ഹൃദയം: ഭാഗം 13

hridayam mulla

രചന: മുല്ല

വൈകുന്നേരമാണ് ഗൗതം തിരിച്ചു വന്നത്... വന്നപ്പോൾ മുതൽ അവന്റെ കണ്ണുകൾ ദീപുവിന് വേണ്ടി തിരയുകയാണ്.... ഒടുവിൽ ദീപാരാധന തൊഴാൻ പോയി വന്ന ദീപുവിനെ കണ്ടതും അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...
ഉൽസവത്തിനു അവൻ എടുത്തു കൊടുത്ത ദാവണി ആയിരുന്നു അവളുടെ വേഷം....


അനുവും ഗീതും ഒക്കെ അവളുടെ കൂടെ ഉണ്ടായിരുന്നു... തന്നെ നോക്കി പുഞ്ചിരിക്കുന്നവന് തിരികെ ഒരു നറു ചിരി നൽകി കൊണ്ട് അവൾ അകത്തേക്ക് കയറി പോയി...


ആ ദിവസവും അവർക്കിടയിൽ മനോഹരമായി കടന്നു പോയി....


പിറ്റേന്ന്....

കുളപ്പടവിൽ സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ് ദീപുവും അനുവും ഗീതുവും.....


"അനൂ... ഇവിടെ ബുക്സ് എന്തെങ്കിലും ഇരിപ്പുണ്ടോ.... വായിക്കാനായിട്ട്...."

ദീപു ചോദിക്കെ അവളെ മിഴിച്ചു നോക്കി അനു....

"ഏഹ്... നിനക്ക് വായനാശീലം ഒക്കെയുണ്ടോ...."

എന്തോ ഒരു അത്ഭുതം പോലെ ആണ് അനു അത്‌ ചോദിച്ചത്...

"മ്.... ഓർഫനേജിൽ ഒരു ലൈബ്രറി ഉണ്ടായിരുന്നു... അവിടെ ആയിരുന്നു ഞാൻ അധികം സമയവും... അവിടത്തെ ഒരു വിധം എല്ലാ ബുക്സും ഞാൻ വായിച്ചിട്ടുണ്ട്.... വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും മാധവിക്കുട്ടിയുടെയും
M. മുകുന്ദന്റെയും എംടിയുടെയും അങ്ങനെ ഒരുപാട് പേരുടെ കൃതികൾ....."


"ആഹാ... നീയപ്പോ ഒരു പുസ്തക പുഴു ആയിരുന്നൂന്ന് അർത്ഥം.... അപ്പൊ ഉണ്ണിയേട്ടന് പറ്റിയ കൂട്ടാ..."


"അതിന് ഗൗതം ബുക്ക്സ് ഒക്കെ വായിക്കോ...."


"പിന്നല്ലാതെ... ഉണ്ണിയേട്ടൻ ആദ്യം കവിതയൊക്കെ എഴുതുമായിരുന്നു.... പിന്നെപ്പോഴോ അതൊക്കെ നിന്നു....."

"അതെന്താ....."

"അറിയില്ല..... ദീപു... അല്ല.... നീയല്ലേ ചോദിച്ചേ... ഇവിടെ ബുക്സ് എന്തെങ്കിലും ഇരിപ്പുണ്ടോന്ന്.... ഉണ്ണിയേട്ടന്റെ റൂമിൽ ഉണ്ട്ട്ടോ... അതൊരു ലൈബ്രറി പോലെ തന്നെയാ... കുറെ ബുക്കുകൾ ഉണ്ട്..."


"ആണോ..."


"മ്... ഒരു കാര്യം ചെയ്യാം.... ഉണ്ണിയേട്ടന്റെ റൂമീല് നമുക്ക് പോയി നോക്കാം..."

"അയ്യോ... വേണ്ട...."

"പേടിക്കണ്ട.... നീ വായോന്നെ..."

അനു നിർബന്ധിച്ചതും അവൾക്ക് പേടിയാണ് തോന്നിയത്....


