ഹൃദയം ❣️: ഭാഗം 15

hridayam

രചന: അനാർക്കലി

അതുകേട്ടതും ഹരിയുടെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു... അവൻ അവളെ കാണാത്തത്തിൽ ആകെ ടെൻഷൻ ആയി... 'നീ എവിടെ നന്ദു.... ' "ഹാ ആരിത് അപ്പു മോനോ... എന്താ അകത്തേക്ക് കയറാതെ... എന്താ അവിടെ തന്നെ നിന്നെ... അകത്തേക്ക് വാ.... അല്ല മോൾ എവിടെടാ ". . "അത് അമ്മേ ഞാൻ കയറുന്നില്ല... അവൾ അവളുടെ ഫ്രണ്ട് ന്റെ വീട്ടില.. പോയി എടുക്കണം " "ടാ അപ്പു.. നീ ഒന്ന് ഇങ്ങോട്ട്‌ വന്നേ.. " അതും പറഞ്ഞു കിച്ചു അപ്പുനേം കൊണ്ട് മാറി നിന്നു.. "നീ പറഞ്ഞ പോലെ അവൾ അവൾ ഗീതുവിന്റെ കൂടെ ഉണ്ടാകും. നീ ഗീതുവിൻ വിളിച്ചു നോക്ക് " "എന്റെൽ നമ്പർ ഇല്ലടാ... " "ഒരു മിനിറ്റ്... അച്ചുന്റെ അടുത്ത് ഗീതു ന്റെ നമ്പർ ഉണ്ടാവും അവനോട് ചോദിക്കാം" "വേണ്ടടാ അവൻ എന്താ കരുതാ.... " "നീ ഒന്ന് ചുമ്മാ ഇരിക്കു ഞാൻ ചോദിക്കാ... " കിച്ചു ഫോൺ എടുത്തു അച്ചൂന് വിളിച്ചു.. "ടാ അച്ചു " " ആ പറയടാ... എന്താ ഈ നേരത്ത് " " അത് എനിക്ക് ഗീതുന്റെ നമ്പർ വേണമായിരുന്നു... "

"എന്തേലും പ്രശ്നം ഉണ്ടോ ടാ .. അവൾ നിന്റെ നമ്പറും ഇപ്പോൾ ചോദിച്ചേ ഒള്ളു " "ഏയ്യ് പ്രശ്നം ഒന്നുല്ല.. ഞാൻ നോട്സ് അയക്കാം പറഞ്ഞു ഉണ്ടായിരുന്നു " "ഹാ അതാണോ.... ഞാൻ അവളുടെ നമ്പർ വാട്സ്ആപ് ചെയ്യാം " "ഹാ ok ടാ... ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം...എനിക്ക് ആരോ വിളിക്കുന്നുണ്ട്....." "ഹ ok... " "എന്തായാടാ കിച്ചു " "ഒരു മിനിറ്റ്.... ഹലോ... ആരാ... " "സർ ഞാൻ ഗീതുവാണ്... " "ഹാ ഗീതു... നന്ദു നിന്റെ കൂടെ ഉണ്ടോ.. " "അത് പറയാനാ ഞാൻ വിളിച്ചത്... അവൾ ഇവിടെ ഉണ്ട്... വന്നപ്പോ മുതൽ കരയുവാ.. അവളും ഹരി സർ തമ്മിൽ എന്തൊക്കെയോ പ്രശ്നം ഉണ്ട്... " "ഏയ്യ് അങ്ങനെ ഒന്നുല്ല ഗീതു... ഞങ്ങൾ അങ്ങോട്ട് വരാ... നിങ്ങൾ ഹോസ്റ്റലിൽ അല്ലെ... " "അതെ സർ... " "ടാ കിച്ചു അവൾ എവിടെയാ.... വിവരം വല്ലതും കിട്ടിയോ... " "അവൾ ഹോസ്റ്റൽലു ഉണ്ട്... വാ പോവാം.. " ഹരിയും കിച്ചുവും ഹോസ്റ്റലിലേക്ക് വിട്ടു.... പോകുന്ന വഴി ഹരി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല ... "അപ്പു നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ.... "

