ഹൃദയ സഖി .....💓: ഭാഗം 6

hridaya sagi sana part 1

രചന: SANA

ആര്യ എന്ത് പിണക്കമാ ദൈവമേ .... ഇന്നലെ അങ്ങ് ഫോൺ വെച്ചതാ.. ഇതുവരെ ഓൺ ആക്കിയിട്ടില്ല,.എനിക്കാണേൽ ബോറടിച്ചിട്ട് പണ്ടാരം അടങ്ങുന്നുണ്ട്..അമ്മ ഇന്ന് ലീവെടുത്തിരിക്കുന്നുണ്ട്... എന്നെ ഊട്ടാൻ 😛😛ഉച്ചക്കത്തെ ഫുഡ്‌ കഴിച്ചു ചുമ്മാ തേരാ പാര നടക്കുവാണിപ്പോ.. രാവിലെ ഒന്നും ആര്യക്ക് വിളിച്ചിട്ട് കിട്ടിയിരുന്നില്ല... ഇപ്പൊ അവള് കോളേജിലായിരിക്കും.. കോളേജിലായിരിക്കും എന്ന് പറഞ്ഞപ്പോഴാ ഒരു സംഭവം കത്തിയത്..സിദ്ധാർഥ് സാറിന്റെ നമ്പർ നോട്ടിൽ കിടപ്പുണ്ട്... അങ്ങേർക്ക് വിളിച്ചാൽ പോരെ ന്ന്....ട്യൂബ് ലേറ്റ് കത്തിയതും പിന്നെ ബുക്കിൽ നിന്നും നമ്പർ തപ്പി പിടിക്കലായിരുന്നു പണി... 📕📕📕📕 "എടാ.. ഇന്നലെ നീ അൻവികയെ തള്ളി ഇട്ടിരുന്നു ല്ലേ..." സ്റ്റാഫ് റൂമിൽ ചുമ്മാ ഓരോന്നിങ്ങനെ ആലോചിച് ഇരിക്കുമ്പോഴാണ് സിദ്ധാർഥ് ചോദ്യം എടുത്തിട്ടത്... ചോദ്യം കേട്ട് അലേഖ് ഒന്ന് നെട്ടി... "നീ.. എങ്ങനെ...." " ഇന്നലെ നീ പെട്ടെന്ന് പോയപ്പോ തന്നെ എനിക്കെന്തൊക്കെയോ പന്തി കേട് തോന്നി..പിന്നേ സിസിടിവി എടുത്ത് നോക്കിയപ്പോ അതിൽ കണ്ടതാ.... " "സിസിട്ടിവിയിലോ... സാറ് കണ്ടില്ലേ..." "സാറ് കണ്ടിരുന്നേൽ നീ ഇപ്പോ ഓഫീസിലുണ്ടാവില്ലേ... സാറ് കണ്ടിട്ടൊന്നും ഇല്ല... എന്നാലും ഇത്തിത്തിരി കടുന്ന കൈ ആയിപോയിട്ടോ..