"അയ്യോ.... അത് വേണ്ട അനൂ.... ഗൗതം എങ്ങാനും ചീത്ത പറഞ്ഞാലോ...."


" ഏയ്‌... ഉണ്ണിയേട്ടൻ ചീത്തയൊന്നും പറയില്ല... ആള് ഞങ്ങളോടൊക്കെ ഇടക്കെങ്കിലും ആ ബുക്ക്‌ ഒക്കെ എടുത്തു ഒന്ന് വായിച്ചു നോക്കിക്കൂടെ എന്നാ പറയാറ്... ഞങ്ങക്ക് പിന്നെ ആ ശീലം ഇല്ലാത്തോണ്ട് ആ വഴിക്ക് പോകാറില്ല...."

അനു ചിരിയോടെ പറഞ്ഞതും ദീപു തലയാട്ടി ചിരിച്ചു ....

'എന്നാ വായോ... പോയി നോക്കാം..."

അത്‌ പറഞ്ഞു കൊണ്ട് എഴുന്നേറ്റിരുന്നു ദീപു...


മുകളിലെ  ഗൗതമിന്റെ റൂമിലേക്ക് കടന്നു ചെല്ലുമ്പോൾ അവൻ അവിടെയുണ്ടാകല്ലേ എന്നായിരുന്നു ദീപുവിന്... ഇഷ്ട്ടം പറഞ്ഞിട്ട് അധികം ഒന്നും സംസാരിച്ചിട്ടില്ല ഇത് വരെ... അത്കൊണ്ട് തന്നെ അവനെ നേരിടാൻ ഒരു മടി...

ദീപുവും അനുവും മുറിയിലേക്ക് കടക്കുമ്പോൾ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്...

"ഉണ്ണിയേട്ടൻ കുളിക്കാന്നു തോന്നണു... വേഗം നോക്കീട്ട് എടുത്തോ...."

അത്‌ പറഞ്ഞു അനുവും ഏതോ ബുക്കൊക്കെ എടുത്തു തിരിച്ചും മറിച്ചും നോക്കി അവിടെ തന്നെ വെച്ചു.....


ദീപുവിന്റെ കണ്ണുകൾ അതിശയത്തോടെ ആ ബുക്കുകളുടെ ഇടയിലൂടെ ഒഴുകി നടന്നു.... പലതും വായിച്ചതാണെങ്കിലും വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന ബാല്യകാല സഖിയും മയ്യഴി പുഴയുടെ തീരങ്ങളിലും മഞ്ഞും നഷ്ട്ടപ്പെട്ട നീലാംബരിയും നാലുകെട്ടും രണ്ടാമൂഴവും അടക്കം ഒരുപാട് പുസ്തകങ്ങൾ......
ഗൗതമിന്റെ വായനയോടുള്ള അഭിനിവേശം കാണിച്ചു തന്നു ആ പുസ്തക ശേഖരം...

പെട്ടെന്നായിരുന്നു ബാത്‌റൂമിന്റെ ഡോർ തുറന്നു ഗൗതം പുറത്തേക്ക് വന്നത്....

അത്‌ പ്രതീക്ഷിക്കാത്തത് കൊണ്ട് അനുവും ദീപുവും അവരെ തന്റെ റൂമിൽ ഒട്ടും പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ട് ഗൗതമും ഞെട്ടിപ്പോയി...
അവൻ വേഗം ടവൽ എടുത്തു ചുമലുകളിലൂടെ ഇട്ടു നെഞ്ച് മറച്ചു....


ദീപു പതറി പോയിരുന്നു....

"നിങ്ങളെന്താ ഇവിടെ...."

അവന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു..


"അത്‌ പിന്നെ.... ഉണ്ണിയേട്ടാ.... ദീപൂന് വായിക്കാൻ എന്തെങ്കിലും ബുക്ക് വേണം ന്ന് പറഞ്ഞപ്പോ... അപ്പോഴാ ഞാൻ ഓർത്തെ ഇവിടെ ഉണ്ടല്ലോ... അപ്പൊ നോക്കി എടുത്തോളാൻ പറഞ്ഞു ഞാൻ അവളെ കൂട്ടി കൊണ്ട് വന്നതാ...."

