ഹൃദയസഖി: ഭാഗം 2

hridaya sagi shamseena

രചന: SHAMSEENA

ഡീ 😡😡 അതൊരു അലർച്ചയായിരുന്നു.. ആ ഗാംഭീര്യ ശബ്‍ദത്തിൽ അവൾ നിന്ന് വിറച്ചു... കാലടികൾ അടുത്തെത്തിയതും അവൾ തല ചെരിച്ചൊന്ന് നോക്കി... "എന്താടി ഇവിടെ കിടന്നൊരു ചുറ്റിക്കളി " തോളിലൂടെ പുതച്ചിരുന്ന തോർത്ത്‌ ഒന്ന് കൂടെ മാറിലേക്ക് വലിച്ചിട്ടു കൊണ്ട് ശിവ ചോദിച്ചു... പക്ഷേ ആ ചോദ്യമൊന്നും അവൾ കേട്ടില്ല.. അവളുടെ നോട്ടമെല്ലാം നനഞ്ഞൊട്ടിയ നിറയെ രോമമുള്ള നെഞ്ചിലേക്കായിരുന്നു.. വിരിഞ്ഞ നെഞ്ചിന് ഭംഗി കൂട്ടാനെന്നോണം കഴുത്തിൽ കിടക്കുന്ന രുദ്രാക്ഷ മാല.. അവളുടെ അടുത്ത് നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ അവൻ അവളെ മറികടന്നു റൂമിലേക്ക് പോകാനൊരുങ്ങി... ഉടനെ തന്നെ അവൾ അവന്റെ ഇടത്തെ കവിളിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് താഴേക്ക് ഓടിയിരുന്നു..

അവൻ അവളുടെ പിറകെ ഓടാൻ നിന്നെങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ച് റെഡിയാവൻ പോയി... *** അവളുടെ ഓട്ടം നിന്നത് സച്ചുവിന്റെ അടുത്താണ്.. അവളെ കണ്ടതും അവൻ അടിമുടിയൊന്ന് നോക്കി...അവളും ഒന്ന് ഇളിച്ചു കൊടുത്തു.. "കയറ് " പറഞ്ഞുകൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. കോളേജ് ലക്ഷ്യം വെച്ച് നീങ്ങി... കോളേജിൽ എത്തിയതും സച്ചു തന്റെ കിളികുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി ഗ്രൗണ്ടിലെ ഗാർഡൻ ഏരിയയിലോട്ട് പോയി... ഈ കോഴിത്തരം പിന്നെ സ്ഥിരം പരുപാടി ആയതുകൊണ്ട് മാളു ക്ലാസ്സിലേക്ക് പോയി..ഫസ്റ്റ് ബെൽ അടിക്കാനുള്ള സമയം ആയപ്പോഴേക്കും സച്ചു അവളുടെ അടുത്തെത്തിയിരുന്നു... അത് കണ്ടപ്പോൾ അവളൊന്ന് ചിരിച്ചു..

"എന്താടി ഇരുന്ന് കിണിക്കുന്നേ 😡" "അല്ല ഇത്ര പെട്ടന്ന് നിന്റെ തീറ്റി കൊടുപ്പൊക്കെ കഴിഞ്ഞോന്ന് ആലോചിച്ചു ചിരിച്ചതാ " "മ്മ്.. ഇന്ന് കളക്ഷൻ കുറവായിരുന്നു 😞" സച്ചു വിത്ത്‌ ശോകം "അച്ചോടാ.. സാരല്ല പോട്ടെ. നമുക്കിന്ന് വിമൻസ് കോളേജിന്റെ മുന്നിൽ നിന്ന് കളക്ഷൻ പിടിക്കാം.." "എന്താ " മാളു പറഞ്ഞപ്പോൾ അവൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു.. "ടൺ ട ടെൺ " കയ്യിലുള്ള അഞ്ഞൂറിന്റെ നോട്ട് അവൾ ഉയർത്തി കാണിച്ചു... "ഇതെവിടുന്നു കിട്ടി " വിശ്വാസം വരാതെ നോട്ടിനെ തിരിച്ചും മറിച്ചും നോക്കികൊണ്ട് സച്ചു ചോദിച്ചു.. "അതൊക്കെ ഒപ്പിച്ചു.. നമുക്കിന്ന് ലഞ്ച് ബ്രേക്കിന് മുങ്ങാം " "ഓക്കേ " സച്ചു പറയലും മാഷ് ക്ലാസ്സിലേക്ക് വന്നതും ഒരുമിച്ചായിരുന്നു... പിന്നെ ഇടയിൽ സംസാരിച്ചും ഉറങ്ങിയുമെല്ലാം ഉച്ചവരെ അവർ സമയം തള്ളി നീക്കി... ഉച്ചയായതും നല്ല അടിപൊളി ബിരിയാണി കിട്ടുന്ന വിമൻസ് കോളേജിന്റെ അടുത്തുള്ള ഹോട്ടലിലേക്ക് പോയി..