നിനക്കവളെ ഇഷ്ട്ടല്ലെങ്കിൽ വേണ്ടല്ലോ.. എന്തിനാ ഉപദ്രവിക്കുന്നെ..." "എടൊ... അങ്ങനെ സംഭവിച്ചു പോയതാ... ഞാൻ അവള് മനപ്പൂർവം വന്നു വീണതാണെന്ന് കരുതി.. അല്ല, അവളെ സ്വഭാവം വെച്ചു നോക്കുമ്പോൾ അങ്ങനെയേ സംശയിക്കാൻ തോന്നിയുള്ളു..പിന്നേ ഇനി അതിന്റെ പിറകെ പോകാൻ എന്നെ കൊണ്ട് വയ്യ.. Sorry പറയണം എന്നൊക്കെ ഉണ്ട്.. പക്ഷേ ഒരു sorry യുടെ പുകിൽ ഇപ്പഴും കഴിഞ്ഞിട്ടില്ല... ഇനിയും വയ്യ...." " ഹ്മ്മ്മ്...എന്നാലും..... " പറയുന്നതിനിടയിൽ ആണ് സിദ്ധാർഥിന്റെ ഫോൺ ബെല്ലടിച്ചത്..നമ്പറായത് കൊണ്ട് ഒന്ന് സംശയിച്ചു ഫോൺ എടുത്തു.... "ഹലോ...." "ഹലോ ആരാണ്..." സിദ്ധു "ഞാനാ അൻവിക...." "ഓ... അൻവിക..താനായിരുന്നോ..." അൻവിക ന്ന് സിദ്ധു പറഞ്ഞതും അലേഖ് ഒന്ന് അവനെ തിരിഞ്ഞു നോക്കി.. ഫോണിലൂടെ ആണല്ലോ.. ഇനി അതിലൂടെ ശല്യ പെടുത്താൻ വിളിക്കയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...... പക്ഷേ സിദ്ധു ഹാ ഓക്കെ ഞാൻ നോക്കട്ടെ എന്നും പറഞ്ഞു അലേഖിനോട് ഒരൊറ്റ മിനുട്ട് എന്നും പറഞ്ഞു പുറത്തൊട്ട് പോയി..... എന്തിനായിരിക്കും...??? 💓💓💓💓

അനു ക്ലാസ്സിൽ ഇല്ലാത്തത് കൊണ്ട് തന്നെ നല്ല ചടപ്പിലായിരുന്നു നമ്മളെ ആര്യ..ഇന്ന് രാവിലെ ആണേൽ അവൾക് വിളിക്കാനും പറ്റിയില്ല...ഫോൺ ദേഷ്യത്തിൽ എറിഞ്ഞതിൽ പിന്നേ അതിന്റെ കഥ കഴിഞ്ഞു.. ഇനി നന്നാക്കിയിട്ട് വേണം...😒... ചുമ്മാ ആവിശ്യല്ലാതെ എറിഞ്ഞു പൊട്ടിച്ചു... അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാ... ഹാ 😩😥😢😭കഴിഞ്ഞത് കഴിഞ്ഞു..... ഇനി പറഞ്ഞിട്ടെന്താ... ന്നും ചിന്തിച് താടക്കും കൈ കൊടുത്തോണ്ടിരുന്നപ്പോഴാണ് സിദ്ധാർഥ് ക്ലാസ്സിലേക്ക് കയറിയത്...സാറിനെ കണ്ടപ്പോൾ എല്ലാവരും എഴുനേറ്റ് നിന്നു... കൂട്ടത്തിൽ ആര്യയും... "സിറ്റ്. സിറ്റ്...ആര്യ come ...." എന്നും പറഞ്ഞു സിദ്ധു പുറത്തേക്ക് തന്നെ ഇറങ്ങിപ്പോയി.... പിന്നാലെ ആര്യയും.. "എന്താ sir..." "ഇതാ നിന്റെ കൂട്ടുകാരിയാണ് ഫോണിൽ.. നിനക്ക് അടിച്ചിട്ട് കിട്ടുന്നില്ലാന്ന് പറഞ്ഞു.... ഇന്നാ വാങ്ങിക്ക്..." ന്നും പറഞ്ഞു ഫോൺ നീട്ടി.... അനു ആണ് ഫോണിൽ എന്ന് പറഞ്ഞപ്പോ തന്നെ ആര്യ ഫോൺ ചെവിയോടടുപ്പിച്ചിരുന്നു..... "ഹലോ.. ഡീ..." "തെണ്ടി.. പട്ടി.., ചെറ്റേ....എവിടെടി മൂതേവി നിന്റെ ഫോൺ.." കൊച്ച് പകച്ചു പോയി😣😵...

