ഹൃദയ സഖി .....💓: ഭാഗം 47

hridaya sagi sana part 1

രചന: SANA

"അല്ലാ... നിങ്ങള് കോളേജിലേക്ക് ഇറങ്ങാനായോ..." "ആ... അതെ മുത്തശ്ശ...." മാഷ് "ഹ്മ്മ്... ഞങ്ങൾ ഒരു കാര്യം പറയാൻ നിക്കുവായിരുന്നു..അത് കേട്ടിട്ട് പൊക്കൊളു ." "എന്താത്....." "ഞങ്ങൾ നിങ്ങളുടെ പൊരുത്തവും മുഹൂർത്തവും ഒക്കെ നോക്കുന്ന തിരക്കിലായിരുന്നു കുറച്ചു ദിവസമായിട്ട്... ഇപ്പൊ കല്യാണത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്തിട്ടുണ്ട്..വരുന്ന മൂന്നാമത്തെ ശനിയാഴ്ചയാണ്..." "ഇത്ര പെട്ടന്നോ.. അപ്പൊ അച്ഛനും അമ്മയുമോ..." "അവരില്ലാതെ എങ്ങനെയാ കല്യാണം നടത്തുന്നെ.. അവര് അടുത്ത് വരും.." "വരുവോ... എന്നിട്ട് വിളിച്ചപ്പോ എന്നോടൊന്നും പറഞ്ഞില്ലല്ലോ.." "ഹ്മ്മ്.. കല്യാണത്തിന് മുന്നേ എന്തായാലും വരും.. അത് പോരെ നിനക്ക്..."മുത്തശ്ശൻ "അല്ല അച്ഛാ... എവിടെ വെച്ച പരിപാടി..."മാഷ് "ശരിയാഴ്ച ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി.." "ഏത് ഓഡിറ്റോറിയം..." "നമ്മുടെ അവിടെ ഉള്ള ഓഡിറ്റോറിയം... സിദ്ധാർത്തിന്റെ ഫാമിലിക്കും റിലേറ്റീവ്സിനും ഒക്കെ അത് തന്നെയല്ലേ നല്ലത്... ആദ്യം കുടുംമ്പക്ഷേത്രത്തിൽ വെച്ച് താലികെട്ടാം എന്നാ കരുതിയിരുന്നേ.. പക്ഷെ അവരുടെ സൗകര്യം കൂടെ കണക്കിലെടുത്ത് അങ്ങോട്ടേക്ക് മാറ്റി...പിന്നെ നിങ്ങളെ കോളേജ് സ്റ്റുഡന്റ്സിനെയും ടീച്ചേഴ്സിനെയും ഒക്കെ ഞായറാഴ്ച ക്ഷണിക്കാം....

അത് നിങ്ങള് തീരുമാനിച്ചോളൂ... എവിടെയാ എന്നൊക്കെ.. സിദ്ധാർത്തിനോടും കൂടെ ഡിസ്കസ് ചെയ്തോ...." "ഹ്മ്മ്... ശരി.... ഞങ്ങളിപ്പോ ഇറങ്ങുവാ.. കോളേജിലേക് ലേറ്റ് ആയി...." മാഷതും പറഞ്ഞു വേഗം ഇറങ്ങി.. ഞാനും ആര്യയും മുഖത്തോട് മുഖം നോക്കി മാഷിന്റെ പിന്നാലെ ചെന്നു വണ്ടിയിൽ കയറി.... ശോ... എന്തൊരു ഫാസ്റ്റ ഇത്... അച്ഛനും അമ്മയും ഇവിടെ ഇല്ലാത്തത് കൊണ്ട് ആണ് തോന്നുന്നു.. കല്യാണമായി എന്ന് കേട്ടപ്പോ തന്നെ പേടി തോന്നി..😒😒. "ടി.. നീ എന്താടി സ്വപ്നം കണ്ടോണ്ടിരിക്കുന്നെ.. ഞാൻ ചോദിക്കുന്നത് വല്ലോം കേൾക്കുന്നുണ്ടോ.." ഞാൻ ഓരോന്ന് ആലോചിച് നിന്നപ്പോഴാ തലയിൽ കൊട്ടിക്കൊണ്ട് മാഷ് ചോദിച്ചേ.... "എന്താ പറഞ്ഞെ.." "ഹാ.. ബെസ്റ്റ്... നിങ്ങൾക് ക്ലാസ്സിലെ പിള്ളേരെ ഒക്കെ കല്യാണത്തിന് വിളിക്കണ്ടേ എന്ന്.." "പിന്നെ വിളിക്കാതെ... എല്ലാം കല്യാണത്തിന് കൂടാൻ റെഡി ആയി നിൽപ്പാ..." "ഹ്മ്മ്..സിദ്ധുവിനോട് ചോദിച്ചു നോക്കട്ടെ ഞാൻ,എവിടെ വെച്ചാ ഫങ്ക്ഷൻ നടത്തണ്ടേ എന്ന്...

