ഹൃദയം: ഭാഗം 19

hridayam mulla

രചന: മുല്ല

തന്റെ കാലുകളെ നനച്ചു കൊണ്ട് പിൻവാങ്ങുന്ന തിരകളെ നോക്കി ഇരുന്നു യദു....

അവന്റെ ഉള്ളിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് വെച്ച് മുഖം മുഴുവൻ സങ്കടം നിറച്ചു കൊണ്ട് തന്നെ നോക്കിയ ഒരു പെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു.... അവളെ പുച്ഛിച്ചു തള്ളി സാക്ഷിയെ ചേർത്ത് പിടിച്ചു താൻ നടന്നു.... മഴ പെയ്യുന്നത് പോലും അറിയാതെ നനഞ്ഞു കൊണ്ട് തറഞ്ഞു നിൽക്കുന്നവളെ കണ്ടിട്ടും തനിക്ക് ഒന്നും തോന്നിയില്ല.... അന്ന് തനിക്ക് സാക്ഷി ആയിരുന്നു എല്ലാം... അവൾ തീർത്ത മായാവലയത്തിൽ പെട്ട് പോയിരുന്നു താൻ... അന്ന് കണ്ടിരുന്നു അവളെ പൊതിഞ്ഞു പിടിക്കുന്ന ഗൗതമിനെ... തനിക്ക് അന്നും അവനോട് ദേഷ്യം തോന്നി... അപ്പോഴും എങ്ങനെ അവർ കണ്ടുമുട്ടി... തമ്മിൽ പുണർന്നു നിൽക്കാൻ മാത്രം അവർ തമ്മിൽ എങ്ങനെ അടുപ്പം വന്നു എന്ന് അറിയുന്നില്ലായിരുന്നു.... അന്ന് തിരികെ പോകുമ്പോൾ അവളെ പറ്റി ഒന്നോർക്കാൻ പോലും സാക്ഷി സമ്മതിച്ചിരുന്നില്ല.... തന്റെ കൂടെ തന്നെ നടന്നു... തന്നെ അവളുടെ കള്ള പ്രണയത്തിൽ വീഴ്ത്തി....

സാക്ഷിയും വിവേകും....

രണ്ടുപേരും തന്റെ കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്... അവിടെ തന്റെ ഫ്രണ്ട് എന്നതിൽ ഉപരി സാക്ഷിയോട് ഒരടുപ്പവും വിവേക് കാണിക്കുന്നത് കണ്ടിട്ടില്ല... സാക്ഷിയും.... എല്ലാം അഭിനയമായിരുന്നു അവരുടെ... അവർ ബന്ധം തുടങ്ങിയിട്ട്  രണ്ട് വർഷത്തോളം ആയെന്ന്... അതായത് താൻ ദീപുവിനെ സ്നേഹിക്കുമ്പോഴും വേണ്ട എന്ന് പറയുമ്പോഴും സാക്ഷിക്ക് അവനുമായി ബന്ധം ഉണ്ടായിരുന്നു.... പണത്തിനു വേണ്ടി തന്റെ കൂടെ വന്നതാണെന്ന്.... രണ്ട് പുരുഷന്മാരുമായി  ഒരേ സമയങ്ങളിൽ ശരീരം പങ്ക് വെച്ചവൾ... വൃത്തികെട്ടവൾ.... തന്നെ അവൾ കോമാളി ആക്കിയതാണ്.....

യദു വീണ്ടും കഴിഞ്ഞ് പോയത് ഓർത്തു....

"സാക്ഷി.... ഡീ... One more time... പ്ലീസ്‌...."


"ഹേയ്... No വിവേക്... ഉള്ളിലെ കുഞ്ഞിന് ബുദ്ധിമുട്ടാകും...."

"ഏയ്‌.... അതേ.. എന്റെ കുഞ്ഞാ... അവൻ സ്ട്രോങ്ങ്‌ ആയിരിക്കും.... 
എന്നാലും ആ പൊട്ടനെ എങ്ങനെയാ നീ വിശ്വസിപ്പിച്ചേ...."