ഫുഡടി കഴിഞ്ഞ് അടുത്തുള്ള മാളിലും ഒന്ന് ചുറ്റിയടിച്ചു കോളേജ് വിടേണ്ട ടൈം ആയപ്പോൾ അതിന്റെ മുന്നിലെത്തി.. "ഇന്ന് ഞാൻ പൊളിക്കും... നോക്കിയെടി എന്തോരം തരുണീ മണികളാ വരുന്നേ " സച്ചു ഓരോന്നിന്റെയും കളക്ഷൻ എടുത്ത് കൊണ്ട് പറഞ്ഞു... മാളു വലിയ താല്പര്യം ഇല്ലാതെ ഫോണിലേക്ക് നോക്കിയിരുന്നു... പിന്നീടവിടെ നിന്നും നേരെ വീട്ടിലേക്ക് പോയി... പെണ്പിള്ളേരുടെ കളക്ഷൻ എടുത്ത് എടുത്ത് നമ്മുടെ സച്ചു സമയം പോയതൊന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല... വീട്ടിൽ എത്തിയപ്പോൾ സമയം ആറുമണിയോടടുത്തിരുന്നു...പേടിച്ചു പേടിച്ചാണ് അവർ അങ്ങോട്ട് വന്നത്... കാരണം കോളേജിൽ നിന്നും ബസ് കിട്ടി വീട്ടിൽ എത്തുമ്പോഴേക്കും നേരം വൈകും എന്ന് പറഞ്ഞതുകൊണ്ടാണ് അവർക്ക് പോകാൻ ബൈക്ക് വാങ്ങി കൊടുത്തത് എന്നിട്ടും നേരം വൈകുക എന്ന് പറഞ്ഞാൽ... ഇന്നിവിടെ വല്ലതും നടക്കും...

ബൈക്കിൽ നിന്നിറങ്ങി തന്റെ വീട്ടിലേക്ക് പോകാൻ നിന്ന മാളുവിനെ അവൻ തടഞ്ഞു.. "ഡീ നിൽക്ക്... ഞാനും വരുന്നു.. ആ കാലൻ അകത്തുണ്ട്... ദാണ്ടേ കാർ അവിടെ കിടപ്പുണ്ട്..അതോണ്ട് അവിടേക്ക് പോയാൽ ശെരിയാവത്തില്ല..." "എന്നാ വാ" രണ്ടുപേരും തോളിലൂടെ കയ്യിട്ടുകൊണ്ട് മാളുവിന്റെ വീട്ടിലേക്ക് നടന്നു... രണ്ടുപേരുടെയും വീട് ഒരു മുറ്റത്ത് തന്നെയാണ് ഇവരുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആഗ്രഹം ആണ് മക്കളെല്ലാം ഒരിടത്തു തന്നെ ഒരുമിച്ചു വേണമെന്നുള്ളത്..സച്ചുവിന്റെ അച്ഛന് ബന്ധുക്കളൊന്നും ഇല്ല... കോളേജിൽ വെച്ച് റുക്‌മിണിയമ്മ പ്രേമിച്ചു കെട്ടിയതാണ് അങ്ങേരെ...ഇവരുടെ മൂത്തത് ഒരു ചേട്ടൻ കൂടി ഉണ്ട് മാധവൻ... പിള്ളേരുടെയെല്ലാം വല്യമ്മാവൻ... ആൾ കല്യാണമൊന്നും കഴിക്കാതെ തീർത്ഥാടനം എന്നും പറഞ്ഞു ലോകം മുഴുവൻ കറങ്ങലാണ് പണി ഇടക്കിടക്ക് അനുജനെയും അനിയത്തിയെയും കാണാൻ വരാറുണ്ട്..

