ഹൃദയ സഖി .....💓: ഭാഗം 46

hridaya sagi sana part 1

രചന: SANA

"എടി.. ആര്യേ..... ഞങ്ങൾ നിന്റെ ചെക്കനെ കണ്ട് പിടിച്ചെടി....." ഞാനും ആര്യയും മത്സരിച്ചു നോട്ട് എഴുതി തീർക്കുമ്പോഴാണ് മിഥുൻ ഞങ്ങടെ ചെവിയിൽ വന്നൊണ്ട് കൂക്കി ആർക്കുന്നത്.... "എങ്ങനെ.... ആരാടാ... വേം പറ ..." മിഥുൻറെ ഡയലോഗ് കേട്ടിട്ട് മൊത്തം പിള്ളേരും ഇപ്പൊ ഇങ്ങോട്ട് ഫോക്കസ് ചെയ്തോണ്ടാ ഇരിക്കുന്നെ...അതിലേതോ ഒരുത്തൻ പെട്ടെന്ന് തന്നെ ആരാന്ന് ചോദിച്ചു... ഇവൻ ശരിക്കും അറിഞ്ഞോ അതോ ഇനി ചുമ്മാ തട്ടിവിടുവാണോ ആവോ 🙄🙄... "എങ്കി പറഞ്ഞെ ആരാന്ന്... 🤨" "ഓഹ്.. ന്താ നിനക്കൊരു പുച്ഛം... ഞാൻ ചുമ്മാ പറയുവാണെന്ന് കരുതി കാണും ല്ലേ..."മിഥുൻ "നീ അതും ഇതും പറയാതെ ആരാന്ന് പറ.." "നമ്മടെ സിദ്ധാർഥ് സാറ്.. ന്താ അല്ലെ..." മിഥുൻ "നിനക്കെങ്ങനെ....." ആര്യ "നിങ്ങളെന്ത് കരുതി..അധികക്കാലം ഒളിച്ചും പാത്തും ഉള്ള നാടകം ഒന്നും നടക്കില്ല ട്ടാ..വരട്ടെ... നെക്സ്റ്റ് ഹവർ സാറല്ലേ... അപ്പൊ ശരിയാക്കിതരാം രണ്ടിനും ..." എന്നും പറഞ്ഞു അവൻ പോയി... അപ്പൊ മുതൽ ആര്യ എന്നെ നുള്ളിപ്പറിക്കാൻ തുടങ്ങി... അവളുടെ ഒടുക്കത്തെ നുള്ളൽ കണ്ടാ തോന്നും ഞാനാ അവന് പറഞ്ഞു കൊടുത്തേ എന്ന്.. എന്നും വൈകീട്ട് രണ്ടും കൂടെ സൊള്ളുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും.. അങ്ങനെ അറിഞ്ഞതാവും ഇവനും... "എടി.. എനിക്ക് പേടി ആവുന്നു...

