ഹൃദയം ❣️: ഭാഗം 13

hridayam

രചന: അനാർക്കലി

 അച്ചു അങ്ങനെ പറഞ്ഞതും അവൾ അവനെ നോക്കി ഒന്ന് ഇളിച്ചുകൊടുത്തു. ഹരി ഇതെല്ലാം കണ്ടിരിക്കയിരുന്നു. അവളെ ഭാവങ്ങളെല്ലാം അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു.. പക്ഷെ കിച്ചുവിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞതും അവന്റെ മുഖത്തെ തെളിച്ചം മാറി പകരം ദേഷ്യം വന്നു... അവൻ പെട്ടെന്ന് കഴിച്ചു എണീറ്റു പോയി.. ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും ഹാളിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. നന്ദു മുത്തശ്ശിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു.ഹരിയും അച്ചുവും അപ്പുറത്തിരിക്കുന്നുണ്ടായിരുന്നു. "മോളെ നന്ദു റൂമിൽ പോയി കിടന്നോ... യാത്ര കഴിഞ്ഞതല്ലേ ക്ഷീണം ഉണ്ടാകും... ഹരിയെ കൂട്ടി പൊയ്ക്കോളൂ... " "ഞാൻ ഇന്ന് മുത്തശ്ശിയുടെ കൂടെയാ കിടക്കുന്നത് അമ്മേ... " അത് കേട്ടതും ഹരി ഞെട്ടി നന്ദയെ നോക്കി.. നന്ദ അവനെ നോക്കാനെ നിന്നില്ല... "എന്താ മോളെ ഇത് കല്യാണം കഴിഞ്ഞ കുട്ടികൾ ഭർത്താവിന്റെ ഒപ്പമാണ് കിടക്കേണ്ടത്.. "

"പ്ലീസ് മുത്തശ്ശി... ഞാൻ നാളെ പോകില്ലേ... ഇന്ന് മാത്രം... " "പറ്റില്ല ഞാനാ ഇപ്പോ മുത്തശ്ശിയുടെ കൂടെ കിടക്കുന്നത്... നീ പോയെ... നീ ഹരിയേട്ടന്റെ കൂടെ കിടന്നോ... " അവൾ അപ്പുവിനെ നോക്കി കണ്ണുരുട്ടി.. വീണ്ടും അവരോടു വാശി പിടിച്ചെങ്കിലും അവരാരും സമ്മതിച്ചില്ല. അത് കണ്ട് ഹരി അവളെ നോക്കി കളിയാക്കി ചിരിച്ചു. അതും കൂടെ ആയതും അവൾ മുഖം വീർപ്പിച്ചു കലിതുള്ളി റൂമിലേക്ക് പോയി.. അവളെ പോക്ക് കണ്ട് എല്ലാവരും അവളെ നോക്കി ചിരിച്ചു.. റൂമിൽ എത്തിയതും നന്ദ ഓരോന്നു പറഞ്ഞു പിറുപിറുക്കൻ തുടങ്ങി.. 'കല്യാണം കഴിഞ്ഞാകുട്ടികൾ ഭർത്താക്കന്മാരെ ഒപ്പം ആണത്രേ കിടക്കേണ്ടത്... കുന്തം... എനിക്കാണേൽ ഒരാളെ കെട്ടിപ്പിടിച്ചു കിടന്നില്ലേൽ ഉറക്കവും വരില്ല.. ഇന്നലെ ഞാൻ ആഹ് ദുഷ്ടന്റെ കയ്യിൽ നിന്നും വാങ്ങിയതിന്റെ എഫക്ടിലാ ഉറങ്ങിയത്... ഇന്ന് എന്ത് ചെയ്യും എന്റെ കൃഷ്ണ.... ' അത് പറഞ്ഞു തിരിഞ്ഞതും നന്ദ ഹരീടെ നെഞ്ചിൽ തട്ടി നിന്നു. അവൻ അവളെ തന്നെ നോക്കുന്നത് കണ്ട് അവൾക്കാകെ ചടച്ചു. അവൾ മാറി പോകാൻ നിന്നതും അവൻ അവളെ അവിടെത്തന്നെ പിടിച്ചു നിർത്തി. "നിനക്കെന്താ എന്നെ പേടിയാണോടി..

