ഹൃദയ സഖി .....💓: ഭാഗം 42

hridaya sagi sana part 1

രചന: SANA

ഞങ്ങൾ കോളേജിൽ എത്തിയപ്പോൾ ആദ്യം കാണുന്നത് സിദ്ധാർഥ് സാറിനെയാ... മൂപ്പര് ഇളിച്ചോണ്ടിരിപ്പുണ്ട്... "എന്താണ് സാറേ കണി കോളാക്കാൻ മുന്നിൽ തന്നെ... 😂" "പോടീ.. പോടീ.." "ആ... ഞാൻ പോവേണ്ടി വരും, അതെനിക്കറിയാം.. എന്നിട്ട് നിങ്ങൾക് രണ്ട് പേർക്കും സൊള്ളാൻ അല്ലെ.. ഇന്നലെ ഇവളെ കാണാത്തോണ്ട് ഉറങ്ങിയില്ല തോന്നുന്നു.." "എന്റെ പൊന്നോ.. 🤦🏻‍♂️🙆🏻‍♂️നീ ഇവിടെ തന്നെ നിന്നോ..ഞങ്ങളെ വെറുതെ വിട്ടേര്..'' " ഇവളുടെ വായടപ്പിക്കാൻ നീ നോക്കണ്ട. നടക്കില്ല.. അല്ല. എന്താ പതിവില്ലാതെ നീ ഞങ്ങൾക്ക് കണി ആയി നിൽപ്പുണ്ടല്ലോ. ന്റെ പെണ്ണ് പറഞ്ഞപോലെ എന്റെ പെങ്ങളെ കാണാണ്ടിരിക്കാൻ പറ്റാണ്ടായോ.. 😅" "നീയും തുടങ്ങിയോ ഇവളെ പോലെ.." "ആ.. ഇവളെ കൂടെ അല്ലെ ജീവിക്കണ്ടേ. ഇങ്ങനൊക്കെ ആയല്ലേ പറ്റു... 😁" "ആ.. അത് പോയിന്റ്... അല്ല ഇന്നലെ നിങ്ങളെ വീട്ടിൽ നിന്നും വിളിച്ചായിരുന്നു, കല്യാണം പെട്ടെന്ന് നടത്തുന്നതിനെ കുറിച്ചെന്താ അപിപ്രായം എന്ന് ചോദിച്ച്.." "ഓഹോ.. അങ്ങോട്ട് വിളിച്ചും ചെയ്തിരുന്നോ.. അപ്പൊ ഭയങ്കര സീരിയസിൽ പൊക്കൊണ്ടിരിക്കുവാണല്ലോ കാര്യങ്ങൾ.. എന്നിട്ട് അവിടെന്നെന്ത് പറഞ്ഞു.."

"എന്ത് പറയാൻ.. അമ്മ ഇന്ന് തന്നെ ഇവളെ കൊണ്ടരാം എന്ന് പറഞ്ഞാലും സമ്മതം എന്ന മട്ടിലാ.. ഇവളെ കണ്ടപ്പഴേ അമ്മക്ക് നന്നായി ബോധിച്ചു.." "അമ്പടാ.. അങ്ങനെ ഇന്നന്നെ ഇന്റെ ചങ്കിനെ നിങ്ങൾക് തരില്ലാട്ടോ..'' "ഓ... വേണ്ട പൊന്നേ... 🙆🏻‍♂️.." "എന്ന നിങ്ങൾ രണ്ടും ക്ലാസ്സിലേക്ക് പൊക്കോ..ബെല്ലടിക്കും ഇപ്പോ.." മാഷത് പറഞ്ഞപ്പോ ഞാനും ആര്യയും ക്ലാസ്സിലോട്ട് നടന്നു... ഇച്ചിരി നേരം കഴിഞ്ഞപ്പോ ബെല്ലും അടിച്ചു.. ക്ലാസ്സുകളും തുടങ്ങി..... ഇന്റർബെല്ലടിച്ചപ്പോഴാണ് പിന്നേ ഒരു സുഖം കിട്ടിയത്.. "ആകെ ബോറടിക്കുന്നെടി..."arya "അതിപ്പോ എനിക്കും ഉണ്ട്...." എന്നും പറഞ്ഞു ഞാൻ താടക്കും കൈ കൊടുത്തിരുന്നു.. മാഷിന്റെ അടുത്തോട്ട് പോയാലോ എന്നുണ്ട്. പിന്നേ ഇപ്പൊ ചെന്ന് തലയിട്ടാൽ മാഷ് വഴക്ക് പറഞ്ഞാലോ.. എന്തിനാ ചുമ്മാ... പണ്ടത്തെ പോലെ അല്ലല്ലോ ഇപ്പൊ.. അന്നൊക്കെ വഴക്ക് കേട്ടാൽ വീണ്ടും പിന്നാലെ നടക്കാനുള്ള ഒരു എനർജി ആയിരുന്നത്... ഇപ്പൊ വഴക്ക് പറഞ്ഞാല് എന്താണെന്നറിയില്ല. വേം സങ്കടം വരും ☹️☹️... അതോണ്ട് ഇന്നേരം പോയി വഴക്ക് ചോദിച്ചു മേടിക്കണ്ടാ എന്ന് വെച്ചു. മിഥുൻ കൂട്ടുകാരുമൊത്ത് ചുമ്മാ വിടുവായിത്തരം പറയുന്നത് കേട്ടപ്പോൾ ഞാൻ നൈസായിട്ട് അവനെ അങ് വിളിച്ചു കൊണ്ടന്നു..

