ഹൃദയം: ഭാഗം 22

hridayam mulla

രചന: മുല്ല

നേരിയ മഞ്ഞും തണുപ്പും നിറഞ്ഞ ആ പ്രഭാതത്തിൽ അവന്റെ ഹൃദയതാളം കേട്ട് കിടക്കവേ അവളിൽ പുഞ്ചിരി നിറഞ്ഞു... സൂര്യകിരണങ്ങൾ ചെറുതായി ജനലിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു....  നഗ്നമായ അവന്റെ നെഞ്ചിലെ അവളുടെ മുഖം പതിപ്പിച്ച അവന്റെ ഹൃദയത്തിന് മേലേക്ക് അവൾ തന്റെ ചുണ്ടുകൾ പതിപ്പിച്ചു കൊണ്ടേയിരുന്നു.... 

കണ്ണടച്ച് കിടന്നിരുന്ന അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു....
അവളുടെ കൈകൾ അവനെ മുറുകെ പുണർന്നു കൊണ്ട് അവന്റെ കഴുത്തിടുക്കിലേക്ക് അവൾ മുഖം ചേർത്തു....


"ദീപു....."

വിറയലോടെ വിളിച്ചവന്റെ മുഖത്തേക്ക് പ്രണയത്തോടെ നോക്കി അവൾ....


"ഗൗതം...."

അവൾ വിളിച്ചതും ഞൊടിയിടയിൽ അവളെ തന്റെ കീഴിൽ ആക്കി കൊണ്ട് അവളുടെ ദേഹത്തേക്ക് അമർന്നു അവൻ.... അവന്റെ കഴുത്തിലെ പുലിനഖത്തിന്റെ ലോക്കറ്റ് ഉള്ള  സ്വർണമാല അവളുടെ മാറിലേക്ക് പടർന്നു വീണു....
അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ പ്രണയ ചുംബനം അർപ്പിച്ചു... കണ്ണുകൾ അടച്ചു കൊണ്ട് അവളത് സ്വീകരിക്കവേ ഒരു പുതപ്പിനാൽ ഇരുവരെയും മൂടി അവൻ...

വാടി തളർന്ന ആമ്പൽ പൂക്കൾ അപ്പോഴും അവരുടെ പ്രണയ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആ ബെഡിലാകെ ചിതറി കിടന്നിരുന്നു.....

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥


കല്യാണം കഴിഞ്ഞു ഒരാഴ്ച ആയിരിക്കുന്നു..... ദീപുവിന്റെ ഓരോ ദിനങ്ങളും പ്രണയത്താൽ നിറഞ്ഞു.... ഗൗതം അവൾക്കൊരു ഭർത്താവും കാമുകനും ആയി മാറിയ ദിനങ്ങൾ....

എല്ലാവരുടെയും സ്നേഹം ഏറ്റു വാങ്ങി ദീപു എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി... അനുവിന് സ്വന്തം സഹോദരി തന്നെ ആയി മാറിയിരുന്നു അവൾ..... ഗീതുവിനും പ്രിയപ്പെട്ട ഏട്ടത്തിയമ്മയും....


മുത്തശ്ശിയുടെ എണ്ണയിടലും മഞ്ഞൾ ഇടുവിക്കലും മറ്റു സൗന്ദര്യ വർദ്ധക പൊടിക്കൈകൾ പ്രയോഗിക്കലും ഒക്കെ കാരണം ദീപു ശെരിക്കും ഈ നാളുകളിൽ മാറി പോയിരുന്നു.... ഒരു നാട്ടുമ്പുറത്തുകാരി പെണ്ണായി മാറിയിരുന്നു.... 

സ്നേഹിക്കാനായി ചുറ്റും നിറയെ ആളുകൾ ഉണ്ടായതും ദീപുവിന്റെ ചിരികളും കുറുമ്പുകളും പുറത്ത് വന്നു......