വീടിനകത്തേക്ക് കയറിയതും സച്ചുവിന്റെ പിന്നിൽ അടി വീണതും ഒരുമിച്ചായിരുന്നു... എന്താ നടന്നതെന്ന് ആലോചിക്കുന്നതിനു മുന്നേ മാളുവിനും കിട്ടിയിരുന്നു കനത്തിൽ ഒന്ന്.. മൂടും തിരുമ്മി രണ്ടും മുന്നിലേക്ക് നോക്കിയതും വടിയും പിടിച്ച് കൊണ്ട് കട്ട കലിപ്പിൽ നിൽക്കുന്നു നമ്മുടെ ശിവ..ചുറ്റും മറ്റുള്ളവരും ഉണ്ട്... രണ്ടുപേരും അകത്തേക്ക് മെല്ലെ വലിയാൻ നോക്കിയതും ശിവയുടെ ചോദ്യമെത്തിയിരുന്നു... "എവിടെയായിരുന്നു രണ്ടും കൂടെ ഇത്ര നേരം 😡" രണ്ടാളും മുഖത്തോട് മുഖം നോക്കി എന്തൊക്കെയോ ഗോഷ്ടി കാട്ടുന്നുണ്ട്.. അത് കണ്ടപ്പോൾ ലച്ചുവിന് കാര്യം മനസിലായി.. അവൾ ചിരി കടിച്ചു പിടിച്ചു... "അ.. അത്.. ഹോസ്പിറ്റലിൽ പോയതാ " "സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു " രണ്ടാളുടെയും ഒരുമിച്ചുള്ള വ്യത്യസ്ത ഉത്തരം കേട്ട് ശിവയൊന്ന് നെറ്റിച്ചുളിച്ചു... വീണ്ടും അടി തുടങ്ങി രണ്ടാളും നിന്ന് തുള്ളി... "യ്യോ ഇനി അടിക്കല്ലെന്ന് പറ അമ്മാ "

വേദനയുടെ ഇടയിലും അവർ അലറി കൊണ്ടിരുന്നു... "ഇനി പറ എവിടെ പോയി രണ്ടാളും ക്ലാസ്സ്‌ കട്ട്‌ ചെയ്ത് " ശിവ വീണ്ടും ചോദിച്ചു.. "അത് പിന്നെ ഇവന് ചിഞ്ചുവിനെയും മഞ്ജുവിനെയുമൊക്കെ കാണണമെന്ന് പറഞ്ഞപ്പോൾ വെറുതെ ഒന്ന് വിമൻസ് കോളേജിന്റെ മുന്നിൽ പോയി നിന്നു... അത്രേ ചെയ്തുള്ളൂ..." മാളു പരമാവധി നിഷ്കു ആയി പറഞ്ഞു... "എടി.. ദുഷ്ടേ... നീയെന്നെ ഒറ്റിയല്ലേ " സച്ചു അവളെ നോക്കി പല്ല് കടിച്ചു.. പക്ഷേ അവൾ അത് ശ്രദ്ധിക്കാത്ത പോലെ തലയും ചൊറിഞ്ഞു സീലിങ്ങിലേക്ക് നോക്കി... വീണ്ടും ശിവ സച്ചുവിന് നേരെ വടി ഓങ്ങിയതും ശേഖരൻ അത് തടഞ്ഞിരുന്നു.. "മതിയെടാ പിള്ളേരല്ലേ.. ഇപ്പ്രാവശ്യത്തേക്ക് വിട്ടേക്ക്.." "മാമയാണ് ഇവരെ വഷളാക്കുന്നെ.." "ആ ഇനി നീയിപ്പോ എന്റെ നെഞ്ചത്തോട്ട് കയറിക്കോ " "ഞാൻ ഒന്നും പറയുന്നില്ല.. എന്താന്ന് വെച്ചാൽ ആയിക്കോ " ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ശിവ പുറത്തേക്ക് പോയി..

