ഹൃദയസഖി: ഭാഗം 4

hridaya sagi shamseena

രചന: SHAMSEENA

വാതിൽ ആരോ തള്ളിതുറന്ന ശബ്‍ദം കേട്ടാണ് സച്ചുവും മാളുവും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.. മുന്നിൽ കലിയോടെ നിൽക്കുന്ന ശിവയെ കണ്ടതും അവർ കാര്യമറിയാതെ പരസ്പരം നോക്കി ഉമിനീർ വിഴുങ്ങി.. "എ.. എന്താ.." പതർച്ചയോടെ മാളു ചോദിച്ചു... "ബുക്‌സെടുത്തു കൊണ്ട് വേഗം രണ്ടാളും ഉമ്മറത്തേക്ക് വാ " ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് ആൾ ഒറ്റപോക്ക്.. "എടി നാലു മണിയായിട്ടേ ഉള്ളൂ..ഇയാൾക്ക് വട്ടായോ" ഫോണെടുത്തു സമയം നോക്കികൊണ്ട് സച്ചു ചോദിച്ചു.. "അത് പിന്നെ പണ്ടുമുതലേ ഉണ്ടല്ലോ " മാളു പുതപ്പ് മാറ്റി എഴുന്നേറ്റുകൊണ്ട് ബാത്‌റൂമിലേക്ക് പോയി.. സച്ചു വീണ്ടും തലവഴി പുതപ്പിട്ടു കിടന്നു.. ശിവയേ പേടിയുള്ളത് കൊണ്ട് വേഗം തന്നെ ബ്രഷ് ചെയ്ത് മുഖവും കഴുകി മാളു പുറത്തേക്ക് വന്നു..

ബാഗിൽ നിന്ന് ബുക്ക്സ് എല്ലാം തിരയുമ്പോഴാണ് സച്ചുവിന്റെ ഉറക്കെയുള്ള നിലവിളികേട്ടത്..ഒപ്പം പടക്കം പൊട്ടുന്ന പോലൊരു ശബ്‍ദവും.. "അയ്യോ തല്ലല്ലേ... ഞാൻ എഴുന്നേറ്റോളം " മാളു തിരിഞ്ഞു നോക്കിയതും കയ്യിൽ വടിയുമായി കലിയോടെ നിൽക്കുന്നു ശിവ.. വീണ്ടും അവനെ അടിക്കാനായി വടി വീശിയതും ചാടി എണീറ്റുകൊണ്ട് പുറത്തേക്ക് പോകലും കഴിഞ്ഞിരുന്നു സച്ചു 🤭.. മാളു പെട്ടന്ന് തന്നെ ബുക്സ് എല്ലാം എടുത്ത് ഉമ്മറത്തേക്ക് ഓടി.. അവിടെ ഇട്ടിരുന്ന ടേബിളിനടുത്തുള്ള ചെയറിൽ പോയിരുന്നു...ബുക്ക്‌ തുറന്നു വെച്ച് അതിലേക്ക് മിഴികൾ താഴ്ത്തി.. മുന്നിലേക്ക് ഒരു ഗ്ലാസ്‌ കട്ടൻ ചായ നീങ്ങി വന്നപ്പോൾ മുഖമുയർത്തി നോക്കി.. "കുടിച്ചോ.. ഉറക്കം പൊയ്ക്കോളും " ചിരിയോടെ പറഞ്ഞുകൊണ്ട് ശിവേട്ടൻ മുന്നിൽ നിൽക്കുന്നു.. ശെരിക്കും ഈ ചിരിയിലാണ് താൻ വീണുപോയത്..ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയും മീശക്കിടയിലൂടെ കാണുന്ന നിരയൊത്ത പല്ലുകളും..

