ഹൃദയം: ഭാഗം 11

hridayam mulla

രചന: മുല്ല

"ഗൗതം......"


വന്നിട്ട് ഒത്തിരി നേരം ആയി.... ഇത് വരെ ഗൗതം ഒന്നും പറഞ്ഞിട്ടില്ല...

ചെറിയൊരു പാലത്തിന്റെ മുകളിൽ ആണ് നിൽപ്പ്.... സൈക്കിളും ടു വീലറും മാത്രം കടന്നു പോകുന്നൊരു പാലം..... അത്രയും വീതിയെ ഉളളൂ... അപ്പുറത്തായി താമരയും ആമ്പലും നിറഞ്ഞു നിൽക്കുന്നൊരു പാടവും.....

മ്.....


ഒന്ന് മൂളി അവൻ...

"എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ ഒന്നും പറയാത്തത്.... ഗൗതം എന്തിനാ അന്ന് എന്നോട് ഇവിടെ ഒരു പെണ്ണ് കാത്തിരിപ്പുണ്ട് എന്ന് പറഞ്ഞത്.... പിന്നെ ഇന്നലെ പറഞ്ഞില്ലേ.... യദു.. അവന് എന്തിനാ എന്നോട് വാശി... അതിനും മാത്രം ഞാൻ അവനോടൊന്നും ചെയ്തിട്ടില്ലല്ലോ...."

ഗൗതം അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു....

"നീ ഒന്നും ചെയ്തിട്ടില്ല ദീപിക... അവന്റെ വാശി എന്നോടായിരുന്നു..."


"എന്തിന്....."

അവളുടെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു...


"അറിയില്ല.... നിനക്കറിയോ എന്നറിയില്ല...  അവന്റെ തറവാടും ഇവിടെ അടുത്ത് തന്നെയാണ്... നമ്മുടെ തറവാടിന്റെ അത്ര സമ്പത്തൊന്നും ഇല്ല അവർക്ക്... പക്ഷെ തറവാട്ട് മഹിമ ഉണ്ട് ട്ടോ.... രണ്ട് തറവാടും പണ്ട് ഒരുപാട് പേരു കേട്ട തറവാടുകൾ ആയിരുന്നു.... 
ചെറുപ്പം മുതലേ ഞാനും യദുവും ക്ലാസ്സ്‌മേറ്റ്സ് ആണ്... അതിലുപരി ഫ്രണ്ട്സും....  എങ്കിലും അവന് എന്നോട് ഒരുതരം വാശി ആയിരുന്നു.... എല്ലാത്തിലും എന്നേക്കാൾ മുൻപിൽ എത്തണം എന്ന ഒരു തരം കോംപ്ലക്സ്.... എനിക്ക് അതൊക്കെ ഒരു തമാശ ആയിട്ടേ തോന്നിയിട്ടുള്ളൂ....  എനിക്ക് ഇഷ്ട്ടപ്പെടുന്നു എന്നുള്ളതെല്ലാം അവന് വേണമായിരുന്നു... ഞാൻ പലപ്പോഴും അവന് വിട്ട് കൊടുത്തിട്ടേ ഉള്ളൂ.... അത്രത്തോളം ഞാൻ അവന് വില കല്പിച്ചിരുന്നു.... അങ്ങനെ വിട്ട് കൊടുത്തിട്ടുണ്ട് എന്റെ പല ഇഷ്ടങ്ങളും ഞാൻ...."


"ഗൗതം....."

പകപ്പോടെ വിളിക്കുമ്പോൾ ഇനി താനും ഗൗതമിന്റെ ഇഷ്ടം ആയിരുന്നോ എന്നായിരുന്നു അവൾക്കുള്ളിൽ.....