"അതെന്താടാ നീ അങ്ങിനെ ചോദിച്ചേ... " "ഏയ്യ്...സ്വന്തം ഭാര്യയുടെ നമ്പർ പോലും നിന്റെ കയ്യിൽ ഇല്ലാത്തത് കണ്ടപ്പോൾ... ഹരി പിന്നെ ഒന്നും മിണ്ടാൻ പോയില്ല.. അപ്പോഴേക്കും അവർ ഹോസ്റ്റലിൽ എത്തിയിരുന്നു.. വാർഡ്നോട് പറഞ്ഞു അവർ നന്ദുവിനെയും ഗീതുവിനെയും വിളിപ്പിച്ചു.... നന്ദു അവരുടെ മുന്നിൽ തല പൊക്കിയില്ല... " നന്ദു... വന്നു വണ്ടിയിൽ കേറൂ " "......." അവൾ മിണ്ടാതെ തലതാഴ്ത്തി നിന്നു.. "എന്നാ ശെരി ഗീതു ഞങ്ങൾ പോവ്വാ " "ആഹ് ശെരി സർ " അതും പറഞ്ഞു ഹരിയും അർജുനും പോയി.. അവര്ക് പിന്നാലെ നന്ദുവും വേറെ വഴിയില്ലാതെ പോയി വണ്ടിയിൽ കേറി.. അവരുടെ വണ്ടി നേരെ പോയത് ഹരിയുടെ വീട്ടിലേക്കായിരുന്നു... വണ്ടി കണ്ടതും വീട്ടിലുള്ളവർ എല്ലാം പുറത്തേക്കു വന്നു..അവരുടെ മുഖത്തെല്ലാം ആശങ്കയുണ്ടിയിരുന്നു. കാറിൽ നിന്നും നന്ദു ഇറങ്ങി വരുന്നത് കണ്ടതും ആശങ്ക മാറി സമാദാനമായിരുന്നു അവരുടെ മുഖത്തുണ്ടായിരുന്നത്. അവളെ കണ്ടതും അച്ഛമ്മയും സീതയും അവളെ അടുത്തേക്ക് വന്നു.

"മോൾ എവിടെയായിരുന്നു... ഞങ്ങളൊക്കെ എന്ത് മാത്രം പേടിച്ചുന്നു അറിയോ... " സീത ആവലാതിപ്പെട്ടു അവളോട് ചോദിച്ചു. അപ്പോഴേക്കും ഹരി കാർ ന്റെ ഡോർ വലിച്ചു അടച്ചു അകത്തേക്ക് പോയി..നന്ദു ഒരു പകപ്പോടെ അവനെ നോക്കി നിന്നു. "മോളെ... നീ എന്താ ഒന്നും പറയാത്തെ... " "അത് പിന്നെ ഞാൻ ഹോസ്റ്റലിലേക്ക് പോയിരുന്നു.. എന്റെ കുറച്ചു ബുക്ക്‌ എടുക്കാൻ ഉണ്ടായിരുന്നു... പിന്നെ എന്റെ ഫോൺ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു.. അതാ വിളിക്കാൻ പറ്റാത്തിരുന്നത്.. " "ആണോ... ഞങൾ പേടിച്ചു പോയി.. " "സീതേ.. നീ എന്താ മോളെ അകത്തേക്ക് കയറ്റുന്നില്ലേ... അവിടെ തന്നെ നിർത്താനാണോ ഉദ്ദേശം...മോനെ കിച്ചു കയറി വാ... " വിശ്വൻ പറഞ്ഞതും സീത അവളെയും കൂട്ടി അകത്തേക്ക് കയറി.. ഒപ്പം കിച്ചുവും.. അവളോട് പോയി ഫ്രഷായി വരാൻ പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി.. അവൾക്ക് റൂമിലേക്ക് പോകാൻ പേടിയായിരുന്നു. അവൻ എങ്ങനെ പെരുമാറും എന്ന് അവൾക്ക് സംശയമുണ്ടായിരുന്നു.