ആരും ഒന്ന് നോക്കി പോകും.. ടേബിളിനു മുകളിൽ ശിവ ഉറക്കെ തട്ടിയതും മാളു ഞെട്ടി.. വീണ്ടും പുസ്തകത്തിലേക്ക് മിഴികൾ താഴ്ത്തി.. **** അവനും അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു... വായിക്കുമ്പോൾ പിടയുന്ന കണ്ണുകളും ശബ്‍ദം പോലും പുറത്തേക്ക് വരാതെ ചലിക്കുന്ന ചുണ്ടുകളും മുഖക്കുരു വന്നു തുടുത്ത കവിളുകളും താടിയുടെ ഒരു വശത്തായി കാണുന്ന കറുത്ത മറുകും കാണുന്തോറും അവന്റെ ഉള്ളിലെ കാമുകൻ ഉണർന്നു..അതിലൊന്നമർത്തി ചുംബിക്കാൻ അവനു തോന്നി.താടിക്ക് കയ്യും കൊടുത്തു കൊണ്ട് അവളെ തന്നെ നോക്കിയിരുന്നു.. സച്ചുവിന്റെ നിഴലനക്കം കണ്ടതും വേഗം തന്നെ നേരെയിരുന്നു.. അവനും ബുക്ക്‌ തുറന്ന് കൊണ്ട് മാളുവിനടുത്തിരുന്നു.. "എന്നാ എക്സാം ഡേറ്റ് കിട്ടിയിരിക്കുന്നെ" ശിവ മൊബൈൽ ഓൺ ചെയ്ത് കൊണ്ട് ചോദിച്ചു.. "പെട്ട് " സച്ചു ആത്മ ശിവ പറഞ്ഞപ്പോഴാണ് രണ്ടാൾക്കും എക്സാമിന്റെ ഓർമപോലും.. "ചോദിച്ചത് കേട്ടില്ലേ എന്നാണെന്ന്😡 "

"അ..അറിയില്ല " രണ്ടാളും ഒരുപോലെ പറഞ്ഞു.. "അറിയില്ല അല്ലെ " ശിവ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു ടേബിളിനടിയിൽ നിന്ന് ചൂരൽ എടുത്തു.. അത് കണ്ടതും രണ്ടാളും ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു.. "മ.. മാറ്റന്നയാണെന്ന് തോന്നുന്നു " വടി കൊണ്ട് വീശാനൊരുങ്ങിയതും മാളു ചാടി കേറി പറഞ്ഞു... വടിയിലേക്കും തന്നെയും മാറി മാറി നോക്കികൊണ്ട് വിതുമ്പുന്ന മാളുവിനെ കണ്ടതും ശിവ വടി താഴെയിട്ടു.. കസേരയിൽ വന്നിരുന്നു.. "ഒരു മണിക്കൂർ സമയം തരും അതിനുള്ളിൽ വേഗം രണ്ട് ചാപ്റ്റർ കവർ ചെയ്‌തോ.. ഞാൻ ചോദ്യം ചോദിക്കുമ്പോൾ മണി മണി പോലെ ഉത്തരം പറഞ്ഞിരിക്കണം.. മ്മ് വേഗം ആയിക്കോട്ടെ.." ശിവ കസേരയിലേക്ക് ആഞ്ഞിരുന്നു.. സച്ചു ആത്മാർത്ഥയോടെ വായിച്ചു തുടങ്ങി.. മാളുവാണേൽ ഒന്നും മനസ്സിലാവാതെ തലയും ചൊറിഞ്ഞു കൊണ്ടിരുന്നു.. അവളുടെ കാട്ടികൂട്ടൽ കണ്ട് ശിവ ചിരി കടിച്ചു പിടിച്ചു.. "Time is over " കയ്യിലുണ്ടായിരുന്ന ബുക്ക്‌ താഴെ വെച്ച് ശിവ പറഞ്ഞു..

സച്ചുവാണേൽ ചോദിച്ചോ എന്ന മട്ടിൽ ആണ്.. അവന്റെ ഇരുപ്പ് കണ്ട് മാളുവിന്റെ കണ്ണു തള്ളി.. കാര്യം വേറൊന്നുമല്ല.. സച്ചു ആള് തല്ലിപൊളിയാണേലും പഠിത്തതിന്റെ കാര്യത്തിൽ അവൻ പുലിയാണ് അത്പോലെ തന്നെയാണ് ശിവയും ലച്ചുവേച്ചിയും.. കൂട്ടത്തിൽ മണ്ടി താൻ ആണ്.. അവൾ ഓർത്തു. എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടുമെന്ന് ആലോചിച്ചതും ഗേറ്റ് തള്ളി തുറന്ന് ആരോ വരുന്നത് കണ്ടു.. അടുത്തെത്തിയതും കണ്ടു വല്യമ്മാവൻ.. ഇത് തന്നെ പറ്റിയ അവസരം... "വല്ല്യമ്മാവാ.." ഉറക്കെ വിളിച്ചുകൊണ്ടവൾ മുറ്റത്തേക്ക് ഓടി...അയാളുടെ മേലേക്ക് കേറി.. ശിവ വിളിക്കുന്നത് കേട്ടാണ് മാളുവും ലച്ചുവും അയാളെ വല്യമ്മാവാ എന്ന് വിളിക്കുന്നത്..അയാളോട്ട് അത് തിരുത്താനും പോയില്ല.. "മാളൂട്ടിയെ " അയാൾ അവളെ എടുത്തൊന്ന് വട്ടം കറക്കി... "ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.. എന്തായാലും നല്ല ടൈമിംഗ് ആണ് 🤭

