ഹൃദയ സഖി .....💓: ഭാഗം 45

hridaya sagi sana part 1

രചന: SANA

തള്ളക്ക് വേറെ ആരെയും കിട്ടിയില്ലേ പെണ്ണ് അന്വേഷിക്കാൻ 😬... കൂടുതൽ ഞാനവിടെ നിന്നാ എന്തെങ്കിലുമൊക്കെ പറഞ്ഞുപോകും അതാ ഇങ്ങോട്ട് പോന്നത്.. ഞാനെത്ര നേരമായി ഇങ്ങോട്ട് വന്നിട്ട്.. മാഷിനെ കാണാനേ ഇല്ല.. എങ്ങനെ കാണാനാ ആ പെണ്ണുമ്പിള്ളേടേ വായേന്ന് വല്ല പെമ്പിള്ളേരെപറ്റിയും പറയുന്നേ കേൾക്കുന്നുണ്ടാവും 😬.... കുറച്ചേരം കൂടെ ഞാൻ വെയ്റ്റ് ചെയ്തെങ്കിലും മാഷിനെ കാണാഞ്ഞപ്പോ വന്നപോലെ തന്നെ ഞാൻ അങ്ങോട്ട് തിരിച്ചുപ്പോയി....... ഇപ്പോഴും എല്ലാരും അതേ നിർത്ത. പക്ഷെ എല്ലാരുടെ മുഖത്തും നല്ല സങ്കടം കാണുന്നുണ്ട്.... നിത്യാന്റിനെ കണ്ടിട്ട് കരയാൻ ആയപോലെ ഉണ്ട്.... എന്താണാവോ കാര്യം 🤔.... "അല്ലെങ്കിലും അങ്ങനെയാ.. ദൈവം ചിലപ്പോ അറിഞ്ഞോണ്ട് മക്കളെ കൊടുക്കില്ല.. പണ്ട് വല്ല തെറ്റും ചെയ്തിട്ടുണ്ടാവും. അതിന്റെ ആവും ഇപ്പൊ ഇങ്ങനെ മച്ചിയായി നിൽക്കുന്നെ......" അപ്പൊ അതാണ് തള്ളേടെ കണ്ണ് കടി... എല്ലാർക്കും ദേഷ്യവും സങ്കടവും ഒക്കെ ഉണ്ട്.. പിന്നെ അതിനോട് വല്ലോം പറഞ്ഞ നാട്മൊത്തം പറയാൻ അത് മതിയാവും... അതുകൊണ്ട് വായടച്ചിരിക്ക തന്നെ ആവും എല്ലാവരും.... എന്നിട്ടും ഈ പെണ്ണുമ്പിള്ളക്ക് ഇത് നിർത്താനുള്ള ബാവമൊന്നും ഇല്ല.. "

ഇവിടുത്തെ അമ്മയുടെയും അച്ഛന്റെയും സങ്കടവും ഇതൊക്കെ തന്നെ ആവും. മോന്റെ ചോരയിലുള്ള ഒരു കുട്ടി ഇവിടെ ഓടി കളിക്കണമെന്ന് അവർക്കും ഉണ്ടാവില്ലേ ആഗ്രഹം....ഹാ എന്ത് ചെയ്യാനാ വിധിയില്ല. അത്ര തന്നെ.... " "ദേ... തള്ളേ കൊറേ നേരമായി നിങ്ങള് കൊണ കൊണാ വെച്ചിട്ട് സംസാരിക്കാൻ തുടങ്ങീട്ട്... ഒരൊറ്റ വീക്ക് വെച്ച് തന്ന അവിടെ കിടക്കും.പറഞ്ഞേക്കാം.... ഇവിടുള്ളവർക് ഇല്ലാത്ത വിഷമം എന്തിനാ നിങ്ങൾക്.... നിങ്ങടെ ഊരമ്മലൊന്നും അല്ലല്ലോ ഇവിടത്തെ സങ്കടം കെട്ടിവെച്ചിരിക്കണേ.... വേണ്ട വേണ്ട വെക്കുമ്പോ കൂടുതൽ പറയുവാ...നിങ്ങള് പറയുന്നതും കേട്ടോണ്ട് മിണ്ടാതിരിക്കുന്നത് കൊണ്ടല്ലേ ഇത്രേം തൊള്ള നിങ്ങൾക്.... ഒരൊറ്റ അടി വെച്ച് തന്നാലുണ്ടല്ലോ...." ഒരുവിതത്തിലും നിർത്തില്ല എന്ന് കണ്ടപ്പോ ദേഷ്യം കൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി അവരോട് പൊട്ടി തെറിച്ചു.... " എന്താടി... ജാനകി നിന്നെ മൂത്തവരോട് ഇങ്ങനെ ഒക്കെ പറയാനാണോ പഠിപ്പിച്ചിരിക്കണേ... അവളെ കാണുന്നുണ്ട് ഞാൻ... "