എന്തായാലും വരുന്നിടത്ത് വെച്ചു കാണാം എന്ന് ഉറപ്പിച്ചു അവൾ സ്റ്റെപ്പുകൾ കയറി. അപ്പോഴായിരുന്നു ശ്രുതി അവൾക്ക് നേരെ നടന്നു വന്നത്. "നിന്നോട് ഞാൻ പറഞ്ഞതല്ലെടി ഇനി നീ ഇങ്ങോട്ടേക്കു വരരുത് എന്ന്... എന്നിട്ട് അവൾ കെട്ടിയെടുത്തേക്കുന്നു... " "അത് പറയാൻ നിനെക്കെന്ത് അധികാരമാണ് ശ്രുതി... ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിലേക്കാണ് വരുന്നത്...അതിന് എനിക്ക് നിന്റെ സമ്മതം വേണ്ട... " നന്ദ അവൾക്ക് നേരെ പുച്ഛിച്ചുകൊണ്ട് അതും പറഞ്ഞു റൂമിലേക്ക് പോയി. നന്ദ പോയതും ശ്രുതിയുടെ മുഖം ആകെ ഇരുണ്ടു. അവൾ അവളുടെ ഫോണും എടുത്തു അവളുടെ റൂമിലേക്ക് പോയി.. റൂമിലേക്ക് കടന്നതും നന്ദ ചുറ്റും അവനെ നോക്കി. അവൻ അവിടില്ലെന്ന് കണ്ടതും അവൾ ഒന്ന് ശ്വാസം വിട്ടതും പിറകിൽ ഡോർ ലോക്ക് ചെയ്യുന്ന ശബ്‌ദം കേട്ടതും ഒരുമിച്ചായിരുന്നു. അവൾക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ കൂടിയുള്ള ശക്തിയില്ലായിരുന്നു. അവൾ നിന്നിടത്തു നിന്ന് വിയർക്കാൻ തുടങ്ങി..

അവൻ അവളെ അടുത്തേക്ക് നടന്നു നീങ്ങി അവളെ അവന്റെ മുന്നിലേക്ക് തിരിച്ചു നിർത്തി. പക്ഷെ ആ തിരിക്കൽ കുറച്ചു ശക്തിയിലായിരുന്നു എന്ന് മാത്രം. അതുകൊണ്ട് തന്നെ അവൾ നേരെ അവന്റെ നെഞ്ചിൽ ചെന്നു വീണു. അവൾ അവനിൽ നിന്നും അകന്നു മാറി നിന്നതും അവൻ അവളുടെ കൈ പിടിച്ചു തിരിച്ചു. "നീ എന്തിനാ ആരോടും പറയാതെ ഹോസ്റ്റലിലേക്ക് പോയത്.. ഹെ.. പറയടി... " അവൻ അവളെ കൈ വേദനിപ്പിച്ചുകൊണ്ടിരുന്നു. അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. "ഞാ... ൻ... ബുക്ക്‌.... എടു.. ക്കാൻ... പോയതാ.... " "സത്യം പറഞ്ഞു നന്ദ.... നീ എന്തിനാ ഇങ്ങനെ ചെയ്യുന്നേ... എന്റെ വീട്ടുക്കാർ നിന്നെ ഓർത്തു എന്തുമാത്രം വിഷമിച്ചു എന്നറിയോ... അച്ഛമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ... പറയടി പുല്ലേ...

