ഹൃദയ സഖി .....💓: ഭാഗം 7

hridaya sagi sana part 1

രചന: SANA

 നാല് ദിവസമായി അലേഖിനെ തിരിഞ്ഞു പോലും നോക്കിയില്ല അനു... എന്നാലും ഒളിഞ്ഞും പാത്തും അലേഖ് കാണാത്ത തരത്തിലൊക്കെ നോക്കുന്നുണ്ട്... ആര്യ പിന്നാലെ കൂടണ്ട എന്നല്ലേ പറഞ്ഞിട്ടുള്ളു 😁😁... നോക്കി വെള്ളമിറക്കുന്നതിനൊന്നും കുഴപ്പമില്ലല്ലോ... മാത്രല്ല ഈ നാല് ദിവസം മാഷിനെ തൊള്ളയിൽ നോക്കുന്നവരെ ഒക്കെ കണ്ണുരുട്ടി പേടിപ്പിക്കാൻ അനു മറന്നില്ല😂.... എന്തെങ്കിലും ഒന്ന് മാഷിനോട് മിണ്ടിപറയാഞ്ഞിട്ടാണെൽ കൊച്ചിന് ഭയങ്കര നിക്കാം പൊറുതിയും....ആര്യയെ ഓർത്തു മാത്രം പാവം അടങ്ങി ഇരിക്കണു... 🌼🌼🌼🌼 "നോക്ക് അനു... ഈ ബസ്സിലൊക്കെ പോകുമ്പോ എത്ര ആൺപിള്ളേരെ കാണുന്നു നീ.. അതിലാരെയെങ്കിലും ഒക്കെ വളച്ചു നോക്ക്... അവരൊക്കെ കാത്തിരിക്കുവായിരിക്കും ഒന്നിനെ വളച്ചു കിട്ടാൻ...." "ഫ്പ്ഹ... നാറി..... മിണ്ടാതിരിയെടി കഴുത പുലിയെ... Bus സ്റ്റോപ്പ്‌ ആണോ എന്നൊന്നും ഞാൻ നോകേല പറഞ്ഞേക്കാം 😬😬..." "ഹോ... ഇങ്ങനെ തെറി വിളിക്കാൻ ഞാനിപ്പോ ന്താ പറഞ്ഞെ...😫.." "മിണ്ടാതിരുന്നാൽ നിനക്ക് കൊള്ളാം അത്ര തന്നെ. എന്റെ മാഷിനെ അല്ലാതെ വേറെ ആരെയും നീ ഇപ്പൊ എന്റെ മനസ്സിൽ കെട്ടി വെക്കാൻ നോക്കണ്ട മൂതേവി...." "ഒഹ്മ് 🤩.ഇനി പറയില്ല. ഒരിക്കലും പറയില്ല... പറയുകയേ ഇല്ല..."

ന്നും പറഞ്ഞു ആര്യ ചെവി തിരുമ്മി കാണിച്ചു ... 😁 "ആഹാ.. ദോ എന്റെ ബസ്സ്‌ വന്നല്ലോ.. ഇന്ന് എന്തെ എന്റേത് നേരെത്തെ ആയെ.. നിന്റെ ബസ്സില്ലെ ഇനി.." ആര്യ "ബസ്സില്ലേൽ ഞാൻ ഓട്ടോക്ക് പോയിക്കൊണ്ട്... ഭവതി പോയാട്ടെ...." "ഈ 😁😁അപ്പൊ ഞാൻ പോവാ ട്ടോ മോളെ....." ന്നും പറഞ്ഞു ആര്യ ബസ്സിൽ കയറി.. തൊട്ടു പിന്നാലെ അനുവിന്റെ ബസും വന്നു...അവളും പോയി....... ⚔️⚔️⚔️⚔️⚔️ രാത്രിയിലെ പഠിത്തവും ഭക്ഷണം കഴിപ്പുമൊക്കെ കഴിഞ്ഞു സോഫയിലും ഇരുന്നു ടീവി കണ്ടോണ്ടിരിക്കുവായിരുന്നു ആര്യ.... അപ്പോഴാ മുന്നിലൂടെ അലേഖ് പരിഹാസവും.., ആക്കലും.., പുച്ഛവും..., എല്ലാം കലർന്നൊരു മട്ടിൽ നോക്കി പോകുന്നത് കണ്ടത്... ആഹാ... തന്നെ നോക്കി ഗോഷ്ടി കാണിക്കേ😤... അത് തീരെ പിടിക്കാത്തത് കൊണ്ട് തന്നെ ആര്യ അലേഖിന് പിന്നാലെ വിട്ടു.... "ടോ.. ഏട്ടൻ തെണ്ടി... എന്താണ് ഒരു ആക്കല് മുഖത്ത്... ഹെ 🤨..." അനുവിന്റെ പ്രശ്നത്തിന് ശേഷം കുറച്ച് ബഹുമാനം ഓവറാണ് അലേഖിനോട്‌ ഇപ്പൊ ആര്യക്ക്..ഇങ്ങനെ ഒക്കെയേ വിളിക്കൂ 😂😁...