അതോണ്ടാണോ നീ മുത്തശ്ശിയുടെ കൂടെ കിടക്കാം എന്ന് പറഞ്ഞത്.. " "എനിക്ക് ആരെയും പേടി ഒന്നുമില്ല... ഞാൻ... ആ നാളെ നമ്മൾ പോവൂലെ.. അപ്പൊ എനിക്ക് ഇന്ന് മുത്തശ്ശിയുടെ കൂടെ കിടക്കണം എന്ന് തോന്നി... " "സത്യത്തിൽ അത് തന്നെ ആണോ... അതോ ഞാൻ നിന്നെ ഉപദ്രവിക്കും എന്ന് വിചാരിച്ചിട്ടല്ലേ.. " ഹരി അവളുടെ ഇടിപ്പിലൂടെ കയ്യിട്ടു അവളെ അവനിലേക്ക് വലിച്ചു അടുപ്പിച്ചു.. അവന്റെ ആ പിടിയിൽ അവൾ ഒന്ന് പിടഞ്ഞു.. "പറ നന്ദ...അതല്ലേ കാര്യം... " അവളുടെ കവിളിലൂടെ അവന്റെ വിരലുകൾ ഓടി നടന്നു.. അതുകൂടെ ആയതും നന്ദ ഒന്നുകൂടെ ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ കയ്യിൽ നിന്നും രക്ഷപെടാൻ നോക്കിയെങ്കിലും അവൾക്ക് സാധിച്ചില്ല... അവൾ അവനെ ദയനീയമായി നോക്കി.. അവളുടെ നോട്ടം കണ്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.. അവൻ അവളുടെ സാരിയുടെ വിടവിലൂടെ അവളുടെ നഗ്നമായ വയറിൽ ഒന്ന് നുള്ളിക്കൊണ്ട് അവന്റെ കൈകൾ പതിയെ പിൻവലിച്ചു. അവൻ അവളെ സ്വന്ത്രമാക്കിയെങ്കിലും അവൾ ഇപ്പോഴും അതെ നിർത്തമാണ്.. "നീ കിടക്കുന്നില്ലേ.. അതോ അവിടെ അങ്ങനെ നിൽക്കാൻ തന്നെ ആണോ ഭാവം.. "

"ഏഹ്.. ആഹ്... " അവൾ ഒന്ന് തപ്പിപിടിച്ചുകൊണ്ട് ബെഡിന് അരികിലേക്ക് പോയി. അവൾ അവനെ ഒന്ന് നോക്കി.. ബെഡിൽ വിശാലമായി കിടക്കുന്ന അവനെ കണ്ടതും അവൾ അവനെ തുറിച്ചു നോക്കി.. "എന്താടി ഉണ്ടക്കണ്ണി ഇങ്ങനെ നോക്കുന്നെ.." "അതേയ്.. ഇയാളുടെ വീട്ടിൽ ഞാൻ സോഫയിലാ കിടന്നത്.. അതുകൊണ്ടു... " "അത്കൊണ്ട്..... " "അതുകൊണ്ട് ഇവിടെ ഞാൻ ഈ ബെഡിൽ കിടക്കും ഇയാൾ താഴെ കിടന്ന മതി... " "ആഹാ മോളുടെ പൂതി കൊള്ളാല്ലോ.. ഞാൻ താഴെ കിടക്കണം അല്ലെ... അത് അങ്ങ് പെട്ടിയിൽ വെച്ച് പൂട്ടിക്കോ... " "അത് എവിടുത്തെ ന്യായമാ...ഇയാൾക്ക് മാത്രേ ബെഡിൽ കിടക്കാൻ പാടൊള്ളു... എനിക്കും കിടക്കണം.. " "നിന്നോട് ഞാൻ പറഞ്ഞോ ഇവിടെ കിടക്കണ്ടെന്ന്... " "ആഹ് ഇന്നലെ പറഞ്ഞല്ലോ... എന്നോട് സോഫയിൽ കിടക്കാൻ.. " "അത് ഇന്നലെ അല്ലെ... ഇന്നല്ലല്ലോ... വേണേൽ കിടന്നോ..." അതും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു. നന്ദു വേണോ വേണ്ടയോ എന്ന് ആലോചിച്ചു കുറച്ചു നേരം അങ്ങനെ നിന്നു പിന്നെ കിടക്കാം എന്ന് പറഞ്ഞു ബെഡിന്റെ ഒരു സൈഡിലായി അവളും കിടന്നു. എത്ര കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..

