ഹൃദയം ❣️: ഭാഗം 14

hridayam

രചന: അനാർക്കലി

കേട്ടതും കിച്ചു നോക്കിയ ഭാഗത്തേക്ക്‌ അവനും നോക്കി... ആരവിന്റെ പിറകിൽ ഇരുന്നു വരുന്ന നന്ദയെ കണ്ടതും ഒരുനിമിഷം അവൻ എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്ന് പോയി.... "എന്താടാ അപ്പു നീ ഇങ്ങനെ നോക്കുന്നെ...സ്വന്തം ഭാര്യയെ തന്നെ വായിനോക്കാ... " കിച്ചു പറയുന്നത് കേട്ടു ഹരി ഒന്ന് ഇളിച്ചുകൊടുത്തു.. അപ്പോഴേക്കും നന്ദ ആരവിനോപ്പം അവരുടെ അടുത്തെത്തിയിരുന്നു. "എന്താ ഏട്ടാ... ഏടത്തിയെ കൂട്ടാതെ പൊന്നെ... പാവണ്ടട്ടോ... " "അതിന് അവൾ ഇന്ന് വരുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ... " "അത് എന്താ നന്ദു നീ അവനോട് പറഞ്ഞില്ലെ... " കിച്ചു അവളോടായി ചോദിച്ചു. "അത്.. പിന്നെ.... എനിക്ക് പറയാൻ ഒത്തുവന്നില്ല... അതാ ഞാൻ പറയാഞ്ഞേ.." നന്ദു ഹരിയെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു. "ഞാൻ എന്നാ ക്ലാസ്സിൽ പൊക്കോട്ടെ... " "ആഹ് നന്ദു ഫസ്റ്റ് ഹൗർ ഞാനാണ്... പക്ഷെ ഞാൻ ക്ലാസ്സിൽ കയറുന്നില്ല... അത്കൊണ്ട് ഞാൻ ഒരു വർക്ക്‌ തരാം അത് എല്ലാവരോടും ചെയ്യാൻ പറയണം... "

"ഓക്കേ സർ.. " അവൾ അതും പറഞ്ഞു ആഹ് വരാന്തയിലൂടെ നടന്നു നീങ്ങി... ഹരി അവൾ പോകുന്നതും നോക്കിനിന്നു... കിച്ചു അവനെ ഒന്ന് നോക്കി . ഹരിയുടെ മുഖത്തു വീഴുന്ന പുഞ്ചിരി കണ്ട് അവനിലും ഒരു പുഞ്ചിരി വിരിഞ്ഞു. "എന്നാ ഞാൻ പോട്ടെടാ.. " "നീ എങ്ങോട്ടാ... ഇന്ന് എന്താ ക്ലാസ്സിൽ കയറുന്നില്ലേ... " "ഇല്ലടാ.. എനിക്ക് കുറച്ചു പരിപാടി ഉണ്ട്... ഉച്ചക്ക് ശേഷം കയറും... എന്നാ ഞാൻ പോട്ടെ.. " "കിച്ചു... നിനെക്കെന്തിങ്കിലും എന്നോട് പറയാൻ ഉണ്ടോ... " "എനിക്കോ..... നീ... നീ എന്താ അങ്ങനെ ചോദിച്ചേ... " "നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ... വർഷം ഒരുപാടായില്ലേ... നീ എന്റെയും അച്ചുവിന്റെയും അടുത്തു നിന്ന് എന്തോ ഒളിക്കുന്ന പോലെ തോന്നുന്നു... " കിച്ചുവിന്റെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു.... പക്ഷെ കിച്ചു പെട്ടെന്ന് തന്നെ ഒന്നും ഇല്ലാത്തത് പോലെ നിന്നു... "ഞാൻ നിങ്ങളിൽ നിന്നും എന്ത് ഒളിപ്പിക്കാനാ.. നിനക്ക് തോന്നിയതാവും... ഞാൻ പോട്ടെ... ഉച്ചക്ക് കാണാം.. "

