ഹൃദയസഖി: ഭാഗം 23

hridaya sagi shamseena

രചന: SHAMSEENA

കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ സീനിയർ ആയിരുന്നു രാഹുൽ.. സീനിയർ ആണെങ്കിലും അതിന്റെ ജാഡയൊന്നും ഇല്ലാതെ ജൂനിയേഴ്സിനോടെല്ലാം നല്ല ഫ്രണ്ട്ലിയായി പെരുമാറിയിരുന്നു..അധികം കൂട്ടുകാരൊന്നും പുള്ളിക്ക് ഉണ്ടായിരുന്നില്ല..അച്ഛനും അമ്മയും രണ്ട് സഹോദരിമാരുമാണ് രാഹുലിന് ഉണ്ടായിരുന്നത്...അവൻ പഠിച്ചു വലിയ നിലയിൽ എത്തിക്കാണാൻ അച്ഛനും അമ്മയ്ക്കും വലിയ ആഗ്രഹമായിരുന്നു.. അവരുടെ ആഗ്രഹം പോലെ തന്നെ അവൻ പഠിച്ചു തരക്കേടില്ലാത്തൊരു ജോലിയും വാങ്ങിച്ചു..ഞങ്ങൾ ലാസ്റ്റ് ഇയർ എത്തിയപ്പോൾ പൂർവ്വ വിദ്യാർത്ഥികൾക്കായി ഒരു ഗെറ്റ് ടു ഗെദർ നടത്തി.. അതിൽ വെച്ചാണ് രാഹുൽ അശ്വതിയോട് ഇഷ്ടമാണെന്ന് പറയുന്നത്.. അവൾ ആലോചിച്ചു പറയാമെന്ന് പറഞ്ഞു..പിറ്റേന്ന് കോളേജിൽ വന്നപ്പോൾ അവൾ എന്നോട് ഇതേ പറ്റി പറഞ്ഞു.. ഇതിൽ എന്ത് ആലോചിക്കാൻ ഇരിക്കുന്നു കണ്ണും പൂട്ടി യെസ് എന്ന് തന്നെ പറഞ്ഞോ ഞാൻ അവൾക്ക് ആത്മവിശ്വാസം കൊടുത്തു..

അന്ന് വൈകീട്ട് കോളേജ് കഴിഞ്ഞപ്പോൾ അവളേയും കൂട്ടി അടുത്തുള്ളൊരു കഫേയിലേക്ക് പോയി.. രാഹുലിനേയും അവിടേക്ക് വിളിച്ചു വരുത്തി.. ഇരുവരും അവിടെ വെച്ച് തങ്ങളുടെ ഇഷ്ടം കൈമാറി.. ഇടക്ക് കോളേജിൽ വന്നു കണ്ടും ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ പോയിട്ടും ഇരുവരും പ്രണയിച്ചു നടന്നു... ആ ഇടക്കാണ് രാഹുലിന് ഡൽഹിയിലേക്ക് ജോബ് ഓഫർ വന്നത്.. അവൻ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന കമ്പനിയുടെ മെയിൻ ബ്രാഞ്ചിൽ നിന്നും..വീട്ടിൽ രണ്ട് പെങ്ങന്മാരെ കെട്ടിച്ചു വിട്ടതിന്റെ കടവും വീടിന്റെ ലോണും ഉള്ളത് കൊണ്ട് അവൻ ആ ജോബ് ഓഫർ സ്വീകരിക്കുകയും ഒരാഴ്ച്ച കഴിഞ്ഞ് ഡൽഹിക്ക് പോവുകയും ചെയ്തു.. എത്രയൊക്കെ അകലെയാണെങ്കിലും ഫോണിലൂടെ അവന്റെ സ്വരം അശ്വതിയെ തേടിയെത്തുമായിരുന്നു.. പിന്നീട് കോളേജ് ലൈഫും കഴിഞ്ഞു ഞങ്ങളും പിരിഞ്ഞു.. ആദ്യമൊക്കെ ഫോണിലൂടെ ഒരു വിളിയോ അല്ലെങ്കിൽ മെസ്സേജോ എന്തെങ്കിലും ഉണ്ടായിരുന്നു.. പോകെ പോകെ അതും ഇല്ലാതെയായി.. പിന്നീട് അഭിയുടെ വീട്ടിൽ വെച്ചാണ് ഞാൻ അശ്വതിയെ കാണുന്നത്.