" അവൾ പറഞ്ഞിട്ട് വാ പൊത്തി ചിരിച്ചപ്പോഴാണ് അയാൾ അകത്തേക്ക് നോക്കിയത്... കയ്യിൽ ബുക്കുമായി നിൽക്കുന്ന സച്ചുവും ശിവയും.. "കള്ളി.. അവിടെ നിന്ന് രക്ഷപെട്ടതാണല്ലേ..മഞ്ഞ് നിന്ന് കൊള്ളാതെ അകത്തേക്ക് പോകാം " കയ്യിലുള്ള ബാഗ് അവളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു.. മാളു അത്‌വാങ്ങി വല്ല്യമ്മാവന്റെ കയ്യിൽ തൂങ്ങി അകത്തേക്ക് നടന്നു... മാളു സച്ചുവിനെ നോക്കി എങ്ങനെയുണ്ടെന്ന് കാണിച്ചു.. "നീ പോടീ" സച്ചു പല്ല് കടിച്ചു.. "സച്ചു " അമ്മാവന്റെ ശാസന നിറഞ്ഞ സ്വരം അവനെ തേടിയെത്തി.. ശിവയും സച്ചുവും അയാളുടെ ഇരുവശവും പോയിരുന്നു... "ഇത്രയും നാൾ എവിടെ ആയിരുന്നു " സച്ചു സംശയ രൂപേണ ചോദിച്ചു... "അങ്ങ് ഗോവയിൽ " ഒറ്റ കണ്ണിറുക്കി ചിരിച്ചുകൊണ്ടയാൾ പറഞ്ഞു... "കള്ള തിരുമാലി " സച്ചു കളിയായി പറഞ്ഞു.. ശിവ ഒന്നും മിണ്ടിയില്ല എല്ലാം കേട്ടിരുന്നതേ ഉളളൂ.. "എന്താ ശിവാ നീയൊന്നും മിണ്ടാത്തെ " "ഒന്നുമില്ല വല്യമ്മാവ.. "

