ഹൃദയസഖി: ഭാഗം 15

hridaya sagi shamseena

രചന: SHAMSEENA

 അവൻ വരുന്നതിനനുസരിച്ചവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.. അവസാനം ഒരു ടേബിളിൽ തട്ടി നിന്നു.. അവളുടെ പരൽ മീൻ പോലെ പിടക്കുന്ന കണ്ണുകളിലേക്കവൻ തന്റെ മിഴികളെ കൊരുത്തു.. അവളുടെ ഇടുപ്പിലേക്ക് തന്റെ തണുത്ത കൈ വിരലുകൾ ചേർത്തു.. "മ്മ്ഹ്.. " അവളൊന്നേങ്ങി.. പതിയെ കൈ വിരലുകൾ ഇടുപ്പിൽ നിന്നും പുതിയ സഞ്ചാരപാത തേടി അലയാൻ തുടങ്ങിയതും മാളുവിന്റെ ഫോൺ റിങ് ചെയ്തു.. ഇരുവരും ഞെട്ടി പിടഞ്ഞു മാറി.. "നശിപ്പിച്ചു.. " ശിവ പിറുപിറുക്കുന്നത് മാളു വളരെ വ്യക്തമായി തന്നെ കേട്ടു.. അവളൊന്ന് പുഞ്ചിരിച്ചു ഫോൺ എടുക്കാൻ ചെന്നു.. "സച്ചുവാണല്ലോ.. ഇവനെന്താ ഈ നേരത്ത്.. " നെറ്റിചുളിച്ചു കൊണ്ട് ഫോൺ എടുത്ത് ചെവിയോരം ചേർത്തു.. "ഹെലോ.. " "മാളു ശിവേട്ടനെ കാണാൻ ഇല്ലെടി.. " മാളുവിന്റെ ശബ്‍ദം കേട്ട ഉടനെ വെപ്രാളത്തോടെ സച്ചു പറഞ്ഞു.. "എന്താ.. " "എടി പൊട്ടി,,, നിനക്ക് ചെവി കേൾക്കില്ലേ..ശിവേട്ടനെ മുറിയിൽ ഒന്നും കാണാനില്ലെന്ന്.." "ഓ.. അതാണോ.. ങേ.. " മാളു കണ്ണുതള്ളി ശിവയെ നോക്കി.. "എന്താ.. " ശിവ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.. പറയാമെന്നവളും ആംഗ്യ ഭാഷയിൽ പറഞ്ഞു.. "നീ അവിടെ തന്നെ ശെരിക്ക് നോക്ക്..ബാത്‌റൂമിലേക്ക് പോയിട്ടുണ്ടാവും..

