ഹൃദയ സഖി .....💓: ഭാഗം 5

hridaya sagi sana part 1

രചന: SANA

കണ്ണ് തുറക്കുമ്പോൾ ഗ്ളൂക്കോസ് കുപ്പിയാണ് ആദ്യം കണ്ണിൽ പെട്ടത്... ചുറ്റും കണ്ണോടിച്ചപ്പോ ആണ് ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞത്.... ശ്യോ... ആരാ എന്നെ ഹോസ്പിറ്റലിൽ കൊണ്ടു വന്നാക്കി... തലമിന്നുമ്പോ ഒരു മിന്നായം പോലെ മാഷിനെ കണ്ടിരുന്നു... ഇനി മാഷാവോ... അമ്മയുണ്ട് തലയിൽ തലോടി അടുത്ത് തന്നെ... അപ്പുറത്തായി കരഞ്ഞു ചീർത്ത മുഖവും കൊണ്ട് ആര്യയും ഉണ്ട്.... "ടീ....😁...." എന്റെ വിളിയിൽ ആര്യ എന്നെ നോക്കി അടുത്തേക്ക് വന്നു.. പിന്നേ കരച്ചിലോടു കരച്ചിൽ... ഇങ്ങനെ കരയാൻ ഞാൻ ചത്തോ ഈശ്വരാ 😨.... "കുട്ടിയെ... നീ ഇങ്ങനെ കരയാൻ മാത്രം ഒന്നും ഇല്ല.. ഒന്ന് തലമിന്നിയിട്ടല്ലേ ഒള്ളു... നോക്ക് ഇവൾക്കൊരു പ്രശ്നോം ഇല്ല.... ആ കണ്ണൊക്കെ തുടച്ചേ... എന്നിട്ട് നീ ഇവിടിക്ക് ഞാൻ ക്യാന്റീനിൽ പോയി ഇച്ചിരി കഞ്ഞി വാങ്ങിച്ചു കൊണ്ട് വരാം....'' അമ്മയാണ്... ആര്യയെ സമാധാനിപ്പിക്കുന്നുണ്ട്.... "അനു...ഇപ്പൊ എങ്ങനെ ഉണ്ട്...പനി ഒക്കെ വിട്ടിട്ടുണ്ട്.... എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ കുട്ട്യേ......" അമ്മ നെറ്റിയിലൊക്കെ കൈ വെച്ചോണ്ട് ആണ് ചോതിക്കുന്നെ.. ചുണ്ടും ചുള്ക്കി കൊണ്ട് ഹ്മ്മ്...എന്ന് പറഞ്ഞു... "എന്താ... എന്തേലും വയ്യായി ഉണ്ടോ.. ഡോക്ടറെ വിളിക്കാം..." "എനിക്ക് വിശക്കുന്നുണ്ട്..ഡോക്ടറെ വിളിച്ചിട്ടൊന്നും കാര്യമില്ല.... 😛''

"ഈ പെണ്ണ്..... 😡... ഞാൻ കൊണ്ടു വരാം... ആര്യ മോളെ ഒന്ന് നോക്കികൊണെ... ഞാനിപ്പോ വരാം ട്ടോ.." എന്നും പറഞ്ഞോണ്ട് അമ്മ പോകാൻ നിന്നപ്പോഴേക്കും റൂമിലോട്ട് ഡോക്ടർ കയറി വന്നു... "ആഹാ... എഴുന്നേറ്റോ... പേടിപ്പിച്ചു കളഞ്ഞു താൻ എല്ലാവരെയും... ദേ ഈ കൊച്ച് അപ്പൊ കരച്ചിൽ തുടങ്ങിയതാ.. ദേ ഇപ്പഴും നിർത്തിയിട്ടില്ല..." ആര്യയെ ചൂണ്ടി കൊണ്ടാണ് ഡോക്ടർ പറയുന്നത്... "പെട്ടെന്ന് പ്രഷർ കുറഞ്ഞതാ... പിന്നേ നല്ല പൊള്ളുന്ന പനി ഉണ്ടായിരുന്നു... ഹ.. ഇപ്പൊ ചൂടൊക്കെ പോയല്ലോ... നാളെ രാവിലെ തന്നെ ഡിസ്ചാർജ് ആക്കാം ട്ടോ... പിന്നേ നല്ല പോഷകാഹാരത്തിന്റെ കുറവുണ്ട്...ഈ ശരീരത്തിൽ ഒന്നുമില്ല..വിറ്റാമീനില്ല..,പ്രോടീനും..,ഒന്നും ഇല്ല..വെള്ളത്തിന്റെ കുറവും നന്നായി ഉണ്ട്...നന്നായി ഭക്ഷണവും വെള്ളവും ഒക്കെ കുടിക്കണം ട്ടോ...." "ഒന്നില്ലെങ്കിലും എന്താ... എല്ലാത്തിന്റെയും തൊള്ളയുണ്ട് അവൾക്..." അമ്മയാണ് 😤ഈ സമയവും എന്നെ പിടിച്ചു ട്രോളുവ... ബ്ലഡി ഫൂൾ......ഡോക്ടർ ആണേ അതിനൊപ്പം നിന്ന് ചിരിക്കാനും... ഡോക്ടർ ഉം അമ്മയും കൂടെ അങ്ങനെ പുറത്തൊട്ട് പോയി.... ഞാൻ അവിടെ നിന്ന് മോങ്ങുന്ന തെണ്ടിയെ നോക്കി ഇരുന്നു... " ടീ... ആരൂട്ടി... ഇങ്ങനെ കിടന്ന് വെള്ളം ഒലിപ്പിക്കാൻ ഞാൻ ചത്തിട്ടൊന്നും ഇല്ലല്ലോ.... "