"അല്ലേയ്... ഞാനിങ്ങനെ ആലോചിക്കുവായിരുന്നു രണ്ടു മൂന്ന് ആഴ്ചമുന്നേ ഇവിടെ ആരോ പ്രണയിപ്പിക്കും എന്നോ കെട്ടിക്കും എന്നോ എന്തൊക്കെയോ പറയുന്നേ കേട്ടായിരുന്നു.. ഇപ്പൊ അവരെ ഒന്നും കാണാറില്ലല്ലോ എന്ന്.... ഹാ നടന്നിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായി കാണും.." അപ്പൊ അതാണ് കാര്യം...🤨 "എന്തെ... മടുത്തോ രണ്ടിനും... കളിക്കുമ്പോ എന്റെ അടുത്ത് കളിക്കരുത് ട്ടോ ഏട്ടന്റെ പോന്നു മോള്... ഇപ്പൊ ആരുടെ വാക്ക ഇവിടെ ജയിച്ചേ..." "മടുത്തിട്ടും..., ഇഷ്ടല്ലാഞ്ഞിട്ടും ഒന്നും അല്ല.. ഞാൻ പറഞ്ഞത് കൊണ്ട അനു പിന്നാലെ വരാത്തെ... പിന്നേ ഏട്ടൻ ജയിച്ചൂന്ന് കരുതണ്ടാ...." ഒരു വാണിംഗ് പോലെ ആയിരുന്നു ആ സംസാരം..... 💖💖💞💖💖 ആര്യ കിടക്കാൻ നേരവും ഒരേ ഒരു കാര്യം തന്നെ ആയിരുന്നു ചിന്ത.. ഏട്ടൻ ഇങ്ങനെ സന്തോഷിക്കണ്ട... 😤 അല്ലെങ്കിലും അനുവിന് വല്ലാതെ ഇഷ്ട്ടമാണ് ഏട്ടനെ..., അവള് മറ്റാരെയും ആ സ്ഥാനത്തേക്ക് കടത്തില്ല...,പിന്നേ എന്തിന് താനായിട്ട് അവളുടെ അവസരങ്ങൾ നഷ്ട്ടം ആക്കണം..?? അവള് നടക്കട്ടെ ഏട്ടന് പിന്നാലെ..., താനും കൂടെ തന്നെ കാണുമല്ലോ..., കുറച്ച് ബുദ്ധിമുട്ടിയാലും വേണ്ടിയില്ല..ഏട്ടനെ കൊണ്ട് തിരിച്ചും ഇഷ്ട്ടപെടീപ്പിക്കണം... പിന്നേ.. അനു ഏട്ടന്റെ ഭാര്യയായി വന്നാൽ എന്ത് രസമായിരിക്കും....