അതിന് ശേഷം എല്ലാർക്കും ക്ഷണം കൊടുത്തോണ്ടു.." "ഹ്മ്മ്..." "അല്ലാ... കാര്യമായ ആലോചനയിൽ ആയിരുന്നല്ലോ നീയ്.. എന്തായിരുന്നു.." "അല്ലേ... ഞാൻ ഇത്ര പെട്ടെന്ന് ഒന്നും കല്യാണം നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.. ആദ്യൊക്കെ നിങ്ങളെ വീഴ്ത്തണം എന്നെ കരുതിയൊള്ളായിരുന്നു.. പിന്നെ അല്ലെ കല്യാണം ഒക്കെ.. ഇതിപ്പോ മാഷിനെ വീഴ്ത്തിയതിന് പുറമെ കല്യാണ ഡേറ്റ് ഉം ഇങ്ങെത്തി..." "പെട്ടെന്ന് ഒന്നും ഉണ്ടാവേണ്ടതല്ല.. മുത്തശ്ശനും മുത്തശിയും ആഗ്രഹം പറഞ്ഞു, നമ്മളെ കല്യാണം വേഗം നടത്തിക്കൂടെ എന്ന്.. ഞങ്ങടെ അച്ഛനും അമ്മയും കാരണം മുത്തശ്ശനും മുത്തശ്ശിയും വിഷമിച്ചതിന് ഒരു പരിഹാരം കൂടെ ആയികോട്ടെ എന്ന് കരുതി അവരതിനങ് സമ്മതിക്കേം ചെയ്തു... 😁.. അതിനിപ്പോ എന്താ... എന്തായാലും കെട്ടാനുള്ളതല്ലേ.. നേരത്തെ ആയെന്ന് കരുതി ഒന്നും വരാൻ പോകുന്നില്ല...." "നിങ്ങൾക്ക് ഒന്നും ഉണ്ടാവില്ല.. പക്ഷെ ഞങ്ങടെ അവസ്ഥ ☹️... പേടി ആവാ.." "എന്തിന്..😂കല്യാണം കഴിക്കാൻ എന്തിനാ പേടി... തൂക്കി കൊല്ലാനൊന്നും അല്ലലോ.." "അതിനും വലിയ കൊല കയറല്ലേ.... 😜" "എടി... എടി... 🙄🙄🤨🤨..." "ചുമ്മാ 😁😁😌😌😌..." എന്നും പറഞ്ഞോണ്ട് ഞാൻ വായടക്കി 😜...