"നിനക്ക് പറഞ്ഞാ മതി.. ഞാനെന്തോരം ടെൻഷൻ ആയെന്നോ..." "ഹി.. ഹി.. 😂ആ അതൊക്കെ പോട്ടെ.. നീ ഇവിടെ ഇരി..... ഹാ ഇനി പറ... ആരാ എന്നെ ഹോസ്പിറ്റലിൽ കൊണ്ടു വന്നാക്കിയേ... ന്റെ മാഷാണോ ടി..." "ഒലക്ക.. എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കേണ്ട... നിന്റെ മാഷാണോ ന്ന് പോലും... അങ്ങേരെ പേര് ഇനി മിണ്ടിപ്പോകരുത് 😡..." "അതിനിപ്പോ എന്താ ഉണ്ടായി... " "എടി.. നിന്നെ സിദ്ധാർഥ് സാറാണ് പൊക്കി കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചത്... ആ അലേഖ് സാർ എന്താ ചെയ്തിരുന്നെ അറിയോ..." ന്നും പറഞ്ഞു ആര്യ കാര്യം മൊത്തം പറഞ്ഞു... "എടി.. നീ മറന്ന് കളഞ്ഞേക്ക്... നിനക്ക് അങ്ങേര് ചേരില്ല... വേണ്ട...ഇപ്പോൾ തന്നെ കണ്ടില്ലേ..." "എടി.. അത് മാഷ് എന്നോടുള്ള ദേഷ്യത്തിന്റെ പുറത്ത്.. ഞാൻ അഭിനയിക്കുവാണോന്ന് കരുതിയിട്ട് ആവും...." "ആയിക്കോട്ടെ... അപ്പോഴും ദേഷ്യം കൊണ്ടല്ലേ അങ്ങനെ ചെയ്തത്... അതിനർത്തം എന്താ.. നിന്നെ ഇഷ്ടല്ലാന്ന്.. നീ അയാളെ പിറകെ ഇനിയും പട്ടികളെ പോലെ വാലാട്ടി നടക്കണ്ട.മറന്നേക്ക് വേണ്ട നിനക്ക് അയാളെ....." "കഴിയില്ല ടീ... അറിയാതെ പോലും നിക്ക് അകലാൻ തോന്നില്ല...." "നിനക്ക് മനസ്സിലാവില്ല... അനുഭവിക്കുമ്പോ പഠിച്ചോളും ..." ന്നും പറഞ്ഞു ആര്യ മുഖവും തിരിച്ചിരുന്നു... അനു ചെന്ന് മിണ്ടിക്കാനൊന്നും നിന്നില്ല... മാഷ് തള്ളിയിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ എന്തോ ഒരു വേദന മനസ്സിനെ പൊതിഞ്ഞിരുന്നു...

