ഹൃദയ സഖി .....💓: ഭാഗം 8

hridaya sagi sana part 1

രചന: SANA

"അത്........," "ഇനിയും മറച്ചു വെക്കേണ്ട... ഉള്ളത് തുറന്നു പറയ്...." "ശരിയാ... എന്തിനാപ്പോ ഞാൻ മറച്ചു വെക്കുന്നെ..നിനക്ക് ഏകദെശം ധാരണ കിട്ടിയ സ്ഥിതിക്ക് ഞാൻ പറയാം....." "ഹാവൂ.. അപ്പൊ ഇഷ്ട്ടമുണ്ടല്ലേ...എന്ന അവളോട് നീ പോയി പറയ് ഒന്ന് വേഗം.. എന്നിട്ട് എന്റെ തലയിൽ നിന്നൊന്ന് ഒഴിവാക്കി താ..." "അയ്യടാ... അത് നടക്കുമെന്ന് തോന്നുന്നില്ലല്ലോ മകനെ.." "നടക്കും... അവള് എന്റെ പിറകെ കൂടും പോലെ നീ അവളെ പിന്നിൽ കൂട്..." "അയ്യടാ.... ഞാനെന്തിനാ അവളെ പിന്നാലെ കൂടണെ..😂. അവള് നിനക്ക് ഉള്ളത് തന്നെയാ.. എനിക്ക് ഇഷ്ട്ടം ഉണ്ടെന്നത് നേര... പക്ഷേ അത് അൻവികയോട് അല്ല... ആര്യ യോട.." "😱😲😲😲ആരോട്..." "അവളെ കൂടെ നടക്കുന്നില്ലേ.. മറ്റേ കൊച്ച് ആര്യ... അവളോട്....." "ഹു. ഹ്.. ഹക്...." ((അലേഖിന് തരിപ്പിൽ പോയതാ... ആരും കാര്യാക്കണ്ട 😆.....)) "എന്താടാ... ശരിക്കും അവളെയാണോ നിനക്കിഷ്ട്ടം..." "ആന്നേ.... അത് ഇപ്പൊ തുടങ്ങിയതൊന്നും അല്ല... അവള് ആദ്യായിട്ട് കോളേജിൽ ചേർന്ന അന്ന് മുതലേ ഞാൻ നോട്ടമിട്ട് വെച്ചിട്ടുണ്ട്..." "😨😮😮..." "പിന്നേ നീ പറഞ്ഞ കാര്യങ്ങളൊക്കെ നേര...ഇച്ചിരി തെറ്റി ധാരണ ഉണ്ട്...അൻവിക വരുമ്പോഴൊക്കെ ഉള്ള എന്റെ മാറ്റം ഒക്കെ അവളെ കൂടെ വരുന്ന ആര്യയേ കണ്ടിട്ടാണ്...

അത്പോലെ നാലൂസം നിന്റെ പിന്നാലെ അവര് വരാത്തത് കൊണ്ട് നിരാശയും അവളെ അടുത്ത് കാണാത്തത് കൊണ്ടാണ്... ക്ലാസ്സിൽ നിന്നൊക്കെ വായിനോക്കാൻ പറ്റോ.. വിളഞ്ഞ വിത്തുകളല്ലേ കോളേജ് പിള്ളേരൊക്കെ 😒... പിന്നേ അന്ന് അൻവിക വീണപ്പോൾ ഞാൻ എടുത്ത് പൊക്കിയത് എന്റെ പെണ്ണിന്റെ കരച്ചിൽ കാണാൻ വയ്യാത്തോണ്ടാ... അവളെ കരച്ചിൽ കണ്ടിട്ട് എന്താ ചെയ്യണ്ടേ എന്നറിയാതെ പെട്ടെന്ന് അങ്ങ് എടുത്തതാ... അതിൽ നിനക്ക് വിഷമമുണ്ടെങ്കിൽ sorry 😂..." "പ് ഫ്പ...എന്നെകൊണ്ട് കൂടുതൽ വിളീപ്പിക്കരുത് നീ.... 😡" ''ഹ.. ഹ... ന്നാലും ന്റെ മാഷേ നിങ്ങളെന്നെ തെറ്റി ധരിച്ചല്ലോ... " "😤😤... എന്നാലും നീ ഇതെന്ത് കണ്ടിട്ടാ..." "എന്ത്..." "അല്ല നീ സീരിയസായിട്ടാണോ നോക്കുന്നെ..." "നിനക്ക് അതൊന്നും പറഞ്ഞാ മനസ്സിലാവില്ല... ഞാൻ കാര്യത്തിൽ തന്നെയാണ്... പക്ഷേ അവളെ ഒന്ന് അറീക്കാൻ പറ്റിയിട്ടില്ല... " "എന്നാലും നീ ഇത് എന്ത് ഭാവിച്ച..." "നിനക്കറിയോ.... ആദ്യമായി അവള് ക്ലാസ്സിൽ വന്നപ്പോ പേര് ചോദിക്കുന്ന സമയം അവളെ കണ്ണിലേക്കു നോക്കിയ ഞാൻ കുടുങ്ങി പോയി...