പിന്നെ കോളേജ് എത്തുവോളം കാറിൽ സംസാരിച്ചും തള്ളിയും തല്ലിയും ഒക്കെ നേരം പോക്കി...കോളേജിൽ എത്തിയതും ഞങ്ങൾ വേഗം ക്ലാസ്സിലേക്ക് പോയി..... _____💕 ഞാനും സിദ്ധുവും കൂടെ രണ്ട് പേർക്കും ഒരു മിച്ചു ഫ്രീ കിട്ടിയ സമയം ഫങ്ക്ഷൻ ഹാളും ടൈമും ഒക്കെ സെറ്റ് ചെയ്ത് പ്രിൻസിയുടെ റൂമിലേക്ക് നടന്നു... "Sir...." "ഹാ..എന്താ മാഷുമ്മാരെ ..." "ഒരു ക്ഷണവും കൊണ്ട് ഉള്ള വരവാ.." "ആഹാ.. Congratulations 💕 അപ്പൊ കല്യാണം ആയെന്ന് തോന്നുന്നു... ഇരിക്കൂ രണ്ട് പേരും..." "ഹ്മ്മ്.. Marriage ആയി.. ഒക്കെ പെട്ടന്നായിരുന്നു 🙂..." "രണ്ട് പേരുടേതും ഒരു ദിവസം തന്നെ അല്ലെ..." "ആ.. അതെ.. വരുന്ന മൂന്നാമത്തെ ശനിയാഴ്ചയാണ് കല്യാണം... റിസെപ്ഷൻ ഞായറാഴ്ച നമ്മുടെ ഈ കോളേജിനടുത്തുള്ള പാർട്ടി ഹാളിൽ വെച്ചിട്ട്...പിള്ളേരെ ഒക്കെ വിളിക്കണം..." "ഹാ..." "അപ്പൊ സാറും ഫാമിലിയും നിർബന്ധമായും പങ്കെടുക്കണം... വൈകീട്ട് ആണ് തുടങ്ങുന്നേ... മറക്കരുത്... ഒന്നൂടെ ഓർമിപ്പിക്കണ്ട്..ദിവസങ്ങൾ ഇല്ലാത്തത് കൊണ്ട് ഇപ്പൊ തന്നെ വന്ന് പറഞ്ഞെന്ന് മാത്രം.തിരക്കുകളിലൊക്കെ പെടുന്നതിന് മുന്നേ സമാധാനത്തോടെ ഇവിടെ കാര്യം പറഞ്ഞു തീർത്താൽ അത് കഴിഞ്ഞില്ലെ😊.."

"ഹാ.. തീർച്ചയായും ഞാൻ ഉണ്ടാവും. നിങ്ങടെ ബാക്കി കാര്യങ്ങൾ നടക്കട്ടെ..." ____°•°•°•° "ഹ്മ്മ്... അപ്പൊ ഞങ്ങൾ കാത്തിരുന്നതും ഇങ്ങെത്തി അല്ലെ. ഞാൻ എന്തായാലും വന്നിരിക്കും. അതിനി നിങ്ങള് രണ്ട് പേരും ക്ഷണിച്ചില്ലെങ്കിലും ..."മിഥുൻ "അതോണ്ട് നിന്നെ പ്രതേകം ക്ഷണിക്കുന്നില്ല... എല്ലാവരും ഉണ്ടാവണം കേട്ടോ.. നിങ്ങൾക്കൊക്കെ ബുദ്ധിമുട്ട് ആവാതെ കോളേജിലേക് വരുന്ന പോലെ തന്നെ വന്ന് പോകാനാണ് ഞങ്ങടെ മാഷുമ്മാർ ഇവിടെത്തെ പാർട്ടി ഹാൾ തന്നെ സെലക്ട്‌ ചെയ്തേ.. ഇനി മുടക്കം ഒന്നും പറയാൻ പറ്റില്ല.. എല്ലാവരും ഉണ്ടാവണം റിസപ്ഷന്... കേട്ടോ.." "ആ അതൊക്കെ ഞങ്ങൾ ഉണ്ടാവും.. പിന്നെ,എടി അൻവികെ... ഞാൻ പറഞ്ഞിരുന്നില്ലേ ആര്യയുടെ ചെക്കനെ കൂടെ കണ്ടിട്ട് ആരാ സുന്ദരൻ എന്ന് പറയാം എന്ന്.." "അതിലെന്താ ഇത്ര പറയാൻ ന്റെ മാഷ് തന്നെയാ 😌😌" "ഏയ്.. അല്ലല്ല ഞങ്ങടെ സിദ്ധാർഥ് സാറാ... നിന്റെ മാഷവിടെ കിടക്കുന്നു. ഞങ്ങടെ സാറ് എവിടെ കിടക്കുന്നു... 😌😌" "ഹർർർർർ 😬😬😬അല്ല..... ന്റെ മാഷ..." "ഒന്ന് പോടീ..." "ദേ.. വേണ്ടാട്ടോ.. ഇവളെ ഏട്ടനും കൂടിയ അത്. ഞങ്ങടെ രണ്ട് പേരുടെ കയ്യിൽ നിന്നും നീ മേടിക്കും.." "എന്നാലും ഞാൻ പറയും സിദ്ധാർഥ് സാറ് തന്നെയാണ് കൂടുതൽ സുന്ദരൻ എന്ന്...."