"ഞാൻ എല്ലാരേയും വിളിച്ചിട്ട് വരാം " മാളു തുള്ളിചാടി അകത്തേക്ക് പോയി... "നീ അവളോട് പറഞ്ഞോ ഇഷ്ടമാണെന്നുള്ളത് " ശിവയുടെ കാതോരം അയാൾ ചോദിച്ചു.. "ഇല്ല.. അവസരം വരട്ടെ " അവനും സ്വകാര്യമായി പറഞ്ഞു കൊണ്ട് ചിരിച്ചു.. സച്ചു അവർ പറയുന്നതെന്താണെന്ന് കേൾക്കാൻ ചെവി വട്ടം പിടിച്ചു.. പക്ഷേ ഒന്നും കേൾക്കാൻ പറ്റിയില്ല. അവനും മെല്ലെ മാളു പോയതിന്റെ പിന്നാലെ അകത്തേക്ക് പോയി.. **** അമ്മാവൻ വന്നതും ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു വീട്ടിൽ... എല്ലാവരും തറവാട് വീടുകൂടിയായ ശങ്കറിന്റെ വീട്ടിൽ ഒത്തുകൂടി..കുറേ ദിവസത്തിനു ശേഷമാണ് അയാൾ തന്റെ സഹോദരങ്ങളോടും മക്കളോടുമൊപ്പം ഇങ്ങനെ ഒത്തു കൂടുന്നത്.. അന്നേ ദിവസം ആരും എങ്ങോട്ടും പോയില്ല.. വീട്ടിൽ തന്നെ ഒത്തുകൂടി.. ശിവേട്ടനാണ് വല്ല്യമ്മാവന്റെ പെറ്റ്.. രണ്ടുപേരും സുഹൃത്തുക്കളെ പോലെയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാത്തതായി ഒന്നുമില്ല.. രാത്രി എല്ലാവരും മുറ്റത്തെ മാവിൻ ചുവട്ടിൽ ഇരുന്നു..സംസാരിച്ചും പരസ്പരം കളിയാക്കി കൊണ്ടും ആ രാത്രിയെ അവർ മനോഹരമാക്കി.. പുരുഷന്മാരെല്ലാം ചെറുതായി വീശാനുള്ള പരിപാടിയിലാണ്.. ശിവയും സച്ചുവും ഒഴിച്ച്.. അതിൽ നമ്മുടെ സച്ചുവിന് ചെറുതായി നീരസം ഉണ്ട്.. "നമ്മുടെ ലച്ചുവിനിപ്പോൾ ഇരുപത്തിമൂന്ന് വയസ്സല്ലേ " അമ്മാവൻ ചോദിച്ചു.. "അതെ എന്താ ഏട്ടാ " ശങ്കർ ചോദിച്ചു.. "കുട്ടിക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്.." "ഏട്ടാ കല്യാണമൊക്കെ എന്ന് പറയുമ്പോ മോൾടെ ഇഷ്ടം കൂടെ നോക്കണ്ടേ " ദേവകി ഒന്ന് മടിച്ചു.. "അതിനിപ്പോ എന്താ അവളുടെ ഇഷ്ടം നോക്കിയിട്ട് മതി.. എന്റെ സുഹൃത്തിന്റെ മകനാണ്.. ആളും ഇവളെ പോലെ അധ്യാപകനാണ്.. രണ്ടാളും ഒരേ ഫീൽഡ് ആവുമ്പോ ഒന്നൂടെ പരസ്പരം മനസ്സിലാക്കുമല്ലോ " "കേട്ടിടത്തോളം തരക്കേടില്ലെന്ന് തോന്നുന്നു.. അല്ലെ അളിയാ " ദാസിനെ നോക്കി ശങ്കർ ചോദിച്ചു... "നല്ലതാണേൽ നോക്കാം അളിയാ..." ആയാളും ശെരിവെച്ചു... ലക്ഷ്മി നാണത്തോടെ തല താഴ്ത്തി.. ***

രണ്ടാഴ്ച കടന്നുപോയി.. അതിനിടയിൽ എക്സാമും... ഇന്നാണ് ലച്ചുവേച്ചിയെ പെണ്ണ് കാണാൻ വരുന്നേ... ഇവിടെ അടുത്ത് തന്നെയാണ്..രാവിലെ പത്ത് മണിയോടെ അവരെത്തുമെന്ന് പറഞ്ഞിരുന്നു... സെറ്റ് സാരിയൊക്കെ ഉടുപ്പിച്ചു സുന്ദരിയാക്കി നിർത്തി ലച്ചുവേച്ചിയെ..ആൺ പടകളെല്ലാം മുന്നിൽ തന്നെയുണ്ട് ചെറുക്കനെയും കൂട്ടരെയും സ്വീകരിക്കാൻ... ആൾടെ പേര് അഭിഷേക്..അധ്യാപകനാണ് .. വീട്ടിൽ അച്ഛനും അമ്മയും ഒരനിയനും അക്ഷയ്.. രണ്ട് വീട്ടുകാർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു.. ചെറുക്കാനോടും പെണ്ണിനോടും പരസ്പരം ഇഷ്ട്ടമായോ എന്ന് ചോദിച്ചു... അഭിയേട്ടൻ ഒരു മടിയും ഇല്ലാതെ തുറന്നു പറഞ്ഞു ഇഷ്ടമായെന്ന്. ലച്ചുചേച്ചി നാണത്തിന്റെ ചെറിയൊരു മെൻപൊടിയോടെയും.. അത് കണ്ടപ്പോൾ ശിവേട്ടൻ വന്നവളെ ചേർത്ത് പിടിച്ചു.. ഒരു വല്യേട്ടന്റെ ഭാവത്തോടെ.. ജാതകങ്ങൾ തമ്മിൽ കൈ മാറി..അടുത്തുള്ള ശുഭ മുഹൂർത്തത്തിൽ ഗംഭീരമായി തന്നെ വിവാഹം നടത്താൻ തീരുമാനിച്ചു.. എല്ലാവരും പിരിഞ്ഞു... *** കല്യാണം ഇങ്ങടുത്തു.. രണ്ട് കൂട്ടരും പോയി ഡ്രെസ്സും ഓർണമന്റ്സും എല്ലാം എടുത്തു...