"ഓ... അവന് അത്രേം ബോധമേ ഉള്ളൂ വിവേക്.... കുറച്ചു നാളായി അവൻ ആൽക്കഹോൾ യൂസ് ചെയ്യുമ്പോൾ ആണ് ഞങ്ങള് തമ്മിൽ എന്തെങ്കിലും നടന്നിട്ടുള്ളത്.... ചില സമയം അവൻ ഒന്ന് കിസ് ചെയ്യുമ്പോഴേക്കും ബോധം കെട്ടിട്ടുണ്ടാവും... അല്ലാത്ത സമയത്ത് precaution യൂസ് ചെയ്യാറുണ്ട്... സേഫ് ആയ സമയത്തെ അത്‌ ചെയ്യാത്തതുള്ളൂ... പക്ഷെ അവന് ഇതൊന്നും അറിയില്ല... ഒരു പൊട്ടൻ തന്നെയാ അവൻ... അവന് ആ ഗൗതമിനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്ന് മാത്രം ആണ് ചിന്ത....  കൂട്ടുകാരനെ പോലെ അവന്റെ കൂടെ കൂടിയിട്ട് അവനെ തോൽപ്പിക്കാൻ... പക്ഷെ തോറ്റു പോയതൊക്കെ ഈ ഫൂൾ തന്നെ ആണ്....
ഇവൻ ഗൗതമിനെ സങ്കടപ്പെടുത്തി തട്ടിയെടുത്തു സ്നേഹിച്ച പെണ്ണും ഇപ്പൊ ഗൗതമിന്റെ അടുത്ത് തന്നെ എത്തി... ഇപ്പൊ എന്നിട്ട് ദീപു എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് നടക്കുകയാ.... എനിക്കിന്നലെ ചിരി വന്നു പോയി.... അപ്പോഴാ ഞാൻ കുഞ്ഞിന്റെ കാര്യം പറഞ്ഞേ... എനിക്ക് എങ്ങനെ എങ്കിലും കുറച്ചു നാളുകൾ ഇവന്റെ ഭാര്യ ആയി ആ തറവാട്ടിൽ കയറി പറ്റണം... 
അവന്റെ പേരിൽ ഉള്ളതൊക്കെ എന്റെ പേരിൽ ആകും വരെ മാത്രേ ഞാൻ അവനെ കൊണ്ട് നടക്കൂ.... പിന്നെ എല്ലാത്തിനേം അടിച്ച് പുറത്താക്കും ഞാൻ...
അതിനാ അവനോട് എന്റെ കഴുത്തിൽ ഒരു താലി കെട്ടാൻ പറഞ്ഞത്...."

"അപ്പൊ അവന്റെ ഭാര്യ ആയാൽ പിന്നേ എങ്ങനെയാ മുത്തേ നമ്മളൊന്നു കൂടുക...."


"അവന്റെ ഭാര്യ ആയാലും ഞാൻ നിന്റെ തന്നെ അല്ലേ വിവേക്... നമ്മൾ ഇങ്ങനെ തന്നെ ആയിരിക്കും.... ആ സ്വത്തുക്കൾ എന്റെ പേരിൽ ആകുന്ന നിമിഷം ഞാൻ നിന്നെ വിളിക്കാം... അതെല്ലാം പെട്ടെന്ന് വിറ്റിട്ട്  നമുക്ക് നമ്മുടെ കുഞ്ഞുമായി എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാം വിവേക്....."


"Ok dear....."


"സ്.... വിവേക്.... കുറുമ്പ് കാണിക്കാതെ...."


"പിന്നെ... വല്ലപ്പോഴും മാത്രേ ഇങ്ങനെ കിട്ടൂ.... അപ്പൊ അത്‌ ആഘോഷിച്ചില്ലെങ്കിൽ പിന്നെങ്ങനെയാ പെണ്ണേ....."

സാക്ഷി കുണുങ്ങി ചിരിക്കുന്ന ശബ്ദം കേട്ടതും പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല....


രണ്ടിനേം പച്ചക്ക് കത്തിക്കാൻ തോന്നിയതാണ്.... പക്ഷെ.... താൻ ചെയ്തതിനുള്ള ശിക്ഷയാണ് ഇതെല്ലാം എന്നോർക്കേ സ്വയം പുച്ഛം തോന്നി..... ഇത് താൻ അനുഭവിച്ചേ തീരൂ.... പക്ഷെ സാക്ഷി ഇനി തന്റെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല...