കിച്ചു പെട്ടെന്ന് തന്നെ ഹരിയിൽ നിന്നും മുഖം തിരിച്ചു പോയി... ഹരിക്ക് അവന്റെ മാറ്റം ഉൾക്കൊള്ളനായില്ല.. 'എന്തിനാ കിച്ചു ഞങ്ങളിൽ നിന്നും നീ ഇത് ഒളിപ്പിക്കുന്നെ... ഒരുപക്ഷെ നീ ഈ കാര്യം ആദ്യമേ പറഞ്ഞിരുന്നെങ്കിൽ നന്ദ.. നിന്റെ ഒപ്പം ഇപ്പോൾ ഉണ്ടായിരുന്നു... പക്ഷെ നീ വിചാരിക്കും പോലെയല്ല അവൾ... നീ അവളോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം പോലും അവൾ നിന്നോട് കാണിച്ചില്ലല്ലോ... ' അവൻ ആ വരാന്തയിൽ നിന്നു കിച്ചു പോകുന്നതും നോക്കിക്കൊണ്ട് ഓരോന്നു ആലോചിച്ചു... 🌼🌼🌼🌼🌼🌼🌼🌼 "നന്ദു നീ വന്നോ... ഞാൻ വിചാരിച്ചു നീ ഇനി വരില്ലെന്ന്... " ഗീതുവിന്റെ ചോദ്യത്തിന് അവൾ ഒരു പുഞ്ചിരി മാത്രം നൽകി നന്ദു അവൾക്കരികിൽ ഇരുന്നു... "എന്നിട്ട് പറ മോളെ.. നിന്റെ വിശേഷം.. ഞാൻ കേഴ്‌ക്കട്ടെ... " "എന്ത് വിശേഷം... ഒന്നുല്ലല്ലോ... " "ഡി പോത്തേ... എങ്ങനെ ഉണ്ടായിരുന്നു നിന്റെ ഫസ്റ്റ് നൈറ്റ്‌... " ഗീതു അത് പറഞ്ഞു തീർന്നതും നന്ദുവിന് ആഹ് ദിവസം ഓർമ വന്നു...

നന്ദുവിനെ മുഖം മാറുന്നത് ഗീതു ശ്രദ്ധിച്ചു.. എന്താ നന്ദു... എന്ത് പറ്റി... "ഒന്നുല്ല ഗീതു....നീയേ നിന്റെ നോട്ട് എടുത്തേ.. എനിക്ക് കംപ്ലീറ്റ് ആക്കാൻ ഉണ്ട്...." നന്ദു മുഖം താഴ്ത്തി ബുക്ക്‌ എടുക്കുന്നത് പോലെ അഭിനയിച്ചു.. "നന്ദു ഇങ്ങോട്ട് നോക്ക്... ഡീ... എന്താ.. ഉണ്ടായേ... " "ഏയ്യ് ഒന്നുല്ല ഗീതു.. ഞാൻ നോട്ട് ഫുള്ളാക്കട്ടെ... " അവൾ ഗീതുവിൻ പിടികൊടുക്കാതെ നിന്നു.. ഗീതു അവളെ തന്നെ നോക്കിയിരിക്കയിരുന്നു... പക്ഷെ അവൾ നന്ദുവിനോട് കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല... അവൾക്കറിയായിരുന്നു അവൾ ഒന്നും പറയാൻ പോകുന്നില്ലെന്ന്... ക്ലാസ്സിൽ ഇരുന്നു നോട്ട് കംപ്ലീറ്റ് ചെയ്യാൻ കഴിയാത്തത് കൊണ്ട് നന്ദ ലൈബ്രറിയിലിരുന്നു കംപ്ലീറ്റ് ചെയ്യുകയായിരുന്നു. അപ്പോഴായിരുന്നു അർജുൻ അങ്ങോട്ടേക്ക് വന്നത്. നന്ദ അവിടെ ഇരിക്കുന്നത് കണ്ടതും അവൻ അവളുടെ അടുത്തേക്ക് പോയി അവൾക്ക് ഓപ്പോസിറ്റ് ആയി ഇരുന്നു. അവൾക്ക് അടുത്ത് ആരുടെയോ സാമീപ്യം തോന്നി തല പൊന്തിച്ചു നോക്കി.