"നിന്നെ ഇന്ന് ഞാൻ... നിനക്ക് എന്തിന്റെ കേടാ 🤨😠😡..." "അപ്പൊ സത്യം പറയാനും പാടില്ലേ.." "പാടില്ല 😡... നീ അങ്ങനെ ഒന്നും പറയണ്ട..." "ഞാൻ ഉള്ളത് ഉള്ള പോലെ പറയും..." അവനത് പറഞ്ഞെന്റെ പുറമേ ഞാൻ മുന്നിലുണ്ടായിരുന്ന ബോക്സ്സെടുത്ത് പുറം നോക്കി ഒരു ഏറ് വെച്ച് കൊടുത്തു... ഇപ്പൊ കിടന്ന് ഉഴിയുന്നുണ്ട്... "നിനക്ക് വല്ല ആവിശ്യവും ഉണ്ടായിരുന്നോ മിഥുനെ.. ഇനി നീ വായ തുറന്നാ എന്റെന്നും കിട്ടും..പറഞ്ഞേക്കാം.." ആര്യ "ഇനി പറ ആരാ മൊഞ്ചൻ..." "ഇനി നീ ആരെ പറഞ്ഞാലും നിനക് ഒരടി എന്റേന്ന് ഫ്രീയാ.. ഇന്നലെ നിനക്ക് ഞാൻ ഓങ്ങി വെച്ചതാ...." എന്ന് ആര്യ പറഞ്ഞതും പിറകെ ഞാൻ വീണ്ടും ചോദിച്ചു.. മാഷാണോ സിദ്ധു sir ആണോ മൊഞ്ചനെന്ന്..... "രണ്ടാളും അല്ല.. ഞാനാ....." എന്നും പറഞ്ഞവൻ പുറവും ഉഴിഞ്ഞു ഞങ്ങടെ മുന്നിൽ നിന്നും തടി തപ്പി.... ___😍😍😍 "ഇന്നലെ സദ്യ അടുത്ത് ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോ ഇത്ര പെട്ടന്ന് ഉണ്ടാവുമെന്ന് കരുതിയില്ല സാറുമ്മാരെ 😁😁...

" Sheeba miss "ഹ.. ഹ.. ഞങ്ങളും കരുതിയതല്ല... 😂എന്തായാലും എല്ലാവരും ഫാമിലി അടക്കം വരണം...ആരും ഒരു മുടക്കവും പറയരുത്.." "ഹ്മ്മ്.. ഞങ്ങൾ പഠിപ്പിക്കുന്ന പിള്ളേര് സാറുമ്മാരുടെ കൂടെ വധുക്കളായി നിൽക്കുന്നത് കാണാൻ ഞങ്ങൾ തീർച്ചയായും വരും 😁..." "ഹ... ഹ... 😂എന്തിനാണെങ്കിലും വന്നാ മതി...." സിദ്ധു __•°•°•°•°•°•° വൈകീട്ട് കോളേജ് വിട്ട് വീട്ടിലെത്തിയപ്പോ മുറ്റത്ത് ഞങ്ങടെ കാറ് കിടപ്പുണ്ട്... കാർ പോച്ചിൽ മൂടി വെച്ച സാധനം എങ്ങനെ ഇവിടെ എത്തി എന്നും ആലോചിച്ചു നിൽക്കുമ്പോഴാ തായേരിയിൽ കയ്യും കെട്ടി വാതിലിൽ ചാരി നിക്കണ അച്ഛനെ കാണുന്നത്.... 😍 "അച്ഛാ......... 😍😭..." എന്നും വിളിച്ചു ഒരോട്ടം ആയിരുന്നു അകത്തോട്ട്.... ചെന്ന് അച്ഛനെ കെട്ടി പിടിച്ചു കരച്ചിൽ തുടങ്ങി 😭.... "എന്താണച്ചാ... ഇന്നലെ വിളിച്ചപ്പോൾ പോലും പറഞ്ഞില്ലല്ലോ ഇന്ന് വരുമെന്ന്.. ഞാൻ മിണ്ടൂല 😩😥😭😭😭... എന്തിന് അച്ഛന് സുഖായോ എന്ന് ചോദിക്കുമ്പോൾ പോലും ആയിവരുന്നു എന്നല്ലേ പറഞ്ഞെ. കഷ്ട്ടമുണ്ട് ട്ടോ ..." "അതിനെന്താ വാവേ... നിനക്ക് ഒരു സർപ്രൈസ് ആയില്ലേ... ഒരാഴ്ച്ച മുന്നേ തന്നെ എനിക്ക് സുഖമായതാ... പിന്നെ അങ്ങനെ അങ്ങ് പോരാൻ പറ്റില്ലല്ലോ.. ചികിത്സ മൊത്തം കഴിയണ്ടേ..

