ഹൃദയം: ഭാഗം 16

hridayam mulla

രചന: മുല്ല

കന്യാധാനം ചെയ്തത് അനുവിന്റെ അച്ഛൻ ആയിരുന്നു.... നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ അദ്ദേഹം തുടച്ചു കൊടുത്തു...  ഗൗതമിന്റെ കൈകളിലേക്ക് ദീപുവിന്റെ കൈ ചേർത്ത് വെച്ച് സുരക്ഷിതമാക്കി....
ഗൗതം പുഞ്ചിരിയോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു....

എല്ലാവരുടെയും ചുണ്ടിൽ അത്‌ കണ്ട് പുഞ്ചിരി നിറഞ്ഞു നിന്നു.....

പിന്നീട് ഫോട്ടോ എടുക്കൽ ഒക്കെ ആയിരുന്നു....
ഒരുപാട് ബന്ധുക്കൾ ഉള്ളത് കൊണ്ട് ഗൗതമും ദീപുവും ചിരിച്ചു ഒരു പരുവം ആയി...

പോരാത്തതിന് അനുവിന്റേം ഗീതുവിന്റേം മറ്റു ആൺ പടകളുടെയും വക സെൽഫികളും.....

എല്ലാവരെയും നോക്കി നിറഞ്ഞു ചിരിച്ചിരുന്ന ദീപുവിന്റെ മുഖം ഒരു നിമിഷം വാടി... അത്‌ തനിക്ക് മുന്നിലേക്ക് വരുന്ന ആളെ കണ്ടിട്ടായിരുന്നു....

യദുവിന്റെ അമ്മ....


ഗൗതമിന്റെ വിരലുകൾ അവളുടെ കൈകളിൽ മുറുകി...

"ആ വരുന്നത് ആരാണെന്ന് അറിയോ ദീപൂന്...."

അവൻ ചോദിക്കെ കണ്ണൊന്നു നിറഞ്ഞു.....


"മ്... യദൂന്റെ അമ്മ... അവൻ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്..."

"മ്....  അവരൊരു പാവമാടോ...."

മ്....


പുഞ്ചിരിയോടെ അവർക്കടുത്തേക്ക് വന്നു യദുവിന്റെ അമ്മ....


"ഗൗതം... അറിയോ മോനെ എന്നെ...."


"ഇതെന്ത് ചോദ്യമാ അമ്മേ... പിന്നെ എനിക്കറിയില്ലേ ഈ അമ്മയെ... ഒന്നുല്ലെങ്കിലും ഇടയ്ക്കിടെ ഞാൻ വന്നിരുന്നതല്ലേ അവിടെ...."


"ആ... അതൊക്ക പണ്ട്... ഇപ്പോ എത്ര നാളായി മോനെ അങ്ങോട്ടൊക്കെ കണ്ടിട്ട്...."

"തിരക്കല്ലേ അമ്മേ...."

പുഞ്ചിരിയോടെ പറഞ്ഞു ഗൗതം....

"മ്... യദുവും ഇത് തന്നെയാ പറയാ.... അവനും ഇപ്പോ തിരക്കാ... വീട്ടിലേക്ക് ഒന്ന് വരാൻ കൂടി നേരല്ല്യ..... പക്ഷെ മോന്റെ കല്യാണം ആണെന്ന് കേട്ടപ്പോ ഓടി വന്നു അവൻ... നിങ്ങള് തമ്മിൽ ഇപ്പോഴും നല്ല കൂട്ടുകാരാണല്ലോ.. അത്‌ മതി അമ്മക്ക്..."

വെറുതെയൊന്ന് പുഞ്ചിരിച്ചു ഗൗതം... ദീപു എല്ലാം കേട്ട് മിണ്ടാതെ നിന്നതേ ഉള്ളൂ....

ഈ അമ്മയെ പറ്റി ആണോ അവൻ പറഞ്ഞത് തന്നെ ചൂല് കെട്ട് എടുത്തു ഓടിപ്പിക്കും എന്ന്....


"മോളെന്താ ഒന്നും മിണ്ടാത്തെ നിൽക്കുന്നത്... ദീപിക എന്നാല്ലേ പേര്...."

അവളുടെ കവിളിൽ ഒന്ന് തഴുകിക്കൊണ്ട് അവർ ചോദിച്ചു...

മ്....

പുഞ്ചിരിയോടെ ഒന്ന് മൂളി അവൾ...

"ദീർഘ സുമംഗലി ആയിരിക്കട്ടെ..."


അവളുടെ തലയിൽ കൈ വെച്ചു കൊണ്ട് അവർ അനുഗ്രഹിച്ചു... എന്തിനോ ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു....

"രണ്ടാളും കൂടെ അങ്ങോട്ടൊക്കെ വായോട്ടോ... ഞാൻ ഇറങ്ങട്ടെ എന്നാ..."

"ഭക്ഷണം കഴിച്ചിട്ട് പോയാ മതി അമ്മേ....."