അവൾ ചെരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി പക്ഷെ അവവൾക്ക് ഉറക്കം വന്നില്ല... "എന്താണ് പെണ്ണെ.. നീ ഇങ്ങനെ കിടന്ന് കുത്തിമറിയുന്നത്... മനുഷ്യന്മാരെ ഉറങ്ങാനും സമ്മതിക്കില്ലേ... " "അത് പിന്നെ... എനിക്കേ... " "ആഹ് നിനക്ക്... " "എനിക്ക്... ഒരാളെ കെട്ടിപ്പിടിച്ചല്ലാതെ ഉറക്കം... വരില്ല... അതാ.... " "അയ്യടാ മനമേ... നിന്റെ മനസിലിരുപ്പ് എനിക്ക് മനസിലായി... നിന്നെ എന്റെ കൂടെ കിടത്തി എന്ന് വെച്ച് എന്നെ കെട്ടിപ്പിടിച്ചു കിടക്കാം എന്നാലെ മോളെ വിചാരം നടക്കില്ല... " "അതിന് ഞാൻ പറഞ്ഞോ എനിക്ക് നിങ്ങളെ കെട്ടിപ്പിടിച്ചു കിടക്കണം എന്ന്... ഞാൻ നല്ല രീതിയിൽ പറഞ്ഞതാ മുത്തശ്ശിയുടെ കൂടെ കിടക്കാമെന്ന്... അപ്പൊ ആരും സമ്മതിച്ചില്ല... കുന്തം... " "കിടന്നു ചിലക്കാതെ വല്ല തലയിണയും എടുത്തു ഉറങ്ങാൻ നോക്ക്.... ഇനിയും എന്തേലും ശബ്ദം നിന്റെ ഭാഗത്തുനിന്നും കേട്ടാൽ ഞാൻ നിന്നെ എടുത്തു പുറത്താക്കും... " അവൻ അതും പറഞ്ഞു തിരിഞ്ഞു കിടന്നു. അവൾ പിന്നെ ഒരു തലയിണ എടുത്തു അതിനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. 🌼🌼🌼🌼🌼🌼🌼🌼 ഹരി രാവിലെ ഉറക്കം ഉണരുമ്പോൾ അവന്റെ കൈ അവളുടെ വയറിനുമുകളിലായിരുന്നു.

അവൻ പെട്ടെന്ന് തന്നെ അത് എടുത്തു മാറ്റി അവളെ ഒന്ന് നോക്കിയതിനു ശേഷം എണീറ്റിരുന്നു.ചെറിയ കുട്ടികളെ പോലെ തലയിണയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന അവളെ അവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു. അവന്റെ മുഖത്തു അവൻ പോലും അറിയാതെ ഒരു പുഞ്ചിരി മോട്ടിട്ടു.. പക്ഷെ അതിനു അത്ര ആയുസ്സിലായിരുന്നു.. അവന്റെ മനസിലേക്ക് അവൾ അന്ന് ശ്രുതിയെയും ദിയയെയും വെല്ലുവിളിച്ചതൊക്കെ വന്നതും അവന്റെ മുഖത്തു കലിപ്പൂണ്ടു..അവൻ വേഗം എണീറ്റു ഫ്രഷാകാൻ പോയി.. നന്ദ കണ്ണുതുറക്കുമ്പോൾ ഹരിയെ കാണാനില്ലായിരുന്നു. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൾക്ക് മനസിലായി അവൻ അവിടെയാണെന്ന്. അവൾ അവളുടെ മുടിയെല്ലാം വാരിക്കെട്ടി എണീറ്റു. അപ്പോഴേക്കും ഹരി ഫ്രഷായി ഇറങ്ങിയതും നന്ദ അവനെ ഒന്ന് നോക്കിയതിനു ശേഷം ബാത്‌റൂമിലേക്ക് പോകാൻ നിന്നതും ഹരി അവളെ പിറകിൽ നിന്നും വിളിച്ചു.. "നന്ദ... നമ്മൾ ബ്രേക്ഫാസ്റ് കഴിച്ച ഉടനെ പുറപ്പെടും... നിനക്കെന്തെങ്കിലും പാക്ക് ചെയ്യാനുണ്ടെങ്കിൽ വേഗം ചെയ്തോ... " "ഇത്രപെട്ടന്നോ... വൈകുന്നേരം പോയാൽ പോരെ... " "ഞാൻ പറഞ്ഞത് നിനക്ക് അനുസരിക്കാൻ കഴിയില്ലേൽ നിനക്ക് ഇവിടെ നിൽക്കാം..