മനസ്സ് ചെയ്യുന്ന യുദ്ധങ്ങളിൽ പരാജയപ്പെടാറുള്ളത് കണ്ണുകളാണല്ലോ.. ആര്യ കാണാതെ കണ്ണിൽ നിന്നും രണ്ടിറ്റ് തലയിണയെ നനയിച്ചിരുന്നു....എന്താ മാഷിന് തന്നെ ഇഷ്ട്ടമല്ലാത്തെ 😢..?? അത്രക്ക് ശല്യമായിരിക്കുമോ താൻ.... എന്ത് വന്നാലും മറ്റൊരാളുടേത് ആകും വരെ താൻ ട്രൈ ചെയ്ത് കൊണ്ടേ ഇരിക്കും.... നഷ്ടപ്പെടുത്താൻ തോന്നുന്നില്ല.. അങ്ങനെ അല്ല..കൂടുതൽ അടുക്കാൻ വേണ്ടി വലിച്ചടുപ്പിക്കുകയാണ് മനസ്സ്... എങ്ങനെയാ പിന്നേ വിട്ട് കൊടുക്കുവാ ..ഇഷ്ട്ടമുള്ളതിനെ ഒക്കെ മുറുക്കെ പിടിച്ചാ ശീലം.. അച്ഛനെ പോലെ എല്ലാം പോകുമെന്ന പേടിയാ... ഇഷ്ട്ടമുള്ള മറ്റൊന്നിനെയും കൈ വെള്ളയിൽ നിന്നും അടർന്നു മാറാൻ സമ്മതിച്ചിട്ടില്ല...ഇതും നഷ്ടപ്പെടുത്താൻ മനസ്സനുവദിക്കുന്നില്ല... ഓരോന്ന് ചിന്തിച് ഇരുന്നപ്പോഴേക്കും അമ്മ കഞ്ഞിയും കൊണ്ട് വന്നു.... "അല്ല.. മോളെ നേരം ഇരുട്ടാനാവുന്നല്ലോ... നീ പോകുന്നില്ലേ... അമ്മയൊക്കെ അന്വേഷിക്കും.... ചെല്ല് നീ... ഞാൻ വണ്ടി വിളിച്ചു തരാം... നേരം ഇരുട്ടിയ പിന്നേ എനിക്ക് സമാധാനമുണ്ടാവില്ല... വാ...." ആര്യയെ പോകാൻ നിർബന്തിക്കയാണ് അമ്മ.. അവളാണെൽ പോകാൻ കൂട്ടക്കുന്നുമില്ല... "ആരൂട്ടി പൊക്കോ..അമ്മയുമച്ഛനും പേടിക്കും... അമ്മ വണ്ടി വിളിച്ചു തരും..ചെല്ല് നീ.. എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ലല്ലോ.

നാളെ രാവിലെ തന്നെ ഡിസ്ചാർജ് ചെയ്യും.. നീ ചെല്ല്.. നാളെ ക്ലാസ്സില്ലേ..." ഒരു വിധം അവളെ സമാധാനിപ്പിച്ചു യാത്ര ആക്കി.. രാത്രിയിലൊക്കെ ഡോക്ടർ ഇടക്കിടക്ക് ഒന്ന് വന്നു പോകും...സാധാരണ ചൂടൻഡോക്ടർ മാരെയാ കണ്ടിട്ടുള്ളെ.മസിലും പിടിച്ചു ശരിക്ക് ചിരിച്ചു പോലും തരാതെ എപ്പോഴും ഗൗരവം കൊണ്ടു നടക്കുന്നവരെ... ഇത് നല്ലൊരു ഡോക്ടർ.. നല്ല കമ്പനി ആയി സംസാരിക്കുന്നു.... അരമണിക്കൂർ അരമണിക്കൂർ കൂടുമ്പോ തന്റെ അടുത്തൊട്ട് വരുന്നു... എന്റെ തള്ള് കേൾക്കാനാണോ എന്തോ 😛.... 💌💌💌💌 സോഫയിൽ തലക്കും കൈ കൊടുത്ത് ഒരേ ഒരു ഇരുത്തമാണ് അലേഖ്... ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല... അവളോടുള്ള ദേഷ്യത്തിൽ തള്ളിയതാണ്.... മനപ്പൂർവം തന്റെ മേൽ വന്നു വീണതാണെന്ന് കരുതി... അങ്ങനെ ഒരവസ്ഥയിൽ ആയിരുന്നെന്നു അറിഞ്ഞില്ല... സ്റ്റാഫ്‌ റൂമിലേക്ക് കയറാൻ നിന്നപ്പോഴേക്കും ടീച്ചേഴ്‌സ് എല്ലാം പുറത്തേകൊടുന്നത് കണ്ട് തിരിഞ്ഞു നടന്നപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത്... മനസ്സ് ശരി അല്ലാത്തത് കൊണ്ട് ഉച്ചക്ക് ശേഷം ലീവെടുത്ത് വീട്ടിലേക്ക് വന്നു...സിദ്ധാർത്ത് കോരി എടുത്ത് വണ്ടിയിൽ കയറ്റുന്നത് ആര്യ കരയുന്നതും മാത്രമേ മൈന്റ്റിൽ തെളിയുന്നൊള്ളു... ആകെ തല പെരുകും പോലെ.. സിദ്ധാർഥ് വിളിച്ചിരുന്നു..,