തിരിച്ചവളെ മുഖത്ത് നിന്നും കണ്ണിനെ ദിശ മാറിക്കാൻ ഞാൻ പെട്ടൊരു പാട്....ആ കരിമഷി കണ്ണ് ഹൃതയത്തിലങ് കോർത്ത് വച്ചു...കട്ടിയേറിയ പിരിക കൊടികൾക്കിടയിൽ എന്നുമൊരു കുഞ്ഞു കറുത്ത പൊട്ടും ചാർത്തും....അത്രേം മതി മാറ്റ് കൂട്ടാൻ..... ഹോ 😍😍......" ആര്യയുടെ സൗന്ദര്യം പിന്നേം വർണിച്ചോണ്ട് വിളിച്ചോതുവാണ് സിദ്ധാർഥ്..... സ്വന്തം പെങ്ങൾക് ഇത്രയൊക്കെ ഗ്ലാമർ ഉണ്ടായ കാര്യം പാവം ഏട്ടനറിഞ്ഞില്ല... ആരും പറഞ്ഞില്ല....സിദ്ധുന്റ് വിവരണം കേട്ടിട്ട് തൊള്ളയും പൊളിച്ചിരിക്കയാണ് അലേഖ്.... 😂 ഒരുനിമിഷം തന്റെ പെങ്ങളാണെന്ന് പറഞ്ഞാലോ എന്ന് ചിന്തിച്ചു... പിന്നേ ഒരു കുസൃതിയോടെ അത് വേണ്ടെന്ന് വച്ചു.... ഇനിയും കേൾക്കാലോ പെങ്ങളുടെ കാമുകന്റെ പ്രണയം...😂😂 "പിന്നെണ്ടല്ലോ...ആ മൂക്കിൽ ഒരു കുഞ്ഞു മൂക്കുത്തി കൂടെ ആയാൽ പിന്നേ ഒന്നും പറയാനില്ല ന്റെ മാഷേ......." "നീ മലയാളം മാഷ് തന്നെ ആണ് ട്ടോ. .. I am പ്രൌട് ഓഫ് യു 😳🥵...." "ഒഹ്.... താങ്ക്യൂ താങ്ക്യൂ 😛😛.... അല്ല..., ഇതൊക്കെ ഞാനിപ്പോ നിന്നോടെന്തിനാ പറയുന്നേ... അവളെ സൗന്ദര്യം ഞാനറിഞ്ഞപോരെ..നീ നിന്റെ അൻവികയുടെ ബ്യുട്ടി ആസ്വദിച്ച മതി.." പാവം സിദ്ധു അറിയുന്നുണ്ടോ ഈ ഓതി കൊടുത്തത് മുഴുവനും പെണ്ണിന്റെ ഏട്ടന്റെ ചെവിയിലാണെന്ന്.., 😂 എന്താവോ എന്തോ. ........ ❣️⚔️❣️⚔️❣️⚔️