പിന്നെ ഒരിക്കലും എന്റെ ജീവിതത്തിലേക്ക് നിനക്ക് വരാൻ കഴിയില്ലെന്ന് മാത്രം.. " അത്രെയും പറഞ്ഞു അവൻ റൂമിൽ നിന്നും ഇറങ്ങി പോയി... അവൾക്ക് അവന്റെ സ്വഭാവം ശരിക്കും മനസിലാകുന്നുണ്ടായിരുന്നില്ല... "സത്യത്തിൽ സർ ന് എന്നെ ഇഷ്ടമാണോ.. ചില നേരത്തെ ഭാവം കാണുമ്പോൾ തോന്നും ഇഷ്ടമാണെന്ന്.. എന്നാൽ ചില നേരത്ത് ദേഷ്യവും.... " അവൾ അവളോടുതന്നെ ചോദിച്ചതിന് ശേഷം ഫ്രഷ് ആകാൻ പോയി. 🌼🌼🌼🌼🌼🌼🌼🌼 "ഇന്ന് തന്നെ പോണോ അപ്പു... നാളെ പോയാൽ പോരെ... " "പറ്റില്ലെടാ.. കുറച്ചു പണിയുണ്ട്... ഞങൾ പിന്നീട് ഒരിക്കൽ വരാം... " അവൻ നന്ദയെ നോക്കിയപ്പോൾ അവൾ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു കരയാണ്. അവൾ എല്ലാവരോടും യാത്ര പറഞ്ഞു വണ്ടിയിൽ കയറി. ഹരിയും എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി. "നന്ദു അവിടെ എത്തിയാൽ വിളിക്കണംട്ടോ.." "ആഹ് അമ്മേ... വിളിക്കാം " അവർ വേഗം തന്നെ നന്ദടെ വീട്ടിലിന്ന് ഇറങ്ങി. ഗീതുന്റെ വീട്ടിലേക്ക് പോവണമെന്ന് ഉണ്ടായിരുന്നെങ്കിലും ഹരി യെ പേടിച് അവൾ പറയാൻ പോയില്ല. ഹരി വണ്ടി നേരെ തറവാട്ടിലേക്ക് വിട്ടു. അവരുടെ വണ്ടിടെ ശബ്ദം കേട്ടതും എല്ലാരും ഉമ്മറത്തേക്ക് വന്നു.

" അപ്പു... നീ എന്താ ഇത്ര പെട്ടന്ന് പോന്നത്. ഊണ് കഴിച്ചു പോരാനല്ലേ ഞൻ പറഞ്ഞത് " "അത് മുത്തശ്ശി... അച്ഛൻ വിളിച്ചു പറഞ്ഞപ്പോ " "വിശ്വ... നീ ആണോ അവനോട് വരാൻ പറഞ്ഞത് " " ഇന്ന് 4 മണിക്ക് മുന്നേ നമ്മുടെ വീട്ടിലേക്ക് മോൾടെ ഗൃഹപ്രവേശനം നടത്തണം ന്ന് പണിക്കർ പറഞ്ഞിരുന്നു.. അത് ഞാൻ അവനോട് പറഞ്ഞിരുന്നു.. അമ്മേ " "ഇന്ന് തന്നെ പോണോ മോനെ " "പണിക്കർ പറഞ്ഞതങ്ങനെ " "എന്നാ അങ്ങനെ ആവട്ടെ " "മുത്തശ്ശി കൂടെ പോരൂ " "ഞാൻ പിന്നെ വരാ അപ്പു " "അത് പറ്റില്ല ഞാൻ പോവുന്നെങ്കിൽ മുത്തശ്ശി യും വരും " "ശെരി ശെരി...., ഊണ് കഴിക്കാൻ വായോ " അങ്ങനെ എല്ലാരും കൂടി ഫുഡ് കഴിച്ചു വീട്ടിലേക്ക് പോവ്വാൻ റെഡി ആയി. അങ്ങനെ നന്ദും ഹരിയും ഒരു വണ്ടിയിലും ബാക്കി എല്ലാരും അവരുടെ പിന്നാലെയുമാണ് വന്നത്.. വീട്ടിലെത്തി അമ്മ നിലവിളകുമായി വന്നു നന്ദ വീട്ടിൽ കയറി. വിളക്ക് പൂജറൂമിൽ വെച്ച് തിരിഞ്ഞതും ഹരീടെ നെഞ്ചിൽ തട്ടി നിന്നു... "എന്താ ഭാര്യയെ ഇങ്ങനെ നോക്കുന്നെ... വീട്ടിൽ നിന്ന് വന്നതിനു ശേഷം ചേട്ടൻ ഒന്ന് കണ്ടില്ലല്ലോ " ഹരി അതും പറഞ്ഞു നന്ദേടെ ആരയിലൂടെ കയ്യിട്ടു നെഞ്ചിലേക്ക് ചേർത്തി ....