ബഹളം വെച്ച് ദാസച്ഛനെയും രുക്കുവമ്മയെയും ഉണർത്തേണ്ട.." "ഇല്ലന്നെ ഞാൻ വീട് മുഴുവനും തപ്പി.. എന്റെ ബലമായ സംശയം അങ്ങേര് പെണ്ണ് കെട്ടാൻ പറഞ്ഞതിന് വീട് വിട്ടു പോയെന്നാ." വാക്കുകളിൽ പരമാവധി സങ്കടം വരുത്തി കൊണ്ടവൻ പറഞ്ഞു.. "പിച്ചും പേയും പറയാതെ ഒന്നൂടെ അവിടെയെല്ലാം പോയി നോക്ക്.. ഞാൻ വെക്കുവാ.. എനിക്ക് കിടന്നുറങ്ങണം.. " "വെക്കല്ലേ.. വെക്കല്ലേ. ഒരുമിനിറ്റ്.. " "ഇനി എന്താ.. " "അല്ല പ്രാണനാഥനെ കാണുന്നില്ലെന്ന് പറഞ്ഞിട്ടും നിനക്കെന്താടി ഒരു കുലുക്കമില്ലാത്തെ.. ഇനി അങ്ങേര് അവിടെയെങ്ങാനും ഉണ്ടോ..!!" "പ്ഫ.. വൃത്തികേട് പറയാതെ വെച്ചിട്ട് പോടാ.. " സച്ചു എടുത്തടിച്ചപോലെ ചോദിച്ചപ്പോൾ മാളു ഒന്ന് പതറിയെങ്കിലും പിന്നെ ഒരു വിധം പിടിച്ചു നിന്നു.. അവളുടെ ആട്ടലിൽ അവൻ ഫോൺ പെട്ടന്ന് കട്ട്‌ ചെയ്തു ശിവയെ തപ്പി പുറത്തേക്ക് തന്നെ ഇറങ്ങി.. "സച്ചുവെന്താ പറഞ്ഞേ.. " "ചിവേട്ടനെ കാണാൻ ഇല്ലെന്ന്.. അവനറിയില്ലല്ലോ അവന്റെ ചിവേട്ടൻ രാത്രി കണ്ട പെണ്പിള്ളേരുടെ മുറിയുടെ ഓടിളക്കി അകത്തു കയറിരിക്കുവാണെന്ന്.. " മാളു അവനെ തറപ്പിച്ചു നോക്കി.. "കണ്ട പെൺപിള്ളേർ ആണോ നീ എനിക്ക്.. " ശിവക്ക് പെട്ടന്ന് ദേഷ്യം വന്നു.. മുഖം കനത്തു.. അങ്ങനെ.. അല്ല..ശിവേട്ട...ഞാൻ ഒരു.. ഫ്ലോയിൽ അങ്ങനെ.. പറഞ്ഞു പോയതാണ്.. ഭയത്തോടെ വാക്കുകൾ പെറുക്കി പെറുക്കി പറഞ്ഞു.. ശിവ ഒന്നും മിണ്ടാതെ മുഖം വെട്ടിച്ചു മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി...

ഫ്രണ്ട് ഡോറിനടുത്തേക്ക് നടന്നു തുടങ്ങിയതും അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കോണിയുടെ മറവിലേക്ക് നിന്നു.. "സോറി.. അറിയാതെ പറഞ്ഞതാ.. " അവനവളെ നോക്കാതെ ഒരു വശത്തേക്ക് തല ചെരിച്ചു പിടിച്ചു.. ശിവയുടെ കവിളിൽ പിടിച്ചു അവളുടെ നേരെ തിരിച്ചു.. "സോറി.. പറഞ്ഞില്ലേ ഇനിയെന്താ.." അവന്റെ ഇടനെഞ്ചിലേക്ക് തന്റെ വലത്‌ കരം ചേർത്ത് വെച്ചു.. "എനിക്കറിയാം ഇവിടെ മുഴുവനും എന്നൊടുള്ള സ്നേഹമാണെന്ന്.. പിന്നെന്തിനാ ഈ കള്ള പരിഭവം..മ്മ് " കുസൃതിയോടെ പറഞ്ഞു ശിവയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു തന്റെ മുഖത്തേക്ക് അടുപ്പിച്ചു തൂ നെറ്റിയിൽ അവളുടെ നേർത്ത ചുണ്ടുകൾ അവിടെ പതിപ്പിച്ചു.. എന്നിട്ടും അവന്റെ മുഖം വീർത്തു തന്നെയിരുന്നപ്പോൾ ചുണ്ടുകൾ അവിടെ നിന്നും ഇരു കവിളുകളിലേക്കും താടിയിലേക്കും ഇഴഞ്ഞു.. മുഖഭാവത്തിന് മാറ്റമൊന്നുമില്ലെന്ന് കണ്ടതും കുറുമ്പോടെ അവന്റെ കഴുത്തിൽ തെളിഞ്ഞു കാണുന്ന നീലഞെരമ്പിൽ കടിച്ചു നുണഞ്ഞു.. "സ്സ്.." അവനൊന്ന് പിടഞ്ഞു.... പൊടുന്നനെ അവളവന്റെ വാ പൊത്തി പിടിച്ചു.. വീണ്ടുമവൾ അവിടം നുണഞ്ഞു കൊണ്ടിരുന്നു.. അവന്റെ കൈകളവളുടെ ദാവണി തുമ്പ് വകഞ്ഞു മാറ്റി നഗ്നമായ അണിവയറിൽ അമർന്നു..