. പഴയ അശ്വതിയിൽ നിന്നും ഒരുപാട് മാറിപോയിരുന്നു അവൾ.. രാഹുലിന്റെ വിശേഷങ്ങൾ ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത്.. കുറച്ച് മാസങ്ങളായി അവന്റെ യാതൊരു വിവരവും ഇല്ലെന്ന്.. അവൾക്ക് പറ്റാവുന്ന പോലെ അവന്റെ വീട്ടിലും കൂട്ടുകാരോടുമെല്ലാം അന്യോഷിച്ചു.. അവർക്കും അവനെ പറ്റി യാതൊന്നും അറിയില്ലായിരുന്നു.. അവനെ കാണാൻ ഇല്ലെന്ന് പോലീസിൽ പരാതി കൊടുത്തു.. അവരിൽ നിന്ന് പ്രത്യേകിച്ച് വിവരമൊന്നും കിട്ടിയില്ല... കുറച്ച് ദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്നും അച്ഛൻ വിളിച്ചു എത്രയും പെട്ടന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞു... രാഹുലുമായിട്ട് ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോഴേ അവളുടെ അച്ഛൻ എതിര് നിന്നിരുന്നു.. അവനുമായിട്ടുള്ള വിവാഹം നടത്തി തരാമെന്ന് പറഞ്ഞാണ് അവളെ ഇവിടേക്ക് വിളിപ്പിച്ചത്..ഇവിടെ വന്നപ്പോഴാണ് അയാളുടെ ചതിയെ പറ്റി അവൾ അറിയുന്നത്.. അശ്വതി പറഞ്ഞ വിവരങ്ങൾ അനുസരിച്ചു എന്റെ ഒരു സുഹൃത്ത് വഴി ഡൽഹിയിൽ രാഹുൽ വർക്ക്‌ ചെയ്തിരുന്ന കമ്പനിയിൽ അന്യോഷിച്ചു..

അവിടെ നിന്നും കിട്ടിയ വിവരമനുസരിച്ച് അവൻ ഡൽഹിയിലെ ജയിലിൽ മൂന്ന് മാസത്തോളമായി തടവിലാണെന്ന് അറിഞ്ഞു.. കമ്പനിയിൽ എന്തോ തിരിമറി നടത്തിയതിനാണ് അറസ്റ്റ് ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്.. എന്നാൽ അവനങ്ങനെയൊരു പ്രവർത്തി ചെയ്യില്ലെന്നും ആരോ മനപ്പൂർവം അവനെ ചതിച്ചതാണെന്നും അവന്റെ കൂടെ വർക്ക്‌ ചെയ്യുന്ന കൊളീഗ്സ് പറഞ്ഞു.. പിന്നീട് എന്റെ സുഹൃത്ത് അനൂപ് അവനെ ജയിലിൽ പോയി കാണുകയും എന്താണ് സംഭവിച്ചതെന്ന് അന്യോഷിക്കുകയും ചെയ്തു.. അവനിൽ നിന്നാണ് അറിഞ്ഞത് ഇതിന്റെയെല്ലാം പിന്നിൽ അശ്വതിയുടെ അച്ഛന്റെ കൈകൾ ആണെന്ന്..അനൂപിന്റെ റിലേറ്റിവ് ആയ ഒരു പോലീസ് ഉദ്യോഗസ്ഥൻ വഴി രാഹുൽ അങ്ങനൊരു തിരിമറി കമ്പനിയിൽ നടത്തിയിട്ടില്ല എന്ന് കോടതിയിൽ തെളിയിച്ചു..എന്നിട്ടും ദിവസങ്ങൾ വേണ്ടി വന്നു രാഹുൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ.. അപ്പോഴാണ് അശ്വതിയുടെ അച്ഛൻ ഞങ്ങളുടെ വിവാഹ കാര്യം എടുത്തിട്ടത്.. അശ്വതി എന്നോട് അപേക്ഷിച്ചു ഈ വിവാഹത്തിന് സമ്മതിക്കാൻ..