ഹോസ്പിറ്റലിൽ കൊണ്ടാക്കി കുഴപ്പൊന്നുമില്ലെന്ന് അറിഞ്ഞു അവർ തിരിച്ചു പൊന്നെന്ന് അറിഞ്ഞു..., എന്താ ലീവെടുത്ത് പൊന്നെന്ന് ചോദിച്ചു... സുഖമില്ലെന്നും പറഞ്ഞു ഒന്ന് മൂളി ഫോൺ കട്ടാക്കി... കുഴപ്പം ഒന്നുമില്ലാ എന്നറിഞ്ഞപ്പോ പാതി ആശ്വാസമുണ്ട്... ഓരോരോന്നൊക്കെ ഓർത്തൊണ്ട് സോഫയിൽ തന്നെ ചാരി ഇരുന്നു... "വന്നപ്പോ ഇരുത്തം തുടങ്ങിയതാ നീ.... എന്താ ഇങ്ങനെ വിയർത്തിരിക്കണേ.... വയ്യായി ഉണ്ടോ..." "ഒന്നുല്ല..." "ആ.. എന്തേലും ആവട്ടെ.. നിന്റെ കാര്യത്തിലൊന്നും ഞാൻ ഇടപെടുന്നില്ല.. പക്ഷേ വേറെ ഒരുത്തി ഉണ്ട് ഇവിടെ.. അവളിത് വരെ വന്നില്ല.. വരേണ്ട സമയം കഴിഞ്ഞു... വല്ല സ്പെഷൽ ക്ലാസും ഉണ്ടോ ഇന്ന് അവർക്ക്..." അമ്മ അത് പറഞ്ഞപ്പോഴാണ് ആര്യ യേ കുറിച്ച് ഓർമ്മ വന്നത്...അവളെങ്ങനെയാ ആവോ വരുന്നേ.... ഏത് ഹോസ്പിറ്റലിൽ ആണ് അവരെന്ന് പോലും തനിക്കറിയില്ല... സിദ്ധാർത്ഥിനോട്‌ ചോദിച്ചതും ഇല്ല... അവന് വിളിക്കാനായി ഫോൺ എടുത്തപ്പോഴാണ് പുറത്ത് നിന്ന് ഏട്ട😡 എന്നും അലറി കൊണ്ട് ഓട്ടോയിൽ നിന്നും ഇറങ്ങി ഗൈറ്റ് കടന്നു വരുന്ന ആര്യയേ കണ്ടത്..... .....😠😠😠.....✨✨✨ ആര്യ കയറിയ പാടെ കയ്യിലുള്ള ബാഗും വെച്ചു അലേഖിനെ പൊതിരെ തല്ലാൻ തുടങ്ങി... "എന്താടി പെണ്ണേ.. ഭ്രാന്തായോ നിനക്ക്... എടി നിർത്തടി... എന്താ നീ ഈ കാണിക്കണേ...