ദീപു പറഞ്ഞതും ഗൗതം ദീപുവിനെ നോക്കിയൊന്ന് ചിരിച്ചു.... പെട്ടെന്ന് മുഖം താഴ്ത്തി കളഞ്ഞു ദീപു....

"ഓ... അത്‌ ശെരി..."

കുസൃതി ചിരിയോടെ അവൻ പറയെ അവൾ മുഖമുയർത്താതെ നിന്നു.....


"എന്നാ ഉണ്ണിയേട്ടൻ നോക്കി എടുത്തു കൊടുക്ക് ട്ടോ ബുക്കൊക്കെ... ഞാൻ പോട്ടെ..."


അനു അത് പറഞ്ഞു വലിയാൻ നോക്കിയതും ദീപു അവളെ ദയനീയമായി നോക്കി....


"അല്ല അനു ... ഞാനും വരുന്നുണ്ട്...."


"ഏയ്‌ വേണ്ട... നീയല്ലേ ബുക്ക്‌ വേണമെന്ന് പറഞ്ഞേ.... നീ ബുക്ക് നോക്കിക്കോ... ഉണ്ണിയേട്ടൻ എടുത്തു തരും...."

അതും പറഞ്ഞു അനു ചാടി പുറത്തേക്ക് ഇറങ്ങി ഓടിയിരുന്നു ...

"വേണ്ട... ഞാൻ.. പിന്നെ നോക്കിക്കോളാം...."


അത്‌ പറഞ്ഞു ദീപുവും അനുവിന് പിന്നാലെ ഓടാൻ നോക്കിയതും ഗൗതം അവളെ പിടിച്ചു നിർത്തിയിരുന്നു.....


"എങ്ങോട്ടാ പോണേ ദീപു... ബുക്ക്‌ നോക്കാൻ വന്നതല്ലേ  നീ..... നോക്കിയിട്ട് പോയാ മതി....."


അവനെ ദയനീയമായി ഒന്ന് നോക്കി ദീപു....


"ചെല്ല്... പോയി എടുത്തോ...."


മീശയൊന്ന് പിരിച്ചിട്ട് അവൻ പറഞ്ഞതും ദീപു പെട്ടെന്ന് തലയാട്ടി ബുക്ക്‌ വെച്ചിരിക്കുന്ന ഷെൽഫിന്റെ അടുത്തേക്ക് പോയി.... നെഞ്ചോക്കെ വല്ലാതെ മിടിക്കും പോലെ.....


വെപ്രാളത്തോടെ ഏതോ ഒരു ബുക്ക്‌ എടുത്തു തിരിഞ്ഞതും ഗൗതമിന്റെ നെഞ്ചിൽ വന്നു ഇടിച്ചു നിന്നു അവൾ.....

വീഴാതിരിക്കാൻ അവളെ ചേർത്ത് പിടിച്ചു അവൻ....

പതർച്ചയോടെ അവനെ നോക്കിയതും അവന്റെ മുഖത്തൊരു കുസൃതി ചിരി.... ഡോറിലേക്ക് കണ്ണു പായിച്ചതും അത്‌ അടച്ചിട്ടിരിക്കുന്നത് കണ്ടു ചെറുതായി പതറി പോയി ....


"ഗൗ... തം...."


തനിക്ക് നേരെ കണ്ണുകൾ മിഴിച്ചു വിറയലോടെ വിളിച്ചവളുടെ മുഖത്തെ പേടി കണ്ട് അവന് പാവം തോന്നിപ്പോയി....


"ഞാൻ വെറുതെ അടച്ചതാ ദീപു... പേടിച്ചോ....."

അത്‌ ചോദിക്കെ അവന്റെ മുഖത്ത് അവളോടുള്ള വാത്സല്യമായിരുന്നു.....


മ്....

"പേടിക്കണ്ട.... നിനക്ക് ഇഷ്ടമില്ലാതെ ഞാൻ ഒന്നും ചെയ്യില്ലട്ടോ....."