"ആ മോനെ... എന്റെ മോന്റെ കല്യാണത്തിന് വന്നിട്ട് ഒരു പിടി ചോറെങ്കിലും കഴിക്കാതെ പോകുവോ അമ്മ...  ആ ചെറുക്കൻ പുറത്തേക്ക് എങ്ങാണ്ട് ഇറങ്ങി പോയി... അവനെയൊന്ന് നോക്കട്ടെ... പിന്നാലെ ചെന്നില്ലെങ്കി അവൻ പോയ്‌കളയും...."

അത്‌ പറഞ്ഞു അവരുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു ഒരിക്കൽ കൂടി അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് യദുവിന്റെ അമ്മ ഇറങ്ങി....
ദീപു അവരെത്തന്നെ നോക്കി നിന്നു....

ഗൗതമിന്റെ വിരലുകൾ അവളുടെ വിരലുകൾക്കിടയിലൂടെ കോർത്തു പിടിച്ചു അവൻ....


"ഗൗതം.... ആ അമ്മയ്ക്ക് എന്നെ മനസ്സിലായില്ല... അവൻ എന്നെ പറ്റി ആ അമ്മയോട് ഒന്നും പറഞ്ഞിട്ടുണ്ടാവില്ല.. അല്ലേ....  അവന്റെ സ്റ്റാറ്റസിന് പറ്റിയ ആളല്ലായിരുന്നല്ലോ ഞാൻ...."


"മതി ദീപൂ.... അതൊന്നും ഓർക്കണ്ട.... എന്തായാലും എന്റെ സ്റ്റാറ്റസിന് പറ്റിയ ആളാ നീ... നീയെ എനിക്ക് ചേരൂ..... നിനക്ക് ഞാനില്ലേ പെണ്ണേ... അത്‌ പോരെ.... "

ഗൗതം അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറയെ അവളൊന്ന് പുഞ്ചിരിച്ചു...


"എന്നാലും ഈ പാവം അമ്മയെ പറ്റി ആണോ അവൻ എന്നോട് അങ്ങനൊക്കെ പറഞ്ഞേ...."


"സ്വന്തം അമ്മയെ പോലും അവൻ ശെരിക്ക് മനസിലാക്കിയിട്ടില്ല ദീപു.... പിന്നല്ലേ മറ്റുള്ളവരെ... ആളുകളെ മനസ്സിലാക്കാൻ ഉള്ള  കഴിവ് അവന് ദൈവം കൊടുത്തില്ലെന്ന് വേണം കരുതാൻ...."

മ്....


അപ്പോഴേക്കും ഫോട്ടോ എടുക്കാനായി ഓരോരുത്തരായി കയറി വന്നതും ആ സംസാരം അവർ അവിടെ അവസാനിപ്പിച്ചു....


അമ്മയുടെ നിർബന്ധപ്രകാരം  സദ്യ കഴിക്കാൻ ഇരുന്നെങ്കിലും ഒരുരുള പോലും യദുവിന് ഇറങ്ങുന്നില്ലായിരുന്നു..

കണ്മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ദീപുവും ഗൗതമും... അവളുടെ കഴുത്തിൽ സന്തോഷത്തോടെ താലി ചാർത്തുന്ന ഗൗതമും അവനെ പ്രണയത്തോടെ നോക്കുന്ന അവളും... ഒരിക്കൽ പോലും തന്റെ കൂടെ അവൾക്ക് ഈ സന്തോഷം കണ്ടിട്ടില്ല.... അല്ലെങ്കിലും അവളുടെ അടുത്ത് തന്റെ വാശികൾ പറഞ്ഞു അവളെ അനുസരിപ്പിക്കാൻ ആയിരുന്നു തനിക്ക് താല്പര്യം... അവളൊരു വ്യക്തി ആണെന്ന് താൻ കരുതിയിട്ടുണ്ടായിരുന്നോ.... ഇതോടെ ഉറപ്പായിരിക്കുന്നു അവർ എല്ലാം തമ്മിൽ പറഞ്ഞിട്ടുണ്ട്... അവന്റെ ഇഷ്ട്ടം അറിഞ്ഞ അവൾ അത്‌ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു... ഇപ്പോൾ അവന്റെ താലിയും.... തോറ്റു പോയത് താനാണ്...

കയ്യിൽ എടുത്ത ചോറ് അവൻ മതിയാക്കി എഴുന്നേറ്റു.... അവൻ പോകുന്നത് നോക്കി ആ അമ്മ ഇരുന്നു....


അമ്മയുമായി വീട്ടിലേക്ക് പോകുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു....

ചടങ്ങുകൾ എല്ലാം കഴിഞ്ഞതും ഗൗതമിന്റെ വീട്ടിലേക്ക് പുറപ്പെട്ടു എല്ലാവരും ....


ഗൗതമിന്റെ അമ്മയും ഗീതുവും അവരെ ആരതിയുഴിഞ്ഞു നിലവിളക്ക് കൊടുത്തു കൊണ്ട് അകത്തേക്ക് കയറ്റി... വലത് കാൽ വെച്ചു ദേവർമഠം തറവാടിന്റെ മരുമകളായി കയറുമ്പോൾ തന്റെ ജീവിതത്തിലെ എറ്റവും വലിയ സന്തോഷം അവളുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു.... അവളെ ചേർത്ത് പിടിച്ചു ഗൗതം.....


