ഹൃദയം ❣️: ഭാഗം 11

hridayam

രചന: അനാർക്കലി

 രാവിലെ നന്ദ എണീക്കുമ്പോൾ ഹരി പുതച്ചുമൂടി ഉറങ്ങുന്നതാണ് കണ്ടത്.. അവൾ അവനെ ഒന്ന് നോക്കിയതിനു ശേഷം കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി. കുളി കഴിഞ്ഞു നന്ദ കണ്ണാടിക്കുമുമ്പിൽ നിന്നു മുടി തൂവാർത്തുകയിരുന്നു. അവളുടെ മുടിയിഴകളിലെ വെള്ളത്തുള്ളികൾ ഹരിയുടെ മുഖത്തേക്ക് തെറിച്ചു. ഹരി പതിയെ കണ്ണ് തുറന്നു നോക്കി. തന്റെ മുമ്പിൽ നിന്നു മുടിത്തുവർത്തുന്ന നന്ദയെ അവൻ കണ്ടു. അവളുടെ നഗനമായ കഴുത്തും അവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളെയും കണ്ടതോടെ അവനിൽ ഒരുതരം വികാരം ഉടലെടുത്തു.. അവയെ ചുംബിക്കണം എന്ന് അവൻ അതിയായി ആഗ്രഹിച്ചു . അവൻ പതിയെ എണീറ്റു അവൾക്ക് പിറകിലായി പോയി നിന്നു. എന്നാൽ നന്ദു ഇതൊന്നും കാണുന്നുണ്ടായിരുന്നില്ല.. അവൾ മുടിത്തുവര്ത്തുന്നതിൽ ശ്രദ്ധ കൊടുത്തിരുക്കുകയായിരുന്നു. അവൻ അവളെ കഴുത്തിലേക്ക് മുഖം പൂഴുതി ആഹ് വെള്ളത്തുള്ളികളെ ചുംബിച്ചു.

പെട്ടെന്ന് തന്റെ കഴുത്തിൽ ഒരു നനവ് അനുഭവപ്പെടുന്നതു പോലെ തോന്നിയതും അവൾ തലയുയർത്തി നോക്കി. അവളെ ചുംബിക്കുന്ന ഹരിയെ കണ്ടതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി. അവളെ നിൽക്കുന്നിടത്തു നിന്ന് ഒന്ന് ഉയർന്നു പൊന്തി.. അവന്റെ അധരങ്ങൾ അവളുടെ നഗനമായ കഴുത്തിലൂടെ ഓടി നടന്നു. അവന്റെ സാമീപ്യം സഹിക്ക വയ്യാതെ അവളുടെ കണ്ണുകൾ തന്നെ അടഞ്ഞു. "ഏട്ടാ.... അപ്പുവേട്ട.... ദെ അച്ഛമ്മ വിളിക്കുന്നു... വേഗം വാ.. " ആരവിന്റെ വിളിയാണ് അവരെ രണ്ടുപേരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. അവൻ ഒന്ന് ഞെട്ടി ക്കൊണ്ട് തലയുവർത്തി നന്ദയെ നോക്കി. അവളും ഞെട്ടിക്കൊണ്ട് അവനെ നോക്കി. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി... ആഹ് കണ്ണുകൾ അവനെ കൊത്തിവലിക്കുന്നതായി അവനു തോന്നി... അവൻ അതിൽ ലയിച്ചു പോയി... പെട്ടെന്ന് നന്ദ അവളെ കണ്ണുകളെ പിൻവലിച്ചതും അവൻ എന്തോ പോലെയായി... കുറച്ചു മുൻപ് എന്താണ് സംഭവിച്ചതെന്ന് രണ്ടുപേരും ഓർത്തടുത്തപ്പോൾ അവർക്ക് മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ തോന്നി. ഹരി വേഗം ടോവൽ എടുത്തു ബാത്‌റൂമിൽ കയറി.