അവനെ എന്തിനാ അടിക്കണേ...." അമ്മ ആര്യയെ പിടിച്ച് മാറ്റാൻ നോക്കി കാര്യം അന്വേഷിച്ചു കൊണ്ടിരിക്കാണ്... "എന്താന്ന് മോനോട് ചോദിച്ചു നോക്കി... 😡... ആരും കണ്ടില്ലെന്ന വിചാരം.. ഞാൻ കണ്ടു ഏട്ടൻ അനുവിനെ തള്ളി ഇടുന്നെ... എന്നിട്ട് ഒരു ഒളുപ്പും ഇല്ലാതെ വന്നിരിക്ക.. ഒന്ന് ഹോസ്പിറ്റലിൽ വരെ ഒന്ന് വരിക.. ഹെഹേ.. എവിടെ അതിന് നേരം 😤..'' "എന്താടാ...നീ അനൂനെ എന്താ ചെയ്തേ... അവളെ തള്ളി ഇട്ടോ.. എന്താ അവൾക് പറ്റിയെ.." അമ്മ "അമ്മ അറിയാതെ പറ്റിയതാണത്...'' "അറിയാതെ... 😤മിണ്ടരുത് 😡😡 മനുഷ്യനായാൽ ഇച്ചിരി കണ്ണ് ചോര വേണം.... അതിന് അതെവിടുന്നാ അവളെ കാണുന്നതേ ഏട്ടന് വെറുപ്പല്ലേ..ഒന്നില്ലെങ്കിലും ഞാൻ ഹോസ്പിറ്റലിൽ ഉണ്ട് എന്നെ കൂട്ടാനെങ്കിലും വന്നൂടെ..." "എന്താ ആര്യ.. എന്താ ഉണ്ടായേ അതിന് ....." അമ്മയാണ്... ആര്യ ഉണ്ടായതെല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചു.. "എന്നാലും അലേഖേ ഇത് വേണ്ടി ഇല്ലായിരുന്നു...."amma "അവളെന്താ അഴുക്കാണോ മേത്തേക്കൊന്ന് ചാഞ്ഞെന്ന് കരുതി തട്ടി മാറ്റാൻ...ഇച്ചിരി മനുഷ്വത്തം ഒക്കെ ആവാം... എന്നിട്ട് വന്നിരിക്ക 😡😡...എന്നെ കുറിച്ചും അന്വേഷിച്ചില്ലല്ലോ.. ഇത്രേ ഒള്ളു ഏട്ടൻ വട്ട പൂജ്യം...." "ഇങ്ങനെ കിടന്നു കാറാൻ അവള് ചത്തിട്ടൊന്നും ഇല്ലല്ലോ...

ഞാൻ തള്ളി മാറ്റിയിട്ടില്ലെങ്കിലും അവള് വീഴും അതിലൊരു സംശയവും ഇല്ലല്ലോ.. പിന്നേ ചുമ്മാ എന്റെ മെക്കട്ട് കയറാൻ വരണ്ട നീ.... സുഖമില്ലെങ്കിൽ വീട്ടിൽ അടങ്ങി ഒതുങ്ങി നിൽക്കണം.. അല്ലാതെ തുള്ളി കൊണ്ട് ബാക്കി ഉള്ളവരെ ബുദ്ധിമുട്ടിക്കാൻ നിൽക്കല്ല വേണ്ടേ... 😡" "ഹാ... അവളെ തെറ്റ് തന്നെയാണ്..അവളുടേത് മാത്രം . ഏട്ടനെ കാണാനായിട്ട് വന്നതാ... അസ്ഥിക്ക് അങ്ങ് പിടിച്ചിരിക്ക അല്ലെ..." "ഹാ.. ഞാൻ പറഞ്ഞോ അവളോടിപ്പോ എന്നെ കാണാൻ ഒരുങ്ങി കെട്ടി വരാൻ... അപ്പോ ചുമ്മാതിരി നീ ... 😡😡" "ഈ ഏട്ടനെ ഇന്ന് ഞാൻ... 😡😡😬..." തള്ളിയിട്ടതിൽ യാതൊരു കുറ്റബോധവും ഇല്ലാതെ തിരിച്ചു പറയുന്ന അലേകിന്റെ പെരുമാറ്റം ആര്യക്ക് തീരെ പിടിച്ചില്ല... ദേഷ്യം കൊണ്ട് ടേബിളിൽ ഇരുന്ന വാട്ടർ ബോട്ടിലും കൊണ്ട് തലക്ക് ആഞ്ഞൊരു വീശും കൊടുത്ത് ദേഷ്യത്തോടെ മുകളിലേക്ക് കയറിപ്പോയി അവള്... അലേഖ് ഒന്ന് വേച്ചു തലക്കും കൈ കൊടുത്തിരുന്നു... 💕💕✨✨✨💕💕 രാത്രി ഡെയിനിങ് ടാബിളിൽ എല്ലാവരും കൂടെ ഭക്ഷണം കഴിക്കാനിരിക്കയാണ്. ഓപ്പോസിറ്റ് ഇരിക്കുന്ന അലേഖിന്റെ മുഖം കണ്ടിട്ട് ചപ്പാത്തി കടിച്ചു പറിച്ചു തിന്നോണ്ടിരിക്കയാണ് ആര്യ.... "ആര്യ.. അനുവിനിപ്പോ എങ്ങനെ ഉണ്ട്..." അച്ഛൻ "അറിയില്ല.. ഞാൻ വിളിച്ചില്ല...

