ഹൃദയം: ഭാഗം 21

hridayam mulla

രചന: മുല്ല

Noooo......


ഒരലർച്ചയോടെ സാക്ഷി ചാടി എഴുന്നേറ്റു....


പകപ്പോടെ ചുറ്റും നോക്കിയപ്പോൾ ഇരുട്ടാണ്.... ലൈറ്റിന്റെ സ്വിച്ച്ലേക്ക് കയ്യെത്തിച്ചു ലൈറ്റ് ഇട്ടതും നേരെയുള്ള  കണ്ണാടിയിൽ അവൾ തന്റെ മുഖം കണ്ടു....

സ്വപ്നമായിരുന്നോ താൻ കണ്ടത്... ഇങ്ങനെ ഒരു സ്വപ്നം... No... യദു  അറിഞ്ഞിട്ടില്ലല്ലോ അതിനൊന്നും... ഒരിക്കലും അറിയുകയും ഇല്ല.... മാത്രല്ല അവൻ അങ്ങനെ ആകുമോ... ഇല്ല അവൻ.. അവനൊരിക്കലും ഇത്ര ക്രൂരൻ ആവാൻ കഴിയില്ല... ഒന്നുമില്ലെങ്കിലും അവന് എന്നോടുണ്ടായിരുന്നത് പ്രണയം തന്നെ ആയിരുന്നു....
താനല്ലേ അവനെ ചതിച്ചു കൊണ്ടിരിക്കുന്നത്...


ഒരു വേള അവളുടെ കണ്ണുകൾ നിറഞ്ഞു.... ഒന്നും.. ഒന്നും വേണ്ടായിരുന്നു... തന്നെ പോലെ ഒരുത്തിയുടെ വയറ്റിൽ പിറന്നത് കൊണ്ട് ഈ കുഞ്ഞു കൂടെ അതിനെല്ലാം അനുഭവിക്കേണ്ടി വന്നാലോ.....


അതേ സമയം തന്നെ calling ബെൽ മുഴങ്ങി.... പേടിയോടെ അവൾ ചെന്നു ഡോർ തുറന്നതും മുന്നിൽ യദു ആയിരുന്നു....

മനസ്സിലൂടെ ആ സ്വപ്‌നം കടന്നു പോയതും വിറയലോടെ അവൾ അവനെ നോക്കി....

അവളെ നോക്കാതെ അവൻ അകത്തേക്ക് കടന്നു.... അവന്റെ ഉള്ളിലൂടെ ഉച്ചക്ക് താൻ കണ്ടതും കേട്ടതും എല്ലാം കടന്നു പോയി....
വെറുപ്പ് തോന്നിപ്പോയി അവളോട്...

"യദു... എന്താ നേരം വൈകിയേ...."


വിറയലോടെ ചോദിച്ചു അവൾ...


"അവനെ കണ്ട് സംസാരിച്ചു വന്നപ്പോ നേരം വൈകി..."


മ്.....


അവനൊന്നും മിണ്ടാതേ മുറിയിലേക്ക് കയറി പോയി....

ഓരോ നിമിഷവും സാക്ഷി ഭയത്തോടെ നിന്നു....

മുറിയിൽ നിന്നും വേഷം മാറി ഇറങ്ങുന്ന അവനെ കണ്ടതും അവളൊന്നു ഞെട്ടി.... സ്വപ്നത്തിൽ അവൻ ഇട്ടിരുന്ന അതേ വേഷം.....

അവളെ നോക്കാതെ അവൻ ബാൽക്കണിയിലേക്ക് കടന്നതും അങ്ങോട്ട് പോകാൻ അവൾ ഒന്നറച്ചു....

"യദു.... എനിക്ക് ഉറക്കം വരുന്നു... ഞാൻ കിടക്കട്ടെ...."


അവിടെ നിന്ന് രക്ഷപ്പെടാൻ എന്ന പോലെ അവൾ പറഞ്ഞതും അവനൊന്നു തിരിഞ്ഞു നോക്കി....
അവന്റെ മുഖം നിർവികാരമായിരുന്നു....


"Wait സാക്ഷി.... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്...."


അവളൊന്ന് വിറച്ചു....


"നാ... നാളെ സംസാരിച്ചാൽ പോരെ..."


"No... ഇന്ന് തന്നെ സംസാരിച്ചേ തീരൂ...."


"യദു....."


"Come സാക്ഷി....."


അവന്റെ ഒച്ച ഉയർന്നതും സാക്ഷി മടിയോടെ അങ്ങോട്ട് ചെന്നു.... പേടിയോടെയും....

കുറച്ചധികം സമയം നിന്നിട്ടും അവൻ ഒന്നും സംസാരിക്കുന്നില്ലായിരുന്നു.....


"യദു......"

മ്.....


"എന്താ പറയാൻ ഉണ്ടെന്ന്...."

"Let's break up sakshi......"

"What...."

"Yes....  ഈ ബന്ധം ഇനി തുടരണ്ട.... എനിക്ക് താല്പര്യം ഇല്ല....."