നന്ദ അവൻ വരുമ്പോഴേക്കും റെഡിയായി താഴേക്ക് പോയി. 'ശേ... എനിക്കെന്താ പറ്റിയത്... ഞാൻ എന്താ അവളെ ചെയ്തത്..... അവളെ മുന്നിൽ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നത് പോലെ... ' അവൻ ഓരോന്നു ആലോചിച്ചു കുളിച്ചു ഫ്രഷായി താഴേക്കു പോയി.. 🌼🌼🌼🌼🌼🌼🌼🌼 നന്ദ റൂമിൽ നിന്നും ഇറങ്ങിയതും ആരെയോ ചെന്നിടിച്ചു... അവൾ തലയുയർത്തി നോക്കിയതും ശ്രുതി അവളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അവൾ ശ്രുതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു പോകാൻ തുടങ്ങിയതും അവൾ നന്ദയുടെ കൈ പിടിച്ചുവെച്ചു. "എന്താ മോളുടെ ഉദ്ദേശം... ഇവിടെ അങ്ങ് സുഗിച്ചു കഴിയാമെന്നാണോ...മര്യാദക്ക് ഇന്ന് തന്നെ നീ വീട് വീട്ടിറങ്ങിക്കോണം.. " "അതെങ്ങനെ പറ്റും ശ്രുതി... ഞാൻ അതിന് വലിഞ്ഞുകയറി വന്നതല്ലല്ലോ.. എന്നെ നിന്റെ ചേട്ടൻ താലികെട്ടി കൊണ്ടുവന്നതാണ്... നേര് പറഞ്ഞാൽ ഈ വീട്ടിൽ നിനക്കുള്ള അധികാരത്തെക്കാൾ കൂടതൽ അധികാരം എനിക്കുണ്ട്.. അതുകൊണ്ട് പൊന്നു മോൾ പോയി നിന്റെ പണി നോക്ക്... ഏടത്തി പോട്ടെ... " നന്ദ ശ്രുതിയുടെ കൈ എടുത്തു മാറ്റി അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു താഴെക്കിറങ്ങി..

അവിടെ ചെന്നപ്പോൾ അടുക്കളയിൽ എല്ലാവരും ഉണ്ടായിരുന്നു. അവൾക്കെന്തോ ചടപ്പ് തോന്നി നേരം വൈകി എണീറ്റതിൽ.. "മോളെന്താ അവിടെ തന്നെ നിൽക്കുന്നെ.. കേറി വാ.. " "സോറി അമ്മേ ഞാൻ ലേറ്റ് ആയി എണീറ്റപ്പോൾ... " "അതിനൊന്നും ഒരു കുഴപ്പവും ഇല്ല മോളെ..ഇവിടെ എല്ലാരും ലേറ്റ് ആയി തന്നെയാ എണീക്കാർ... " അവർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൾക്ക് ചായ കൊടുത്തു. "അപ്പു എണീറ്റോ നന്ദു.. " "ആ ചിറ്റമ്മേ..." "എന്നാ മോൾ ഈ ചായ അവനു കൊണ്ട് കൊടുക്ക് കേട്ടോ.. " അവൾ ഒന്ന് തലയാട്ടി. പക്ഷെ അവളുടെ ഹൃദയം കിടന്ന് പെട പെട മിടിക്കുന്നുണ്ടായിരുന്നു. നേരത്തെ സംഭവിച്ചേതെല്ലാം അവൾ ഓർത്തെടുത്തു.. "എന്താ നന്ദു... നീ ആലോചിക്കുന്നേ... ഈ ചായ അപ്പുവിന് കൊണ്ട് കൊടുക്കൂ.. " ചെറിയമ്മയുടെ വിളിയാണ് അവളെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വന്നത്. അവൾ ഒന്ന് തലയാട്ടി ചായ കപ്പ് വാങ്ങി പോന്നു... അവൾക്ക് അവന്റെ അടുത്തേക്ക് പോകാൻ പേടിയായിരുന്നു..

മടിച്ചു മടിച്ചു അവൾ ആ സ്റ്റെപ്പുകൾ കയറുമ്പോഴായിരുന്നു അവൻ താഴേക്ക് വരുന്നത് അവൾ കണ്ടത്.. അതോടെ അവൾ അവിടെ അവൻ വരുന്നതും കാത്തുനിന്നു. അവൻ തന്റെ അരികിൽ എത്തിയതും അവളെ നോക്കാതെ അവൻ പോകാനൊരുങ്ങി.. "ചായ... " "അച്ഛമ്മേ.. അച്ഛമ്മ എന്തിനാ എന്നെ വിളിച്ചേ.. " അവൻ അവളെ മൈൻഡ് ചെയ്യാതെ അച്ഛമ്മയുടെ അടുത്തേക്ക് പോയി.. അവൾ അവൻ പോകുന്നതും നോക്കി പല്ല് ഞെരിച്ചു നിന്നു. എന്നിട്ട് അവന്റെ പിന്നാലെ അവളും പോയി.. "ആഹ് അപ്പൂ... ഇന്ന് നിങ്ങൾ രണ്ടുപേരും നന്ദ മോളുടെ വീട്ടിലേക്ക് പോകണം.. എന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതി.. കേട്ടല്ലോ.. " "ഞങൾ ഇന്ന് പോയി ഇന്ന് തന്നെ വരാം.. എന്തിനാ രണ്ടു ദിവസം ഒക്കെ നിൽക്കുന്നെ... " "അതൊക്കെ ഒരു ചടങ്ങാണ് മോനെ... നീ ഞാൻ പറയുന്നത് അനുസരിക്ക്.. " അവൻ അതിനൊന്നു മൂളി.. അപ്പോഴാണ് തന്റെ പിറകിൽ നന്ദ നിൽക്കുന്നത് അവൻ കണ്ടത്. അവളുടെ മുഖത്തെ സന്തോഷം അവൻ കണ്ടു.. 'ഓഹ് സ്വന്തം വീട്ടിലേക്ക് പോകാൻ പറഞ്ഞത് കൊണ്ടാകും ഇത്ര സന്തോഷം... ശരിയാക്കി താരമടി... ' "ആഹ് നന്ദു മോളും ഉണ്ടായിരുന്നോ ഇവിടെ..