ഇനി ഞാനാ പറഞ്ഞു കൊടുത്തത് എന്നും പറഞ്ഞു സിദ്ധുവേട്ടൻ എന്നെ വല്ലോം പറയോ..." "ആര്.. സിദ്ധുവേട്ടനോ 😜... അതൊക്കെ എപ്പോ 😲..." "ഈ 😁😁😁... എന്റെ സാറേ വിളി ഇഷ്ടപ്പെടാത്തത് കൊണ്ട് ആളെന്നെ മാറ്റിയത ഈ വിളിയിലേക്ക് .." "ഹ്മ്മ്... ഹ്മ്മ്മ്. ന്റെ മാഷിന് പിന്നെ ആ കൊഴപ്പം ഒന്നും ഇല്ലേ 😌😌.." "ഹാ... നീ എന്ത് വിളിച്ചാലും ഇപ്പൊ ന്താ. നിന്നെയാണ് ടോട്ടൽ മാറ്റേണ്ടത്.. അല്ലാണ്ടെ നീ വിളിക്കണ പേരല്ല 😂..." "നീ പോടീ... 🤨" അവളോട് കൊമ്പ് കോർക്കാൻ നിക്കുമ്പോഴേക്കും സിദ്ധാർഥ് സാറ് ക്ലാസ്സിലോട്ട് വന്നു.... സാറ് വന്ന് ഞങ്ങളെ രണ്ടിനെയും ഒന്ന് നോക്കി,പിന്നെ ക്ലാസ്സെടുക്കാൻ തുടങ്ങി... "സാറേ.... മതി ഞങ്ങളെ പറ്റിച്ചത്.. ക്ലാസ്സിൽ കയറുമ്പോ ഞങ്ങളെ ആര്യയെ നോക്കി ഒന്ന് ചിരിച്ചെന്ന് കരുതി ഒന്നും വരാൻ പോണില്ല...." സാറ് ക്ലാസ്സെടുക്കാൻ തുടങ്ങിയതും മിഥുൻ അവന്റെ വാ തുറന്നു.. അവന്റെ പറച്ചിൽ കേട്ടിട്ട് നെട്ടി കൊണ്ട് സിദ്ധാർഥ് സാറ് ഞങ്ങളെ രണ്ടിനെയും മിഴിച്ചു നോക്കി.... "അവരെ നോക്കുവൊന്നും വേണ്ട.. ഞങ്ങൾ അറിഞ്ഞു സാറേ.. " "എന്തറിഞ്ഞെന്ന..." Sir "നിങ്ങള് കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ചും.. ആരാണെന്നും..

എന്നാലും എന്തൊരു തൊലിക്കട്ടിയ സാറെ.ഞങ്ങൾക്കൊക്കെ ഒരു ക്ലൂ പോലും 🤨തന്നില്ലല്ലോ. വന്നാ സ്റ്റഡി ആയിട്ട് ക്ലാസ്സെടുത്ത് ഒരൊറ്റ പോക്കാ " മിഥുൻ പറയുന്നത് കേട്ടിട്ട് സാറ് ചിരിച്ചോണ്ട് തുറന്ന പുസ്തകം അത്പോലെ അടച്ചു വെച്ചു അവന് നേരെ തിരിഞ്ഞു... "അത് പിന്നെ ഞാൻ കേട്ടാൻ പോകുന്ന പെണ്ണ് ഇവിടെ ഉണ്ടെന്ന് വെച്ച് ഞാൻ നിങ്ങളെ പഠിപ്പിക്കുന്നതിൽ ഉഴപ്പാൻ പാടില്ലല്ലോ.." "എന്നാലും ചെറിയ ഒരു ക്ലൂ... ഒരു മാസത്തോളം ആയി ഞങ്ങൾ ഇതന്വേഷിച്ചു നടക്കുന്നു.. ഇന്നലെ അറിയാണ്ടെ ബിജു സാറിന്റെ വായേന്ന് കേട്ടോണ്ട് ഞങ്ങൾ അറിഞ്ഞു.. അല്ലെങ്കിൽ അറിയുവായിരുന്നോ.." "പിന്നെ.., അറിയാതെ 😂.. നിങ്ങളെ ഒക്കെ കല്യാണത്തിന് വിളിക്കില്ലേ 😁... അപ്പൊ പറയുവല്ലോ..." " എങ്കിലും ഇതെങ്ങനെ സംഭവിച്ചു സാറേ.... എന്തോ ഒരു ചുറ്റിക്കളി ഇല്ലേ എന്ന് എനിക്കൊരു സംശയം... " "എന്ത് ചുറ്റിക്കളി.." "അല്ലേ... അൻവികയും അലേഖ് സാറും സെറ്റ് ആയി. അലേഖ് സാറിന്റെ പെങ്ങളായ ആര്യയെ സാറും കെട്ടുന്നു . അപ്പൊ ന്തൊക്കെയോ ചീഞ് നാറുന്നു..." " ആ നാറ്റം നീ കുളിക്കാത്തേതിന്റെ ആവും.. പോടാ അവിടെന്ന് 🤨.. " "സാറ് മുങ്ങാൻ നോക്കണ്ട..നിങ്ങളതും അൻവികയുടെ പോലെ ലൗ മാരേജ് അല്ലെ.."