എന്തൊക്കെയോ ആലോചിച്ച് തീരുമാനിച്ചു കൊണ്ട് യദു എഴുന്നേറ്റു.....


*********


"ഉണ്ണീ.... മോളേം കൊണ്ട് നമ്മുടെ ബന്ധുക്കളുടെ വീട്ടിലേക്ക് ഒക്കെ ഒന്ന് പോയിട്ട് വായോ...."


അമ്മ പറഞ്ഞതും ഗൗതം അനുവിന്റെ അടുത്ത് ഇരിക്കുന്ന ദീപുവിനെ ഒന്ന് നോക്കി....


"വേഗം ഒരുങ്ങി വായോ ദീപു...."


തലയാട്ടി അവൾ എഴുന്നേറ്റ് മുകളിലേക്ക് ഓടിയിരുന്നു....

ഗൗതം മുറിയിലേക്ക് ചെല്ലുമ്പോൾ ദീപു സാരിയും ആയി മൽപ്പിടുത്തത്തിൽ ആണ്....

"ഒരുങ്ങി കഴിഞ്ഞില്ലേ പെണ്ണേ...."


"ഈ പ്ളീറ്റ്സ് എടുത്തിട്ട് ശെരിയാകുന്നില്ല ഗൗതം...."


"എവിടെ... നോക്കട്ടെ...."

ഒരു ചിരിയോടെ പറഞ്ഞു കൊണ്ടവൻ  അവൾക്കരികിലേക്ക് നടന്നു....

"വേണ്ട... ഗൗതം ഒരുങ്ങിക്കോ... ഇത് ഞാൻ റെഡിയാക്കാം..."


"വേണ്ടാന്നെ... ഞാൻ പ്ളീട്സ് എടുത്തു തരാം...."

ഒരു കുസൃതി ചിരിയോടെ പറഞ്ഞു കൊണ്ട് ഗൗതം സാരിയുടെ മുന്താണി വലിച്ചതും ദീപു നെഞ്ചിന് കുറുകെ കൈ വെച്ചു....

അത്‌ കണ്ടതും അവളെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി അവൻ...

"എന്തിനാ നാണം... മ്... ഞാൻ നിന്റെ കെട്ട്യോനല്ലേടീ പെണ്ണേ... ഞാൻ കാണാത്ത...."


പെട്ടെന്ന് ദീപു അവന്റെ വായ പൊത്തി...

"പ്ലീസ്‌ ഗൗതം... വേ... ണ്ട...."


അവളുടെ കൈക്കുള്ളിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ച് അവളുടെ കീഴ്ച്ചുണ്ടിനെ നുണഞ്ഞെടുത്തു....


അവളുടെ കൈകൾ അവന്റെ നെഞ്ചിൽ അമർന്നു....

അവന്റെ വിരലുകൾ അവളുടെ നഗ്നമായ ഇടുപ്പിലൂടെ സഞ്ചരിച്ചു നട്ടെല്ലിൽ അമർന്നു.... ദീപു ഒന്നുയർന്നു പൊങ്ങി കൊണ്ട് അവനെ മുറുകെ പുണർന്നു....
അവളുടെ മാറ്  തന്റെ നെഞ്ചിൽ അമർന്നതും ഗൗതമിന്റെ സിരകൾക്ക് ചൂട് പിടിക്കാൻ തുടങ്ങിയിരുന്നു....

അവളെ മുറുകെ പുണർന്നു കൊണ്ട് അവളുടെ കഴുത്തിലേക്കവൻ മുഖം പൂഴ്ത്തി....


"ഗൗതം......"


വിറയലോടെ വിളിച്ചവളുടെ മിഴികൾ കൂമ്പിയടഞ്ഞു പോയിരുന്നു...


"ദീപു.... I need you....."


അവളുടെ തൊണ്ടക്കുഴിയിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ പറയെ മറുപടി പറയാൻ കഴിയാതവൾ കിതച്ചു.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story