ഹൃദയസഖി: ഭാഗം 1

hridaya sagi shamseena

രചന: SHAMSEENA

മകര മാസത്തിന്റെ തണുപ്പിൽ വിറച്ചു അവൾ പുതപ്പ് ഒന്നുകൂടി വലിച്ചു തലവഴിയിട്ട് അതിൽ ചുരുണ്ട് കൂടി... കുന്നിൻ മുകളിലുള്ള ഒരു ചെറിയ അമ്പലം.. ശിവ പാർവതിമാരാണ് അതിൽ പ്രതിഷ്ഠ... അതിന്റെ നടയിൽ കൈകൂപ്പി നിൽക്കുന്ന രണ്ട് പ്രണയിതാക്കൾ... തൊഴുതു കൊണ്ട് അവർ പരസ്പരം ഒന്ന് നോക്കി ചിരിച്ചു... തിരുമേനി കൊടുത്ത പ്രസാധത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു... കണ്ണുകൾ അടച്ചു അവൾ അത് സ്വീകരിച്ചു... അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.... അമ്മേ.... എന്റെ നടു...😩 അവൾ നടുവിന് കയ്യും താങ്ങി താഴെ നിന്നും എഴുന്നേറ്റു.. എന്തോ ഓർമ വന്നതുപോലെ നെറ്റിയിൽ തൊട്ടുനോക്കി.. ഇല്ല!സിന്ദൂരത്തിന്റെ തണുപ്പ് അവിടെയില്ല.. ഇന്ന് എന്തായിരുന്നു... ഫ്രഞ്ചോ അതോ സിന്ദൂരം തൊട്ടതിനു ശേഷമുള്ള ഫോർ ഹെഡ് കിസ്സോ 🤨...

അവളുടെ കോപ്രായം കണ്ട് സച്ചു ഊരക്ക് രണ്ട് കയ്യും താങ്ങി കൊണ്ട് ചോദിച്ചു 🤭 😁സച്ചുവിന്റെ ചോദ്യത്തിന് അവൾ നന്നായൊന്ന് ഇളിച്ചു കൊടുത്തു... ഇതാണ് നമ്മുടെ കഥാ നായിക..." മാളവിക ശങ്കർ" സ്വാന്ത്വനം വീട്ടിൽ ശങ്കറിന്റെയും ദേവാകിയുടെയും രണ്ട് മക്കളിൽ ഇളയവൾ... ഡി ഗ്രീ സെക്കന്റ്‌ ഇയർ ആണ് ഇപ്പോൾ... കയ്യിൽ അത്യാവശ്യത്തിനു കുരുത്തക്കേടെല്ലാം ഉണ്ട്..മൂത്തവൾ "ലക്ഷ്മി ശങ്കർ"... പേര്പോലെതന്നെ ലക്ഷ്മിദേവിയുടെ ചൈതന്യം ഉള്ളവൾ...എൽ പി സ്കൂൾ അധ്യാപികയാണ്.. കഷ്ടം കുറേ കാലമായല്ലോ സ്വപ്നവും കണ്ട് നടക്കുന്നു.. വല്ലതും നടക്കോ... 😏 സച്ചു കളിയാക്കി കൊണ്ട് പറഞ്ഞു... നീ പോടാ... എന്തിനാടാ മരപ്പട്ടി നീയെന്നെ ചവിട്ടി താഴെയിട്ടത്.. മനുഷ്യന്റെ നടു പോയി 😬 പിന്നെ സ്വപ്നവും കണ്ടു കിടക്കുന്ന നിനക്ക് ഞാൻ താരാട്ട് പാടി തരാം. 😬