കുറച്ച് നിമിഷങ്ങൾക്കകം മാളു അവനിൽ നിന്നും അകന്നു.. അപ്പോഴുമവൻ അവൾ തന്ന സുഖമുള്ള നോവിൽ എല്ലാം മറന്നു ഏതോ മായാലോകത്തെന്ന പോലെ നിൽക്കുകയായിരുന്നു.. "അതേയ് നിന്ന് സ്വപ്നം കാണാതെ പോയേ.. " അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.. "ഇവിടെ കിട്ടിയില്ല.. " ചുണ്ടിൽ തൊട്ടുകൊണ്ട് വല്ലാത്തൊരു ഭാവത്തോടെ ശിവ അവളെ നോക്കി.. "ഇപ്പൊ ഇത്രെയും മതി.. പോയേ,,പോയേ " പിറകിൽ നിന്നവനെ തള്ളി വാതിലിനടുത്തേക്ക് ചെന്നു തുറന്ന് കൊടുത്തു സൈഡിലേക്ക് ഒതുങ്ങി നിന്നു.. "പ്ലീസ്,, ഒന്ന് താടി.. ചെറുത് മതി.. " "ശിവേട്ടാ.. " "മാളൂട്ടി.. " കൊഞ്ചി കൊണ്ടവനും വിളിച്ചു.. "ദേ.. സച്ചു.. " വേലിക്കരികിലേക്ക് നോക്കി മാളു പറഞ്ഞപ്പോൾ അവളുടെ കവിളിലൊന്ന് പിച്ചി വലിച്ചു അവൻ പിറകിലേക്ക് ഓടി അതുവഴി വീട്ടിലേക്ക് കയറി... തൽക്കാലം രക്ഷപ്പെട്ടെന്ന ആശ്വാസത്തിൽ മുറിയിൽ കയറി വാതിലടച്ചു പുതച്ചു മൂടി കട്ടിലിൽ കയറി കിടന്നു.. സച്ചുവപ്പോഴും ശിവയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു... ***** "ഇതിപ്പോ ആരാ ഇവിടെ കൊണ്ട് വന്നു വെച്ചത്.. " ഓടിലേക്ക് ചാരിവെച്ച ഏണിയിലേക്ക് നോക്കി വല്യമ്മാവൻ ആരോടെന്നില്ലാതെ പറഞ്ഞു.. "എന്താ അളിയാ മേലോട്ടും നോക്കി നിൽക്കുന്നേ..?" പുറത്ത് നിന്ന് പല്ല് തേച്ചു കൊണ്ടിരുന്ന ദാസൻ വേലിക്കരികിലേക്ക്‌ നടന്നു വന്നു കൊണ്ട് ചോദിച്ചു..

