറങ്ങി.. പിന്നാലെ തന്നെ ആര്യയും മാഷും ഇറങ്ങി.... "അനുവേ... നീ ക്ലാസ്സിന് പോകാൻ ഇറങ്ങിയതാണോടി..." "അല്ല.. ആരിത് അപ്പേട്ടനോ... ഇന്നലെ എനിക്ക് വന്ന് കാണാൻ പറ്റിയില്ല..

എന്തായി ചെക്കൻ പെണ്ണ് കാണാൻ പോയിട്ട് ഹ്മ്മ്.." "അതൊക്കെ സെറ്റ് അല്ലെ മോളെ...😁പിന്നെ അളിയോ, ഞാൻ വന്നത് വേറെ ഒരു കാര്യം പറയാനും കൂടെയ.അച്ഛൻമാരൊക്കെ അകത്ത് തന്നെ ഇല്ലേ.." "എല്ലാരും ഉണ്ട്..എന്താ അപ്പേട്ടാ കാര്യം ..." "ഞങ്ങടെ കല്യാണം നെക്സ്റ്റ് വീക് ഉണ്ടാവും..." "Congratzzzz.." മാഷ് "നെക്സ്റ്റ് വീക്കോ 😵😵😵.... അതെന്താ അപ്പേട്ടാ ഇത്ര പെട്ടെന്ന്... ഇവിടെ മൊത്തം ഇപ്പൊ കല്യാണം വേഗം നടത്താനുള്ള ഓട്ടപാച്ചിൽ ആണല്ലോ.." "വേറെ ആരുടെയാ കല്യാണം നടത്തുന്നെ.." "ഞങ്ങളത് തന്നെ.. അല്ലാതെ ആരുടേയ..." "നിങ്ങൾതോ... അതെന്താടി പെട്ടെന്ന്.. ഞാനപ്പോ നാട്ടിൽ ഉണ്ടാവോ..." "അറിയില്ല 😕.. അപ്പേട്ടൻ എന്നാ പോവാ.." "മിക്കവാറും ഒരു മാസം... അതും തയച്ചില്ല.. അതാ പെട്ടെന്ന് ഞങ്ങടെ മാരേജ് തീരുമാനിച്ചേ... അവളെ വീട്ട് കാര് തന്നെയാ ആദ്യം വിഷയം പറഞ്ഞെ.. പിന്നേ ഞങ്ങളും അതങ്ങ് ഒറപ്പിച്ചു.. അടുത്ത തിങ്കളാഴ്ചയാണ്😁. ഇനി അതിന്റെ തിരക്കാവും..." "ആണോ... അപ്പൊ ഞങ്ങള്ക്ക് കോളേജ് ഉണ്ടാവോലോ..." "പിന്നേ... കോളേജിലേക്ക് പോകാൻ ഉത്സാഹമുള്ള ഒരു കുട്ടി.." മാഷാണെ 😂😂 നമ്മളതിന് നല്ല വെടിപ്പായിട്ട് ചിരിച്ചു കൊടുത്തു.. നേരം വൈകിയത് കൊണ്ട് ഞങ്ങൾ അപ്പേട്ടനോടും യാത്ര പറഞ്ഞു വേഗം കോളേജിലേക്ക് വിട്ടു.. (ചെറിയ പാർട്ടാണെ...എഴുതാൻ ടൈം കിട്ടീല. അഡ്ജസ്റ്റ് കരോ 😌).......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story