തനിക്ക് മുന്നിൽ ഇരുന്നു തന്നെ നോക്കി പുഞ്ചിരിക്കുന്ന അർജുൻ കണ്ടതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് വീണ്ടും അവൾ എഴുത്തിൽ മുഴുങ്ങി. "എന്താ നന്ദു നീ ഇവിടിരിക്കുന്നെ.. " "ഞാൻ നോട്ട് കംപ്ലീറ്റ് ചെയ്യാൻ വന്നതാ സർ... " "നീ എന്തിനാ നന്ദു എന്നെ സർ എന്ന് വിളിക്കുന്നെ.. ഞാൻ നിന്റെ ചേട്ടന്റെ ഫ്രണ്ട് മാത്രമല്ല.. ഇപ്പോൾ നിന്റെ ഭർത്താവിന്റെ ഫ്രണ്ട് കൂടെ ആണ്... അതുകൊണ്ടു നീ എന്നെ കിച്ചുവേട്ട എന്ന് വിളിച്ചാമതി.. " "അത് പിന്നെ ഞാൻ... സർ നെ... എന്നെ പഠിപ്പിക്കുന്ന സർ അല്ലെ.. അപ്പൊ... " "നീ എന്നെ ക്ലാസ്സിൽ മാത്രം സർ എന്ന് വിളിച്ചാല്മതി.. പോരെ... " അവൾ ഒന്ന് ചിരിച്ചുകൊണ്ട് മൂളി കൊടുത്തു.. അവൾക്ക് അവനോട് പഴയപോലെ സംസാരിക്കാൻ കഴിയുന്നടായിരുന്നില്ല... ഹരി അന്ന് അവളോട് പറഞ്ഞതായിരുന്നു അവളുടെ മനസ്സിൽ മുഴുവൻ...അതുകൊണ്ട് തന്നെ അവൾ അവൻ ചോദിക്കുന്നതിനു മാത്രം മറുപടി നൽകി കൊണ്ടിരുന്നു.

അവൻ അവളുടെ ആ മാറ്റം വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ഇത് കണ്ടുകൊണ്ട് അവർക്ക് പിന്നിൽ രണ്ടുകണ്ണുകൾ കൂടെ ഉണ്ടായിരുന്നു... ഹരി ക്ലാസ്സിൽ നിന്നും ഇറങ്ങിയതും തനിക്ക് മുന്നിൽ നിൽക്കുന്ന ദിയയെ കണ്ടതും അവൻ അവളെ കാണാതെ പോകാൻ നിന്നു. പക്ഷെ അവൾ അവനെ പിറകിൽ നിന്നും വിളിച്ചു. "സർ ന്റെ ഭാര്യക്ക് സുഖം തന്നെ അല്ലെ... " "That's none of your business " "എനിക്ക് സർ ന്റെ ഭാര്യയെ കുറിച് അന്വേഷിക്കേണ്ട ആവശ്യം ഒന്നുമില്ലെങ്കിലും സർ വല്ലപ്പോഴും ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.. അല്ലെങ്കിൽ സർ ന്റെ ഭാര്യ സാറേ പറ്റിച്ചു പോകും... പറഞ്ഞില്ലെന്നു വേണ്ട.... " ""ദിയാ........ "" "എന്നോട് ചൂടായിട്ട് കാര്യമൊന്നുമില്ല സാറേ... അവൾ ഇപ്പോഴും അർജുൻ സർ നെ വിട്ടിട്ടില്ല... ലൈബ്രറിയിൽ ഇരുന്നു കൊഞ്ചികുഴയുന്നുണ്ട് രണ്ടുപേരും... ഇപ്പോൾ പോയി നോക്കിയാൽ സർ ൻ കാണാൻ കഴിയും... കല്യാണം കഴിക്കുമ്പോൾ ഒന്നില്ലേലും ഒരു നല്ല പെൺകുട്ടിയെ കെട്ടിക്കൂടെ സാറേ... "