ഞങ്ങൾ വരാനായി എന്ന് ഇവിടെ വിളിച്ചു പറഞ്ഞപ്പോ കല്യാണതീയതിയും തീരുമാനിച്ചു... നീ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് കോളേജിൽ പോകുമായിരുന്നോ എന്ന് ആർക്കറിയാം...." "ഈ...... 😁😁😁അമ്മ എവിടെ അച്ഛാ..." "അകത്തുണ്ട്... വേറെ ഒരു സന്തോഷ വാർത്ത കൂടെ ഉണ്ട്....." "എന്താത്..." "പോയി നോക്ക് നീ 🙂🙂..." അച്ഛനങ്ങനെ ചുമ്മാ ഒന്നും പറയൂലല്ലോ.. അതോണ്ട് വേം അമ്മയെ തപ്പി നടന്നു.... ഒടുവിൽ നിത്യാന്റിയുടെ മുറിയിൽ നിന്നും അമ്മയെ കണ്ടു കിട്ടി.... "അമ്മേ..... 😍😍....." "ഹാ.. നീ വന്നോടി... എവിടെ അവരൊക്കെ..." "ദേ... എന്റെ പിറകെ വരുന്നു.. ദാ എത്തിയല്ലോ... എന്നാലും അമ്മയും അച്ഛനും നല്ല പണിയാട്ടോ കാണിച്ചേ...." "ഹോ... ഇപ്പൊ ഇവളെ സന്തോഷം ഒന്ന് നോക്കിയേ ആര്യേ... അമ്മയും അച്ഛനും പോയതിന് ശേഷം ഇമ്മാതിരി മുഖത്തോടെ ഇന്നാ കാണുന്നെ😁എന്താ അവളുടെ ഒരു സന്തോഷം ..." മാഷ് "അത് പിന്നെ സന്തോഷം ഇല്ലാതിരിക്കോ.. ഒരു മാസം കൂടിയിട്ട ഞാൻ അമ്മയെ കാണുന്നെ.. ഇങ്ങനെ ഞാൻ അമ്മയെ വിട്ട് നിന്നിട്ടെ ഇല്ല.. ജീവിതത്തിൽ ഇതാദ്യമായിട്ട.." "ഇനി ശീലം ആയിക്കോളും..." മാഷ് ചുമ്മാ ചൊറിയാൻ വരുവാ.. ഞാൻ സന്തോഷിക്കുന്നത് കണ്ണ് പിടിക്കുന്നുണ്ടാവൂല.. ഹും 😤😤😏😏😏....