"ഹോ രക്ഷപ്പെട്ടു " രണ്ടാളും നെഞ്ചിൽ കൈ വെച്ച് പറഞ്ഞു.. എന്നിട്ട് അവരവരുടെ മുറിയിലേക്ക് പോയി ഫ്രഷായി... ഇരുവീടുകളിലും പ്രേത്യേകം മുറിയുണ്ട് ഇവർക്ക്... ഫ്രഷായി വന്നിട്ട് ചായ കുടിക്കാൻ ഇരുന്നു.. അപ്പോഴൊക്കെയും സച്ചു മുഖം വീർപ്പിച്ചിരിക്കുന്നുണ്ട്.. മാളുവിന് കാര്യം മനസ്സിലായി.. "എടാ ഞാൻ അന്നേരം രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതാ.. നീയൊന്ന് ക്ഷമി.. പ്ലീസ് ..." "എന്നാ നിന്റെ പഴംപൊരി എനിക്ക് താ " "മൊതലെടുക്കുവാണല്ലേ 😡... ഇന്നാ മുണുങ്ങ് " മാളു പറഞ്ഞുകൊണ്ട് അവന്റെ വായിലേക്ക് പഴംപൊരി കുത്തി കയറ്റി.. അവരുടെ കാട്ടികൂട്ടൽ കണ്ട് അവരെല്ലാം ചിരിച്ചു... **** ഉച്ചക്ക് നല്ലോണം വെയില് കൊണ്ടത് കൊണ്ട് തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ മാളു നേരത്തെ തന്നെ ഉറക്കം പിടിച്ചു.. അപ്പോഴാണ് ശിവ അങ്ങോട്ട് വന്നത്.. "ദേവൂമ്മേ... മാളു എവിടെ " അവളെ അവിടെയൊന്നും കാണാഞ്ഞപ്പോൾ അവൻ തിരക്കി..

"അവളിന്ന് നേരത്തെ കിടന്നു.. വൈകുന്നേരം വരെ തെണ്ടിതിരിഞ്ഞതല്ലേ ക്ഷീണം കാണും " "ഞാൻ ഒന്ന് നോക്കിയിട്ട് വരാം.. അടികൊണ്ടതല്ലേ കിടന്നിട്ടൊരു സമാധാനം ഇല്ല " "മ്മ്.. മുകളിലുണ്ട് " പറഞ്ഞുകൊണ്ട് ദേവൂമ്മ അടുക്കളയിലേക്ക് പോയി.. ശിവ മുകളിലേക്കും... അവളുടെ റൂമിനു മുന്നിൽ എത്തി പതിയെ ശബ്‍ദം ഉണ്ടാക്കാതെ തുറന്നു.. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു ഒരു പൂച്ചക്കുഞ്ഞിനെ പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുന്നവളെ... മെല്ലെ അടുത്ത്പോയി ഇരുന്നു തലയിലൊന്ന് തഴുകി.. കാലിലെ പുതപ്പ് മാറ്റി നോക്കി.. അടികൊണ്ടത് തിണർത്തു കിടക്കുന്നുണ്ട്... മെല്ലെ അതിലൂടെ ഒന്ന് തലോടി പുതപ്പ് നേരെയിട്ടു.. എന്നിട്ടൊന്ന് ഉയർന്നു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു..അവന്റെ ചുണ്ടുകളുടെ തണുപ്പ് നെറ്റിയിൽ പതിഞ്ഞതും സ്വപ്നത്തിലെന്ന പോലെ അവളൊന്ന് ചിണുങ്ങി.. ❣️ശിവേട്ട ❣️ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അത് കേട്ടപ്പോൾ അവൻ ഒന്നുകൂടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് മുറിയുടെ വാതിൽ ചാരി പുറത്തേക്ക് നടന്നു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story