വൈകീട്ട് ബസ്സ്‌ സ്റ്റോപ്പിൽ നിന്നും ചുമ്മാ പിറുപിറുക്കുവാണ് അനു.. "ഹും... ഇത്ര ജാഡ പാടുണ്ടോ.. ഞാൻ വീട്ടിലാരൊക്കെ ഉണ്ടെന്നല്ലേ ചോദിച്ചേ.. ഹും 😤😤😤...." "എന്താടി പിറുപിറുക്കുന്നെ...." "ഓ... ഒന്നുല്ല... " "എന്റെ അമ്മയൊക്കെ നിന്റെ ഭക്ഷത്താട്ടോ അനു... എപ്പഴും ചോദിക്കും നിന്റെ കാര്യം.." "നീ അമ്മയോട് പറഞ്ഞോ എന്റേം മാഷിന്റെയും കാര്യം..." "അതന്നെ ചെവിയിലെത്തിയില്ലേ... 😁😆...അമ്മ പെട്ടെന്നെങ്ങാൻ വളച്ചൊടിക്കോ എന്ന് ചോദിക്കുന്നു..." "ഹാം..😒😞അതിനീ മാഷൊന്ന് അടുക്കണ്ടേ.. 😭😭അല്ല ആരൂട്ടി... നിന്റെ അമ്മയെയും അച്ഛനെയും ഒന്നും ഞാൻ കണ്ടില്ല.. വീട്ടിലെ എല്ലാരേയും കൂട്ടി വരുവോ നീ ഒരിക്കെ.ഏട്ടനെയും കൂട്ടിക്കോ .." "ങേ... ഹ.. ഹാ.... വരണ്ട് ഒരിക്കെ..'' "അല്ലാ... നിന്റെ ഏട്ടന് എന്താ ജോലി...." "ആ. അ... അത്.. ഏട്ടൻ... ഏട്ടൻ...." ആര്യ എന്താപ്പോ പറയാന്നു ചിന്തിച്ചിരുന്നപ്പോഴേക്കും അവരെ മുന്നിലൂടെ ബുള്ളറ്റും കൊണ്ട് അലേഖ് പോയി.. ആ നിമിഷം അനൂന്റെ ചിന്തയും മാറി... അവള് മാഷ് പോകുന്ന വഴിയേ നോക്കി പിന്നീട് പരിഭവങ്ങൾ പറയാൻ തുടങ്ങി..... 🎈🎈💓💓🎈🎈 "അമ്മാ......." "ഹ്മ്മ്.. എന്തെ...." "അമ്മ എപ്പോ വന്നു..." "കുറച്ചു നേരമായി... നീ ഇന്ന് വല്ലോം കഴിച്ചായിരുന്നോ... ഈ ഇടയായി നിനക്ക് ഉച്ചക്കത്തെ ഭക്ഷണം ഒഴിവാക്കൽ കൂടിയിട്ടുണ്ട്...

അതെങ്ങനെയാ ആ മാഷിനെ ബുദ്ധിമുട്ടിക്കുന്നുണ്ടാകും ഏത് നേരോം ... എന്നാണാവോ ഇനി എന്നെ കോളേജിലേക്ക് വിളിപ്പിക്കുന്നെ. മകളുടെ വളർത്തു ദോഷം പറയാൻ .. 😡...." "ഇന്നെന്താ ഇച്ചിരി ദേഷ്യത്തിൽ ആണല്ലോ... പിള്ളേര് കുറുമ്പ് കാണിച്ചോ ജാനൂസേ..." "ദേ.. പെണ്ണേ... ഞാൻ നിന്നോട് ചോദിച്ചത് അതാണോ...." "ഒഹ്.. അമ്മാ ഞാൻ കഴിച്ചിട്ടുണ്ടിന്ന്.... Don't worry..ആ ഡോക്ടർ തെണ്ടി കാരണം ഇപ്പൊ ഏത് നേരോം ഭക്ഷണം കഴിക്കണം.. എന്തൊരു കഷ്ട്ട..." "എന്താ നീ വിളിച്ചേ... എന്താ വിളിച്ചേ എന്ന് 😡😡...." എന്നും പറഞ്ഞോണ്ട് അമ്മ എന്റെ ചെവിക്കങ് പിടിച്ചു ഒരൊന്നൊന്നര പിടുത്തം.... "അമ്മ... വിടമ്മ.... വേദനിക്കുന്നു..." "വേദനിക്കണം... എന്താ നിന്റെ നിലവാരം ഇപ്പൊ... ഡോക്ടറെ നീ ഇപ്പൊ എന്താ വിളിച്ചേന്ന് നിശ്ചയണ്ടോ നിനക്ക്... ഉണ്ടോന്ന് 😠😬... കൊഞ്ചിച്ചു വഷളാക്കിയിട്ട അവളെ.... കൂടുതൽ പറയിപ്പിക്കരുത് എന്നെ കൊണ്ട്.... എന്തൊക്കെയാ വായയിൽ നിന്നും വരുന്നതെന്ന് നോക്കണേ..." ഹൂ... ഈശ്വരാ എന്റെ ചെവി.... ഇനി നമ്പർ മാറ്റി പിടിച്ചിട്ടേ കാര്യൊള്ളു.... "അമ്മാ...😒