അവർക്ക് എന്ത് സംഭവിച്ചാലും നിനക്കെന്താലേ.... " അവൾ ഒന്നും പറയാത്തെ തലതാഴ്ത്തി നിന്നു... "നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഉള്ളടത്തോളം കാലം നീ ഞാൻ പറയുന്നത് അനുസരിച്ചോണം.. അതിന് പറ്റുമെങ്കിൽ മാത്രം നിനക്ക് ഇവിടെ നിൽക്കാം ഇല്ലെങ്കിൽ ഈ താലി ഇവിടെ അഴിച്ചു വെച്ച് ഇപ്പോൾ ഇറങ്ങിക്കോണം എവിടേക്കാണെന്ന് വെച്ചാലും.... " ഹരി നന്ദയുടെ കഴുത്തിലെ താലിയിൽ പിടിമുറുക്കിക്കൊണ്ട് അത്രയും പറഞ്ഞതും നന്ദയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു. അവൾ അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞുക്കൊണ്ട് വേണ്ടെന്ന് തലയാട്ടി. "ഞാൻ... ഞാനിനി... സർ നോട്‌ ചോദിക്കാതെ... എങ്ങോട്ടും... പോകില്ല... സത്യം... " അവന്റെ കയ്യിൽ അവളുടെ കണ്ണുനീർ പതിച്ചതും അവന്റെ പിടി പതിയെ അയഞ്ഞു.. അവൻ അവളെ നോക്കാതെ താഴേക്ക് പോയി.. അപ്പോഴേക്കും നന്ദ താഴേക്ക് ഊർന്നിർന്നിരുന്നു. അവളുടെ സങ്കടങ്ങളെല്ലാം അവൾ കരഞ്ഞു തീർത്തു.. 🌼🌼🌼🌼🌼🌼🌼🌼

"ഹരി എന്നാ ഞാൻ പോട്ടെ.. " "നീ എങ്ങനെയാ കിച്ചു പോകുന്നെ... " "കണ്ണൻ എന്നെ ആക്കിത്തരും... എന്നാ ശരി.." "മോനെ കിച്ചു എന്തെങ്കിലും കഴിച്ചു പോകാം... " "വേണ്ട അമ്മേ... അവിടെ അച്ഛനും അമ്മയും എന്നെ കാത്തിരിക്കുന്നുണ്ടാകും... ഞാൻ പിന്നൊരിക്കൽ വരണ്ട്... " അവൻ അവരോടൊക്കെ യാത്ര പറഞ്ഞിറങ്ങി. പക്ഷെ അവൻ പോകുമ്പോഴും ചുറ്റും ആരെയോ തിരയുന്നതായി ഹരിക്ക് മനസിലായി. അവൻ ഒന്ന് ചുറ്റും നോക്കിയപ്പോൾ നന്ദ അവിടെ ഇല്ലെന്ന് മനസിലായതും ഹരിയുടെ ഉള്ളിൽ എന്തൊക്കെയോ കുമിഞ്ഞുകൂടാൻ തുടങ്ങി.. കിച്ചു പോയതിന് ശേഷമാണ് നന്ദ താഴേക്ക് വന്നത്. അവൾ ഹരിയെ നോക്കിയെങ്കിലും അവൻ അവളെ നോക്കുക കൂടെ ചെയ്തില്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോളും അങ്ങനെ തന്നെ... അവളും പിന്നെ അവനെ മൈൻഡ് ചെയ്യാൻ പോയില്ല... ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ റൂമിലേക്ക് പോയപ്പോൾ ഹരി ബെഡിലിരുന്ന് ഫോൺ നോക്കുകയായിരുന്നു. അവൾ അവനെ ശല്ല്യം ചെയ്യാതെ തലയിണയും പുതപ്പും എടുത്തു താഴെ കിടക്കാനായി ഷീറ്റ് വിരിച്ചതും ഹരി അവളെ ഒന്ന് നോക്കി... "നീ എന്തിനാ താഴെ കിടക്കുന്നത്.. ഞാൻ പറഞ്ഞോ നിന്നോട് ഇവിടെ കിടക്കേണ്ടെന്ന്... "

അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇല്ലെന്ന് മൂളി... "എന്നെ ദേഷ്യം പിടിപ്പിക്കാനായി നീ എന്തിനാ ഓരോന്നു ചെയ്യുന്നത്... മര്യാദക്ക് ഇവിടെ കിടന്നോ... ഇനിയും ഇത് തന്നെ ആണ് ഭാവമെങ്കിൽ റൂമിന് പുറത്തായിരിക്കും നിന്റെ സുഖവാസം.. " അവൻ അവളെ നോക്കി കലിപ്പിൽ പറഞ്ഞതും അവൾ അവനെ ദേഷ്യം പിടിപ്പിക്കാതെ ബെഡിന്റെ ഒരറ്റത്തായി ചെരിഞ്ഞു കിടന്നു. ഹരി ഫോണെല്ലാം മാറ്റിവെച്ചു ലൈറ്റും ഓഫ് ചെയ്തു മറ്റൊരാറ്റത്തു കിടന്നു. പക്ഷെ അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു... അവൻ ചുറ്റും അവൻ അറിയാതെ എന്തൊക്കെയോ നടക്കുന്നതായി അവനു തോന്നി... ഉറക്കം വരാതെ അവൻ കുറേനേരം അങ്ങനെ കിടന്നു.പിന്നീടെപ്പോഴോ അവനെ നിദ്ര വന്നു പുൽകിയിരുന്നു. 🌼🌼🌼🌼🌼🌼🌼🌼 ദിവസങ്ങൾ കടന്നു പോയി.. അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല... അന്നത്തെ ആ സംഭവത്തിന് ശേഷം ഹരിയും നന്ദയും തമ്മിൽ ഒരു അകലം എപ്പോഴും പാലിച്ചിരുന്നു.

അവർ തമ്മിൽ അധികം ഒന്നും സംസാരം ഉണ്ടായിരുന്നില്ല.എന്നാലും അവർ പോലും അറിയാതെ അവർ അടുത്തിരുന്നു. നന്ദ പിന്നീട് കിച്ചുവിനോട് അല്പം അകലം പാലിച്ചിരുന്നു. ഹരിയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളും വളർന്നു കൊണ്ടിരുന്നു. ശ്രുതിയും ദിയയും അവരെ രണ്ടുപേരെയും പിരിക്കാൻ അവർക്ക് ആവും വിധം ശ്രമിച്ചു എങ്കിലും അതിനൊന്നും ഫലം കണ്ടില്ല... അങ്ങനെ കോളേജിൽ കലോത്സവത്തിനുള്ള സമയം ആയിരുന്നു. ഡിപ്പാർട്മെന്റ് വൈസ് ആയിരുന്നു മത്സരങ്ങൾ. മലയാളം ഡിപ്പാർട്മെന്റിൽ നിന്നും നന്ദയെ പങ്കെടുപ്പിക്കാൻ അർജുൻ ശ്രമിച്ചു. "നന്ദ.. ഒരു മിനിറ്റ്.. എന്റെ കൂടെ ഒന്ന് വരുമോ... " അവൾ ക്ലാസ്സിലിരുന്ന് ഗീതുവിനോട് സംസാരിക്കുമ്പോഴായിരുന്നു അർജുൻ അവളെ വിളിച്ചത്. അവൾ ഒന്ന് വേണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നതും ഗീതു അവളോട് പോയി നോക്കാനായി പറഞ്ഞു. അത് കേട്ടു അവൾ അവനരികിലേക്ക് നടന്നു. "എന്താ സർ... " "ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ നന്ദു എന്നെ സർ എന്ന് വിളിക്കേണ്ടെന്ന്... കിച്ചു ഏട്ടാ.. എന്ന് വിളിച്ചാൽ മതി.. " "സോറി ഞാൻ.. മറന്നു... എന്തിനാ എന്നെ വിളിച്ചേ... " "നീ ഇക്കൊല്ലം കലോത്സവത്തിന് പങ്കെടുക്കുന്നില്ലേ... "

