ഹൃദയം: ഭാഗം 20

hridayam mulla

രചന: മുല്ല

"ദീപൂ.... Love you ഡീ...."


"Love you too ഗൗതം..."


അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.....


"എന്റെ ഗൗതം..... എന്റെ പ്രണയം...."


അവളുടെ  നാവിനാൽ അവൾ ഉരുവിട്ടതും അവനിൽ പുഞ്ചിരി നിറഞ്ഞു.......

💙💙💙💙💙💙💙


വല്യച്ഛന്റെ വീട്ടിലേക്ക് പോകുമ്പോൾ ഗൗതമിന്റെ വിരലുകൾ ദീപുവിന്റെ വിരലുകളിൽ കോർക്കപ്പെട്ടിരുന്നു...

അടുത്ത് തന്നെ ആയത് കൊണ്ട് നടന്നാണ് പോയത്....


ഒരുങ്ങാൻ പോയവർ താഴേക്ക് ഇറങ്ങാൻ നേരം വൈകിയതും അനു കളിയാക്കിയതായിരുന്നു... മുത്തശ്ശി രണ്ട് വഴക്ക് പറഞ്ഞതോടെ അവൾ നിർത്തി....
വഴക്കല്ലായിരുന്നു... മുത്തശ്ശിയുടെ രണ്ടേ രണ്ട് വാക്ക്.... അത്രേ വേണ്ടി വന്നുള്ളൂ....

"നിന്റെ കല്യാണം കഴിയുമ്പോ നീയും ഇങ്ങനൊക്കെ തന്നെ ആയിരിക്കും..."

ഇളിച്ചു കൊണ്ട് അനു അവരെ നോക്കുമ്പോഴും ചമ്മലോടെ നിൽക്കുകയായിരുന്നു ദീപുവും ഗൗതമും.....


ഒരുമിച്ചു നടന്നു പോകുന്ന ഇരുവരെയും കണ്ട് മുത്തശ്ശിയുടെയും ഗൗതമിന്റെ അമ്മയുടെയും മുഖം സന്തോഷം  കൊണ്ട് നിറഞ്ഞിരുന്നു.....

"ശിവപാർവതിമാരെ പോലെയുണ്ട് അല്ലേ ലക്ഷ്മി..."

മുത്തശ്ശി പറഞ്ഞതിന് ചിരിയോടെ അവർ തലയാട്ടി.....

ഓരോരുത്തരുടെ വീട്ടിൽ കയറുമ്പോഴും സംസാരിക്കുമ്പോഴും എല്ലാം ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി തങ്ങി നിന്നു... പരസ്പരം നോക്കുന്ന ഓരോ നോട്ടങ്ങളിലും പ്രണയം തുടിച്ചു....

വൈകീട്ട് തിരിച്ചു വരുമ്പോൾ അവർ ആമ്പൽ നിറഞ്ഞ ഒരു കുളത്തിനടുത്തെത്തി....


"ആമ്പൽ വേണോ ദീപൂ....."


അവളുടെ കണ്ണുകളിലെ തിളക്കം കണ്ട് അവൻ ചോദിക്കെ അവൾ പുഞ്ചിരിയോടെ തലയാട്ടിയിരുന്നു...


നീന്തി ചെന്നു ഒരു പിടി ആമ്പൽ പൂക്കൾ തന്റെ പ്രിയതമക്കായി പറിച്ചു കൊണ്ട് വരുമ്പോൾ അവനിൽ അവളോടുള്ള പ്രണയം നിറഞ്ഞു നിന്നു ... അവ നെഞ്ചോടടുക്കി പിടിക്കുമ്പോൾ അവളിലും അവനോടുള്ള അടങ്ങാത്ത പ്രണയം തുടിച്ചു നിന്നിരുന്നു....


രാത്രിയിൽ ആ ആമ്പൽ പൂക്കളാൽ   അവളുടെ ഉടലളവുകളിൽ തഴുകി  കൊണ്ട് അവയെ എല്ലാം തന്റെ ചുണ്ടുകളാൽ അവൻ സ്വന്തമാക്കി കൊണ്ടിരുന്നു...


പ്രണയം തുടിച്ചൊരു ദിനം കൂടി അവർക്ക് സ്വന്തമായി......