വിടമ്മ...ആ.... അമ്മ.. വേദനിക്കണു..🥺... ഞാൻ എന്റെ അച്ഛനോട് പറയുവെ...." അത് പറഞ്ഞതും താനേ അമ്മയുടെ കൈ ചെവിയിൽ നിന്നും അയഞ്ഞു...കൂടാതെ അമ്മയുടെ കണ്ണുകൾ ഷോക്കേസിലേക്ക് നോട്ടമെറിഞ്ഞു ..ആ തക്കം നോക്കി ഞാൻ വേഗം മുകളിലേക്ക് ഓടി.. ഓടും വഴി അച്ഛന്റെ ഫോട്ടോക്ക് നേരെ പ്ളേയിൻ കിസ്സും കൊടുക്കാൻ മറന്നില്ല.... അമ്മ തല്ലുമ്പോഴൊക്കെ സ്ഥിരമായി ഞാൻ ഉപയോഗിക്കാറുള്ള നമ്പറാണ് ഇത്... അച്ഛനോട് പറയുമെന്ന് അങ്ങ് പറയും... അപ്പൊ താനേ അമ്മയുടെ കൈ അയയും...വേറെ വഴി വേണ്ടേ... അല്ലെങ്കിലമ്മ എന്റെ ചെവി പറിച്ചു ഉപ്പേരി വെക്കും.. 😭😭ഹോ നീറുന്നുണ്ട്... അമ്മ പീക്കിരി പിള്ളേരെ അടുത്തും ഇങ്ങനെ ആണോ എന്തോ... പാവം കൊച്ചുങ്ങൾ.....😔 😍😍😍😍 "ആര്യാ.... ആര്യ..... എടി ആര്യാ......" ''എന്തിനാ ഇങ്ങനെ കിടന്ന് കാറുന്നേ.... ഞാൻ ഇവിടെ തന്നെ ഉണ്ട്... " "ഹ്മ്മ്... ഇങ് വന്നേ..." "ഹാ.. എന്തെ... ഇന്ന് പിന്നാലെ കൂടിയതിനെ കുറിച്ച് പറയാനാണെങ്കിൽ പറഞ്ഞു ബുദ്ധിമുട്ടണ്ട... ഞങ്ങൾ രണ്ടാളും ഒറ്റക്കെട്ടായി മുന്നോട്ട് പോരാടും..." "വഴിയിൽ കിടക്കത്തെ ഒള്ളു... പോരാടി വിജയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട... 😤.... ഞാനിപ്പോ അതിനല്ല വിളിച്ചത്..." "പിന്നേ 🤨🤨..." "നിന്റെ ആ മറ്റേ പെണ്ണില്ലേ..." "മറ്റേ പെണ്ണല്ല.. അവൾക്കൊരു പേരുണ്ട്... അൻവിക., അനു., ന്റെ അനൂസ് ...അതിലേതെങ്കിലും വിളിച്ചാ മതി...." "അതെന്തെങ്കിലും ആയിക്കോട്ടെ... ഞാൻ പറയാൻ വരണത് നീ കേൾക്കുണ്ടോ... 😡😡"