അങ്ങനെ ഒന്നും അല്ല..." ''അത് വെറുതെ.... സത്യം ഞങ്ങൾ പറഞ്ഞത് തന്നെയാണ് അല്ലെ... " മിഥുൻ വിടാനൊന്നും ബാവമില്ല..സിദ്ധാർഥ് സാറ് അവന്റെ ചോദ്യത്തിന് ചിരിച്ചോണ്ട് തലയാട്ടിയതും മൊത്തം പിള്ളേരും ഇരുന്ന് കൂക്കി വിളിക്കാൻ തുടങ്ങി... ഒരു വിധം സാറ് എല്ലാത്തിന്റെയും വായടപ്പിച്ചു നിർത്തി... ആര്യ ആകെ ചമ്മി നാറി നിൽക്കുന്ന ഒരു അവസ്ഥയിലാണ്.... ഞങ്ങളെ അടുത്തിരിക്കുന്നവരൊക്കെ അവളെ തോണ്ടി ഇടങ്ങേറാക്കുണ്ട് 😂...... എല്ലാരും കൂടെ പിന്നെ അങ്ങോട്ട് രണ്ടിനെയും എടുത്തിട്ടു കുടയുവായിരുന്നു 😅😅.... അവസാനം ബെല്ലടിച്ചു ക്ലാസ്സ്‌ വിട്ടപ്പോഴാണ് ക്ലാസ്സ്‌ മുറി ശാന്തമായത്.. ക്ലാസ്സ്‌ കഴിഞ്ഞു എല്ലാരും പോയപ്പോ രണ്ടും കൂടെ കുറുകാനായി നിന്നു... മാഷ് വരുവോളം അല്ലെ,രണ്ടും സൊള്ളിക്കോട്ടെ എന്ന് ഞാനും കരുതി ഞാൻ ഇച്ചിരി മുന്നിലും നടന്നു... ഇന്ന് വേഗം വരാൻ പറഞ്ഞതാണ് മാഷിനോട്. വേം ഇങ്ങെത്തുവായിരിക്കും.... 😌 ___•°•°•°•°•° "ഹോ.. ഞാൻ പേടിച്ചു..സിദ്ധുവേട്ടൻ എന്നെ ആദ്യം വഴക്ക് പറയുമെന്ന ഞാൻ കരുതിയെ.." "എന്തിന്...." "ഞാനാണോ മിഥുനെ അറിയിച്ചതെന്ന് വിചാരിച്ചു വഴക്ക് പറയുമോ എന്ന് കരുതി..." "നീയല്ലല്ലോ അതിന് 😁.. മാത്രല്ല.. ആണെങ്കിലും ഇപ്പൊ എന്താ.. എന്തായാലും അടുത്ത് തന്നെ എല്ലാവരും അറിയും... നമ്മളെ കല്യാണം അടുത്തുണ്ടാവുന്ന ലക്ഷണം കാണുന്നുണ്ട്..." "അതെന്താ അങ്ങനെ പറഞ്ഞെ.."