ഓഡിറ്റോറിയത്തിൽ വെച്ചാണ് താലിക്കെട്ട്.. വൈകീട്ട് അഭിയേട്ടന്റെ വീട്ടിൽ ചെറിയൊരു റിസെപ്ഷനും... എല്ലാത്തിനും ശിവേട്ടനും അച്ഛന്മാരുമെല്ലാം മുന്നിൽ തന്നെയുണ്ട്.... കല്യാണത്തോടടുപ്പിച്ചു വീട് മോടി പിടിപ്പിക്കുന്നത് കൊണ്ട് എല്ലാവരും ശിവേട്ടന്റെ വീട്ടിലേക്ക് താമസം മാറി... എവിടെ നോക്കിയാലും കല്യാണത്തിന്റെ ബഹളം.. വീട്ടിൽ ആദ്യമായി നടക്കുന്ന ചടങ്ങല്ലേ... എല്ലാവരുടെ ഉള്ളിലും അതിന്റെ സന്തോഷം ഉണ്ട്... ഇതിനിടയിലെല്ലാം ഞാൻ മൗനമായി ശിവേട്ടനെ പ്രണയിച്ചു... വീട്ടിൽ പെയിന്റ് പണി നടക്കുവാണ്... ശിവേട്ടന്റെ കൂട്ടുകാരാണ് ചെയ്യുന്നത്.. ബാങ്കിൽ നിന്നും വൈകീട്ട് ജോലി കഴിഞ്ഞ് വന്നാലും അവധി ദിവസങ്ങളിലും ശിവേട്ടനും അവരോടൊപ്പം കൂടും... ക്ഷീണിച് ഉമ്മറത്തു വന്നിരിക്കുമ്പോൾ "മാളൂട്ടിയേ " എന്നൊരു വിളിയാ... അത് കേട്ടാലുടനെ കപ്പിൽ തണുത്ത വെള്ളവുമായി ഉമ്മറത്തേക്ക് പായും.. ആൾ കുടിച്ചു കഴിയുവോളം നോക്കി നിൽക്കും. കപ്പ് കയ്യിൽ വെച്ച് തരുമ്പോൾ ആൾക്കൊരു കുസൃതി ചിരിയുണ്ട്.. കാണാൻ തന്നെ എന്ത് ചേലാണെന്നോ...

അതിന്റെ അർത്ഥമെന്താണെന്ന് ഗ്രഹിക്കാൻ മാത്രം തന്നെകൊണ്ടിതുവരെ കഴിഞ്ഞിട്ടില്ല 💜 ഒളിഞ്ഞും തെളിഞ്ഞും ശിവേട്ടനെ നോക്കുമ്പോൾ വിചാരിക്കും ആളൊന്ന് തിരിഞ്ഞു നോക്കിയെങ്കില്ലെന്ന്... ചിലപ്പോൾ അപ്രതീക്ഷിതമായി നോക്കും... അപ്പോൾ ഉള്ളിൽ തണുപ്പ് വീഴുന്ന അനുഭൂതിയാണ്.. തന്റെ കോപ്രായങ്ങൾ കാണുമ്പോൾ സച്ചു കളിയാക്കി ചിരിക്കാറുണ്ട്.. അത് അതെ പോലെ തന്നെ പുച്ഛിച്ചു കളയും... ***** നാളെയാണ് ചേച്ചിയുടെ കല്യാണം... വിവാഹ തലേന്നായതു കൊണ്ട് തന്നെ ആളും ബഹളവുമാണ് വീട് നിറയെ.. ശിവേട്ടനെ ഇന്നൊന്ന് ശെരിക്ക് കാണാൻ പോലും കിട്ടിയിട്ടില്ല... അതിന്റെ ഒരു വിഷമത്തോടെ ഇരിക്കുമ്പോഴാണ് ബ്യൂട്ടീഷ്യൻ ചേച്ചി മെഹന്തി ഇടാൻ വിളിച്ചത്.. ഒന്നും നോക്കിയില്ല കൈ നിറച്ചും ഇട്ടു.. ഇട്ട് കഴിഞ്ഞപ്പോളാണ് ഫുഡ്‌ എങ്ങനെ കഴിക്കുമെന്ന കാര്യം ആലോചിച്ചത്... അമ്മമാരെല്ലാം ഓരോ പണികളിൽ ആണ്..