"പറഞ്ഞാലല്ലേ കേൾക്കൂ.." "തർക്കുത്തരം കൂടുന്നുണ്ട് നിനക്ക്..." "ഏട്ടന് ഈ ഇടയായി ദേഷ്യവും കൂടുതലാ..." "നിന്നോട് തർക്കിക്കാൻ ഞാനില്ല.. ഞാൻ ചോദിക്കുന്നതിന് ഉത്തരം തന്നാൽ മതി... ആ പെണ്ണിനെ പോലെ നിനക്കും ആരോടെങ്കിലും പ്രേമോ..,മണ്ണാങ്കട്ടയോ ഉണ്ടോ...??" "എന്താപ്പോ അങ്ങനെ ഒരു ചോദ്യം.." "ചോദിചെന് ഉത്തരം പറ..." "ഇല്ല..." "ഹ്മ്മ്...ന്ന പൊക്കോ..." അതും പറഞ്ഞു ഞാൻ എന്റെ പണിയിലേക്ക് തന്നെ തിരിഞ്ഞു... ആര്യ റൂമിൽ നിന്നും പുറത്തോട്ടും പോയി... ആര്യക്ക് വേറെ ഇഷ്ട്ടം ഒന്നും ഇല്ല... അപ്പൊ സിദ്ധാർഥ് ന് ഓക്കെ ആണ്... ഇനി വേറെ ഇഷ്ട്ടം അവൾക് ഉണ്ടെങ്കിലും അവളെ ആഗ്രഹം നടത്തി കൊടുക്കില്ല... എന്ത് കൊണ്ടും അവൾക് യോജിച്ചത് സിദ്ധു ആണെന്ന് എനിക്ക് തോന്നുന്നു... അവന്റെ സംസാരത്തിലൊക്കെ അവളോടുള്ള ഇഷ്ട്ടം നന്നായി ശ്രദ്ധിച്ചതാണ്... എന്തായാലും നോക്കട്ടെ ഇതെവിടെ വരെ പോകുമെന്ന്.....ഇനിയുള്ളത് മറ്റവളുടെ ശല്യം ആണ്.. അതിനെ എങ്ങനെ ഞാൻ തലയിൽ നിന്നും ഊരും ഈശ്വരാ..... ഓരോന്നൊക്കെ ചിന്തിച്ചു ചെയറിലേക്ക് ചാരി അലേഖ് കണ്ണുകളടച്ചു..... ആര്യയാണെൽ എന്താപ്പോ ഏട്ടൻ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ കാരണമെന്ന ചിന്തയിലാണ്......... .....🏵️🎗️🏵️🎗️🏵️🎗️...

പിറ്റേന്ന് ആദ്യ ഹവറും അവസാന ഹവറും ആയിരുന്നു സിദ്ധാർത്തിന് രണ്ടിന്റെയും ക്ലാസ്സിൽ ചാർജ്... ഉള്ളിലുള്ള ഇഷ്ട്ടം ഒരാളോട് തുറന്നു പറഞ്ഞത് കൊണ്ടോ എന്തോ പതിവിന് വിപരീതമായി class സമയം സിദ്ധു ആര്യയെ നോക്കിയിരുന്നു..... എല്ലാം പെട്ടെന്ന് കണ്ടു പിടിക്കണ കൂട്ടത്തിൽ ആയത് കൊണ്ട് നമ്മളെ അനു പെട്ടെന്ന് അത് നോട്ട് ചെയ്യുകയും ചെയ്തു.... രാവിലത്തേത് കാര്യമാക്കിയില്ലെങ്കിലും അവസാന പിരീഡും ഇതാവർത്തിച്ചപ്പോ പെണ്ണിന് സംശയം രൂക്ഷമായി 😁😁.... "ആരൂട്ടി...." "ഹ്മ്മ്മ്.... എന്തെ..." "അതില്ലേ..." "നീ വേഗം പറയ് പെണ്ണേ... സാർ class എടുകുന്നത് കാണാനില്ലേ... സംസാരിക്കുന്നത് കണ്ടിട്ട് വേണം അയ്യാൾ വെളിയിൽ കളയാൻ..." "നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്.." "ഹ്മ്മ്... പറ..." ബുസ്തകത്തിലേക്ക് തല കുമ്പിട്ടു കൊണ്ട് തന്നെയാണ് ആര്യയുടെ മറുപടി മൊത്തവും... "എടി... സിദ്ധാർത്ത് സാറിന് ഇങ്ങോട്ടൊരു നോട്ടം കൂടുതലില്ലേ എന്ന് എനിക്കൊരു സംശയം... നീയൊന്ന് നോക്ക്..." "പോടീ പെണ്ണേ.. നിനക്കെങ്ങനെ ഓരോന്നുണ്ടാവും.. മിണ്ടാതെ class ശ്രദ്ധിക്കെടി.." "ഞാൻ കാര്യവാ പറയണേ... രാവിലെയും ശ്രദ്ധിച്ചു.... നിന്നെയ സാറ് നോക്കണേ... " "മിണ്ടാതിരി അനു വേണ്ടാത്തത് പറയാതെ.. നിന്റെ തോന്നലാ..."

