ഹൃദയം: ഭാഗം 17

രചന: മുല്ല

രാത്രിയിൽ എല്ലാവരും ചേർന്നാണ് ദീപുവിനെ ഗൗതമിന്റെ റൂമിലേക്കാക്കി കൊടുത്തത്.... ഉയർന്നു പൊങ്ങുന്ന നെഞ്ചിടിപ്പോടെ അകത്തേക്ക് കടന്നതും  അവളൊന്ന് ചുറ്റും നോക്കി....


LED സ്ട്രിപ്പ് ലൈറ്റിന്റെ വെളിച്ചം മാത്രം തങ്ങി നിൽക്കുന്ന ഗൗതമിന്റെ മുറി... ആ ചെറിയ
വെളിച്ചത്തിലും ഒരു പ്രത്യേക ഭംഗി ആ മുറിക്ക് തോന്നുന്നുണ്ടായിരുന്നു...


ഒരു കിങ് സൈസ് ബെഡ് ആണ് മുറിയിൽ... കല്യാണം പ്രമാണിച്ചു അവന്റെ മുറിയിലെ കട്ടിൽ മാറ്റിയിരുന്നു... മുൻപ് താൻ ഇവിടെ കയറിയപ്പോൾ ഒരു ഡബിൾ കോട്ട് കട്ടിൽ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്.....

ഇത്രേം വലിയ ബെഡ് എന്തിനാണാവോ....

മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൾ അതിലേക്ക് നോക്കിയതും അതിൽ ഹൃദയത്തിന്റെ ആകൃതിയിൽ റോസ് ഇതളുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു... മുറിയിൽ എങ്ങും നല്ലൊരു സുഗന്ധം... കട്ടിലിന്റെ അരികിലെ ടേബിളിൽ ഒരു ഉരുളിയിൽ താമര പൂക്കൾ....

അവളുടെ മിഴികൾ വിടർന്നു.....

പെട്ടെന്ന് അവളുടെ വയറിനു കുറുകെ രണ്ട് കൈകൾ വന്നു ചുറ്റിയതും അവളൊന്ന് ഞെട്ടി....


"ദീപൂ...."


കാതിനരികിൽ അവന്റെ ശബ്ദം കേട്ട് അവളുടെ ഹൃദയതാളം ഉച്ചത്തിലായി....

മ്.....


"ഇഷ്ട്ടപെട്ടോ ഈ അറേഞ്ച്മെന്റസ് ഒക്കെ ....."


"ന... നന്നാ... യിട്ടുണ്ട്..."

"നീയെന്തിനാ വിറക്കണേ...."

"ഞാൻ... വിറച്ചില്ലല്ലോ....."


"ഇല്ലേ.... പിന്നെന്താ ശബ്ദം ഇങ്ങനെ...."


"അ.. അത്‌... ഒന്നുല്ല...."


"പേടിയുണ്ടോ എന്നെ...."


"ഇ... ഇല്ല...."


പെട്ടെന്ന് ഗൗതം അവളെ തിരിച്ചു തനിക്ക് അഭിമുഖമായി നിർത്തി.... അവൾ മുഖം കുനിച്ചു നിന്നു....


"എന്നെ നോക്ക് ദീപു...."


പുഞ്ചിരിയോടെ അവൻ പറയെ അവനെ മുഖമുയർത്തി നോക്കി അവൾ.....


"ദേ... ഈ കണ്ണില് എന്നോടുള്ള പ്രണയം മാത്രേ ഉണ്ടാവാൻ പാടുള്ളൂ.... പേടിയല്ല...."

പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ സാന്നിധ്യത്തിൽ കുതിച്ചുയരുന്ന അവളുടെ നെഞ്ചിടിപ്പ് അതിന് തടസ്സമായിരുന്നു...

പെട്ടെന്നാണ് ഗൗതം അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചത്... ദീപു ഞെട്ടി പുറകിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും അവൻ അവളെ മുറുകെ പിടിച്ചു...

തന്റെ കാതിൽ അവളുടെ ഉയർന്ന ഹൃദയതാളം കേൾക്കെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....


"എന്ത് ശബ്ദാ പെണ്ണെ... ഇതിങ്ങനെ മിടിച്ചാൽ പൊട്ടി പുറത്തേക്ക് വരുവല്ലോ ...."


കണ്ണുകൾ മാത്രം ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറയെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു....


അവനൊരു ചിരിയോടെ അവളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയതും അവനെ ഇറുകെ പുണർന്നു അവൾ....


ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരിയോടെ അവൻ മുഖം മാറ്റിയതും അവൾ കണ്ണു തുറന്നു അവനെ നോക്കി.... അതേ നിമിഷം തന്നെ അവൾ വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു..... ഇരു കൈകളിലും അവളെ കോരിയെടുത്തു കൊണ്ട് ബെഡിലെ ഹൃദയാകൃതിക്ക് നടുവിലേക്ക് റോസാപുഷ്പങ്ങൾക്ക് ഇടയിലേക്ക് അവളെ കിടത്തി അവൻ.... അവൾക്ക് മുകളിൽ അവൻ അമർന്നതും ദീപുവിന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു...