പിറ്റേന്ന് തിരികെ പോകാൻ തയ്യാറെടുക്കുകയാണ് ദീപുവും ഗൗതമും....  ഇവിടെ നിന്നും പോകുന്നതിന്റെ വിഷമം നല്ലവണ്ണം ഉണ്ട് അവൾക്ക്.... ഇനി അനുവിന്റെ കല്യാണത്തിനാണ് തിരിച്ചുവരവ്... അതിന് ഇനിയും ഒരു മാസം കൂടെയുണ്ട്......

പോകുന്നതിനു മുൻപ് അമ്പലത്തിലേക്ക് ഒന്ന് പോയിട്ട് വരാൻ പറഞ്ഞതാണ് അമ്മ...


പുളിയിലക്കര നേര്യതും കറുത്ത ബ്ലൗസും ധരിച്ചു ഗൗതമിന്റെ കൈ പിടിച്ച് കൊണ്ടവൾ അമ്പലത്തിലേക്ക് നടന്നു... അവന്റെ കൈകളും അവളെ ആർക്കും വിട്ടു കൊടുക്കില്ലെന്ന പോലെ അവളിൽ മുറുകിയിരുന്നു....

അമ്പലത്തിൽ എത്തിയതും ഷർട്ട്‌ അഴിച്ചു തോളിലേക്ക് ഇട്ടു കൊണ്ട് ഗൗതം ദീപുവിനെയും കൂട്ടി അകത്തേക്ക് കയറി.....

തിരുനടയിൽ തൊഴുതു നിൽക്കുമ്പോൾ ഇരുവരുടെയും മനം നിറയെ ഈ ജന്മം മുഴുവൻ പരസ്പരം താങ്ങായും തണലായും തമ്മിൽ ഒരുപാട് സ്നേഹിച്ചു കഴിയാൻ സാധിക്കണേ എന്നായിരുന്നു....


അമ്പലത്തിനു പുറത്തു ഇലച്ചീന്തിൽ കിട്ടിയ പ്രസാദത്തിൽ നിന്നും ചന്ദനം  കൊണ്ട് ഒരു കുറി ഗൗതമിന്റെ നെറ്റിയിൽ തൊടുവിക്കുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരിയിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൻ....


പെട്ടെന്നാണ് ദീപുവിന്റെ പുറകിലായി നടന്നു വരുന്ന രണ്ട് പേരിൽ അവന്റെ കണ്ണുകൾ ഉടക്കിയത്.....

യദുവും അമ്മയും....

"യദു...."

ഗൗതം പറഞ്ഞതും ദീപുവൊന്ന് തിരിഞ്ഞു നോക്കി......

യദുവിന്റെ കണ്ണുകളും അവരിൽ ആയിരുന്നു.... ഒരു വേള അവന്റെ കണ്ണുകൾ നിറഞ്ഞു.....

യദുവിന്റെ കോലം കണ്ട് പരസ്പരം നോക്കി ദീപുവും ഗൗതമും.... കൺ തടങ്ങളിൽ കറുപ്പ് വീണിരിക്കുന്നു... മുഖത്തു കുറ്റി രോമങ്ങൾ നിറഞ്ഞിരിക്കുന്നു... അലസമായ വേഷം....

ദീപുവിന്റെ ഉള്ളിൽ എപ്പോഴും ക്‌ളീൻ ഷേവ് ചെയ്ത് നല്ല ക്ലാസ് ലൂക്കിൽ നടക്കുന്ന യദുവിന്റെ മുഖം തെളിഞ്ഞു... അവന്റെ ഈ മാറ്റം എന്ത് കൊണ്ടാണ് എന്ന് അവർക്ക് മനസ്സിലായില്ല...


യദുവിന്റെ അമ്മ പുഞ്ചിരിയോടെ അവർക്കടുത്തേക്ക് നടന്നു വന്നു.... യദു അവർക്കടുത്തേക്ക് വരാതെ ഒരിടത്ത് നിന്നതേ ഉള്ളൂ....


"സുഖല്ലേ മക്കളെ....."


സ്വതവേ ഉള്ള പുഞ്ചിരിയോടെ അവർ ചോദിക്കെ ഇരുവരും പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ...