ആരോട് വാരി തരാൻ പറയും... സച്ചുവാണേൽ നാളത്തെ കാര്യങ്ങളൊക്കെ റെഡിയാക്കാൻ വേണ്ടി ഓഡിറ്റോറിയത്തിൽ പോയിരിക്കുവാണ്... ആളുകളെല്ലാം ഏറെക്കുറെ പോയിട്ടുണ്ട്.. വിശന്നിട്ടാണെൽ കുടല് കരിയുന്നുണ്ട്.. അടുക്കള വശത്തുള്ള ഒരു തിണ്ണയിൽ പോയിരുന്നു.. കയ്യിലെ മെഹന്തിയും ഉണങ്ങുന്നത് നോക്കി കൊണ്ട്.. മുന്നിലേക്ക് ഒരുരുള ചോറ് ആരോ നീട്ടിയപ്പോൾ തലയുയർത്തി നോക്കി ചോറും നീട്ടി ചിരിയോടെ ഇരിക്കുന്നുണ്ട് ശിവേട്ടൻ ...വിശ്വാസം വരാതെ കണ്ണുമിഴിച്ചു നോക്കി... "അന്ധം വിട്ടിരിക്കാതെ വേഗം കഴിക്ക് പെണ്ണേ.. പിടിപ്പത് പണിയുണ്ടവിടെ.." ശാസനയോടെ അതിലേറെ വാത്സല്യത്തോടെ പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല... വേഗം വാ തുറന്നു... ആൾ ശ്രദ്ധയോടെ ഓരോ ഉരുളയും തരുന്നുണ്ട്... ആകെ വിയർപ്പിൽ കുളിച്ചാണ് ഇരുപ്പ്... ഷർട്ടെല്ലാം നനഞ്ഞിട്ടുണ്ട്.. മുഖത്തു ഉറക്ക ക്ഷീണം നല്ലോണം ഉണ്ട്..

കണ്ടപ്പോൾ ആകെ സങ്കടമായി... ചോറ് മുഴുവനും തന്ന് ശിവേട്ടൻ എഴുന്നേറ്റു.. പെട്ടന്നാ കൈകളിൽ പിടിച്ചു.. കയ്യിൽ മെഹന്തിയുള്ള കാര്യമെല്ലാം മറന്നിരുന്നു... "ശി.. ശിവേട്ടൻ കഴിച്ചോ " ആൾടെ മുഖത്തേക്ക് ഉറ്റുനോക്കി ചോദിച്ചു... ശിവേട്ടൻ ചിരിച്ചുകൊണ്ടൊന്ന് കണ്ണു ചിമ്മി കാണിച്ചു... എന്നിട്ട് തന്നെ എഴുന്നേൽപ്പിച്ചു വായും മുഖവും കഴുകിച്ചു തന്നു.. പെട്ടന്ന് തന്നെ പോയി... ശിവേട്ടൻ പോവുന്നത് നോക്കി നിന്നു.. പിന്നീട് കൈകളിലേക്കും... ഒരു കയ്യിലെ പകുതിയും മാഞ്ഞിട്ടുണ്ട്...അത് കണ്ടപ്പോൾ ചെറുതായി നാണം വന്നു.. ചിരിച്ചുകൊണ്ടകത്തേക്ക് പോയി.. ചേച്ചിയുടെ റൂമിൽ ചെന്ന് നോക്കുമ്പോൾ അവൾ കിടന്നിട്ടുണ്ട്.. മാളുവും ഒരു പുതപ്പെടുത്ത് കൊണ്ട് വന്നു പുതച്ചു അവളെയും കെട്ടിപിടിച്ചു കൊണ്ട് കിടന്നു... ഇനി നാളെ മുതൽ എപ്പോഴേലും വരുന്ന ഒരഥിതി മാത്രമായിരിക്കും ലച്ചുവേച്ചി... അവൾ ഓർത്തു.. മാളു കെട്ടിപിടിച്ചതും ലച്ചു അവളുടെ നേരെ തിരിഞ്ഞു തിരിച്ചും കെട്ടിപിടിച്ചു... ഒരു ചിരിയോടെ ഇരുവരും ഉറക്കത്തിലേക്ക് വീണു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story