"ഇയ്യോ.. ഞാൻ പേടിച്ചു പോയി... 😡എന്റെ അമ്മ എന്നെ നല്ലത് പഠിപ്പിച്ചു തന്നെയാ ഇത്രയും എത്തിച്ചെ. അതുകൊണ്ടാ ഇത്രേം ഞാൻ മിണ്ടാണ്ടിരുന്നതും.. എന്ന് കരുതി എന്റെ അമ്മമ്മാരെയും ആന്റിമ്മാരെയും ഒക്കെ പറയുന്നത് ചെവിയും കൂർപ്പിച്ചു കേട്ടോണ്ടിരിക്കുവൊന്നും ഇല്ല ഞാൻ 😠.." "ദേ സുമിത്രെ ഇവളെ സൂക്ഷിക്കാൻ പറയ് ജാനകിയോട്. പെണ്ണിന്റെ നാക്ക് നോക്കിയേ.." "പറയുന്നേ കേട്ട തോന്നും നിങ്ങടെ നല്ല നാക്കാണെന്ന്... കണ്ടിടത്ത് മുഴുവൻ കയറി ഏഷണി പറഞ്ഞുണ്ടാക്കലല്ലേ നിങ്ങടെ പണി,അത്രക്കൊന്നും എന്തായാലും ഞങ്ങൾ തരം താഴ്ന്നിട്ടില്ല.. ഇനി ഇപ്പൊ ഇന്ന് പറയാൻ ഒരു വിഷയം ആയല്ലോ.. നാട്ടേരോട് എന്റെ സ്വഭാവദോഷം പറയുമ്പോ അതിനുള്ള കാരണം കൂടെ പറയുവോണ്ടു..ആദ്യം സ്വന്തം കുടുംബത്തിൽ പേരക്കുട്ടികളായോ എന്ന് നോക്ക്. എന്നിട്ട് ആരാന്റേത്... ഇനിയും ഇവിടെ നിന്ന് വെറുതെ ചെലച്ചോണ്ടിരുന്ന പട്ടിയെ അഴിച്ചു വിടും ഞാൻ 😬😬 പറഞ്ഞേക്കാം .." ___°°°°°__ എന്റെ ഈശ്വരാ... ഇവളിതെന്തൊക്കെയാ വിളിച്ചു കൂവുന്നേ..... കൂടുതൽ നിന്ന ഇവള് ഇവിടെ ഒരു കൊല നടത്തും. അമ്മാതിരി ദേഷ്യ അവളെ മുഖത്ത്....