ആ സമയം അതിന് സമ്മതിക്കുകയല്ലാതെ എനിക്ക് വേറെ നിവൃത്തി ഇല്ലായിരുന്നു...അല്ലെങ്കിൽ അയാൾ വേറെ ഏതെങ്കിലും ഒരു പണച്ചാക്കിന് അവളെ പിടിച്ചു കെട്ടിച്ചു കൊടുക്കും പിന്നീടവൾക്ക് ഒരിക്കലും രാഹുലിനെ വിവാഹം ചെയ്യാൻ കഴിയില്ല.. അങ്ങനെ ഞങ്ങൾ രണ്ടുപേരും നിങ്ങളുടെ മുന്നിൽ അഭിനയിച്ചു.. നിന്നോട് എല്ലാം തുറന്ന് പറയണമെന്ന് കരുതിയതാണ് പക്ഷേ നിന്റെ നാവിൽ നിന്നും അത് വേറെ ആരെങ്കിലും അറിഞ്ഞാൽ അശ്വതിക്ക് ദോഷം ചെയ്യും അതു കൊണ്ടാണ് പറയാതിരുന്നത്.. സച്ചുവിനോട് അവസരം കിട്ടിയപ്പോൾ ഞാൻ എല്ലാം പറഞ്ഞിരുന്നു... പിന്നെ നമ്മുടെ വല്യമാമ്മയോടും.. കല്യാണത്തിന്റെ അന്നാണ് രാഹുലിനെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്..മുഹൂർത്തത്തിന്റെ പത്തു മിനിറ്റ് മുന്നേയാണ് മനസ്സിൽ തങ്ങൾ ആരാധിക്കുന്ന ഈശ്വരന്മാരെ സാക്ഷിയാക്കി രാഹുൽ അശ്വതിയുടെ കഴുത്തിൽ താലി ചാർത്തിയത്.. സത്യം പറഞ്ഞാൽ അപ്പോഴാണ് ശ്വാസം നേരെ വീണത്,, അത് വരെ ദാ ഇവിടിങ്ങനെ പിടക്കുകയായിരുന്നു.. ശിവ മാളുവിന്റെ കൈ എടുത്ത് തന്റെ ഇടനെഞ്ചിലേക്ക് ചേർത്ത് വെച്ചു.. "സോറി ശിവേട്ടാ ഞാൻ കാര്യം അറിയാതെ.. എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ.." അവളുടെ തൊണ്ടയിടറി..

"നീയല്ല മാളു ഞാനല്ലേ സോറി പറയേണ്ടത്.. നിന്നെ വേദനിപ്പിച്ചത് മുഴുവൻ ഞാൻ അല്ലേ.." അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. "അയ്യേ ഇതെന്താ കൊച്ചു പിള്ളേരെ പോലെ കരയുന്നെ.. ഇനി പഴയതൊന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കേണ്ട.. എന്തൊക്കെ ആയാലും അവസാനം എന്റെ ശിവേട്ടനെ എനിക്ക് തന്നെ കിട്ടിയല്ലേ.. അത്രയും മതി ഇത്രയും ദിവസം ഞാൻ അനുഭവിച്ച വേദനകൾ മറക്കാൻ.." മാളു അവന്റെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊടുത്തു ഇരു കണ്ണുകളിലും ചുണ്ടുകൾ ചേർത്തു.. ഇടുപ്പിലൂടെ കയ്യിട്ട് അവൻ അവളെ തന്റെ ദേഹത്തേക്ക് ചേർത്തു.. "സത്യമായിട്ടും എന്നോട് ദേഷ്യമില്ലല്ലോ... " കണ്ണുകളിലേക്ക് നോക്കി കൊണ്ടവൻ ചോദിച്ചു.. "ഇല്ലന്നേ.. " പറഞ്ഞുകൊണ്ട് അവന്റെ കൈക്കുള്ളിൽ നിന്നും ഊരി പോരാൻ നോക്കി.. എന്നാലവൻ അവളെ ശക്തിയിൽ അമർത്തി പിടിച്ചു.. "എന്നാലേ നേരത്തെ ഇവിടെ തന്നത് ദോ ഇവിടെ താ.." ചുണ്ടിൽ തൊട്ട് വാക്കുകളിൽ കുറുമ്പ് നിറച്ചവൻ പറഞ്ഞു.. അവന്റെ ആവശ്യം കേട്ട് മാളുവിന്റെ കണ്ണ് തള്ളി ഇപ്പോൾ പുറത്ത് വരുമെന്ന സ്ഥിതിയായി.. "ഏയ്‌ അതൊന്നും പറ്റത്തില്ല.. വിട്ടേ.. പിടിവിട്ടേ.." കൈ വിടുവിക്കാൻ നോക്കി.. "ഇത് തരാതെ നിന്നെ ഞാൻ വിടുന്ന പ്രശ്നമില്ല.. "