ഹരീടെ കയ്യ് അവളുടെ നഗ്നമായ വയറിൽ തട്ടിയതും അവൾ പുളഞ്ഞു... "ഒതുങ്ങി ഇരി ഭാര്യെ.... ചേട്ടൻ ഒന്ന് കാണട്ടെ.. " "അപ്പു മതിയെടാ... മോളെ ഒന്ന് വിട് " "അത് ശെരിയാ അമ്മേ ഇത് വരെ കല്യാണമേ വേണ്ട ന്ന് പറഞ്ഞു നടന്ന ചെക്കനാ .. ഇപ്പൊ മോൾടെ പിന്നിൽ നിന്ന് മാറുന്നെ ഇല്ല " അച്ഛന്റെ മുത്തശ്ശിടേം സംസാരം കേട്ടതും ഹരി പെട്ടന്ന് നന്ദടെ മേലെ ഉള്ള പിടി വിട്ടു... നന്ദ മുഖം ഉയർത്താതെ റൂമിലേക്ക് പോയി "ശ്യെ... ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാ.. മുത്തശ്ശിടേം അച്ഛന്റേം മുന്നിൽ നാണം കേട്ടു.... ഇയാളെന്താ ഇങ്ങനെ ഒരുമാതിരി അന്യൻ കളിക്കുന്നെ... കുറച്ചു നേരം മുൻപ് വരെ എന്നെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ടായിരുന്നതാ.. ഇപ്പോഴാണേൽ... ഒന്നും മനസിലാവുന്നില്ലല്ലോ എന്റെ കൃഷ്ണാ.. " നന്ദ റൂമിലെത്തിയതും ഫ്രഷ് ആവാൻ കേറി.. അവൾ കുളിച്ചു ഡ്രസ്സ്‌ മാറ്റാനായി എടുത്തതും അത് വെള്ളത്തിൽ വീണു.. അവൾ അവൻ പുറത്തുണ്ടോന്ന് നോക്കി ഇല്ലെന്ന് ഉറപ്പു വരുത്തി ടവൽ എടുത്തു ചുറ്റി.. "ചേ ആകെ നാണക്കേടായി..... അവൾ അവരെ കണ്ടിട്ടും എന്നെ നാണം കെടുത്താൻ വേണ്ടി മിണ്ടാതെ നിന്നത് ആവും... അവൾക്ക് ഞാൻ അതിനുള്ളത് കൊടുക്കാം " അതും മനസ്സിൽ വിചാരിച്ചു ഹരിയും പതുക്കെ റൂമിലേക്ക് മുങ്ങി.. ഹരി റൂമിലുള്ളത് അറിയാതെ നന്ദു ടവൽ മാത്രം ചുറ്റി റൂമിലേക്ക് ഇറങ്ങി.

ഹരി റൂമിലെത്തി ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞതും ടവൽ ചുറ്റി നിൽക്കുന്ന നന്ദയെ കണ്ടു ഒരു നിമിഷം അവൻ തറഞ്ഞു നിന്ന്.. നന്ദയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... അവളെ അങ്ങനെ കണ്ടതും ഹരിക്ക് അവനെ നഷ്ടപെടുന്ന പോലെ തോന്നി.. ഹരിയുടെ കാലുകൾ പതിയെ അവൾക്കരികിലേക്ക് സഞ്ചരിച്ചു.. അവൾക്ക് ഒരു അടി പോലും അനങ്ങാനായില്ല.. അവൻ അവളെ പതിയെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു. അവന്റെ കയ്യ് അവളുടെ നഗ്നമായ കഴുത്തിലൂടെയും മുഖത്തു കൂടെയും ഓടി നടന്നു.. അവളുടെ കണ്ണിലേക്കു നോക്കും തോറും അവൻ മറ്റേതോ ലോകത്ത് എത്തിയ പോലെ ആയിരുന്നു... അവന്റെ കയ്യ് അവസാനം അവളുടെ മൃദുവായ ചുവന്ന അധരത്തിൽ എത്തി നിന്ന്... ഹരിയുടെ കൈകൾ അവളുടെ അധരത്തിലെത്തിയതും നന്ദു ഒന്ന് പുളഞ്ഞു കൊണ്ട് ഹരിയോട് ചേർന്ന് നിന്നു... അവൾ പേടിച്ചു ഉമിനീർ വരെ വറ്റി പോയിരുന്നു.... ഹരീടെ മുഖം അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി അടുത്തതും നന്ദുവിന്റെ കരം അടുത്തുള്ള ടേബിളിൽ മുറുകി... അവന്റെ അരയിലുള്ള പിടിത്തുവും ഒന്ന് മുറുകിയതും അവളുടെ കയ്യി തട്ടി ടേബിളിൽ ഇരുന്ന ഗ്ലാസ്‌ താഴെ വീണു...