.ആര്യ പെട്ടെന്ന് ഫോൺ ചെവിയിൽ നിന്നുമെടുത്ത് ചെവി ഒന്ന് തിരുമ്പി സിദ്ധാർഥിനെ നോക്കി ഒരവിഞ്ഞ ചിരി പാസാക്കി... "എടി... അതിന്നല്ലേ നീ നിന്റെ മാഷേ കുറിച്ച് സംസാരിച്ചപ്പോൾ ദേഷ്യം വന്നു വലിച്ചെറിഞ്ഞതാ... പൊട്ടി തരിപ്പണമായി... ഇനി നന്നാക്കണം 😒...." അവിടെന്ന് തുടങ്ങി പിന്നേ രണ്ടും കൂടെ ഒരു ഇരുപത് ഇരുപത്തഞ്ചു മിനുട്ട് സംസാരോട് സംസാരം.. പാവം സിദ്ധു ആര്യ പറയുന്ന ഓരോന്നും കേട്ട് കാലും കടഞ്ഞു അവിടെ നിൽക്കുന്നു..അവസാനം മതി എന്നും പറഞ്ഞു സിദ്ധാർഥ് തന്നെ ഫോൺ പിടിച്ചു വാങ്ങി..... "അല്ല.. എന്ത് പറയുന്നു നിന്റെ കൂട്ടുകാട്ടി... അസുഖമൊക്കെ മാറിയോ..." "അതൊക്കെ ഭേദം ആയിരിക്കണു...പക്ഷേ റസ്റ്റ്‌ പറഞ്ഞിരിക്കാ... അതാ വരാത്തെ...." "ഹ്മ്മ്... അല്ല അവളെ മാഷിന്റെ പിന്നാലെ ഉള്ള നടത്തം ഏത് വരെ പോകും..." "ഭഗവാനറിയാം...അസ്ഥിക്ക് അങ്ങ് പിടിച്ചിരിക്കുവാ.... എനിക്ക് അവളെ പിന്തിരിപ്പിക്കാനൊന്നും കഴിയില്ല..ആ പൊട്ടൻ മാഷാണേൽ വാല്ലാതെ അവളെ ഉഭദ്രവിക്കുന്നു.." "ടീ.. പൊട്ടൻ മാഷൊ... സാറല്ലേ ടി അത്..." "ഓ.. ഒരു സാറ്... ഹും 😤😤"

ന്നും പറഞ്ഞു ആര്യ അകത്തൊട്ട് കയറി പോയി... സിദ്ധു സ്റ്റാഫ്‌ റൂമിലോട്ടും.... 💕💕💕 "എന്തിനാ അവള് വിളിച്ചേ....."അലേഖ് "അറിയാനെന്താ ഒരു ആകാംഷ...'' "നീ പറയണ്ട.. എനിക്ക് അറിയും വേണ്ട.. 😡" "ഹേയ്.. ചൂടാവണ്ട... അവള് അവളെ ഫ്രണ്ട് ഇല്ലേ ആര്യ അവളെ കിട്ടാഞ്ഞിട്ട് വിളിച്ചതാ... ആര്യയുടെ ഫോൺ പൊട്ടിയിരിക്ക തോന്നുന്നു.. നിന്റെ പേരും ചൊല്ലിയാണ് പൊട്ടിച്ചത് എന്ന് ആണ് അവരുടെ സംസാരത്തിൽ എനിക്ക് തോന്നിയത്...." സിദ്ധു അത് പറഞ്ഞപ്പോ അലേഖിന് ഇന്നലെ ആര്യ ഫോൺ എറിഞ്ഞ രംഗം ഓർമ്മ വന്നു .. അങ്ങനെ തന്നെ വേണം..... ചുമ്മാ എന്നോടുള്ള ദേഷ്യത്തിൽ ചെയ്തതല്ലേ...മനസ്സിൽ നന്നായങ് ഊറി ചിരിച്ചു..പിന്നേ ബെല്ലടിച്ചതും ചാർജുള്ള ക്ലാസ്സിലോട്ട് നടന്നു.... 🌼😌🌼😌🌼😌 മൂന്ന് ദിവസം തട്ടി മുട്ടി തിന്നും കുടിച്ചും വീട്ടിൽ തന്നെ അങ്ങ് ഒതുങ്ങി കൂടി... അമ്മ മൂന്ന് ദിവസവും ലീവെടുത്ത് കൂട്ട് നിന്നു... ഇനിയും വീട്ടിൽ ഒതുങ്ങി കൂടാൻ പറ്റില്ലാന്നു അറിഞ്ഞപ്പോ പിന്നേ അമ്മയെ സോപ്പിട്ടു പതപ്പിച്ചു കോളേജിലേക് പോകാൻ സമ്മതം വാങ്ങി.... ഒന്നാമത്തെ കാരണം ആര്യ തന്നെ...വിളിക്കാൻ പറ്റുന്നില്ല., കാണാനും പറ്റണില്ല ...