അങ്ങനെ ഓരോ ചിന്തകളും മനസ്സിൽ കടന്നു വന്നു... അങ്ങനെ ഇപ്പൊ തോക്കാൻ മനസ്സില്ല എനിക്ക്... പൊന്ന് ഏട്ട 😬വിടമാട്ടെ..... 😤. ഞാനും അനുവും വരും... ഇന്ന് കൂടെ സന്തോഷിച്ചൂട്... അതും മനസ്സിൽ പറഞ്ഞു പുതപ്പ് തല വഴി മൂടി ആര്യ നിദ്രലേക്ക് കടന്നു...... 💓💓💙💜💓💓 "അനൂസേ...." "പറയ് പെണ്ണേ... കുറെ നേരായല്ലോ നീ..." "അതുണ്ടല്ലോ...." "തുടങ്ങി 😤.. പറയാനുള്ളത് വേഗം പറഞ്ഞു തുലക്കടി മരകഴുതേ..." "ഒന്നുല്ല്യ 😬😬...." "ശ്യോ... അപ്പോഴേക്ക് പിണങ്ങി അവള്.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ... മരകഴുത വേണ്ട... നമ്മക്ക് ചിമ്പാൻസി ആക്കാ... നല്ല വലുപ്പോം ഉണ്ടാവോലോ 😛..." "ഹർർർർർർ 😠😬😬..." "പല്ല് പൊട്ടിക്കണ്ട 😂.... ചുമ്മാതെയാ... ഹ.., നീ പറ ആരൂട്ടി... എന്താ നീ പറയാൻ വന്നേ..." "അതുണ്ടല്ലോ.. നിന്റെ മാഷിനെ തിരിച്ചു വളച്ചെടുക്കണ്ടേ...." "വേണം... 😤അതിന് നീ പിന്നാലെ പോകാൻ സമ്മതിക്കുന്നില്ലല്ലോ... പാവം ഞാൻ ഒളിഞ്ഞും പാത്തും വായിനോക്കുന്നു... ഫീലിംഗ് ബെശമം.. ആര് കാണാൻ... 😭😭ആരോട് പറയാൻ 😭😭😭😭😭😭...." "ഓവറാക്കി ചളമാക്കണ്ട🤭..." "ഈ.. 😁😁😆" "അപ്പഴേ.... ഇനി ഒളിഞ്ഞു നോക്കണ്ടാ... പിന്നാലെ നടന്നോ..." "സത്യായിട്ടും 😍" "അല്ലാതെ ഇപ്പൊ എങ്ങനെയാ മാഷ് നിന്നെ സ്നേഹിക്ക... ആ മുരടൻ നിന്നെ തിരിഞ്ഞു നോക്കുന്നു പോലും ഇല്ലല്ലോ...." "മുരടൻ നിന്റെ കൊച്ചച്ചൻ പുല്ലേ 😤😤... ന്റെ മാഷിനെ വേണ്ടാത്ത് വിളിച്ചാ ഉണ്ടല്ലോ... " "👀🙆🏻‍♀️ഓ..ഇല്ല്യേ...🥵..." "നീ കാര്യമായിട്ട് പറഞ്ഞത് തന്നെയല്ലേ... "

"ആന്നേ... ഞാൻ അന്നേ പറഞ്ഞതല്ലേ നിന്റെ കൂടെ കാണുമെന്ന്.. എന്തിനാ അതിനൊരു മാറ്റം... തിരിച്ചിഷ്ട്ടം പറയുന്ന വരെ നമ്മുക്ക് ശല്യം ചെയ്യാന്നേ..." "നീ മുത്താണെടി... ഉമ്മ്മമ്മ 😘😘😘😙.." ആര്യക്ക് കവിളിൽ നല്ലൊരു ഉമ്മയും കൊടുത്ത് അനു പുറത്തേക്കോടി... അവളെ പോക്ക് കണ്ട് തലക്കും കൈ കൊടുത്ത് ആര്യയും പിന്നാലെ ഓടി...🏃🏻‍♀️🏃🏻‍♀️ തലക്ക് വെളിവില്ലാത്ത കുട്ടിയാണെ.. എന്താ ഏതാ ചെയ്യുന്നേ എന്ന് പറയാൻ പറ്റില്ല...😁😆😅 അനു സ്റ്റാഫ്‌ റൂം ലക്ഷ്യം വെച്ചായിരുന്നു നടന്നിരുന്നത്... പക്ഷേ പകുതിക്ക് വെച്ചു തന്നെ തന്റെ തൊട്ടു മുന്നിലായിട്ട് ഉള്ള ലാബിൽ നിന്നും ഇറങ്ങിപോകുന്ന അലേഖിനെ കണ്ടു....അപ്പൊ തന്നെ ആ ലാബിന്റെ ഉള്ളിലേക്ക് കയറി വാതിലിൽ ചാരി തലമാത്രം ഇട്ടു പുറത്തൊട്ട് നോക്കി... അപ്പോഴാ ആര്യ അതുവഴി വന്നേ... അവളെ കണ്ടതും അനു ചൂണ്ടുവിരൽ ചുണ്ടോടാടുപ്പിച്ചു ശബ്ദം ഉണ്ടാക്കല്ലേ എന്ന് കാണിച്ചു... എന്നിട്ടവളെയും വലിച്ചു അടുത്ത് നിർത്തി..... എന്നിട്ട് തിരിഞ്ഞു പോകുന്ന മാഷിനെയും നോക്കി മറഞ്ഞു നിന്ന് നീട്ടി ഒരു വിളി അങ്ങ് വിളിച്ചു..... "മാഷേ.........." അനു മാത്രേ കോളേജിൽ മാഷേ എന്ന് അങ്ങനെ വിളിക്കാറൊള്ളു..അതും പ്രത്തേക ഒരു ടോണിൽ..മറ്റുള്ളവരൊക്കെ സ്റ്റാൻഡേർഡ് അനുസരിച്ചു സാർ., എന്നൊക്കെയാണ് വിളി...