ജസ്റ്റ്‌ ഫോർ എ രസം 😌😉😉... "എന്താടി...." "ചുമ്മാ.. നിന്നെ കാണാൻ..." "ഓഹ്.. ഈ ഫാൻസിന്റെ ഒക്കെ ഒരു കാര്യം.. ഹ.അല്ലാ ഇന്നട്ട് എന്താ നിങ്ങളെ വർത്താനം ഒക്കെ.. സുഖല്ലേ... കല്യാണം അടുത്തുണ്ടാവോടി...'' "ഹ്മ്മ്.. അടുത്ത് നിനക്കൊരു സദ്യ പ്രതീക്ഷിക്കാം... കൂടെ ദേ ഇവളുടെയും.." എന്ന് പറഞ്ഞു ഞാൻ ആര്യയെ ചൂണ്ടി കാണിച്ചു.. "ങേ.. ഇവളുടെയുമോ... ആരാ ചെക്കൻ... ചുള്ളനാണോടി..." "പിന്നേ... ചുള്ളനല്ലേ.." "അലേഖ് സാറിനെക്കാൾ വരുവോ.." "പോടാ.. അത്രക്കൊന്നും ഇല്ല. എന്റെ മാഷിനാ കൂടുതൽ ഗ്ലാമർ.." "ഹാ.. അതിവളെ ചെക്കനെ കണ്ടിട്ട് പറയാം..ആളെവിടെ ഉള്ളതാടി.." "അതൊക്കെ നീയ് കല്യാണം ഉറപ്പിച്ചതിന് ശേഷമോ അല്ലെങ്കിൽ കല്യാണത്തിന്റെ അന്നോ അറിഞ്ഞാ മതി 😌.." "അതെന്താ അങ്ങനെ.. ഓ ജാഡ.. നമ്മൾക്കൊന്നും കാണണ്ടേ.. എന്തായാലും നിന്റെ ചേട്ടനോട് ഇതിനുള്ള ചെലവും കൂടെ ചോദിക്കട്ടെ..." എന്നും പറഞ്ഞു മിഥുൻ എണീറ്റത്തും ഞാനങ് അലറി.. ''ഇരിക്കടാ അവിടെ.... 😬😬" "എന്താടി... 🤨.."

"നിനക്കെന്താ തൊട്ടതിനും പിടിച്ചതിനും ചെലവാ...നീ ഇപ്പൊ എന്റെ മാഷിനോട് ചെലവ് ചോദിക്കണ്ട.. നിനക്ക് ചിലവ് വേണേൽ കല്യാണതിന് വന്നോണ്ടു.." "അതിപ്പോ നിങ്ങൾ പറഞ്ഞില്ലെങ്കിലും ഞാൻ വരും.. അതല്ലാതെ ചെലവ് കിട്ടണം. അതാണതിന്റെ ഒരു ഗെറ്റ്.." "ഓഹോ.. ഇത്ര ഗെറ്റപ്പ് മതി.. നിനക്ക് എന്റെ മാഷ് അഞ്ഞൂറ് രൂപ തന്നില്ലെടാ.. അത് പകുതി ഇവളുടേതായിരുന്നു.. അങ്ങനെ അങ്ങ് കണക്ക് കൂട്ടിയാൽ മതി.." "എന്ത് പിശുക്കത്തി ആണെടി നീ.. ഹാ സാറിന്റെ പോക്കറ്റ് പെട്ടെന്ന് ഒന്നും കാലിയാവില്ലായിരിക്കും.. അതോ ഞങ്ങൾ വാങ്ങുന്നതിന് മാത്രേ ബുദ്ധിമുട്ട് ഒള്ളോ.. നീ പിച്ച എടുപ്പിക്കുവോ.." "നീ പോടാ ഓട്ടവായ... 😬" "അയ്യടി.. എന്നെ വിളിച്ചു വരുത്തിയതും പോരാ നിന്റെ വായയിൽ ഉള്ളതും ഞാൻ കേൾക്കണോ.." "പോടാ.. പോടാ.. 😏.." "നീ പോടീ.." എന്നും പറഞ്ഞവൻ എണീച്ചു പോയി...ഒരുത്തനെ ദേഷ്യം പിടിച്ചപ്പോ ഒരു സുഖം.. ആര്യയെ നോക്കിയപ്പോ ഇതിന്റെ ഒക്കെ വല്യ ആവിശ്യവും ഉണ്ടൊന്നും ചോദിച്ചു കൈ മലർത്തുന്നുണ്ട്... നമ്മക്ക് നമ്മളെ ശീലം വല്ലോം മാറ്റാൻ പറ്റോ.. ഇല്ലല്ലോ..ഹാ.. നമ്മളിങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോവും...