ആര്യയുടെ ഫോൺ നന്നാക്കി കിട്ടാൻ ഒരാഴ്ച എങ്കിലും പിടിക്കുമെന്ന് പറഞ്ഞു...അങ്ങനെ ഇന്ന് നമ്മൾ മൂന്നു ദിവസത്തെ ലീവിന് ശേഷം കോളേജിലേക്ക് പോകാവാണ്.. ❤❤ ക്ലാസ്സിലെത്തിയതും ആര്യയുടെ മുന്നിലേക്ക് ഒരൊറ്റ ചാട്ടമായിരുന്നു.. എന്നെ സർപ്രൈസ് ആയി കണ്ടപ്പോ ആള് ഹാപ്പി..വന്നൊരറ്റ കെട്ടിപ്പിടിത്തം ആയിരുന്നു... ചത്തു പോവാഞ്ഞത് ഭാഗ്യം... അമ്മാതിരി പിടിത്തമായിരുന്നു 😤😍.. മൂന്നു ദിവസത്തെ വിശേഷങ്ങൾ ഒരു ലോട് ഉണ്ടായിരുന്നു അവൾക് പറയാൻ.... ഞാനില്ലാത്തത് കൊണ്ട് മാഷ് സമാധാനത്തോടെ നടക്കുന്നുണ്ടായിരുന്നെന്ന് പറഞു.. ഈ മാഷിന് ഒരു വിഷമോം ഇല്ല... ഒരുമാതിരി സാധനം... 😭😭... ഒന്നില്ലെങ്കിലും എന്നെ മിസ്സ്‌ ചെയ്തിരിക്കെങ്കിലും ചെയ്തോടായിരുന്നോ ല്ലേ.. 😭😭ഞാൻ എന്ത് ചെയ്ത ഇനി നിങ്ങളെ ഉള്ളിൽ കേറി പറ്റ എന്റെ മാഷേ 😭... "നോക്ക് ആരൂട്ടി... മാഷിന്റെ അടുത്തൊട്ട് പോയാലോ..." "വേണ്ട....😡" "അതെന്താ..." "വേണ്ട.. അത്ര തന്നെ..." "എന്താ കാര്യം ന്ന് പറ.." "നീയെന്താ അനൂസേ ഇങ്ങനെ... നിന്നെ വേണ്ടാത്ത ആളെ പിന്നാലെ എന്തിനാ ഇങ്ങനെ വാലാട്ടി നടക്കണേ... എനിക്ക് തീരെ ഇഷ്ടവണില്ല അത്.." "പിന്നേ ഞാൻ എന്താ ചെയ്യാ... നീയൊന്ന് പറ..." "അതൊന്നും എനിക്കറിയണ്ട... നിനക്കെന്നെ ഇഷ്ട്ടമാണെൽ ഇനി മാഷിന്റെ പിന്നാലെ ഇങ്ങനെ നടക്കരുത്.."