മോൾ ഞാൻ പറഞ്ഞത് കേട്ടോ.. " "കേട്ടു അച്ഛമ്മേ... " അവളെ സന്തോഷത്തോടെ മറുപടി കൊടുത്തു.. എന്നിട്ട് ഹരിക്ക് നേരെ തിരിഞ്ഞു അവൻ ചായ കൊടുത്തു. അച്ഛമ്മ ഉള്ളതോണ്ട് അവൻ ചായ വാങ്ങി. അച്ഛമ അവരെ രണ്ടുപേരെയും നോക്കി അവിടെ നിന്നും പോയി. അപ്പോൾ തന്നെ ഹരി അവന്റെ സ്വഭാവം പുറത്തെടുത്തു .. "ഇത് ചൂടില്ല... നീ പോയി നല്ല ചൂട് ചായ എടുത്തു വാ.." അവൾ ആഹ് കപ്പ് വാങ്ങി ഒന്ന് കുടിച്ചു നോക്കി... എന്നിട്ട് അവൻ കൊടുത്തുക്കൊണ്ട് പറഞ്ഞു. "ചൂടുണ്ടല്ലോ.." "ഞാൻ എന്താ നിന്റെ എച്ചിൽ കുടിക്കാനുള്ളതോ...മര്യാദക്ക് പോയി നല്ല ചൂടുള്ള ചായ എടുത്തു വാടി... " അവൾ അവനെ നോക്കി പല്ലുഞ്ഞെരിച്ചു കൊണ്ട് അവിടെ നിന്നും പോയി.. അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.. "നല്ല ചൂടുള്ള ചായ വേണമല്ലേ... തരാലോ...നല്ല ചൂടോടു തന്നെ തരാം... " അവളെ മുഖത്തു ഒരു കുസൃതി ചിരി വിരിഞ്ഞു. നല്ല തിളച്ച ചായ എടുത്തു അവൾ ഒരു കപ്പിലേക്ക് ഒഴിച്ച് അവൻ കൊണ്ട് കൊടുത്തു.

അവൻ അത് എടുത്തു കുടിച്ചതും അവന്റെ നാവ് പൊള്ളി ആഹ് കപ്പ് താഴെക്കിട്ട് അവളെ രൂക്ഷമായി നോക്കി.. "ആഹ്... നീ എന്നെ കൊല്ലാൻ നോക്കിയതാണോ.. " "ഇയാളല്ലേ ചൂടുള്ള ചായ വേണമെന്ന് പറഞ്ഞത്.. ഇതിനേക്കാൾ ചൂടാക്കാൻ എനിക്കറിയില്ല.. പിന്നെ ചൂടുള്ള ചായ കുടിച്ചാലൊന്നും ആരും മരിക്കാൻ ഒന്നും പോവുന്നില്ല.. " അവൾ അവനെ നോക്കി പുച്ഛിച്ചു. "ഡീ... " അവൻ അവളെ കൈ പിടിച്ചു ഞെരിക്കാന് നോക്കിയതും അപ്പോഴേക്കും അച്ഛമ്മ അങ്ങോട്ട് വരുന്നത് അവൻ കണ്ടു. അതോടെ അവൾ കൈ വിട്ട് അവൻ നല്ല കുട്ടിയായി നിന്നു.. "നന്ദു.. ഏട്ടൻ ഇത്ര ചൂട് പറ്റില്ല... മോൾ പോയി അത്യാവശ്യം ചൂടുള്ള ചായ എടുത്തു വാ... വേഗം ചെല്ല്.. നമുക്ക് നിന്റെ വീട്ടിലേക്ക് പോകണ്ടതല്ലേ... " അവന്റെ സംസാരം കേട്ട് അവൾ ഞെട്ടി...അപ്പോഴാണ് അച്ഛമ്മ അവിടെ ഉള്ളത് അവൾ കണ്ടത്. അവൾ ഒന്ന് തലയാട്ടി പോയി..എന്നിട്ട് അവൻ പാകൊത്ത ചൂടുള്ള ചായ കൊണ്ടുകൊടുത്തു. ഇത്തവണ അവൻ എതിർക്കാനൊന്നും പോയില്ല.