പിന്നേ വീണ്ടും ബെല്ലടിക്കലായി ക്ലാസുകളായി അങ്ങനെ വൈകുന്നേരവും ആയിക്കിട്ടി...ബെല്ലടിച്ചപ്പോ തന്നെ ഞാനും ആര്യയും വേഗം പുറത്തേക്കിറങ്ങി... സിദ്ധാർഥ് സാറും ഉണ്ടായിരുന്നു ഞങ്ങടെ കൂടെ..അവള് സാറിന്റെ കൂടെ സംസാരിച്ചു മെല്ലെ വരുന്നുണ്ട്..ഞാനെന്റെ മാഷിനെയും തപ്പി സ്റ്റാഫ് റൂമിലേക്ക് നടന്നു.. അവിടെ എത്തുന്നതിന് മുന്നേ തന്നെ മാഷ് ബാഗും എടുത്തോണ്ട് വരുന്നുണ്ട്.. ഞാൻ പറഞ്ഞതാ ഇന്ന് വേഗം ഇറങ്ങണമെന്ന്.. അപ്പൊ ഞാൻ പറഞ്ഞാ കേൾകൊക്കെ ചെയ്യും അല്ലെ.. 😝... മാഷെന്നെ കണ്ട് എന്റെ അടുത്തൊട്ട് ചിരിച്ചോണ്ട് വരുന്നുണ്ട്.. തൊട്ടപ്പുറത്ത് കൊറേ എണ്ണം ഉണ്ട് ആരെ കണ്ടാലും വായയുംപൊളിച്ചു നോക്കി നിന്നോളും എന്ന മട്ടിൽ ഉള്ളവർ.. അവളുമ്മാരുടെ നോട്ടം ഒക്കെ കണ്ടിട്ട് കണ്ണ് കുത്തിപൊട്ടിക്കാൻ തോന്നുന്നുണ്ട്😬😬.. മാഷ് ഇവരെ ഒന്നും കാണുന്നില്ലേ ആവോ 😬😬..അന്ന് എന്നെ പറഞ്ഞ കണ്ണ് പൊട്ടുന്ന വഴക്കൊക്കെ ഇവർക്ക് കേൾക്കണമായിരുന്നു.. 😬. അല്ലേൽ വേണ്ട അല്ലെ.. അത് കേട്ടോണ്ടല്ലേ ഞാൻ ഇങ്ങേരോട് കൂടുതൽ അടുത്തത് 😜😜.. അതോണ്ട് അതെനിക്ക് തന്നെ കിട്ടിയാമതി... 😉 ഞാൻ അവളുമ്മാരെ കാണിക്കാനായിട്ട് വേം മാഷിന്റെ അടുത്തൊട്ട് പോയി.. കയ്യിലും ചുറ്റി പിടിച്ചു മുന്നോട്ട് നടന്നു.. അല്ലാ പിന്നേ 😎😎. __••••__ ഒട്ടും പ്രതീക്ഷിക്കാത്ത സമയ അവളെന്റെ അടുത്തോട്ടും വന്ന് കയ്യിൽ കേറി പിടിച്ചുനടന്നത്...