"നമ്മടെ അച്ഛൻമാരൊക്കെ കാര്യായിട്ട് നല്ല ഡിസ്‌കഷനിലാണല്ലോ.. അതൊന്നും ശ്രദ്ധിച്ചിട്ടില്ലേ നീ ... എപ്പോഴും വീട്ടിലേക്കു വിളിക്കാറുണ്ട്..പെട്ടെന്ന് ഉണ്ടാവും. കാത്തിരുന്നോ...." "ഞങ്ങളിതൊന്നും അറിയുന്നില്ലല്ലോ എന്നിട്ട് 😁.." "അതിന് നിങ്ങൾക്കെവിടെ അതിന് നേരം.. എപ്പോ നോക്കിയാലും തല്ലിനല്ലേ നേരം ഒള്ളു.. ആ പ്രായം ആണല്ലോ 😂..." "ഓ..... 😒എന്നാലും പെട്ടെന്നൊക്കെ ഉണ്ടാവോ മാരേജ്.." "എന്തെ വേണ്ടേ.... 😉..." "അല്ല... ഒരു പേടി.." "അതെന്താ... കല്യാണം കഴിഞ്ഞ ഞാൻ നിന്നെ പിടിച്ചു വിഴുങ്ങോ..." "അതൊന്നും അല്ലന്നെ... പെട്ടെന്ന് എന്നൊക്കെ പറയുമ്പോ..." "ഹാ.. അവരെ സംസാരവും മട്ടും ഒക്കെ കണ്ടിട്ട് പെട്ടെന്ന് തന്നെ ഉണ്ടാവും..അതിന് നീയിങ്ങനെ പേടിച്ചിട്ട് കാര്യം ഒന്നും ഇല്ല.. എന്ന ചെല്ല് നിങ്ങള് രണ്ടും... അലേഖിനെ ഞാനങ്ങോട്ട് പറഞ്ഞുവിടാം..." "ഹ്മ്മ്... ശരി...." ____` "ഹ.. ഹ.. 😂അത് നന്നായി എന്തായാലും..." Biju sir സിദ്ധു സ്റ്റാഫിൽ വന്ന് പെണ്ണിന്റെ ക്ലാസ്സിൽ ഉണ്ടായതൊക്കെ സ്റ്റാഫിൽ വിവരിച്ചോണ്ടിരിക്കുവാണ്.... "തൊലിയുരിഞ്ഞില്ലെന്നേ ഒള്ളു സാറേ..എന്നാലും എങ്ങനെയാ ആ മിഥുനോട് തന്നെ ചെന്ന് പറയാൻ തോന്നിയെ സാറിന് 😁.." സിദ്ധു "അതിനിപ്പോ എന്താ... എല്ലാവരും അറിയാൻ ഉള്ളത് തന്നെ അല്ലെ.. പിന്നെ മിഥുനെ ഇന്നലെ കോളേജ് വിട്ടപ്പോൾ ഞാൻ കണ്ടായിരുന്നു.. അവനോട് സംസാരിച്ചങ്ങനെ പോയപ്പോ അറിയാതെ അങ് പറഞ്ഞു പോയതാ..."

"എന്തായാലും എന്നെ നന്നായി വെള്ളം കുടിപ്പിച്ചു അവൻ..." "കോളേജ് പിള്ളേരല്ലേ സാറേ.. ഇങ്ങനെ മുഖവും കാണിച്ചു സാറ് വന്നത് തന്നെ ഭാഗ്യം എന്ന് കരുതിയ മതി.. ഇച്ചിരി ട്രോൾ അത്രേ അല്ലെ ഒള്ളു 😂..."biju sir "ഹാ.. അങ്ങനെ സമാദാനിക്കുന്നു..." "ഞങ്ങൾക്ക് അടുത്തൊരു സദ്യക്ക് വകയുണ്ടാവോ സാറേ..." Sheeba miss "അതൊക്കെ ഉണ്ടാവും ടീച്ചറെ... അടുത്ത് തന്നെ ക്ഷണം പ്രതീക്ഷിക്കാം....." സിദ്ധു അങ്ങനെ പറഞ്ഞോണ്ട് എനിക്ക് നേരെ തിരിഞ്ഞു... "അല്ലടാ.. പോകുന്നില്ലേ... രണ്ടണ്ണം നിന്നെ wgt ചെയ്തിരിപ്പുണ്ട്...." "ആ.. ഇറങ്ങട്ടെ... 😁നിന്റെ വിവരണം കേട്ട് നേരം പോയതറിഞ്ഞില്ല... ചെല്ലട്ടെ.. നാളെ കാണാം നമുക്ക്..." "ശരി...." സ്റ്റാഫിൽ നിന്നിറങ്ങി ഞാൻ നേരെ കാറിന്റെ അടുത്തൊട്ട് ചെന്നു.. രണ്ടും അവിടെ നിപ്പുണ്ട്.. നമ്മളെ പെണ്ണിന്റെ പിരികം ഒക്കെ വളഞ്ഞിരിപ്പുണ്ട്... കൂർപ്പിച്ചു നോക്കുവാ... ഇവളെന്തിനാ എന്നെ ഇങ്ങനെ നോക്കണേ.. ചെന്നവളെ മണ്ടക്ക് ഒരു കൊട്ട് കൊടുത്ത് ഞാൻ ഡോർ തുറന്നു... "എന്താടി.. മുഖം ഒരുപാടുണ്ടല്ലോ... ഇന്നെന്തെങ്കിലും പ്രശ്നം ഉണ്ടോ.... 😉" "മാഷിനോട് ഇന്ന് ഞാൻ നേരത്തെ ഇറങ്ങാൻ പറഞ്ഞതല്ലേ..." "ഈശ്വരാ... ഞാനത് പറ്റെ മറന്നല്ലോടി.... വാ വേഗം വണ്ടി കയറ്... നേരം വൈകിക്കണ്ട.."