"ഇന്ന് എറണാകുളത്തേക്ക് പോകുകയാ അമ്മേ...."


ഗൗതം പറഞ്ഞതും അവർ ചിരിച്ചു....


"യദു എന്ന് വന്നു... അന്ന് വന്നിട്ട് പോയില്ലേ...."


ഗൗതം ചോദിച്ചതും അവരുടെ മുഖം മങ്ങി....


"പോയതായിരുന്നു... ഇപ്പോ വന്നിട്ട് രണ്ട് ദിവസായി മോനെ... ഇനി ആ നാട്ടിലേക്ക് പോകുന്നില്ലെന്നാ പറഞ്ഞേ....."

ദീപുവിന്റെ മുഖം ചുളിഞ്ഞു....

"എന്ത് പറ്റി..."

ഗൗതം ചോദിച്ചതിന് മറുപടി ആയി അവരുടെ മിഴികൾ നിറഞ്ഞിരുന്നു...


"ഇവിടന്ന് പോയി രണ്ടു ദിവസം കഴിഞ്ഞപ്പോ എന്റെ മോൻ എന്നെ വിളിച്ചു... അവൻ ജീവിതത്തില് തോറ്റു പോയി എന്ന് പറഞ്ഞിട്ട്... ഇനിയും ആ നാട്ടില് നിന്നാല് അവന് ഭ്രാന്ത്‌ പിടിക്കും എന്ന് പറഞ്ഞു കുറെ കരഞ്ഞു.... അന്ന് വൈകീട്ട് ഞാനും അവന്റെ അച്ഛനും കൂടെ പോയി കൂട്ടിക്കൊണ്ട് വന്നു അവനെ...."

ഗൗതം നീങ്ങി നിൽക്കുന്ന യദുവിനെയൊന്ന് നോക്കി...


ഇങ്ങോട്ട് നോക്കാതിരിക്കാൻ അവൻ മനഃപൂർവം ശ്രമിക്കുന്നത് പോലെ...


"എന്താ ഉണ്ടായത് അമ്മേ...."

ഗൗതം ചോദിച്ചതും അവർ ഒരു നിമിഷം ദീപുവിനെ നോക്കി...


"അവന് ഒരു പെണ്ണും ആയി ഇഷ്ട്ടം ഉണ്ടായിരുന്നു... അവള് അവനെ ചതിച്ചെന്ന്.... എന്റെ മോൻ തകർന്നു പോയി...."


ദീപു ഞെട്ടിപ്പോയി.... തന്നെയാണോ അവർ ഉദ്ദേശിച്ചത് എന്ന് തോന്നി അവൾക്ക്.... അങ്ങനെ ആണോ ഈ അമ്മയോട് അവൻ പറഞ്ഞു കൊടുത്തിരിക്കുന്നത്.... അവളുടെ കണ്ണുകൾ നിറഞ്ഞതും 
ഗൗതം അവളെ ചേർത്ത് പിടിച്ചു....


"സാക്ഷിയാണോ അമ്മേ...."

ഗൗതം വീണ്ടും ചോദിക്കെ അവരൊന്ന് മൂളി.... ഗൗതം ദീപുവിനെ നോക്കി മിഴി ചിമ്മി കാണിച്ചു.... അവളുടെ മുഖത്ത് ആശ്വാസം തെളിയുന്നത് കണ്ട് ഗൗതമിന് ചിരി വന്നു പോയി..