ഒന്ന് ചുമ്മാ ചുറ്റും നോക്കിയപ്പോ ചിലരൊക്കെ വായും പൊളിച്ചിരിപ്പുണ്ട്. ചിലരാണേൽ ഭയങ്കര ത്രില്ലിൽ എന്തോ വലുത് കണ്ട പോലെ നോക്കിയിരിപ്പുണ്ട്... "എന്താടി..... വിട്ടേ നീ കോളേജാണിത്😬" "അതിന്... 😏😏... ഞാൻ ന്റെ മാഷിനെ അല്ലെ പിടിച്ചേ.. കോളേജിന് എന്താ അതിന്.." "ഓ.. നിന്നെ.. നീയൊന്ന് വിട്ടേ.." "അയ്യ.. അങ്ങനെ വിടുന്നില്ല..അവളുമ്മാരോക്കെ കാണട്ടെ.. എന്താ എല്ലാത്തിന്റെയും നോട്ടം... ഇനി കുറച്ചു നേരം അവരെന്നെ നോക്കട്ടെ.." "നിനക്കെന്താടി ഭ്രാന്താ..." "ആ.. ആണ്... നിങ്ങളൊന്നു വേം വന്നേ... നമുക്ക് പോവാം വേഗം..." അതും പറഞ്ഞവള് കയ്യിൽ ഒന്നൂടെ മുറുക്കം കൂട്ടി പിടിച്ചു നടന്നു. ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് അറിയുന്നത് കൊണ്ട് ഞാനും പിറകെ നടന്നു.... "എടാ... സിദ്ധു, നാളെ കാണാം... ഇന്ന് നമ്മളെ പെണ്ണിന് ഭയങ്കര ധൃതി.." "ശരി.. ശരി.. നിങ്ങള് വിട്ടോളു.... അങ്ങോട്ട് എത്തണ്ടേ..." എന്നും പറഞ്ഞവൻ ഞങ്ങളെ യാത്രയാക്കി.... പെണ്ണിന്റെ ദൃതി കാരണം ഞാൻ വേഗം വണ്ടി എടുത്തു.. വന്നപ്പോൾ അവള് ബാക്ക് സീറ്റിൽ ആണ് ഇരുന്നതെങ്കിലും ഇപ്പോളവൾ മുന്നിൽ വന്നിരുന്നിട്ടുണ്ട്.. അതിന് ആര്യ അവളെ നന്നായി വാരുന്നുണ്ട്..

നല്ല തൊലിക്കട്ടി ആയത് കൊണ്ട് നമ്മളെ പെണ്ണിന്റെ അടുത്ത് അതൊന്നും ഏൽക്കുന്നെ ഇല്ല..അവള് ഉള്ള നേരം കയ്യിൽ കെട്ടിയ വാച്ചിലോട്ടും നോക്കി നിൽപ്പാ.. ഞാൻ ഒന്ന് വണ്ടി സ്ലോ ആക്കിയാൽ അപ്പൊ എന്റെ ഷോൾഡറിൽ തല്ലിക്കൊണ്ട് വേം പോ എന്ന് പറയും.. "എന്താണ് നിനക്കിന്ന് ഇത്ര തിടുക്കം പെണ്ണെ.." "അല്ലെങ്കിൽ വീട്ടിൽ എത്തുമ്പോഴേക്കും നേരം വൈകും മാഷേ..." "അതിനെന്താ..." "എനിക്ക് അപ്പേട്ടന്റെ അടുത്ത് പോണം..." "എന്തിന്.." "വെറുതെ.. ഇനി അപ്പേട്ടനെ ഒന്ന് നേരവണ്ണം കാണാൻ കിട്ടത്തില്ല. കല്യാണ തിരക്കാവും.. അത് കഴിഞ്ഞാ അപ്പേട്ടൻ തിരിച്ചുപോകും അതിനിടക്ക് നമ്മളെ കല്യാണം കഴിയും. പിന്നേ അപ്പേട്ടനെ കാണലൊക്കെ കണക്കാ.. 😕😕" "ഓഹ്.. ചേട്ടൻ സ്നേഹം...അല്ലെ.." "ആ.. അത് തന്നെ.. നിങ്ങള് ആര്യയെ എങ്ങനെ ആണോ കൊണ്ട് നടന്നെ അത് പോലെയാ എന്നെ എന്റെ അപ്പേട്ടനും കൊണ്ട് നടന്നെ.. അതിനേക്കാൾ ഏറെ എന്ന് വേണേൽ ഞാൻ പറയും.." "അതാ നീ ഇങ്ങനെ വഷളായി പോയെ.." "ദേ 😬😬. വണ്ടി ഓടിക്കുവായി പോയി.. ഇല്ലേൽ എന്റേന്ന് നല്ലത് കിട്ടുമായിരുന്നു.. നിങ്ങളൊന്നും മിണ്ടണ്ട... വണ്ടി നേരെ ഓടിച്ചു വേഗം വീട്ടിലെത്തിച്ചാ മതി.."