"Why...... അപ്പൊ നമ്മുടെ ബേബി..."


അവളെയൊന്ന് തിരിഞ്ഞു നോക്കി അവൻ....

പെട്ടെന്ന് സാക്ഷിയുടെ കണ്ണുകളൊന്ന് പിടച്ചു...


"അതെന്റെ കുഞ്ഞാണോ സാക്ഷി..."


അവളെ സൂക്ഷിച്ച് നോക്കി യദു ചോദിച്ചതും സാക്ഷി ഞെട്ടി....


"പി... പിന്നല്ലാതെ..."


"അപ്പൊ വിവേക് ആരാ ഈ കുഞ്ഞിന്റെ...."

പേടിയോടെ സാക്ഷിയുടെ കണ്ണുകൾ മിഴിഞ്ഞു.... മുഖം വിളറി വെളുത്തു....


"പറ സാക്ഷി... ഞാൻ.. ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചതല്ലെടീ... എന്റെ ദീപുവിനെ പോലും വിട്ട് കളഞ്ഞിട്ട്... എന്നോട് ഈ ചതി വേണമായിരുന്നോ....."


ദേഷ്യമല്ലായിരുന്നു അവന്റെ വാക്കുകളിൽ... ചതിക്കപ്പെട്ടവന്റെ വേദന.... ദീപു അനുഭവിച്ചത് അവൻ അറിഞ്ഞു കഴിഞ്ഞിരുന്നു....... ചതിക്കപ്പെട്ടതിന്റെ ഹൃദയം മുറിയുന്ന വേദന....


"ഒത്തിരി ഇഷ്ട്ടം ആയിരുന്നു യദു എനിക്ക് നിന്നെ....  എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ നിന്നെ ഞാൻ.... ആ എന്നോട് ഇങ്ങനെ ചെയ്യാൻ നിനക്കെങ്ങനെ തോന്നി.... ഞാൻ... ഞാൻ നിനക്ക് ആരായിരുന്നു യദു....."


തനിക്ക് മുന്നിൽ കണ്ണീരോഴുക്കി കൊണ്ട് ചോദിക്കുന്ന ആ പാവം പെണ്ണിന്റെ മുഖം.....

"യദു... ഞാൻ... ഇതൊന്നും സത്യമല്ല യദു... നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാ....."


അവളെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ചു അവൻ...

"എന്റെ കണ്ണുകളെയും കാതുകളെയും എനിക്ക് വിശ്വാസമാണ് സാക്ഷി... കണ്മുന്നിൽ ഞാൻ കണ്ടതും കേട്ടതും എല്ലാം വിശ്വസിക്കാതിരിക്കണോ...."

സാക്ഷിക്ക് മറുപടി ഇല്ലായിരുന്നു....
എല്ലാം അവൻ അറിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായി... ഇനി ഇവൻ തനിക്ക് വിധിക്കുന്നത് എന്തായിരിക്കും... സ്വപ്നത്തിലേത് പോലെ....
ആ ഓർമയിൽ പോലും അവളൊന്ന് നടുങ്ങി....
അവൾ യദുവിനെ നോക്കി... അവിടെ പക്ഷെ ദുഃഖഭാവമാണ്... വേദനയാണ്.... അവൾക്ക് ആദ്യമായി അവനോട് സഹതാപം തോന്നി.....

"യദു...."

അവന്റെ തോളിലേക്ക് കൈ വെച്ചതും അവൻ ആ കൈകൾ എടുത്തു മാറ്റി...


"എന്നെ തൊടരുത് സാക്ഷി... നിന്നോടെനിക്ക് അറപ്പ് തോന്നുകയാ.... എന്റെ കൂടെ കഴിയുമ്പോൾ തന്നെ അല്ലേ നീ അവന്റെ കൂടെയും.... ഛെ... ഒരു പെണ്ണ് ഇത്രയും തരം താഴരുത്...."


"യദു.... ഞാൻ... സോറി...."


അവളുടെ മുഖം താഴ്ന്നു....


"സോറിയോ... അത്‌ കൊണ്ട് എന്റെ ഹൃദയത്തിൽ വീണ മുറിവ് മാറ്റാൻ നിനക്ക് കഴിയോ... ഇതെനിക്ക് ദൈവം തന്ന ശിക്ഷയാണ്... ഒരു പാവം പെണ്ണിന്റെ ഹൃദയം കുത്തി നോവിച്ചതിനു എനിക്ക് കിട്ടിയ ശിക്ഷ... ഒരു കൂടപ്പിറപ്പിനെ പോലെ എന്നെ സ്നേഹിച്ചു കൊണ്ട് നടന്നവനെ തോല്പിക്കാൻ നോക്കിയതിനുള്ള ശിക്ഷ... ഞാനിത് അനുഭവിച്ചേ തീരൂ .."


"യദു... ഞാൻ....."