ദേ സച്ചു .. രാവിലെ തന്നെ എന്നെ ചൊറിയാൻ വന്നാലുണ്ടല്ലോ... എന്റെ തനി കൊണം ഞാൻ പുറത്തെടുക്കും.. 😡 നീ കൊണവും പുറത്തെടുത്തു നിന്നോ... സമയം നോക്കെടി പുല്ലേ... എട്ടര കഴിഞ്ഞു... നീ ഇന്ന് കോളേജിലേക്കൊന്നും ഇല്ലേ... 😁😁😁അവൾ തലച്ചോറിഞ്ഞു കൊണ്ട് ഇളിച്ചു... ഇളിച്ചോ..ഒമ്പത് ആയാൽ ഞാൻ പോകും.. പിന്നെ സച്ചു എന്നൊന്നും വിളിച്ചിട്ട് പിറകെ വന്നേക്കരുത് കേട്ടല്ലോ... എടാ പിണങ്ങല്ലേ ഒരു പത്തു മിനിറ്റ്.. ദേ പോയി.. ദാ വന്നു... അതും പറഞ്ഞു അവൾ ബാത്ത് ടവലും ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് ഓടി... അവളുടെ പോക്ക് കണ്ട് സച്ചു ചിരിച്ചു... ഇങ്ങനൊരു പെണ്ണ്... 😄 ഈ ചിരിച്ചു മറിയുന്നവൻ ആണ് അവളുടെ ചങ്കും കരളിന്റെ കരളുമായ സത്യജിത്ത്... വലിയ വീട്ടിൽ ദേവദാസിന്റെയും റുക്‌മിണിയമ്മയുടെയും രണ്ടാമത്തെ സന്തതി "സത്യജിത്ത് ".. പേരിൽ മാത്രമേ സത്യമൊക്കെ ഉളളൂ... സ്വഭാവത്തിൽ തനി കൂതറയാണ്.. ഇവനും മാളുവും തമ്മിൽ ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ ഭൂമിയിൽ പിറവികൊണ്ടവരാണ്.. അതുകൊണ്ട് തന്നെ എന്തിനും ഏതിനും ഇവർ ഒരുമിച്ചാണ്.. ഇവന്റെ മൂത്തത് "ശിവജിത്ത്"...

ആൾ ഒരു ബാങ്ക് ജീവനക്കാരൻ ആണ്... ഇനി വഴിയേ എല്ലാവരെയും അറിയാം... ദേവൂമ്മേ ...അവൻ വിളിച്ചുകൊണ്ടു അടുക്കളയിലേക്ക് നടന്നു.. "എന്തിനാടാ രാവിലെ തന്നെ കിടന്ന് അമറുന്നത്..." കാസറോൾ ടേബിളിൽ കൊണ്ടുവന്നു വെച്ചിട്ട് ദേവൂമ്മ അവനോട് ചോദിച്ചു... "ഇന്നെന്താ ബ്രേക്ക്‌ഫാസ്റ്റിന്.." ചോദിച്ചു കൊണ്ട് അവൻ കാസറോൾ തുറന്ന് നോക്കി.. "ദോശയോ..🤤"എന്ന വേഗം വിളമ്പിക്കോ.. അവൻ കൈ രണ്ടും തിരുമ്മിക്കൊണ്ട് കസേരയിൽ ഇരുന്നു...ദേവൂമ്മ അവന് ദോശയും ചമ്മന്തിയും വിളമ്പി.... അവനത് കൊതിയോടെ കഴിച്ചു... "ഇന്നെന്താടാ വീട്ടിൽ പലഹാരം..." അവനടുത്ത് ഇരുന്ന് ചമ്മന്തി വിളമ്പിക്കൊണ്ട് ദേവൂമ്മ ചോദിച്ചു.... "അവിടെ എന്താ ഓണക്കപുട്ടും പഴവും.. അല്ലാതെന്താ അമ്മക്ക് ഉണ്ടാക്കാൻ അറിയുന്നേ...". അവൻ പറഞ്ഞുകൊണ്ട് തീറ്റ തുടർന്നു... "ഡാ.. ഡാ.. നീ രാവിലെ തന്നെ എന്റെ പെങ്ങൾക്കിട്ട് താങ്ങേണ്ട കേട്ടോ.. "കണ്ണട തുടച്ചു മുഖത്തു വെച്ച് പറഞ്ഞുകൊണ്ട് ശങ്കർ അങ്ങോട്ട് വന്നു...