ഞാൻ വേഗം അതിനെ അവിടെന്ന് പോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു.... "ആാാ... എടി കടിക്കല്ലെടി...എടി പട്ടി വിട്..." "എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടന്നെ...." "പിന്നെ.. അല്ലെങ്കിൽ നീ അവരെ വെറുതെ വിടുവോ... ഹോ എന്തൊക്കെയാടി നീ പറഞ്ഞെ.. നിനക്ക് തീരെ കഥയില്ലേ..." "ഇല്ല.. എന്തെ 😡😡..." "ഒന്നില്ലെങ്കിലും നിന്റെ എത്ര വയസ്സിന് മൂത്തതാടി... നിന്റെ അമ്മയേക്കാൾ പ്രായം കാണുവോലോ അവർക്ക് .." "തള്ളേടെ കയ്യിരിപ്പ് കൊണ്ടല്ലേ... 😬ഞാൻ നേരത്തെ തന്നെ ഒന്ന് ഓങ്ങി വെച്ചതാ.. പിന്നെ ക്ഷമ ഇച്ചിരി ഉണ്ടായത്കൊണ്ട് അപ്പോ മിണ്ടാതിരുന്നു.. എന്ന് കരുതി ഇപ്പൊ പറഞ്ഞതൊക്കെ കേട്ടോണ്ട് ഞാൻ മിണ്ടാതിരിക്കല്ലേ... 😡അടിച്ചവരെ അണപ്പല്ല് തെറിപ്പിക്കാ വേണ്ടത്.. 😬" "അങ്ങനെ ഒന്നും പറയല്ലേ...നിന്റെ ഒരുപാട് പ്രായത്തിൽ മുതിർന്നതാണ് അതിന്റെ റെസ്‌പെക്ട് അവർക്ക് കൊടുക്കണം.." "എനിക്കിത്രെ ഒക്കെ ക്ഷമിക്കാൻ പറ്റൂ... വല്യമ്മയെ ആണ് ഇങ്ങനെ ഒക്കെ പറഞ്ഞതെങ്കിലും മാഷ് കയ്യും കെട്ടി നോക്കിയിരിക്കുവോ..."

"ഏയ്.. അതില്ല..." "ആ . അത് പോലെ തന്നെ. എന്റെ അമ്മയെ പോലെ തന്നെയാ എനിക്ക് ആന്റിയും.. ആന്റിടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോ എനിക്കും അടങ്ങി ഇരിക്കാൻ തോന്നിയില്ല.. എന്റെ സ്വഭാവം വെച്ച് അവർക്ക് കൊടുത്തത് ചെറുതായി പോയെന്ന എനിക്ക് തോന്നണേ..." "ഹാ.. അത് സത്യം.... അതോണ്ടാണല്ലോ ഞാൻ നിന്നെ ഇങ് പൊക്കി കൊണ്ട് പോന്നത്... 😁" "അയ്യ..എന്താ ഇളി.. നേരത്തെയും കിണിക്കുന്നുണ്ടായിരുന്നല്ലോ, " "എപ്പോ.... 😌🙄🙄🙄.." "ഒന്നും അറിയാത്ത കുട്ടി. നിങ്ങളെന്നെ നോക്കി ആക്കി ചിരിച്ചില്ലേ 😡..." "അത് നിന്റെ മുഖം കണ്ടിട്ട് ചിരി വന്നതല്ലേ..അല്ലാതെ ഞാൻ ആക്കി ചിരിക്കുവോ ടി 😁." "എങ്കിലും ആ തള്ള പെണ്ണ് നോക്കട്ടെ എന്ന് പറഞ്ഞപ്പോ ഇളിച്ചോണ്ട് നോക്കിയിരിപ്പുണ്ടായിരുന്നല്ലോ.. അങ് പറയാൻ പാടില്ലായിരുന്നോ അതൊന്നും വേണ്ടന്ന്..." "ഞാനെങ്ങനെ പറയാനാ..." "വായോണ്ട്..." "ഓഹ്.. അപ്പൊ അങ്ങനെ ഒന്നും പറയാൻ തോന്നിയില്ല.." "തോന്നില്ല. എനിക്കറിയാല്ലോ 😡😡....." "ഓഹ്... കലിപ്പ് 😅..." "മാഷൊന്ന് പോയെ..." "ഹ.. അതല്ലടി... ഒരുത്തി അമ്മയും അച്ഛനും പോയിട്ട് കരച്ചിലോട് കരച്ചിലായിരുന്നല്ലോ..." "അത് പിന്നെ ഉണ്ടാവില്ലേ..." "അതുണ്ടാവും.. പക്ഷെ ഞാനതല്ല ആലോചിക്കുന്നെ.. ഒരു മാസത്തിന് അവര് പോയിട്ട് നീ ഇങ്ങനെ..അപ്പൊ ഞാൻ നിന്നെയും കൊണ്ട് പോകുമ്പോ നീ എങ്ങനെ ആയിരിക്കും..." ''എങ്ങോട്ട് പോരുമ്പോ... " "