"സ്വാർത്ഥനായിരുന്നു അവൻ.... ഞാൻ എവിടെയും തോറ്റു കാണണം എന്ന അവന്റെ വാശി.... അതെന്തിനാണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല... അങ്ങനെ ഒരു ദിവസം ബീച്ചിൽ ഒന്ന് കറങ്ങാൻ പോയതാണ് ഞങ്ങൾ... ഫ്രണ്ട്സ് എല്ലാവരും ഉണ്ടായിരുന്നു.... അപ്പോഴാണ് അത്രയും ആൾക്കൂട്ടത്തിന്റെ ഇടയിലും ഒറ്റയ്ക്കിരിക്കുന്ന ഒരു പെൺകുട്ടിയിൽ എന്റെ കണ്ണുകൾ ഉടക്കിയത്... നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കടലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അവൾ.... ചുറ്റും നടക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ.... ആദ്യം എനിക്ക് തോന്നിയത് കൗതുകമായിരുന്നു.... അവൾ ആരാണെന്ന് അറിയാൻ ഉള്ള ഒരു കൊതി.... പക്ഷെ എന്റെ മുഖത്തെ ആ കൗതുകം അവൻ കണ്ടുപിടിച്ചു... "എന്താണ് മോനെ അവിടേക്ക് ഒരു നോട്ടം.... ആ കൊച്ചിന്റെ ചോരയൂറ്റി എടുക്കുവോ നീ..." എന്ന് ചിരിയോടെ അവൻ ചോദിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവന്റെ അടുത്ത ലക്ഷ്യം ആ പെണ്ണാണെന്ന്.... പിന്നീട് ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ടില്ല... പക്ഷെ കണ്ടു... കുറച്ചു നാളുകൾക്കു ശേഷം .... യദുവിന്റെ ഒപ്പം.. അവന്റെ ലവർ ആണെന്ന് അവൻ പരിചയപ്പെടുത്തിയപ്പോ.... അത്‌ പ്രതീക്ഷിച്ചത് ആയിരുന്നത് കൊണ്ട് അന്ന്  കുഴപ്പൊന്നും തോന്നിയില്ല.. കാരണം എനിക്ക് അവളോട് തോന്നിയത് പ്രണയമായിരുന്നോ എന്നൊന്നും അറിയില്ലായിരുന്നു... എങ്കിലും നെഞ്ചിൽ എവിടെയോ ഒരു ശൂന്യത അനുഭവപ്പെടുന്നത് ഞാൻ അറിഞ്ഞു..... അവന്റെ മുഖത്തെ വിജയച്ചിരി കൂടി കണ്ടതോടെ നിങ്ങളെ നോക്കി പുഞ്ചിരിക്കാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളൂ....


അവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ പറ്റാതെ ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു.....


" പിന്നീട് പലയിടത്തും വെച്ച് കണ്ടിട്ടുണ്ട് നിങ്ങളെ.... എന്നെ കാണിക്കാൻ വേണ്ടിയാണ് അവൻ നിന്നെ ചേർത്ത് പിടിച്ചു എന്റെ മുന്നിലൂടെ നടക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്..... അതിനിടയിൽ നിന്നെ പറ്റി അവൻ തന്നെ പറഞ്ഞു പലവട്ടം ഓരോന്നൊക്കെ അറിഞ്ഞു....
നീയൊരു അനാഥയാണ് എന്നും ഡിഗ്രി ചെയ്യുന്നു എന്നും ... പിന്നെ ഒരിക്കൽ പറഞ്ഞു നിനക്ക് ജോലി കിട്ടി എന്ന്... ഒരിക്കൽ അവൻ വന്നു പറഞ്ഞു നിങ്ങള് തമ്മിൽ ഫിസിക്കൽ റിലേഷൻ നടന്നു എന്ന്......."

ദീപു ഞെട്ടി...... കണ്ണുകൾ നിറഞ്ഞു....


"Noooo .... ഞങ്ങള് തമ്മില് അങ്ങനൊന്നും നടന്നിട്ടില്ല....."


അലറുകയായിരുന്നു അവൾ....