ആ ശബ്ദം കേട്ടതും അവർ അകന്ന് മാറി... ഹരി അവളെ നോക്കാതെ വേഗം ടവൽ എടുത്തു ബാത്‌റൂമിലേക്ക് ഓടി.... നന്ദ വേഗം ഷെൽഫ് തുറന്ന് ഡ്രസ്സ്‌ എടുത്തു ഡ്രെസ്സിങ്റൂമിലേക്കും.. "ദൈവമേ എനിക്ക് എന്താ പറ്റിയെ... ആ ഗ്ലാസ്‌ വീണില്ലേൽ ഞാൻ ഇപ്പൊ അവളെ കേറി കിസ്സ് ചെയ്തിരുന്നു... ആലോചിക്കാൻ കൂടി വയ്യ പിന്നെ ഞാൻ എങ്ങനെ അവളുടെ മുഖത്തു നോക്കും.. അവള് എന്താ എന്നെ കുറിച് കരുത... " ഹരി വേഗം കുളിച് ഇറങ്ങി നന്ദ അപ്പോളും ആ ഞെട്ടലിൽ നിന്ന് വിട്ടു മാറീട്ടുണ്ടായിരുന്നില്ല.... "അയ്യേ... ന്റെ കൃഷ്ണ.. സർ എന്നെ എന്ത് കോലത്തിലാ കണ്ടത്... സർ എന്താ എന്നെ കുറിച്ചു കരുതിയിരിക്ക, ആ വെള്ളത്തിൽ വീണ ഡ്രസ്സ്‌ ഇട്ടാൽ മതിയായിരുന്നു ". "നന്ദ മോളെ " "ആ അമ്മേ " "മോളെ... നിന്നെ കാണാൻ കുറച്ചു കൂട്ടരു വന്നിട്ടുണ്ട് ഒന്ന് താഴേക്ക് വാ " "ദ വരുന്നു അമ്മേ " അങ്ങനെ നന്ദു വേഗം ഡ്രസ്സ്‌ മാറി താഴേക്ക് പോയി... സ്റ്റെപ് ഇറങ്ങി പോവുമ്പോ ശ്രീ കുട്ടി കയറി വരുന്നുണ്ടായിരുന്നു... അവളെ കണ്ടപ്പോ പുച്ഛിച്ചു ചിരിച്ചു കൊണ്ട് പോയി... നന്ദു പിന്നെ അത് ശ്രേധിക്കാതെ താഴേക്ക് ഇറങ്ങി പോയ്‌. അവടെ അവളെ കാണാൻ അയൽവാസികൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു...