വീട്ടിൽ എത്തിയ യദു തിരിച്ചു പോകാൻ ഇറങ്ങി.... വിഷമത്തോടെ അവന്റെ അമ്മയും അച്ഛനും നോക്കി നിൽക്കുന്നുണ്ടായിരുന്നു...


"മോനെ... ഇനിയെന്നാ വരാ...."


അമ്മ ചോദിക്കെ അസ്വസ്ഥമായ മനസ്സ് മറച്ചു വെച്ചു കൊണ്ടവൻ അവരെ നോക്കി....

"വരാം...."


"ഇനിയെങ്കിലും എന്റെ മോനും ഒരു കല്യാണം കഴിക്കണം... ഗൗതമിനെ കണ്ടില്ലേ... എന്ത് സന്തോഷമാ അവന്റെ മുഖത്ത്...."

"അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ..."

ഈർഷ്യയോടെ അവൻ പറഞ്ഞതും അവർ അവനെയൊന്ന് നോക്കി വിഷമത്തോടെ ചിരിച്ചു...

"ഞാൻ മിണ്ടാതിരിക്കാം... ഞാനും നിന്റെ അച്ഛനും മിണ്ടാതിരുന്നത് കൊണ്ടാ നീയിത്രയും വഷളായി പോയത്...."

"ഞാൻ എന്ത് വഷളായി എന്നാ അമ്മ പറയണേ..."


"ദീപിക... അത്‌ എന്റെ മോൻ സ്നേഹിച്ചു പറ്റിച്ച കുട്ടിയാ..  അല്ലേ..."


"അമ്മേ...."

ഞെട്ടിക്കൊണ്ട് അവൻ വിളിച്ചു പോയി....

അവരുടെ മുഖത്ത് പുച്ഛവും സങ്കടവും നിറഞ്ഞു....


"സ്വാർത്ഥനാണ് എന്റെ മോൻ എന്നെനിക്ക് അറിയാം... പക്ഷെ ഒരു പെൺകുട്ടിയുടെ കണ്ണുനീരിനു കാരണക്കാരനാകും എന്നൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു..."


"അമ്മ... എങ്ങനെ...."


"അറിഞ്ഞു... നിന്റെ ഫോണിൽ പലപ്പോഴായി അമ്മ കണ്ടിട്ടുള്ള ഫോട്ടോ ആണ് ആ മോളുടെ... എനിക്ക് ഒത്തിരി ഇഷ്ടവും ആയിരുന്നു ആ കുട്ടിയെ... നീ എന്നോട് പറയും എന്നു കരുതി കാത്തിരുന്നു... പക്ഷേ നീ പറഞ്ഞില്ല.... പക്ഷേ കുറച്ചു നാളുകൾ ആയിട്ട് എന്റെ മോന്റെ ഫോണിൽ അവളുടെ ഫോട്ടോ ഇല്ല.. പകരം വേറൊരുത്തി... അതും ഒരമ്മ കാണാൻ പാടില്ലാത്ത രീതിയിൽ സ്വന്തം മകന്റെ കൂടെ ഉള്ളത്... എന്താണെന്ന് നടന്നതെന്നറിയാൻ ഈ അമ്മക്ക് അധികം ബുദ്ധിയുടെ ആവശ്യം ഒന്നുമില്ല മോനെ... പിഴച്ചത് ഞങ്ങൾക്കാണ് മോനെ.... നിന്നോട് ഞങ്ങൾക്കുള്ള വിശ്വാസം മുതലെടുത്തു നീ... ഒരു പാവം പെണ്ണിനെ ചതിച്ചു... അതിന്റെ കണ്ണുനീരിന്റെ ശാപം നിനക്ക് കിട്ടാതിരിക്കട്ടെ..."


യദുവിന്റെ മുഖം കുനിഞ്ഞു...


"എന്നാലും അമ്മയ്ക്ക് ഇപ്പോ സന്തോഷം മാത്രേ ഉള്ളൂ.... സുരക്ഷിതമായ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു ആ മോള്.... എന്റെ മോനേക്കാളും എന്തുകൊണ്ടും അവളെ കിട്ടാൻ യോഗ്യൻ അവൻ തന്നെയാ.... ഗൗതം...."


മറുപടിയൊന്നും പറയാൻ കഴിയാതെ അവരെ വെറുതെയൊന്ന് നോക്കി യദു ആ വീടിന്റെ പടിയിറങ്ങി......


ഈ സമയം ദേവർമഠം തറവാട്ടിൽ ഒരുപാട് ബന്ധുക്കളുടെ ഇടയിൽ സന്തോഷവതി ആയി ഇരിക്കുകയായിരുന്നു ദീപു.... അവളോട് ചേർന്നിരുന്നു കൊണ്ട് അവളുടെ പ്രാണനും............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story