"ഇല്ല ഗൗതം... അവനെന്നെ ചുംബിക്കാൻ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും..... But.. I can't....
എന്തുകൊണ്ടോ ഞാൻ സമ്മതിച്ചിട്ടില്ല..... തെറ്റാണെന്ന് ഉള്ളിലൊരു തോന്നൽ ഉണ്ടായിരുന്നു.... അതുകൊണ്ടായിരിക്കും അവൻ സാക്ഷിയോട് അടുത്തത്..... അല്ല... അതിന് അവൻ എന്നെ സ്നേഹിച്ചിരുന്നില്ലല്ലോ അല്ലേ.... ഗൗതമിനോടുള്ള വാശി ആയിരുന്നില്ലേ അവന് എന്നോടുള്ള സ്നേഹം....  ഗൗതമിന് പക്ഷെ എന്നോട് ഉണ്ടായിരുന്നത് പ്രണയം ആയിരുന്നോ... "

"അറിയില്ലായിരുന്നു അത്‌ വരെ... പക്ഷെ  നിങ്ങളെ ഒരുമിച്ച് കാണുമ്പോൾ ഒക്കെ എന്തോ ഒന്ന് എന്റെ നെഞ്ചിൽ കൊളുത്തി വലിക്കുമായിരുന്നു.... പതിയെ പതിയെ ഞാൻ നിങ്ങള് ഉള്ളിടത്തേക്ക് വരാതായി... എന്നിട്ടും അവൻ നിന്നെപ്പറ്റി ഓരോന്ന് പറഞ്ഞു എന്നെ മുറിപ്പെടുത്തി കൊണ്ടിരുന്നു... പക്ഷെ ഞാൻ തകർന്നത് അന്നായിരുന്നു.. അവൻ അത്‌ പറഞ്ഞ ദിവസം.... അന്ന് എന്റെ നെഞ്ച് പിടഞ്ഞത് ഞാൻ അറിഞ്ഞു.... എല്ലാം കൊണ്ടും ജയിച്ചവന്റെ ചിരിയും ആയി അവൻ പോയപ്പോ അന്ന് ഞാൻ അലറി കരഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു.... അവന്റെ പെണ്ണാണ് എന്ന് മനസ്സിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും എന്റേതാണ് എന്ന് മനസ്സ് ശക്തമായി വാദിച്ചിരുന്നവളെ എല്ലാം കൊണ്ടും നഷ്ടപ്പെട്ടത് കൊണ്ടായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി.... പിന്നെ നിന്നെ കാണുമ്പോൾ ഒക്കെ ഞാൻ മനസ്സിലാക്കുകയായിരുന്നു എന്റെ മനസ്സിലെ നിന്റെ സ്ഥാനം..... എന്റെ നഷ്ടം...."

ഗൗതമിന്റെ ശബ്ദം ഇടറി... കണ്ണുകൾ കലങ്ങി.....

"ഗൗതം....."

വേദനയോടെ വിളിച്ചു അവൾ.....


"എന്റെ മനസ്സ് ആദ്യ കാഴ്ച്ചയിൽ തന്നെ നിനക്ക് വേണ്ടി തുടിച്ചത് ഞാൻ മനസ്സിലാക്കിയില്ലെങ്കിലും അവൻ മനസ്സിലാക്കി... അത്‌ വെച്ചു അവൻ കളിച്ചു.... അവൻ നിന്നോട് ഇഷ്ടവും പറഞ്ഞു.... ഞാൻ അപ്പോഴും മൂകനായത് അവന് ആവേശമായി... എന്റെ തെറ്റാണ്.... ആദ്യം ഞാൻ വന്നു ഇഷ്ട്ടം പറഞ്ഞിരുന്നെങ്കിൽ നീയെന്നെ സ്വീകരിക്കുമായിരുന്നോ ദീപിക..."


"എനിക്ക്... എനിക്കറിയില്ല...."


പതർച്ചയോടെ അവൾ മുന്നിൽ പരന്നു കിടക്കുന്ന താമര പാടത്തേക്ക് നോക്കി.... അവനൊന്നു വേദനയോടെ ചിരിച്ചു കൊണ്ടവളെ നോക്കി...