അവളിപ്പോ വിളിക്കുമായിരിക്കും..." പറഞ്ഞു നാക്ക് ഉള്ളിലേക്കെടുത്തതും ഫോൺ ബെല്ലടിച്ചു..സ്‌ക്രീനിൽ അനൂസ് 💕എന്ന പേര് കണ്ടതും ഫോൺ ആറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു.. "ഹലോ.." Anu "ഹലോ... പറയ് അനു ... ഇപ്പൊ എങ്ങനെ ഉണ്ട്..." "ഇപ്പൊ ഓക്കെയാണെടി... പനി ഒക്കെ വിട്ടു റ്റാറ്റാ ബായ് ബായ് പോയി....ഇടക്കിടക്ക് ഒരുത്തി വന്നു ഇൻജെക്ഷൻ വച്ചു പോകുന്നു... അതാ ഇപ്പൊ പ്രശ്നമൊള്ളൂ... ഭയങ്കര വേദനയാടി 😤😢...." "അനുഭവിച്ചോ... ഒറ്റക്ക് വിളിച്ചു വരുത്തിയതല്ലേ...പനി ഉണ്ടെന്നറിഞ്ഞപ്പോ തന്നെ മര്യതക്ക് വീട്ടിൽ അടങ്ങി ഇരുന്നൂടായിരുന്നോ.." "മാഷിനെ കാണാൻ കൊതി ഉള്ളോണ്ടല്ലേ..." "ഓ... എന്നിട്ടിപ്പോ എന്തുണ്ടായി... അവഗണന ആ സാധനം കിട്ടി... വേറെന്തെങ്കിലും ഉണ്ടായോ.. എവിടെ.... നിനക്ക് വട്ടാണെടി.. മുഴുത്ത വട്ട്... ചുമ്മാ വാലാട്ടി നടക്കുന്നു... അവസാനം കാലൊണ്ട് ഒരു തൊഴി ആയിരിക്കും അങ്ങേര്... അപ്പോ പഠിച്ചോളും നീ..." "അങ്ങനെ ഒന്നുമില്ല ഡീ... മാഷും സ്നേഹിക്കും എന്നെ ഒരിക്കെ.. നോക്കിക്കോ... " "നിനക്ക് മനസ്സിലാവില്ല അനു... ഞാൻ പറയുന്നതൊന്നും മനസ്സിലാവില്ല.. നീ അനുഭവിക്കുമ്പോഴേ പഠിക്കൂ..എന്തിനാ ഇനിയും സ്നേഹിക്കുന്നെ.. ഇന്നോടെ മനസ്സിലായില്ലേ മാഷിന് നിന്നോടുള്ള പെരുമാറ്റം. പിന്നെന്താ നിനക്ക് മനസ്സിലാവാത്തെ..."

"അത്രമേൽ ആഴത്തിൽ വേരുറച്ചു പോയി.." "എന്ത് പറഞ്ഞാലും ഓരോന്ന് പറഞ്ഞോണം.. എനിക്ക് കേൾക്കേണ്ട ഒന്നും..." "ശ്യോ.. പിണങ്ങാതെ ഡീ...." "ഹ്മ്മ്.. എന്നിട്ട് എപ്പഴാ നാളെ ഡിസ്ചാർജ് ആവുന്നേ.." "ആ.. അതൊന്നും നിക്കറിഞ്ഞൂടാ... എന്തായാലും നാലഞ്ചു ദിവസം റസ്റ്റ്‌ എടുക്കണമെന്ന് പറഞ്ഞു ഡോക്ടർ..." "അങ്ങനെ തന്നെ വേണം നിനക്ക്..." "പക്ഷേ എന്ത് ചടപ്പായിരിക്കും...നീ ഒറ്റക്കാവില്ലേ ക്ലാസ്സിൽ അപ്പൊ പെണ്ണേ..." "സാരല്ല.. നിന്റെ അസുഖം മാറാനല്ലേ... അതൊക്കെ മാറിയിട്ട് വാ... അടിച്ചു പൊളിക്കാം.." "പക്ഷേ എനിക്കെന്തോ പോലെ... മാഷിനെയും നിന്നെയുമൊന്നും കാണാൻ പറ്റില്ലാലോ..." "ഓ...എന്ത് പറഞ്ഞാലും മാഷ്,മാഷ്,മാഷ്...വേറൊന്നുമില്ലേ പറയാൻ... ഞാൻ വെക്കുവാ..." ന്നും പറഞ്ഞു ആര്യ ഫോൺ എടുത്ത് ഊക്കോട് എറിഞ്ഞു.. ചുമരിൽ തട്ടി നാല് കഷ്ണമായി അത് താഴോട്ടു പതിച്ചു... അത്രക്ക് ദേഷ്യം വന്നിരുന്നു ആര്യക്ക്... അത്രക്കും ഇഷ്ടപ്പെട്ടിട്ടും തിരിച്ചു ഏട്ടനിൽ നിന്നും അവഗണന മാത്രം ലഭിച്ചിട്ടും അനു ഇഷ്ട്ടപെടുന്നതിൽ .., ഇന്നത്തെ അലെഖിന്റെ കൂസലില്ലായിമയും അത്രക്കും ചോടിപ്പിച്ചിരുന്നു അവളെ ...അനു തന്റെ ഏട്ടന്റെ മുന്നിൽ പോലും വാലാട്ടി പരാജയത്തോടെ നിൽക്കുന്നത് അവൾക്ക് സഹിക്കുന്നുണ്ടായിരുന്നില്ല..