അവൾ അവനെ നോക്കി പുച്ഛിച്ചുക്കൊണ്ട് പോയി. ഹരിക്കണേൽ അവൾ പറഞ്ഞത് കാറ്റു കലിപ്പൂണ്ടു.. അവൻ വേഗം തന്നെ ലൈബ്രറിയിലേക്ക് പോയി. അവിടെ എത്തിയതും നന്ദയും അർജുനും ചിരിച്ചു സംസാരിക്കുന്നത് കണ്ടതും അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു... അവൻ മുഷ്ടി ചുരുട്ടി ചുമരിൽ ഒന്നാഞ്ഞടിച്ചു.. എന്നിട്ട് അവിടെ നിന്നും പാർക്കിങ്ങിലേക്ക് പോയി വണ്ടിയെടുത്തു പോയി... അങ്ങനെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു നന്ദുവും ഗീതുവും കൂടെ വരാന്തയിലൂടെ നടന്നു വരുമ്പോഴായിരുന്നു ശ്രുതിയും നന്ദയും അവർക്ക് നേരെ നടന്നു വരുന്നത് അവർ കണ്ടത്.. നന്ദു അവരെ കാണാതെ പോകാൻ നിന്നതും ശ്രുതി അവളെ അവിടെ തടഞ്ഞുവെച്ചു.. "ഏടത്തി എങ്ങോട്ടാണാവോ പോകുന്നെ... ഈ അനിയത്തിയെ കാണാതെ പോകാണോ.. " "എന്താ ശ്രുതി ഇത്... ഏടത്തി നിന്റെ ഏട്ടനെയും നോക്കിയിറങ്ങിയതായിരിക്കും... അപ്പോഴാണോ നീ ഇങ്ങനെ പിടിച്ചുവെച്ചിരിക്കുന്നെ...."

"അതിന് ഏട്ടൻ എപ്പോഴേ പോയി... അത് ഏടത്തി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു... " "എങ്ങനെ അറിയാനാ... ഏടത്തി ഇവിടെ കാമുകനുമായി കൊഞ്ചികുഴയുകയിരുന്നില്ലേ... അപ്പോൾ ഭർത്താവിന്റെ കാര്യം നോക്കാൻ പറ്റോ... " അത്രയും നേരം ക്ഷമയോടെ നിന്നിരുന്ന നന്ദ ദിയയുടെ വാക്കുകൾ കേട്ടതും ഞെട്ടിക്കൊണ്ട് അവളെ നോക്കി... "എന്തിനാ ഏടത്തി ഇങ്ങനെ നോക്കുന്നെ...ഏടത്തിയും ഏടത്തിയുടെ കാമുകനും കൂടെ കൊഞ്ചികുഴയുന്നത് ഏടത്തിയുടെ ഭർത്താവ് നല്ല വൃത്തിക്കു തന്നെ കണ്ടിട്ടുണ്ട്... " അതും പറഞ്ഞു ശ്രുതിയും ദിയയും നന്ദയെ നോക്കി പുച്ഛിച്ചു ചിരിച്ചു.. "നീ എന്താടി വിചാരിച്ചേ... എന്റെ ഹരിയേട്ടനെ എന്നിൽനിന്നും തട്ടിയെടുത്തു സുഗമായി ജീവിക്കാം എന്നോ... അതിന് ഈ ദിയ ജീവനുടത്തോളം കാലം നിനക്ക് കഴിയില്ലെടി.... " "നീ എന്തൊക്കെയാ പറഞ്ഞത് എന്റെ വീട്ടിൽ എന്നെക്കാളും അധികാരം നിനക്കാണെന്ന് അല്ലെ... ഇന്നത്തോടെ നിന്റെ അധികാരം ഒക്കെ തീർന്നടി...