"ഇത്രയും വൈകിച്ചത് നിങ്ങളെന്നെ അല്ലെ..." "ആ.. ഇനി അതിൽമ്മേ കിടന്ന് പുരാണം പറയാതെ നീ കയറുന്നുണ്ടോ... വേഗം വീട്ടിലെത്തണ്ടെ.." ഞാനത് പറഞ്ഞു വണ്ടീ കയറിയതും അവളും അകത്ത് കയറി വാതിൽ വലിച്ചടച്ചു.. കലിപ്പിലാണ് കക്ഷി.. മുട്ടാൻ നിൽക്കാത്തതാണ് എന്റെ തടിക്ക് നല്ലതെന്ന് നന്നായി അറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ വണ്ടി എടുത്തു.... അല്ലേലും എന്നെ പറഞ്ഞ മതിയല്ലോ.. നേരത്തെ ഇറങ്ങണം എന്ന് ഇന്നൊരു പതിനായിരം വട്ടം അവള് പറഞ്ഞു കാണണം 😁... എന്നിട്ടും ഞാൻ മറന്നു.. സിദ്ധുവിന്റെ വിവരണം കേൾക്കാൻ നിന്നതാ പിഴച്ചത് 😌... അവളുടെ ഈ വേഗം ഇറക്കത്തിന് കാരണം ഉണ്ട്.. ഇന്ന് ലീവ് കഴിഞ്ഞ് അപ്പു തിരിച്ചു പോകുവാണ്.വൈകീട്ട് ആണ് അവന്റെ യാത്ര.പോകുമ്പോഴേക്കും അവിടെ എത്തണം എന്ന് അവള് എന്നോടൊരുപാട് വട്ടം പറഞ്ഞതാ.... എന്നെ ഇപ്പൊ കടിച്ചു കീറാത്തത് എന്താണാവോ.. ദൈവം തമ്പുരാന് അറിയാം... 😉 ______💕 വീട്ടിലെത്തിയതും കുളിക്കാനോ വീട്ടിനകത്തോട്ട് കയറാനോ നിക്കാണ്ടെ വേം അപ്പേട്ടന്റെ വീട്ടിലോട്ട് ഒരു ഓട്ടം ആയിരുന്നു .. അവിടെ ചെന്നപ്പോ എല്ലാവരും കോലായിൽ തന്നെ നിപ്പുണ്ട്..സ്നേഹേചിയുടെ വീട്ട്ക്കാരും ഉണ്ട്...