"ഓ നമ്മളൊന്നും പറയുന്നില്ലേ.. പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റ് വാഷ്ബേസിനരികിലേക്ക് നടന്നു.." "ഒന്നുടെ കഴിക്ക് സച്ചു .. ദേവൂമ്മ അവനോട് പറഞ്ഞു.." "മതി ദേവൂമ്മേ വയറ് നിറഞ്ഞു.. അവരുടെ നേര്യത്തിൽ തന്നെ കയ്യും മുഖവും തുടച്ചുകൊണ്ട് അവൻ അടുക്കള വഴി പുറത്തേക്കിറങ്ങി..." "നീയിതെങ്ങോട്ടാ.. ശങ്കർ ആയിരുന്നു അത്.." "പുസ്തകം ഇല്ലതെ ക്ലാസ്സിൽ കയറ്റില്ല mr.ബാഗ് എടുത്തിട്ട് വരാം"...സച്ചു പറഞ്ഞുകൊണ്ട് വേലിക്കരികിലേക്ക് നടന്നു.. "സച്ചു ഇതൂടെ കൊണ്ടുപോയിക്കോ.. ശിവന് കൊടുത്തേക്ക് " മ്മ്.. ഞാൻ വരുമ്പോഴേക്കും മാളുവിനോട് റെഡിയായി നിൽക്കാൻ പറ ദേവൂമ്മേ ഇപ്പൊ തന്നെ ലേറ്റ് ആയി.. അതും പറഞ്ഞു അവൻ നടന്നു.. ദേവൂമ്മ തിരികെ അടുക്കളയിലേക്കും... *** അമ്മേ.. ബ്രേക്ക്ഫാസ്റ്റ്.. ടേബിളിൽ താളം കൊട്ടി കൊണ്ട് മാളു അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു... ദേവൂമ്മ ഒരു പാത്രം അവളുടെ മുന്നിൽ കൊണ്ടുവന്നു വെച്ചു.. ഒരു ഗ്ലാസ്‌ ചായയും... നിനക്കെന്താടി കൊച്ചേ അവിടെ വന്നു എടുത്താൽ.. ഒന്നുല്ലേലും പോത്ത് പോലെ വളർന്നില്ലേ.. ഇപ്പോഴും കുട്ടിയാന്നാ വിചാരം... ഒരു ദോശ പ്ലേറ്റിലേക്ക് വെച്ച് അതിൽ നിന്ന് ഒരു പീസ് മുറിച്ചു ചമ്മന്തിയിൽ മുക്കി അവളുടെ വായിൽ വെച്ചുകൊടുത്തു കൊണ്ട് ദേവൂമ്മ കപട ഗൗരവത്തോടെ പറഞ്ഞു... എനിക്ക് എന്റെ ദേവമ്മ തന്നാലേ വിശപ്പ് മാറൂ അതാ...😁😁

രാവിലെതന്നെ സോപ്പ് ആണല്ലോ എന്താ ഉദ്ദേശം...🤨 തീർത്തും ദുരുദ്ദേശം 😁മാളു ഒരു പ്രേത്യേക ഈണത്തിൽ പറഞ്ഞു... അമ്മേ ഞാൻ ഇറങ്ങുവാണേ.... ശബ്ദം കേട്ടിടത്തേക്ക് രണ്ടുപേരും കൂടി നോക്കി.. സ്റ്റയർ ഇറങ്ങി വരുന്ന ലച്ചു... ഇന്നെന്താ മോളെ നേരത്തെ.... ദേവൂമ്മ ചോദിച്ചു കൊണ്ട് ഒരു ദോശ പീസ് കൂടി മാളുവിന്റെ വായിലേക്ക് വെച്ച് കൊടുത്തു... ടീച്ചേഴ്സിന്റെ ഒരു മീറ്റിംഗ് പറഞ്ഞിട്ടുണ്ടമ്മേ അതാ... എന്ന ഞാൻ പോവാ...ബാഗിലെക്ക് ഫോണും എടുത്ത് വെച്ചുകൊണ്ട് ലച്ചു മുൻവശത്തേക്ക് നടന്നു.... അച്ഛാ എന്നെ ജംഗ്ഷൻ വരെ ഒന്ന് ആക്കിത്തരോ.. ഇല്ലെകിൽ അവിടെ എത്തുമ്പോഴേക്കും വൈകും... വാച്ചിലേക്ക് നോക്കി ലച്ചു പറഞ്ഞു... നിൽക്ക് ഞാൻ കീ എടുത്തിട്ട് വരാം... ശങ്കർ പത്രം മടക്കി അവിടെ നിന്നും എഴുന്നേറ്റു.... അമ്മ.. ദേ അച്ഛൻ ... ചോയ്ക്ക്‌ അമ്മ..മാളു അവരോട് കൊഞ്ചി... അടങ്ങ് പെണ്ണെ പറയാം.. അവളുടെ കയ്യിൽ അടിച്ചു കൊണ്ട് അവർ പറഞ്ഞു... ശങ്കരേട്ടാ ...മാളുവിന് ഒരു അഞ്ഞൂർ രൂപ വേണമെന്ന്..