നീ എന്റെ ഏട്ടന്റെ ജീവിതത്തിൽ നിന്നും ഇന്നത്തോടെ ഇറങ്ങും... " "വെറുതെ നാണംകെടാനായി അങ്ങോട്ടേക്ക് പോകാതെ നിന്റെ വീട്ടിലേക്ക് പോകുന്നതായിരിക്കും നന്ദ നിനക്ക് നല്ലത്.." "അതുപോലെ ഇനി എന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് നീ വരരുത്... വന്നാൽ.... " ശ്രുതി അവൾക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി... ഒപ്പം ദിയയും... ഗീതു എന്താ സംഭവം എന്ന് മനസിലാവാതെ നന്ദയെ നോക്കി... നന്ദയുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... "നന്ദു എന്തൊക്കെയാടി അവർ പറഞ്ഞത്... നീ എന്താ ഒന്നും തിരിച്ചു പറയാതിരുന്നത്... നന്ദു... ഒന്ന് പറ..." "ഹരി സർ..... എന്നെ..... എനിക്ക് പേടിയാകുന്നു ഗീതു... ഞാൻ..... എന്നെ... എന്നെ ഉപദ്രവിക്കും..... എനിക്ക്.. പേടിയാകുന്നു ഗീതു.... " അവൾ കരഞ്ഞുകൊണ്ട് ഗീതുവിനെ കെട്ടിപ്പിടിച്ചു. ഗീതു അവളെ ആശ്വസിപ്പിക്കാനായി അവളുടെ മുടിയിൽ തഴുകി കൊണ്ടിരുന്നു... "നീ എന്തിനാ നന്ദു പേടിക്കുന്നെ... അതിന് അവർ പറഞ്ഞതുപോലെ ഒന്നും ഉണ്ടായിട്ടില്ലല്ലോ... പിന്നെ എന്താ... " "അല്ല ഗീതു സർ ന്റെ വിചാരം... എനിക്ക്... എനിക്ക് അർജുൻ സർ നെ ഇഷ്ടമാണെന്ന... എന്നെ.. എന്നെ ഒരുപാട് ഉപദ്രവിച്ചു...

ഞാൻ അർജുൻ സർനെ ചതിച്ചു.. എന്ന് പറഞ്ഞു... ഹരി സർ ന്റെയും ജീവിതം തകർത്തു എന്ന്.... എനിക്ക് പേടിയാ.... " "നന്ദു നീ കരയാതെ... ഒന്നും ഇല്ലടി അതൊക്കെ സർ ന്റെ തെറ്റിദ്ധാരണ അല്ലെ... നമുക്ക് അതൊക്കെ മാറ്റിയെടുക്കാം... നീ ഇപ്പോൾ വീട്ടിലേക്ക് പോകാൻ നോക്ക്... ചെല്ല്... " "ഇല്ല ഗീതു... ദിയ പറഞ്ഞ പോലെ ഞാൻ എന്തിനാ ഇനിയും അങ്ങോട്ടേക്ക് പോകുന്നെ... എന്നെ സർ സർ ന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി കഴിഞ്ഞില്ലേ...ഇനിയും ഞാൻ അങ്ങോട്ടേക്ക് പോകുന്നില്ല.... " "പിന്നെ നീ എങ്ങോട്ട് പോകാനാ... " 🌼🌼🌼🌼🌼🌼🌼🌼 പാർക്കിങ്ങിൽ കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കയിരുന്നു ആരവ്.. അപ്പോഴാണ് അവന്റെ അടുത്തേക്ക് ശ്രുതി വരുന്നത്... "കണ്ണേട്ടാ... പോകാം... " "എന്നാ ശരിയെടാ... ഞങൾ പോവാണ്... നാളെ കാണാം... " അവൻ അവന്റെ കൂട്ടുകാരോട് യാത്ര പറഞ്ഞു ബൈക്കെടുത്തു ശ്രുതിയെയും പിന്നിലിരുത്തി കോളേജ് ഗേറ്റ് കടന്നു.. അപ്പോഴാണ് അവൻ നന്ദയുടെ കാര്യം ഓർമ വന്നത്. അവൻ ബൈക്ക് നിർത്തി.