"വേണേൽ മതി... ഹ്മ്മ്... നോക്ക് നോക്ക് ഇങ്ങോട്ട് നോക്കുന്നത് നോക്ക്...പെട്ടെന്ന് നോക്ക് ." സംസാരിക്കുന്നതിനിടയിൽ സിദ്ധാർഥ് ഒന്നൂടെ അങ്ങോട്ടേക്ക് നോട്ടം തിരിച്ചതും അനു ആര്യയെ കുലുക്കി കൊണ്ട് നോക്കാൻ പറഞ്ഞു... ആര്യ നോക്കിയതും സിദ്ധാർഥ് വേഗം മുഖം വെട്ടിച്ചു ക്ലാസ്സെടുക്കാൻ തന്നെ തുനിഞ്ഞു.... "കണ്ടോ.. ഞാൻ പറഞ്ഞില്ലേ.. ഇപ്പൊ എങ്ങനെ ഉണ്ട്..." അനു "സാറുമ്മാരാകുമ്പോ സ്റുഡന്റ്സിനെ നോക്കും.. അതിലിപ്പോ ഇത്ര കാര്യമെന്താ.." ആര്യ "എടി പോട്ടാസേ... ഇവിടെ വേറെ എത്ര കുട്ടികളുണ്ട്.. എന്തോണ്ട് നിന്നെ മാത്രം നോക്കുന്നു..." "നിന്റെ അടുത്തല്ലേ ഞാൻ ഇരിക്കുന്നെ സംസാരിക്കുന്നുണ്ടോ എന്നറിയാനാവും... 😡😡മിണ്ടാതിരുന്ന് class ശ്രദ്ധിക്കടി 😤😤..." "എന്താ അവിടെ ഫോർത്ത് ബെഞ്ചിൽ... അൻവിക.., ആര്യ..., എന്താ സംസാരം....." "പെട്ടില്ലെടി.... അവളുടെ ഒരു......" ആര്യ അനുവിന്റെ ചെവിയിൽ അടക്കം പറഞ്ഞു..... എന്നാൽ അനുവിന്റെ നോട്ടം മുഴുവൻ സിദ്ധാർത്തിലായിരുന്നു... ചോദിക്കുന്നത് രണ്ട് പേരോടാണെങ്കിലും നോട്ടം മുഴുവൻ ആര്യയോടാണെന്ന് പെണ്ണ് മനസ്സിലാക്കി... "അത് സാറേ... ഈ ആര്യ പറയുവായിരുന്നു സാറിനെ കാണാൻ മുടിഞ്ഞ ലുക്ക്‌ ആണല്ലേ എന്ന് 😛😛..." യാതൊരു കൂസലും ഇല്ലാതെ അനു ആര്യയുടെ നെഞ്ചത്തേക്കിട്ടു വെടി... "ശിവനെ 😱😨😲😲....