അവരോട് സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല... അത് കഴിഞ്ഞപ്പോഴേക്കും മുത്തശ്ശി അവളെ വിളിച്ചു കൊണ്ട് പോയി... "മോളെ... അപ്പു കുറച്ചു ദേഷ്യകാരനാ... ആര് പറഞ്ഞാലും കേൾക്കില്ല... ഇനി മോൾ വേണം അതൊക്കെ ശെരിയാക്കാൻ " നന്ദു അതിനു ഒന്നും പറഞ്ഞില്ല ചിരിച്ചതെ ഒള്ളു എല്ലാരും ഒരുമിച്ച് ഇരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്... ഹരി ആണെങ്കിൽ നേരത്തെ ഉണ്ടായതൊക്കെ ആലോചിച് നന്ദയെ തന്നെ നോക്കി ഇരിക്കയിരുന്നു.. അവൾ ആണെങ്കിൽ അത് ശ്രേദ്ധികുന്നെ ഇല്ല... "ആ അപ്പു... നാളെ നിന്നോട് അപ്പച്ചിടെ വീട്ടിൽക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് " "അത് അച്ഛാ... എനിക്ക് നാളെ കോളേജ് പോണം " "എടാ നാളെയോ കല്യണം കഴിഞ്ഞു രണ്ടു ദിവസമല്ലേ ആയുള്ളൂ " അത് കേട്ടതും നന്ദ തല ഉയർത്തി ഹരിയെ നോക്കി.. "അത് അച്ഛാ എനിക്ക് ഒരുപാട് പോർഷൻസ് തീർക്കാൻ ഉണ്ട്... ആർട്സ് ഒക്കെ വരുവാണ്... അപ്പൊ ക്ലാസ്സ്‌ ഒന്നും കിട്ടില്ല " "എന്നാലും.. രണ്ട് ദിവസം കഴിഞ്ഞു പോവാം ഡാ " "അത് സാരല്ല അച്ഛാ... അപ്പച്ചിനോട് ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെ അപ്പോഴേക്കും കാർത്തിയും വരും ലോ " അതും പറഞ്ഞു ഹരി എണീറ്റു...

നന്ദ പിന്നെ അമ്മേടെ പിന്നാലെ അടുക്കളയിലേക്കും പോയി അമ്മയെ ഓരോന്നു സഹായിച്ചു അമ്മേടെ പിറകെ കൂടി.... അമ്മ ഒന്നും ചെയ്യാൻ സമ്മതിച്ചില്ലേലും അവൾ അമ്മേടെ പിന്നാലെ നടന്നു... പക്ഷെ ശ്രീക്കുട്ടി അവളോട് മിണ്ടാത്തത്തിൽ അവൾക്ക് നല്ലം സങ്കടം ഉണ്ടായിരുന്നു... "മോളു പോയി കിടന്നോ " "അത് അമ്മേ... " "മോൾക്ക് എന്തേലും പറയാൻ ഉണ്ടോ... ഉണ്ടേൽ പറയ... എന്തിനാ മടിക്കുന്നെ... സ്വന്തം അമ്മ ആയി കണ്ട മതി " "അമ്മേ നാളെ മുതൽ ഞാൻ ക്ലാസിനു പൊയ്ക്കോട്ടേ " "അപ്പു പോവ്വാണെങ്കിൽ മോളും പൊയ്ക്കോ... ഇവിടെ ഇപ്പൊ വെറുതെ ഇരിക്കല്ലേ... " "ശെരി അമ്മേ..... " അതും പറഞ്ഞു നന്ദു അമ്മേടെ കവിളിൽ ഒരുമ്മയും കൊടുത്തു റൂമിലേക്ക് ഓടി... നേരത്തെ ഉണ്ടായ സംഭവം ആലോചിക്കുമ്പോ അവൾക്ക് ഹരിയെ നോക്കാൻ തന്നെ മടി തോന്നി... അതും ആലോചിച്ചു നടന്നപ്പോ ഹരി ബാൽക്കാണിയിൽ ഇരുന്നു ലാപ്പിൽ കളിക്കുന്നത് കണ്ടു... അവൾ അത് കണ്ടതും വേഗം റൂമിലേക്ക് ഓടി ബെഡിൽ കേറി തലയിണയും പിടിച്ചു ഉറങ്ങി... ഹരി മനഃപൂർവം നന്ദ ഉറങ്ങുന്നത് വരെ റൂമിലേക്ക് പോയില്ല... കുറച്ചു കഴിഞ്ഞതും അവൻ റൂമിലേക്ക് പോയി ബെഡിൽ അവൾ തലയിണയും കെട്ടി പിടിച്ചു കിടക്കുന്നത് കണ്ടപ്പോ അത് വരെ തോന്നാതെ ഒരു സ്നേഹം അവന്റെ മനസ്സിൽ വന്നു നിറഞ്ഞു ...