********


പാതിരാ കഴിഞ്ഞിരുന്നു യദു ഫ്ലാറ്റിൽ എത്തുമ്പോൾ....


ഒരു തുള്ളി പോലും കുടിക്കാതെ ആണ് അന്നവൻ വന്നത്....

ബെൽ അടിച്ചതും ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും എഴുന്നേറ്റ് വന്നത് പോലെ സാക്ഷി വാതിൽ തുറന്നു കൊടുത്തു....
അവളെയൊന്ന് വെറുപ്പോടെ നോക്കി അവൻ  അകത്തേക്ക് നടന്നു.....

"എവിടെയായിരുന്നു യദു ... ഞാൻ എത്ര നേരം ആയെന്ന് അറിയോ വെയിറ്റ് ചെയ്യുന്നേ... ഒറ്റക്കിരുന്നു ബോറടിച്ചു പോയി...."


പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ട് യദു മുറിയിൽ പോയി ഡ്രെസ് മാറി....
പിന്നെ ബാൽക്കണിയിൽ പോയി നിന്നു....


"യദു.... What happened to you baby....."


അവന്റെ പുറകിലൂടെ പുണർന്നു അവന്റെ പുറത്ത് മുഖമമർത്തി കൊണ്ട് അവൾ വശ്യമായി പറഞ്ഞു.... ഉള്ളിൽ പുച്ഛിച്ചു കൊണ്ട്....


യദുവിന്റെ മുഖത്ത് കോപം നിറഞ്ഞു... അറപ്പോടെ അവളുടെ കൈകൾ വിടർത്തി മാറ്റി അവൻ പുറത്തേക്ക് നോക്കി നിന്നു....


"എന്താ യദു ഇത്... ഇപ്പോഴും നീ അവളെ നിന്റെ മനസ്സീന്ന് എടുത്തു കളഞ്ഞില്ലേ... See.... നിന്റെ പെണ്ണ് ഞാനല്ലേ... നിന്റെ കുഞ്ഞല്ലേ യദു..."


"Enough സാക്ഷി.... എപ്പോഴും അത് നീയെന്നെ ഓർമപ്പെടുത്തണം എന്നില്ല...."

സ്വരം മയപ്പെടുത്തി അവൻ പറഞ്ഞു... അവൾ മുഖം അവന്റെ തോളിലേക്ക് മുട്ടിച്ചു നിന്നു....


"സോറി യദു.... അത്‌ പോട്ടെ... നീയെന്നെ എന്നാ നിന്റെ വീട്ടിലേക്ക് കൊണ്ട് പോകുക...."


"എന്തിന്....."


"നിന്റെ അമ്മയെ കാണിക്കാൻ... പിന്നെ പറയണ്ടേ നിന്റെ അമ്മക്ക് ഒരു പേരകുട്ടി വരാൻ പോവുകയാണ് എന്ന്...."


"അതിന് ഇതെന്റെ അമ്മയുടെ പേരക്കുട്ടി തന്നെ ആണെന്ന് എന്താ ഉറപ്പ്...."


"യദു ... What you mean...."


അവളുടെ സ്വരം രൂക്ഷമായി....


"ഈ കുഞ്ഞിന്റെ തന്ത ഞാൻ തന്നെയാണെന്ന് എന്താ ഉറപ്പെന്ന്..."


സാക്ഷി ഞെട്ടുന്നത് വ്യക്തമായി അവൻ കണ്ടു.... പെട്ടെന്ന് തന്നെ അത്‌ മറച്ചു വെക്കുന്നതും..


"യദു... എന്തൊക്കെയാ ഈ പറയുന്നേ... നീയല്ലാതെ പിന്നെ ആരാ..  നമ്മള് തമ്മിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുള്ളതല്ലേ..."


പുച്ഛത്തോടെ ഒന്ന് ചിരിച്ചു അവൻ....


"അതിപ്പോ എന്റെ കൂടെ മാത്രം നിനക്ക് അങ്ങനെ ഉണ്ടായിട്ടുള്ളൂ എന്ന് ഉറപ്പാണോ..."