"ഒരുത്തിക്ക് എത്ര ആട്ടി പായിച്ചാലും കൂസലില്ലാതെ പിന്നാലെ പോകാൻ.. ഒരുത്തന് ആ ആളെ കണ്ടാലേ അറപ്പ്.. ഇതിന് നടുവിൽ ഈ ഞാനും...." "എന്താ അതിനിപ്പോ ഉണ്ടായേ.."amma "ഒന്നും ഉണ്ടായില്ല.. അത് തന്നെയാ പ്രശ്നം... അവളെ ഒന്ന് തിരിച്ചു സ്നേഹിച്ചാലെന്താ ഏട്ടന്... എനിക്ക് വയ്യ അവളെ പറഞ്ഞു മനസ്സിലാക്കാൻ...എനിക്ക് സത്യം പറയണമെന്നുണ്ട്... എന്റെ ഏട്ടനാണ് ഈ മരകഴുത എന്ന്.. പക്ഷേ ഇപ്പൊ ഞാൻ പറഞ്ഞ അത് കൂടുതൽ വഷളാവത്തെ ഒള്ളു.. അതുകൊണ്ടാ മിണ്ടാതിരിക്കുന്നെ... അവളെന്ത്‌ ചെയ്തിട്ട ഏട്ടന് ഇങ്ങനെ.." "അവള് ചെയ്യുന്നതൊന്നും നീ കാണുന്നില്ലേ.. നീയും ഉണ്ടാവാറുണ്ടല്ലോ ഒപ്പം..." "എന്താ സ്നേഹിക്കുന്നത് തെറ്റാ... 😡അവൾക്ക് അത്രക്കും ഇഷ്ട്ടമായത് കൊണ്ട പിന്നാലെ കൂടുന്നെ... ഇന്ന് അവൾക് തീരെ വയ്യായിരുന്നു.. എന്നിട്ടും അവള് വന്നു കോളേജിലേക്... എന്തിനാ.. ഏട്ടനെ കാണാനായിട്ട് മാത്രം... എനിക്ക് മനസ്സിലാവുന്നില്ല അവളെ... ഇങ്ങനെ ഒന്നിനെ ആണല്ലോ അവൾക് പ്രേമിക്കാൻ തോന്നിയത് ന്റെ ഈശ്വരാ...." "അലേഖ്... ആ കുട്ടിക്കെന്താ ഒരു കുഴപ്പം..എന്തിനാ നീ അതിനെ ഇങ്ങനെ വിഷമിപ്പിക്കുന്നെ.." "ഞാനാരെയും വിഷമിപ്പിച്ചിട്ടില്ല... അവള് അല്ലെ എന്റെ പിന്നാലെ നടക്കുന്നെ... അതങ്ങ് നിർത്തിയ എനിക്കും ആശ്വാസം അവൾക്കും ആശ്വാസം.. അല്ലാതെ ഞാൻ തിരിച്ചു സ്നേഹിച് അവളെ സന്തോഷിപ്പിക്കുമെന്ന് ആരും കരുതണ്ട...." എന്നും പറഞ്ഞു അലേഖ് അവിടെ നിന്നും കഴിച്ചെണീറ്റു... 🌱🌱🌱🌱☠️