എന്നെ കണ്ടതും അപ്പേട്ടൻ എന്റെ അരികിലെത്തി.... "നീ വന്നോ... ഞാൻ ഇറങ്ങാൻ നിക്കുവായിരുന്നു.... ടൈം ആയി... നിന്നെ കാണാതെ പോകാനും വയ്യ 🙂.." "പോവാനായോ... ☹️☹️..." "ഹ്മ്മ്....ഇറങ്ങാൻ കരുതിയ നേരം കഴിഞ്ഞു പോയി.. ഇനിയും താമസിക്കാൻ പറ്റത്തില്ല.. പോട്ടെ ട്ടോ കാ‍ന്താരി 🙂... നിന്റെ അച്ഛനോടും അമ്മയോടും ഞാൻ വിളിച്ചു പറഞ്ഞിരുന്നു.. അവര് വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ലന്ന് .. അവര് പോയിട്ടിപ്പോ ഒരു മാസം ആയില്ലേ..." "ഹ്മ്മ്.... ☹️അപ്പേട്ടൻ ഇനി എന്ന വരുന്നേ..." "അതൊന്നും പറയാൻ പറ്റില്ലടി... എന്തായാലും നിങ്ങളെ കല്യാണത്തിന് ഞാൻ ഉണ്ടാവില്ല.. ചേട്ടന്റെ എല്ലാ അനുഗ്രഹവും ഉണ്ട് ട്ടോ..അളിയോ ഞാൻ പോകുവാ... നന്നായി നോക്കികൊണ്ടു എന്റെ പെങ്ങളെ.. നിന്നെ ഞാൻ ഇപ്പഴേ ഏൽപ്പിച്ചു. അവളെ പഠനം ഒഴപ്പാനൊന്നും സമ്മതിക്കരുത്.. അവളുടെ ആഗ്രഹം പോലെ നല്ലൊരു മലയാളം ടീച്ചർ ആക്കണം. കേട്ടില്ലേ.." "അതൊക്കെ ഞാൻ ശരിയാകും ന്നെ.. അതോർത്ത് നീ വിഷമിക്കണ്ട..." "ഏയ്.. എനിക്കാകെ ഒരു വിഷമേ ഒള്ളു. നിങ്ങടെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റില്ലല്ലോ എന്ന്... ഇനി വരുമ്പോ പഴയ പോലെ ഇവളെ കാണാനും കിട്ടില്ലലോ.."

"പിന്നെ.., എന്താ കിട്ടായി.. നിനക്ക് കാണണമെന്ന് തോനുമ്പോഴൊക്കെ കൊണ്ടന്ന് കാണികണ്ട് അത് പോരെ..." ''ആ... 😁.... എങ്കി ഞാൻ ഇറങ്ങുവാ... ടീ അനുവേ നന്നായി പഠിക്കണം ട്ടോ...മീനുവിനോടും ആര്യയോടും.. എല്ലാരോടും കൂടിയ.. പഠിത്തം ഒന്നും ഒഴപ്പാൻ നിക്കണ്ട.... എങ്കി ഞാൻ പോട്ടെ.ഇനിയും നേരം വൈകിയ ശരിയാവില്ല....'" എല്ലാരോടും യാത്ര പറഞ്ഞു അപ്പേട്ടൻ ഇറങ്ങാൻ നിന്നതും സ്നേഹേച്ചി കരയാൻ തുടങ്ങി.. അപ്പേട്ടൻ ചേച്ചിയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു... സ്നേഹേച്ചിടെ കരച്ചിൽ കണ്ടപ്പോ ഞാനും കരച്ചിൽ തുടങ്ങി...ഒരുവിധം പണിപെട്ട് ഞങ്ങളെ രണ്ടിനെയും അടക്കിയിട്ട് അപ്പേട്ടൻ യാത്രയായി.... 😞👋🏻 _____💓💓💓💓 കുളിയൊക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു തായേരിയിലേക്ക് ചെന്നപ്പോഴാണ് കോലായിൽ താടക്കും കയ്യൂന്നി വിതൂരത്തോട്ട് കണ്ണും നട്ട് നിക്കുന്ന ന്റെ പെണ്ണിനെ കാണുന്നത്.... നല്ല തിങ്കിംഗിൽ ആണല്ലോ 😁..... ഞാനും അവളുടെ അടുത്ത് ചെന്നിരുന്നു.... "ഹ്മ്മ്.. എന്താണ് മാഡം ആലോചിക്കുന്നെ..." "ഏയ്.. ഒന്നും ഇല്ല...." "ഏയ്.. അങ്ങനെ അല്ല... എന്തോ ആലോചിച്ചുള്ള ഇരിപ്പായിരുന്നു..." "അത്... ഇപ്പൊ ആരും ഇല്ലാത്ത പോലെ ഒക്കെ തോന്നുവാ... എല്ലാരേം നഷ്ട്ടപ്പെട്ട പോലെ.."

" ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.അപ്പൊ എങ്ങനെയാ നീ തനിച്ചാവുന്നേ ." "എങ്കിലും. ☹️. അച്ഛനും അമ്മയും ഇല്ലാ.. ദേ ഇന്ന് അപ്പേട്ടനും പോയി... എപ്പഴും അപ്പേട്ടൻ പോകുന്ന പോലെ അല്ല ഇന്ന് പോയപ്പോ.. എന്തോ കൂടുതൽ സങ്കടം തോന്നുവാ.." "അത് നിന്റെ അമ്മയും അച്ഛനും കൂടെ ഇവിടെ ഇല്ലാത്തോണ്ട് നിനക്ക് തോന്നുന്നതാ.അമ്മയും അച്ഛനും പോയിട്ട് ഇപ്പൊ ഒരു മാസം ആയില്ലേ.. ഇനി അധികം ഒന്നും കാത്തിരിക്കണ്ട.. അവര് പെട്ടെന്ന് വരും ട്ടോ.." "ഹ്മ്മ്മ്...." "ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.. നിനക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്യാൻ മാത്രം എന്താ ഞങ്ങളെ ഒന്നും നിനക്ക് പറ്റുന്നില്ലേ... " "ഏയ്.. അങ്ങനെ ഒന്നും പറയല്ലേ... നിങ്ങളെല്ലാവരും എന്റെ അല്ലെ... അങ്ങനെ ഒന്നും ഇല്ല.. അപ്പേട്ടൻ പോയപ്പോ ഉള്ള ഒരു ചെറിയ വിഷമം..." "ഹ്മ്മ്.. അറിയാം.. ചുമ്മാ നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്തതല്ലെ 😍..."

"ഹ്മ്മ്.. ടെസ്റ്റൊക്കെ ചെയ്തോ... മാഷ് ഇച്ചിരി ഡിസ്റ്റൻസ് ഇട്ടേര്.. കുറച്ചൂടെ വന്ന എന്റെ മടിയിൽ കയറി ഇരിക്കേണ്ടി വരും 🤨..." "അതിനെന്താ 😜.." "അയ്യടാ... അതിന് തല്ക്കാലം കൊഴപ്പം ഉണ്ട്..." "എന്ത് കുഴപ്പം😌😉😉..." "ദേ കല്യാണം കഴിയോളം എന്നെ തൊടാനും പിടിക്കാനും വന്നാലുണ്ടല്ലോ.. വിവരം അറിയും 🤨🤨..." "ഹാ.. അതിനിനി അധികം കാത്തിരിക്കണ്ടല്ലോ അല്ലെ 🙈🙈..." "വേണ്ടേ.." "ഹേ..ഹേ .. വേണ്ടല്ലോ..കുറച്ചു നാളുടെ കഴിഞ്ഞ നീ എന്റെ സ്വന്തം ആവോലോ😍പിന്നെ നീ എന്റെ പിടിവിട്ട് പോകുന്നതൊന്ന് കാണണം എനിക്ക്....." മീശയും പിരിച്ചോണ്ട് ഞാനത് പറഞ് നിർത്തിയതും പെണ്ണ് എന്നെ ഉന്തി മാറ്റി ഇറങ്ങി കൊഞ്ഞനം കുത്തി ഒരൊറ്റ ഓട്ടമായിരുന്നു അകത്തൊട്ട്..😂 ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story