"ഇല്ലാ.. ഞാനൊന്നും മിണ്ടുന്നില്ല..പോരെ..." "ഹ്മ്മ്....." _••°°°°••_ വീട്ടിലെത്തിയതും ഞാൻ വേഗം കുളിമുറിയിൽ കയറി ഒരു കാക്കകുളി പാസാക്കി ഇറങ്ങി.. ദൃതി പെട്ട് അപ്പേട്ടന്റെ അടുത്തേക്ക് പോകാൻ നോക്കിയെങ്കിലും അമ്മ അവിടെ പിടിച്ചു വെച്ച് ചോറ് ഉരുട്ടി വായക്കകത്ത് കുത്തി നിറക്കാൻ തുടങ്ങി.. അമ്മക്കറിയാം ഞാൻ ഇപ്പൊ പോയാൽ പെട്ടെന്ന് ഒന്നും ഇങ്ങോട്ട് എത്തില്ലാന്ന്.. ഞാൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്തോണ്ട് ആണ് വായ്ക്കകത്തൊട്ട് കുത്തി നിറക്കുന്നത്.. അതിനിടക്ക് ആര്യയും മാഷും കുളി കഴിഞ്ഞു വന്ന് കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു.. എന്നെ വഴക്ക് പറഞ്ഞോണ്ട് അമ്മ വാരിതരുന്നത് കണ്ട് മാഷ് കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്.. അല്ലെങ്കിലും അന്ന് ആശുപ്പത്രിയിൽ നിന്നും വന്നതിൽ പിന്നേ എന്റെ ഭക്ഷണ കാര്യത്തിലും മരുന്നിന്റെ കാര്യത്തിലും ആശാൻ ഭയങ്കര സ്‌ട്രിക്‌റ്റാ😜. അതോണ്ട് മരുന്ന് മുടങ്ങാതെ അകത്തൊട്ട് എത്തുന്നുണ്ട് 😂... കഴിപ്പ് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാണ് അങ്ങോട്ട് പോയത്.. ഞങ്ങൾ രണ്ടും ഇറങ്ങിയപ്പോ മാഷും കൂടെ വരാം എന്ന് പറഞ്ഞതാ.. 😍 __💕💕_ "കൊച്ചു കള്ളാ പെണ്ണ് കാണലും കഴിഞ്ഞു ദാ എന്ന് പറയുമ്പോഴേക്കും കല്യാണവും കഴിയും.. എന്തൊരു ഫാസ്റ്റ😂..."

അപ്പുവിനെ കണ്ടപ്പോൾ തന്നെ നമ്മളെ പെണ്ണ് വായ തുറന്നു 🙆🏻‍♂️.. ഇതിന്റെ വായ്ക്കകത്ത് വല്ലോം കുത്തി നിറക്കേണ്ടി വരൂലോ എനിക്കെന്തേലും അവനോട് സംസാരിക്കാൻ..അവനും അവൾക്കൊപ്പം തുള്ളി നിപ്പുണ്ട്. നല്ല കൊമ്പോ 🌝.. "എന്താ അളിയാ ഒരുമാതിരി നോട്ടം.." "ഏയ്.. ഒന്നുല്ല നോക്കാനല്ലേ പറ്റു. എനിക്കെന്തെങ്കിലും പറയാൻ ഉള്ള അവസരം ഈ മൊതല് ഉണ്ടാക്കി തരുന്നില്ലല്ലോ.. 😅" "എന്തേലും പറയാനുണ്ടേൽ വായ തുറന്നോണ്ട് പറഞ്ഞാ പോരെ. ഞാൻ നിർത്തുന്നതും നോക്കി നിക്കണോ.." "ഓഹ്.. ഇതിന്റെ സ്വഭാവം വെച്ച് എവിടെ എത്തോ എന്തോ...വല്യ ടീച്ചറാവാന ആഗ്രഹം രണ്ടിന്റെയും.. BA malayalam എടുത്ത് പോകുന്നുണ്ട്.. എവിടെ വരെ പോകുമെന്ന് നോക്കാലോ..ഇമ്മാതിരി സ്വഭാവം വെച്ച് നീ കൊറേ പോകും..." "അപ്പേട്ട... നോക്കിയേ മാഷ് പറയുന്നേ 😕😕.. ഞാൻ ടീച്ചർ ആവൂലെ.." "പിന്നേ ആവാതെ..എന്റെ പെങ്ങളെ നീ അങ്ങനെ താഴ്ത്തുവൊന്നും വേണ്ട.. നന്നായി പടിക്കില്ലേ ഇവള്..." "ഹ്മ്മ്.. പഠിക്കുവോക്കെ ചെയ്യും. അത് പറഞ്ഞിട്ടെന്താ. പ്രായത്തിന്റെ ബുദ്ധി ഇല്ലല്ലോ.." "അപ്പേട്ട.. നോക്കിയേ.." "എടാ.. നീ ഇവളെ അങ്ങനെ ഒന്നും പറയണ്ടാ.. അവള് നല്ല ഒരു ടീച്ചർ ആവും.. അല്ലെടി..."