അവൻ പതിയെ അവളുടെ അടുത്ത പോയി കിടന്നു മുടിയിഴകളിൽ തലോടി... അവളെ പൊതിഞ്ഞു പിടിച്ചു അവനും ഉറങ്ങി.. 🌼🌼🌼🌼🌼🌼🌼🌼 രാവിലെ കണ്ണ് തുറന്നതും നന്ദു ഹരീടെ നെഞ്ചിലാ കിടക്കുന്നെ അവന്റെ കയ്യ് അവളെ പൊതിഞ്ഞു പിടിച്ചിരിക്കുവാ... അവൾ ഞെട്ടി എണീറ്റ് കയ്യ് പതുക്കെ എടുത്തു മാറ്റി പോയി കുളിച്ചു വന്നു അവളു ഇറങ്ങി വന്നപ്പോലും ഹരി എണീറ്റില്ല.... അവൾ പിന്നെ വിളിക്കാൻ നിക്കാതെ താഴേക്ക് പോയി... ഹരി എണീറ്റപ്പോൾ നന്ദയെ കാണാനില്ലായിരുന്നു. അവൻ പിന്നെ വേഗം പോയി കുളിച്ചു റെഡി ആയി കോളേജിലേക്ക് പോകാൻ വേണ്ടി താഴെക്കിറങ്ങി ... എല്ലാരും കൂടി ചായ കുടിക്കായിരുന്നു.. "അപ്പു നീ ഇന്ന് ജോഗിങ്ങിനു പോയില്ലേ ഇങ്ങനെ ഒരു പതിവ് ഇല്ലാലോ " "അത് അച്ഛാ ഇനി പതിവില്ലാത്തതൊക്കെ നടക്കും.. ചേട്ടത്തി വന്നതല്ലേ " "ഡാ വേണ്ട ട്ടാ... അച്ഛാ ഞാൻ ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയി അതാ " "അതന്നെ ഞാനും പറഞ്ഞത് അച്ഛാ " "ഡാ നീ എന്റേൽന്ന് മേടിക്കും " "മതി മതി കോളേജിലേക്ക് പോവ്വാൻ നോക്ക് പിള്ളേരെ " ഹരി വേഗം എണീറ്റു മുത്തശ്ശിടെ കവിളിൽ ഒരു മുത്തവും കൊടുത്തു ചാവി എടുത്തു പോയി...

എന്താപ്പോ സംഭവം എന്ന് നന്ദ ആലോചിച് ഇരിന്നപ്പോഴേക്കും ശ്രീക്കുട്ടി കാർൽ ഓടി കേറി. നന്ദ അവർ പോയതും നോക്കി നിന്ന്.. അവൾക്ക് ആകെ സങ്കടം വരുന്നുണ്ടായിരുന്നു.... അപ്പൊ അവളുടെ തോളിൽ ഒരു കരം വന്നു പതിഞ്ഞു... വന്ന കണ്ണീർ പിടിച്ചു വെച്ച അവൾ തിരിഞ്ഞതും ആരവ് ആയിരുന്നു അത്... "ചേട്ടത്തി... ചേട്ടന് ഏടത്തിയെ റൂമിൽ മാത്രേ ഓർമ ഒള്ളു ട്ടാ " "ഡാ ചെക്കാ ചുമ്മാതിരിയാടാ... മോളെ അവൻ പെട്ടന്ന് ഓർത്തു കാണില്ല... മോള്‌ ഇന്ന് കണ്ണന്റെ (ആരവ് ) കൂടെ പൊക്കോ " "ആയിക്കോട്ടെ അമ്മേ " "മുത്തശ്ശി ഞാൻ ഇറങ്ങുവാ " "ആ മോളെ പോയി വാ.... ഞമ്മക്ക് ഇന്ന് വൈകീട്ട് അവനോട് ചോദിക്കാം ട്ടോ " നന്ദ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് പോയി.... 🌼🌼🌼🌼🌼🌼🌼🌼 ഹരി കോളേജ് ൽ എത്തിയതും കിച്ചു ഉണ്ടായിരുന്നു അവിടെ .... "ആഹഡാ കിച്ചു... നിന്നെ കണ്ടിട്ട് കുറച്ചു ആയല്ലോ... എവടെ ആയിരുന്നു " "മാമന്റെ വീട്ടിൽ പോയിരുന്നടാ.. നന്ദു വന്നില്ലേ " അത് പറഞ്ഞപ്പോളാ അവൻ അവളെ പറ്റി ഓർത്തതും .... "ആ ആളെത്തിയല്ലോ " അത് കേട്ടതും കിച്ചു നോക്കിയ ഭാഗത്തേക്ക്‌ അവനും നോക്കി... ഒരുനിമിഷം അവൻ എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്ന് പോയി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story