"അല്ല അമ്മേ... അച്ഛൻ പറഞ്ഞു വേറെ ഒരു സന്തോഷ വാർത്തയും കൂടെ ഉണ്ടെന്ന്.. എന്താത്..." "നീ അത് അങ്ങോട്ട് ചോദിച്ച് നോക്ക്..." എന്നും പറഞ്ഞോണ്ട് അമ്മ നിത്യ ആന്റിക്ക് നേരെ കണ്ണ് കാണിച്ചു.. "ങേ.. എന്താ ആന്റി... എന്താ ഹാപ്പി ന്യൂസ്‌..." "എന്റെ വായേന്ന് എന്ത് ഹാപ്പി ന്യൂസ്‌ കേൾക്കാനാണോ നീ ആഗ്രഹിക്കുന്നെ.. അത് തന്നെയാ... നിന്റെ അമ്മയും അച്ഛനും ഉച്ചക്ക് ഇവിടേക്ക് കാല് കുത്തിയപ്പോ തന്നെ നല്ല ഐശ്വര്യ വന്നേ...." "ഈ പെണ്ണിത് പറഞ്ഞു കോളാകുവോലോ..." Amma "അത് അനുവേ നിത്യ പറഞ്ഞത് നേര് തന്നെയാ.... നിന്റെ അച്ഛനും അമ്മയും അകത്തോട്ട് കയറുന്നതും നോക്കി നിക്കുമ്പോഴാ നിത്യ പിന്നാമ്പുറത്തേക്ക് ഓടി വോമിറ്റ് ചെയ്തത്... പിന്നാലേ തലച്ചുറ്റലും.. ഇപ്പൊ ആശുപത്രി പോയി വന്നേ ഒള്ളു... One month പ്രെഗ്നന്റ് ആണ് ആള്..." "സത്യായിട്ടും 🤩🤩🤩😍😍...." വല്യമ്മേടെ വിശദീകരണത്തിന് പിറകെ നേരാണോ എന്നും ചോദിച്ചു ഞാൻ ചെന്ന് ആന്റിക്കൊരു ഉമ്മ കൊടുത്തു 😘😘...

അച്ഛനെ കണ്ട ഉടനെ കുളിക്കാതെ പാഞ്ഞു വന്നതായത് കൊണ്ട് ആന്റിയെ അധികം ഒട്ടാൻ നിൽക്കാതെ വേഗം കുളിക്കാനായി പോയി...... ____💕 ഹോ.. അമ്മ ആന്റിയുടെ വിശേഷം പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തുണ്ടായ ഒരു സന്തോഷം.... ഇവിടെ ഏറ്റവും കൂടുതൽ സന്തോഷം അവൾക്കാണെന്ന് തോന്നും.. അവളുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ തന്നെ പൂർണചന്ദ്രൻ ഉദിച്ച പോലെയായിരുന്നു അവള്...ഇപ്പൊ പറയുവേം വേണ്ട... അവള് കുളിക്കാൻ പോയതിന് പിന്നാലെ ഞാനും ഒന്ന് കുളത്തിൽ മുങ്ങിയിട്ട് ഒരുങ്ങി ബുള്ളറ്റെടുത്ത് കടയിലേക്കായി ഇറങ്ങി .. _____😍 "എടി ആര്യേ..ഇന്ന് എന്ത് സന്തോഷാ എന്നറിയോ നിനക്ക്... ഇനി എനിക്ക് മേപ്പോട്ട് പോയാലും വേണ്ടിയില്ല 😍😍😌😌" മുറിയിൽ നിന്നും തലതോർത്തുന്നതിനിടെ കണ്ണാടിയിൽ ഗ്ലാമർ നോക്കുന്ന ആര്യയോട് എന്റെ സന്തോഷം മൊത്തം പ്രകടിപ്പിക്കുവാണ് ഞാൻ 😁.... "അങ്ങനെ മേപ്പോട്ട് പോയ എന്റെ ചേട്ടൻ ആരെ കെട്ടും.. മാത്രല്ല നിനക്ക് ആന്റിക്ക് ജനിക്കാൻ പോണ കുഞ്ഞാവയെ കാണുവൊന്നും വേണ്ടേ..