അതെന്തിനാ ഇപ്പൊ ഒരു 500... കോളേജ് ഫീസൊക്കെ ഞാൻ അടച്ചതാണലോ... പിന്നെന്താ.. ഷർട്ടിന്റെ സ്ലീവ് മടക്കി കൊണ്ട് ശങ്കർ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... എനിക്കറിയില്ല..ദാണ്ടെ ഇവിടെ ഇരിക്കുന്നുണ്ടല്ലോ നേരിട്ടങ്ങ് ചോയ്ച്ചോ..... അതും പറഞ്ഞു പാത്രവും എടുത്തിട്ട് ദേവൂമ്മ അടുക്കളയിലേക്ക് പോയി... എന്തിനാ വാവേ നിനക്ക് പൈസ... അയാൾ അടുത്ത് വന്നു അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു... അത് അച്ചേ കണ്ണന് ബിരിയാണി മേടിച്ചു കൊടുക്കാൻ.. ബിരിയാണി മേടിച്ചു കൊടുക്കാൻ മാത്രം എന്ത് പണിയാടി നീ അവനെ കൊണ്ട് ചെയ്യിച്ചേ 😡... അത് എന്റെ നോട്സ്‌ എല്ലാം എഴുതിച്ചു... അത്രേ ഉളളൂ 😁.അതിനാണ് ആ കുരുപ്പ് ബിരിയാണി വേണമെന്ന് പറഞ്ഞെ... പ്ലീസ് അച്ചേ തായോ 😞 അപ്പൊ ടീച്ചർ നോട്സ്‌ പറയുമ്പോ നീ എവിടെ ആയിരുന്നു...അച്ഛൻ ടെറർ ആയി. 😡 അത്... അത് ഞാൻ ഉറങ്ങിപ്പോയി... 😁 പിതാജി ഇങ്ങള് കളിക്കാണ്ട് പൈസ എടുക്ക് ഇല്ലേൽ ഞാൻ ഇപ്പൊ ചില നഗ്ന സത്യങ്ങൾ വിളിച്ചു പറയും... വേണോ 😡 പൊന്നു വാവേ ചതിക്കല്ലേ...

നീ അഞ്ഞൂർ അല്ലെ ചോദിച്ചേ... ഇന്നാ ആയിരം തന്നെ ഉണ്ട് വെച്ചോ... പോക്കറ്റിൽ നിന്ന് പൈസ എടുത്ത് കൊടുത്ത് കൊണ്ട് അച്ഛൻ വേഗം സ്ഥലം കാലിയാക്കി... അന്ത ഭയം ഇരിക്കട്ടും 🤭 അതും പറഞ്ഞു തുള്ളി ചാടി അവൾ സ്റൈർ കയറി പോയി... വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നു... അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് മുറ്റത്തേക്ക് ഓടി... അവിടെ അവളെ കാത്ത് സച്ചു ഉണ്ടായിരുന്നു... സച്ചു പോവാം... പറഞ്ഞുകൊണ്ട് അവൾ ബൈക്കിൽ കേറാൻ തുടങ്ങിയതും എന്തോ ഓർത്തപോലെ വീണ്ടും ഇറങ്ങി... അയ്യോ മറന്നു ഇപ്പവരാം... പറയലും അവൾ സച്ചുവിന്റെ വീട്ടിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു... മിക്കവാറും ഇവൾ ഇന്ന് വേടിക്കും... അല്ലെങ്കിലേ ആ പ്രാന്തൻ ഇന്ന് കലിയെടുത്ത് നിൽക്കാ ഇനി അതിന്റെ ഇടയിൽ ഇവൾടെ ഒരു ഒണക്ക റൊമാൻസിന്റെ കുറവേ ഉളളൂ.. സിംഹത്തിന്റെ മടയിലോട്ടാണ് മാളു നീ ചെന്ന് ചാടി കൊടുത്തത്... സച്ചു ആത്മഗതിച്ചു കൊണ്ട് അവളുടെ നഖമെങ്കിലും തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു... കാരണം നമ്മുടെ കഥാ നായകൻ കലിയെടുത്ത് നിൽക്കുവാണേ 🤭 *** മാളു അവന്റെ വീടിന്റെ ഉമ്മറത്തോട്ട് കേറി വാതിലിൽ പിടിച്ചു ഉള്ളിലേക്ക് ഒന്ന് എത്തി നോക്കി...

അടുക്കളയിൽ നിന്നും ദാസച്ഛന്റെയും റുക്കുവമ്മയുടെയും സംസാരം കേൾക്കുന്നുണ്ട്.. ഹാളിലൊന്നും ആരുമില്ല ഭാഗ്യം... നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു ഒരു ദീർഘനിശ്വാസമെടുത്ത് അവൾ അകത്തേക്ക് കടന്നു... മെല്ലെ ശബ്‍ദമുണ്ടാക്കാതെ കോണിപ്പടികൾ കയറി... ശിവന്റെ മുറിയുടെ മുന്നിലെത്തി ഉള്ളിലേക്ക് കടക്കാൻ കാലെടുത്തു വെച്ചതും.. ഡീ 😡😡 അതൊരു അലർച്ചയായിരുന്നു.. ആ ഗാംഭീര്യ ശബ്‍ദത്തിൽ അവൾ നിന്ന് വിറച്ചു... (തുടരും )

Share this story