"അവള് ഒരു വൃത്തികെട്ടവളായിരുന്നു മോനെ... എന്റെ മോനെ സ്നേഹം നടിച്ചു പറ്റിച്ചതാ... കാശിനു വേണ്ടി.... തെറ്റ് അവന്റെ കയ്യിലും ഉണ്ട്... അത്‌ മനസ്സിലാക്കാൻ അവൻ വൈകി പോയി... എല്ലാം ഏറ്റു പറഞ്ഞു കരഞ്ഞപ്പോ ക്ഷമിക്കാതിരിക്കാൻ കഴിയില്ലല്ലോ... ഞങ്ങള് അവന്റെ അച്ഛനും അമ്മയും ആയിപ്പോയില്ലേ.....
ആ.... ഞാനെന്നാ നടക്കട്ടെ... അവന്റെ ഒരാശ്വാസത്തിനു അമ്പലത്തിലേക്ക് കൊണ്ട് വന്നതാ... ഇനിയെങ്കിലും എന്റെ മോന്റെ ജീവിതം നേരെ ആയാൽ മതിയായിരുന്നു ..."

അവർ അതും പറഞ്ഞു മുന്നോട്ട് നടന്നു.... പിന്നാലെ യദു അവരെ കടന്നു പോയി.... മനപ്പൂർവം അങ്ങോട്ട് നോക്കാതിരിക്കാൻ ശ്രമിച്ചു യദു....

"യദു....."


പിന്നിൽ നിന്നും ദീപു അവനെ വിളിച്ചതും പിടിച്ചു കെട്ടിയത് പോലെ നിന്നു പോയി അവൻ... തിരിഞ്ഞു നോക്കിയ അവന്റെ കണ്ണുകൾ ഈറനായിരുന്നു...

"സാക്ഷി.... അവള്...."

ദീപു ചോദിക്കെ പുച്ഛത്തോടെ ചിരിച്ചു അവൻ....


"അവളൊരു കരിക്കട്ട ആയിരുന്നു ദീപു..... സ്വർണം പൂശിയ കരിക്കട്ട... ഞാനാണ് വിഡ്ഢി... ആർത്തിയും അത്യാഗ്രഹവും കൊണ്ട് നടന്നു കൂടെ ഉള്ളവരുടെ മനസ്സ് വേദനിപ്പിച്ചു... അതിനുള്ള ശിക്ഷ എനിക്ക് കിട്ടി... നിന്നോടും ഗൗതമിനോടും ചെയ്തതിനൊക്കെ മാപ്പ് ചോദിക്കാൻ മാത്രേ എനിക്ക് കഴിയൂ....
ചേരേണ്ടവന്റെ കൈകളിൽ തന്നെ ദൈവം നിന്നെ എത്തിച്ചു.... ഞാൻ തടയാൻ ശ്രമിച്ചിട്ടും... വിധിയാണ്... എന്റെ വിധി ഞാൻ അനുഭവിച്ചേ തീരൂ,..."

ഗൗതം പുഞ്ചിരിയോടെ അവനെ ചേർത്ത് പിടിച്ചു...


"വിഷമിക്കാതെ... എല്ലാം ശെരിയാകും... ഈ വിഷമം കുറച്ച് നാൾ മാത്രമേ ഉണ്ടാകൂ... നിന്നെ മനസ്സിലാക്കുന്ന ഒരു കുട്ടി വരുമ്പോ നിന്റെ ഈ വിഷമം ഒക്കെ മാറും.... പിന്നേ കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം ആയിട്ട് തോന്നുകയുള്ളൂ നിനക്ക്...."


അതിന് മറുപടി ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു യദു.... ദീപുവിനെ ഒന്ന് കൂടെ നോക്കി പിന്നെ നടന്നകന്നു.....

അവൻ പോകുന്നത് നോക്കി നിൽക്കുന്ന ദീപുവിന്റെ തോളിലൂടെ ചേർത്ത് പിടിച്ചു ഗൗതം....


"വിഷമമായോ....."


ഒരു പുഞ്ചിരിയോടെ അവൻ ചോദിച്ചതിന് ഇല്ലെന്ന് തലയാട്ടി അവന്റെ നെഞ്ചിലേക്ക് ചേർന്നു അവനെ മുറുകെ പുണർന്നു ദീപു....


"ഞാനെന്തിന് വിഷമിക്കണം... എനിക്ക് നിങ്ങളില്ലേ.... I love you ഗൗതം....."


മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു കഴിഞ്ഞിരുന്നു ഗൗതം...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story