"ശിവേട്ടാ.. കൊഞ്ചാതെ പിടിവിടുന്നുണ്ടോ.. " ചുണ്ടിൽ വിരിഞ്ഞ നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി അവനിൽ നിന്നും മറച്ചു പിടിച്ചു.. "വിടില്ല..എനിക്ക് നീ ആദ്യമായിട്ടൊന്നും അല്ലല്ലോ തരുന്നത് ഇതിന് മുന്പും തന്നിട്ടുണ്ടല്ലോ.. ഇവിടെ,,, ഇവിടെ.. ദാ.. ഇ.." "അയ്യേ,, ഈ മനുഷ്യന് ഒരു നാണവും ഇല്ലേ.." മുഖത്തെ ഒരോ ഭാഗവും തൊട്ട് കാണിച്ചു പറയുന്ന ശിവയെ നോക്കി അവൾ പരിഭവിച്ചു... "വേഗം തന്നാൽ വേഗം പോകാം.. " ശിവ മീശയൊന്ന് പിരിച്ചു വെച്ചു അവളെ നോക്കി.. "മ്മ് തരാം.. എന്നാലേ ശിവേട്ടൻ കണ്ണുകളടക്ക്.." "ഓക്കേ.. " ശിവൻ കണ്ണുകൾ അടച്ചു ..അവളുടെ തണുത്ത നിശ്വാസം മുഖത്തേക്ക് പതിയുന്നതവൻ അറിഞ്ഞു..നിശ്വാസം മുഖത്ത് തട്ടുന്നതിനനുസരിച്ച് തൊണ്ടയിലെ ആദംസ് ആപ്പിൾ ചലിച്ചു കൊണ്ടിരുന്നു.. കട്ടിയുള്ള മീശയുടേയും താടിയുടേയും ഇടയിലായി കാണുന്ന ഇളം കാപ്പി നിറമുള്ള ചുണ്ടുകളിലേക്കവൾ തന്റെ ദന്തങ്ങൾ ആഴത്തിൽ പതിപ്പിച്ചു.. "സ്സ്.. ആഹ്.." അവനെരിവലിച്ചു അവളിലെ പിടിവിട്ടു.. ചെറുതായി ചോരപൊടിഞ്ഞ ചുണ്ടിന്റെ പൊതിഞ്ഞു പിടിച്ചു അവളെ നോക്കി കണ്ണുരുട്ടി..

അവന്റെ ഇരുത്തം കണ്ടവൾ വാ പൊത്തി ചിരിച്ചു.. ഞൊടിയിടയിൽ അവളുടെ കയ്യിൽ പിടിച്ചു വലിച്ചവൻ അവളുമായി ബെഡിലേക്ക് മറിഞ്ഞു.. കുതറി മാറാൻ ശ്രമിച്ച അവളെ മുറുകെ പിടിച്ചു തന്നിലേക്ക് ചേർത്ത് കിടത്തി.. അവളിലെ എതിർപ്പുകളും കുറഞ്ഞു.. ഹൃദയമിടിപ്പിന്റെ താളം കേട്ട് കൊച്ചു കുഞ്ഞിനെ പോലെ അവന്റെ മാറിലേക്ക് പതുങ്ങി.. അവന്റെ വിരലുകൾ അവളുടെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു... മാറിൽ നിന്നും മുഖമുയർത്തി ചോര പൊടിഞ്ഞ ചുണ്ടുകളെ തന്റെ കൈകളാൽ തഴുകി.. തന്റെ ചുണ്ടുകളെ തലോടി പോകുന്ന അവളുടെ കൈകളെ പിടിച്ചു നിർത്തി വെളുത്ത നീണ്ട വിരലുകളിൽ ഓരോന്നിലും തന്റെ സ്നേഹമുദ്രണം പതിപ്പിച്ചു.. അവന്റെ പ്രണയത്തിന്റെ സ്നേഹലാളനകളിൽ എപ്പോഴോ അവളുടെ കണ്ണുകൾ നിദ്രയെ തേടി പോയിരുന്നു.. അവളുറങ്ങിയെന്ന് കണ്ടതും കാലിൽ കിടന്നിരുന്ന പുതപ്പ് ഇരുവരുടേയും മേലേക്ക് വലിച്ചിട്ടു അവളേയും ചേർത്ത് പിടിച്ചു അവനും നിദ്രയെ പുൽകി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story