. നല്ല അനുസരണയോടെ ചായ കുടിച്ചു..കാരണം അവന്റെ തൊട്ടടുത്ത അച്ഛമ്മ ഉണ്ടായിരുന്നു. അതിനു ശേഷം അവർ എല്ലാവരും കൂടെ ഒരുമിച്ചിരുന്നു പ്രാതൽ കഴിക്കാനായി ഇരുന്നു. അവന്റെ തൊട്ടടുത്തായിരുന്നു അവൾ ഇരുന്നിരുന്നത്. അവളുടെ നേരെ ശ്രുതിയും. അവൾ നന്ദയെ രൂക്ഷമായി നോക്കി കൊണ്ടിരുന്നിരുന്നു. അവൾ അത് മൈൻഡ് ചെയ്യാതെ ഭക്ഷണത്തിൽ ശ്രദ്ധകൊടുത്തു കഴിച്ചു.. എന്നാൽ അപ്പുവിന്റെ വക അവൾക്ക് കിട്ടുന്നുണ്ടായിരുന്നു. അവൻ അവളുടെ കൈ പിടിച്ചു ഞെരിക്കുന്നുണ്ടായിരുന്നു.. അവളുടെ കഴിക്കൽ കഴിഞ്ഞതും അവൾ ഒരൊറ്റൊരു ഓട്ടമായിരുന്നു അടുക്കളയിലേക്ക്.. 🌼🌼🌼🌼🌼🌼🌼🌼 "ദിയ നീ ഒന്നടങ്ങ്... ഏട്ടൻ അവളെ ഇഷ്ടമല്ല.. അത് നമുക്കറിയാലോ.. പിന്നെ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ... " "അതും പറഞ്ഞിരുന്നാൽ ശരിയാവില്ല... ഹരിയേട്ടനെ അവൾ മയക്കിയെടുക്കും.. അർജുൻ സർ നെ അവൾ വലയിൽ വീഴ്ത്തിയ പോലെ എന്റെ ഹരിയേട്ടനെയും അവൾ വീഴ്ത്തും... "

"അങ്ങനെ ഏതെങ്കിലും പെണ്ണുങ്ങൾ കയ്യും കാലും കാണിച്ചാൽ മയങ്ങി വീഴുന്ന ആളല്ല എന്റെ ഏട്ടൻ... അങ്ങനെ ആയിരുന്നേൽ ഇന്നിവിടെ നന്ദക്ക് പകരം നീ ഇവിടെ ഉണ്ടാവുമായിരുന്നു. " "ശ്രുതി... നീ എന്താ പറഞ്ഞു വരുന്നത്.. ഞാൻ അവളെ പോലെ ആണെന്നോ... " "ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ ദിയ... നീ അതൊക്കെ വിട്... നന്ദയെ എങ്ങനെ ഒഴിവാക്കാം എന്ന് പറ" "അതിനൊക്കെയുള്ള മാർഗം ഞാൻ കണ്ടിട്ടുണ്ട്... " അവൾ പറയുന്നത് കേട്ട് ശ്രുതിയുടെ കണ്ണുകൾ തിളങ്ങി.. 'നീ എന്താ പറഞ്ഞത് നന്ദ ഈ വീട്ടിൽ എനിക്കുള്ള അധികാരത്തെക്കാൾ നിനക്ക് ഉണ്ടന്നല്ലേ... കഴിഞ്ഞടി നിന്റെ ഈ വീട്ടിലെ പൊറുതി ഞാൻ അവസാനിപ്പിച്ചു തരുന്നുണ്ട്.. നോക്കിക്കോ നന്ദ... ' അവൾ ഗൂഢമായി ചിരിച്ചുകൊണ്ട് താഴേക്ക് പോയി.. 🌼🌼🌼🌼🌼🌼🌼🌼🌼 "എന്നാ ശരിയമ്മേ... ഞങൾ ഇറങ്ങാ... " "സൂക്ഷിച്ചു പോണെടാ.. അവിടെ എത്തിയാൽ വിളിക്കണം കേട്ടോ.. " "ആഹ് അച്ഛമ്മേ... ഞങൾ എത്തിയാൽ വിളിച്ചോളാം... " അവർ രണ്ടുപേരും യാത്ര പറഞ്ഞു വണ്ടിയിൽ കയറി നന്ദയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story