"ഇല്ല കിച്ചുവേട്ട... എനിക്ക് താൽപ്പര്യമില്ല... " "അതെന്താടോ... കഴിഞ്ഞ പ്രാവശ്യം പങ്കെടുത്തു എന്നൊക്കെ ഞാനറിഞ്ഞു.. അതിൽ തനായിരുന്നില്ലേ വിന്നർ.. പിന്നെന്താ... " "അത് ഒന്നുല്ല്യ... എനിക്ക് താൽപ്പര്യം ഇല്ലാഞ്ഞിട്ട... " "അപ്പുവിനെ പേടിച്ചിട്ടാണോ... " "ഏയ്യ്... ഹരി സർ നോട്‌ ഞാൻ അതിന് ഈ കാര്യം പറഞ്ഞിട്ട്ക്കൂടെ ഇല്ല.. ഇത് എനിക്ക് താൽപ്പര്യമില്ലാഞ്ഞിട്ട... " "നീ എന്താ അപ്പുവിനെ വിളിച്ചേ... സർ എന്നോ... നീ ഇപ്പോഴും അങ്ങനെ തന്നെ ആണോ വിളിക്കുന്നെ.... " അർജുൻ അവളെ തന്നെ നോക്കി ചിരിച്ചു... അവൾ ഒന്ന് അവന്ക്ക് ചമ്മിയ ചിരി ചിരിച്ചുകൊടുത്തു. "അത് പിന്നെ... ഞാൻ.. എനിക്ക്... " "കിടന്നുരുളണ്ട ... എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ അറിയാം... നിങ്ങൾ തമ്മിൽ അത്രയ്ക്ക് ചേർച്ചയിൽ അല്ലെന്നൊക്കെ.. അവൻ പറഞ്ഞതല്ല... നിങ്ങളെ രണ്ടുപേരുടെയും പെരുമാറ്റത്തിലൂടെ മനസിലാക്കിയതാ... " നന്ദ ഒന്ന് മങ്ങിയ ചിരിച്ചു കൊടുത്തു.. അപ്പോഴേക്കും അവൻ തുടർന്നിരുന്നു. "നീ ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു തീരുമാനം എടുക്ക്.. നാളെ എനിക്കറിയണം നിന്റെ തീരുമാനം എന്താണെന്ന്.. ഞാൻ വേണമെങ്കിൽ അപ്പുവിനോട് സംസാരിക്കാം.. " "വേണ്ട..... വേണ്ട കിച്ചുവേട്ട.. ഞാൻ പറഞ്ഞോളാം... "

"ഓക്കേ.. " അതും പറഞ്ഞു അവൻ പോയി.. അവൾക്ക് എന്ത് തീരുമാനമാണ് എടുക്കേണ്ടത് എന്നറിയില്ലായിരുന്നു. "എന്തിനാ നന്ദു... സർ വിളിച്ചേ... " "അത് കലോത്സവത്തിന് പങ്കെടുക്കാൻ പറയാൻ... " "ഞാനും നിന്നോട് അത് പറയാൻ വരുവായിരുന്നു. നീ പങ്കെടുക്കുന്നില്ലേ... " "ഇല്ല ഗീതു... എനിക്ക് ഇപ്പോൾ അതിനൊന്നും പറ്റിയ സാഹചര്യം അല്ല... മൈൻഡ് ഒന്നും ശരിയല്ല... അപ്പോഴാണോ ഞാൻ സ്റ്റേജിൽ കയറുന്നത്... " ഗീതു ഒന്നും മിണ്ടിയില്ല... നന്ദുവിന്റെ മനസ്സ് അവൾക്ക് മനസിലായിരുന്നു... അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു അവൾ വീട്ടിലെത്തി ഫ്രഷായി താഴെക്കിറങ്ങിയപ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു... ശ്രുതി അവളെ കണ്ടതും ഒന്ന് പുച്ഛിച്ചു ചിരിച്ചു.. "ആഹ് മോളെ.. ഇവിടെ വന്നിരിക്ക്... " സീത അവർക്കരികിലേക്ക് വിളിച്ചു അവിടെ ഇരിക്കാൻ പറഞ്ഞു.. "മോളെ കലോത്സവം അല്ലെ... നീ ഒന്നിനും പങ്കെടുക്കുന്നില്ലേ... " "അത് പിന്നെ... ഇല്ല അമ്മേ... " "അത് എന്താ... കഴിഞ്ഞ പ്രാവശ്യം നിനക്കായിരുന്നില്ലേ ഫസ്റ്റ് പ്രൈസ്... ഇപ്പരാവശ്യവും മോൾ പങ്കെടുക്കണം... " "അമ്മേ അത്... " "ഒന്നും പറയേണ്ട... ഞാൻ പറഞ്ഞത് അനുസരിച്ചോണം... കേട്ടല്ലോ... " അവൾ ഒന്ന് തലയാട്ടി.. അത് കണ്ടതും ശ്രുതി കലിതുള്ളി അവളുടെ റൂമിലേക്ക് പോയി.