"എന്താ ഏട്ടാ വണ്ടി നിർത്തിയെ... " "അല്ല ഏടത്തി പോയോ... " "ആഹ് പോയി... ഞാൻ അവിടെ ഒന്നും കണ്ടില്ല... " "എന്നാ ഏട്ടന്റെ കൂടെ പോയിക്കാണും അല്ലെ.. " "ആഹ്.. ഏട്ടൻ വണ്ടിയെടുക്ക് എനിക്ക് വിശക്കുന്നുണ്ട്... വീട്ടിലെത്തിയിട്ടു വേണം വല്ലതും കഴിക്കാൻ... " അവൾ അവനോട് കള്ളം പറഞ്ഞു. ആരവ് ശ്രുതി പറഞ്ഞതും വിശ്വസിച്ചു വീട്ടിലേക്ക് തിരിച്ചു... 🌼🌼🌼🌼🌼🌼🌼🌼 കോളേജിൽ നിന്നും ഹരി നേരെ പോയത് ബീച്ചിലേക്കായിരുന്നു..അവിടെ കുറേനേരം തിരയെയും നോക്കി അവൻ ഇരുന്നു. അവന്റെ മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു.. 'കിച്ചുവും നന്ദുവും തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ലെങ്കിലോ..... അവർ തമ്മിൽ ഒരു സാഹോദര്യം ബന്ധമാണക്കിലോ... ഇതൊക്കെ എന്റെ വെറും തെറ്റിദ്ധാരണയാണോ...ഒരിക്കലും അല്ല... അവൾ പറയുന്നത് ഞാൻ എന്റെ ചെവിക്കൊണ്ട് കേട്ടതല്ലേ... അതുമാത്രമല്ല കല്യാണം ഉറപ്പിച്ചതുമുതൽ കിച്ചുവിന്റെ മുഖത്തെ തെളിച്ചക്കുറവും ഞാൻ കണ്ടതാ....

അപ്പൊ കിച്ചുവും കൂടെ എന്നെ ചതിക്കണോ... ഏയ്‌ ഒരിക്കലുമില്ല... എന്റെ കിച്ചു എന്നെ ഒരിക്കലും ചതിക്കില്ല... അവളാ ഞങ്ങളെ രണ്ടുപേരെയും ചതിക്കുന്നത്... ' അവൻ മനസ്സിൽ ഓരോന്നു ആലോചിച്ചുകൊണ്ടിരുന്നു. കുറേനേരം കൂടെ അവിടെ ഇരുന്നതിന് ശേഷം അവൻ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി അവൻ ആരോട് മിണ്ടാതെ അകത്തേക്ക് കയറാൻ നിൽക്കവേ ആർവിന്റെ ചോദ്യം കേട്ട് അവൻ ഞെട്ടി... "ആഹ് ഏട്ടൻ ഏടത്തിയെയും കൂട്ടി കറങ്ങാൻ പോയതായിരുന്നോ... എന്നിട്ട് ഏടത്തി എവിടെ... " "അതിന് അവൾ എന്റെ കൂടെ ഇല്ലല്ലോ... ഞാൻ നേരെത്തെ തന്നെ കോളേജിൽ നിന്ന് ഇറങ്ങിയതാലോ... " "അപ്പൊ മോൾ നിന്റെ കൂടെ ഇല്ലേ അപ്പു... " "ഇല്ല അമ്മേ... അല്ല അവൾ എത്തിയില്ലേ... " "എന്റെ കൃഷ്ണ... എന്റെ കുട്ടി ഇതെവിടെ പോയി.... അപ്പു നീ അവൾക്കൊന്ന് വിളിച്ചുനോക്ക്... " അവൻ അവൾക്ക് വിളിക്കാനായി ഫോൺ എടുത്തതും അവളുടെ നമ്പർ തന്റെ കയ്യിലില്ലെന്ന് അവൻക്ക് മനസിലായി..

അവൻ ഒന്നും പറയാതെ ആരവിൻ നേരെ തിരിഞ്ഞു. "നീ അവളെ അവിടെയെല്ലാം നോക്കിയോ കണ്ണാ... " "ഇല്ല എന്നോട് ശ്രുതി പറഞ്ഞു അവൾ പോയി എന്ന്... പിന്നെ ഏട്ടന്റെ വണ്ടിയും കാണാതായപ്പോൾ ഞാൻ വിചാരിച്ചു ഏടത്തി ഏട്ടന്റെ കൂടെ ഉണ്ടാകും എന്ന്... " "അവളെ ഞാൻ കണ്ടിട്ടില്ല.... ശ്രുതി അവൾ എവിടെ.... ശ്രുതി... " അവന്റെ ഉറക്കെയുള്ള വിളികേട്ടതും ശ്രുതി ഞെട്ടിക്കൊണ്ട് താഴെക്കിറങ്ങി...താഴെ ഹരിയെ കണ്ടതും അവന്റെ അടുത്തേക്ക് പോയി... "എന്താ ഏട്ടാ വിളിച്ചേ... " "നീ നന്ദയെ കണ്ടോ... " "ആഹ് അവൾ അർജുൻ സർ ന്റെ കൂടെ പോകുന്നത് ഞാൻ കണ്ടു... " അത് കേട്ടതും അവന്റെ സകല നിയന്ത്രണങ്ങളും പോയി മുഷ്ടി ചുരുട്ടി ടേബിളിൽ ഒന്നാഞ്ഞടിച്ചുക്കൊണ്ട് വണ്ടിയെടുത്ത അർജുന്റെ വീട്ടിലേക്ക് പോയി.. 'നേരം സന്ധ്യയായിട്ടും അവൾക്ക് വീട്ടിലേക്ക് വരാൻ സൗകര്യമില്ല... അവന്റെ കൂടെ കറങ്ങി നടക്കാണ്... ഇന്ന് നിന്റെ അവസാനമാണ് നന്ദ... ' ഹരിയുടെ കാർ അർജുന്റെ വീടിനുമുന്നിൽ എത്തി.