"പക്ഷേ.. അരൂട്ടി...എനിക്ക് നിന്നെയും ഇഷ്ട്ട മാഷിനെയും ഇഷ്ട്ട..." "നീ എന്താ വെച്ചാ ചെയ്യ്.." "പിണങ്ങേണ്ടാ... പെണ്ണേ.. നിനക്കിഷ്ടല്ലാച്ച ഞാൻ പിന്നാലെ പോകുന്നില്ല.... പക്ഷേ മാഷിനെ മറക്കാൻ എന്നോട് പറഞ്ഞേക്കരുത്....അത്രക്കിഷ്ട്ട എനിക്ക്..." "നിന്നോട് ഞാൻ മറക്കാനൊന്നും പറയുന്നില്ല.. പക്ഷേ നീ ഇങ്ങനെ മാഷിന്റെ പിന്നാലെ ഒരു പ്രയോജനവും ഇല്ലാതെ നടക്കുന്നത് കാണാനാവത്തോണ്ടാ ഞാൻ പറയുന്നേ...." "ഹ്മ്മ്.. ശരി.. നിന്നെ ഞാൻ പിണക്കുന്നില്ല... പക്ഷേ ഇപ്പൊ നമ്മക്ക് സ്റ്റാഫ്റൂം വരെ പോയി വരാം.." "അതെന്തിനാ.." "ക്ലാസുകൾ സ്റ്റാർട്ട്‌ ചെയ്യാൻ ഇനിയും സമയമുണ്ടല്ലോ... ഞാൻ വരാത്ത അന്നത്തെ പൊഷൻസ് ഓക്കെ ചോദിച്ചറിയാൻ..." "ആ വകുപ്പിൽ നിനക്ക് മാഷിനെ കാണണല്ലേ..." "നീയാണേ ഞാൻ മാഷിനെ നോക്കില്ല പോരെ.." "ഹം... എന്ന വാ..." എന്നും പറഞ്ഞു രണ്ടും സ്റ്റാഫ്റൂമിലേക്ക് നടന്നു... ആദ്യം പോയത് സിദ്ധാർത്തിന്റെ അടുത്തോട്ടു ആയിരുന്നു.... അറിയാതെ പോലും അലേഖിനെ നോക്കാൻ അനു ശ്രമിച്ചില്ല.. മുഴുവൻ സിദ്ധാർഥ് പറയുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു..

അത് അലേഖും സിദ്ധാർത്തും നന്നായി ശ്രദ്ധിച്ചിരുന്നു.. മറ്റേത് ഈ സമയം പരമാവതി ഉപയോഗപെടുത്തുമായിരുന്നു അനു.. ആര്യയോടുള്ള വാക്കിനു പുറത്താണ് ഈ സൈലന്റ്..അലേഖിന് ഒരു വിധത്തിൽ അനുവിന്റെ സൈലന്റ് ഒരാശ്വാസം ആയിരുന്നു...സിദ്ധുവിൽ നിന്നും മാറി ശേഷം വേറെ ഒരു ടീച്ചറെ കൂടെ കണ്ടതിനു ശേഷം ആണ് രണ്ടും അവിടെ നിന്നും ഇറങ്ങിയത്... അപ്പോഴൊന്നും അനുവിന്റെ ചെറിയ ഒരു നോട്ടം പോലും അലേഖിൽ വീണില്ല...സ്റ്റാഫ്റൂമിൽ നിന്നും ഇറങ്ങി തിരിയുമ്പോഴുള്ള ജനലിലൂടെ അനു ഒന്ന് എത്തിനോക്കി മാഷിനെ.. യാതൊരു ബാവവും ഇല്ലാതെ മറ്റു ടീച്ചേഴ്സിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നവനെ കണ്ട് ഇച്ചിരി നിരാശ തോന്നാതിരുന്നില്ല.. ഒരുപക്ഷെ മൂന്ന് ദിവസത്തിന് ശേഷം കാണുമ്പോൾ തന്റെ മൗനം ചെറുതായെങ്കിലും മാഷിനെ വേദനിപ്പിക്കണേ എന്ന് അറിയാതെ എങ്കിലും കൊതിച്ചു പോയിരുന്നു അവൾ ..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story