"ഒന്നും പറയണ്ട സാക്ഷി... നാളെ... നാളെ മുതൽ നിന്നെയിവിടെ കാണാൻ പാടില്ല.... എന്റെ ലൈഫിലും.... നിനക്കെന്താ വേണ്ടത്.... എന്റെ കാശും സ്വത്തുമോ.... ഒരു കാര്യം നിനക്കറിയോ... നാട്ടിൽ എന്റെ പേരിൽ ഒരു രൂപ പോലും ഇല്ല.... എല്ലാം അച്ഛന്റെ പേരിൽ ആണ്... ആളുടെ മരണശേഷം അല്ലാതെ എന്റെ കയ്യിലേക്ക് ഒന്നും വന്നു ചേരുകയും ഇല്ല...."

സാക്ഷി അവനെ മിഴിച്ചു നോക്കി....

"അപ്പൊ നിന്റെ പേരിലാണ് സ്വത്തൊക്കെ എന്ന് നീ പറഞ്ഞതോ...."

"അത്‌ നീ എന്നോട് അടുക്കാൻ വേണ്ടി... പിന്നെ ഈ ജോലിക്ക് കിട്ടുന്നതെല്ലാം എന്റെ കയ്യിൽ തന്നെ ആണ്... അത്‌ പക്ഷെ എന്താ ചെയ്യുന്നത് എന്ന് നിനക്ക് തന്നെ അറിയാവുന്നതല്ലേ.... നിനക്ക് വേണ്ടി തന്നെ ആണ് ഞാനതെല്ലാം ചെലവാക്കിയത്....
ആരാ ഇപ്പൊ ഫൂൾ ആയത് സാക്ഷി.... "


സാക്ഷിയുടെ മുഖത്ത് നിരാശ പ്രതിഫലിച്ചു.....

"അപ്പൊ പറഞ്ഞത് എന്താണെന്ന് വെച്ചാൽ... ഇത് നമുക്കങ്ങു അവസാനിപ്പിച്ചേക്കാം....  പിന്നെ നിന്റെ ശരീരം ഞാൻ സ്വന്തമാക്കിയത്.. അത്‌ നിനക്ക് പ്രോബ്ലം ഇല്ലെന്ന് തോന്നിയത് കൊണ്ടാണ്... അതിൽ എനിക്ക് കുറ്റബോധവും ഇല്ല...."


അത്‌ പറഞ്ഞു അവൻ നടന്നു... പിന്നൊന്നു നിന്നു...


"നാളെ കാലത്ത് തന്നെ സ്ഥലം വിട്ടേക്കണം... ഇനിയെന്റെ ലൈഫിലേക്ക് തിരികെ വരാൻ ശ്രമിക്കരുത്... വന്നാൽ.. യദുവിന്റെ മറ്റൊരു മുഖം നീ കാണും...."


അവളെ നോക്കി രൂക്ഷമായി പറഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് കേറിപ്പോയി....

പ്രതീക്ഷകൾ തകർന്ന സാക്ഷി ഫോൺ എടുത്ത് വിവേകിനു ടെക്സ്റ്റ്‌ ചെയ്തു....


" I'm coming back....."


പിന്നൊന്നു നിശ്വസിച്ചു കൊണ്ട്  മറ്റൊരു മുറിയിലേക്ക് പോയി....
എങ്കിലും സ്വപ്നത്തിൽ കണ്ടത് പോലെ ഒന്നും അവൻ തന്നെ ചെയ്തില്ലല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു അവൾ.....

പിറ്റേന്ന് യദു എഴുന്നേറ്റ് വരുമ്പോൾ സാക്ഷി പോകാൻ റെഡി ആയി നിന്നിരുന്നു.....


അവളെയൊന്ന് നോക്കി അവൻ കിച്ചണിലേക്ക് പോയി....


"യദു... ഞാൻ പോവുകയാണ്..."


"മ്... ഇനിയെങ്കിലും ആരെയും പറ്റിക്കാതെ ജീവിക്കാൻ നോക്ക്..."

അത്‌ പറഞ്ഞു കൊണ്ട് അവനൊന്നു സ്വയം പുച്ഛിച്ചു ചിരിച്ചു....

"മ്.... ഗുഡ് ബൈ  യദു ......"


"ഗുഡ് ബൈ....."


അവൾ പോകുന്നത് നോക്കി നിൽക്കെ അവന്റെ കണ്ണുകൾ നിറഞ്ഞു..

സാക്ഷി ഇറങ്ങി പോയതും യദു തളർച്ചയോടെ ചെയറിലേക്ക് ഇരുന്നു.....

ഫോൺ എടുത്തു അമ്മയെ വിളിക്കാൻ തോന്നി അവന്....

ആദ്യത്തെ റിങ്ങിൽ തന്നെ അമ്മ എടുത്തിരുന്നു.....


"അമ്മേ...."

"എന്താ മോനെ നിനക്ക്... എന്താ വിഷമം പോലെ...."


"ഞാൻ ... ഞാൻ തോറ്റു പോയി അമ്മേ... എല്ലായിടത്തും ജയിക്കാൻ വേണ്ടി ആഗ്രഹിച്ച.. അത്യാഗ്രഹം കാണിച്ച യദു തോറ്റു പോയി അമ്മേ.......".......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story