"എന്നിട്ടും ഞാൻ നിന്നെ മനസ്സിൽ കൊണ്ട് നടന്നു ഒരുപാട് സ്നേഹിച്ചു.. മനസ്സിൽ കൊണ്ട് നടക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ.... സാക്ഷിയും ആയി അവന് അടുപ്പം ഉണ്ടെന്ന് തോന്നിയപ്പോ ഞാൻ അവനെ ഉപദേശിച്ചതാണ്....  ഈ പാവം പെണ്ണിനെ ചതിക്കരുതെന്ന്... പക്ഷെ അവൻ പറഞ്ഞത് സാക്ഷി അവന്റെ ഫ്രണ്ട് ആണെന്നാണ്... ഞാനത് വിശ്വസിച്ചു... "


പുച്ഛത്തോടെ ചിരിച്ചു ദീപു.....


"എന്റെ പ്രണയം തോറ്റു പോയത് പക്ഷെ അപ്പോഴൊന്നും ആയിരുന്നില്ല ദീപിക.... അവന് വേണ്ടി നീ ജീവൻ കളയാൻ ശ്രമിച്ചില്ലേ.... അപ്പൊ.... നിന്നെ ഒറ്റക്കാക്കാൻ എനിക്ക് തോന്നിയില്ല... അതാ അന്ന് നിന്നെ എന്റെ കൂടെ കൂട്ടിയത്....."


അവളൊന്ന് പുഞ്ചിരിച്ചു... അവനെ നോക്കി....

"ഗൗതം... എനിക്ക് താമരപ്പൂ വേണം......"


"ഏ.... എന്താ......"

അവനവളെ മിഴിച്ചു നോക്കി.... താൻ ഇതുവരെ പറഞ്ഞതൊന്നും അവൾക്ക് മനസ്സിൽ കേറിയില്ലേ....


"ദേ.... ആ താമരപ്പൂക്കൾ... അതെനിക്ക് പറിച്ചു കൊണ്ട് വന്നു തരോ......"

പാടത്തേക്ക് ചൂണ്ടി അവൾ പറയെ അവനൊന്നു പുഞ്ചിരിച്ചു....

"ഞാനെന്താടി ഭീമസേനനോ....."


"പ്ലീസ്‌ ഗൗതം......"

അവളൊന്നു കൊഞ്ചി പറഞ്ഞു...

"മ്... Ok...."

അത്‌ പറഞ്ഞു മൊബൈലും വാച്ചും അവളുടെ കയ്യിൽ കൊടുത്തിട്ട് മുണ്ട് മടക്കി കുത്തി അവൻ വെള്ളത്തിലേക്ക് ഇറങ്ങി....

ഇത്തിരി അകലേക്ക് അവൻ നീന്തിയപ്പോൾ അവൾക്ക് ഉള്ള് പിടഞ്ഞു.. അവനോട് പറയണ്ടായിരുന്നു എന്ന് തോന്നി....


പക്ഷെ ഒരു കയ്യിൽ താമര പൂക്കളും മൊട്ടുകളും ഒതുക്കി  നീന്തി കയറി വരുന്ന അവനെ കണ്ടതും ആഹ്ലാദം തിര തല്ലി....


ഡ്രെസ്സെല്ലാം നനഞ്ഞു പോയിരുന്നു അവന്റെ.... എങ്കിലും ചുണ്ടിൽ പുഞ്ചിരിയോടെ തനിക്കടുത്തേക്ക് നടന്നു വരുന്നവനെ പുഞ്ചിരിയോടെ നോക്കി നിന്നു അവൾ.....


ഒരു പിടി താമര പൂക്കൾ അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ നിറഞ്ഞു ചിരിച്ചു.....


"Will you marry me....... "❤️


കണ്ണുകൾ വിടർത്തി കൊണ്ടവൾ അവനെ നോക്കി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story