"ഹ്മ്മ്..ആവും..😌 ഈ മാഷിന് അസൂയ ആണ്..😏" "എന്ത് കണ്ടിട്ട്.. 😅😂. അന്റെ എന്ത് കണ്ടിട്ടാ എനിക്ക് അസൂയ..." "അപ്പേട്ടാ.... 😕😕" "അളിയാ 😬😬.ദേ ഇനി എന്റെ അനൂനെ എന്തേലും പറഞ്ഞാലുണ്ടല്ലോ..." " കഷ്ട്ടം തന്നെ.. നീയേ ഇവൾക്ക് സപ്പോർട് ആയി നിക്കൂ.. 😁.." "ഞാൻ പോണ്.. ഈ മാഷ് വെറുതെ ചൊറിയാൻ വന്നോളും..." എന്നും പറഞ്ഞു ദേശിച്ചു അവള് ആര്യയെയും മീനുവിനെയും കൊണ്ട് അകത്തോട്ട് കയറി പോയി..ഞാനതും നോക്കി ചിരിച്ചോണ്ടിരിക്കുമ്പോ അപ്പു വന്നെന്റെ പുറം നോക്കി രണ്ടെണ്ണം തന്നു.. "ദേ.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നിന്റെ കൊച്ചുങ്ങളെയും നോക്കി എന്റെ പെങ്ങളെ നിന്റെ വീട്ടിലിരുത്തിയാ ഞാൻ ഒരു വരവങ് വരും.. അവളുടെ ആഗ്രഹം എന്താണോ അതങ് നടത്തി കൊടുത്തോണം.." "ശരി.. ബ്രദർ... 😂😂അല്ല നിന്റെ സ്വന്തം പെങ്ങളെ ആഗ്രഹങ്ങൾ എന്തൊക്കെ ആണെന്ന് നിനക്കറിയുവോ ആവോ.." "രണ്ടും എന്റെ സ്വന്താ... പക്ഷെ മീനൂനെക്കാൾ ചെലപ്പോൾ എനിക്ക് കൂടുതൽ ഇഷ്ട്ടം അനൂനോട് ആണോ എന്ന് തോന്നാറുണ്ട്.. മീനുവും ഇടക്ക് പറയും അത്..😁 അവളൊരു പ്രതേക ടൈപ്പ് ആണെടോ.. പണ്ടും അതേ ഇപ്പോഴും അതേ..പലർക്കും വലുതാകുന്നതിന് അനുസരിച് കുറച്ചു നാണോം മാനവും അന്തവും ഒക്കെ വെക്കുമല്ലോ. ഇവൾകതൊക്കെ ഉണ്ടെങ്കിലും ഇല്ലാത്ത പോലെയാ..

ആവിശ്യം ഉള്ള സമയം മാത്രം അത് പുറത്തെടുക്കും. അല്ലാത്തപ്പോഴൊക്കെ എന്റെ വിരലിലും തൂങ്ങി നടന്ന കൊച്ച് പെണ്ണ് തന്നെയാ അവള്..കുഞ്ഞിലേ എപ്പോഴും ഇവിടെ ആയിരിക്കും.. മീനുവും അവളും ഒരുമിച്ചേ ഉണ്ണൂ.. ഒരുമിച്ചേ ഉച്ചക്ക് കിടക്കൂ.. പക്ഷെ രാത്രി അവൾക് അമ്മയെ വേണം.. അമ്മ ഇല്ലെങ്കിൽ രാത്രി കരച്ചിലാ..ഞാനവളെ തോളിലും വെച്ചോണ്ട് നടക്കണം.. ഈ കണ്ട വരമ്പിലൂടെ മൊത്തം. അതായിരുന്നവൾക് ഇഷ്ട്ടം.. വല്ലതും കഴിക്കാൻ കൊണ്ടന്നാ ആദ്യം അവൾക് കൊടുക്കാതെ മീനുവിന് കൊടുത്താ അടിയാകും.. പിന്നേ ആ പിണക്കം മാറ്റാൻ വേണ്ടി നടക്കണം.ഇങ്ങനെ ഒക്കെ കൊണ്ട് നടന്നതാ അവളെ ഞാൻ.. ശരിക്കും വലുതായപ്പോഴും അവൾക്കൊരു മാറ്റവും ഇല്ല.. അവളുടെ ഇപ്പോഴും ഉള്ള കുസൃതികളൊക്കെ കാണുമ്പോൾ ഞാനങ്ങനെ നോക്കിയിരുന്നു പോകും... ഞാൻ ചോദിച്ചിട്ടും ഉണ്ട് അവളോട് എന്താടി കൊച്ചു പിള്ളേരെ ഈ സ്വഭാവം മാറ്റാത്തേ എന്ന്.. അപ്പൊ അവള് പറയും... കൊച്ചു കുട്ടി ആയിരുന്നാ ഒരു സമാദാനക്കേടും ഇല്ല അപ്പേട്ടാ എന്ന്...അവൾക്ക് കൂടെ ഒരു ഉദാഹരണവും ഉണ്ടാവും പറയാൻ. അവളുടെ പക്വതക്ക് അനുസരിച്ചു മൈന്റ് ക്ലിയർ ആക്കിയാൽ മുഴുവൻ സങ്കടങ്ങാളാണ് എന്ന്.. അച്ഛനെ കുറിച്ചോർക്കും..,