അവന്റെ കണ്ണുകളിലെ പ്രണയം.... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി... അവൾക്ക് അവന്റെ നോട്ടം നേരിടാൻ വയ്യായിരുന്നു....


'ദീപൂ......"


ആർദ്രമായ സ്വരത്തിൽ അവൻ വിളിച്ചതും അവളൊന്ന് മൂളി.... ആ കണ്ണുകളിൽ നിറയെ താനാണ് എന്ന് കണ്ടതും അവളുടെ ഉള്ളം സന്തോഷം കൊണ്ട് തുടി കൊട്ടിയിരുന്നു....


"നമ്മുടെ നാലു വർഷം വെറുതെ പോയതല്ലേ... അതുകൊണ്ട്..."


അവൻ പകുതിക്ക് വെച്ച് നിർത്തി....


"അതുകൊണ്ട്...."


അവളുടെ പിരികം സംശയത്തോടെ മുകളിലേക്കുയർന്നു....


"Will you be mine.... "❤️


"ഗൗതം...."


കണ്ണുകൾ വിടർത്തി കൊണ്ടവൾ അവനെ വിളിച്ചു....


"സമ്മതല്ലേ ദീപൂ നിനക്ക്... ഇല്ലെങ്കിൽ ഞാൻ കാത്തിരുന്നോളാം...."


"No...."


അവന്റെ മുഖം വാടി....

"ഓ.... സമ്മതമല്ലല്ലേ.... എന്നാ സോറി...."


കൊച്ച് കുട്ടികളുടെ പോലെ പരിഭവം കൊണ്ട് മുഖം വീർപ്പിച്ചു അവൻ ബെഡിലേക്ക് കിടക്കാൻ ഒരുങ്ങി.... പെട്ടെന്ന് അവൾ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും അതിന്റെ മുകളിലെ ബട്ടൺ പൊട്ടി അവന്റെ ഹൃദയത്തിന് മുകളിൽ പതിപ്പിച്ച അവളുടെ മുഖം അവൾക്ക് മുന്നിൽ വെളിവായി....


അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു അവൻ... അവളുടെ കണ്ണുകൾ ആ ടാറ്റൂവിൽ ആയിരുന്നു.... അതിൽ പതിയെ ഒന്ന് തലോടി പുഞ്ചിരിയോടെ അതിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു അവൾ....
ഗൗതമിന്റെ മിഴികൾ അടഞ്ഞു പോയി.....


അവൾ മുഖമുയർത്തി അവനെ നോക്കി....


"ഞാൻ നോ പറഞ്ഞത് ഗൗതം ഇനി കാത്തിരിക്കണ്ടാ എന്നാ..."

നാണം നിറഞ്ഞൊരു ചിരിയോടെ അവൾ പറയെ അവന്റെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞിരുന്നു.....

"ന്നാ പിന്നെ.... ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങട്ടെ... മ്...."

അവളുടെ മൂക്കിലേക്ക് തന്റെ മൂക്കുരുമ്മി കൊണ്ട് ഗൗതം പറയെ അവളൊന്ന് പുഞ്ചിരിയോടെ മൂളി....

ഗൗതം അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കത്തിലേക്ക് നോക്കി കൊണ്ട് അവളുടെ അധരങ്ങളിലേക്ക് തന്റെ അധരങ്ങളെ ചേർത്ത് വെച്ചു.....


മിഴികൾ കൂമ്പിയടച്ചു കൊണ്ട് ഇരുവരും പുതിയൊരു അനുഭൂതിയെ കൈ വരിക്കാൻ തയ്യാറെടുത്തിരുന്നു....


അവളിൽ ഒരു വള്ളി പോൽ അവൻ പടർന്നു തുടങ്ങി... തളർന്നു പോകാതിരിക്കാൻ എന്നവണ്ണം അവനെ മുറുകെ പുണർന്നു കൊണ്ടിരുന്നു അവൾ...

അവൻ നൽകുന്ന പ്രണയം ഏറ്റു വാങ്ങും തോറും അവളിൽ നിന്നും മൂളലുകൾ ഉയർന്നു.... അവളുടെ ദേഹമാകെ ചുവന്നു... അവളിൽ അവനൊരു നോവ് തീർത്തതും അവന്റെ ദേഹത്ത് പോറലുകൾ വീഴ്ത്തി അവൾ ... അവളുടെ കണ്ണുനീർ തുള്ളിയെ പോലും അവൻ തന്റെ ചുണ്ടാൽ സ്വന്തമാക്കി....... 

ഒടുവിൽ ഒരുമിച്ചാ പ്രണയ സാഗരത്തിൽ നീന്തി തുടിച്ചു കൊണ്ട് തളർന്നു വീണിരുന്നു ഇരുവരും....

"ദീപു......"