തലയാട്ടി കൊണ്ട് മുഖം കുനിച്ചവൾ പെട്ടെന്നാണ് എന്തിലോ കണ്ണുകൾ ഉടക്കി അതിലേക്ക് തന്നെ നോക്കി നിന്നത്....


"ഗൗതം... ഇത്... ഇതെന്താ....."


അവന്റെ നെഞ്ചിലേക്ക് ചൂണ്ടി അവൾ ചോദിച്ചു....


അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു....

"എങ്ങനുണ്ട്.... നന്നായിട്ടില്ലേ...."


കണ്ണുകൾ നിറച്ചു കൊണ്ടവൾ അവനെ നോക്കി....

" എന്തിനാ... ഇങ്ങനെ...."

അവനൊന്നു നിറഞ്ഞു ചിരിച്ചു....

"എന്റെ പെണ്ണിന്റെ മുഖം എന്റെ ഹൃദയത്തോട് ചേർന്നു തന്നെ എപ്പോഴും ഉണ്ടാവണം എന്ന് തോന്നി... അതാ ടാറ്റൂ ചെയ്യിപ്പിച്ചേ.... നന്നായിട്ടില്ലേ...."


"ഇത്.... ഇതെപ്പോ..."

അവളുടെ സ്വരം സങ്കടം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു....


"ഇന്നലെ...."


"വേദനിച്ചില്ലേ ഗൗതമിന്....."


"ചെറുതായിട്ട്....."


ഒന്ന് കണ്ണിറുക്കി കൊണ്ടവൻ പറയെ അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിലേക്ക് പതിഞ്ഞിരുന്നു....
ഗൗതം ഒന്ന് വിറച്ചു പോയി.... അവളുടെ കൈകളിൽ ഉള്ള അവന്റെ പിടിത്തം മുറുകി....


"ദീപു....."


അവന്റെ വിളി കേട്ടാണ് ചെയ്തത് എന്താണെന്ന ഓർമ അവളിൽ വന്നത്....

അകന്നു മാറാൻ നോക്കിയെങ്കിലും അവളെ നെഞ്ചിലേക്ക് ചേർത്ത് പുണർന്നിരുന്നു അവൻ....

ഒന്ന് പകച്ചു പോയെങ്കിലും പിന്നീട് അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കും പോലെ പുണർന്നു....

ഹൃദയതാളം പോലും തമ്മിൽ അറിയാൻ കഴിയാവുന്നത് പോലെ ഇരുവരും കെട്ടിപ്പുണർന്നു....


"I love you ദീപു ..."

അവളുടെ കാതിൽ അവന്റെ പ്രണയാർദ്രമായ സ്വരം കേൾക്കെ അവളുടെ മുഖം നാണത്താൽ ചുവന്നു പോയി.....


പതിയെ അവളിലുള്ള പിടി അയച്ചുവെങ്കിലും അതിനേക്കാൾ വേഗത്തിൽ അവൾ അവനെ പുണർന്നിരുന്നു....


"ദേ... പെണ്ണേ... ഇങ്ങനെ അധികം നിന്നാലേ... പിന്നെ എന്റെ കയ്യിൽ നിൽക്കില്ലട്ടോ...."


അവന്റെ കുസൃതി നിറഞ്ഞ ശബ്ദം കേട്ട് ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ഒന്നിടിച്ചു അവൾ....


"നീയെന്റെ നെഞ്ച് കലക്കുവോ കെട്ടുന്നേനു മുന്നേ....."


അവൻ ചോദിച്ചതും കുറുമ്പോടെ അവനെ നോക്കി അവൾ....


"ഇങ്ങനെ നോക്കല്ലേ പെണ്ണേ... "


ചിരിയോടെ പറഞ്ഞിട്ട് അവൻ പ്രണയത്തോടെ അവളുടെ നെറ്റിയിലൊന്ന് ചുംബിച്ചതും അവളുടെ കൈകൾ അവന്റെ നെഞ്ചിൽ മുറുകി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story