ആന്റിഅമ്മയെ കുറിച്ചോർക്കും.. എന്നൊക്കെ പറയും.. എന്റെ ഇപ്രാവിഷ്യത്തെ ഈ ലീവിന്റെ വരവിൽ തന്നെ അറിഞ്ഞു അവളുടെ അച്ഛനെ അവൾക് തിരിച്ചു കിട്ടി എന്ന്..പക്വതക്ക് അനുസരിച്ചു പെരുമാറിയിരുന്നേൽ എപ്പോഴും അച്ഛനെയും ഓർത്തൊണ്ട് സങ്കപ്പെട്ടിരിക്കുന്നവളായേനെ അവളെന്ന് ഞാനെപ്പഴും ഓർക്കും.. ഇപ്പൊ ആ കാര്യം ക്ലിയർ ആയല്ലോ.. ആ ഒരു സന്തോഷം ഉണ്ട്...." അവനതും പറഞ്ഞു നിർത്തിയപ്പോ ഞാൻ പെട്ടെന്ന് ഓർത്തത് അന്ന് ഞാൻ വളർത്തു ദോഷം എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് അവള് മാറിയ മാറ്റത്തെ ആയിരുന്നു.. അത് വരെ ആരെയും കൂസലില്ലാതെ എന്റെ പിറകെ നടന്നു ശല്യം ചെയ്തിട്ടും ഞാനെത്ര വഴക്ക് പറഞ്ഞിട്ടും, സസ്പെൻഷ്യൽ വാങ്ങി കൊടുത്തിട്ടും ഒരു ബാവമാറ്റവും ഇല്ലാതെ പിറകെ നടന്നവൾ അന്ന് ഞാൻ അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ കരഞ്ഞത്.. അതൊക്കെയാണ്‌ എന്റെ മനസ്സിലേക്ക് കടന്നു വന്നത്.... പിന്നെയും അപ്പു നമ്മളെ പെണ്ണിന്റെ പണ്ടത്തെ കുറുമ്പൊക്കെ വിളമ്പി തന്നു.. അതൊക്കെ കേട്ട് നിർത്താതെ ചിരിച്ചോണ്ട് ഇരിക്കുമ്പോഴാ അവര് മൂന്ന് പേരും അങ്ങോട്ട് വന്നത്. എന്നെ കണ്ടിട്ട് പെണ്ണ് മുഖം തിരിച്ചു കളഞ്ഞു.. പിണക്കമായെന്ന് തോന്നുന്നു 😂.

"അപ്പേട്ട എനിക്ക് കല്യാണത്തിന് ഡ്രസ്സ്‌ എടുത്ത് തരണം.. ഇല്ലേൽ ഞാൻ കല്യാണത്തിന് വരില്ല.." "ഞാൻ വാങ്ങിച്ചു തരാമെടി.." "എനിക്കൊന്നും വേണ്ട നിങ്ങടെ ഒലക്ക😬😬.. നിക്ക് എന്റെ അപ്പേട്ടൻ വാങ്ങിച്ചു തന്നോളും...അപ്പേട്ടൻ വാങ്ങിച്ചു തരുവോ..." "പിന്നേ ഇല്ലാതെ.. എല്ലാർക്കും വാങ്ങിച്ചു തരാം.." "മാഷിന് കൊടുക്കണ്ട.." "ആ.. അത് നമുക്ക് ആലോചിക്കാം.."appu " എനിക്ക് നിന്റെ ചേട്ടന്റന്ന് കിട്ടണം എന്നൊന്നും ഇല്ല.. അപ്പഴോ.." "തന്നത്താനേ അങ് വാങ്ങിക്കോ.. എനിക്കെന്താ..'' "നിങ്ങള് രണ്ടും വഴക്കിടാതെ ഇരുന്നേ... നോക്ക് അനുവേ.. അപ്പേട്ടൻ ക്യാഷ് തന്നാ മതിയോ... നിനക്കിഷ്ട്ടപ്പെട്ടത് പോയി സെലക്ട് ചെയ്തോ.. ഇനി ദിവസങ്ങൾ ഇല്ലല്ലോ.. ഞങ്ങൾ തിരക്കിലാവും..." "മതി.. അത് മതി.. എനിക്ക് ഡ്രസ്സ്‌ കിട്ടിയാ മതി.." "ഹ്മ്മ്.. അപ്പൊ നിങ്ങള് ഇവന്റെ കൂടെ പോയി വാങ്ങിച്ചോ ഒഴിവുണ്ടാകുമ്പോഴോ കോളേജ് വിട്ടു വരുമ്പോഴോ.. എങ്ങനെയാണ് എന്ന് വെച്ചാൽ അങ്ങനെ..." "ആ.. അത് ഞാനൊന്ന് ആലോചിക്കട്ടെ..." അവളെന്നെ ഒന്ന് അമർത്തി നോക്കിയാ അത് പറഞ്ഞെ..😁 ഞങ്ങൾ എല്ലരും കൂടെ വീണ്ടും സംസാരിച്ചിരുന്നു നേരം പോക്കി... നാളെ കോളേജ് ഉണ്ടായത് കൊണ്ട് പിന്നേ അധികം നിക്കാൻ നിന്നില്ല.