നിന്റെ ആഗ്രഹങ്ങൾ ഒന്നും നേടണ്ടെ..അഞ്ചാറു പിള്ളേര് വേണം എന്നൊക്കെ അല്ലെ നിന്റെ ആഗ്രഹം 😂😂" "ശോ... ഞാൻ ഒരു ഫ്ലോയിൽ അങ് പറഞ്ഞതല്ലേ മരക്കഴുതെ 😬😬നീ അത് കാര്യക്കണോ..." "ന്നാ തിരക്കേടില്ല..." "അല്ല.. പറഞ്ഞപോലെ നിന്റെ ചേട്ടൻ എങ്ങോട്ട പോയെ... നീ കുളിക്കാൻ കയറിയപ്പോ പുറത്തൊട്ട് പോകുന്നെ കണ്ടായിരുന്നു.." "അറിയില്ല....." അവള് അതും പറഞ്ഞു നാക്ക് ഉള്ളിലേക്ക് ഇട്ടപ്പോഴേക്കും താഴെ മാഷ് ബുള്ളറ്റിൽ വന്നിറങ്ങി... കയ്യിലൊരു കവറും ഉണ്ടല്ലോ... ഞാൻ ആര്യയെയു വലിച്ചു വേം താഴോട്ട് വിട്ടു... മാഷ് കയ്യിലുള്ള കവറും കൊണ്ട് എല്ലാരുടെയും അടുത്തോട്ട് വന്നു "എന്താ മാഷേ കയ്യിൽ..." "മൊത്തത്തിൽ സന്തോഷം അല്ലെ.. ഇച്ചിരി മധുരം ആയിക്കോട്ടെ എന്ന് കരുതി.." എന്നും പറഞു മാഷ് കവറിന്റെ ഉള്ളിൽ നിന്നും ലഡ്ഡു ബോക്സ്‌ എടുത്തു😋😋😋..... എന്നിട്ട് എല്ലാവർക്കും കൊടുത്ത് കഴിഞ്ഞു അവസാനം ഞങ്ങൾക്ക് രണ്ടിനും കൊണ്ട് വന്ന് തന്നു.. "എനിക്ക് രണ്ടെണ്ണം വേണം ☹️.." "ആ.. എടുത്തോ നീ... 😁."

"അല്ലേൽ വേണ്ട ഇത് മൊത്തം എനിക്ക് തന്നേരെ...." "ഷുഗർ വരും ടീ.. മൊത്തം അടിച്ചു കയറ്റിയ..." "ഏയ്.എനിക്ക് അതൊന്നും വരില്ല 😌😌. ഞാനിത് മൊത്തം ഇപ്പൊ തന്നെ തീർക്കില്ല... മാഷിന് വേണ്ടേ.. ന്നാ എടുത്തോ.." "വേണ്ട എന്റെ കൂടെ നീ കഴിക്കുന്നുണ്ടല്ലോ.😁." "അത് പറഞ്ഞ പറ്റൂലാ..ന്നാ കഴിച്ചോ"... എന്നും പറഞ്ഞു അതിൽന്ന് ഒന്നെടുത്ത് മാഷിന്റെ വായേല് കുത്തി കയറ്റി കൊടുത്തു... എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ടേലും ഞാൻ മൈന്റ് ചെയ്യാൻ പോയില്ല 😜... ഞാൻ രണ്ട് ലഡ്ഡു വായേലിട്ട് നിത്യാന്റിക്കരികിൽ പോയിരുന്ന് കുഞ്ഞാവന്റെ വിശേഷം തിരക്കിയിരുന്നു.... ആളിപ്പോ ഒത്തിരി ഹാപ്പിയാ 😌😍😍... ഇത്രയും കാലം ദൈവത്തോട്ട് കരഞ്ഞു പറഞ്ഞ കാര്യാ ഇപ്പൊ സന്തോഷത്തോടെ ഉദരത്തിൽ ജന്മം കൊണ്ടിരിക്കുന്നെ.... ഇത് വരെ അനുഭവിച്ച സന്തോഷങ്ങളൊന്നും ഈ നിമിഷം ആന്റിക്ക് ഒന്നുമല്ല...ഇന്നാണ് താൻ ഏറെ സന്തോഷിക്കുന്ന ദിനം എന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ട്..... 😍😍😍 (തുടരും 😉)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story