ഇതൊക്കെ കേട്ട് ഹരി വാതിൽക്കെ ഉണ്ടായിരുന്നു... അവൻ അകത്തേക്ക് കയറി വന്നു. "എന്താ ഇവിടെ ഒരു സംസാരം... " "ആഹ് നീ വന്നോ അപ്പൂ.... ഞങൾ മോളെ കലോത്സവത്തിന് പങ്കെടുപ്പിക്കുന്ന കാര്യം പറഞ്ഞതാ.. " "അതിന് ശ്രീക്കുട്ടി ആൾറെഡി പങ്കെടുക്കുന്നുണ്ടല്ലോ... പിന്നെ എന്തിനാ അവളെ നിർബന്ധിക്കുന്നെ... " "അവളെ കാര്യമല്ല.. നന്ദ മോളുടെ കാര്യമാ... അവളും മത്സരിക്കുന്നുണ്ട്.. " "അതിന് ഞാൻ സമ്മദിച്ചില്ലല്ലോ അമ്മേ... എന്റെ സമ്മദമില്ലാതെ അവൾ മത്സരിക്കില്ല.." "അപ്പു എന്താടാ.. നന്ദ മോൾക്ക് നല്ല കഴിവുണ്ട്... അവൾ മത്സരിക്കട്ടെ.. " "എന്റെ ഭാര്യ ആരുടേയും മുന്നിൽ വേഷം കെട്ടി ആടുന്നത് എനിക്കിഷ്ടമല്ല... അതുകൊണ്ട് നന്ദ പങ്കെടുക്കാൻ പോകുന്നില്ല... " അത്രയും പറഞ്ഞു അവൻ മുകളിലേക്ക് പോയി. "അവൻ അങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു മോൾ പങ്കെടുക്കാതിരിക്കണ്ട...

ഞാൻ പറഞ്ഞു മനസിലാക്കിക്കൊണ്ട്... കേട്ടല്ലോ.." സീത അതും പറഞ്ഞു അകത്തേക്ക് പോയി. നന്ദ അവിടെ തന്നെ നിന്നു.. അവൾക്ക് ആകെ വിഷമമായിരുന്നു. ഹരിയുടെ തീരുമാനം അവളെ വല്ലാതെ വിഷമിപ്പിച്ചു. ഇതൊക്കെ കേട്ട് ശ്രുതി കോണിപടിയിൽ ഉണ്ടായിരുന്നു. അവൾ നന്ദയുടെ അടുത്തേക്ക് ഒരു പുച്ഛ ചിരിയുമായി നടന്നു വന്നു. "പാവം ഏടത്തി... ഏട്ടൻ സമ്മതിച്ചില്ലല്ലേ... ഉണ്ടാകില്ലല്ലോ... കാരണം ഏട്ടൻ ഈ അനിയത്തി കഴിഞ്ഞേ ഭാര്യ പോലും ഉള്ളു...ഇനി നീ എങ്ങനെ ഫസ്റ്റ് പ്രൈസ് അടിക്കും.... " അവൾ നന്ദയെ നന്നായി പുച്ഛിച്ചുക്കൊണ്ട് സീതയുടെ അടുത്തേക്ക് പോയി... നന്ദയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു. .........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story