അത്കൊണ്ട് തന്നെ വിളിക്കേട്ട അലേഖ് കൃതിമ ഗൗരവം വരുത്തി തിരിഞ്ഞു നോക്കി.... പക്ഷേ ആരെയും കണ്ടില്ല... ഇനി നാലഞ്ചു ദിവസം അവളെ വിളി ഇല്ലാഞ്ഞിട്ട് തനിക്ക് തോന്നിയതാണോ എന്ന ചിന്തയിൽ തലക്കൊരു കൊട്ടും കൊടുത്ത് അലേഖ് തിരിഞ്ഞു നടന്നു...... ഇത് കണ്ട് അനുവും ആര്യയും പൊട്ടിച്ചിരിച്ചോണ്ട് ക്ലാസ്സിലോട്ടും പോയി.... 💖❣️💖❣️💖 വൈകീട്ടത്തെ ഇന്റർബെല്ലിനായിരുന്നു പിന്നേ രണ്ടും അലേഖിനെ കാണാൻ പോകുന്നത്...... ആദ്യം പുറത്ത് നിന്നും മാഷേ എന്നൊരു വിളി വിളിച്ചു... അലേഖ് തന്നെയാണെന്ന് അറിഞ്ഞതും സ്റ്റാഫ്റൂം പാട്ടാക്കുന്നതിന് മുന്നേ പോയേക്കാം എന്നും ചിന്തിച്ചു പുറത്തോട്ടിറങ്ങി..... "ഹ്മ്മ് 🤨... എന്തെ രണ്ടിനും....." തൂണിനോട് ചാരി നിന്ന് ഗൗരവത്തോടെ ആണ് ചോദ്യം..... "ഇങ്ങനെ മസില് പിടിച്ചാ എങ്ങനെയാ പറയാ.... മാഷൊന്ന് കൂൾ ആവന്നെ😛..." "ഹ്മ്മ്... എന്താ കാര്യം എന്ന് പറയ്... നിക്ക് നെക്സ്റ്റ് ഹവർ class ഉള്ളതാ..." "അതിന് ബെല്ലടിച്ചില്ലല്ലോ.ബെല്ലടിക്കോളാം നമുക്ക് കൊച്ചു വർത്തമാനം പറയാം ന്നേ....." "ഇടിയറ്റ്... ഇതിനാണോ ഇപ്പൊ താൻ വിളിച്ചേ... വല്ല അത്യാവിശ്യോം ഉണ്ടേൽ പറയ...ചുമ്മാ ഇങ്ങനെ നടക്കാതെ നാലക്ഷരം പാടിച്ചൂടെ പോയിട്ട്....." "പഠിക്കുന്നൊക്കെ ഉണ്ട്.... മാഷിന് സുഖല്ലേ മാഷേ...." "😡😡...."

"ടീ... ഇവളെയും വിളിച്ചു പോകുന്നുണ്ടോ നീ.... നാലൂസം ശല്യം ഇല്ലായിരുന്നു... ഇപ്പൊ വീണ്ടും വന്നോ..." "യാ.... തിരിച്ചു വന്തിട്ട....😉.. അങ്ങനെ അങ്ങ് പോകാൻ പറ്റോ ...." "സീ... അൻവിക... നിന്റെ....." "ഓ.... നിർത്തി... നിർത്തി.. നിർത്തി...ബാക്കി ഞാൻ പറയാം.... സീ അൻവിക.., നിന്റെ കളി ഒന്നും എന്റെ അടുത്ത് വേണ്ട.. ഞാൻ നിന്റെ അദ്ധ്യാപകൻ ആണ്.., നിന്റെ പ്രായപ്രശ്നം ആണ് ഇതെല്ലാം... ദയവ് ചെയ്ത് പഠിക്കാൻ ശ്രമിക്കൂ കുട്ടി.....ഇതൊക്കെ അല്ലെ പറയാൻ പോകുന്നെ... ഇതന്നെ കേട്ട് മടുത്തു... ഒന്ന് മാറ്റി പിടിക്കെന്റെ മാഷേ...." "😡😬😠😠😡...." "ശോ.... ദേഷ്യായൊ മാഷേ... നമ്മുക്ക് വിഷയം മാറ്റി പിടിക്കാം..മാഷിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് .." "നിന്റെ കെട്ടിയോൻ..." ''ആ.. ഒന്നെന്റെ ഭാവി കെട്ടിയോൻ ആണെന്നെനിക്കറിയാം... പിന്നേ ആരൊക്കെ ഉണ്ടെന്ന ചോദിച്ചേ 😁😁.... " "ഹോ...😠... ഞാൻ കോളേജ് ആണെന്ന കാര്യം അങ്ങ് മറക്കും പറഞ്ഞേക്കാം... ക്ലാസ്സിൽ പോടീ...." "ഞാൻ പോവൂല... വീട്ടിലാരൊക്കെ ഉണ്ടെന്ന് ചോദിക്കുന്നതിന് ഇപ്പൊ എന്താ പ്രശ്നം 😤...