കാറിന്റെ ശബ്ദം കേട്ട് അർജുൻ പുറത്തേക്കു വന്നു. ഹരിയുടെ ഭാവം കണ്ട് അർജുൻ പേടിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് പോയി... "എന്താ അപ്പു നീ ഈ നേരത്ത്.... നീ ഒറ്റക്കൊള്ളൂ... നന്ദ വന്നില്ലേ... " "നന്ദ... നീ.. നീ അവളെ കണ്ടിരുന്നോ... " "എന്ത്... ഞാൻ അവളെ കോളേജിൽ നിന്ന് കണ്ടിരുന്നു... അല്ല നീ എന്താ ഇങ്ങനെ ചോദിച്ചേ... " "കിച്ചു... അവൾ... അവൾ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല.... നീ എങ്ങാനും കണ്ടോ എന്ന് ചോദിക്കാൻ വന്നതാ... " "അവളെ കാണാനില്ലന്നോ... നീ എന്തൊക്കെ പറയുന്നേ... ഞാൻ ഇന്ന് ഒരു ഹൗർ നേരത്തെ ഇറങ്ങി... അത്കൊണ്ട് അവളെ കണ്ടിട്ടില്ല... അല്ല നീ എവിടെ പോയിരുന്നു.... " "ഞാൻ... ഞാൻ ഒരിടം വരെ പോയിരുന്നു... നീയും കണ്ടില്ലെങ്കിൽ അവൾ പിന്നെ എവിടെടാ.... " ഹരിയുടെ ടെൻഷൻ കണ്ട് കിച്ചുവിനും ടെൻഷൻ ആയി..

"നീ അവളെ ഒന്ന് വിളിച്ചു നോക്ക് അപ്പു... അപ്പോഴറിയാലോ അവൾ എവിടെ ആണെന്ന്... " "അതുപിന്നെ.... എന്റെ.. " അവൻ കിടന്നു തപ്പികളിക്കുന്നത് കണ്ടപ്പോ അവനു മനസിലായി അവന്റെ കയ്യിൽ അവളുടെ നമ്പർ ഇല്ലെന്ന്.. . "ഞാൻ വിളിക്കാം... " അതും പറഞ്ഞു കിച്ചു അവന്റെ ഫോണിൽ നിന്നും അവൾക്ക് ഡെയൽ ചെയ്തു. അത് കണ്ട് ഹരിക്ക് ആകെ ചടച്ചു... കിച്ചുവിന്റെ കയ്യിൽ പോലും അവളെ നമ്പർ ഉണ്ട് എന്നാൽ സ്വന്തം ഭർത്താവായ തന്റെ കയ്യിൽ അവളുടെ നമ്പർ ഇല്ലാത്തത് അവൻ എന്തോ പോലെ തോന്നി... "ടാ സ്വിച്ചഡ് ഓഫ്‌ ആടാ.. ഇനിയെന്താ ചെയ്യാ...." അതുകേട്ടതും ഹരിയുടെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു... അവൻ അവളെ കാണാത്തത്തിൽ ആകെ ടെൻഷൻ ആയി... 'നീ എവിടെ നന്ദു.... ' ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story