എന്റെ ഭാര്യയായി എന്റെ വീട്ടിലോട്ട് പോരുമ്പോൾ....അപ്പൊ എന്നാ ചെയ്യും ." "എന്ന ഒരു കാര്യം ചെയ്യാം.. നമ്മക്ക് കല്യാണം കഴിക്കണ്ട 😌😌... ഇങ്ങനെ അങ് പോവാം.." "അയ്യടി... കൊള്ളാലോ ആഗ്രഹം...തൽകാലം എനിക്ക് അതിന് സൗകര്യം ഇല്ല 😉..എത്രേം നേരത്തെ നിന്നെ സ്വന്താക്കാൻ പറ്റുവോ അത്രയും നേരത്തെ ഞാൻ നിന്നെ എന്റേത് ആക്കിയിരിക്കും മോളെ.... 😜" __°°°•••°°°_ ശോ.. ശോ... 🙈🙈ചെറിയ ഒരു നാണം വന്നോന്നൊരു സംശയം 😜... പറയുമ്പോലെ എന്നെ മാഷ് കൊണ്ട് പോയാൽ പിന്നെ എനിക്ക് അച്ഛനെയും അമ്മയെയും എപ്പോഴെങ്കിലും ഒക്കെ അല്ലെ കാണാൻ പറ്റൂ ☹️...മാഷ് പറഞ്ഞപ്പോഴാ ഞാൻ അതിനെ കുറിച്ച് ഓർക്കുന്നത് തന്നെ.... പെട്ടന്നാണ് ആര്യ ഞങ്ങളെ അടുത്തൊട്ട് വന്നത്.... "എടി.. അനുവേ... എന്തൊക്കെയാടി നീ അവരോട് വിളിച്ചു പറഞ്ഞെ... ഞാൻ വായയും പൊളിച്ചു ഇരുന്ന് പോയി..." "അവര് പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ.. എന്നിട്ടെവിടെ തള്ള പോയോ.." "അവര് അപ്പൊ തന്നെ പൊടിയും തട്ടി തടി കൈച്ചിലാക്കി 😂😂.... വാ അമ്മ ചായ കുടിക്കാൻ വിളിക്കുന്നുണ്ട്... മുത്തശ്ശി നിന്നെ വഴക്ക് പറയാൻ റെഡി ആയിട്ട് നിൽക്കുവാ..." "അയ്യോ ☹️☹️തീരുമാനം ആയി..