നിക്ക് പോരുണ്ടാക്കാൻ ആരേലും ഉണ്ടോന്നറിയണ്ടേ.." "ടീ... ഇവളെ എടുത്തോണ്ട് പോ... അതാ രണ്ടിനും നല്ലത്... 😡" ആര്യയെ കണ്ണുരുട്ടി പേടിപ്പിച്ചോണ്ടായിരുന്നു അലേഖ് പറഞ്ഞത്... "എടി... വാ പോവാം... ബെല്ലിപ്പൊ അടിക്കും.. ബാക്കി നമ്മക്ക് നാളെ നോക്കാം ന്നേ..." "ഹാം... തൽക്കാലം ഞങ്ങളിപ്പോ പോവാ.. മാഷ് വീട്ടിൽ ആരൊക്കെയാണെന്ന് പറയണ്ട.. ഞാൻ വന്നോളാം ഒരിക്കെ... 😁.. അപ്പോ ഞാൻ പോവാണെ......." ന്നും പറഞ്ഞു തുള്ളി പോകുന്നവളെ മുഷ്ടിയും ചുരുട്ടി പിടിച്ചു ദേഷ്യം കടിച്ചു പിടിച്ചു നോക്കി കൊണ്ടിരുന്നു....... അപ്പോഴാ ഒരു കൈ ചുമലിൽ വീണത്... നോക്കുമ്പോ സിദ്ധാർഥാണ്... "എന്തിനാ അതിനെ ഇങ്ങനെ പിന്നാലെ നടത്തുന്നെ... തിരിച്ചിഷ്ട്ടം ആണെന്ന് അങ്ങ് പറഞ്ഞൂടെ...." "എന്ന് നിന്റെ @#₹* വന്നു പറഞ്ഞായിരുന്നോ..." "ഹോ... കലിപ്പിലാണല്ലോ..... അല്ല.., എന്താപ്പോ അവൾക്കൊരു കുഴപ്പം... എല്ലാം ഇച്ചിരി കൂടുതൽ ആണെന്ന് അല്ലെ ഒള്ളു...

നീ തിരിച്ചങ് ഇഷ്ട്ടം പറഞ്ഞാൽ വേറെ ഒരു തടസ്സവും ഇല്ല... അവളെ വീട്ടുകാരും നിന്റെ വീട്ടുകാരും പിടിച്ചങ് കെട്ടിക്കും...നിന്റെ ഒരു മൂളല് പോരെ ഇനി...." "എന്റെ വായേന്ന് അങ്ങനെ ഒരു മൂളല് ആരും പ്രദീക്ഷിക്കണ്ട.. 😤സാറ് സാറിന്റെ പണി നോക്കിക്കാട്ടെ..." "വേണ്ടേൽ വേണ്ട.. ഉപദേശിച്ചൊന്നും നീ നന്നാവില്ല ന്നറിയാം... എന്നാലും പറയാ... അതിനെ ഇങ്ങനെ കൂടുതൽ കഷ്ട്ടപെടുത്തണ്ട...." സിദ്ധു "അല്ല സാറേ... ഞാൻ ഒരു കാര്യം ചോദിച്ച ഇങ്ങോട്ട് സത്യം പറയോ...." അലേഖ് "എന്തിനാ ഞാൻ കള്ളം പറയണേ.. ചോദിക്ക്..." സിദ്ധു "നിനക്ക് അൻവികയെ ഇഷ്ട്ടല്ലേ...." "ങേ 😨...." "സത്യം ഉള്ളപോലെ പറഞ്ഞാ മതി... അല്ല ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് അവള് വരുമ്പോഴൊക്കെ ഉള്ള നിന്റെ മാറ്റങ്ങൾ..., പിന്നേ നാലൂസം അവള് എന്റെ അടുത്തൊട്ട് വരാഞ്ഞപ്പോ ഉള്ള ബുദ്ധിമുട്ട്.. പിന്നേ അന്ന് ഹോസ്പിറ്റലിലേക്ക് കോരി എടുത്തോണ്ട് പോകുമ്പോഴുള്ള വെപ്രാളം... എല്ലാം ഞാൻ നന്നായി നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്... സത്യം പറയ്..... ഇഷ്ട്ടല്ലേ നിനക്ക് അൻവികയെ......" "അത്........," .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story