ആര്യ ദേഷ്യത്തിൽ ഫോൺ വെച്ചതാ പിന്നേ എത്ര അടിച്ചിട്ടും കിട്ടുന്നില്ല.. സ്വിച് ഓഫ് ആണ്.... അവൾക് ദേഷ്യം വന്നെന്ന് തോന്നുന്നു... പാവം.ഞാനിങ്ങനെ മാഷിന്റെ പിന്നാലെ നടക്കുന്നതവൾക് പിടിക്കുന്നില്ല... അവളെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... എന്തായാലും അവളെ ഇനി വിഷമിപ്പിക്കണ്ട... അവളെന്താ പറയുന്നേ എന്ന് നോക്കട്ടെ... എപ്പോഴോ പിന്നേ ക്ഷീണത്തോടെ കണ്ണടഞ്ഞിരുന്നു.... പിറ്റേന്ന് എഴുന്നേറ്റപ്പോൾ തന്നെ ആകെ ഉരുന്മേഷം.. പനി പുർണമായും വിട്ടത് കൊണ്ടാണോ അറിയില്ല... എന്നുമില്ലാത്ത ഒരു ഉന്മേഷം...എന്തൊക്കെയോ തന്നിൽ വന്നു പൊതിയും പോലെ... ഇവിടെത്തന്നെ ചുരുണ്ടു കൂടി കിടക്കാൻ തോന്ന... അമ്മയോടും തുറന്നു പറഞ്ഞത്.....അമ്മയും ഒരു കേൾവിക്കാരിയെ പോലെ ഞാൻ പറയുന്നത് മുഴുവൻ കേട്ടിരുന്നു.. അപ്പോഴാണ് ഡോക്ടർ അകത്തൊട്ട് വന്നത്... "ആഹാ...അങ്ങനെ ഇവിടെ തന്നെ ചുരുണ്ടു കിടക്കാനാണോ പ്ലാൻ... ഈ ബെഡ് അസുഖക്കാർക്ക് ഉള്ളതാ... തല്ക്കാലം അസുഖങ്ങൾ ഒന്നും വരാതെ നോക്ക് ട്ടോ...😁.." "ഈ...😄😁😁..

അങ്ങനെ അല്ല... ഇന്നലെ കിടക്കും വരെ ഇല്ലാത്ത ഒരു feeling തോന്നുവാ ഇപ്പൊ... അതെന്താ..." "അത് പനി വിട്ടതിന്റെയാ 😛... ഇനി ഇവിടെ തന്നെ ഇരിക്കാനാണോ പ്ലാൻ... ഡിസ്ചാർജ് ചെയ്തു... പോവണ്ടേ....." "പോവണം.😊😌.." വീട്ടിലോട്ട് ഞങ്ങളെ ഡ്രോപ്പ് ചെയ്തത് ഡോക്ടർ തന്നെയായിരുന്നു...ആൾക് ഇവിടെ അടുത്തെവിടെയോ പോകാനുണ്ടായിരുന്നത്രെ.... വണ്ടിയിൽ നിന്നും സാധനങ്ങളൊക്കെ ഇറക്കുന്നത് കണ്ട് എന്റെ കണ്ണ് തള്ളി പോയി... ഇഷ്ട്ടം പോലെ ഫ്രൂട്സ്... നാലഞ്ചു ബോക്സ്‌ മുട്ട, രണ്ട് കവർ പഴം, മൂന്ന് നാല് ഹോർലിക്സ്സിന്റെയും ബൂസ്റ്റിന്റെയും കുപ്പി....😵.... "അമ്മാ.. എനിക്കൊരു സംശയം... ഞാൻ പ്രസവിച്ചു വരുവാണോ...." "അതെന്താടി പ്രസവിച്ചു കിടക്കുന്നവർക്കെ ഇതൊക്കെ കഴിക്കാൻ പാടു... നന്നായങ് ഭക്ഷണം കഴിക്ക്.. ഇനിയും തലയും മിന്നി ഹോസ്പ്പിറ്റലിൽ വന്ന ഞാൻ ചവിട്ടി പുറത്താക്കും പറഞ്ഞേക്കാം..''dr "അപ്പൊ ഞാൻ കേസ് കൊടുക്കും..പിറ്റേന്ന് പത്രത്തിൽ ന്യൂസ്‌ ഉണ്ടാവും രോഗിയെ പുറത്താകിയതിനെ തുടർന്ന് ഡോക്ടർ അറസ്റ്റിൽ..." "എടി കാ‍ന്താരി.... 😂... ഞാൻ എന്ന ചെല്ലട്ടെ... തിരക്കുണ്ട്... നന്നായി ഭക്ഷണം ഒക്കെ കഴിക്ക് take care...." എന്നൊക്കെ പറഞ്ഞോണ്ട് ഡോക്ടർ പൊടിയും തട്ടി പോയി..... ഞാനും അമ്മയും വീട്ടിലോട്ടും...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story