കിതപ്പൊന്ന് അടങ്ങിയതും അവളുടെ നേരെ നോക്കി അവൻ വിളിച്ചു.....

അവനെ നോക്കാതെ കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു അവൾ....

ഒരു പുഞ്ചിരിയോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി അവൻ....
അവനെ മുറുകെ പുണർന്നു കിടന്നു അവൾ....


" I love you ഗൗതം....."


അവന്റെ നെഞ്ചിൽ ചുംബിച്ചു കൊണ്ടവൾ പറഞ്ഞതും അവളുടെ നെറുകയിൽ ചുണ്ടമർത്തി അവൻ...

"Love you too my sweety...."


"മ്.... അതെന്താ... ഒരു sweety....."


അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ നോക്കിക്കൊണ്ടവൾ ചോദിച്ചു....


"അതോ... നീ ഭയങ്കര സ്വീറ്റ് ആയത് കൊണ്ട്...."


ഒരു കള്ളച്ചിരിയോടെ അവൻ പറയെ നാണത്തോടെ അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ടവൾ കുപ്പിവള കിലുങ്ങും പോലെ പൊട്ടിച്ചിരിച്ചു....
അവനും ചിരിയോടെ തന്റെ പ്രാണനെ നെഞ്ചിലേക്ക് അടുക്കി പിടിച്ചു... നാലു വർഷം ആരോടും പറയാതെ  മനസ്സിൽ കൊണ്ട് നടന്നിരുന്ന തന്റെ പ്രണയിനിയെ തന്റെതാക്കിയ സന്തോഷം അവനിൽ നിറഞ്ഞു നിന്നിരുന്നു...

വീണ്ടും അവരിൽ പ്രണയം നിറയ്ക്കുവാനായി ആ രാത്രി ഒരുങ്ങി കഴിഞ്ഞിരുന്നു.....

********


ഫ്ലാറ്റിലെ ബാൽക്കണിയിൽ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് വീണ്ടും വീണ്ടും മദ്യം ഒഴിച്ച് കൊണ്ടേ ഇരുന്നു യദു.....

എത്ര ലഹരി ഉള്ളിൽ നിറഞ്ഞിട്ടും ആ കാഴ്ച കണ്ണിൽ നിന്നും മായുന്നില്ല....


"ദീപു...."


പതിയെ വിളിച്ചു കൊണ്ടവൻ ചുവരിലേക്ക് തല ചേർത്ത് ഇരുന്നു....


"യദു....."


അവന്റെ അടുത്ത് വന്നു ഇരിക്കുന്നവളെ അവൻ നിർവികാരതയോടെ നോക്കി...


"What happened to you honey... അവളുടെ കല്യാണം കഴിഞ്ഞത് കൊണ്ടാണോ.... അവള് എവിടെയെങ്കിലും പോയി തുലയട്ടെ ബേബി... നിനക്ക് ഞാനില്ലേ......."

വശ്യമായി പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ തലോടി സാക്ഷി ....

വെറുപ്പോടെ അവളുടെ കൈകൾ തട്ടിക്കളഞ്ഞു അവൻ....


"ഛീ.... എഴുന്നേറ്റ് പോടീ.... നീ... നീ ഒറ്റയൊരുത്തി കാരണമാണ് ഞാനിന്ന് അവന് മുന്നിൽ തോറ്റു പോയത്.... എന്റെ ദീപു... അവളെ അവൻ സ്വന്തമാക്കിയത്... അവൻ... അവനിപ്പോ എല്ലാ തരത്തിലും അവളെ സ്വന്തമാക്കിയിട്ടുണ്ടാവും... ഞാൻ ആഗ്രഹിച്ചതാ അവളെ...
ഞാൻ... എന്റെ പെണ്ണായിരുന്നു അവള്... നിനക്കറിയോ... നീ എന്റെ പിന്നാലെ വരാതെ ഇരുന്നിരുന്നെങ്കി ഞാൻ... എന്റെ അടുത്തുണ്ടായേനെ അവള്... ഒരു തെറ്റെനിക്ക് പറ്റി പോയപ്പോ നീ അത്‌ വെച്ചു എന്റെ ലൈഫിലേക്ക് കേറി കൂടി... ഞാൻ പറഞ്ഞതല്ലേ നിന്നോട്... അതങ്ങ് മറന്നേക്കാൻ... അപ്പൊ നിനക്ക് എന്നെ വേണം... എന്റെ ദീപുവിനെ ഞാൻ മറക്കണം എന്ന് നീയല്ലേ എന്നോട് പറഞ്ഞേ..."

"ഒന്ന് നിർത്തുന്നുണ്ടോ യദു .. എന്റെ ദീപു.. എന്റെ ദീപു.... Now she is not yours.... അവൾ ആ ഗൗതമിന്റെയാണ്... ഞാൻ.. ഞാനല്ലേ നിന്റെ.... And you know one thing യദു.... You are going to be a father......."


"Whatt.......".........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story