മുത്തശ്ശിയെ അപ്പൊ അവിടെ കണ്ടില്ലല്ലോ.. പിന്നെ എങ്ങനെ അറിഞ്ഞു ഞാൻ വഴക്കുണ്ടാക്കിയത്.." "മുത്തശ്ശി ഇപ്പൊ അങ്ങ് വന്നേ ഒള്ളു..നിത്യ ആന്റിടെ മുഖം കണ്ടപ്പോ കാര്യം തിരക്കി.. ആ കൂട്ടത്തിൽ നീ അവരെ ഓടിച്ച കഥയും പറഞ്ഞു..." "എന്തായാലും എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി വാ പോയി നോക്കാം ..." ഞങ്ങൾ മൂന്നും കൂടെ അവരുടെ അടുത്തൊട്ട് പോയി... നിത്യന്റി അവിടെ ഒരു ടാബിളിന്മേൽ ചാരി നിപ്പുണ്ടായിരുന്നു.. ഞാനവിടെ പോയി ടാബിൽ കയറി ആന്റിയും കഴുത്തിലും കയ്യിട്ട് ഇരുന്നു... "ടീ... നീ ഇന്ന് ഇവിടെ ആകെ പ്രശ്നം ഉണ്ടാക്കി എന്ന് കേട്ടല്ലോ.. നേരാണോ ടി.." "ഞാൻ മനപ്പൂർവം ചെയ്തേ അല്ലല്ലോ മുത്തശ്ശി.. അവര് ആവിശ്യം ഇല്ലാത്തത് പറഞ്ഞിട്ടല്ലേ..." "എന്ന് കരുതി നീ തർക്കിക്കാൻ നിക്കണമായിരുന്നോ.." "ഞാൻ പറയും... എനിക്കെന്റെ ആന്റി ഭയങ്കര ഇമ്പോർട്ടന്റാ... ഞാൻ വെറും ആന്റി എന്ന് വിളിച്ചല്ല ശീലിച്ചേ... ആന്റി അമ്മേ എന്ന😍.. അപ്പൊ അമ്മമാരെ ആരെങ്കിലും വായിതോന്നുന്നത് വിളിച്ചു പറഞ്ഞ സ്നേഹമുള്ള മക്കൾ അതും കേട്ടോണ്ടിരിക്കില്ല...." "ഹ്മ്മ്.. അവള് പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ ഒന്നവൾക് കിട്ടേണ്ടത് തന്നെ ആയിരുന്നു...

എന്ന് കരുതി നീ ഇനി മൂത്തവരോട് ഇമ്മാതിരി സംസാരത്തിനൊന്നും പോകരുത്. ഞാൻ പറഞ്ഞേക്കാം .." "ആ.. ആലോചിക്കാം 😌😜..." "നിന്നെ ഉണ്ടല്ലോ..." "ശരി.. ശരി... സമ്മതിച്ചു.ഇനി അങ്ങനെ ഉണ്ടാവില്ല.. പോരെ 😌..." "ഹ്മ്മ്.. അങ്ങനെ ആയാ നിനക്ക് നന്ന് " എന്നും പറഞ്ഞു മുത്തശ്ശി നിർത്തി.. ഞങ്ങടെ ചായ കുടി കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞപ്പോ അമ്മയും അച്ഛനും വിളിച്ചു, അവരവിടെ എത്തി എന്ന് പറയാൻ വേണ്ടിയിട്ട്...ഡോക്ടർ അങ്കിളും വല്യച്ഛനും പുറപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞു... രാത്രി ഞാനും ആര്യയും ആന്റിയുടെ അടുത്ത് പോയി കിടന്നു..ഇന്ന് അമ്മയൊന്നും ഇല്ലാത്തതിന്റെ വിഷമവും ഒറ്റക്കിരുന്നാ ആന്റി വല്ലതും ആലോചിച്ചു കൂട്ടി മനസ്സ് വിഷമിപ്പിക്കും എന്നുള്ളത് കൊണ്ടും ആണ് ഇവിടെ വന്ന് കിടന്നത്... ഞങ്ങൾ രണ്ടും ഒന്നും ആലോചിക്കാൻ സമയം പോലും കൊടുക്കാതെ സംസാരോട് സംസാരം ആയിരുന്നു.... മുറിയിലേക്ക് അങ്കിൾ വന്നപ്പോ ഞങ്ങൾ നൈസായിട്ട് ആളെ അങ് ഗെറ്റ് ഔട്ട്‌ അടിച്ചു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story