"ഏയ്‌,, ഒന്നൂല്യ ദാസ.. ഈ ഏണി ഇവിടെ എങ്ങനെ വന്നൂ എന്ന് ആലോചിക്കുവായിരുന്നു.." വല്യമ്മാവൻ വീണ്ടും ഏണിയിലേക്ക് നോക്കി.. "അളിയൻ തന്നെ കൊണ്ടുവന്നു വെച്ചിട്ടുണ്ടാവും. " "ഇല്ലന്നേ..ഇന്നലെ കുരുമുളക് പൊട്ടിച്ചു കഴിഞ്ഞു ഞാൻ ആ എണ്ണകരയിൽ തന്നെ വെച്ചതാന്നെ..." "ഇനി വല്ല കള്ളന്മാരും.. " "അങ്ങനെയാണെങ്കിൽ ഞങ്ങൾ അറിയേണ്ടതല്ലേ... " "പിന്നേ,, കള്ളന്മാർ വരുന്നത് നോട്ടീസ് അടിച്ചിറക്കിയിട്ടല്ലേ.. " സച്ചു ബാഗും തൂക്കി അവിടേക്ക് വന്നു.. "ഇത് കള്ളനൊന്നും അല്ല..വേറെ ആരോ ആണ്.." ഉമ്മറത്തിരുന്ന് ഷൂവിന്റെ ലൈസ് കെട്ടുകയായിരുന്ന ശിവയെ ഇടം കണ്ണിട്ടു നോക്കി കൊണ്ടവൻ ഇത്തിരി ഉറക്കെ പറഞ്ഞു.. ശിവയത് കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ ഇരുന്നു..ലൈസ് കെട്ടി കഴിഞ്ഞതും പാന്റ്സിലെ പൊടിയും തട്ടി അവിടുന്നെഴുന്നേറ്റു.. "അമ്മേ.. ഇറങ്ങുവാണേ.. " അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു,,, കാറും എടുത്ത് അവിടെ നിന്നും പോയി.. "നീയിതെവിടേക്കാ ഇത്ര നേരത്തെ.. " "സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് മാമേ.. " സച്ചുവിനോട് ചോദിച്ചു കൊണ്ട് ശങ്കർ അവിടേക്ക് വന്നു.. വല്യമ്മാമ ഏണിയും എടുത്ത് പിന്നാമ്പുറത്തേക്ക് നടന്നു.. ദാസനും ബാക്കി പല്ല് കൂടെ വെളുപ്പിക്കാൻ സ്വന്തം വീട്ടിലേക്ക് പോയി..

"ബെസ്റ്റ്..ഇവിടെ ഉള്ളവൾ എഴുന്നേറ്റിട്ട് പോലുമില്ല.. " "അവളെഴുന്നേറ്റില്ലേ..ഇന്നത്തെ ക്ലാസും പോയി കിട്ടും എന്നാണ് തോന്നുന്നേ.." സച്ചു തിടുക്കത്തിൽ അകത്തേക്ക് നടന്നു.. മാളുവിനെ ഒരുവിധം എഴുന്നേൽപ്പിച്ചു.. മാളു റെഡിയായി വന്നപ്പോഴേക്കും സമയം ഒത്തിരി വൈകിയിരുന്നു.. ബൈക്കിൽ പോവുമ്പോഴും സച്ചുവിന്റെ തോളിൽ തലവച്ചു മാളു സുഖനിദ്രയിൽ തന്നെയാണ്.. കോളേജിൽ എത്തി മാളുവിനെ തട്ടിവിളിച്ചു എഴുന്നേൽപ്പിച്ചു അവളേയും വലിച്ചു ക്ലാസ്സിലേക്ക് ഓടി.. "May i coming miss.. " സച്ചു പുറത്ത് നിന്ന് ചോദിച്ചപ്പോൾ ക്ലാസ്സ്‌ എടുത്തു കൊണ്ടിരുന്ന മിസ്സ്‌ അവരേയും തന്റെ കയ്യിൽ കെട്ടിയ വാച്ചിലേക്കും നോക്കി... "സമയം എത്രയായി..? " "9:50 " തല താഴ്ത്തി കൊണ്ടവൻ പറഞ്ഞൂ.. മാളു ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ നിൽക്കുന്നുണ്ട്.. "എത്ര മണിക്കായിരുന്നു ക്ലാസ്സ്‌.. " മിസ്സ്‌ നടന്നു അവരുടെ അടുത്തേക്ക് വന്നു.. "9:30.. " "ആണല്ലോ..എന്നാൽ ഇനി നിങ്ങൾ ക്ലാസ്സിൽ കയറേണ്ട..ഇപ്പോഴെന്നല്ല ഇന്നത്തെ എന്റെ അവേർസ് മുഴുവനും പുറത്ത് നിന്നാൽ മതി.." അവർ മാളുവിനെ തറപ്പിച്ചൊന്ന് നോക്കി... "ഇതിനായിരുന്നോ ഇത്രയും ബിൽഡ്അപ്പ്‌ അതങ്ങട് നേരത്തെ പറഞ്ഞൂടായിരുന്നോ...വാടാ സച്ചു..