"യദു.... What's this... നീയെന്നെ സംശയിക്കാണോ.... എന്താ നിനക്കിനി എന്നെ തള്ളി കളഞ്ഞിട്ട് അവളുടെ അടുത്തേക്ക് പോകാൻ ആണോ..."


"അതിനുള്ള യോഗ്യത എനിക്കില്ല സാക്ഷി.... ദീപു.... She is a gem... ആ രത്നത്തെ ഉപേക്ഷിച്ചു കരിക്കട്ട സ്വന്തമാക്കിയവനാണ് ഞാൻ .... A real fool...."


"ഓ.... ഇപ്പൊ അവള് വലിയവള് ആയോ... ഞാൻ വൃത്തികെട്ടവളും... നീ തള്ളിക്കളഞ്ഞപ്പോഴേക്കും മറ്റൊരുത്തനെ.. അതും നിന്റെ ഫ്രണ്ട്നെ തന്നെ marry ചെയ്ത അവളാണോ ഒരു പുണ്യാളത്തി...."


"അതേ.... അവളൊരു പുണ്യം തന്നെയാണ്... അവളിപ്പോ എത്തിച്ചേർന്നത് അർഹതപ്പെട്ടവന്റെ കൈകളിലും... എനിക്ക് അവളെ നേടാൻ ഒരു യോഗ്യതയും ഇല്ല.... അതെനിക്ക് ഇപ്പൊ നല്ല ബോധ്യം ഉണ്ട്... പിന്നെ നീയെന്താ പറഞ്ഞേ എന്റെ ഫ്രണ്ടിനെ പിടിച്ചെടുത്തു കല്യാണം കഴിച്ചു എന്ന് അല്ലേ... അപ്പൊ നീയോ...."


സാക്ഷി ഞെട്ടി....


"ഞാൻ... ഞാനെന്ത് ചെയ്തൂന്നാ..."


( സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ശിക്ഷാർഹമാണ്.... ഇവിടെ ചുവടെ കൊടുക്കുന്നവ ഈ കഥക്ക് വേണ്ടി മാത്രം ചേർക്കപ്പെട്ടിട്ടുള്ളതാണ്...)


യദുവിന്റെ കണ്ണുകൾ കുറുകി....
ഞൊടിയിടയിൽ അവളെ വലിച്ചു ചുവരോട് ചേർത്ത് നിർത്തി അവൻ... വേദന കൊണ്ട് അവളുടെ മുഖം ചുളുങ്ങി... അവന്റെ കൈകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും അവയുടെ മുറുക്കം കൂടിയതെ ഉള്ളൂ.....


"നീയൊന്നും ചെയ്തില്ലേ..."


"ഇ... ല്ല..."


"ഈ വയറ്റിൽ കിടക്കുന്നത് എന്റെ കുഞ്ഞ് തന്നെ  ആണോടീ...."


പകച്ചു കൊണ്ടവൾ അവനെ നോക്കി.... അവന്റെ മുഖത്തെ ക്രൂരത നിറഞ്ഞ ഭാവം അവളെ ഭയത്തിലാഴ്ത്തി....


"യദു... എന്തിനാ... ഇങ്ങനൊക്കെ... ഇത്.. നിന്റെ കുഞ്ഞ്... തന്നെയാ...."

"അപ്പൊ വിവേകോ........"


അവളിലെ ഞെട്ടൽ പൂർണമായിരുന്നു....

"വി.. വിവേകോ...."


"Yes... വിവേക് തന്നെ... അവന് നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിൽ ഒരവകാശവും ഇല്ലെന്നാണോ...."


"യദു.... നീ.. നീയിത്.. എന്തൊക്കെയാ..."


"Stop this ഡ്രാമ സാക്ഷി... ഇനിയും എന്നെ വിഡ്ഢിയാക്കാമെന്ന് നീ കരുതണ്ട... ഒരേ സമയം രണ്ട് ആണുങ്ങളുടെ കൂടെ കിടന്ന നിന്നെ ഞാൻ എന്താ വിളിക്കേണ്ടത്...
പറയടീ തേ **....
അവനും നീയും കൂടെ എന്നെ അങ്ങ് ഉണ്ടാക്കാം എന്ന് കരുതിയോ..."