വേഗം യാത്ര പറഞ്ഞു അവിടെന്ന് ഇറങ്ങി.. മുഖം കൊട്ടക്കണക്കിന് ഉണ്ടെങ്കിലും എന്നെയും ഇറുക്കി പിടിച്ചോണ്ടാ നമ്മളെ പെണ്ണ് വരമ്പിലൂടെ നടക്കുന്നെ.. കാര്യം സില്ലി.. വല്ല പാമ്പോ പഴുതാരയോ ഇവിടെ ഉണ്ടാകുവോ എന്ന് ഞാൻ ജസ്റ്റ്‌ ഒന്ന് ചോദിച്ചതെ ഒള്ളു. അവള് പിന്നേ എന്നെ ഒട്ടി നടപ്പുണ്ട്..... 😜😜ആര്യയും അതേ... "അല്ലാ ഞാൻ ചൊറിയാൻ വരുന്നു എന്നല്ലേ നീ പറഞ്ഞെ.. പിന്നേ എന്നാത്തിനാടി നീ എന്നെ ഒട്ടിക്കൊണ്ട് നിൽക്കുന്നെ.." "എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല്യ.." "എന്നാ എന്നെ വിട്ടു നിന്നേര്.. " "എനിക്ക് പേടിയാ..☹️.." "അതെങ്ങനെ ശരിയാവും..എന്നോട് മിണ്ടാൻ താൽപ്പര്യം ഇല്ലാത്തവർ എന്നെ ഒട്ടണ്ട.." "നിങ്ങള് ഞാൻ ടീച്ചർ ആവില്ലാന്ന് പറഞോണ്ടല്ലേ.. മാഷന്നെ അല്ലെ കാരണം.. നിങ്ങള് ആര്യയെ മാത്രല്ലേ സപ്പോർട് ആക്കൊള്ളു.. എനിക്ക് ബുദ്ധി ഒന്നും ഇല്ലല്ലോ. ☹️... നോക്കിക്കോ ഞാൻ ടീച്ചറായിട്ടേ നിങ്ങളെ കെട്ടുവൊള്ളൂ.. നോക്കിക്കോ.. ഞാൻ ഇപ്പൊ തന്നെ വീട്ടിൽ പോയി പറയും..."

"നീ കെട്ടണ്ടാടി.. ഞാൻ നിന്നെ കെട്ടിക്കോണ്ട് 😜😜...അതാണ് അതിന്റെ ഒരു ശരി.." "എന്നോട് ഒന്നും മിണ്ടണ്ട.. വേഗം നടന്നെ വീട്ടിലോട്ട്..." "അശ്ശ് ന്റെ ആൻവി കൊച്ചേ... ഞാൻ നിന്റെ ഈ വീർത്ത മുഖം കാണാൻ വേണ്ടി പറയുന്നതല്ലേ ഇതൊക്കെ.. നീ ഇങ്ങനെ സീരിയസ് ആക്കിയാലോ.. അല്ലെ ആര്യേ.." "ആന്ന്.. നീ ഇങ്ങനെ സീരിയസ് ആക്കിയാലെങ്ങനെ അനൂസേ.."arya "ചുമ്മാ എന്നെ സോപ്പിടാൻ പറയുവല്ലേ.." "അല്ല പെണ്ണെ.. ഞാനും സിദ്ധുവും നിങ്ങളെ രണ്ടിനെയും അങ്ങനെ ചുമ്മാ വീട്ടിൽ പൂട്ടിയിടാൻ കണ്ടിട്ടില്ല. രണ്ടും മടി പിടിച്ചു വീട്ടിൽ ഇരുന്നാ പോലും വെറുതെ വിടില്ല.. രണ്ടിനെയും ആഗ്രഹം പോലെ ടീച്ചർമ്മാരാക്കിയിട്ടേ ഞങ്ങൾക്ക് റസ്റ്റ്‌ ഒള്ളു.. എന്താ പോരെ.." "സത്യാണോ... 😍" "ആന്നെ... അത് കഴിഞ്ഞിട്ടും റസ്റ്റ്‌ ഒന്നും ഇല്ല..ഞങ്ങൾക്ക് ഞങ്ങളെ പിള്ളേരെയും പഠിപ്പിക്കാനുള്ളതാന്നെ 😜..ജീവിതം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ " "മാഷേ... 😬" "എന്തോ... 😁😂" "കുന്തം... വായടക്കി വേം നടക്കുവോ..." "ശരി ടീച്ചറെ 😅😅...." എന്നും പറഞ്ഞു അവള് പറഞ്ഞപ്പോലെ വായടക്കി ഞങ്ങൾ വീട്ടിലോട്ട് നടന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story