" ആര്യ കണ്ണും തള്ളി അനൂനെ നോക്കിയിരിക്ക... അതുവരെ ഉറങ്ങി തൂങ്ങി ഇരിക്കുന്നവരൊക്കെ ആ ഒരൊറ്റ ഡയലോഗിൽ സടകുലുക്കി എഴുനേറ്റ് ചിരി തുടങ്ങി.... സിദ്ധുവും കൂടെ കൂടി ചിരിക്കാൻ... "അത് പിന്നേ പറയാനുണ്ടോ.. ഞങ്ങളെ സിദ്ധാർഥ് സാറ് പൊളിയല്ലേ..." ക്ലാസ്സിലെ ഒരാങ്കൊച്ചിന്റെ വകയായിരുന്നാ കമന്റ്‌... "എന്തോ...ആരാടാ അത്..." സിദ്ധു ബുക്കും മടക്കി പറഞ്ഞവന് നേരെ തിരിഞ്ഞു.. പിന്നേ അങ്ങോട്ട് മുഴുവൻ ട്രോൾ ആയിരുന്നു ക്ലാസ്സിൽ... ആര്യായാണേൽ അനൂനെ പിച്ചാനും മാന്താനും തുടങ്ങി... അനുവിന്റെ മുഖത്തിപ്പോ നവ രസങ്ങൾ മിന്നി മറയുകയാണ്.... അവസാനം ബെല്ലടിച്ചു കോളേജ് വിട്ടപ്പോൾ സിദ്ധു ക്ലാസ്സിൽ നിന്നും വെളിയിൽ പോകാതെ ചെയറിൽ പോയി ഇരുന്നു... അത് കണ്ട് പേടിച് ആര്യ വേഗം സ്ഥലം കാലിയാക്കാൻ ഉള്ള ശ്രമത്തിൽ അനുവിനെ ഉന്തി തള്ളി പുറത്തേക്കാനയിക്കാൻ ഉള്ള ശ്രമത്തിലും .. എന്ന അനു അത് മനസ്സിലാക്കി എല്ലാം സാവകാശം എടുത്ത് വെച്ചു മനപ്പൂർവം കുട്ടികളൊക്കെ ക്ലാസ്സിൽ നിന്നും പോകാനും കാത്തിരുന്നു......

അവസാനം എല്ലാരും ഇറങ്ങിയപ്പോൾ രണ്ടും ക്ലാസ്സിൽ നിന്നും ഇറങ്ങാനായി നിന്നു... ''ഒന്ന് നിന്നെ രണ്ടും.... " സിദ്ധു... പിന്നീന്ന് വിളി കേട്ടതും ആര്യ കിടുകിടാ വിറക്കാൻ തുടങ്ങി... അനുവിന്റെ കൈയിലും അമർത്തി പിടിച്ചു തിരിഞ്ഞു നോക്കി..... കണ്ണും കുറുക്കി ആര്യയെയും നോക്കി അടുത്തേക്ക് വരുന്ന സിദ്ധുനെ ആകമാനം ഒന്ന് ഒഴിഞ്ഞു നോക്കി അനു.... സംതിങ് ഫിഷി. .. അനു മനസ്സിൽ മന്ത്രിച്ചു "ടോ.... ക്ലാസ്സിലൊന്നും അല്ലായിരുന്നോ ശ്രദ്ധ.. എന്നെ നോക്കിയിരിക്കായിരുന്നു ....." "ഹ്മ്മ്.. ഹ്മ്മ്മ്...." അനൂന്റെ പിന്നിലേക്ക് മറഞ്ഞു നിക്കാൻ ശ്രമിച്ചോണ്ട് നിഷേധാർത്തത്തിൽ തല രണ്ടും ആട്ടി കാണിച്ചു ആര്യ... "പിന്നേ..." ''ആ... അ... അത്.... അനു.... ചു... ചുമ്മാ പറഞ്ഞതാ.... " ആര്യയുടെ പേടിച്ച മുഖം കണ്ടിട്ട് സിദ്ധു ഒന്നൂടെ കണ്ണ് കുറുക്കി... ചൊടികളിൽ പുഞ്ചിരി മോട്ടിട്ടു.... "അപ്പൊ പിന്നേ ഞാൻ ഗ്ലാമറില്ലേ.... 😂" സിദ്ധു സിദ്ധു ചോദിക്കുന്നത് കേട്ട് പൂർണമായും ആര്യ അനുവിന്റെ പിറകിലേക്ക് മറഞ്ഞു നിന്നു...പെണ്ണ് നന്നായി പേടിച്ച മട്ടാ..... അനുവാണേൽ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി കണ്ട്രോൾ ചെയ്യുന്ന തിരക്കിലും..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story