അത്‌ പറയുന്നതിനൊപ്പം അവന്റെ കൈകൾ അവളുടെ കഴുത്തിൽ മുറുകി...

"യ... ദു.... പ്ലീ... സ്‌..."

വാക്കുകൾ അവളുടെ തൊണ്ടയിൽ കുരുങ്ങി......


"നിനക്ക് എന്റെ സ്വത്ത് വേണം അല്ലേഡീ ...  എന്നിട്ട് എന്നേം എന്റെ അമ്മയേം അച്ഛനേം അവസാനിപ്പിച്ചിട്ട്  നിനക്ക് അവന്റെ ഒപ്പം പോയി സുഖമായി ജീവിക്കണം അല്ലെടീ...
ഞാൻ ജീവിപ്പിക്കാം നിന്നെ..."


ശ്വാസം കിട്ടാതെ അവൾ പിടയാൻ തുടങ്ങി... എപ്പോഴോ കിട്ടിയ ശക്തിയിൽ അവനെ തള്ളി മാറ്റി അകത്തേക്ക് ഓടാൻ ശ്രമിച്ചവളെ അവൻ  പിടിച്ചു വലിച്ചു ബാൽക്കണിയുടെ ഫ്ലോറിലേക്ക് വലിച്ചിട്ടു.....

"യദു... വിട്......"

അവനിലെ മൃഗം ഉണർന്നിരുന്നു....


"നിനക്ക് ഞാൻ ഒരു പൊട്ടനാണ് അല്ലെടീ.... ഈ പൊട്ടന്റെ കരുത്ത് നിന്നെ ഞാൻ ശെരിക്കും കാണിച്ചു തരാം... എന്നിട്ട് നിന്നെ ഞാൻ വിടുന്നുണ്ട്  നല്ല സുഖമായിട്ട് കഴിയാൻ...


പറയുന്നതിനൊപ്പം അവളുടെ ഡ്രെസ്സുകൾ അവളിൽ നിന്നും പറിച്ചെറിഞ്ഞു അവൻ....


അലറി കരഞ്ഞു എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവയൊന്നും അവൻ ചെവിക്കൊണ്ടില്ല... അവളെ അവൻ കടിച്ചു കുടഞ്ഞു... ക്രൂരമായി.... അവൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രീതിയിൽ...

അവന്റെ ശക്തിയിൽ എതിർക്കാൻ കഴിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....


ഒടുവിൽ തളർന്നു പോയവളെ അവൻ കൈകളിൽ കോരിയെടുത്തു ബാൽക്കണിയുടെ  റൈലിംഗിന് മുകളിലേക്ക് ഉയർത്തി......

"നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്ത് എനിക്ക് വിഷമം ഉണ്ട്... പക്ഷെ നിന്നെ പോലെ ഒരുത്തിയുടെ വയറ്റിൽ രൂപം കൊണ്ടത് കൊണ്ട് മാത്രം ആ കുഞ്ഞിന് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല...."


സാക്ഷിയുടെ കണ്ണുകൾ പേടിയോടെ മിഴിഞ്ഞു...

"യദു.... Please വേണ്ടെടാ..."


അവന്റെ മുഖത്തെ ചിരി വികൃതമായി.....


"ഗുഡ് ബൈ സാക്ഷി...."

അവൻ കൈകൾ ഒന്നുയർത്തി വിട്ടു......


"Nooooo........."


ആ കെട്ടിടത്തിന്റെ  ആറാം നിലയിൽ നിന്നും ഒരു അലർച്ചയോടെ ഒരു തൂവൽ പോലെ സാക്ഷി നിലത്തേക്ക് പതിച്ചു.... അവൾക്ക് ചുറ്റും ചോര പടർന്നൊഴുകി...  നിലത്തേക്ക് പതിച്ച നിമിഷം തന്നെ അവളൊന്നു പിടഞ്ഞു.... പിന്നെ നിശ്ചലമായി....

താഴേക്ക് നോക്കി നിന്ന യദുവിന്റെ കണ്ണുകൾ തിളങ്ങി.... മുഖത്ത് ക്രൂരമായൊരു ചിരി വിരിഞ്ഞു.....
 

.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story