" ദേഷ്യത്തിൽ അവരെ നോക്കി പറഞ്ഞുകൊണ്ട് സച്ചുവിനേയും വലിച്ചു അവിടെ നിന്നും പോയി.. "അഹങ്കാരി.. " അവൾ പോയ വഴിയേ നോക്കി അവർ പിറുപിറുത്തു.. **** "നീയെന്തിനാ മിസ്സിനോട് ദേഷ്യപ്പെട്ടേ.. ഇനി അത് മതി അവർക്ക് നിന്നെ കാണുമ്പോൾ കല്ലിച്ചു കയറാൻ.. " "പിന്നെ എന്ത് വേണമായിരുന്നു..അവരുടെ ഭാവം കണ്ടാൽ ഈ കോളേജ് തന്നെ അവരുടെയാണെന്ന് തോന്നും.." മാളുവിന്റെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു.. സച്ചു പിന്നീടൊന്നും മിണ്ടിയില്ല.. അവളേയും കൂട്ടി ലൈബ്രററിയിലേക്ക് നടന്നു.. "ഓ ഇങ്ങനൊരു പുസ്തകപുഴു..ഞാനില്ല നീ തനിയെ അങ്ങ് പോയേച്ചാൽ മതി.. ഞാൻ ക്യാന്റീനിൽ കാണും.." മാളു പോയതും സച്ചു ലൈബ്രററിയിലേക്ക് കയറി.. ഒന്ന് രണ്ട് കുട്ടികൾ അവിടെ ഇവിടെയായി നിൽക്കുന്നുണ്ട്.. ബഹളങ്ങളൊന്നും ഇല്ലാതെ ശാന്തമായൊരു അന്തരീക്ഷം..

സച്ചു അവിടെ ഉണ്ടായിരുന്ന കസേരയിലേക്കിരുന്നു.. ബാഗിൽ നിന്നും കംപ്ലീറ്റ് ചെയ്യാനുള്ളൊരു നോട്ട് എടുത്ത് എഴുത്ത് തുടങ്ങി..അവന്റെതല്ലാട്ടോ മാളുവിന്റെയാണ് നോട്ട്.. എഴുത്തിൽ തന്നെ ശ്രദ്ധിച്ചിരിക്കുമ്പോഴാണ് തന്നെ ആരോ ശ്രദ്ധിക്കുന്നതായി അവനു തോന്നിയത്.. പെട്ടന്ന് തിരിഞ്ഞു നോക്കി.. ചുറ്റും കണ്ണുകൾ ഓടിച്ചു..ആരേയും കണ്ടില്ല..തോന്നൽ ആയിരിക്കാം എന്ന് കരുതി വീണ്ടും എഴുതുന്നതിലേക്ക് തന്നെ തിരിഞ്ഞു.. എഴുതി കഴിഞ്ഞു പുസ്തകം ബാഗിലേക്ക് തന്നെ വെക്കുമ്പോഴാണ് മുന്നിലെ മിററിൽ കൂടി ഒരു പെൺകുട്ടി തന്റെ പുറകിലുള്ള റോയിലെ ഷെൽഫിനടുത്ത് മറഞ്ഞു നിൽക്കുന്നത് കണ്ടത്.. മുഖം വ്യക്തമായിരുന്നില്ല.. സച്ചു കണ്ടതായി നടിക്കാതെ അവിടെനിന്നും എഴുന്നേറ്റ് പോയി... അവൻ പോയതും മറഞ്ഞു നിന്നിരുന്നവളും തിരികെ ക്ലാസ്സിലേക്ക് തന്നെ പോവാനായി തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അടിമുടി വിറച്ചു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story